Sunday, August 9, 2009

കാത്തിരുപ്പ്

ഇന്നലെ അവള്‍ എന്നെ വിളിച്ചു.
'ഇന്ന് നീ പോകുന്നില്ലേ?;'
എനിക്ക് ഒരു പിടിയും കിട്ടിയില്ല.
'എവിടേക്ക്?'
'ഓ അതും മറന്നോ? ഇന്നല്ലേ നമ്മുടെ അടുത്ത മീറ്റിംഗ്?'
ശരിയാണ്. ഞാന്‍ അത് എന്നേ മറന്നു കഴിഞ്ഞു. മറക്കാതെ നിവൃത്തിയില്ലെല്ലോ.
ഇവളോട്‌ ഉള്ള സത്യം പറയാം. കോളേജിലെ രണ്ടു മൂന്നു അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ്. പറഞ്ഞു.
'ഞാന്‍ ഒരിക്കലും ഇനി ഒരു മീറ്റിങ്ങിനും വരില്ല. എനിക്ക് ഇങ്ങനെയുള്ള സൌഹൃദ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല'.
അവള്‍ക്കു എളുപ്പം മനസ്സിലായി. ഞാന്‍ തുടര്‍ന്നു..

'രണ്ടു ദിവസം മുന്‍പ് അന്‍സാരി വിളിച്ചപ്പോള്‍ ഞാന്‍ ഈ വീക്ക്‌ എന്‍ഡ് സ്ഥലത്ത്‌ ഇല്ല എന്നാ പറഞ്ഞത്. നീ എന്നോട് സംസാരിച്ചതായി അറിയണ്ട.'
ഉടനെ അവള്‍
'ഓ നീ ഇല്ലെങ്കില്‍ ഞാനും എന്തെങ്കിലും കാരണം പറഞ്ഞു ഒഴിയാന്‍ പോവുകയാണ്. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ. എന്നിട്ട് നിന്നെ വിളിക്കാം.'

ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. ആദ്യത്തെ ആലുംനി മീറ്റ്‌ കഴിഞ്ഞപ്പോ വീട്ടില്‍ വന്നു പറഞ്ഞു.. അടുത്തത്‌ ആഗസ്ത് മാസത്തെ രണ്ടാം ശനിയാഴ്ച ആണ് എന്ന്. അപ്പോഴേ എനിക്ക് അറിയാം; എന്നെ വിടാന്‍ പോണില്ല എന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ആലുംനി മീറ്റ്‌ ഒക്കെ പുതിയ കണ്ടുപിടിത്തങ്ങള്‍ ആണ്. മറ്റു പണിയൊന്നും ഇല്ലാത്തവര്‍ക്ക് കൊള്ളാം. നിനക്ക് ഇപ്പോഴും ബന്ധങ്ങള്‍ ഉള്ളത് ആകെ രണ്ടു പേരോടല്ലേ ഉള്ളു? അവരോടു തന്നെ കൂട്ടുകൂടിയാല്‍ മതി. അവരെ കാണാന്‍ നീ പോയ്ക്കോള്. അല്ലാതെ ഇനി പുതിയ സഹൃദങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട.'

പ്രതിഷേധം ഉണ്ടായിരുന്നു എനിക്ക്. രണ്ടു ദിവസം മുഖം വീര്‍പ്പിച്ചു നടന്നു നോക്കി. പിന്നെ ഓ വേണ്ടെങ്ങില്‍ വേണ്ട എന്ന നിലപാട് എടുത്തു. കാരണം കുടുംബം കഴിഞ്ഞല്ലേ ഉള്ളു എല്ലാ സൌഹൃദങ്ങളും. തന്നെയുമല്ല, തല്ലു പിടിച്ചു വഴക്കിട്ടു പോവാന്‍ വേണ്ടത്രയും വലിയ സംഭവമായി എനിക്കും തോന്നിയില്ല എന്നത് തന്നെ സത്യം. ദേവിയോട് മാത്രം ഞാന്‍ ഇത് വിളിച്ചു പറഞ്ഞു .അതോടെ ഈ കാര്യം ഞാന്‍ മറന്നു. അത് കൊണ്ടാണ് അവള്‍ വിളിച്ചപ്പോള്‍ എനിക്ക് ആദ്യം ഓര്മ വരാഞ്ഞത്‌.

