Monday, December 21, 2009

ക്രിസ്മസ്ഡിസംബര്‍ ആയി . ക്രിസ്മസ് ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാസം . ക്രിസ്മസ് കഴിഞ്ഞാല്‍ ഉടനെ തന്നെ ന്യൂ ഇയര്‍ കൂടി വരുന്നത് കൊണ്ട് എപ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ പുതു വല്സരത്തിലേക്കും നീളാറുണ്ട് .


എല്ലാ കാര്യങ്ങളിലും എന്ന പോലെ കുട്ടിക്കാലത്തെ ക്രിസ്മസിനും മാധുര്യം ഏറും . എന്റെ വീട്ടില്‍ ഒരു ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാതെ വിടാറില്ല . ആരുടെ സ്കൂള്‍ ആണ് ആദ്യം ക്രിസ്മസ് അവധിക്കു പൂട്ടുന്നത് എന്ന് നോക്കിയിരിക്കും . അവസാനം സ്കൂള്‍ പൂട്ടി വരുന്ന ആള്‍ ബുക്ക്‌ വലിച്ചെറിഞ്ഞു മറ്റുള്ളവരുടെ ഒപ്പം കളിയ്ക്കാന്‍ ഓടും . അപ്പച്ചന്റെ അനിയന്‍ ആയിരുന്നു തൊട്ടടുത്ത തറവാട്ടില്‍ താമസിച്ചിരുന്നത് . അവിടത്തെ കുട്ടികളും ഞങ്ങളും കൂടിയാല്‍ തന്നെ ധാരാളം .
ആദ്യത്തെ പണി നക്ഷത്രങ്ങള്‍ ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട്‌ ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും .എനിക്ക് ഓര്മ വെക്കുമ്പോള്‍ തന്നെ എന്റെ ഏറ്റവും മൂത്ത ചേട്ടന് ചാലക്കുടിയില്‍ ജോലിയുണ്ട് . ഞങ്ങള്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസം ഉണ്ട് . അത് കൊണ്ട് തന്നെ , ലീവ് എടുത്തു ചേട്ടന്‍ വരുമ്പോഴേക്ക്‌ എല്ലാ തയ്യാറെടുപ്പും ഞങ്ങള്‍ നടത്തിയിരിക്കും . ചേട്ടന്‍ ആണ് ബലൂണുകള്‍ കൊണ്ട് വരുന്നത് . അന്ന് ചേട്ടന്‍ വരുന്നതും നോക്കി ഞങള്‍ ഇരിക്കും . മൂത്ത രണ്ടു ചേട്ടന്മാരും പിന്നെ കരോള്‍ കളിയ്ക്കാന്‍ പോവും .


അപ്പച്ചന്‍ ക്രിസ്മസിനു രണ്ടു മാസം മുന്നേ തന്നെ രണ്ടു താറാവിനെ മേടിച്ചു വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടാവും . ഞങ്ങള്‍ക്ക് ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും . നോമ്പ് അവസാനം ക്രിസ്മസ് രാത്രി ആണ് . അപ്പച്ചന്‍ അന്ന് പാതിരാ കുര്‍ബാന കഴിഞ്ഞു വരുന്നത് വരെ രാത്രിയിലെ ഭക്ഷണം കഴിക്കില്ല .ഞങ്ങള്‍ ഒക്കെ സാധാരണ പോലെ ഭക്ഷണം കഴിച്ചു രാത്രിയില്‍ പള്ളിയില്‍ പോയി വന്നു കിടന്നുറങ്ങുമ്പോള്‍ അപ്പച്ചന്‍ , പള്ളിയിലെ കഴിഞ്ഞു അപ്പവും താറാവ് ഇറച്ചിയും കൂട്ടി അത്താഴം കഴിച്ചിട്ടേ ഉറങ്ങൂ .


വീട്ടില്‍ അന്നേ കറന്റ്‌ ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രത്തില്‍ വിളക്ക് ആണ് വെക്കുക . ഇന്നത്തെ പോലെ റെഡി മെയിഡ് സ്റ്റാര്‍ അന്ന് വാങ്ങാറില്ല . വീട്ടില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്ന സ്റ്റാര്‍ ആണ് ഉപയോഗിക്കുന്നത് . ചിലപ്പോള്‍ അപ്പച്ചനും സ്റ്റാര്‍ ഉണ്ടാക്കാന്‍ കൂടും . അന്ന് ഒരു വീടിനു ഒരു സ്റ്റാര്‍ മാത്രേ ഉണ്ടാക്കൂ . സന്ധ്യ ആകുമ്പോ സ്റ്റാര്‍ പയ്യെ കയര്‍ കെട്ടി താഴെ ഇറക്കി അതിന്റെ തട്ടില്‍ വിളക്ക് കത്തിച്ചു വെക്കും . രാവിലെ ഇറക്കി വിളക്ക് അണച്ച് വെക്കുകയും ചെയ്യും .

അന്ന് ഒരിക്കെ ഞങ്ങള്‍ ക്രിസ്മസ് ദിവസം രാത്രി പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ , (ഇന്നത്തെ എറണാകുളം ഫോര്‍ഷോര്‍ റോഡ്‌ ) ഒരു സ്റാര്‍ കണ്ടു . അതിന്റെ താഴെ ഉള്ള മണ്ണ് മുഴുവന്‍ ചുവന്നിരിക്കുന്നു . ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയാണ് . എന്നോട് പറഞ്ഞു ചുവന്ന മണ്ണ് വരിക്കോ , നമുക്ക് വീട്ടില്‍ കൊണ്ട് ചെന്ന് ഇടാമെന്ന് . സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക്‌ കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും . വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതു കൊണ്ട് എന്നെ മുന്നില്‍ നിറുത്തിയാണ് പല കാര്യങ്ങളും ചേട്ടനും ചേച്ചിമാരും സാധിച്ചിരുന്നത് . അവര്‍ക്ക് കുരങ്ങു കളിപ്പിക്കാനും ടാര്‍ഗറ്റ് ഞാന്‍ ആയിരുന്നു .അങ്ങനെ എന്തെല്ലാം തമാശകള്‍ .

ക്രിസ്മസിന്റെ അന്ന് രാവിലെ മുതല്‍ വീട്ടില്‍ കേക്കിന്റെ ബഹളമാണ് . അന്ന് വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒക്കെ കേക്കും കൊണ്ട് വരും .അയ്സിംഗ് ഉള്ള പ്ലം കേക്ക് ആണ് മിക്കവാറും കൊണ്ട് വരിക . അയ്സിംഗ് തിന്നു തിന്നു മധുരം ആര്‍ക്കും വേണ്ടാതെ ആകും . അപ്പൊ അമ്മ എല്ലാ അയ്സിംങ്ങും കൂടെ ടിന്നില്‍ അടച്ചു വെക്കും . പിന്നെ , രണ്ടു ദിവസം കഴിഞ്ഞേ അത് തരൂ . അപ്പൊ ആ അയ്സിംഗ് നും കടി പിടി കൂടും ഞങ്ങള്‍ ..

ഇത്തവണ ഞങ്ങള്‍ നോമ്പ് നോക്കുന്നുണ്ട് . കുട്ടികള്‍ക്ക് എന്നാലെങ്കിലും ക്രിസ്മസ് ന്റെ മധുരം ഉണ്ടാകട്ടെ . ക്രിസ്മസ് ദിനങ്ങള്‍ ഞങ്ങള്‍ ഒരിക്കലും തനിയെ ആഘോഷിക്കാറില്ല , അത് തറവാട്ടില്‍ ആയിരിക്കും .

ഇപ്പോഴും അപ്പവും താറാവ് ഇറച്ചിയും തന്നെ ക്രിസ്മസ് ദിനത്തിന്റെ മെനു എങ്കിലും പഴയ സ്വാദു വരുന്നില്ല ..അത് പോലെ ഒരു സ്റാറിനു പകരം മൂന്നു സ്റാര്‍ എങ്കിലും ഞങ്ങള്‍ തൂക്കാറുണ്ട്‌ ..എന്നാലും പണ്ടത്തെ ഒരു സുഖം കിട്ടുന്നില്ല ..ഇപ്പൊ ചൊവ്വേ നേരെ ഒരു കാരോള്‍ സംഘം പോലും വരാറില്ല . ആര്‍ക്കും അതിനൊന്നും നേരം ഇല്ല .എല്ലാവരും tv യുടെ മുന്‍പില്‍ കുത്തിയിരികകുകയെ ചെയ്യുള്ളു ..

നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്തെ നമ്മളൊക്കെ വലുതാകുംതോറും പഴയ കാലത്തിനും ഓര്‍മകള്‍ക്കും മധുരം കൂടുന്നത് ?ഇപ്പൊ ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു ..വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെ ആയാല്‍ മതി എന്ന് മനസ്സ് പറയുന്നു ..
എന്റെ ബൂലോക കൂട്ടുകാര്‍ക്ക് എല്ലാര്ക്കും ക്രിസ്മസ് ആശംസകള്‍ ...
സസ്നേഹം ,Friday, December 4, 2009

നമുക്കിത് വേണോ..?


ഒരു അക്കവ്ണ്ട്സ് മീറ്റിംഗ്. സ്ഥലം കോട്ടയത്തിനടുത്ത് കുട്ടിക്കാനം എന്ന പ്രകൃതി രമണീയമായ സ്ഥലം . എല്ലാ quarter കഴിയുമ്പോഴും അക്കവ്ണ്ട്സ് മീറ്റിംഗ് ഉണ്ടെങ്കിലും വര്‍ഷത്തിലെ ആദ്യത്തെ മീറ്റിംഗ് എപ്പോഴും പുറത്തു എവിടെ എങ്കിലും വെച്ചാണ് നടത്തുന്നത് . പോയ വര്‍ഷത്തെ ട്രയല്‍ ബാലന്‍സ് സമയത്തിന് കൊടുത്തതിന്റെ ഒക്കെ ഒരു appreciation മീറ്റിംഗ് ആയിരിക്കും ഇത് .


3 ദിവസത്തെ മീറ്റിംഗ് ആണ് . ഞങ്ങള്‍ ഏതാണ്ട് 30 പേര് ഉണ്ട് . കമ്പനിയുടെ കേരളത്തിലെ 19 ഡിവിഷന്‍ ഓഫീസില്‍ നിന്നും ഉള്ള ആളുകള്‍ ആണ് വന്നിരിക്കുന്നത് . എന്റെ കൂടെ ഞങ്ങളുടെ കാഷ്യെര്‍ നെ ഞാന്‍ കൊണ്ട് പോയിരുന്നു .ഒഫീഷ്യല്‍ വര്‍ക്ക്‌ ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് തീര്‍ത്തു . രണ്ടാം ദിവസം രാത്രി ഒരു ഗെറ്റ് ടു ഗെതെര്‍ ഉണ്ടായിരുന്നു .


എല്ലാവരോടും രാത്രി ഡിന്നര്‍നു മുന്‍പ് recreation ഹാളില്‍ എത്താന്‍ പറഞ്ഞു . ഇതിനു മുന്‍പും ഞാന്‍ പുറത്തുള്ള മീറ്റിംഗ് അറ്റന്‍ഡ് ചെയ്തിട്ടുണ്ട് . കുമളിയിലും നെല്ലിയാംപതിയിലും ഒക്കെ വെച്ച് മീടിങ്ങ്സ് നടത്തിയിട്ടുണ്ട് . ഞങ്ങള്‍ സ്ത്രീകള്‍ 8 പേര്‍ ഉണ്ട് . മറ്റു ജനങ്ങള്‍ എല്ലാം തന്നെ പുരുഷ പ്രജകള്‍ . എല്ലാവരും തന്നെ 35-40 വയസ്സിനുള്ളില്‍ പ്രായം .


ചീഫ് റീജിയണല്‍ മാനേജര്‍ വന്നിരുന്നു . എല്ലാവരോടും എന്തെങ്കിലും അറിയാവുന്നത് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞു . ചിലര്‍ പാടി , ഡാന്‍സ് ചെയ്തവരും ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോള്‍ ചീഫ് പറഞ്ഞു , പുള്ളിക്കാരന്‍ ഒരു പാട്ട് പാടാം . അത് കേട്ട് ചിരി വരുന്നവര്‍ ചിരിച്ചോളൂ , പക്ഷെ എന്നാലും പാട്ട് നിര്‍ത്തുമെന്ന് കരുതണ്ട എന്ന് മുന്നറിയിപ്പ് തന്നു . ചീഫ് മലയാളി ആണ് . സാധാരണ ഞങ്ങള്‍ക്ക് ചീഫ് ആയിട്ട് മലയാളികള്‍ വരാറില്ല .


എല്ലാവരും പാട്ട് കേള്‍ക്കാനുള്ള ആകാംഷയോടെ ഇരുന്നു . സ്വതവേ ഗൌരവക്കാരനായ ചീഫ് പാടി തുടങ്ങി ..''ഓമലാളെ കണ്ടു ഞാന്‍ ...” ചിരി അടക്കി പിടിച്ചിട്ടും പൊട്ടി പോയി . നോക്കുമ്പോള്‍ ചിരിക്കാത്തവര്‍ ആരും ഇല്ല . എന്നാലും സര്‍ നിറുത്താന്‍ ഉള്ള ഭാവമില്ല . മുഴുവന്‍ പാടി തീര്‍ത്തിട്ടെ നിറുത്തിയുള്ളൂ .


ഒരു 9.30 മണിയോടെ ആണ് ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാതെ ഇരുന്ന ഒരു സംഭവം നടന്നത് . കമ്പനിയുടെ വകയായിട്ട് എല്ലാര്ക്കും ഡ്രിങ്ക്സ് വിളംബാന്‍ തുടങ്ങി . Ladies നു ഓറഞ്ച് ജൂസും . ഡ്രിങ്ക്സ് വേണ്ടവര്‍ക്ക് അതും ആകാം . പക്ഷെ , ഞങ്ങള്‍ അവരുടെ കൂടെ ഇരുന്നേ മതിയാകൂ , രണ്ടു റൌണ്ട്സ് അവര്‍ എടുക്കുന്നത് വരെ , അതിനു ശേഷം ഞങ്ങള്‍ക്ക് ഡിന്നര്‍ കഴിക്കാന്‍ പോവാമെന്നു !! മറ്റുള്ളവര്‍ക്ക് തുടരാം .


ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മുസ്ലിം ലേഡി ഉണ്ടായിരുന്നു . കണ്ണൂര്കാരി ആണ് . പുള്ളി വളരെ ഓര്‍ത്തഡോക്‍സ്‌ ആണ് . പര്‍ദ്ദ ആണ് ധരിക്കുന്നത് . എല്ലാവരും ചുറ്റിലും ഇരുന്നു ഡ്രിങ്ക്സ് കഴിക്കുന്നത് കണ്ടപ്പോള്‍ ആളുടെ മുഖം വിവര്‍ണമായി . ഡ്രിങ്ക്സ് ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ തന്നെ , ചിലരുടെ പാട്ടിന്റെ രീതിയൊക്കെ മാറി . ഒരാളോട് പാടാന്‍ പറഞ്ഞാല്‍ രണ്ടു പേര്‍ പാടും എന്നായി .


അവര്‍ രണ്ടു റൌണ്ട്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രെസ്ടുരന്റിലേക്ക് പോവാന്‍ അനുമതി കിട്ടി . അല്ലെങ്കില്‍ മര്യാദ കേടാണ്ത്രെ . എന്തായാലും കമ്പനിയുടെ പുതിയ ഈ പരിഷ്ക്കാരം നമുക്ക് വേണ്ടായിരുന്നു എന്ന ഒരു അഭിപ്രായമായിരുന്നു സ്ത്രീകളുടെ ഇടയില്‍ . കാരണം , അപ്രിയകരമായ ഒരു അന്തരീക്ഷം ഒഴിവാക്കാമായിരുന്നു , അല്ലെങ്കില്‍ ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു ഹിന്റ് തന്നിരുന്നെങ്കില്‍ , വളരെ sensitive ആയ ladies നു എങ്കിലും ഒഴിഞ്ഞു നില്ക്കാമായിരുന്നു .ഭക്ഷണം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ ആരും തന്നെ ആ പരിസരത്ത് നിന്നില്ല , പാതിരാവായെന്നു കേട്ടു തലേ ദിവസത്തെ സദസ്സ് പിരിഞ്ഞപ്പോള്‍ .


