ജൂണ്‍ ഒന്നാം തീയതി . കോരി ചൊരിയുന്ന മഴ . ചേട്ടന്റെ കൈയും പിടിച്ചു ഒരു നാല് വയസ്സുകാരി ആദ്യമായിട്ട് സ്കൂളിന്റെ പടി ചവിട്ടി .. ചേട്ടന്‍ അന്ന് തേവര കോളേജില്‍ Bsc ക്ക് പഠിക്കുന്നു . ചേട്ടന്റെ കൂടെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട് . റോബര്‍ട്ട് എന്നാണ് പേര്.
കുറെ നാളത്തെ വാശിയാണ് അഞ്ചു വയസ്സിനു മുന്നേ തന്നെ സ്കൂളിലേക്കുള്ള എന്റെ പുറപ്പാടിന്റെ പിന്നില്‍ . രാവിലെ എണീറ്റാല്‍ വീട്ടിലെ എല്ലാവരും, നാല് ചേട്ടന്മാരും നാല് ചേച്ചിമാരും വലിയ ഗമയില്‍ ഉടുത്തൊരുങ്ങി ചോറ് പൊതിയുമായിട്ടു സ്ഥലം വിടും . കോളേജിലേക്കും സ്കൂളിലേക്കുമുള്ള ഓട്ടമാണ് . എനിക്ക് മാത്രം പോവാന്‍ ഒരു സ്ഥലവും ഇല്ല. വീട്ടില്‍ അമ്മയും ഞാനും മാത്രം. തൊട്ടടുത്തുള്ള തറവാട്ടിലും ഇത് തന്നെ സ്ഥിതി . അവിടെയും എല്ലാരും രാവിലെ സ്കൂളില്‍ പോവുന്നു. വരുന്നു.
ഒറ്റയ്ക്ക് കളിച്ചും വഴക്കിട്ടും മടുത്തപ്പോ വാശി തുടങ്ങി 'എനിക്കും സ്കൂളില്‍ പോവണം ' വാശി കൂടിയാല്‍ പിന്നെ കരച്ചിലാണ് ആയുധം . അവസാനം അപ്പച്ചന്‍ തീരുമാനിച്ചു ഇവളെയും അടുത്ത വര്ഷം മുതല്‍ പറഞ്ഞു വിടാം എന്ന്. അപ്പച്ചന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ആണ് ജോലി. എന്നെ സ്കൂളില്‍ കൊണ്ട് ചേര്‍ക്കാന്‍ ഒന്നും നേരമില്ല . അല്ലെങ്കിലും ആദ്യത്തെ ആള്‍ഒന്നുമല്ലല്ലോ വലിയ ഒരു സംഭവം ആക്കാന്‍ !.
അങ്ങനെ എന്നെ എറണാകുളത്തെ അന്ഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ക്കാനുള്ള ദൗത്യം തൊട്ടടുത്തുള്ള കോളേജില്‍ പഠിക്കുന്ന ചേട്ടന്റെ തലയില്‍ വീണു . അങ്ങനെയാണ് ചേട്ടനും ഞാനും റോബര്‍ട്ട്‌ചേട്ടനും കൂടിയുള്ള യാത്ര . മഴ പേമാരി പോലെ പെയ്യുന്നു . ഉടുപ്പൊക്കെ വല്ലാതെ നനഞ്ഞു . എനിക്ക് കുഞ്ഞു കുടയൊന്നും ഇല്ല. ചേട്ടന്റെ കുടയിലാണ് കൂട്ടിക്കൊണ്ടു പോയത് .
അവിടെ ചെന്നപ്പോ ഹെഡ് മിസ്ട്രെസ്സ് register ഇല്‍ ചേര്‍ക്കാന്‍ ജനന തീയതി ചോദിച്ചു . ചേട്ടന് എങ്ങനെ അറിയാന്‍?? അല്ലെങ്കില്‍ തന്നെ ഇത് വല്ലതും ആരെങ്കിലും ഓര്‍ത്തിരിക്കുന്നോ ? ചേട്ടന് തീയതി പറയാന്‍ സംശയം വന്നപ്പോള്‍ എന്നോട് ചോദ്യഭാവത്തില്‍ ഹെഡ് മിസ്ട്രെസ്സ് നോക്കി . അവര്‍ ഒരു അന്ഗ്ലോ ഇന്ത്യന്‍ സ്ത്രീ ആണ്. പേര് ക്ലാര പാദുവ . ചെറിയ ഫ്രോക്ക് ആണ് ഇട്ടിരിക്കുന്നത് . നരച്ച തല മുടി ബോബ് ചെയ്തിട്ടുണ്ട് . ഞാന്‍ അവരുടെ ചന്തം നോക്കി ഇരിക്കുമ്പോഴാ അവരുടെ ചോദ്യം . കൊച്ചിന്റെ date of birth എന്നാണ് എന്ന്. എനിക്ക് സംശയമേ ഇല്ല. ഞാന്‍ പറഞ്ഞു 'ഓഗസ്റ്റ് 24'. ചേട്ടന് അപ്പോഴും തീര്‍ച്ചയില്ല. ചേട്ടന്റെ സംശയം കണ്ടപ്പോള്‍ എനിക്കും ഉറപ്പില്ലതായി . ഓഗസ്റ്റ് ആണെന്ന കാര്യത്തില്‍ മാത്രം സംശയം ഇല്ല.
