Monday, October 6, 2008

കരയുക



അടുത്തിടെ ഞാന്‍ tv യില്‍ 'തന്മാത്ര ' സിനിമ കണ്ടു. എപ്പോ കണ്ടാലും കണ്ണുകള്‍ നിറയാതെ കാണാന്‍ പറ്റാത്ത ഒരു സിനിമയാണ് അത്. അല്ഷിമേര്സ് അല്ലെങ്കില്‍ dementia യുടെ ദുരിതങ്ങള്‍ ഞാന്‍ കുറെ നേരിട്ടു കണ്ടിട്ടുണ്ട് . എന്‍റെ ഭര്‍ത്താവിന്റെ ചേട്ടന്‍ , അതായത് ബ്രദര്‍ -ഇന്‍ -ലോ സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തു. അതിന് ശേഷവും ക്ലാസ്സ് എടുക്കാന്‍ പല സ്ഥാപനങളിലും പോകുമായിരുന്നു . വളരെ ആക്റ്റീവ് ആയ ഒരു മനുഷ്യന്‍ . ധാരാളം പുസ്തകങ്ങളും വായിക്കും . Diabetics ഉണ്ടായിരുന്നു. അത് ഒരു ദിവസം cerebral ഹെമരജ് ആയി.ഒരു വശം തളര്‍ന്നു. പതിയെ എണീറ്റ്‌ നടക്കാന്‍ സാധിച്ചു, അപ്പോഴേക്കും dementia ബാധിച്ചു .

ഓര്‍മ കുറവ് എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഉണ്ടോ ഒരു ഓര്‍മ കുറവ്? വീട്ടുകാര്‍ എല്ലാവരും ഇതെന്തു രോഗം എന്ന് മനസ്സിലാവാതെ പകച്ചു നിന്നു. ചേട്ടനെ നോക്കാന്‍ മാത്രം പ്രത്യേകം ആയയെ വെച്ചു. ചില സമയത്തു വെറും കുട്ടികളെ പോലെ. ആദ്യം ആദ്യം ആര്‍ക്കും രോഗം എന്താണെന്നു പിടികിട്ടിയില്ല . പല്ലു തേക്കുന്ന ബ്രഷ് മാറി തേക്കുക , പാന്റ്സ് മാറി ഉടുക്കുക , പിന്നെ വൈകിട്ട് നടക്കാന്‍ പോയിട്ട് തിരികെ വീട്ടിലേക്ക് വരാതെ ചുറ്റി കറങ്ങുക . എന്നിട്ടു പരിചയമുള്ള ഓട്ടോ കാരന്‍ ആയതു കൊണ്ടു തിരികെ വീട്ടില്‍ എത്തിക്കുക .പാവം സ്വന്തം വീട്ടിലേക്കുള്ള വഴി പോലും മറന്നതാണെന്ന് ആരാ കരുതുക? അങ്ങനെ ആയപ്പോ ആകെ എല്ലാവരും വിഷമിച്ചു .

മക്കള്‍ രണ്ടു പേരുള്ളത് , ഒരാള്‍ കല്യാണം കഴിച്ചു ഭര്‍ത്താവിന്റെ വീട്ടില്‍, മറ്റേ ആള്‍ കുവൈറ്റില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ .സകുടുംബം അവിടെ താമസം. ഭാര്യ (എന്‍റെ ഹസ്ബണ്ടിന്റെ ചേച്ചി ) കാന്‍സര്‍ വന്നു നേരത്തെ തന്നെ മരിച്ചു പോയി.അപ്പനെ നോക്കാന്‍ ഒരു സ്ഥിരം വേലക്കാരിയും , പിന്നെ ആയയും . പുറത്തു പോവാതെ ഇരിക്കാന്‍ അവര്‍ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടു തുടങ്ങി . അപ്പൊ പിന്നെ പരാതികള്‍ ആണ്. രാവിലെ തന്നെ ചേട്ടനെ കുളിപ്പിച്ച് ആയ സിറ്റ് ഔട്ട് ഇല്‍ ഇരുത്തും , കാണാന്‍ വരുന്നവരോട് എല്ലാം ചേട്ടന്‍ പരാതി പറയും, എനിക്ക് ആരും ഒന്നും കഴിക്കാന്‍ തന്നില്ല !!! അപ്പോള്‍ ഭക്ഷണം കഴിച്ചിട്ടേ ഉണ്ടാവൂ . അങ്ങനെ ആയപ്പോ നോക്കാന്‍ നില്‍ക്കുന്നവര്‍ക്കും വെറുപ്പായി . അഹംകാരം എന്നാണ് ഓമനപേര് ഇട്ടതു .
പിന്നീട് ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം ഇങ്ങനെ ഉള്ള രോഗികളെ നോക്കുന്ന ഒരു ഡേ കെയര്‍ സെന്റെറില്‍ ആക്കി. രാവിലെ അവിടെ നിന്നു ബസ്സ് വരും, സ്കൂള്‍ ബസ്സ് വരുന്നതു പോലെ, അവര്‍ കയറ്റി കൊണ്ടു പോവും , വൈകിട്ട് തിരിയെ കൊണ്ടു വിടും . വീട്ടുകാര്‍ക്ക് കൊറേ ഒക്കെ ആശ്വാസം ആയി.
പിന്നീട് ഒരു massive അറ്റാക്ക്‌ വന്നു ഇദ്ദേഹം മരണപ്പെട്ടു . എന്ഗിലും ഒരു പാടു വേദന ചുറ്റും നില്‍ക്കുന്നവര്‍ക്ക് തന്നിട്ടാണ് ഇദ്ദേഹം പോയത് .
'തന്മാത്ര' കണ്ടപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ചേട്ടനെ ഓര്‍ത്തു. ഞാന്‍ കരഞ്ഞു. ഭര്‍ത്താവ് കരയുന്നില്ല , കരയുന്നത് പുരുഷ ലക്ഷണം അല്ല എന്നല്ലേ പറയുന്നത് ? ഞാന്‍ നിര്‍ബന്ധിച്ചു കരയാന്‍ . ആണായാലും പെണ്ണായാലും ഇതു പോലുള്ള വികാരങ്ങള്‍ ഒരു പോലെ അല്ലെ? പിന്നെ കരയാന്‍ മടിക്കുന്നതെന്തിനാണ് ? കരയുക. വെറുതെ മസില്‍ പിടിച്ചിരുന്നു സ്വന്തം ഹൃദയം പൊട്ടിക്കല്ലേ ..







