Tuesday, September 2, 2008

നിശ

ശബരിമലയുടെ അടുത്ത് ഒരു ഗ്രാമത്തിലാണ് എന്റെ ഭര്ത്രുഗൃഹം . കാപ്പിതോട്ടവും, റബ്ബര്‍ മരങ്ങളും, കൊക്കോയും, കുരുമുളകും തിങ്ങി നിറഞ്ഞ ഒരു തൊടിയിലാണ് വീട്. ഒരു പാടു ദൂരത്തേക്കു മറ്റു വീടുകള്‍ ഒന്നും ഇല്ല. രാത്രിയായാല്‍ നിറയെ മിന്നാമി‌നുങുകള്‍ പറന്നു നടക്കുന്നത് കാണാം .കുറുക്കന്മാരുടെ ഓരിയിടലും കേള്‍ക്കാറുണ്ട്. ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും വരാന്‍ ഇല്ല . അപ്പച്ചനും അമ്മയും വേലക്കാരിയും മാത്രേ ഉള്ളു അവിടെ. അവധികാലത്ത് ഞങ്ങള്‍ എല്ലാരും ഒത്തുകൂടാറുണ്ട്.

എനിക്ക് യക്ഷിക്കഥ കേള്‍ക്കാന്‍ ഒരു പാടു ഇഷ്ടം ആണ്, പക്ഷെ നല്ല പേടിയും ആണ്. എന്റെ പേടി കാണാന്‍ വേണ്ടി ഭര്ത്താവ് ഒരു പാടു യക്ഷിക്കഥകള്‍ ഞങ്ങളുടെ വീടിനെ ചുറ്റിപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ തൊടിയുടെ അടുത്ത് ഒരു അരുവിയുണ്ട്. പറമ്പിന്റെ അരികില്‍ ഒരു മുരിക്കു മരം നില്‍പ്പുണ്ട്‌. എപ്പോഴും നല്ല കടും ചുവപ്പ് നിറത്തിലെ പൂക്കള്‍ അതിലുണ്ടാകാറുണ്ട്. ആ മുരിക്കില്‍ നിന്നു അരുവിയിലേക്ക് ഞങ്ങളുടെ പറമ്പില്‍ കൂടെ യക്ഷി സഞ്ചാരം ഉണ്ട് എന്നാണ് എന്നോട് പറഞ്ഞു തന്നിരിക്കുന്നത്.

ഞങ്ങളുടെ വീട്ടിലേക്ക് കയരനമെങ്ങില്‍ 24പടികള്‍ ചവിട്ടണം. ഞാന്‍ പറയാറുണ്ട് ശബരിമല കയരനമെങ്ങില്‍ 18 പടി ചവിട്ടിയാല്‍ മതി . ഇവിടെ അതും പോരാന്നു. ഭര്ത്താവ് ഒരു ദിവസം പറഞ്ഞു തന്നു, ഒരു രാത്രി ഉറക്കത്തില്‍ ആരോ പടി ചവിട്ടി കയറി വരുന്ന ശബ്ദം കേള്‍ക്കാറുണ്ട്. പഴയ മാതിരി വീടാണ് ഞങ്ങളുടേത്. വീടിന്റെ എല്ലാ വശവും കതകുകള്‍ ഉണ്ട്. ഇളം തിണ്ണയും. എന്നിട്ട് ആരോ ഓരോ കതകിന്റെ മുന്‍പിലും കാലുകള്‍ ഉരച്ചു മണ്ണ് കളയുന്ന ശബ്ദം കേള്‍ക്കും. ആദ്യം കിഴക്ക് വശത്തെ, പിന്നെ വടക്കു, അങ്ങനെ ഓരോ കതകിന്റെ മുന്‍പിലും കാല്‍ പെരുമാറ്റം കേള്‍ക്കും. അത് ഇപ്പോഴും ഉണ്ട് എന്ന്. എനിക്ക് ഈ കഥ കേള്‍ക്കുമ്പോ എപ്പോഴും പേടിയാണ്.

