എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ഈയിടെ ട്രാന്‍സ്ഫര്‍ ആയിട്ടുവന്ന ഒരു ഓഫീസര്‍ ആണ്. കമ്പ്യൂട്ടറിന്റെ abcd അറിയില്ല. 2 മാസം കൊണ്ടു ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും പഠിച്ചു. മാറ്റതിനോടെ എപ്പോഴും എതിര്തുനില്‍ക്കുന്ന ഒരു ടൈപ്പ് . ഓഫീസിലെ നാരീജനങ്ങള്‍ അടക്കത്തില്‍ ഇദ്ദേഹത്തെ 'സില്‍ക്ക് സ്മിത ' എന്നാണ് വിളിക്കുന്നത് . കാരണം പലതുണ്ട് .
1.ആവശ്യത്തിലധികം തടി ഉണ്ട് ഇദ്ദേഹത്തിനു . ഷര്‍ട്ടിന്റെ ആദ്യത്തെ 3 ബട്ടണുകള്‍ മിക്കവാറും തുറന്നിരിക്കും. കാലത്തു കുട്ടപ്പനായിട്ട് ഇന്സേര്ട്ട് ഒക്കെ ചെയ്തു വന്നാലും വൈകിട്ട് വീട്ടിലേക്ക് പോവാരകുമ്പോ ചില സ്കൂള്‍ കുട്ടികളെ പോലെ ഷര്‍ട്ട് വെളിയില്‍ ചാടി കാണും.
2. പിന്നെ ഞങ്ങള്‍ 18 പേര്‍ക്കും കൂടി ഇവിടെ 3 ടോഇലെറ്റ് ഉണ്ട്. എന്നാലും വിദ്വാന്‍ കാര്യം സാധിക്കുന്നത് ഞങ്ങളുടെ കാര്‍ ഷെഡിന്റെ അടുത്തുള്ള പറമ്പിലാണ്.
3.പെണ്ണുങ്ങളെ പോലെ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് നഖം കടിച്ചു ഇരിക്കാറുണ്ട് . ആരുടേയും മുഗത്ത് നോക്കി സംസാരിക്കില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം വിദ്വാനു ഒരു ലെറ്റര്‍ ടൈപ്പ് ചെയ്യേണ്ടി വന്നു. പുള്ളി ടൈപ്പ് ചെയ്തതിനു ശേഷം സീറ്റില്‍ നിന്നു എണീറ്റ് പോയപ്പോ അത് വഴി വന്ന കാഷ്യര്‍ ഫോണ്ട് അല്പം വലുതാക്കി വെച്ചു. തിരിച്ചു വന്നപ്പോ ആകെ ബഹളം ..ഞാന്‍ ഇങ്ങനെ അല്ലെല്ലോ ചെയ്തത് ..ഇതെന്താ എന്നൊക്കെ. കാഷ്യര്‍ ഓടി വന്നു സമാധാനിപ്പിച്ചു . ഇല്ല സര്‍, ലെറ്റര്‍ ശരിയായി വന്നോളും , സര്‍ ടൈപ്പ് ചെയ്തോളു എന്ന് പറഞ്ഞു പോയി. ഏതാണ്ട് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ നോക്കുമ്പോള്‍ ഒക്കെ കംപുട്ടെരിലേക്ക് നോക്കി നഖം കടിച്ചിരിപ്പുണ്ട് . കൊറേ കഴിഞ്ഞു ഇദ്ദേഹം കൈ കൊണ്ടു എഴുതിയ ലെറ്റര്‍ അയക്കാന്‍ കൊടുത്തു. അപ്പോള്‍ കാഷ്യര്‍ ചോദിച്ചു 'സര്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ എന്തെ ?' 