14 comments:

നിറങ്ങള്‍..colors said...

ithellam kanumbozhenganeya karayaathirikkuka ..
maranam oru dhayayaanennu thonnipokkunna oravastha..

വരവൂരാൻ said...

വായിച്ചു വേദനിച്ചു, മസ്സിലുപിടിക്കുമെക്കിലും പലപ്പോഴും കരഞ്ഞു പോക്കാറുണ്ടു

raadha said...

@nirangal :(
അതെ പലപ്പോഴും മരണം രക്ഷകനായി വരുന്ന സംഭവങ്ങളും ധാരാളം ഉണ്ടാകുന്നുണ്ട്.

@വരവൂരാന്‍ :)
നന്നായി. കരഞ്ഞാല്‍ ഉള്ളിലെ സന്ങടം എങ്ങിലും കുറച്ചു കുറയുമല്ലോ.

KRISHNANUNNI said...

കണ്ണു നിറയുന്നതാണു കരച്ചിലെങ്കിൽ ആണുങ്ങൾ പൊതുവെ കരയാറില്ലെന്നു തോന്നുന്നു.

Flash said...

ആകാശം ഇടിഞ്ഞുവീണാലും ആണുങ്ങള്‍ കരയാന്‍ പാടില്ല എന്നൊരു അലിഖിത നിയമം ,നാം ഉള്‍പ്പെടുന്ന നമ്മുടെ സമൂഹം ഉണ്ടാക്കിയതു മാത്രമല്ലേ? , അല്ലാതെ ജീവശാസ്ത്ര പരമായി നോക്കുമ്പോള്‍ ആണും പെണ്ണും തമ്മില്‍ ഈ കാര്യത്തില്‍ ഒരു വേര്‍തിരിവ് വേണമെന്ന് സാക്ഷാല്‍ ദൈവം പോലും കരുതുന്നില്ലല്ലോ !!. മറിച്ചായിരുന്നു എങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമായി ആ കഴിവു കൊടുത്തേനെ. അപ്പോള്‍ കരയേണ്ടുന്ന അവസരങ്ങളില്‍ നാം കരയുക തന്നെ വേണം . അത് പുരുഷനായാലും സ്ത്രീ ആയാലും. ആ രണ്ടു തുള്ളി കണ്ണുനീരിനു , ഹൃദയത്തിന്റെ വിങ്ങലിനെയും വേദനയെയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നുള്ളപ്പോള്‍ , നാം എന്തിനു കരയാതിരിക്കണം!! . വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന, വെറും സാധാരണ മനുഷ്യര്‍ ആയി ജീവിച്ചാല്‍ പോരേ നമുക്ക് ? അല്ലാതെ യന്ത്ര മനുഷ്യര്‍ ആവേണ്ട ആവശ്യമുണ്ടോ ?
കരയുന്ന പുരുഷനെ ,സമൂഹം ഇനിയെങ്കിലുംഅവജ്ഞയോടെ നോക്കതിരുന്നെന്കില്‍ :(

raadha said...

കരയുമ്പോള്‍ കണ്ണ് നിറയാതെ കരയാന്‍ പറ്റുമോ സിജു? :O

@flash :D
എന്ത് സംഭവിച്ചാലും കരയാതെ പിടിച്ചു നില്‍ക്കുന്ന പുരുഷനെ സ്ത്രീകള്‍ ആരാധിക്കുന്ന കാലം കടന്നു പോയി. കരയുമ്പോള്‍ കൂടെ കരയുന്ന ഒരു പുരുഷനെ അല്ലെ സത്യത്തില്‍ വേണ്ടത്?

അഭിപ്രായം പങ്കു വെച്ചതിനു നന്ദി !