ഏതായാലും ക്ലാര ടീച്ചര്‍ തീരുമാനമെടുക്കാന്‍ ഒട്ടും വൈകിയില്ല . ഓഗസ്റ്റ് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെല്ലോ . ശരി, ഓഗസ്റ്റ് 1 കിടക്കട്ടെ ! !! എന്നോടും സമ്മതം ചോദിച്ചു, ഓഗസ്റ്റ് 1 ഇടാം എന്ന്. എനിക്കും തോന്നി , കൊള്ളാലോ എന്തായാലും കേള്‍ക്കാന്‍ ഒരു ഗമ ഉണ്ട്..24 നേക്കാള്‍ ഒന്ന് തന്നെ ഭേദം ! ! ഓര്‍ക്കാന്‍ എളുപ്പം ഉണ്ട്. അല്ലെങ്കിലും ഒരു നാല് വയസ്സുകാരിയുടെ വാക്കിനെക്കാള്‍ വില വലിയവരുടെ വാക്കിനല്ലേ ?
അങ്ങനെ സ്കൂളില്‍ ഞാന്‍ ഓഗസ്റ്റ് ഒന്നാം തീയതി പിറന്ന ആളായി ..അതിന്റെ തുടര്‍ച്ച ആയിട്ട് ഇപ്പോഴും ഓഫീസ് രേഖകളില്‍ എന്റെ പിറന്നാള്‍ ഒന്നാം തീയതി ആണ്. ഇത്തവണയും ജൂലൈ അവസാന വാരം മുടങ്ങാതെ ഞങ്ങളുടെ DGM പിറന്നാള്‍ ആശംസാ കാര്‍ഡ് അയച്ചു . അത് കിട്ടിയപ്പോള്‍ ഒരു വികാരവും തോന്നിയില്ല . അന്ന് എന്റെ പിറന്നാള്‍ അല്ലെല്ലോ . പക്ഷെ അന്ന് നടന്ന ഈ സംഭവം എന്റെ ഓര്‍മയില്‍ ഓടിയെത്തി . ഇത്രയും നാള്‍കഴിഞ്ഞിട്ടും ഓരോ ഒഫീഷ്യല്‍ പിറന്നാള്‍ ആശംസാ കാര്‍ഡ് കിട്ടുമ്പോഴും മറക്കാതെ ഞാന്‍ ഇത് ഓര്‍ത്തിരിക്കുന്നു ! കൂടെഅന്നത്തെ മഴയുടെ തണുപ്പും കുളിരും!!
അപ്പൊ കാര്യം മനസ്സിലായില്ലെ ? അതെ, അത് തന്നെ. ഇന്ന് എന്റെ പിറന്നാള്‍ ആണ് . :)
Subscribe to:
Post Comments (Atom)
17 comments:
ജന്മദിനാശംസകള്‍ ....
ഇനി ഒരു നൂറു കൊല്ലം (ഒരു അന്പതെന്കിലും) കൂടി സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ
oh ..ithiri vaikiya oru birthday wish..
ingine teacherisinte ishtathinu birthday maariya kure pere enikkariyaam..athu kondenthaa randu birthday wish kittunnille.oru double santhosham:)
ജന്മദിനാശംസകള്‍ ....
സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരുപാടു വര്‍ഷങ്ങള്‍ ഉണ്ടാവട്ടെ!
ജന്മദിനാശംസകള്‍
ഇച്ചിരി വൈകിപ്പോയി എത്താന്‍...
ജന്മദിനാശംസകള്‍!!!
@കണ്ണനുണ്ണി :) അകമഴിഞ്ഞ ആശംസകള്‍ക്ക് നന്ദി! അമ്പതു വേണ്ട, ഒരു 25 കൊല്ലം കൂടി മതി. അപ്പോഴേക്കും റിട്ടയര്‍ ലൈഫ് കൂടി എന്ജോയ് ചെയ്യാം!! റിട്ടയര്‍ ആയിട്ട് വേണം കൊറേ കാര്യങ്ങള്‍ ചെയ്യാന്‍..ഹ ഹ
@നിറങ്ങള്‍ : ) വൈകിയ വിഷ് ആണെങ്കിലും സന്തോഷം !അതും ഒരു കണക്കിന് ശരിയാ.. മാസം കൂടി മാറി പോവാതെ ഇരുന്നത് ഭാഗ്യം!
@ramanika :) ആശംസകള്‍ക്ക് ഒത്തിരി നന്ദി!!
@ഉറുംബ് :) ആശംസകള്‍ക്ക് നന്ദി!! നല്ല id .കടിക്കുമോ ?
@കുഞ്ഞായി :) വൈകിയാലും സാരമില്ല. ആശംസകളുമായി എത്തിയല്ലോ. നന്ദി!!