അപ്പോഴേക്കും ഫോണ്‍ ബെല്‍ വീണ്ടും അടിച്ചു. അവള്‍ തന്നെ ആണ്.
'എടൊ, ഞാനും ഉഴപ്പി. അത്യാവശ്യമായിട്ട് എനിക്ക് ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു. അപ്പൊ അന്‍സാരി പറഞ്ഞു ആറു മണിക്കേ മീറ്റിംഗ് തുടങ്ങു, ഏഴു മണി ആയാലും സാരമില്ല. വരണം എന്ന്. എന്നെ പ്രതീക്ഷിക്കണ്ട എന്ന് തന്നെ തീര്‍ച്ച പറഞ്ഞു'.
വീണ്ടും അവള്‍ തുടര്‍ന്നു. ' താന്‍ ഇനി ഞാന്‍ വിളിച്ചാല്‍ വരുമോ?'
'തീര്‍ച്ചയായും' അതിനൊന്നും പ്രശ്നമില്ല.
'എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാന്‍ ഉണ്ട്. എന്റെ മനസ്സിന് നല്ല സുഖം ഇല്ല. ഞാന്‍ വീട്ടിലേക്കു വരാം'.

ആദ്യത്തെ ആലുംനി മീറ്റ് വിളിച്ചപ്പോഴും അവള്‍ എന്നോട് പറഞ്ഞിരുന്നു..'അവള്‍ക്കു ഒരു സന്തോഷവും ഇല്ല. പിന്നെ നിങ്ങളെയൊക്കെ കാണാമല്ലോ എന്നോര്‍ത്ത് മാത്രം വരുന്നു എന്ന്. അന്നും പറഞ്ഞിരുന്നു എന്നോട് കുറച്ചു സംസാരിക്കാന്‍ ഉണ്ടെന്നു. അന്ന് പക്ഷെ എന്നെയും ദേവിയെയും തനിച്ചു അവള്‍ക്കു കിട്ടാതിരുന്നത് കൊണ്ടാണ് ഒന്നും പറയാതിരുന്നത് എന്ന് ഇപ്പോള്‍ വീണ്ടും പറഞ്ഞു. അവള്‍ തുടര്‍ന്നു..

'20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ നിങ്ങള്‍ തന്നെ ആണ് ഇപ്പോഴും എന്റെ കൂട്ടുകാര്‍. ഓഫീസ് ജീവിതത്തിലും എനിക്ക് നിങ്ങളെ പോലെ ഫ്രണ്ട് നെ കിട്ടിയില്ല. അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു സംസാരിക്കാന്‍ ഉണ്ട്'എന്ന്.

ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്താവാം അവള്‍ക്കു പറയാനുള്ളത്? എന്തായാലും വരട്ടെ. പറയാനുള്ളത് പറയട്ടെ. പക്ഷെ, അപ്പോഴേക്കും എന്റെ മനസ്സ് മറ്റൊരു കാര്യം എന്നെ ഓര്‍മിപ്പിച്ചു. കൂടെ പഠിച്ചിരുന്ന അഞ്ചു വര്‍ഷങ്ങളിലും അവള്‍ എന്നോട് ഇത് തന്നെ അല്ലായിരുന്നോ പറഞ്ഞിരുന്നത്? 'എനിക്ക് ഒരു കാര്യം പറയാനുണ്ട്...പിന്നീട് പറയാം' എന്ന്. അതിനിടെ ഞങ്ങള്‍ ഡിഗ്രി പാസായി. അവള്‍ കാര്യം പറഞ്ഞില്ല. പി ജി ക്ക് ഒരുമിച്ചു പഠിച്ചപ്പോഴും അവള്‍ സ്വകാര്യമായിട്ട് പറഞ്ഞു 'എനിക്ക് ഒരു കാര്യം പറയാനുണ്ട്'...അപ്പോഴും ഞാന്‍ കാത്തു..'പറയട്ടെ, പറയുമ്പോള്‍ അവള്‍ക്കു സമാധാനം എങ്കിലും ആകുമല്ലോ. പക്ഷെ പഠിപ്പ് കഴിഞ്ഞിട്ടും അവള്‍ക്കു പറയാനുള്ളത് പറഞ്ഞില്ല !!

ദാ, ഇപ്പോള്‍ വീണ്ടും ഇരുപതു കൊല്ലങ്ങള്‍ക്കു ശേഷവും അജിത എന്നോട് പറയുന്നു..'എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് എന്ന്... ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.... അതോ വര്‍ഷങ്ങളായുള്ള എന്റെ കാത്തിരുപ്പ് തുടരുന്നു എന്ന് പറയാം അല്ലെ?

20 comments:

OAB/ഒഎബി said...