അങ്ങനെ ഇരിക്കെ ഒരു രാത്രി ഞങ്ങള്‍ എല്ലാരും വീട്ടില്‍ ഉണ്ട്. ആള്‍തിരക്ക്‌ കാരണം രാത്രി ഞാന്‍ കിടന്നത് അനിയത്തിയുടെ (ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ ആണ്. അവള്‍ ആ നാട്ടുകാരി തന്നെ ആണ്. ഉറക്കത്തില്‍ ഞാന്‍ എപ്പോഴോ എണീറ്റു. പേടി കാരണം ഉറക്കം വരുന്നില്ല. അപ്പോഴാണ് ഞാന്‍ ഒരു ചിലന്കയുടെ ശബ്ദം കേള്‍ക്കുന്നത്. എനിക്ക് പേടി ആയി. ആദ്യം എന്റെ തോന്നല്‍ ആവുമെന്ന് കരുതി. വീണ്ടും ശ്രദ്ധിച്ചപ്പോ ആ ശബ്ദം ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ വിയര്‍ത്തു കുളിച്ചു .. ..അനിയത്തിയെ വിളിക്കാന്‍ പോലും ശക്തിയില്ലാതെ ഞാന്‍ ശ്വാസം അടക്കി പിടിച്ചു കിടന്നു. വീണ്ടും ശബ്ദം കേള്ക്കുന്നു.. അവസാനം ഞാന്‍ അവളെയും വിളിച്ചുണര്‍ത്തി. അവള്‍ ശ്രദ്ധിച്ചു നോക്കിയിട്ട് ആദ്യം ശബ്ദം ഒന്നും കേട്ടില്ല. ചേച്ചിക്ക് തോന്നിയതാവുമെന്നു പറഞ്ഞു. ഞാന്‍ വീണ്ടും ശബ്ദം കേട്ടപ്പോ അവളോട്‌ ശ്രദ്ധിക്കാന്‍ പറഞ്ഞു. അവളും കേട്ടു. ആരെയെങ്ങിലും വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും പേടി. ഇടക്കിടെ ആ ശബ്ദം അകലെയും അടുത്തും ആയിട്ടു കേട്ടു കൊണ്ടേയിരുന്നു. എങ്ങനെയോ ആ രാത്രി ഞങ്ങള്‍ നേരം വെളുപ്പിച്ചു. എപ്പോഴോ പേടിച്ചുറങ്ങി പോയി.

കാലത്ത് എണീറ്റപ്പോ അമ്മയോട് പറഞ്ഞു. അമ്മ അത് നിസ്സാരമാക്കി തള്ളി കളഞ്ഞു. ഭര്‍ത്താവിനോടും പറഞ്ഞു. അങ്ങേരു പറഞ്ഞു ഉം ശരിയാ, ഞാനും അത് കേട്ടു. എന്നിട്ട് ഒരു ചിരി.ഞങ്ങളെ പേടിപ്പിക്കാന്‍ വേണ്ടി തന്നെ പറഞ്ഞതാണെന്ന് മനസ്സിലായി. ഇന്നും അന്നത്തെ രാത്രി കേട്ടത് എന്താണെന്നു ഒരു പിടിയും കിട്ടിയിട്ടില്ല. പൊതുവെ അല്പം ധൈര്യം എനിക്ക് ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷെ അന്നത്തെ രാത്രി ശരിക്കും പേടിച്ചു പോയി .

ഈ ഓണത്തിന് വീണ്ടും ഞങ്ങള്‍ അവിടേക്ക് പോകുന്നു.. എന്റെ നിശാ സഞ്ചാരിവരുമോ ഇല്ലയോ എന്ന് നോക്കട്ടെ.

9 comments:

നിറങ്ങള്‍..colors said...

varum orappa...think of the devil and ............

mayilppeeli said...

