Sunday, September 28, 2008

ആരാണിവര്‍ ?

ഓഫീസിലെ ഓണ ദിവസം . കേരള സാരി ഉടുത്തു , മുല്ലപ്പൂവും ചൂടി സുന്ദരി ആയിട്ട് ഒരുങ്ങി ഓഫീസിലേക്കിറങ്ങി . ബസ്സ് കാത്തു നില്‍ക്കയാണ്‌ . തലേ ദിവസത്തെ മഴയില്‍ ചളി ആയിരിക്കുന്ന റോഡ്. കഴിയുന്നത്ര സാരി ഒതുക്കി പൊക്കി പിടിച്ചാണ് നില്‍പ്പ് . പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു ഒരു സ്ത്രീ എന്‍റെ അടുത്തേക്ക് വന്നു. എനിക്ക് തീരെ പരിചയമില്ലാത്ത ഒരു സ്ത്രീ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി, ലിപ്സ്ടിക്ക് ഇട്ടിട്ടുണ്ട് , മോഡേണ്‍ വേഷധാരി . എന്നേക്കാള്‍ പ്രായവും ഉണ്ട്. പതിയെ അവര്‍ മുഖം എന്‍റെ ചെവിയോടു അടുപ്പിച്ചു പറഞ്ഞു, 'സാരി കൊറച്ചും കൂടി പൊക്കി പിടിച്ചോള് , കസവ് താഴെ ചെളിയില്‍ മുട്ടുന്നുണ്ട്'. അവരെ നോക്കി കൃതജ്തയോടെ ഒന്നു പുന്ചിരിച്ചു , സാരി ഒന്നു കൂടി പൊക്കി പിടിക്കുമ്പോള്‍ ഓര്‍ത്തു..ഇവര്‍ എന്‍റെ ആരാ? എന്‍റെ സാരി ചെളിയില്‍ മുട്ടിയാല്‍ ഇവര്‍ക്കെന്താ ? എത്ര സുന്ദരമായ മനസ്സാണ് ഇവരുടെ ? എനിക്ക് ഇങ്ങനെ പെരുമാറാന്‍ പറ്റുമോ ? ഹേയ്, ആയിട്ടില്ല ..ഇവരെ പോലെ ആകാന്‍ ഇനിയും വളരാനുണ്ട് ...
************************************************************************************
കഴിഞ്ഞ ആഴ്ച രാവിലെ ഓഫീസിലേക്ക് പോകുവാന്‍ ധൃതി പിടിച്ചു റോഡ് ക്രോസ് ചെയ്യാന്‍ നില്ക്കുകയാണ്. Median എത്തി. വണ്ടികള്‍ മാല പോലെ പുറകെ പുറകെ വന്നുകൊണ്ടിരിക്കുന്നു . എന്നെ പോലെ തന്നെ പകുതി ക്രോസ് ചെയ്തു ഒരു പെണ്‍കുട്ടിയും നില്‍ക്കുന്നുണ്ട്‌ . സ്കൂള്‍ uniform ആണ്. 7 ലോ 8 ലോ ആവും. ഞങ്ങള്‍ രണ്ടും അടുത്തായി . ഒരു ഒഴിവും കാണുന്നില്ല ക്രോസ് ചെയ്യാന്‍. അപ്പോഴാണ് ഒരു ചെറിയ ഗാപ് കിട്ടിയത് . ഒരു സെക്കന്റ് കൊണ്ടു ഞാന്‍ ആ കുട്ടിയുടെ കൈ കടന്നു പിടിച്ചു. അവള്‍ ഒരു നിമിഷം വിരണ്ടു എന്‍റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ എന്‍റെ കൂടെ നടന്നു, റോഡ് ക്രോസ് ചെയ്തതും എന്‍റെ കൈ വിടുവിച്ചു കുട്ടി സ്റ്റോപ്പില്‍ നിന്നു. എന്‍റെ ബസ് വന്നു ഞാനും പോയി... അടുത്ത ദിവസം അതെ പോലെ ഞങ്ങള്‍ ഒരുമിച്ചു വന്നു വീണ്ടും ക്രോസ് ചെയ്യാന്‍. ഇത്തവണ വണ്ടി ഒന്നും വരുന്നുണ്ടായില്ല ..എന്നെ കണ്ട ഉടന്‍ അവള്‍ മുഖം നിറയെ ഒരു ചിരി സമ്മാനം ആയി തന്നു. അപ്പോഴും ഞാന്‍ ഓര്‍ത്തു, ഇവള്‍ എനിക്ക് ആരാണ്? എന്തെ എനിക്ക് അവളെ സഹായിക്കാന്‍ തോന്നിയെ ? ഉം അപ്പൊ ഞാന്‍ വളര്‍ന്നു തുടങ്ങി ...