കുടുംബമായിക്കഴിഞ്ഞാൽ അത് കഴിഞ്ഞ് തന്നെയുള്ളു സൌഹൃദ ബന്ധത്തിന് സ്ഥാനം.

പിന്നെ പെണ്ണുങ്ങളല്ലെ പറയാൻ വിഷയങ്ങൾക്കുണ്ടൊ പഞ്ഞം.

എന്നാലും ഇത് വല്ലാത്തൊരു കൂട്ടുകാരി തന്നെ...
ആ നമ്പരൊന്നിങ്ങു താ ഞാനൊന്നു വിളിച്ച് ചോദിക്കാം.. :)


തേങ്ങയൊന്നും ഇല്ല കെട്ടൊ അതിനൊക്കെ ഭറ്റങ്കര വിലയാ ഇവിടെ..

ശ്രീ said...

പഴയ സുഹൃദ് ബന്ധങ്ങളെല്ലാം പൊടി തട്ടിയെടുക്കുന്നത് നല്ല കാര്യമാണ് എന്നേ ഞാന്‍ പറയൂ. എങ്കിലും ചേച്ചി പറഞ്ഞതു പോലെ കുടുംബ ബന്ധങ്ങള്‍ക്കു തന്നെ ആകണം എപ്പോഴും ഒന്നാം സ്ഥാനം.

എന്നാലും എന്തായിരിയ്ക്കും ആ കൂട്ടുകാരിയ്ക്ക് പറയാന്‍ ഉണ്ടാകുക? അതും ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും?

ഡിഗ്രിയ്ക്കും പിജിയ്ക്കും എന്തോ പറയാനുണ്ട് എന്ന് പല തവണ സൂചിപ്പിച്ചിട്ടും ചേച്ചി കൂട്ടുകാരിയെ തനിച്ചു കിട്ടിയപ്പോഴൊന്നും കാര്യം അന്വേഷിച്ചില്ലേ? അല്ല, ഇനി അതു തന്നെ ആകണം 20 വര്‍ഷങ്ങള്‍ക്കു ശേഷം പറയാനുള്ളത് എന്നില്ലല്ലോ അല്ലേ?

നിറങ്ങള്‍..colors said...

kudumbavum... sauhrithavum...
shariyaanu oronninum oro preference..
parayaan eppozhum enthenkilum bakkiyundavunnathum nallathelle..

ramanika said...
This comment has been removed by the author.
ramanika said...

ഈ മീറ്റ്‌ ഒരു ഫാമിലി മീറ്റു ആക്കാന്‍ സാധ്യമല്ലേ ? എല്ലാവരുടേയും ഫാമിലി പരസ്പരം പരിചയപെടുമ്പോള്‍ restrictions തീര്‍ച്ചയായും കുറയും
കുട്ടുക്കരിക്ക് പറയാനുള്ളത് ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റനാള് അതും അല്ലെങ്കില്‍ വേറൊരു ദിവസ്സം പറയട്ടെ

വരവൂരാൻ said...

'എനിക്ക് ഒരു കാര്യം പറയാനുണ്ട്'
ഈ ജന്മ്ത്തിലെങ്ങാനും..അവളിതു പറയുമോ...

നല്ല അവതരണം.. ആശംസകൾ

കണ്ണനുണ്ണി said...

ഇനിയും പറഞ്ഞില്ലെങ്കില്‍...കൂട്ട് വെട്ടണം ട്ടോ..
അല്ല പിന്നെ

khader patteppadam said...

വായനക്കാരിലും ഒരു ജിഞ്ജാസ ഉണര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.. അതാണല്ലൊ എഴുത്തിണ്റ്റെ ഗുണം.

അരുണ്‍ കരിമുട്ടം said...

എന്താ പറയാനുള്ളത്?

raadha said...

OAB :) ഒരുമിച്ചു പഠിച്ച അഞ്ചു കൊല്ലവും ഞങ്ങള്‍ പറഞ്ഞു കൊണ്ടേ ആണിരുന്നത്... എന്തൊക്കെയോ, ഏതൊക്കെയോ, പക്ഷെ പറയാനുള്ള കാര്യം മാത്രം അവള്‍ പറഞ്ഞില്ല..
വേണ്ട, ഫോണ്‍ നമ്പര്‍ തന്നാലും എന്നോട് പറയാത്ത കാര്യം അവള്‍ വേറെ ആരോട് പറയാന്‍..?? ഹ ഹ . എന്നാലും സഹായിക്കാന്‍ വന്ന നല്ല മനസ്സിന് നന്ദി!!