തിരിച്ചു വന്നു കഴിഞ്ഞിട്ട് ഉള്ള സത്യം പറയാലോ , ഞാന്‍ ഈ കാര്യം മാത്രം വീട്ടില്‍ പറഞ്ഞില്ല . ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും , ഇനിയും മീടിങ്ങുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടതുണ്ട് . ഈ കാര്യം അറിഞ്ഞാല്‍ വീട്ടില്‍ നിന്നും വിടാന്‍ ഒരു ചെറിയ മടി ഉണ്ടാകും . വെറുതെ എന്തിനു വീട്ടില്‍ ഇരിക്കുന്നവരുടെ സമാധാനം കെടുത്തണം ?


നമുക്ക് ഈ സംസ്കാരം വേണോ ? ഡ്രിങ്ക്സ് കഴിക്കണം എന്നുള്ളവര്‍ക്ക് റൂമിലെ സ്വകാര്യതയില്‍ ഇരുന്നു അതാകാമല്ലോ . എന്തിനു ചുമ്മാ സ്ത്രീകള്‍ കൂട്ടിരിക്കണം എന്ന ഒരു പുതിയ രീതി . ഒരു പക്ഷെ , മനസ്സ് കൊണ്ട് ഒത്തിരി പുരോഗമനം ഇല്ലാത്തതു കൊണ്ടാവാം ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നത് . ഒരു പബ്ലിക്‌ സെക്ടര്‍ കമ്പനിയുടെ കേരള റീജിയണല്‍ ഓഫീസ് കണ്ട്ട്ട് ചെയ്ത ഒഫീഷ്യല്‍ മീറ്റിംഗില്‍ നടന്ന സംഭവമാണ് ഞാന്‍ പറഞ്ഞത് . നോര്‍ത്ത് ഇന്ത്യയില്‍ ഈ കൂടെ ഇവരോടൊപ്പം ഡ്രിങ്ക്സ് കഴിക്കുന്ന സ്ത്രീകള്‍ ഉണ്ടത്രേ !


നിങ്ങള്‍ക്കെന്താ തോന്നുന്നത് ? നമുക്കിത് വേണോ ? ഇങ്ങനെ ഒരു സംസ്കാരം create ചെയ്യേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അതെന്തിന് ? എന്ത് നേടാന്‍ ?അഭിപ്രായം എന്തായാലും പറയുക . എനിക്ക് തെറ്റിയതാനെന്കിലോ ?

Tuesday, November 24, 2009

ഉപ്പിലിട്ട മോഹങ്ങള്‍ ..

കുമാരേട്ടന്റെ ബ്ലോഗില്‍ ഉപ്പുമാവിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ് . കുമാരേട്ടന്‍ സ്വാദു നോക്കിയിട്ടുള്ള ഉപ്പുമാവിനെ കുറിച്ചാണ് പറഞ്ഞത് . പക്ഷെ ഈ ജന്മത്തില്‍ ഒന്ന് സ്വാദു നോക്കാന്‍ പോലും പറ്റിയിട്ടില്ലാത്ത ഉപ്പുമാവിനെ കുറിച്ചാണ് എനിക്ക് പറയാന്‍ ഉള്ളത് .

ഞാന്‍ നാല് വരെ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു . ഏതാണ്ട് 12 മണി ആവുമ്പോ നല്ല വിശക്കുന്ന സമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന മണം ക്ലാസ്സ്‌ മുറി ആകെ നിറയും . തൊട്ടരികെ ഉള്ള ജനലില്‍ കൂടെ നോക്കിയിരുന്നാല്‍ വേവിച്ച , മഞ്ഞ നിറമുള്ള ഉപ്പുമാവ് പകര്‍ന്നു ബക്കറ്റില്‍ ആക്കി കൊണ്ട് പോവുന്നത് കാണാം.

എന്റെ അമ്മയുടെ വീട് സ്കൂളിന്റെ തൊട്ടടുത്ത് ആണ് . അത് കൊണ്ട് എന്റെ ഊണ് അമ്മ വീട്ടില്‍ നിന്നാണ് . ഞാന്‍ പോയി വരുമ്പോഴേക്കും ഉപ്പുമാവ് എല്ലാരും തിന്നു കഴിഞ്ഞിട്ടുണ്ടാവും . എന്നെങ്കിലും ഒരിക്കല്‍ അതില്‍ നിന്നും അല്‍പ്പം തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോയിരുന്നു ഞാന്‍ . അടുത്ത ജന്മമെങ്കിലും ഉപ്പുമാവ് സ്കൂളില്‍ നിന്ന് തിന്നാന്‍ അനുവദിക്കുന്ന വീട്ടിലെ കുട്ടി ആവണം എന്ന് എത്ര പ്രാവശ്യം മനമുരുകി പ്രാര്‍ത്തിച്ചിട്ടുണ്ട് എന്നോ.. കുഞ്ഞു മനസ്സിലെ ഓരോരോ മോഹങ്ങള്‍..

ഞാന്‍ നാല് വരെ മാത്രമേ ആ സ്കൂളില്‍ പഠിച്ചുള്ളൂ . ഇത് പോലെ സ്വാദു നോക്കാന്‍ പറ്റാതെ വല്ലാതെ മോഹിച്ചു പോയ മറ്റൊരു സാധനം കൂടെ ആ സ്കൂളിലെ ഓര്‍മയില്‍ ഉണ്ട് . അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ആരുടെയും പേര് എനിക്കിപ്പോള്‍ ഓര്‍മയില്ല . പക്ഷെ ബാബു .T യെ ഒരിക്കലും മറക്കാന്‍ പറ്റില്ല . ഇന്നും ആ പേരും ഉപ്പുമാങ്ങയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഏതോ ഒരു പട്ടരു കുട്ടിയായിരുന്നു ബാബു .T. (നോക്കൂ , സ്കൂളിലെ കൂട്ടുകാരുടെ initial വരെ നമ്മള്‍ മറക്കില്ല ..അല്ലെ ?) എന്നും ഉച്ചക്ക് ചോറ് ഉണ്ണാന്‍ കൊണ്ട് വരുമ്പോള്‍ കറി ആയിട്ട് ഒരു വല്യ ഉപ്പുമാങ്ങ മുഴുവന്‍ ആയിട്ട് കൊണ്ട് വരും ഈ കുട്ടി .. ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു , അറ്റത്ത്‌ നിന്നും , ടൂത്ത് പേസ്റ്റ് ഇല്‍ നിന്നും പേസ്റ്റ് വരുന്നത് പോലെ വരുന്ന ഉപ്പുമാങ്ങാ കുഴമ്പു എല്ലാരേയും കൊതിപ്പിച്ചു തിന്നും .

ഞാന്‍ എത്ര പ്രാവശ്യം കൊതി പിടിച്ചു നോക്കി നിന്നിട്ടുണ്ട് ..അതില്‍ ഒരല്‍പം തിന്നാന്‍ എനിക്ക് ഒത്തിരി ആശയുണ്ടായിരുന്നു . അവനോടു ചോദിക്കാനും അഭിമാനം സമ്മതിക്കില്ല . നാലാം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ അവന്‍ എന്നും ഇങ്ങനെ മാങ്ങ കൊണ്ട് വന്നു കൊതിപ്പിച്ചു തിന്നുമായിരുന്നു .

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും , അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു . ഒരു പക്ഷെ അന്ന് അതിന്റെ സ്വാദ് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത മോഹം ബാക്കിയുണ്ടാവില്ലായിരുന്നു.പിന്നീട് എത്രയോ തവണ ഞങ്ങള്‍ വീട്ടില്‍ കോണ്‍ക്രീറ്റ് എന്ന ഓമന പേരിട്ടു വിളിക്കുന്ന ഉപ്പുമാവും , ഉപ്പുമാങ്ങയും ഞാന്‍ തിന്നിട്ടും എന്തെ പഴയതിന്, അതും ഒരിക്കലും കഴിക്കാന്‍ പോലും പറ്റാതെ ഇരുന്നതിനു മനസ്സ് ഇത്ര സ്വാദു നല്‍കുന്നു...?

Friday, November 13, 2009

കിണറ്റിലെ മീന്‍..


മൂന്നു നാല് ദിവസം , ഓഫീസില്‍ നിന്ന് ലീവ് എടുത്തു വീട്ടിലിരുന്ന ഒരു അവസരം . രാവിലെ കുട്ടികള്‍ രണ്ടു പേരും സ്കൂളിലും , പുള്ളിക്കാരന്‍ ഓഫീസിലും പോയി . എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ല . മീന്‍കാരന്‍ വന്നപ്പോള്‍ കുറച്ചു ചെറിയ മീനുകള്‍ വാങ്ങി . മീന്‍ വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തോന്നി . കുറച്ചു മീന്‍ ഉണക്കിയാലോ ?

എനിക്ക് ആണെങ്കില്‍ മീന്‍ ഉണക്കി ഒരു പരിചയവും ഇല്ല . അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഈ നാട്ടില്‍ (എറണാകുളം) പള്ളത്തി എന്ന് പറയുന്ന ചെറിയ മീന്‍ ആണ് വാങ്ങിയത്‌ . അതില്‍ നിന്ന് ഒരു 15-20 മീന്‍ ഞാന്‍ എടുത്തു ഉപ്പിട്ട് മാറ്റി വെച്ചു . മീന്‍ ഉണക്കാന്‍ നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ , കാക്ക കൊണ്ട് പോവാതെ ഇരിക്കാന്‍ എന്താ വഴി ? എനിക്കാണെങ്കില്‍ മീന്‍ മൂടാന്‍ പറ്റിയ വല ഒന്നും ഇല്ല .


ചേച്ചിയെ ഫോണ്‍ ചെയ്തു . (അതെ , എന്റെ മഴ പോസ്റ്റില്‍ മീന്‍ വിഴുങ്ങിയ കക്ഷിയെ http://raadha.blogspot.com/2009/09/blog-post_25.html ) ചേച്ചിക്ക് എന്തിനും ഉടനെ മറുപടി കാണും . ചേച്ചി പറഞ്ഞു ഒരു പഴയ കുട എടുത്തു തല തിരിച്ചു നിവര്‍ത്തി വെക്കുക . അതിനുള്ളില്‍ മീന്‍ നിരത്തി ഇടുക . വെയിലത്ത്‌ വെക്കുക . കാര്യം സിമ്പിള്‍ . കാക്ക വരില്ല .കാക്കക്ക് കറുപ്പിനെ പേടിയാണത്രെ! .


എന്തായാലും ഞാന്‍ ഒരു പഴയ കുട തപ്പിയെടുത്തു , ചേച്ചി പറഞ്ഞത് പോലെ , മീന്‍ നിരത്തി വെച്ചു . നല്ല വെയില് കൊള്ളുന്നിടത്തു വെക്കണമല്ലോ . വെയില്‍ തപ്പി നടന്നപ്പോ കണ്ടത്‌ ഞങ്ങളുടെ കിണറിന്റെ മുകളിലാണ് നല്ല വെയില്‍ കിട്ടുന്നത് . വീട്ടിലെ കിണര്‍ വളരെ ചെറിയ കിണര്‍ ആണ് . കുടിക്കാന്‍ ഒഴിച്ച് മറ്റെല്ലാ ആവശ്യങ്ങള്‍ക്കും കിണറിലെ വെള്ളം മോട്ടോര്‍ അടിച്ചു എടുക്കുകയാണ് പതിവ് .


ഞാന്‍ നോക്കിയപ്പോ എന്റെ പഴയ കുടയും കിണറിന്റെ വ്യാസവും കൃത്യം പാകം . പിന്നെ ഒട്ടും അമാന്തിച്ചില്ല . കുട കിണറിന്റെ മുകളില്‍ വട്ടം വെച്ചു . ഇനി കാക്കയെ പേടിക്കന്ടെല്ലോ , ഞാന്‍ സ്വസ്ഥമായിട്ട് എന്റെ മറ്റു പണികളില്‍ മുഴുകി . വൈകിട്ട് അവര്‍ എല്ലാം വരുമ്പോള്‍ ഉണക്ക മീന്‍ ഉണ്ടാക്കിയ വിശേഷവും പറയാം എന്ന് കരുതി . ഇടയ്ക്കു ഒന്ന് പോയി നോക്കി. കുഴപ്പമില്ല. കാക്ക ആ സമീപത്തെങ്ങും ഇല്ല. മീന്‍ സുന്ദരമായിട്ടു ഉണങ്ങുന്നുണ്ട്.


ഏതാണ്ട് ഉച്ചയായപ്പോള്‍ ഞാന്‍ t v യും കണ്ടു കൊണ്ട് ഊണ് കഴിക്കയായിരുന്നു . എന്റെ മണിയന്‍ പൂച്ച ആകെ നനഞ്ഞു കുളിച്ചു മേല്‍ മുഴുവന്‍ നക്കി തുടച്ചു കയറി വരുന്നത് കണ്ടു . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഈ പൂച്ച എങ്ങനാ നനഞ്ഞേ ? മഴ ഒന്നും ഇല്ലെല്ലോ ? പുറത്തു കത്തി കാളുന്ന നല്ല വെയില്‍!.


പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടി കാണുമല്ലോ . എന്റെ തലയിലും ബള്‍ബ്‌ കത്തി . ഞാന്‍ ഓടി മുറ്റത്തേക്ക്‌ ചെന്ന് കിണറില്‍ നോക്കി !! എന്റെ കുട കിണറിന്റെ പകുതി വഴിയില്‍ തങ്ങി നില്‍ക്കുന്നു . മീന്‍ മുഴുവന്‍ കിണറ്റില്‍ !! താഴെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് പോലെ എന്റെ കുഞ്ഞു മീനുകളെ കിണറ്റിലെ വെള്ളത്തില്‍ നന്നായി തെളിഞ്ഞു കാണാം . കൈ എത്തിച്ചു കുടയുടെ കാലില്‍ പിടിച്ചു ഞാന്‍ കുട എടുത്തു . സംഭവം മനസ്സിലായല്ലോ . മീന്‍ കണ്ട പൂച്ച ആര്‍ത്തി മൂത്ത് കുടയിലേക്ക്‌ എടുത്തു ചാടി , പൂച്ചയും മീനും കുടയും കിണറ്റില്‍ !!


ഞാന്‍ എങ്ങനെ ഇത്ര മണ്ടത്തരം കാണിച്ചു എന്നത് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല . അതോ പൂച്ചയാണോ മണ്ടത്തരം കാണിച്ചത്‌ ? :) മീന്‍ പോയത് പോട്ടെന്നു വെക്കാം . പക്ഷെ , ഇനി ആ മീന്‍ കിണറ്റില്‍ കിടന്നാല്‍ കിണറ്റിലെ വെള്ളം ചീത്ത ആകത്തില്ലേ ?ആകെപ്പാടെ അബദ്ധമായി !! വല്ല ബുക്കും വായിച്ചു ഇരുന്നാല്‍ മതിയായിരുന്നു !!


വൈകിട്ട് , എല്ലാരും വന്നു കഴിഞ്ഞപ്പോള്‍ പയ്യെ കാര്യം പറഞ്ഞു . മോള്‍ക്കും മോനും ചിരി അടക്കാന്‍ പറ്റിയില്ല . പുള്ളിക്കാനെങ്കില്‍ ദേഷ്യം വന്നിട്ടും വയ്യ . ഇനി കിണറ്റില്‍ ചാടാതെ പറ്റുമോ ? ഞങ്ങള്‍ക്കൊക്കെ കരയില്‍ നില്‍ക്കാനല്ലേ അറിയൂ..?ചുരുക്കി പറഞ്ഞാല്‍ അന്ന് സന്ധ്യ വരെ എല്ലാരും കിണറ്റില്‍ നിന്ന് മീനിനെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു . പുള്ളി കിണറ്റില്‍ ഇറങ്ങി , എങ്ങനെ ഒക്കെയോ മീനുകളെ കുറെ പെറുക്കി എടുത്തു . കുറച്ചു കഴിഞ്ഞപ്പോള്‍ മടുത്തു കയറി വന്നു . പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ബാക്കി മീന്‍ കിടന്നു ചീഞ്ഞു നാറാന്‍ തുടങ്ങി . വീണ്ടും ഇറങ്ങി .....


എന്തിനധികം പറയാന്‍ , ഇപ്പൊ വീട്ടില്‍ ആര്‍ക്കു എന്ത് അബദ്ധം പറ്റിയാലും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗം നിലവില്‍ വന്നു !!! പറഞ്ഞു പറഞ്ഞു എന്റെ വീട്ടില്‍ മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇത് പറയാന്‍ തുടങ്ങിയിട്ടുണ്ട് ..ചേ, ആകെ മോശമായി പോയി ......Friday, November 6, 2009

പറയേണ്ടായിരുന്നു...