ഞാനും ഒരിത്തിരി വൈകീട്ടോ.
നേരുന്നു ജന്മദിനാശംസകള്‍, സന്തോഷവും നന്മകളുമെല്ലാം. എന്നാലും ചുളുവില്‍ രണ്ട് date of birth കിട്ടിയില്ലേ!
ആദ്യമേ പിറന്നാള്‍ ആശംസകള്‍ നേരുന്നു .പിന്നെ, സ്കൂള്‍ രജിസ്റ്ററിലെ ജനനത്തിയ്യതി മാഡത്തിനു ഇരുപത്തി മൂന്ന് ദിവസമേ നഷ്ടപ്പെടുത്തിയിട്ടുള്ളു. എനിക്ക് ഒന്നര കൊല്ലമാണു പോയത്.
രസായിട്ടുണ്ട് പോസ്റ്റ്... ആശംസകൾ.!
@typyist :) ആശംസകള്‍ക്ക് ഒത്തിരി നന്ദിയുണ്ട് ട്ടോ. അതെ, ഇനി ഇപ്പൊ അങ്ങനെ സന്തോഷിക്കാം. വേറെ നിവൃത്തിയില്ലല്ലോ :P
@khader :) ആശംസകള്‍ക്ക് നന്ദി. എന്തെ, അന്ന് ആരാ സ്കൂളില്‍ കൊണ്ടേ ചേര്‍ത്തത്? ഇപ്പൊ കൊറച്ചു ആശ്വാസമായി. ഇങ്ങനെ പറ്റു പറ്റിയവര്‍ ധാരാളം ഉണ്ട് അല്ലെ?
@കുമാരന്‍ :) വന്നതിനും ആശംസകള്‍ നേര്ന്നതിനും ഒത്തിരി സന്തോഷം.
രാധ ചേച്ചി, എന്റെയും ജന്മദിന ആശംസകള്‍.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ആയിരുന്നു,എന്റെ അപ്പൂപ്പന് ജോലി. രണ്ട് കൊച്ചച്ചന്മാരും അവിടെതന്നെ, പിന്നെ എറണാകുളത്തെ ഒരു ആന്ഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ആണ് അതില്‍ ഒരു കൊച്ചച്ചന്റെ മോന്‍ പഠിച്ചിരുന്നതും.
ചേച്ചി പഠിച്ച സ്കൂള്‍ ആണോ എന്നറിയില്ല..എങ്കിലും, മുടി ബോബ് ചെയ്ത മിസ്സ്മാരെ പറ്റിയൊക്കെ ആ ചേട്ടന്‍ ചെറുപ്പത്തില്‍ പറയുമായിരുന്നു.C.C.P.L എന്നോ മറ്റോ ആണ് അതിന്റെ പേര്.
@രാജി :) ആഹ, അപ്പൊ അങ്ങനെ ആണല്ലേ കാര്യങ്ങള്‍? ആ സ്കൂളിന്റെ പേര് C C P L M E P English Medium School എന്നാണ്!! ഞാന്‍ നാല് വരെ മാത്രേ അവിടെ പഠിച്ചുള്ളൂ, അപ്പോഴേക്കും ഞങ്ങള്‍ വീട് മാറി. അവിടെ പഠിച്ച ഒരാളുടെ പോലും മുഖം എനിക്ക് ഓര്‍മയില്ല!! ഒന്ന് രണ്ടു പേരുകള്‍ മാത്രം ഓര്‍മയുണ്ട്. :) ആശംസകള്‍ക്ക് നന്ദി ട്ടോ.
oro pirannaulukalum namme mookam ormmippikkunnathu entennal , eni oru padu nalilla ninte pusthakathil marichunokkuvan ennalle, pinneyenthunu asamsa?
@sandram :) ഇവിടെ എനിക്ക് വിയോജിപ്പുണ്ട്. ഓരോ പിറന്നാളുകളും ജീവിച്ചു തീര്‍ത്ത നല്ല നാളുകളെ ആണ് ഓര്‍മിപ്പിക്കുന്നത്. വരാനിരിക്കുന്ന നാളുകള്‍ നല്ലതോ ചീത്തയോ എന്ന് നമുക്ക് അറിയില്ലെല്ലോ ..അപ്പൊ പിന്നെ എന്തിനു നമ്മള്‍ കൂടുതല്‍ കാലം ജീവിക്കണം എന്ന് ആഗ്രഹിക്കണം?
വന്നതിനും കമന്റ് ഇട്ടതിനും നന്ദി ട്ടോ. ഇനിയും വരണം.
വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍,ചേച്ചീ
:)
നന്മകള്‍ നേരുന്നു..
@ശ്രീ :) വൈകിയെങ്കിലും അനിയന്‍ എത്തിയല്ലോ. സന്തോഷമായി. ആശംസകള്‍ക്ക് നന്ദി!!
@പ്രവാസി :) സ്വീകരിച്ചിരിക്കുന്നു!! ഇനിയും വരുമല്ലോ?
Post a Comment