അപരിചിത said...

കരച്ചില്‍ വെറും ഒരു വികാരം മാത്രം അല്ലേ?വേദനയും അതിന്റെ നീറ്റലും മനസ്സില്‍ ആണ്‌...പലരും വേദന പല വിധത്തില്‍ പ്രകടിപ്പിക്കും... ചിലര്‍ കരഞ്ഞുകൊണ്ടു എന്നു മാത്രം...
കരഞ്ഞാല്‍ വിഷമങ്ങള്‍ മായുമോ?എന്നാല്‍ എത്രമാത്രം കരയണം????
:)

KRISHNANUNNI said...

കണ്ണു നിറയാതെയും കരയാൻ കഴിയും രാധാ...കണ്ണുനീർ ഒഴുകുന്നത്‌ മാത്രമല്ല സങ്കടത്തിന്റെ പ്രതീകം അങ്ങനെയാണെങ്കിൽ സന്തോഷം വരുമ്പോൾ കണ്ണു നിറയില്ലല്ലോ....
ചിരിക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോകില്ലല്ലോ...
മനസ്സിനു കരയാൻ കണ്ണുനീർ വേണ്ടെന്നാണു എന്റെ മതം
ബയോളജി പഠിച്ചിരുന്നെങ്കിൽ സ്ത്രീകൾക്ക്‌ കണ്ണുനീരിന്റെ അതിപ്രസരം എന്തുകൊണ്ടാണെന്നു തെളിയിക്കുന്ന ഒരു thesis ഞാൻ ചെയ്തേനെ :)
(ഇതൊക്കെ പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞുപോകുന്നു... :)))) )

KRISHNANUNNI said...

അപരിചിതയോട്‌ പൂർണ്ണമായും യോജിക്കുന്നു.

raadha said...

@ dreamy കരഞ്ഞാല്‍ തീര്ച്ചയായും ഉള്ളിലെ സങ്ങടങ്ങള്‍ ഒരു പാടു ഒലിച്ചു പോയി മനസ്സിന് ശാന്തത വരും. എത്രയോ പ്രാവശ്യം ആരും കാണാതെ ഒന്നു ഉറക്കെ കരയാന്‍ പോലും ആവാതെ ഞാന്‍ വിഷമിച്ചിരിക്കുന്നു. ഒന്നു കരയാന്‍ സാധിച്ചിരുന്നെങ്ങില്‍ എന്ന് കൊതിച്ചിട്ടുണ്ട്. കരയാന്‍ പറ്റുക എന്നതും ഒരു കണക്കിന് ഭാഗ്യം തന്നെ ആണേ. കുട്ടികള്‍ ആയിരുന്നപ്പോള്‍ എപ്പോഴും എന്തിനും കരയാമായിരുന്നു. ഇപ്പോള്‍ അതിനാവില്ലല്ലോ? :((

@siju :))മനസ്സില്‍ കരയാതെ ഉറക്കെ കരയുക ആണ് വേണ്ടത്. മനസ്സില്‍ കരഞ്ഞാല്‍ അത് എങ്ങനെ പുറത്തേക്ക് വരും?? പുറത്തേക്ക് വന്നില്ലെങ്ങില്‍ അത് അവിടെ അടങ്ങി ഒതുങ്ങി ഒരു വിങ്ങലായി, വേദനയായി, നീറ്റല്‍ ആയി കിടക്കില്ലേ? അവസാനം അത് സ്ഥിരം തലവേദന ആയി മാറില്ലേ? എന്തിന് ആ പണിക്കു പോകണം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. :)

KRISHNANUNNI said...

ഒന്നും മന:പൂർവ്വമല്ലല്ലോ രാധാ... അതെല്ലാം വ്യ്്ക്ത്യാധിഷ്ഠിതമല്ലേ? കരയാതിരീക്കുന്ന ഒരുവൾ/ൻ ക്രൂര/ൻ ആണെന്നു കരുതുന്നതിൽ അർത്ഥമുണ്ടോ?
ഒന്നു കരഞ്ഞു കഴിഞ്ഞാൽ തീരുന്ന വേദന/തലവേദനയെക്കുറിച്ചാണു raadha പറയുന്നതെങ്കിൽ ഞാൻ യോജിക്കുന്നു...
Sorry, if I hurt you... ഇതേക്കുറിച്ചുള്ള എന്റെ comments ഇവിടെ അവസാനിപ്പിക്കുന്നു...
(എന്റെ ക്രൂരത കൂടിക്കൂടി വരുന്നെന്നു തോന്നിത്തുടങ്ങി... :) )

raadha said...

@siju :D
വന്നതിനും ആത്മാര്‍ഥതയോടെ കമന്റ് ഇട്ടതിനും നന്ദി !! വീണ്ടും വരുക.
btw try to learn how to cry.
:)

KRISHNANUNNI said...

of course, sure. :)

Unknown said...

ഹൃദയമുള്ളവന്‌ കരയാതിരിക്കാന്‍ കഴിയില്ല.
നല്ല പോസ്‌റ്റ്‌.