പറയാതിരിക്കാമായിരുന്നു ..
പക്ഷെ
പറഞ്ഞു പോയില്ലേ ?


പറയാതെ അറിയാത്തവരോട്
തീര്‍ച്ചയായും
പറഞ്ഞു
അറിയിക്കേണ്ടായിരുന്നു


പറഞ്ഞു അറിയുന്നതിനേക്കാള്‍
നല്ലത് ,
പറയാതെ
അറിയുന്നതല്ലേ ?


പറഞ്ഞു പോയില്ലേ ..
ഇനി എങ്ങനെ
തിരിച്ചെടുക്കും ?


അറിഞ്ഞു പോയില്ലേ
ഇനി എങ്ങനെ
പറയാതെ അറിയിക്കും


ഒന്നും വേണ്ടായിരുന്നു ..
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ..!!

Tuesday, October 27, 2009

corringendum

തിങ്കളാഴ്ച രാവിലെ . ടോം സോയെര്‍നെ പോലെ എനിക്ക് മടി പിടിക്കുന്ന ദിവസം . രാവിലെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാന്‍ തോന്നാതെ വല്ലാതെ മൂഡി ആയ ഒരു ദിവസം . എന്റെ മനസ്സ് പോലെ തന്നെ പ്രകൃതിയും മൂടിക്കെട്ടി നില്‍ക്കുന്നു . മഴക്കാര്‍ ഉണ്ട് . എന്നാല്‍ മഴ ഒട്ടു പെയ്യുന്നും ഇല്ല . മനസ്സ് നിറയെ വിഷാദ ചിന്തകളോടെ ഞാനും .

ഓഫീസിലേക്കുള്ള ബസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനപ്പൂര്‍വം എനിക്ക് കിട്ടിയിട്ടുള്ള സൌഭാഗ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചു . പക്ഷെ രക്ഷയില്ല . എന്റെ മനസ്സ് എനിക്ക് വന്നിട്ടുള്ള സങ്കടങ്ങള്‍ മാത്രം പെറുക്കി എടുത്തു ചിന്തിക്കാന്‍ തുടങ്ങി ..ചിന്തിച്ചു ചിന്തിച്ചു , ആരെങ്കിലും , ഒന്ന് മിണ്ടിയാല്‍ കരയാമായിരുന്നല്ലോ എന്നോര്‍ത്ത് ഞാന്‍ ഇരുന്നു . ചുരുക്കി പറഞ്ഞാല്‍ മോങ്ങാന്‍ നായ റെഡി ആയിട്ടിരിക്കയാണ് ഇനി ഒരു തേങ്ങാ വീണു കിട്ടിയാല്‍ മതി എന്ന ഒരു അവസ്ഥയില്‍ എത്തി ഞാന്‍ .

ഓഫീസിലേക്ക് കാല്‍ എടുത്തു വെച്ചപ്പോള്‍ എനിക്ക് എന്റെ മൂഡ്‌ ഓഫ്‌നുള്ള കാരണം പിടികിട്ടി . വെള്ളിയാഴ്ച്ച ഞങ്ങളുടെ ഓഫീസര്‍ പോസ്റ്റിലേക്കുള്ള പ്രൊമോഷന്‍ റിസള്‍ട്ട്‌ വന്ന ദിവസമായിരുന്നു . ഞങ്ങളുടെ സ്റ്റെനോ ടെസ്റ്റ്‌ എഴുതിയിട്ടുണ്ടായിരുന്നു . റിസള്‍ട്ട്‌ വന്നപ്പോള്‍ അവര്‍ ഔട്ട്‌ . അതിന്റെ കരച്ചിലും പല്ലുകടിയും പ്രതിഷേധവും ആയിരുന്നു വെള്ളിയാഴ്ച്ച മുഴുവന്‍ . ഇത്തവണ സ്റെനോയ്ക്ക് നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നു . ഇന്റര്‍വ്യൂ ന്റെ മാര്‍ക്കും , confidential റിപ്പോര്‍ട്ടിന്റെ (CR) മാര്‍ക്കും മാത്രമേ കമ്പനി രഹസ്യമായി വെക്കാറുള്ളൂ . അവരുടെ പ്രതിഷേധം മുഴുവനും ഞങ്ങള്‍ ഓഫീസര്‍മാരുടെ നേര്‍ക്കായിരുന്നു .

കഷ്ടകാലത്തിനു ഈ സ്റ്റെനോ എന്റെ department ഇല്‍ ആണ് . അത് കൊണ്ട് റിസള്‍ട്ട്‌ വന്നപ്പോള്‍ ഇവരെ പതിയെ മാറ്റി ഇരുത്തി , ഞാന്‍ ഒരു കൌണ്സില്ലിംഗ് ഒക്കെ കൊടുത്തു . കാരണം , കഴിഞ്ഞ വര്ഷം കിട്ടാതെ പോയപ്പോള്‍ ഇവര്‍ രണ്ടര മാസം പ്രതിഷേധിച്ചു ലീവ് എടുത്ത കൂട്ടത്തില്‍ ആണ് . ഇത്തവണയും അങ്ങനെ ചെയ്താല്‍ എന്റെ വര്‍ക്ക്‌ തടസ്സപ്പെടും , വീണ്ടും CR മോശമാവുകയും ചെയ്യും .

പണിയെടുക്കുന്ന കാര്യത്തില്‍ ഏറ്റവും പുറകിലാണ് നമ്മുടെ കഥാനായിക . കാരണം , ജോയിന്‍ ചെയ്തത് regional ഓഫീസില്‍ ആണ് . അവിടെ കാര്യമായ പണിയൊന്നും ചെയ്യാതെ തുരുമ്പു പിടിച്ചാണ് ഈ ഓഫീസില്‍ വന്നത് . തുരുമ്പു അല്ല , ക്ലാവ് തന്നെയാണ് പിടിച്ചത്‌ എന്ന് ഇവിടെ വന്നപ്പോള്‍ ആണ് ഞങ്ങള്‍ മനസ്സിലാക്കിയത്‌ !! എന്നും വൈകിയേ ഓഫീസില്‍ വരൂ . പുള്ളിക്കാരി 10 മണിക്ക് ഓഫീസില്‍ വന്ന ചരിത്രം ഇല്ല . വന്നു കഴിഞ്ഞാല്‍ ചില ചെറിയ ചെറിയ ആവശ്യങ്ങള്‍ പറഞ്ഞു പുറത്തു പോവും . ബാക്കി സമയം ഫോണ്‍ വിളി. ചുരുക്കി പറഞ്ഞാല്‍ ഒരു ടെപര്ടുമേന്റിലെയും പണി ഇന്ടെപെന്ടെന്റ്റ്‌ ആയിട്ട് ഏല്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥ .

ന്യായമായിട്ടും സ്റെനോയുടെ CR എഴുതേണ്ട ചുമതല എനിക്ക് വന്നു . എഴുതുമ്പോള്‍ അല്‍പ്പം ചില നീക്കുപോക്കുകള്‍ വെയ്ക്കാം എന്നല്ലാതെ , ഇവര്‍ക്ക് ഔട്ട്‌ സ്റാണ്ടിംഗ് CR എങ്ങനെ കൊടുക്കാന്‍ കഴിയും ? അങ്ങനെ കൊടുത്താല്‍ എന്നും കൃത്യമായി ഓഫീസില്‍ വരുന്നവരോട് ചെയ്യുന്ന നീതികേട്‌ അല്ലെ ? അത് കൊണ്ട് തന്നെ , ഇവരുടെ വര്‍ക്ക് നെ ന്യായീകരിക്കുന്ന ഒരു CR ആണ് ഞാന്‍ കൊടുത്തത് . എന്റെ റിപ്പോര്‍ട്ട്‌ നെ reviewing മാനേജര്‍ ശരി വെക്കുകയും ചെയ്തു .അങ്ങനെ രണ്ടു വര്‍ഷത്തെ CR ഞാന്‍ ആണ് കൊടുത്തത് .

റിസള്‍ട്ട്‌ വരുമ്പോള്‍ അവര്‍ എങ്ങനെ പണിയെടുത്തു എന്നുള്ളതൊന്നും പ്രേശ്നമല്ലെല്ലോ, പ്രമോഷന്‍ കിട്ടിയില്ലെങ്കില്‍ അത് ന്യായമായും CR എഴുതിയ ആളുടെ പിടലിക്കാന് വെക്കുക .ഇന്റര്‍വ്യൂനു എന്ത് അബദ്ധം പറഞ്ഞാലും അത് , ഇവര്‍ പുറത്തു പറയില്ല . ഇന്റര്‍വ്യൂ എല്ലാം അടിപൊളി എന്നെ പറയുള്ളൂ . അങ്ങനെ , ഞാന്‍ പ്രതികൂട്ടില്‍ കയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച്ച . പക്ഷെ , പ്രതി ഞാന്‍ ആണെന്ന് മറ്റാര്‍ക്കും അറിയില്ല , കാരണം CR എഴുതുന്നത്‌ ആരാണെന്ന കാര്യവും രഹസ്യം തന്നെ !! ഇവിടെ ഞങ്ങള്‍ മൂന്നു ഓഫീസര്‍മാര്‍ ഉള്ളത് കൊണ്ട് , ആരാണ് ഇത് എഴുതിയതെന്നു സ്ടാഫ്ഫിനു കൃത്യമായിട്ടും അറിയില്ല .

ഇവര്‍ക്ക് പ്രമോഷന്‍ കിട്ടാതെ വന്നപ്പോള്‍ മനസ്സില്‍ തോന്നി , ഞാന്‍ അല്‍പ്പം കൂടി നല്ല ഒരു CR കൊടുത്തിരുന്നെങ്കില്‍ ഇവര്‍ ഇത്തവണ കയറി പോയേനെ എന്ന് . എന്നാലും , അങ്ങനെ മാര്‍ക്ക്‌ കൊടുക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ ഞാന്‍ കൊടുത്തിട്ടും ഉണ്ട് . തീരെ മാര്‍ക്ക്‌ കൊടുക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എങ്ങനെ കൊടുക്കാന്‍ പറ്റും ? സ്വയം ന്യായീകരിച്ചു ഞാന്‍ അങ്ങനെ ഇരുന്നു .എങ്കിലും അവര്‍ക്ക് കൂടെ പ്രമോഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ വിചാരിച്ചു . ഒന്നുമില്ലെങ്കിലും , എന്റെ മനസ്സ് ഇന്നിപ്പോ കാലത്ത് ഇങ്ങനെ വിഷമിക്കില്ലായിരുന്നു .

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എങ്കില്‍ എങ്ങനെ തിങ്കളാഴ്ച മൂഡ്‌ വരും അല്ലെ ? പതിവ് പോലെ , കഥാനായിക വിഷാദ വിവശയായി 10.30 മണി ആയപ്പോള്‍ വന്നു . എന്റെ അമ്മാവാ , എന്നെ തല്ലല്ലേ , ഞാന്‍ നന്നാവില്ല എന്ന പഴമൊഴി മനസ്സില്‍ ഓര്‍ത്തു . എന്റെ മുന്നില്‍ വെച്ച അറ്റന്റന്‍സ് രജിസ്റ്റര്‍ ഇല്‍ ഒപ്പിട്ടു സീറ്റില്‍ പോയി ഇരുന്നു . ലേറ്റ് മാര്‍ക്ക്‌ ഒന്നും വരയ്ക്കാന്‍ പോയില്ല . ഈ ഓഫീസില്‍ ഞങ്ങള്‍ അങ്ങനെ ഒരു നടപടി കൊണ്ട് വന്നിട്ടില്ല . വെറുതെ എന്തിനു തൊഴില്‍ ബന്ധങ്ങള്‍ വഷലാക്കണം ?ഇവര്‍ മാത്രമേ ഉള്ളു habitual ലേറ്റ് കമര്‍ , മറ്റുള്ളവര്‍ ഇത് പോലെ സ്ഥിരമായിട്ട് വൈകാറില്ല .

11 മണി ആയപ്പോ കമ്പനിയുടെ വെബ്‌ സൈറ്റ് സാധാരണ പോലെ ഞാന്‍ ചെക്ക്‌ ചെയ്തു . അപ്പോള്‍ ഒരു സിര്‍കുലര്‍ corringendum ആയിട്ട് വന്നിരിക്കുന്നത് കണ്ടു . ഒരു revised പ്രോമോട്ടീ പാനല്‍ കൊടുത്തിരിക്കുന്നു . ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ നമ്മുടെ സ്റ്റെനോ അവസാനത്തെ ആള്‍ ആയിട്ട് പ്രോമോട്ടെട് ആയിരിക്കുന്നു !! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല . വീണ്ടും ഒന്ന് കൂടി നോക്കി , ഉറപ്പാക്കാതെ എല്ലാരോടും പറയാന്‍ പറ്റില്ലെല്ലോ . 36 പേരെ ടെപര്‍ത്മെന്ടല്‍ ടെസ്റ്റ്‌ വഴി സൌതെര്ന്‍ സോണിലേക്ക് പ്രോമോടു ചെയ്തതില്‍ ഒരാള്‍ ചെന്നൈ region ഇല്‍ competitive പാനെലില്‍ മുന്‍പേ തന്നെ സെലക്ഷന്‍ കിട്ടിയ ആള്‍ ആണ് . അയാളെ മാറ്റിയപ്പോള്‍ ഒരാള്‍ക്ക്‌ കൂടി ചാന്‍സ് കിട്ടി. അവിടെ ആണ് കയ്യാല പുറത്തെ തേങ്ങ പോലെ ഇരുന്നിരുന്ന നമ്മുടെ കക്ഷി കയറി കൂടിയത്‌ ..

ഈശ്വരാ , എത്ര പെട്ടന്നാണ് സംഭവങ്ങള്‍ മാറി മറിഞ്ഞത്‌ . ഇന്നലെ വരെ പ്രമോഷന്‍ കിട്ടാത്തതിന് കേസ് കൊടുക്കും എന്ന് വരെ ഭീഷണി മുഴക്കിയവര്‍ എല്ലാവരും സന്തോഷം കൊണ്ട് ആര്‍പ്പു വിളിച്ചു . കാര്യം പ്രമോഷന്‍ അവര്‍ക്കാണ് കിട്ടിയതെന്കിലും , എന്റെ മനസ്സില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു . ഹോ , ഇനി ആരും CR നെ പറ്റി പരാതി പറയില്ലെല്ലോ . ഓഫീസില്‍ ആകെ ആഹ്ലാദം . എല്ലാവരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നപ്പോള്‍ ചെറിയ ഒരു അഭിമാനവും തോന്നി , ഞാന്‍ കൊടുത്ത CR വഴി ഒരാള്‍ക്ക്‌ ആദ്യമായി ഓഫീസര്‍ പോസ്റ്റിലേക്ക് പ്രമോഷന്‍ കിട്ടിയിരിക്കുന്നു !! അതും എന്റെ മനസ്സാക്ഷി പണയപ്പെടുത്താതെ എഴുതിയ CR ഇല്‍ ....

അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് . രാവിലെ മുതല്‍ തന്നെ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ കാണാനില്ല . എന്റെ മൂഡ്‌ ഓഫിനെ . പുള്ളി എവിടെ പോയോ ആവൊ ? :-)

അടികുറിപ്പ് : സമയ കുറവ് കാരണം ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. സദയം ക്ഷമിക്കുമല്ലോ . അല്ലെ?


Sunday, October 18, 2009

പ്ലാസ്റ്റിക്‌ യുദ്ധം !!

ഒരു ദിവസം എനിക്ക് ഇ-മെയില്‍ ആയിട്ട് കാന്‍സര്‍നെ കുറിച്ച് ഒരു ലേഖനം കിട്ടി . അതില്‍ ഒരു പാട് do's ആന്‍ഡ്‌ don'ts ഉണ്ടായിരുന്നു. എന്റെ കഷ്ടകാലത്തിനു ഞാന്‍ അത് എന്റെ ഭര്‍ത്താവിനു അയച്ചു കൊടുത്തു . ആ കാര്യം ഞാന്‍ മറന്നും പോയി .

കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം അത് തുറന്നു നോക്കിയത്‌ . അതില്‍ ഒരു കാര്യം പറഞ്ഞിരുന്നത് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഫുഡ്‌ വെക്കരുത്‌ എന്നായിരുന്നു . ഞാന്‍ സാധാരണ പ്ലാസ്റ്റിക്‌ ചെപ്പുകളില്‍ ഫുഡ്‌ വെക്കാറുണ്ടായിരുന്നു .കാരണം നല്ല ഒതുക്കത്തോടെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ ഇരിക്കും .ഇങ്ങനെ ഒരു കുരിശു പുറകെ വരും എന്ന് അന്ന് ഓര്‍ത്തില്ല .

ഇത് വായിച്ചു ഒരു ദിവസം ഫ്രിഡ്ജ്‌ തുറന്നിട്ടു , 'നീ തന്നെ അല്ലെ എനിക്ക് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ കന്റൈനെര്‍ ഇല്‍ ഫുഡ്‌ വെക്കരുത്‌ എന്ന ഇ-മെയില്‍ അയച്ചത് ' എന്ന് പറഞ്ഞു കൊണ്ട് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ ബോക്സ്‌ എല്ലാം പുറത്തേക്കെടുത്തു . ഇനി ഇതെല്ലം സ്റ്റീല്‍ ബോക്സ്‌ ഇല്‍ വെച്ചാല്‍ മതി എന്ന് കല്പന ഇട്ടു . ദൈവമേ , അതില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടായിരുന്നു ...അതൊന്നും കണ്ടില്ല ..!!

സാധാരണ ചെയ്യാറുള്ളത് പോലെ ഞാന്‍ വേണ്ടത് മാത്രം കേട്ടു .മൈക്രോവേവ് പ്ലാസ്റ്റിക്‌ ഒഴിച്ചുള്ള പാത്രങ്ങള്‍ എല്ലാം മാറ്റി പകരം സ്റ്റീല്‍ ബോക്സ്‌ ആക്കി . ഒന്ന് രണ്ടു ദിവസം കുഴപ്പമില്ലാതെ പോയി . അടുത്ത ദിവസം ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ വീണ്ടും പ്ലാസ്റ്റിക്‌ കന്റൈനെര്‍ കണ്ടിട്ട് ദേഷ്യപ്പെട്ടു എല്ലാം പുറത്തേക്കെടുത്തു . പച്ചമുളക് സൂക്ഷിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്‌ ഡബ്ബ പോലും എടുത്തു കളയാന്‍ തുടങ്ങി .

മൈക്രോവേവ് പ്ലാസ്റ്റിക്‌നു കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍ ?? cooked അല്ലാത്ത പച്ചമുളക് പ്ലാസ്റ്റിക്‌ പാത്രത്തില്‍ വെച്ചാല്‍ എന്താ കുഴപ്പം ?? ഞാന്‍ പറഞ്ഞത് ഒന്നും കേള്‍ക്കാതെ വീണ്ടും പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ പുറത്തേക്കു വന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു . ഞാന്‍ ചോദിച്ചു ..'അപ്പൊ പ്ലാസ്റ്റിക്‌ കുപ്പിയില്‍ നിന്ന് ഫ്രിട്ജിലെ വെള്ളം നിങ്ങള്‍ കുടിക്കുന്നത് കുഴപ്പമല്ലേ . അത് മാറ്റണ്ടേ ..?' (ഞാനും കുട്ടികളും ഫ്രിട്ജിലെ വെള്ളം കുടിക്കാറില്ല ).

ഉടന്‍ വന്നു മറുപടി .'ആ ..അതും ശരിയല്ല '. അപ്പൊ എന്റെ ക്ഷമ മുഴുവന്‍ തീര്‍ന്നു . ഞാന്‍ തുടങ്ങി . 'ശരി .. എന്തിനാ പ്ലാസ്റ്റിക് ഫ്രിഡ്ജില്‍ നിന്ന് മാറ്റുന്നത് ? കാന്‍സര്‍ വരാതെ ഇരിക്കാന്‍ . അല്ലെ ? എന്നിട്ട് നിങ്ങള്‍ സിഗരറ്റ് വലിക്കുന്നതോ ? അതും പാടില്ല എന്ന് അതെ ഇ-മെയിലില്‍ പറഞ്ഞിട്ടുന്ടെല്ലോ ? അത് ഇതിനേക്കാള്‍ ഹാര്മ്ഫുള്‍ അല്ലെ ?(കുറെ ശ്രമിച്ചിട്ടും തീരെ നിറുത്താന്‍ പറ്റാതെ ആയ എന്റെ ഭര്‍ത്താവിന്റെ ഒരു ശീലം ആണ് അത് ) നിങ്ങള്‍ വലിക്കുന്നത് വഴി ഞങ്ങള്‍ക്കും അത് ഹാര്മ്ഫുള്‍ ആണ് . ആദ്യം അത് നിറുത്ത് . എനിട്ട്‌ മതി പ്ലാസ്റ്റിക്‌നോടുള്ള യുദ്ധം ..'

ഞാന്‍ അത്രക്കും പറയുമെന്ന് പുള്ളി തീരെ പ്രതീക്ഷിച്ചില്ല . കാരണം സാധാരണ ഞാന്‍ വീട്ടില്‍ മാത്രം ന്യായം പറയാന്‍ നില്‍ക്കാറില്ല . മിക്ക കാര്യങ്ങളും അങ്ങനെ തന്നെ സമ്മതിച്ചു കൊടുക്കാറാണ് പതിവ് . രണ്ടു തല്ലു കൂടിയിട്ടു പിന്നെ രണ്ടു ദിവസത്തെ മനസ്സമാധാനം കളയുന്നതിലും ഭേദമല്ലേ മിണ്ടാതെ ഇരിക്കല്‍ ? ഇത് എന്റെ department ഇലെ അനാവശ്യമായ കൈകടത്തലായിട്ടാണ് എനിക്ക് തോന്നിയത്‌ .

അത് കൊണ്ട് തന്നെ പതിവിനു വിപരീതമായ എന്റെ പ്രതികരണം പുള്ളിയെ ചൊടിപ്പിച്ചു .ഒന്നും മിണ്ടാതെ എന്നോട് വഴക്കിട്ടു നേരെ ബെഡ്റൂമില്‍ പോയി കിടന്നു .രാത്രി അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വന്നില്ല . അത് എന്നെ വിഷമിപ്പിച്ചു എന്ന് പറയണ്ടല്ലോ . ഒരു ന്യായം പറഞ്ഞതിന് ഇത്ര കെരുവിക്കാനുണ്ടോ എന്നായി എന്റെ ചിന്ത . ആഹ അത്രക്കായോ , എന്നാല്‍ ശരി നാളെ കാണിച്ചു കൊടുക്കാം എന്ന വാശിയില്‍ ഞാനും കിടന്നു . ഏത് കാലക്കേടിനാണോ ആ ഇ-മെയില്‍ അയച്ചു കൊടുക്കാന്‍ തോന്നിയെ എന്ന് പരിതപിച്ചു എപ്പോഴോ ഉറങ്ങി പോയി .

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു . എന്ത് വന്നാലും സണ്‍‌ഡേ ഞാന്‍ മിണ്ടില്ല എന്ന തീരുമാനത്തോടെ ആണ് എണീറ്റത് . കുട്ടികള്‍ക്കും ഭര്‍ത്താവിനും ബ്രേക്ക്‌ ഫാസ്റ്റ്‌ ഉണ്ടാക്കി വെച്ചിട്ട് ഞാന്‍ പള്ളിയില്‍ പോയി . ഞാന്‍ തിരികെ 10 മണിക്ക് വന്നിട്ടേ സണ്‍‌ഡേ എന്തെങ്കിലും കഴിക്കൂ .പുള്ളിയും അത് വരെ ഒന്നും കഴിക്കാതെ എന്റെ കൂടെ ഇരിക്കാറാണ്‌ പതിവ് .

സാധാരണ എന്റെ കൂടെ സണ്‍‌ഡേ അടുക്കളയില്‍ കയറും , പണികള്‍ ഒരു വിധം ഒതുങ്ങുന്നത് വരെ കൂടെ കാണും . അത് കൊണ്ട് തന്നെ ഞാന്‍ വിചാരിച്ചു ഇന്നലെ വഴക്കിട്ടത് കൊണ്ട് രാവിലെ എന്നെ സഹായിക്കാന്‍ വരില്ല എന്ന് . പക്ഷെ പതിവിനു വിപരീതമായി , ഞാന്‍ പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഭക്ഷണം തനിയെ എടുത്തു കഴിച്ചു (പാവം ഇന്നലെ അത്താഴ പട്ടിണി കിടന്നതല്ലേ . വിശന്നു കാണും :) ) മാര്‍ക്കെറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്നു , വീണു കിടന്നു പണിയുന്ന ആളെ ആണ് കണ്ടത്‌ .

സത്യത്തില്‍ എനിക്ക് ചിരി വന്നു . പക്ഷെ അത്ര എളുപ്പം തോറ്റു കൊടുക്കാന്‍ പാടില്ലെല്ലോ എന്നോര്‍ത്ത് ഞാന്‍ ബലം പിടിച്ചു നിന്നു . പക്ഷെ ഉച്ചക്ക് ഊണ് കഴിക്കുന്നതിനു മുന്നേ എപ്പോഴോ ഞങ്ങളുടെ പിണക്കം ആവിയായി പോയി ...!

പിന്നെ വീട്ടില്‍ പ്ലാസ്റ്റിക്‌നെ ചൊല്ലി യുദ്ധം ഉണ്ടായിട്ടില്ല , ഞങ്ങള്‍ പ്ലാസ്റ്റിക്‌ കുപ്പിയില്‍ തന്നെ വെള്ളം വെക്കുന്നു , മൈക്രോ വേവ് പ്ലാസ്റ്റിക്‌ കന്റൈനെര്‍ മാത്രമേ ഞാന്‍ ഫ്രിഡ്ജില്‍ ഉപയോഗിക്കരുല്ലു‌ , കൂടാതെ ഭര്‍ത്താവ് പതിവ് പോലെ സിഗരറ്റും വലിക്കുന്നു ..!!

ഇനി മേലാല്‍ ഇ-മെയില്‍ ഫോര്‍വാര്ട്സ് അയക്കുമ്പോള്‍ സ്വയം പാര വരാത്തത് മാത്രം അയക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാനും ...!!

Tuesday, October 6, 2009

എന്റെ മുറ്റത്തെ സുന്ദരികള്‍.....


എന്നെ പോലെ പൂക്കളെ പ്രണയിക്കുന്നവര്‍ക്ക് പോസ്റ്റ് സമര്‍പ്പിക്കുന്നു....ഇതെല്ലാം എന്റെ തൊടിയിലെ ഞങ്ങള്‍ നാല് പേരും കൂടി ഓമനിച്ചു വളര്‍ത്തുന്നവ.. ഇവയില്‍ പലതിന്റെയും പേരുകള്‍ പോലും അറിയില്ല.. കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം അറിയിക്കണേ..ചുമ്മാ കണ്ടിട്ട് പോയാല്‍ സുന്ദരിമാര്‍ക്ക് സങ്കടംവന്നാലോ? :)Friday, September 25, 2009

മഴ പെയ്യുമ്പോള്‍ ...


ഒരു കാലത്തും അവസാനിക്കാത്ത ഒരു ആത്മബന്ധം ആണ് എനിക്ക് മഴയോടുള്ളത് .എന്റെ എല്ലാ ഓര്‍മകളിലും മഴയുടെ വശ്യമായ , മോഹിപ്പിക്കുന്ന സാന്നിധ്യം ഉണ്ട് .

പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോള്‍ മറ്റാരും കാണാതെ മഴ വെള്ളത്തില്‍ തിമിര്‍ത്തു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അന്ന് ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ ഒരു ദിവസം അമ്മ കാണാതെ ഞാനും ചേച്ചിയും കൂടി മഴ വെള്ളത്തില്‍ കളിക്കുകയായിരുന്നു . മുറ്റത്തു കൂടെ ഒഴുകി എവിടേക്കോ പോയിരുന്ന ഒരു ചെറിയ തോടിന്റെ വക്കത്താണ് കളി . മഴയില്‍ ഒഴുകി വരുന്ന ചെറിയ മീനുകളെ കാല്‍ കൊണ്ട് തട്ടി തെറിപ്പിച്ചു പിടിക്കുകയായിരുന്നു .രണ്ടു പേരുടേയും ഉടുപ്പ് നന്നായി നനഞ്ഞിട്ടുണ്ട് . അമ്മ പെട്ടെന്ന് പുറകില്‍ എത്തി . ചേച്ചി അപ്പോഴേക്കും അമ്മയുടെ കൈയ്യില്‍ നിന്നും അടി കിട്ടാതെ ഇരിക്കാന്‍ വേണ്ടി കൈയ്യില്‍ അപ്പൊ പിടിച്ച മീനിനെ പെട്ടെന്ന് വായിലെക്കെടുത്തിട്ടു !! എന്നേക്കാള്‍ സാമര്ത്യക്കാരിയായിരുന്നു ചേച്ചി . ചേച്ചിയെ നോക്കി വായും പൊളിച്ചു നിന്ന എന്റെ നില്‍പ്പും , മീന്‍ വായില്‍ പിടിച്ചു നിര്‍ത്തിയ ചേച്ചിയുടെ മുഖ ഭാവവും കണ്ടപ്പോ അമ്മക്ക് കാര്യം പിടികിട്ടി .അന്ന് ഞങ്ങളെ അമ്മ അടിച്ച അടി ഇപ്പോഴും മറന്നിട്ടില്ല , പിന്നീട് ഓര്‍ത്തു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെങ്കിലും .

തലേന്ന് പെയ്ത മഴയില്‍ പൊഴിഞ്ഞു ചിതറി വീണ വാകപ്പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ , തനിച്ചു ഞാന്‍ എപ്പോഴോ നടന്നു പോയിട്ടുണ്ട് .ഇരു വശവും നില്‍ക്കുന്ന വാക മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഒരുമിച്ചു ചേര്‍ന്ന് എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു.വിളറിയ ഒരു പ്രകാശം മാത്രമേ അപ്പോള്‍ എന്റെ ചുറ്റിലും ഉണ്ടായിരുന്നുള്ളൂ . ഒരു പക്ഷെ അത് ഒരു സ്വപ്നത്തില്‍ ആയിരുന്നിരിക്കാം ...

വായിക്കാന്‍ നല്ല ഒരു ബുക്കും, കൂട്ടിനു പേമാരിയും ഉണ്ടെങ്കില്‍,ഞാന്‍ പണ്ടൊക്കെ ലീവ് എടുത്തു ഇരുന്നു മഴയും ബുക്കും ഒരുമിച്ചു ആസ്വദിക്കുമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍, കുട്ടികളും ആയപ്പോള്‍, ലീവ് ഉള്ളത് എല്ലാം അവര്‍ക്കായി മാറ്റി വെച്ചു. എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി.


തകര്‍ത്തു പെയ്യുന്ന മഴയില്‍ അടച്ചു മൂടി കെട്ടിയ ബസില്‍ മറ്റൊന്നും ചെയ്യാനാകാതെ കണ്ണടച്ച് ഇരിക്കുവാന്‍ എത്ര സുഖമാണ് . മഴയിലും ആരെയോ ഒക്കെ വാശിയോടെ തോല്‍പ്പിക്കാന്‍ പാഞ്ഞു പോകുന്ന ബസില്‍ , തീര്‍ത്തും അപരിചിതരായ കുറെ മനുഷ്യര്‍ മാത്രം ! അപ്പൊ നമുക്ക് വീടില്ല , ബന്ധുക്കള്‍ ഇല്ല , കുട്ടികള്‍ ഇല്ല , ചുറ്റുപാടുകള്‍ ഒന്നും ഇല്ല , മഴയുടെ ദ്രുത താളം മാത്രം കേള്‍ക്കാം .അപൂര്‍വമായ ഒരു സ്വാതന്ത്ര്യമാണ് മഴ അപ്പോള്‍ എനിക്ക് തരുന്നത് . മഴ മാറുമ്പോള്‍ നമ്മള്‍ വീണ്ടും യാദര്ത്യത്തിലേക്ക് തപ്പി തടഞ്ഞു എഴുന്നേല്‍ക്കുന്നു ! എനിക്ക് ഇവിടെ മഴ ഒരു ഇന്ദ്രജാലക്കാരനാണ് .