തേങ്ങ ഉടക്കായിരുന്നു..അതിന്റെ കഷണം പെറുക്കി എടുത്തു കറിക്ക് അരച്ചാല്‍ മതിയാരുന്നു!!

@ശ്രീ :) അതെ, ശ്രീ പറഞ്ഞത് പോലെ കുടുംബം കഴിഞ്ഞല്ലേ നമുക്ക് സുഹൃത്ത് ബന്ധങ്ങള്‍ക്ക് പോവാന്‍ പറ്റൂ... പിന്നെ അന്ന് അവള്‍ക്കു പറയാനുള്ളത് മറ്റെന്തോ കാര്യം ആവണം..എന്തായാലും അവള്‍ പറയാന്‍ വന്നാല്‍ അല്ലെ മനസ്സിലാവൂ.. പിന്നെ, പറയാനുള്ള സ്പെഷ്യല്‍ കാര്യം, അതും ഇത് പോലെ intro തന്നു കൊണ്ടിരിക്കുമ്പോ ചോദിയ്ക്കാതെ പറയുകയല്ലേ അതിന്റെ ശരി. പണ്ടേ ഞാന്‍ അത്ര inquisitive അല്ല..ഇപ്പോഴും അങ്ങനെ തന്നെ.!! കാത്തിരിക്കാം.

@നിറങ്ങള്‍ :) പറയാന്‍ ബാക്കി വെച്ചത് ഇനി അവള്‍ക്കു പറയാനും, എനിക്ക് കേള്‍ക്കാനും ആവാതെ വന്നാല്‍ സങ്കടം ആവില്ലേ?

@ramanika :) നല്ല കാര്യം ആയി!! ഈ മീറ്റ്‌ ഫാമിലി മീറ്റ്‌ ആയിരുന്നു. 'ഞങ്ങളെ ഒന്നും അങ്ങോട്ട്‌ കേട്ടിയെടുക്കേണ്ട' എന്നായിരുന്നു ഓര്‍ഡര്‍. ഹ ഹ . ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണി അല്ലെ മാഷെ? സ്വയം പോവുകയും ഭാര്യമാരെ വിടാതെ ഇരിക്കലും .ഏതായാലും എന്റെ ശ്രീമാന്‍ സ്വയം പോവില്ല എന്നാ വാക്ക് ഞാന്‍ മേടിച്ചിട്ടുണ്ട്.

അവള്‍ പറയട്ടെ എന്ന് തന്നെ ഞാനും ആശിക്കുന്നു..പറഞ്ഞാലെങ്ങിലും കൊറച്ചു സങ്കടം മാറിയെങ്കിലോ?

raadha said...

വരവൂരാന്‍ :) അറിയില്ല, ലക്ഷണം കണ്ടിട്ട് ഈ ജന്മത്തില്‍ ഇത് നടക്കില്ല എന്ന് തോന്നുന്നു..ആ നിരാശ ആണ് ഈ പോസ്റ് ആയി മാറിയത്‌!!
കണ്ണനുണ്ണി :) വേണ്ട, കൂട്ട് വെട്ടണ്ട...അവള്‍ പറയണം എന്ന് ആഗ്രഹിച്ചും, ഞാന്‍ കേള്‍ക്കണം എന്ന് ആഗ്രഹിച്ചും ഈ ജന്മം അങ്ങനെ തീര്‍ക്കാം, എന്തേ?

khader :) അതെ, ഇപ്പൊ വന്നു വന്നു അവള്‍ ഇപ്പൊ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ആകെ പ്രശ്നം ആവുമെന്ന് തോന്നുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി!

അരുണ്‍ :) ഞാന്‍ ഒന്ന് വിളിച്ചു ചോദിച്ചാലോ? അല്ലെങ്ങില്‍ വേണ്ട..കാത്തിരിക്കാനും ഒരു സുഖം ഉണ്ടേ..

തോന്ന്യവാസങ്ങള്‍ said...

കാരണം കുടുംബം കഴിഞ്ഞല്ലേ ഉള്ളു എല്ലാ സൌഹൃദങ്ങളും ?????????
souhridam kudumba bandhathinu vilangu thadi aano ?? soudridam, kudumba bandham ethu randum randu vazhikaliloode kondu povendathalle ??

Unknown said...