'ഓ, അതോ, അത് ഞാന്‍ കൊറേ നേരം നോക്കിയിരുന്നിട്ടും വരുന്നില്ല ' എന്ന്. ഓഫീസില്‍ കൂട്ടച്ചിരി . കാര്യം പിടികിട്ടിയോ കൂട്ടരേ ? പ്രിന്റെരില്‍ നിന്നു പ്രിന്റ് വരുന്നതു പോലെ മോണിറ്ററില്‍ നിന്നും ലെറ്റര്‍ തനിയെ ചാടി വരുമെന്ന വിചാരത്തില്‍ അദ്ദേഹം നഖം കടിച്ചു നോക്കിയിരുന്നു . നഖം കടിച്ചു തീര്‍ന്നിട്ടും വരാതെ ആയപ്പോ ഒടുക്കം കാര്യം ഉപേക്ഷിച്ചു തനിയെ എഴുതിയതാണ് . പിന്നെ കാഷ്യര്‍ എണീറ്റ് വന്നു പ്രിന്റ് ഓര്‍ഡര്‍ കൊടുത്തു ലെറ്റര്‍ എടുത്തും കൊണ്ടു പോയി. അപ്പോഴും സില്‍ക്കിന് കാര്യം മനസ്സിലായോ ആവോ? ഇങ്ങനെയും ഉണ്ട് ഓഫീസര്‍മാര്‍ . പറയുമ്പോ പറയണമല്ലോ ഇദ്ദേഹം എന്റെ സീനിയര്‍ ആണ് !!! പബ്ലിക് സെക്ടറിലെ ഒരു പാവം വിവരദോഷി !!
Subscribe to:
Post Comments (Atom)
18 comments:
പരദൂഷണം നന്നായി കെട്ടോ..
ഇത്തരം വിവര ദോഷികളായ സീനിയർ ഉദ്യോഗസ്ഥർ എല്ലായിടെത്തും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർവ്യൂ ചെയ്യുന്ന ഉദ്യോഗാർത്തിക്ക് തന്നെക്കാളും വിവരം ഉണ്ടെന്നറിഞ്ഞ് ജോലികൊടുക്കാത്ത മേലുദ്യോഗസ്തന്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. ഏതായാലും പോസ്റ്റ് സൂപ്പർ.
ഈ വേർഡ് വെരിഫിക്കേഷൻ വേണ്ട കെട്ടോ....
ഇങ്ങനെയുള്ള സര്‍ക്കരു പ്രഭുക്കന്മാരാണ് പാവം പൊതു ജനങ്ങളുടെ ശാപം. അറിവൊട്ടില്ലതാനും, അറിഞ്ഞതൊട്ടു ചെയ്യില്ലതാനും
common sense is not common..
ariyathathu chodhikkanum manassilakkanum ,,ethra ego alukalkku enthinanavo..?
ദേ...വന്നു വന്നു "സില്‍ക്ക് സ്മിത"യ്ക്കിട്ടായോ പാര...!!!
പരദൂഷണത്തിന് ഈ ദോഹയില്‍ പറ്റിയ ഒരാളിലാതെ വിഷമിചിരിക്ക്യായിരുന്നു..
പരദൂഷണം ഇനിയും ആവാം. ഓഫീസറിനിട്ട പേരും കൊള്ളാം, ഇങ്ങനത്തെ രണ്ടെണ്ണം ഓഫീസിലുണ്ടായാല്‍ മതി ബാക്കിയുള്ളോര്‍ക്ക് പണി കിട്ടാന്‍.
there r so many...in every office..
silk smitha chettan lol
kollalo officeil erunu ethanalae pani ;)
heheh...kollam ketto !!!
paradoosikunna raadha
entae krishna enthokae kananm
:P
@നരിക്കുന്നു :) പോസ്റ്റ് നന്നായി എന്നറിഞ്ഞു സന്തോഷം..എന്റെ ദേഷ്യം ഞാന്‍ പോസ്റ്റിലൂടെ തീര്ത്തു !!