കഥകള്‍ പറയാന്‍ എത്തുന്ന , ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരനും എനിക്കും ഇടയില്‍ മഴ എത്രയോ പ്രാവശ്യം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു . എന്നെ പോലെ തന്നെ മഴയെ പ്രണയിക്കുന്ന അവന്‍ ഒരിക്കല്‍ പറഞ്ഞു , ഞാന്‍ നിന്നെ കാണാന്‍ ഒരു മഴയില്‍ വരാം എന്ന് . നമുക്ക് മഴ നനഞ്ഞു നടക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു പോയ അവനെ കാത്തു ഞാനും മഴയും ഇരുന്നു . മഴക്കാലം കടന്നു പോയി . കൂട്ടുകാരന്‍ ഇനി ഒരിക്കലും വരില്ല എങ്കിലും മഴ തീര്‍ച്ചയായും വരും . വരാതെ വയ്യല്ലോ . മഴ വരുമ്പോള്‍ വീണ്ടും എനിക്ക് കാത്തിരിക്കാതെ വയ്യല്ലോ ..


കിടപ്പ് മുറിയില്‍ AC പിടിപ്പിക്കണം എന്ന ആവശ്യം പല കുറി ഞാന്‍ തള്ളി കളഞ്ഞു . രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്കിപ്പോ ജനാലകള്‍ തുറന്നിടാം . എവിടെ നിന്നോ ഓടി അടുക്കുന്ന മഴയ്ക്ക് വേണ്ടി കാതോര്‍ക്കാം . ഒടുക്കം അടുത്തെത്തി വാരിപുണരുന്ന മഴയുടെ താരാട്ട് കേട്ട് ഉറങ്ങാം . AC വെച്ചാല്‍ കൃത്രിമമായ തണുപ്പല്ലേ കിട്ടൂ ? ഒരു മഴയുടെ വരവും , ഇടിമിന്നലിന്റെ മുഴക്കവും , ബഹളവും ഒന്നും അറിയാതെ ചുമ്മാ യന്ത്രികമായിപ്പോവില്ലേ നമ്മുടെ ജീവിതം ? അത് കൊണ്ട് ജനാലകള്‍ തുറന്നു കിടക്കട്ടെ , മഴ പെയ്യട്ടെ , എല്ലാ അഹങ്കാരത്തോട്‌ കൂടെയും ..കാത്തിരിക്കാന്‍ എന്തെങ്കിലും വേണ്ടേ നമുക്ക് ?ഒരു നനുത്ത മഴയെങ്കിലും ? :-)

Thursday, September 10, 2009

ഓണ സമ്മാനം

ഇത്തവണയും നാട്ടില്‍ പോവുന്നതിനു മുന്‍പ് പതിവ് പോലെ അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ പോയി . എപ്പോഴും അങ്ങനെ ആണ് ചെയ്യുന്നത് . വീട്ടില്‍ രണ്ടു നായകളുണ്ട് . അവയ്ക്ക് കൊടുക്കാന്‍ ഉള്ള ഭക്ഷണം ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വെക്കുകയാണ് പതിവു . അടുത്ത വീട്ടുകാര്‍ക്ക് വീടിന്റെ കീ കൊടുത്താല്‍ അവര്‍ ന്യൂസ് പേപ്പര്‍ എല്ലാം മുറ്റത്ത്‌ ചിതറി കിടക്കാതെ , അതെടുത്ത് വെയ്ക്കുകയും വൈകിട്ട് ലൈറ്റ് ഇട്ടിട്ടു , രാവിലെ അത് ഓഫ്‌ ചെയ്യുകയും ആണ് പതിവ്..കള്ളന്മാര്‍ ധാരാളം ഉള്ളതല്ലേ ?


ഇവിടെ ടൌണില്‍ ആണ് താമസമെങ്കിലും , ഞങ്ങള്‍ ഈ വീട്ടുകാരോട് നല്ല അടുപ്പത്തില്‍ ആണ്. ഈ അയല്‍ക്കാരെ വീട് ഏല്‍പ്പിച്ചാണ് എപ്പോഴും ഞങ്ങള്‍ പോവാറ് . എന്റെ നായകളും ഇവരോട് ഇണക്കമാണ് . ഞങ്ങള്‍ വീട്ടില്‍ ഇല്ല എന്ന വിവരം ഈ അയല്‍ക്കാരോട് മാത്രമേ പറയാറുള്ളൂ .

ഉത്രാടത്തിന്റെ അന്ന് രാവിലെ ഞങ്ങള്‍ 9 മണി ആയപ്പോഴാണ് ഇറങ്ങിയത്‌ . ഞാന്‍ കീ കൊടുക്കാന്‍ ചെല്ലുമ്പോ അവിടത്തെ അമ്മ എത്തിയിട്ടുണ്ട് . ഓണത്തിന് വന്നതാണ് .ഈ അമ്മയ്ക്ക് ഞങ്ങളെ വലിയ കാര്യം ആണ്. ഞങ്ങള്‍ ഇവിടെ താമസത്തിന് വരുമ്പോള്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ തന്നെ ആയിരുന്നു താമസം . അവര്‍ക്ക് രണ്ടു പെണ്മക്കളും മറ്റെല്ലാം ആണ്‍ മക്കളും ആണ്. അതിലെ മൂത്ത മകള്‍ക്ക് വേണ്ടി പണിത വീട് ആണ് ഞങ്ങള്‍ വാങ്ങിയത്‌ . പഴയ ഒരു തറവാട് പോലത്തെ വീട്ടിലാണ് അന്ന് കല്യാണം കഴിഞ്ഞ ഇളയ മകളും കുടുംബവും അമ്മയുമായി താമസിച്ചിരുന്നത് .

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗം വെച്ചപ്പോള്‍ തറവാട് ഇളയ മകള്‍ക്ക് കൊടുത്തു (നായര്‍ കുടുംബമാണ് ), ഇളയ മകള്‍ അത് പൊളിച്ചു പുതിയ മാതിരി വീട് വെച്ചു. അമ്മ മൂത്ത മകളുടെ കൂടെ പോയി, കാരണം മൂത്ത മകളുടെ ഭര്‍ത്താവ് അതിനിടെ മരിച്ചു പോയിരുന്നു . മൂത്ത മോള്‍ക്ക്‌ കൂട്ടിനായിട്ടാണ് അമ്മ പോയത്‌ .എന്നാലും എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ അമ്മ എത്തും. അമ്മ മാത്രമല്ല മറ്റെല്ലാരും എത്തും. ആകെപ്പാടെ ഒച്ചയും ബഹളവും ആയിരിക്കും പിന്നെ .

ഞാന്‍ ചെല്ലുമ്പോള്‍ അമ്മ രാവിലത്തെ കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ് . അവിടത്തെ മകളോട് ഞാന്‍ പോകുന്ന വിവരം പറഞ്ഞിട്ട് പതിവ് കാര്യങ്ങള്‍ എല്ലാം ഒര്മിപ്പിച്ചിട്ടു താക്കോല്‍ ഏല്പിച്ചു . എന്റെ ശബ്ദം കേട്ടിട്ട് അമ്മ കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പോയപ്പോ , അവിടത്തെ മകള്‍ എന്നോട് പറഞ്ഞു, അമ്മ വന്നിട്ടുണ്ട് എന്ന്. അമ്മയ്ക്ക് ഷുഗറിന്റെ അസുഖം ഉണ്ട് . ഇതിനിടെ രണ്ടു പ്രാവശ്യം ഹോസ്പിറ്റലില്‍ കിടത്തിയിരുന്നു .

അമ്മയുടെ അസുഖ വിവരം അറിയാന്‍ വേണ്ടി കൂടെ ഞാന്‍ അകത്തേക്ക് കയറി ചെന്നു . അമ്മ അവിടെ ഇരുന്നു ഇടിയപ്പം കഴിക്കുകയായിരുന്നു . എന്നോട് വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു, ഇത്തവണ ഓണം ഉണ്ണാന്‍ പറ്റും എന്ന് കരുതിയതല്ല , പിന്നെ എന്റെ മക്കളെ വിഷമിപ്പിക്കാതെ ഇരിക്കാനാവും , എന്നെ അങ്ങോടു വിളിച്ചില്ല എന്ന്. ഞാന്‍ അടുത്ത് നിന്ന് ആശ്വസിപ്പിക്കുന്നതിനിടയില്‍ , അമ്മ ഇടിയപ്പം കറി ഒഴിച്ച് കുഴക്കുന്നത് കണ്ടു. എന്നിട്ട് എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു ഉരുള എന്റെ വായിലേക്ക് വെച്ച് തന്നു .അത് കൊണ്ടും തീര്‍ന്നില്ല ആ അമ്മയുടെ സ്നേഹം..പോകാന്‍ യാത്ര ചോദിച്ചപ്പോ എന്റെ രണ്ടു കവിളിലും ഉമ്മയും തന്നു. അറിയാതെ , എന്റെ കണ്ണ് നിറഞ്ഞു പോയി ...


വീട്ടില്‍ അപ്പോഴേക്കും കാര്‍ മുറ്റത്തേക്ക്‌ ഇറക്കി , കുട്ടികള്‍ ഹോണ്‍ അടി തുടങ്ങിയിരുന്നു . ഞാന്‍ എന്താ യാത്ര പറയാന്‍ പോയിട്ട് കാണാത്തത് എന്ന അക്ഷമയോടെ ഭര്‍ത്താവും നോക്കി നില്‍ക്കുന്നുണ്ട്‌ . നിറഞ്ഞ കണ്ണോടെ ഞാന്‍ ഓടി ചെന്നു കാറില്‍ ഇരുന്നു, എന്നിട്ട് നടന്ന സംഭവം പറഞ്ഞു. കൊറച്ചു നേരത്തേക്ക് പുള്ളിക്കാരനും മിണ്ടിയില്ല ... കാരണം, അദ്ദേഹതിനറിയാം, നമ്മളെ നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ഒന്ന് കൊഞ്ചിക്കാന്‍ മടിക്കുമ്പോള്‍ , ഒരു രക്തബന്ധവും ഇല്ലാത്ത , കണ്ടു പരിചയം മാത്രം ഉള്ള, ആ അമ്മ എനിക്ക് മാത്രമായിട്ടു ഒരു ഓണ സമ്മാനം തന്നു എന്നു.


നാട്ടില്‍ പോയി എല്ലാവരുടെയും കൂടെ ഇരുന്നു പായസത്തോടെ ഓണ സദ്യ ഉണ്ടപ്പോഴും , ഈ അമ്മ തന്ന ആ ഒരു പിടി ഇടിയപ്പത്തിന്റെ സ്വാദിനോളം ആയില്ല ഒന്നുമൊന്നും .ഇപ്പോഴും നന്മ നിറഞ്ഞ, നമ്മളെ നമ്മള്‍ പോലും അറിയാതെ സ്നേഹിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിനും ഉണ്ട് എന്ന തിരിച്ചറിവില്‍ ഞാന്‍ ഈ പോസ്റ്റ്‌ ആ നല്ല അമ്മയ്ക്ക് സമര്‍പ്പിക്കുന്നു .

Sunday, August 30, 2009

ഓണം വിരുന്നെത്തി


ഓണം എത്തി . ഇത്തവണ ഓണം ലീവ് എടുക്കാതെ തന്നെ ആഘോഷിക്കാന്‍ പറ്റും . 1,2,4 അവധിയും 3നു RH മാണ് . അപ്പോ തിങ്കളാഴ്ച്ച ഓഫീസില്‍ പോയാല്‍ പിന്നെ അടുത്ത തിങ്കളാഴ്ച്ച ചെന്നാല്‍ മതി. പലരും ബുദ്ധിപൂര്‍വ്വം തിങ്കളാഴ്ച്ച ഒരു ദിവസം ലീവ് എഴുതി കൊടുത്തു . അപ്പൊ സ്കൂള്‍ പൂട്ടിയത് പോലെ 9 ദിവസം ഓണാഘോഷം അടിച്ചു പൊളിക്കാം .


ഇത്തവണയും പതിവ് പോലെ നാട്ടില്‍ പോവുന്നുണ്ട് . കൊറച്ചു ദിവസത്തേക്ക് ഗ്രാമത്തിന്റെ കുളിര്‍മയും ശാന്തതയും ഒക്കെ ഏറ്റു വാങ്ങി മടങ്ങി വരാം . കുട്ടികള്‍ക്കും ഓണ പരീക്ഷ കഴിഞ്ഞത് കൊണ്ട് നാട്ടില്‍ പോയി തകര്‍ക്കാന്‍ തിരക്കായി . അപ്പൊ പോയി വന്നതിനു ശേഷം വീണ്ടും കാണാം.


എന്റെ ബൂലോക സുഹൃത്തുക്കള്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.


ഇതിനോടൊപ്പം ഓഫീസിലെ ഓണ പൂക്കളത്തിന്റെ ഇമേജ് ഇട്ടിട്ടുണ്ട് .

Monday, August 24, 2009

വീണ്ടും ഒരു പിറന്നാള്‍

ജൂണ്‍ ഒന്നാം തീയതി . കോരി ചൊരിയുന്ന മഴ . ചേട്ടന്റെ കൈയും പിടിച്ചു ഒരു നാല് വയസ്സുകാരി ആദ്യമായിട്ട് സ്കൂളിന്റെ പടി ചവിട്ടി .. ചേട്ടന്‍ അന്ന് തേവര കോളേജില്‍ Bsc ക്ക് പഠിക്കുന്നു . ചേട്ടന്റെ കൂടെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട് . റോബര്‍ട്ട്‌ എന്നാണ് പേര്.

കുറെ നാളത്തെ വാശിയാണ് അഞ്ചു വയസ്സിനു മുന്നേ തന്നെ സ്കൂളിലേക്കുള്ള എന്റെ പുറപ്പാടിന്റെ പിന്നില്‍ . രാവിലെ എണീറ്റാല്‍ വീട്ടിലെ എല്ലാവരും, നാല് ചേട്ടന്മാരും നാല് ചേച്ചിമാരും വലിയ ഗമയില്‍ ഉടുത്തൊരുങ്ങി ചോറ് പൊതിയുമായിട്ടു സ്ഥലം വിടും . കോളേജിലേക്കും സ്കൂളിലേക്കുമുള്ള ഓട്ടമാണ് . എനിക്ക് മാത്രം പോവാന്‍ ഒരു സ്ഥലവും ഇല്ല. വീട്ടില്‍ അമ്മയും ഞാനും മാത്രം. തൊട്ടടുത്തുള്ള തറവാട്ടിലും ഇത് തന്നെ സ്ഥിതി . അവിടെയും എല്ലാരും രാവിലെ സ്കൂളില്‍ പോവുന്നു. വരുന്നു.

ഒറ്റയ്ക്ക് കളിച്ചും വഴക്കിട്ടും മടുത്തപ്പോ വാശി തുടങ്ങി 'എനിക്കും സ്കൂളില്‍ പോവണം ' വാശി കൂടിയാല്‍ പിന്നെ കരച്ചിലാണ് ആയുധം . അവസാനം അപ്പച്ചന്‍ തീരുമാനിച്ചു ഇവളെയും അടുത്ത വര്ഷം മുതല്‍ പറഞ്ഞു വിടാം എന്ന്. അപ്പച്ചന് കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ ആണ് ജോലി. എന്നെ സ്കൂളില്‍ കൊണ്ട് ചേര്‍ക്കാന്‍ ഒന്നും നേരമില്ല . അല്ലെങ്കിലും ആദ്യത്തെ ആള്‍ഒന്നുമല്ലല്ലോ വലിയ ഒരു സംഭവം ആക്കാന്‍ !.

അങ്ങനെ എന്നെ എറണാകുളത്തെ അന്ഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ക്കാനുള്ള ദൗത്യം തൊട്ടടുത്തുള്ള കോളേജില്‍ പഠിക്കുന്ന ചേട്ടന്റെ തലയില്‍ വീണു . അങ്ങനെയാണ് ചേട്ടനും ഞാനും റോബര്‍ട്ട്‌ചേട്ടനും കൂടിയുള്ള യാത്ര . മഴ പേമാരി പോലെ പെയ്യുന്നു . ഉടുപ്പൊക്കെ വല്ലാതെ നനഞ്ഞു . എനിക്ക് കുഞ്ഞു കുടയൊന്നും ഇല്ല. ചേട്ടന്റെ കുടയിലാണ് കൂട്ടിക്കൊണ്ടു പോയത്‌ .