************************************************************************************
മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വളരെ അധികം സുന്ദരിയായ ഒരു അമ്മൂമ്മയെ ബസ് സ്റ്റോപ്പില്‍ കാണാറുണ്ട് . തല മുടി മുഴുവന്‍ തൂ വെള്ള. ബോബ് ചെയ്തിരിക്കുകയാണ് . എപ്പോഴും ഡ്രസ്സ് ചെയ്യുന്നത് ഒരു anglo ഇന്ത്യന്‍ സ്റ്റൈലില്‍ ആണ്. എവിടെയോ ജോലിക്ക് പോകുവാണ് . ഒരു 67 എന്ഗിലും കാണും പ്രായം. എന്നെ സര്‍പ്രൈസ് ചെയ്തത് അവര്‍ ഈ പ്രായത്തിലും ജോലിക്ക് പോവുന്നു എന്നതാണ്. ഒരു ദിവസം ഇവര്‍ ഞാന്‍ കയറിയ ബസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ അവര്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പിന്നീട് ഇവര്‍ ഞാന്‍ കയറുന്ന ബസ്സില്‍ കയറാന്‍ തുടങ്ങി. ചിലപ്പോ അവരുടെ ഭര്‍ത്താവ് കൂടെ കാണും. അദ്ദേഹം ഇടക്ക് എപ്പോഴോ ഇറങ്ങി പോവും . ബസ്സില്‍ ഇവര്‍ കയറിയാല്‍ ആരെങ്ങിലും ഒക്കെ സീറ്റ് ഒഴിഞ്ഞു കൊടുക്കും. അത്രയ്ക്ക് പ്രായമുള്ളവര്‍ അല്ലെ?ഈ പ്രായത്തില്‍ ഇത്ര ഭംഗിയായിട്ട് ഡ്രസ്സ് ചെയ്തവരെ ഞാന്‍ കണ്ടിട്ടേ ഇല്ല. ഒരു ദിവസം ഞാനും അവരും ഒരേ സീറ്റ് പങ്കിട്ടു . ഞാന്‍ ബുക്ക് എടുത്തു നിവര്‍ത്തി . ഇവര്‍ ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ എടുത്തു വായിക്കാന്‍ തുടങ്ങി. തീരെ ചെറിയ അക്ഷരങ്ങള്‍ . എന്നിട്ടും അവര്‍ അത് വായിച്ചു കൊണ്ടേ ഇരുന്നു. അപ്പൊ ഞാന്‍ ചോദിച്ചു, എങ്ങനെ ഇത്ര ചെറിയ അക്ഷരങ്ങള്‍ വായിക്കുന്നു ? പിന്നീട് ഞങ്ങള്‍ ധാരാളം സംസാരിച്ചു. അവര്‍ ഒരു ബ്രിട്ടീഷ് സിറ്റിസണ്‍ ആണ്. മലയാളം അറിയില്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി. പിന്നീട് എന്നെ അവര്‍ എപ്പോ കണ്ടാലും സംസാരിക്കും . ബസിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു കൊടുക്കണം. ചിലതൊക്കെ അവര്‍ ഇംഗ്ലീഷ് പേരു മാത്രം കണ്ടു മനസ്സിലാക്കി വെച്ചിട്ടുണ്ട് . എനിക്ക് അവരോട് വലിയ ഇഷ്ടം ആണ്. ഇന്നു ഞാന്‍ അവരെ കണ്ടു. ബസില്‍ പുരുഷന്മാരുടെ സീറ്റില്‍ അവര്‍ക്ക് വേണ്ടി ഒരാള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവിടെ ഇരുന്ന ഉടന്‍ അവര്‍ എന്‍റെ ബാഗ് വാങ്ങി പിടിച്ചു. എന്നിട്ടു അടുത്തിരുന്ന ആള്‍ എണീറ്റ്‌ പോയപ്പോ എന്നെ വിളിച്ചു കൂടെ ഇരിക്കാന്‍ സീറ്റ് തന്നു. എന്തിനാണ് ഇവര്‍ എന്നെ സ്നേഹിക്കുന്നത് ? ആരാണ് ഇവര്‍ എനിക്ക്?
************************************************************************************
ഞാന്‍ ഈ പറഞ്ഞവരെ ഒക്കെ ഇനി നാളെയും കാണുമോ എന്നെനിക്കറിയില്ല . എന്നാലും ഇവര്‍ എന്‍റെ സഹോദരിയോ , മകളോ ,അമ്മൂമ്മയോ ഒക്കെ ആണ്...നോക്കു , സ്നേഹം നമ്മളെ തേടി വരുന്ന വഴികള്‍ വിചിത്രം തന്നെ...ഒരിക്കലും അറിയാത്തവരില്‍ നിന്നു, ഒന്നും പ്രതീക്ഷിക്കാതെ അത് നമ്മെ തൊട്ടു വിളിക്കുന്നു ...