യ്ക്ഷിയും പ്രേതവും ഗന്ധര്‍വനുമെല്ലാം സങ്കല്‍പ്പമോ ഒരോരുത്തരുടെയും വിശ്വാസമോ ഒക്കെയായിരിയ്ക്കും..ചിലപ്പോള്‍ സത്യമാവാനും സാധ്യതയുണ്ട്‌..എനിയ്ക്കും ഇതിലൊന്നും ഒരു വിശ്വാസവുമില്ല...എന്തായലും ഓണത്തിനു പോകുമ്പോള്‍ വല്ല മുന്‍കരുതലും എടുക്കുന്നതു നല്ലതാണ്‌..പോസ്റ്റാന്‍ വേറെ വിഷയമൊന്നും കിട്ടിയില്ലേ..വെറുതേ മനുഷ്യനേ പേടിപ്പിയ്ക്കാന്‍.. ഇതുവായിച്ചിട്ട്‌ ഇന്നുരാത്രി ഞാനെങ്ങനെ ധൈര്യമായി ഉറങ്ങും..ഈശ്വരന്മാരെ കാത്തോളണേ...

PIN said...

എന്തിനാണ്‌ ഇത്ര പേടിക്കുന്നത്‌. അവരും ഒരു കമ്പനിക്കായി വരുന്നതല്ലേ. എല്ലാവരും ഇങ്ങനെ പേടിക്കാൻ തുടങ്ങിയാൽ ആരാണ്‌ അവർക്ക്‌ ഒരു കൂട്ടുള്ളത്‌.


ഇവയെക്കുറിച്ച്‌ യാതൊരു കേട്ടറിവും ഇല്ലങ്കിൽ ചിലപ്പോൾ നമുക്ക്‌ അങ്ങനെ തോന്നത്തില്ലായിരിക്കം. നമ്മുടെ മനസ്സിൽ ആരെങ്കിലും പറഞ്ഞ്‌ അങ്ങനെ ഒരു സിറ്റുവേഷൻ ഉള്ളതിനാൽ ആവണം അങ്ങനെ തോന്നുന്നത്‌.

ചില സംഭവങ്ങൾ നടന്ന സമയത്തുള്ള സിറ്റുവേഷനുകൾ പ്രകൃതിയിൽ അതെ മാതിരി രൂപപ്പെടുമ്പോൾ, ഇതിനെക്കുറിച്ച്‌ മുൻ അറിവുകൾ യാതൊന്നും ഇല്ല എങ്കിൽ പോലും ഇന്ദ്രിയങ്ങൾക്ക്‌ അനുഭവപ്പെട്ടേക്കാം എന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. എല്ലാവർക്കും ഒരേ രീതിൽ ആവണം എന്നും ഇല്ല.


പോസ്റ്റ്‌ നന്നായിട്ടുണ്ട്‌. ആശംസകൾ...

Sharu (Ansha Muneer) said...

പേടിപ്പിക്കല്ലേട്ടോ... :)

സെബിച്ചന്‍ said...

കഥ, കവിത, നൃത്തം, സംഗീതം എന്ന പോലെ ഭയവും ഒരു കല തന്നെ. നന്നായി പേടിക്കുക. ഓരോ തവണയും കൂടുതല്‍ പേടിച്ചു കൊണ്ടേയിരിക്കുക. ഒടുവിലതങ്ങു തേഞ്ഞു തീര്‍ന്നു പോയ്‌ക്കോളും

siva // ശിവ said...

ഇത് വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ അമ്മയുടെ വീടാ...അതും ഇമ്മാതിരി ഒരു പഴയ വീട്...അതിനെ ചുറ്റുപറ്റിയും ഒരുപാട് ഭയപ്പെടുത്തുന്ന കഥകള്‍ ഉണ്ട്...ഈയിടെ ഒരു രാത്രി ഞാന്‍ അവിടെ പോയപ്പോള്‍ എന്തോ കണ്ട് ഞാനു പേടിച്ചു...പിന്നെ ഇതൊക്കെ പുറത്ത് പറഞ്ഞാല്‍ കളിയാക്കുമെന്നതിനാല്‍ ആരോടും പറഞ്ഞില്ല....