അവിടെ ചെന്നപ്പോ ഹെഡ് മിസ്ട്രെസ്സ് register ഇല്‍ ചേര്‍ക്കാന്‍ ജനന തീയതി ചോദിച്ചു . ചേട്ടന് എങ്ങനെ അറിയാന്‍?? അല്ലെങ്കില്‍ തന്നെ ഇത് വല്ലതും ആരെങ്കിലും ഓര്‍ത്തിരിക്കുന്നോ ? ചേട്ടന് തീയതി പറയാന്‍ സംശയം വന്നപ്പോള്‍ എന്നോട് ചോദ്യഭാവത്തില്‍ ഹെഡ് മിസ്ട്രെസ്സ് നോക്കി . അവര്‍ ഒരു അന്ഗ്ലോ ഇന്ത്യന്‍ സ്ത്രീ ആണ്. പേര് ക്ലാര പാദുവ . ചെറിയ ഫ്രോക്ക്‌ ആണ് ഇട്ടിരിക്കുന്നത് . നരച്ച തല മുടി ബോബ് ചെയ്തിട്ടുണ്ട് . ഞാന്‍ അവരുടെ ചന്തം നോക്കി ഇരിക്കുമ്പോഴാ അവരുടെ ചോദ്യം . കൊച്ചിന്റെ date of birth എന്നാണ് എന്ന്. എനിക്ക് സംശയമേ ഇല്ല. ഞാന്‍ പറഞ്ഞു 'ഓഗസ്റ്റ്‌ 24'. ചേട്ടന് അപ്പോഴും തീര്‍ച്ചയില്ല. ചേട്ടന്റെ സംശയം കണ്ടപ്പോള്‍ എനിക്കും ഉറപ്പില്ലതായി . ഓഗസ്റ്റ്‌ ആണെന്ന കാര്യത്തില്‍ മാത്രം സംശയം ഇല്ല.

ഏതായാലും ക്ലാര ടീച്ചര്‍ തീരുമാനമെടുക്കാന്‍ ഒട്ടും വൈകിയില്ല . ഓഗസ്റ്റ്‌ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെല്ലോ . ശരി, ഓഗസ്റ്റ്‌ 1 കിടക്കട്ടെ ! !! എന്നോടും സമ്മതം ചോദിച്ചു, ഓഗസ്റ്റ്‌ 1 ഇടാം എന്ന്. എനിക്കും തോന്നി , കൊള്ളാലോ എന്തായാലും കേള്‍ക്കാന്‍ ഒരു ഗമ ഉണ്ട്..24 നേക്കാള്‍ ഒന്ന് തന്നെ ഭേദം ! ! ഓര്‍ക്കാന്‍ എളുപ്പം ഉണ്ട്. അല്ലെങ്കിലും ഒരു നാല് വയസ്സുകാരിയുടെ വാക്കിനെക്കാള്‍ വില വലിയവരുടെ വാക്കിനല്ലേ ?

അങ്ങനെ സ്കൂളില്‍ ഞാന്‍ ഓഗസ്റ്റ്‌ ഒന്നാം തീയതി പിറന്ന ആളായി ..അതിന്റെ തുടര്‍ച്ച ആയിട്ട് ഇപ്പോഴും ഓഫീസ് രേഖകളില്‍ എന്റെ പിറന്നാള്‍ ഒന്നാം തീയതി ആണ്. ഇത്തവണയും ജൂലൈ അവസാന വാരം മുടങ്ങാതെ ഞങ്ങളുടെ DGM പിറന്നാള്‍ ആശംസാ കാര്‍ഡ്‌ അയച്ചു . അത് കിട്ടിയപ്പോള്‍ ഒരു വികാരവും തോന്നിയില്ല . അന്ന് എന്റെ പിറന്നാള്‍ അല്ലെല്ലോ . പക്ഷെ അന്ന് നടന്ന ഈ സംഭവം എന്റെ ഓര്‍മയില്‍ ഓടിയെത്തി . ഇത്രയും നാള്‍കഴിഞ്ഞിട്ടും ഓരോ ഒഫീഷ്യല്‍ പിറന്നാള്‍ ആശംസാ കാര്‍ഡ്‌ കിട്ടുമ്പോഴും മറക്കാതെ ഞാന്‍ ഇത് ഓര്‍ത്തിരിക്കുന്നു ! കൂടെഅന്നത്തെ മഴയുടെ തണുപ്പും കുളിരും!!

അപ്പൊ കാര്യം മനസ്സിലായില്ലെ ? അതെ, അത് തന്നെ. ഇന്ന് എന്റെ പിറന്നാള്‍ ആണ് . :)

Saturday, August 15, 2009

മാനുവല്‍ സിണ്ട്രോം

എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായ Paulo Coelho യുടെ “Like the Flowing River” എന്ന ബുക്കിലെ ഒരു ഭാഗമാണ് താഴെ പകര്‍ത്തി വെച്ചിരിക്കുന്നത്‌ . കുത്തും കോമയും അടക്കം എല്ലാം കടപ്പാട് എഴുത്തുകാരനോട് .. ഒന്ന് വായിച്ചു നോക്ക്...ഇത് നമ്മുടെ ഒക്കെ തന്നെ കഥയാണ് .

Manuel needs to be busy. If he is not, he thinks that his life has no meaning, that he's wasting time, that society no longer needs him, that no one loves or wants him.

So, as soon as he wakes up, he has a series of tasks to perform: to watch the news on television (something might have happened in the night); to read the newspaper (something might have happened during the day yesterday); to tell his wife not to let the children be late for school; to take the car or catch a taxi or a bus or the metro, all the time thinking hard, staring into space, looking at his watch or, if possible, making a few calls on his mobile phone, and ensuring that everyone can see what an important man he is, useful to the world.

Manuel arrives at work and sits down to deal with the paperwork that awaits him. If he's an employee, he does his best to make sure that his boss has seen that he's arrived on time. If he's a boss, he sets everyone to work immediately. If there are no important taks to be done, Manuel will invent them, create them, come up with a new plan, develop new lines of action.

Manuel goes to lunch, but never alone. If he is a boss, he sits down with his friends and discusses new strategies, speaks ill of his competitiors, always has a card up his sleeve, complains (with some pride) of overwork. If Manuel is an employee, he, too, sits down with his friends, complains about his boss, complains about the amount of overtime he's doing, states with some anxiety (and with some pride) that various things in the company depend entirely on him.


Manuel – boss or employee – works all afternoon. From time to time, he looks at his watch. It's nearly time to go home, but he still has to sort out a detail here, sign a document there. He's an honest man and wants to justify his salary, other people's expectations, the dreams of his parents, who struggled so hard to give him a good education.

Finally, he goes home. He has a bath, puts on some more comfortable clothes, and has supper with his family. He asks after his children's homework and what his wife has been doing.

Sometimes, he talks about his work, although only to serve as an example, because he tries not to bring his work problems home with him. They finish supper, and his children – who have no time for examples, homework, or other such things – immediatley leave the table and go and sit down in front of the computer. Manuel, in turn, goes and sits down in front of that piece of apparatus from his childhood called the television. He again watches the news (something might have happened during the afternoon).

He always goes to bed with some techinical book on his bedside table – whether he's a boss or an employee, he knows that competition is intense, and that anyone who fails to keep up to date runs the risk of losing his job and facing that worst of all curses: having nothing to do.

He talks a little to his wife; after all, a ncie, hard-working, lovng man who takes care of his family, and is prepared to defend it whatever the circumstances. He falls asleep at once, and sleeps knowing that he will be very busy tomorrow, and that he needs to rebuild his energies.
That night, Manuel has a dream. An Angel asks him: 'Why are you doing this?' He replies that it's because he's a responsible man.


The Angel goes on: 'Would you be capable of taking at least fifteen minuites of your day to stop and look at the world, and at yourself, and simply do nothing?' Manuel says that he would love to do that, but he doesn't have time. 'You're lying to me,' says the Angel. 'Everyone has time to do that. It's just that they don't have the courage. Work is a blessing when it helps us to think about what we're doing; but it becomes a curse when its sole use is to stop us thinking about the meaning of our life.'

Manuel wakes up in the middle of the night in a cold sweat. Courage? How can a man who sacrifices himself for his family not have the courage to stop for fifteem minites a day?

It's best to go back to sleep. It was just a dream; these questions will get him nowhere; and tomorrow he's going to be very, very busy.

****************** ************* *******************


ഇത് വായിച്ചു ഇന്‍സ്പിരേഷന്‍ കൊണ്ട് ഇരിക്കുന്ന ഒരു ദിവസം ആണ് എനിക്ക് ഞങ്ങളുടെ regional ഓഫീസില്‍ ഒരു മീറ്റിംഗ് ഉണ്ടെന്നു അറിഞ്ഞത് . ഇപ്പൊ മാനേജര്‍ പുതിയ ആളാണ്. ആകെ മറിക്കുന്ന ഒരു സ്വഭാവക്കാരന്‍ . മേല്‍ പറഞ്ഞ കഥയിലെ ബോസ്സിനെ പോലെ. സാധാരണ ഇ -മെയില്‍ വന്നാല്‍ ഞാന്‍ എനിക്ക് മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞിട്ട് പോയാല്‍ മതി . ഇത്തവണ ഞാന്‍ നേരത്തെ തന്നെ regional ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു..നിങ്ങളുടെ ഇ-മെയില്‍ ഒന്നും ഇവിടെ നടപ്പില്ല . നേരെ ചൊവ്വെ മാനേജരിനോട് മീറ്റിംഗ് ന്റെ കാര്യം പറയുക . എങ്കിലേ ഞാന്‍ അറ്റന്‍ഡ് ചെയ്യൂ എന്ന് പറഞ്ഞു. വേറെ ആര് ഓഫീസില്‍ വന്നില്ലെങ്കിലും ലീവ് എടുത്താലും അങ്ങേര്‍ക്കു പ്രശ്നമില്ല , എന്റെ സീറ്റ്‌ ഒരു 10 മിനിറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടാല്‍ അപ്പോള്‍ ചോദ്യം വരും!.

പറഞ്ഞത് പോലെ തന്നെ regional ഓഫീസില്‍ നിന്ന് ഡെപ്യൂട്ടി മാനേജര്‍ വിളിച്ചു പറഞ്ഞു എന്നെ മീടിങ്ങിനു വിടാന്‍ . (അദ്ദേഹത്തിനോട് ഒരു ഫുള്‍ ഡേ വേണ്ടി വരുമോ എന്ന് ചോദ്യം ചെയ്തു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു ). പുറത്തിറങ്ങി വന്നു എന്നോട് പറഞ്ഞു, 'you may attend the meeting, and if it ends a little early, you have to come back here'. എന്റെ മുഖം കണ്ടപ്പോള്‍ അങ്ങേരു ഇതും കൂടെ ആഡ് ചെയ്തു. 'it all depends upon you, if you can, please come '.

എനിക്ക് കേട്ടപ്പോഴേ ചൊറിഞ്ഞു വന്നു. (അത് തന്നെ ആയിരുന്നു അങ്ങേരുടെ ഉദ്ദേശവും !! to make us feel guilty). ഞാന്‍ കഴിഞ്ഞ 5 വര്‍ഷമായി divisional ഓഫീസിന്റെ അക്കൌന്ട്സ് രെപ്രെസെന്ട് ചെയ്തു മീടിന്ഗുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് . എറണാകുളത്തു മീറ്റിംഗ് വെച്ചാല്‍ മിക്കവാറും നാല് മണിക്കോ , അഞ്ചു മണിക്കോ തീരും . പിന്നെ അവിടന്ന് ഓഫീസിലേക്ക് എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും , വീണ്ടും തിരികെ 5.45 നു എനിക്ക് ഈ വന്ന വഴി മുഴുവന്‍ തിരിച്ചു പോകണം. കഷ്ടിച്ച് ഒരു മണിക്കൂര്‍ ഓഫീസില്‍ ഇരിക്കാന്‍ പറ്റൂ . .അത് കൊണ്ട് തന്നെ സാധാരണ മീടിങ്ങിനു പോയാല്‍ തിരിച്ചു വരേണ്ടതില്ല .

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുതിയ ബോസ്സിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ . അപ്പൊ തന്നെ മനസ്സില്‍ തീരുമാനിച്ചു . മീറ്റിംഗ് എത്ര മണിക്ക് തീര്‍ന്നാലും എന്തായാലും തിരിച്ചു വരില്ല , കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായിട്ട്‌ വന്നിട്ടില്ല , ഇനി അങ്ങനെ ഞാന്‍ തിരിച്ചു വന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ വീഴട്ടെ .. കാണാമല്ലോ എന്ന് ഞാന്‍ കരുതി .അല്ല പിന്നെ.

മീറ്റിംഗ് 3.30 മണിക്ക് കഴിഞ്ഞു . ഫോണില്‍ കൂടി റിപ്പോര്‍ട്ട്‌ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു .നേരെ എനിക്ക് പ്രിയപ്പെട്ട രണ്ടു പുസ്തകകടയിലേക്ക് കയറി ചെന്നു . കൊറേ അധികം നേരം അവിടെ കറങ്ങി തിരിഞ്ഞു പുതിയ ബുക്കുകളുടെ മണം ഒക്കെ ആസ്വദിച്ചു ആറ് ബുക്കുകള്‍ ഞാന്‍ മേടിച്ചു . സാവധാനം ബസ്‌ കയറി വീട്ടില്‍ മക്കളും ഭര്‍ത്താവും വരുന്ന നേരമായപ്പോള്‍ ചെന്നു. സാധാരണ അവര്‍ ആദ്യം വന്നു എന്നെ കാത്തിരിക്കലാണ് പതിവ്. എനിക്കും സന്തോഷം, വീട്ടില്‍ എല്ലാവര്ക്കും സന്തോഷം.അങ്ങനെ ഞാന്‍ എന്റെ സ്വന്തം സമയം കണ്ടെത്തി .

പിറ്റേ ദിവസം ഓഫീസില്‍ ചെന്നപ്പോ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു! പക്ഷെ മാനേജര്‍ ഒന്നും ചോദിച്ചില്ല . അത് കൊണ്ട് തന്നെ എനിക്ക് ഒന്നും വിശദീകരിക്കേണ്ടി വന്നില്ല . ബോസ്സിന്റെ മുന്‍പില്‍ നല്ല പിള്ളയാവാന്‍ വേണ്ടി ഞാന്‍ ഓഫീസിലേക്ക് ഓടി വന്നിരുന്നെങ്കില്‍ ആര്‍ക്കു നഷ്ടം? . എനിക്ക് തന്നെ. ആ ബുക്സ്സ്റ്റാളില്‍ ബുക്സ് എല്ലാം മറിച്ച് നോക്കിയപ്പോള്‍ കിട്ടിയ ആനന്ദം മറ്റെവിടുന്നു കിട്ടാന്‍ . വായിച്ചാലും ഇല്ലെങ്കിലും സ്വന്തമായിട്ട് ബുക്സ് വാങ്ങി കൊണ്ട് വെയ്ക്കുമ്പോള്‍ കിട്ടുന്ന ആശ്വാസം വേറെ തന്നെ!!

എനിക്ക് അങ്ങനെ മാറി ചിന്തിക്കാന്‍ 'courage' കിട്ടിയതിന്റെ ഓര്‍മയ്ക്കായി ഈ പോസ്റ്റ്‌ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു ...മറ്റാര്‍ക്കെങ്കിലും പ്രചോദനം ആയാലോ ?

കടപ്പാട് : 'Manuel is an Important and Necessary Man' by Paulo Coelho in “Like the Flowing River”

Sunday, August 9, 2009

കാത്തിരുപ്പ്

ഇന്നലെ അവള്‍ എന്നെ വിളിച്ചു.
'ഇന്ന് നീ പോകുന്നില്ലേ?;'
എനിക്ക് ഒരു പിടിയും കിട്ടിയില്ല.
'എവിടേക്ക്?'
'ഓ അതും മറന്നോ? ഇന്നല്ലേ നമ്മുടെ അടുത്ത മീറ്റിംഗ്?'
ശരിയാണ്. ഞാന്‍ അത് എന്നേ മറന്നു കഴിഞ്ഞു. മറക്കാതെ നിവൃത്തിയില്ലെല്ലോ.
ഇവളോട്‌ ഉള്ള സത്യം പറയാം. കോളേജിലെ രണ്ടു മൂന്നു അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ്. പറഞ്ഞു.
'ഞാന്‍ ഒരിക്കലും ഇനി ഒരു മീറ്റിങ്ങിനും വരില്ല. എനിക്ക് ഇങ്ങനെയുള്ള സൌഹൃദ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല'.
അവള്‍ക്കു എളുപ്പം മനസ്സിലായി. ഞാന്‍ തുടര്‍ന്നു..

