Tuesday, August 12, 2008

പൂവ് തേടി നടന്നപ്പോള്‍

കുറച്ചു നാളുകളായി ഞാന്‍ ഒരു പൂ തേടി നടക്കുകയായിരുന്നു . അവസാനം അത് കണ്ടെത്തി. അപ്പോഴതിന്റെ പേരു എന്താണെന്ന ഒരു സംശയം. ഇതു ചെമ്പകമോ അതോ പാലയോ ? . ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോ ഇതിന് ചെമ്പകം എന്നാണ് പേര്. പിന്നെങ്ങനെ എന്‍റെ മനസ്സില്‍ മാത്രം ഇത് പാലപൂ ആയി? ഈ പൂവിനു വളരെ സൌമ്യമായ ഒരു സുഗന്ധം ഉണ്ട്‌. രണ്ട്‌ നിറത്തില്‍ കണ്ടു വരുന്നുണ്ട്. വെള്ളയും മഞ്ഞയും കലര്‍ന്നും , ഇളം ചുവപ്പും വെള്ളയും കലര്‍ന്നും. ഇതു അമ്പലങ്ങളുടെയും കാവുകളുടെയും അരികെ കാണും. ഈ പൂവ് ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ച എന്‍റെ സ്കൂളിന്റെ മുറ്റത്ത്‌ നിറയെ ഉണ്ടായിരു‌നു . ഇതിന്‍റെ പൂക്കള്‍ ആയിരുന്നു കുട്ടിക്കാലത്ത് എനിക്കു ചുറ്റും. എന്നിട്ടും ഞാന്‍ ഇപ്പോ കണ്ടെത്തിയ പൂമരങ്ങളും പൂവും എന്‍റെ മനസ്സിലുള്ള പൂ പോലാകുന്നില്ല . അല്ലെന്ങിലും ഞാന്‍ ചുമ്മാ അങ്ങനെ ആഗ്രഹിച്ചിട്ടു കാര്യമില്ലെല്ലോ . നമുക്കു ആര്ക്കെങ്ങിലും ഇപ്പൊ പണ്ടു സിനിമ കാണുമ്പോഴുള്ള സന്തോഷം കിട്ടുമോ , പണ്ടു അമ്മ ഉണ്ടാക്കിത്തന്ന കറികളുടെ രുചി കിട്ടുമോ, പണ്ടത്തെ പാട്ടുകളുടെ സുഖം കിട്ടുമോ, പണ്ടത്തെ ഓണത്തിന്റെ മധുരം കിട്ടുമോ? അത് കൊണ്ടു ഞാന്‍ പൂ തേടല്‍ ഇതോടെ നിറുത്തി..കാരണം ഒന്നുമൊന്നും പണ്ടത്തെ പോലാവുന്നില്ല . ഒരു പക്ഷെ ഞാന്‍ എന്‍റെ ബാല്യകാലം ആണോ തിരയുന്നത്? എന്നാലും ഇതിന്‍റെ പേര് അറിയാന്‍ ഒരു ആകാംക്ഷ ഉണ്ട്. എന്‍റെ മനസ്സറിഞ്ഞു എന്‍റെ പൂവിന്‍റെ പടം വരച്ച എന്‍റെ കൂട്ടുകാരിക്ക് നന്ദി. അവള്‍ അയച്ചു തന്ന പടം ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആരെന്ങിലും ഒന്നു പറഞ്ഞു തരുമോ ഇതിന്‍റെ ശരിയായ പേര്? അത് വരെ ഇതു എന്‍റെ പാലപൂ തന്നെയായിരിക്കട്ടെ .. :)

9 comments:

നിറങ്ങള്‍..colors said...

basheerinte oru kathayil orange koduthittu poovampazhamalle athu ennoru chodyamundu..
athormavannu..allengilum oru peril enthirikkunnu..oru poovu oru kazhayanu oru gandhamaanu..pinne namukku parichithamaya enthellamo aanu..alle?

raadha said...

ഇതു നീ എനിക്കിട്ടു വെച്ചതാനെല്ലോ.. ശരി ചെമ്പകമെങ്ങില്‍ ചെമ്പകം പാലയെങ്ങില്‍ പാല
:) @nirangal

പ്രിയമുള്ളൊരാള്‍ said...

ithu chempamaanu allathe paalppovonnumalla

അപരിചിത said...

lol am kinda curious to knw what u searched in google?wat was the key word that u used?

i think its ചെമ്പകം!!
പാലപ്പൂ എങ്കില്‍ അങ്ങ്നേ...

കാരണം ഒന്നുമൊന്നും പണ്ടത്തെ പോലാവുന്നില്ല . ഒരു പക്ഷെ ഞാന്‍ എന്‍റെ ബാല്യകാലം ആണോ തിരയുന്നത്?
too good!
deep meaningful language!

raadha said...

ഉം..ചെമ്പകം എന്നിപ്പൊ സമ്മതിക്കാതെ വയ്യ..സമ്മതിച്ചു !! @പ്രിയമുള്ളൊരാള്‍

ആഹാ ഇതു വഴി ആദ്യമാണല്ലോ? @dreamy ഗൂഗിളില്‍ 'മണ്ണാങ്കട്ട' എന്ന വേര്‍ഡ്‌ ആണേ ടൈപ്പ് ചെയ്തു കൊടുത്തെ ;) thnx for coming and commenting. wb :)

Flash said...

koottu kaariyod adutha thavana oru rosa poovo ,allel oru thamara poovo varachu tharan para,appol pinne inganathe oru confusion ventallo :-) .

Enthayalum poovinte drawing nannayittont :-).

Shooting star - ഷിഹാബ് said...

kollaam nalla pokkkal sugandhamulla pookkal

raadha said...

@flash ഞാന്‍ അവളോടെ അഭിനന്ദനങ്ങള്‍ അറിയിക്കാം..
:)thnx shooting star

Anjusha said...

ഞങ്ങ്ളുടെ നാട്ടില്‍ ഇതിനെ കാട്ടു ചെംബകം എന്നാനു പറയുക.