അപരിചിത said...

അത്‌ ചീവിട്‌ കരഞ്ഞ ശബ്ദമാ...അയ്യെ അതു കെട്ടു പേടിച്ചൊ?


y u afraid of them ...?അതിനെക്കാള്‍ മനുഷ്യന്‍ പേടിക്കെണ്ടതു മനുഷ്യനേ തന്നെ ആണ്‌...പാവം നിശാസഞ്ചാരി!!

i hope u will meet her this time too
best wishes ...LOL

Flash said...

യക്ഷികള്‍ സ്ത്രീകളെ ഉപദ്രവിക്കാറില്ല എന്നാണു പറഞ്ഞു കേട്ടിട്ടോള്ളത്. അത് ശെരിആനെങ്കില്‍ രാധക്ക് പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ ?. എങ്കിലും ,കിടക്കുന്നതിനു മുന്‍പ് ,ജനലുകളും വാതിലുകളും നന്നായി അടച്ചിട്ടുന്ടോ എന്ന് ഒന്ന് നോക്കിയേക്കണം, യക്ഷിക്ക് പകരം വല്ല കള്ളന്മാരും ആണ് വരുന്നതെങ്കിലോ ? :D. ഇത്തവണ രാധെയേ പേടിപ്പിക്കാന്‍ ആ നിശാ സഞ്ചാരി വരില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം :).

ഐശ്വര്യവും ,സമൃദ്ധിയും ,സന്തോഷവും,സമാധാനവും നിറഞ്ഞതായിരിക്കട്ടെ രാധയുടെ ഇത്തവണത്തെ ഓണം .
-ഫ്ലാഷ്

raadha said...

@നിറങ്ങള്‍ :( വരണ്ട. മനുഷ്യനു സമാധാനമായിട്ട് ഒന്നുറങ്ങാന്‍ പോലും പറ്റില്ലേ?

@മയില്‍‌പീലി :) എനിക്ക് അസ്സല്‍ പേടിയാ ഈ വക ആള്‍ക്കാരെ. അന്ന് രാത്രി ശരിക്കും കുരിശു വരചില്ലെന്നാ തോന്നുന്നേ :P

@പിന്‍ :) നന്ദി. എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചാലും ശരി എനിക്ക് ഇവരുടെ കൂട്ട് വേണ്ട.


@ശര് :) welcome. ഞാനും ആദ്യം പേടിക്കണ്ട എന്നൊക്കെ കരുതിയതാ. പക്ഷെ സത്യം പറയാലോ ശരിക്കും പേടിച്ചു പോയി.


@സെബി :) ശരി അപ്പൊ പേടിക്കുക, പേടിച്ചു കൊണ്ടേ ഇരിക്കുക. അവസാനം ആര് തീര്ന്നു പോവുമെന്നാ പറഞ്ഞെ? എന്റെ ഭയമോ? അത് കൂടുകയേ ഉള്ളു.


@ശിവ :) പുറത്തു പറഞ്ഞാല്‍ മോശമായത് കൊണ്ടല്ലേ ഇവിടെ പോസ്ടിയത് ?


@dreamy :) പിന്നെ, ചീവീട് കരയുന്നത് ചിലന്കയുടെ ശബ്ദത്തിലല്ലേ ? നോക്കിക്കോ ഇന്നു രാത്രി നിന്നെ അന്വേഷിച്ചും ആള് വരും. കരുതി ഇരുന്നോ. വേണമെങ്ങില്‍ "അര്‍ജ്ജുനാ, ഫാല്‍ഗുന, പാര്‍ത്ത .." നാമം ചൊല്ലിക്കൊലു‌. :P


@ഫ്ലാഷ് :) ഇതു വന്നത് യക്ഷിയോ ഗന്ധര്‍വനോ എന്നറിയില്ലല്ലോ. ആശംസകള്‍ക്ക് നന്ദി. തിരിച്ചും നല്ല ഒരു ഓണം ആശംസിക്കുന്നു :)