'രണ്ടു ദിവസം മുന്‍പ് അന്‍സാരി വിളിച്ചപ്പോള്‍ ഞാന്‍ ഈ വീക്ക്‌ എന്‍ഡ് സ്ഥലത്ത്‌ ഇല്ല എന്നാ പറഞ്ഞത്. നീ എന്നോട് സംസാരിച്ചതായി അറിയണ്ട.'
ഉടനെ അവള്‍
'ഓ നീ ഇല്ലെങ്കില്‍ ഞാനും എന്തെങ്കിലും കാരണം പറഞ്ഞു ഒഴിയാന്‍ പോവുകയാണ്. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ. എന്നിട്ട് നിന്നെ വിളിക്കാം.'

ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. ആദ്യത്തെ ആലുംനി മീറ്റ്‌ കഴിഞ്ഞപ്പോ വീട്ടില്‍ വന്നു പറഞ്ഞു.. അടുത്തത്‌ ആഗസ്ത് മാസത്തെ രണ്ടാം ശനിയാഴ്ച ആണ് എന്ന്. അപ്പോഴേ എനിക്ക് അറിയാം; എന്നെ വിടാന്‍ പോണില്ല എന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ആലുംനി മീറ്റ്‌ ഒക്കെ പുതിയ കണ്ടുപിടിത്തങ്ങള്‍ ആണ്. മറ്റു പണിയൊന്നും ഇല്ലാത്തവര്‍ക്ക് കൊള്ളാം. നിനക്ക് ഇപ്പോഴും ബന്ധങ്ങള്‍ ഉള്ളത് ആകെ രണ്ടു പേരോടല്ലേ ഉള്ളു? അവരോടു തന്നെ കൂട്ടുകൂടിയാല്‍ മതി. അവരെ കാണാന്‍ നീ പോയ്ക്കോള്. അല്ലാതെ ഇനി പുതിയ സഹൃദങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട.'

പ്രതിഷേധം ഉണ്ടായിരുന്നു എനിക്ക്. രണ്ടു ദിവസം മുഖം വീര്‍പ്പിച്ചു നടന്നു നോക്കി. പിന്നെ ഓ വേണ്ടെങ്ങില്‍ വേണ്ട എന്ന നിലപാട് എടുത്തു. കാരണം കുടുംബം കഴിഞ്ഞല്ലേ ഉള്ളു എല്ലാ സൌഹൃദങ്ങളും. തന്നെയുമല്ല, തല്ലു പിടിച്ചു വഴക്കിട്ടു പോവാന്‍ വേണ്ടത്രയും വലിയ സംഭവമായി എനിക്കും തോന്നിയില്ല എന്നത് തന്നെ സത്യം. ദേവിയോട് മാത്രം ഞാന്‍ ഇത് വിളിച്ചു പറഞ്ഞു .അതോടെ ഈ കാര്യം ഞാന്‍ മറന്നു. അത് കൊണ്ടാണ് അവള്‍ വിളിച്ചപ്പോള്‍ എനിക്ക് ആദ്യം ഓര്മ വരാഞ്ഞത്‌.

അപ്പോഴേക്കും ഫോണ്‍ ബെല്‍ വീണ്ടും അടിച്ചു. അവള്‍ തന്നെ ആണ്.
'എടൊ, ഞാനും ഉഴപ്പി. അത്യാവശ്യമായിട്ട് എനിക്ക് ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു. അപ്പൊ അന്‍സാരി പറഞ്ഞു ആറു മണിക്കേ മീറ്റിംഗ് തുടങ്ങു, ഏഴു മണി ആയാലും സാരമില്ല. വരണം എന്ന്. എന്നെ പ്രതീക്ഷിക്കണ്ട എന്ന് തന്നെ തീര്‍ച്ച പറഞ്ഞു'.
വീണ്ടും അവള്‍ തുടര്‍ന്നു. ' താന്‍ ഇനി ഞാന്‍ വിളിച്ചാല്‍ വരുമോ?'
'തീര്‍ച്ചയായും' അതിനൊന്നും പ്രശ്നമില്ല.
'എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാന്‍ ഉണ്ട്. എന്റെ മനസ്സിന് നല്ല സുഖം ഇല്ല. ഞാന്‍ വീട്ടിലേക്കു വരാം'.

ആദ്യത്തെ ആലുംനി മീറ്റ് വിളിച്ചപ്പോഴും അവള്‍ എന്നോട് പറഞ്ഞിരുന്നു..'അവള്‍ക്കു ഒരു സന്തോഷവും ഇല്ല. പിന്നെ നിങ്ങളെയൊക്കെ കാണാമല്ലോ എന്നോര്‍ത്ത് മാത്രം വരുന്നു എന്ന്. അന്നും പറഞ്ഞിരുന്നു എന്നോട് കുറച്ചു സംസാരിക്കാന്‍ ഉണ്ടെന്നു. അന്ന് പക്ഷെ എന്നെയും ദേവിയെയും തനിച്ചു അവള്‍ക്കു കിട്ടാതിരുന്നത് കൊണ്ടാണ് ഒന്നും പറയാതിരുന്നത് എന്ന് ഇപ്പോള്‍ വീണ്ടും പറഞ്ഞു. അവള്‍ തുടര്‍ന്നു..

'20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ നിങ്ങള്‍ തന്നെ ആണ് ഇപ്പോഴും എന്റെ കൂട്ടുകാര്‍. ഓഫീസ് ജീവിതത്തിലും എനിക്ക് നിങ്ങളെ പോലെ ഫ്രണ്ട് നെ കിട്ടിയില്ല. അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു സംസാരിക്കാന്‍ ഉണ്ട്'എന്ന്.

ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്താവാം അവള്‍ക്കു പറയാനുള്ളത്? എന്തായാലും വരട്ടെ. പറയാനുള്ളത് പറയട്ടെ. പക്ഷെ, അപ്പോഴേക്കും എന്റെ മനസ്സ് മറ്റൊരു കാര്യം എന്നെ ഓര്‍മിപ്പിച്ചു. കൂടെ പഠിച്ചിരുന്ന അഞ്ചു വര്‍ഷങ്ങളിലും അവള്‍ എന്നോട് ഇത് തന്നെ അല്ലായിരുന്നോ പറഞ്ഞിരുന്നത്? 'എനിക്ക് ഒരു കാര്യം പറയാനുണ്ട്...പിന്നീട് പറയാം' എന്ന്. അതിനിടെ ഞങ്ങള്‍ ഡിഗ്രി പാസായി. അവള്‍ കാര്യം പറഞ്ഞില്ല. പി ജി ക്ക് ഒരുമിച്ചു പഠിച്ചപ്പോഴും അവള്‍ സ്വകാര്യമായിട്ട് പറഞ്ഞു 'എനിക്ക് ഒരു കാര്യം പറയാനുണ്ട്'...അപ്പോഴും ഞാന്‍ കാത്തു..'പറയട്ടെ, പറയുമ്പോള്‍ അവള്‍ക്കു സമാധാനം എങ്കിലും ആകുമല്ലോ. പക്ഷെ പഠിപ്പ് കഴിഞ്ഞിട്ടും അവള്‍ക്കു പറയാനുള്ളത് പറഞ്ഞില്ല !!

ദാ, ഇപ്പോള്‍ വീണ്ടും ഇരുപതു കൊല്ലങ്ങള്‍ക്കു ശേഷവും അജിത എന്നോട് പറയുന്നു..'എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് എന്ന്... ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.... അതോ വര്‍ഷങ്ങളായുള്ള എന്റെ കാത്തിരുപ്പ് തുടരുന്നു എന്ന് പറയാം അല്ലെ?

Friday, July 31, 2009

പ്രാന്തന്‍ കുരിയച്ചന്‍!!

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് മട്ടാഞ്ചേരിക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ പണ്ട് സ്കൂളില്‍ നിന്ന് ജൂതപ്പള്ളി കാണാന്‍ പോയ ഒരു ഓര്‍മയെ ഈ സ്ഥലത്തെ കുറിച്ച് ഉണ്ടായിരുന്നുള്ളു . ഇവിടെ വന്നു തുടങ്ങിയപ്പോള്‍ അല്ലേ ഇവിടത്തെ പ്രത്യേകതകള്‍ മനസ്സിലായത്‌ . ഏതാണ്ട് ലോകത്തിന്റെ അറ്റത്ത്‌ എത്തിയ ഒരു ഫീലിംഗ് കിട്ടും ഇവിടെ വന്നാല്‍ . ജൂതന്മാരും , ഗുജറാത്തികളും , കൊങ്ങിനികളും , angloഇന്ത്യന്‍സും , മുസ്ലിമും കൂടി കലര്‍ന്ന ഒരു സംസ്കാരം ആണ് ഇവിടെ .

ഇവിടെ ജൂതന്മാരുടെ ഒരു തെരുവ് ഉണ്ട് . കേരളത്തിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത്‌ ഇവിടെയാണ്‌ . ഇപ്പോഴും ഇവിടെ കര്‍മങ്ങള്‍ നടക്കുന്നുണ്ട് . നിര നിരയായി ടൂറിസ്റ്റ് കടകളും , നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും കാണാം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഞാന്‍ ഇവിടെ കണ്ടു. മിക്ക വീടുകളും ഒരു വലിയ മതില്‍കെട്ടിനുള്ളില്‍ ആണ്. എല്ലാവര്ക്കും കൂടി ഒരു വലിയ ഗേറ്റ് . ഈ ഗേറ്റ് തുറന്നു കയറിയാല്‍ അകത്തു വിശാലമായ കോമ്പൌണ്ട് ,ഒരു പൊതു കിണര്‍ , ഇരുവശത്തും രണ്ടോ മൂന്നോ നിലകളുള്ള ഓടിട്ട കെട്ടിടങ്ങള്‍ , ഒന്ന് ഒന്നിനോട് മുട്ടിചെര്‍ന്നു , ഒക്കെ പഴയ മാതൃകയില്‍ ഉള്ളത്‌ . കൊച്ചു കൊച്ചു ജനാലകള്‍ , തല കുനിച്ചു കയറേണ്ടി വരുന്ന അത്ര ചെറിയ വാതിലുകള്‍ . ഓരോ കെട്ടിടത്തിലും ഓരോ മുറിയിലും ഓരോ കുടുംബം !!നമ്മുടെ പ്രശസ്തമായ മലയാളം സിനിമ 'വിയറ്റ്നാം കോളനി ' യിലെ , കോളനി ഇവിടെ ആണ് ചിത്രീകരിച്ചത് . പണ്ട് ഇവിടം ആയിരുന്നു കൊച്ചിയിലേക്കുള്ള എല്ലാ ചരക്കുകളും എത്തിയിരുന്ന കേന്ദ്രം . ഇപ്പൊl വളരെ ചെറിയ തോതിലേ കച്ചവടങ്ങള്‍ ഉള്ളു .


എന്റെ ഓഫീസിന്റെ അടുത്ത് തന്നെ വളരെ പേര് കേട്ട ഒരു കുരിശു പള്ളിയുണ്ട് . ഇവിടെ ഉള്ളവര്‍ പ്രാന്തന്‍ പള്ളി എന്നാണ് പറയുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളും ഇവിടെ വളരെ അധികം തിരക്കാണ് .അന്ന് ഉച്ചക്ക് ഇവിടെ നിന്ന് നേര്ച്ച കഞ്ഞിയും കൊടുക്കാറുണ്ട് .വെള്ളിയാഴ്ച്ച ദിവസം കച്ചവടക്കാരും ധാരാളം കാണും ഇവിടെ.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഈ 'പ്രാന്തന്‍ കുരിയച്ചനെ ' കുറിച്ച് കേട്ടിട്ടുണ്ട് . അന്ന് സ്കൂളില്‍ ആരുടെ എങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേര്ച്ച നേരും . എടുത്ത ആള്‍ ഇരു ചെവി അറിയാതെ തിരിച്ചു കൊണ്ട് തരും . അല്ലെങ്കില്‍ കട്ടെടുത്ത ആള്‍ക്ക് പ്രാന്ത് വരും എന്നാണ് വിശ്വാസം . എന്തായാലും ചെറുപ്പത്തില്‍ ഞങ്ങള്‍ പിള്ളേര്‍ ഒരു പാട് കേട്ട് പേടിച്ചിട്ടുള്ള വാക്ക് ആണ് ഇത്.


എന്തായാലും അവിടം വരെ ഒന്ന് പോകണം എന്ന് കരുതി ഓഫീസില്‍ നിന്ന് ഞാനും രണ്ടു കൂട്ടുകാരും കൂടി പോയി. ഇവിടെ ഉള്ള പ്രത്യേകത ക്രിസ്ത്യാനികള്‍ മാത്രമല്ല ഇവിടെ വരുന്നത് എന്നതാണ് . ചെന്നപ്പോള്‍ ഒരു വലിയ കുരിശു മാത്രമെ അവിടെ കണ്ടുള്ളൂ . ഞാന്‍ കുരിയച്ചനെ (ഏതോ പുണ്യവാളന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത് ) തപ്പി അവിടെ ഒക്കെ നടന്നു . വേറെ ഒന്നും കണ്ടില്ല . ആകപ്പാടെ വളരെ ചെറിയ ഒരു കപ്പേള പള്ളി ആണ് അത്. ഒരു ഇടുങ്ങിയ തെരുവില്‍ ആണ് അത്.ഒരു ഇരുപതു പേര്‍ക്ക് തിങ്ങി നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. ആളുകള്‍ അവിടെ മെഴുകുതിരി കത്തിക്കുന്നു , എണ്ണയും , പൂമാലയും വഴിപാടായിട്ടു കൊടുക്കുന്നു . ഒരു ചെറിയ പള്ളിയും അതിനടുതുണ്ട്.


ആളുകളെ ഒക്കെ ഇങ്ങനെ പ്രാന്ത് പിടിപ്പിക്കുന്ന കുരിയച്ചനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് രസകരമായ ചില കാര്യങ്ങള്‍ അറിഞ്ഞത് . ഈ സ്ഥലം നമ്മുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള 'കൂനന്‍ കുരിശു സത്യം ' (leaning cross oath) നടന്ന സ്ഥലം ആണ്. എ ഡി പതിനേഴാം നൂറ്റാണ്ടില്‍ നടന്നതാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്ടുഗീസുകാര്‍ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ എല്ലാവരേയും അവരുടെ (ഗോവന്‍ ) രീതിയിലുള്ള മത ആചാരങ്ങള്‍ പഠിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചു . അപ്പോള്‍ ഈ നാട്ടുകാരനായ ഒരു കത്തനാരിന്റെ നേതൃത്വത്തില്‍ ഇന്നാട്ടിലെ 25,000 ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഇവിടെ സ്ഥാപിച്ചിരുന്ന ഒരു കുരിശില്‍ ഒരു വടം കെട്ടി അതില്‍ പിടിച്ചു ഇന്നാട്ടിലെ ആചാരങ്ങള്‍ക്ക് വിപരീതമായി മറ്റൊരു ആചാരത്തിന് തയ്യാറല്ല എന്ന് സത്യം ചെയ്തു എന്നും, അങ്ങനെ വലിച്ചു പിടിച്ചപ്പോള്‍ കുരിശു വളഞ്ഞു പോയി എന്നുമാണ് ചരിത്രം . അതോടെ പോര്ടുഗീസുകാര്‍ തല്ക്കാലം പിന്‍വാങ്ങി എന്നും ചരിത്രം പറയുന്നു. വളഞ്ഞു കൂനി പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശു' എന്ന് വിളിച്ചു .വിപ്ലവകരമായ ഈ ചെറുത്തു നില്പ്പിനെ 'കൂനന്‍ കുരിശു സത്യം' എന്ന് പേര് വന്നു.

അപ്പോഴും എന്റെ സംശയത്നു മറുപടി കിട്ടിയില്ല . എവിടെ പ്രാന്തന്‍ കുരിയച്ചന്‍ ? അതും കണ്ടെത്തിയപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. പോര്ടുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ “panth cruz” എന്നാണ് പറയുന്നത്. നമ്മുടെ നാട്ടുകാര്‍ panth cruz മലയാളീകരിച്ചു വിളിച്ചപ്പോള്‍ അത് പ്രാന്ത് കുരിശു ആയി, പിന്നീടത്‌ പിള്ളേരെ പേടിപ്പിക്കുന്ന പ്രാന്തന്‍ കുരിയച്ചന്‍ ആയി...അല്ലാതെ അങ്ങനെ ഒരു കഥാപാത്രം ഇല്ല !! ഇപ്പോഴും' കുരിയച്ചന്റെ പള്ളി എവിടെയാ മോളെ' എന്നാണ് വെള്ളിയാഴ്ചകളില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ വല്യമ്മമാര്‍ ചോദിക്കുന്നത് . .ഹ ഹ!