9 comments:

സഹയാത്രികന്‍ said...

ഇങ്ങനെ ദിനവും എത്രയോ ആളുകള്‍... ഒരു പരിചയവും ഇല്ലാഞ്ഞും സഹായ ഹസ്തവുമ്മായി വരുന്നവര്‍... ചെറിയ ചിരി സമ്മാനിച്ച് പോകുന്നവര്‍... വെറുതേ കുശലാന്വേഷണം നടത്തൂന്നവര്‍... ഇവര്‍ നമ്മുടെ ആര് ? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല... പക്ഷേ ആരെല്ലാമോ ആണ്...

നല്ല നിരീക്ഷണങ്ങള്‍...
:)

PIN said...

നല്ല എഴുത്ത്‌.

ജീവിതം ഇങ്ങനെ ആയിരിക്കണം. നിസ്സാരമെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടുവാൻ, സന്തോഷം പകരാൻ അത്‌ ഉപയോഗപ്പെടണം. സഹവർത്തത്തിലൂടെ ആണ്‌ ബന്ധവും സ്വന്തവും അർത്ഥവത്താകുന്നത്‌.അങ്ങനെ ജീവിതം കൂടുതൽ മനോഹരമായി തീരട്ടെ...

നിറങ്ങള്‍..colors said...

allenkilum naam oru commitmentum illanthe thanne aarudeyo aaro aanu ..
nalla nirrekshanam ..thanks

raadha said...

@സഹയാത്രികന്‍ :) അതെ ജീവിതം ഇങ്ങനെ ഒക്കെ തന്നെ പോവട്ടെ..ആരെങ്ങിലും ഒക്കെ സ്നേഹിച്ചു, ആരെയെങ്ങിലും സ്നേഹിച്ചു..

@പിന്‍ :) നല്ല കമന്റിനു നൂറായിരം നന്ദി!

@nirangal :D athe, arudeyo arokkeyo aayi namukku jeevikkam..

Flash said...

blog nannaayittunt :)

raadha said...

@flash :) thanks.

അപരിചിത said...

നല്ല പോസ്റ്റ്‌
:)
എനിക്കു ഇഷ്ടമായി

happy blogging!

raadha said...

@dreamy eyes :)
thanks dear

ബഷീർ said...

നല്ല നിരീക്ഷണങ്ങള്‍. keep it up