@സണ്ണിക്കുട്ടന്‍ :) welcome
@nirangal :) ഹേ, അറിയാത്തത് ചോദിച്ചാല്‍ കുറഞ്ഞു പോവും എന്നാകും കരുതിയെ. :P
@ സ്മിത :) ഇതും ഒരു സ്മിതയാനെല്ലോ.. തെറ്റിദ്ധരിക്കരുതേ.. :)
@അല്ഫോന്സക്കുട്ടി :) ഉം ശരിയാ, ഞങ്ങളൊക്കെ നോക്കീം കണ്ടുമാ നില്‍ക്കുന്നെ
@ഗോപക് :)
@thnx dreamy.. :) രാധയും ഈ ലോകത്ത് തന്നെ അല്ലേടാ ജീവിക്കുന്നെ? നീ കൃഷ്ണനെ വിട്ടു പിടി :P
അയാള്‍ക്ക് ബ്ലോഗ് വായിക്കാനറിഞ്ഞൂടല്ലൊ അല്ലെ?
"Nalla Swobhaavam" ulla oru senior officer! :D. Mattullavar okke paranjathu pole,ittharakkar mikka sthaapanangalilum kaanumaayirikkum alle !.
ആ ഓഫീസർ ഈ പോസ്റ്റ് കേട്ടറിഞ്ഞ്, പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലല്ലോ അല്ലേ...
പോസ്റ്റ് നന്നായിരിക്കുന്നു, പരദൂക്ഷണം ആകുമ്പോൾ രസം കൂടും...
എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു....
@സരിജ :) അയാള്‍ ബ്ലോഗ് വായിക്കാന്‍ പഠിച്ചിട്ടു വരുമ്പോഴേക്കും ഞാന്‍ ഇതു അടച്ചു പൂട്ടും എന്ന ദൈര്യത്തിലാണ് പോസ്ടിയത്.
@flash :) :)
@പിന്‍ :) അയാള്ക്ക് എന്റെ confidential റിപ്പോര്‍ട്ട് എഴുതാന്‍ പറ്റില്ല :) അതല്ലേ എന്റെ തുറുപ്പു കാര്ഡ്. :P
@ശിവ :) കാര്യങ്ങള്‍ ഇവിടം കൊണ്ടും തീരുന്നില്ല. ഇയാള്‍ കാരണം ഞങ്ങള്‍ ladies toilet
ന്റെ ഡോറില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ladies എന്ന് എഴുതിവെച്ചു. കാരണം കക്ഷി വല്ലപ്പോഴും അകത്തു കാര്യം സാധിക്കാന്‍ കയറിയാല്‍ ഡോര്‍ അടക്കാറില്ല !!! അപ്പൊ കൂടുതല്‍ പറയേണ്ടല്ലോ?
ഇതിലും വിചിത്രമായൊരു സംഭവം നടന്നു,ദുബായിലെ ഒരു കമ്പനിയിൽ.warehouse supervisor ക്ക് ജോലികൾ എളുപ്പമാക്കാൻ കമ്പ്യൂട്ടർ അനുവദിച്ചു..വളരെനാളത്തെ experience കൊണ്ടുമാത്രമാണ് supervisor ആയി ഉദ്യോഗ കയറ്റം കിട്ടിയെത്..പക്ഷെ ചങ്ങാതിക്ക് Bill Gates നെ തോൽപ്പിക്കുന്ന കമ്പ്യൂട്ടർ പരിജ്ഞാനമായിരുന്നു..ആദ്യത്തെ ദിവസം തന്നെ അതു തെളിയിച്ചു..ടൈപ്പു ചെയ്യാനു 'എളുപ്പത്തിനായി' കീ ബോർഡ് ഒന്നു പരിഷ്കരിച്ചു..കുറച്ചു മെനക്കെട്ടു എന്നാലും സംഗതി ഉഷാർ..പക്ഷെ A ഞെക്കുമ്പോൾ Q വരും, B ഞെക്കുമ്പോഴാകട്ടെ W ...ആകെ കൺഫൂഷൻ..എന്തായാലും കുറെനാളത്തേക്കു ചിരിക്കാനുള്ള വകയുണ്ടാക്കി കൊടുത്തു ഈ വിദഗ്ധൻ..
@ kidangooran
:D
ഞാന്‍ ഈ നാട്ടുകാരനല്ല
നല്ല ചിന്ത
ആശംസകള്‍
@jayakrishnan :)
ningalude nattil ingane sambhavikkarundo? :P
:-)...kollamtto
Post a Comment