പറയുന്നില്ലെങ്കിലും
പറയാമെന്നു പറയുന്ന
കൂട്ടുകാരി..
ഞാനായിരുന്നെങ്കില്‍
അടുത്ത തവണ കാണുമ്പോള്‍
കഴുത്തിന്‌ പിടിച്ച്‌ കാര്യം ചോദിച്ചേനെ
അല്ലപിന്നെ!!!
തമാശ പറഞ്ഞതാണേ..
സുഹൃത്തുക്കള്‍ തന്നെയാണ്‌ പലപ്പോഴും വലിയ ആശ്വാസം..
സുഹൃത്തിനെ കുടുംബസുഹൃത്താക്കിയാല്‍
പണി എളുപ്പമായില്ലേ..
ഞാനിപ്പോ അങ്ങനെയാ

raadha said...

@തോന്ന്യവാസങ്ങള്‍ :) കുടുംബത്തിന്റെയും, കുട്ടികളുടെയും, ഓഫീസിലെയും കാര്യങ്ങള്‍ കൊണ്ട് നടക്കുന്നതിനിടയില്‍ സൌഹൃദങ്ങള്‍ കിട്ടുന്നത് കിട്ടും, ഇതിന്റെ ഒക്കെ കൂടെ സൌഹൃദങ്ങള്‍ കൂടി ഒരുമിച്ചു കൊണ്ട് നടക്കാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാരും. ഭാഗ്യവതികളും എന്ന് അസൂയപ്പെടാനെ എനിക്ക് പറ്റൂ.. ഇതില്‍ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കെണ്ടിവന്നാല്‍ സൌഹൃദങ്ങള്‍ ആണ് ആദ്യം വരിക..മനസ്സിന് എത്ര ആശ്വാസം തരുന്നതാനെന്കിലും...!!!

@രജനി :) ഉം. എനിക്കും കിട്ടുന്നുണ്ട്‌ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യമാരെ..കുടുംബസുഹൃതുക്കള്‍ ആയിട്ട്.. ആര്‍ക്കു വേണം അവരെ??
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി!! ഇനിയും വരണം.

sandram said...

i am very new to blog. you are bringing back the earlier days i missed .....

santhosh

raadha said...

@sandram :) welcome to my blog...and thanks to your visit and comment!!

കുഞ്ഞായി | kunjai said...

കാത്തിരുപ്പ് തുടരുകയാ‍ണല്ലേ ...
വായനക്കാരന്റെ മുന്നിലും ഒരു സസ്പെന്‍സ് കൊണ്ട് വരാന്‍ കഴിഞ്ഞിരിക്കുന്നു..
ആശംസകള്‍

മാണിക്യം said...

"കാത്തിരുപ്പ്"
അതൊരു സുഖാ അറിയോ?..
അതായത് മനസ്സില്‍ എന്തെങ്കിലും അനിഷ്ടം അടിഞ്ഞുകൂടുക അല്ലങ്കില്‍ വല്ലത്ത സന്തോഷം തോന്നുക.
അപ്പോള്‍ അതൊന്നു പങ്കു വയ്ക്കണം. വിശ്വാസമുള്ളവര്‍ വേണം താനും .....
അങ്ങനെ ആലോചിക്കുമ്പോല്‍
ഒരു മുഖം തെളിഞ്ഞു വരും ...
ഇനി കാണുമ്പോള്‍ പറയണം.
സമയവും സൌകര്യവും നോക്കി
ഒറ്റക്ക് ആസ്വദിച്ചു പറയണം ..
പക്ഷെ സംഭവിക്കുന്നത്
ല്ലേ പറഞ്ഞ ശുഭമുഹൂര്‍ത്തം ഒത്തു വരില്ലാ.
അപ്പോള്‍ വീണ്ടും പറയും
"ഒരൂട്ടം പറയനുണ്ട് കേട്ടൊ നാളെ ആവട്ടെ...."

എന്നിട്ട് ഓടിചെന്ന് ബസില്‍ കയറും ...
ദിവസങ്ങള്‍
ആഴ്ചകളും
മാസങ്ങളും
വര്‍ഷങ്ങളും
ആയി നീങ്ങുമ്പോഴും വാക്ക് മാറുന്നില്ലാ .....
പറയാം
പറയണം
പറയാതെ പറ്റുമോ?

raadha said...

@മാണിക്യം :) ആഹ, എത്ര ഭംഗിയുള്ള കമന്റ്‌. എന്തെ ഇങ്ങനെ എനിക്ക് പോസ്റ്റ്‌ ചെയ്യാന്‍ പറ്റാതെ ഇരുന്നത്? ഇത് തന്നെ ഞാനും മനസ്സില്‍ കണ്ട സംഭവം!! വന്നതിനും കമന്റ്‌ ഇട്ടതിനും ഒത്തിരി നന്ദി ട്ടോ.

priyag said...

sauhruthangal nammude shakthiyaanu. kaathu sookkshikkuka