
പിന്നീട് ഒരു massive അറ്റാക്ക് വന്നു ഇദ്ദേഹം മരണപ്പെട്ടു . എന്ഗിലും ഒരു പാടു വേദന ചുറ്റും നില്‍ക്കുന്നവര്‍ക്ക് തന്നിട്ടാണ് ഇദ്ദേഹം പോയത് .


അങ്ങനെ ഇരിക്കെ ഒരു ദിവസം ബാങ്കില്‍ അടക്കാന്‍ കൊടുത്ത കമ്പനിയുടെ പൈസ കട്ടു .മുഴുവന്‍ അല്ല, അല്പം. അങ്ങനെ വീണ്ടും രണ്ടു പ്രാവശ്യം കൂടെ. Reconciliation ചെയ്തപ്പോ പിടിച്ചു . ഉത്തരവാദിത്തം എന്‍റെ തലയിലും വീണു. വിളിച്ചു ചോദിച്ചപ്പോ വയസ്സിനു ഞാന്‍ ഇളയത് ആണെങ്ങിലും , മുന്‍പില്‍ ഇരുന്നു കരഞ്ഞു. 'അങ്ങനെ പറ്റി പോയി' എന്ന മറുപടി മാത്രേ തരാന്‍ ഉണ്ടായുള്ളൂ .അപ്പോഴും എന്തു കൊണ്ടോ എനിക്ക് ഇയാളെ വഴക്ക് പറയാന്‍ തോന്നിയില്ല. കളവു ചെയ്യാന്‍ സാഹചര്യം കൊടുത്ത കാഷ്യര്‍ ആണ് വഴക്ക് കേട്ടത്. ബാങ്കില്‍ നിന്നു കിട്ടിയ receipt ഒത്തു നോക്കാതിരുന്ന പിഴവിന് .
പിന്നെ നടപടി ക്രമങ്ങള്‍ ആയി.സസ്പെന്‍ഷന്‍ . രണ്ടു ഇന്ക്രെമെന്ട് തടയല്‍ . ഒരു ട്രാന്‍സ്ഫര്‍ . ഇതൊക്കെ സംഭവിച്ചത് രണ്ടു കൊല്ലം മുന്നേ. ഒരിക്കലും ഇയാള്‍ ഇങ്ങനെ കളവു ചെയ്യും എന്ന് ആരും സ്വപ്നത്തില്‍ പോലും കരുതി ഇരുന്നില്ല . അന്ന് ഞങ്ങള്‍ക്ക് എല്ലാര്ക്കും തന്നു ഒരു ഷോക്ക് . ഇന്നിതാ വീണ്ടും. ഇന്നലെ സന്ധ്യക്ക് നെഞ്ച് വേദന വന്നിട്ട് ആശുപത്രി കൊണ്ടു പോയ വഴി മരിക്കുകയാണ് ഉണ്ടായത് .
പെട്ടെന്ന് എനിക്കൊരു തോന്നല്‍ . ഞാന്‍ വേഗം നാട്ടിലേക്ക് വിളിച്ചു. കുശല വിശേഷങ്ങള്‍ പറഞ്ഞതിന് ശേഷം അവളോട് പയ്യെ ചോദിച്ചു. പൂച്ച എന്ത് പറയുന്നു? അപ്പൊ അവള്‍ 'അയ്യോ ചേച്ചി, ഞാന്‍ അത് വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു .നിങ്ങളുടെ കാര്‍ പോകുമ്പോ ഇവിടെ ഉണ്ടായിരുന്നു. പിന്നെ കണ്ടില്ല. മക്കള്‍ അതിനെ ഇവിടെ എല്ലാം നോക്കി. എവിടെ പോയി എന്നറിയില്ല'. അവളെ പേടിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു ' അത് തിരിച്ചു അതിന്‍റെ വീട്ടില്‍ പോയിക്കാണും ' .
ഇന്നലെ തൃസന്ധ്യക്ക് സുഹൃത്തേ നീ ഈ ലോകത്ത് നിന്നു വിട പറഞ്ഞ സമയത്തു ഞങ്ങളുടെ അടുത്തേക്ക് ഒരു പൂച്ചകുട്ടിയെ അയച്ചിരുന്നോ ? അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാം , എല്ലാം തികച്ചും യാദൃച്ചികം ആവാം . എന്നാലും. എന്നാലും. ...??
വീണ്ടും ഒരു സന്ദേഹം കൂടി. കൃത്യം ഒരു ദിവസം മുന്നേ ഓണത്തിന്റെ അന്ന് ഞാന്‍ എന്‍റെ മൊബൈലിലെ ഫോണ്‍ ഡയറക്ടറി തപ്പി കുറെ കൂട്ടുകാര്‍ക്കു ഓണം ആശംസകള്‍ അയച്ചു. അപ്പോള്‍ ഈ മരിച്ചു പോയ സുഹൃത്തിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കണ്ടു. ട്രാന്‍സ്ഫര്‍ ആയി പോയതില്‍ പിന്നെ ഒഫീഷ്യല്‍ വിളികളുടെ ആവശ്യം ഉണ്ടായിട്ടില്ല . അപ്പൊ തോന്നി, എന്തിനാ ഈ മൊബൈല് നമ്പര്‍ ഇനി സേവ് ചെയ്യുന്നത്? കൊടുത്തു ഒരു ഡിലീറ്റ് . അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അടുത്ത ദിവസം എന്തായാലും ആ നമ്പര്‍ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്ന് . അതും വെറും യദൃചികം തന്നെയോ ??
സത്യം പറയട്ടെ എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ...ചിലപ്പോ എല്ലാര്ക്കും കാണും അല്ലെ ഇങ്ങനെ ചില കാര്യങ്ങള്‍..ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍ ! !

അങ്ങനെ വീണ്ടും ഓണം വന്നെത്തി . മക്കള്‍ക്ക് 10 ദിവസം സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷം. എനിക്ക് 4 ദിവസം അടുപ്പിച്ചു അവധി കിട്ടിയതിന്റെ സന്തോഷം. എന്റെ പാവം ഭര്‍ത്താവിനു മാത്രം ഒരു ദിവസം അവധി. അതും തിരുവോണത്തിന് മാത്രം. അത് കൊണ്ടു അദ്ദേഹം ധൈര്യമായിട്ട് ശനിയാഴ്ച ലീവ് കൊടുത്തു, അപ്പൊ കിട്ടി 3 ദിവസം അവധി.
ശബരിമലയുടെ അടുത്ത് ഒരു ഗ്രാമത്തിലാണ് എന്റെ ഭര്ത്രുഗൃഹം . കാപ്പിതോട്ടവും, റബ്ബര്‍ മരങ്ങളും, കൊക്കോയും, കുരുമുളകും തിങ്ങി നിറഞ്ഞ ഒരു തൊടിയിലാണ് വീട്. ഒരു പാടു ദൂരത്തേക്കു മറ്റു വീടുകള്‍ ഒന്നും ഇല്ല. രാത്രിയായാല്‍ നിറയെ മിന്നാമിനുങുകള്‍ പറന്നു നടക്കുന്നത് കാണാം .കുറുക്കന്മാരുടെ ഓരിയിടലും കേള്‍ക്കാറുണ്ട്. ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും വരാന്‍ ഇല്ല . അപ്പച്ചനും അമ്മയും വേലക്കാരിയും മാത്രേ ഉള്ളു അവിടെ. അവധികാലത്ത് ഞങ്ങള്‍ എല്ലാരും ഒത്തുകൂടാറുണ്ട്.