വളരെ രസകരമായ ഒരു അന്ധവിശ്വാസം ആയി തോന്നിയത് കൊണ്ട് ഞാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു . ആരെങ്കിലും മറ്റു എന്തെങ്കിലും കഥ കേട്ടിട്ടുന്ടെങ്ങില്‍ അറിയിക്കുമല്ലോ.

Tuesday, July 21, 2009

നോവ്‌


അമ്മ തന്ന ഉമ്മക്ക്‌

മധുരം പോരാഞ്ഞ്

ഞാന്‍ കരഞ്ഞു...


തട്ടി വീണപ്പോള്‍

ഓടി വന്നെടുത്ത

അച്ഛന്റെ അടി

കിട്ടിയപ്പോഴും

ഞാന്‍ കരഞ്ഞു...


ഒപ്പം പഠിച്ച കൂട്ടുകാര്‍

ഉച്ച ഭക്ഷണത്തിന്

ഉപ്പുമാവ് കഴിക്കുന്നത്

കണ്ടപ്പോള്‍ ,

അമ്മ തന്ന ചോറില്‍

കണ്ണീരുപ്പിട്ടു

ഞാന്‍ കരഞ്ഞു...


പുസ്തകത്താളില്‍ കാണാമറയതു

സൂക്ഷിച്ച മയില്‍‌പീലി

പെറാഞപ്പോഴും

ഞാന്‍ കരഞ്ഞു...


നെഞ്ചോടു ചേര്‍ത്ത

എന്‍പുസ്തകങ്ങള്‍ക്കും ,

കവിതക്കും,വരകള്‍ക്കും,

വര്നങ്ങള്‍ക്കും,

മൊഴി ചൊല്ലിയപ്പോഴും

ഞാന്‍ കരഞ്ഞു...


എങ്ങു പോയ്‌ എന്‍ ബാല്യം,

എന്നമ്മ ,എന്നച്ചന്‍ ,

എന്‍നെഞ്ചോടു

ചേര്‍ത്ത കിനാക്കള്‍..?


ഇനിയും വരാത്തവണ്ണം

മറഞ്ഞ കിനാക്കളെ

ഇനിയുമെന്തേ

കാത്തിരിക്കുന്നു ഞാന്‍..


എന്റെ ഇന്നുകളില്‍ ജീവിക്കാന്‍

വയ്യാത്ത വിധം

എന്തിനെന്‍ ബാല്യത്തിനിത്ര

മധുരം ചേര്‍ത്തു?

Friday, July 10, 2009

പിറന്നാള്‍ !!


ഒരു വര്ഷം ആയി ഞാന്‍ ബൂലോഗത്തില്‍ വന്നിട്ട്. ഇത്രയും നാള്‍ ഇവിടെ തുടരും എന്ന് വിചാരിച്ചിരുന്നതല്ല . എനിക്ക് പറയാന്‍ ഉള്ളതിന് ഒരു വേദി ഇല്ലാതിരുന്നത് കൊണ്ട് ഒരു ബ്ലോഗ്‌ തുടങ്ങി എന്ന് മാത്രം.


ആരെങ്ങിലും വരുമെന്നോ ഇതൊക്കെ വായിക്കുമെന്നോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല . രണ്ടു പേരോട് എനിക്കുള്ള കടപ്പാട് പറഞ്ഞു കൊള്ളട്ടെ . ഒന്ന് 'നിറങ്ങള്‍ '. പോസ്റ്റ്‌ ഇടാന്‍ അവള്‍ക്കു മടിയാനെന്ങിലും എന്റെ പോസ്റ്റ്‌ മുടങ്ങാതെ ഇടണം എന്ന വാശി അവള്‍ക്കായിരുന്നു കൂടുതല്‍. പലപ്പോഴും എനിക്ക് വേണ്ടി പടങ്ങള്‍ തേടി പിടിച്ചു തന്നും , ചിലപ്പോഴൊക്കെ ഞാന്‍ ഇംഗ്ലീഷില്‍ എഴുതുന്നത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തന്നും എന്നെ സഹായിച്ച പ്രിയ കൂട്ടുകാരിക്ക് നന്ദി.ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും എന്നോടുള്ള അന്ധമായ ആരാധന കൊണ്ട് അതൊക്കെ നല്ലതാണ് എന്ന് പറഞ്ഞു എന്റെ മനസ്സ് മടുപ്പിക്കാതെ സൂക്ഷിച്ചതിനും പ്രത്യേകം നന്ദി.


രണ്ടാമത് നന്ദി പറയുന്നത് 'dreamy' യോടാണ് . നീ ഇവിടെ വരുന്നുണ്ട് എന്നത് തന്നെ എനിക്ക്ഒരു പാട് ആശ്വാസം തരുന്ന കാര്യം ആണ്. എന്റെ കുട്ടിക്കാലം ആണ് ഞാന്‍ നിന്നില്‍ കാണുന്നത് . എന്റെ ബ്ലോഗ്‌ ലിങ്ക്സ് നിന്റെ ബ്ലോഗില്‍ കൊടുത്തത് വഴി അങ്ങനെയും കൊറച്ച് വിസിട്സ് എന്റെ ബ്ലോഗില്‍ കിട്ടുന്നുണ്ട് . അപരിചിതയായ പ്രിയ സ്നേഹിതക്കു നന്ദി.


ഉപ്പില്ലാത്ത കഞ്ഞി , വാര്‍ ഇല്ലാത്ത ചെരുപ്പ് , സിം ഇല്ലാത്ത മൊബൈല്‍ എന്നൊക്കെ പറയുന്നത് പോലെ ഈ ബൂലോഗത്തില്‍ വന്നതില്‍ പിന്നെ മറ്റൊരു കാര്യം കൂടെ മനസ്സിലാക്കി . കമന്റ്‌ ഇല്ലാത്ത ബ്ലോഗ്‌. എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ വന്നു കമന്റ്‌ ഇട്ടിട്ടു പോയ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പാട് നന്ദി . വന്നു വായിച്ചിട്ട് കമന്റ്‌ ഇടാതെ പോയവര്‍ക്കും നന്ദി. :)


ഇനിയും എന്റെ കൂടെ നിങ്ങള്‍ എല്ലാവരും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ....നമുക്ക് ഒരുമിച്ചു ഈ ഒന്നാം പിറന്നാള്‍ ആഘോഷിക്കാം .

Friday, July 3, 2009

ഇത് ശരിയായോ ?

ഇന്നലെ രാവിലെ നല്ല മഴ. ബസ്സില്‍ കയറിയപ്പോള്‍ നല്ല തിരക്കും . നനഞ്ഞ കുടയും , നനഞ്ഞ ഉടുപ്പും എല്ലാം കൂടെ വല്ലാത്ത വീര്‍പ്പുമുട്ടല്‍ . അതിനിടയില്‍ പുരുഷന്മാര്‍ എല്ലാവരും മുന്‍വശത്തെ വാതില്‍ വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. എത്ര മനോഹരമായ ദിവസം !!.

കുറച്ചു നേരമായി നില്ക്കാന്‍ തുടങ്ങിയിട്ട് . സീറ്റ്‌ ഉണ്ടോ എന്ന് നോക്കി . രണ്ടു സീറ്റ്‌ സ്ത്രീകള്‍ക്ക് റിസര്‍വ്‌ ചെയ്തു വച്ചിരിക്കുന്നതില്‍ ഒന്നില്‍ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നു . മിക്കവാറും സ്ഥിരം കിട്ടുന്ന ബസ്‌ ആയതു കൊണ്ട് കണ്ടക്ടര്‍ എന്നോട് പറഞ്ഞു അയാളോട് എണീക്കാന്‍ പറയാന്‍. എനിക്ക് ഇനിയും ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്യാന്‍ ഉണ്ട്.ആ സ്ത്രീക്ക് ഒരു 45 വയസ്സ് കാണും. പുരുഷന് ഒരു 50 നടുത്ത്‌ . സാധാരണ വയസ്സന്മാര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഞാന്‍ എണീപ്പിക്കാറില്ല . ഗുരുത്വദോഷം കിട്ടിയാലോ എന്ന് കരുതി ക്ഷമിക്കും .

ഇനാലെ എന്തായാലും ഞാന്‍ ചെന്ന് സീറ്റ്‌ ചോദിച്ചു . ഉടനെ അയാള്‍ പറഞ്ഞു. .'എനിക്ക് അസുഖം ആണ്' എന്ന്. ആ സ്ത്രീ ഉടന്‍ ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ നോക്കിയിട്ട് ' സുഖമില്ലാത്ത മനുഷ്യനാണ് ' എന്ന് പിന്താങ്ങി . ഞാന്‍ ഒന്നും മിണ്ടിയില്ല . ഉടനെ തന്നെ അയാള്‍ വീണ്ടും 'സുഖം ഇല്ലാത്തതു കൊണ്ടാണ് ഇരുന്നത് ' എന്ന്. എനിക്കെന്തോ നല്ല ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ..'നിങ്ങള്ക്ക് സുഖം ഇല്ലെങ്ങില്‍ ചെറുപ്പക്കാര്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരിക്കുന്നുണ്ടല്ലോ . അവരെ എഴുന്നേല്‍പ്പിച്ചു ഇരിക്കുക , അല്ലാതെ സ്ത്രീകളുടെ സീറ്റില്‍ കയറി ഇരിക്കണ്ട '.

കഴിഞ്ഞില്ലേ കാര്യം. പിന്നെ രണ്ടു പേരും കൂടി എന്നെ ചീത്ത പറയാന്‍ തുടങ്ങി. മറ്റു യാത്രക്കാര്‍ എന്നെ ഒരു വിചിത്ര ജീവിയെ കാണുന്നതുപോലെ നോക്കുന്നു. . ഞാനും വിട്ടു കൊടുത്തില്ല . അപ്പൊ അയാള്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു . ഞാന്‍ സീറ്റില്‍ ഇരുന്നു . ഉടനെ ആ സ്ത്രീ എന്നെ ക്രുദ്ധയായി നോക്കി. ഞാനും തിരിച്ചു ഒന്ന് ഇരുത്തി നോക്കി. കഷ്ടം , ഇത്രയും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെല്ലാം തൂങ്ങി നില്‍പ്പാണ് ..എന്നിട്ടും അവകാശപ്പെട്ട സീറ്റ്‌ ചോദിച്ചു വാങ്ങുകയെ ഞാന്‍ ചെയ്തുള്ളൂ . വലിയ എന്തോ കുറ്റം ഞാന്‍ ചെയ്തത് പോലെ സ്ത്രീകളടക്കം എന്നെ നോക്കുന്നു. നമ്മുടെ ഒരു നാടേ !

അപ്പോഴേക്കും , എഴുന്നേറ്റു നിന്ന 'സുഖം ഇല്ലാത്ത ' മനുഷ്യന്‍, മനപ്പൂര്‍വം എന്നെ ചാരി നില്ക്കാന്‍ തുടങ്ങി. അയാളുടെ അസുഖം എനിക്ക് മനസ്സിലായി . അബദ്ധമായോ ഞാന്‍ ചെയ്തത് എന്ന് ചിന്ടിക്കുംപോഴേക്കും , തൊട്ടു പുറകില്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്ക് എണീറ്റ്‌ കൊടുത്തു . ഹോ . രക്ഷപ്പെട്ടു . അപ്പൊ നല്ല ആളുകളും നമ്മുടെഇടയില്‍ തന്നെ ഉണ്ട്.

ഇനി പറയു.. . ഞാന്‍ ചെയ്തത്‌ തെറ്റായോ ? ഇന്നലെ മുഴുവന്‍ മനസ്സിന് സങ്ങടം തോന്നിയിരുന്നു . വെറുതെ രാവിലെ തന്നെ വഴക്കിട്ടതിന്റെ ഒരു ക്ഷീണം മനസ്സില്‍ മായാതെ നിന്നു . വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ഭര്‍ത്താവിനോട് പറഞ്ഞു സംഭവം .ഉടന്‍ വന്നു മറുപടി 'ബസ്സില്‍ അസുഖം ഉള്ളവര്‍ക്ക് ഇരിക്കാന്‍ സീറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടില്ല '...സ്ത്രീകളുടെ സീറ്റ്‌ മാത്രമേ റിസര്‍വ്‌ ഉള്ളു . മറ്റുള്ള സീറ്റിലും സ്തീകള്‍ക്ക് ഇരിക്കാം , അതൊക്കെ ജനറല്‍ സീറ്റ്‌ആണെന്ന് . പക്ഷെ, ഈ കൊച്ചു കേരളത്തില്‍ പല പുരുഷ യാത്രികനും ഇത് സമ്മതിക്കാറില്ല.

അഭിപ്രായം പറയുമല്ലോ ?

Tuesday, June 23, 2009

ഓര്‍മകളെ നിങ്ങള്‍....


ഞങ്ങള്‍ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നു. 20 കൊല്ലങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ 18 പേരാണ് PG ക്ക് ഒരുമിച്ചു മഹാരാജാസില്‍ എകൊനൊമിക്സ് നു പഠിച്ചിരുന്നത് .രാവിലെ തന്നെ അജിത വീട്ടിലേക്കു വിളിച്ചിരുന്നു. എടോ, എനിക്ക് തനിയെ വരാന്‍ വയ്യ . നമുക്ക് ഒരുമിച്ചു പോവാം എന്ന്. എന്‍റെ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്നും കൂടി കൂട്ടി ചേര്‍ത്തു .അജിത പണ്ടേ reserved ആണ്. അധികം ആരോടും മിണ്ടില്ല . എങ്ങനെ ആണാവോ ഞങ്ങള്‍ ഫ്രണ്ട്സ് ആയത് ? അനിത അതിനു മുന്നേ തന്നെ ഒരുമിച്ചു പോവാമെന്നു പറഞ്ഞിരുന്നു . അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടെ BTH ഇല്‍ എത്തിയപ്പോ സമയം കൃത്യം 3 മണി . ദേവകിയെ മൊബൈലില്‍ വിളിച്ചു . അപ്പൊ പറഞ്ഞു..നേരെ ഇങ്ങു പോരെ ഞങ്ങള്‍ ഇവിടെ വെല്‍ക്കം ഡ്രിങ്ക്സ് ഒക്കെ തയ്യാറാക്കുവാ ..നസീം അങ്ങോടു വരുന്നുണ്ട് എന്ന്. നസീമിനെ കണ്ടാല്‍ തിരിച്ചറിയോ എന്നായിരുന്നു സംശയം .ഞാന്‍ ഫോണ്‍ വെക്കുന്നതിനു മുന്നേ തന്നെ നസീം അടുത്തേക്ക് വന്നു. നസീമിന് വലിയ മാറ്റം ഒന്നുമില്ല .


ഞങ്ങള്‍ reception ഇല്‍ ചെന്നു . അവിടെ ഗീതയും , റാണിയും , ദേവകിയും ഉണ്ട് .പിന്നെ ഞങ്ങള്‍ മറ്റുള്ളവര്‍ വരാന്‍ കാത്തു നിന്നു. അന്‍സാരിയുടെ കൂടെ ആണ് ജോസ് വന്നത് . ഞങ്ങള്‍ ആദ്യം വിചാരിച്ചത്‌ അന്‍സാരി ഏതോ വല്യപ്പന്റെ കൂടെ വന്നു എന്നാണ്. ജോസ് കാറില്‍ നിന്നു ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നിട്ട് 'എന്നെ മനസ്സിലായോ ' എന്നു ചോദിച്ചു . ആര്‍ക്കും മറുപടി ഇല്ല. 'ഞാന്‍ ജോസ് ആണ്' എന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ വിശ്വസിക്കാതെ ഇരിക്കാനും വയ്യ. എന്‍റെ ഈശ്വരാ . ഞങ്ങളുടെ എല്ലാം മനസ്സില്‍ തല നിറയെ ചുരുണ്ട മുടിയുള്ള പാലാക്കാരന്‍ ഒരു അച്ചായന്‍ ജോസ് ആണ് ഉള്ളത്‌ . ഇത് ക്ലീന്‍ കഷണ്ടി !!പോരാത്തതിന് ഒരു കുടവയറും ഉണ്ട്.

പിന്നീട് എത്തിയത്‌ ജമാല്‍ ആയിരുന്നു . ശ്രീദേവി തൃശൂരില്‍ നിന്നു വന്നത് കൊണ്ട് ഏറ്റവും അവസാനം ആണ് എത്തിയത്‌. അപ്പോഴേക്കും 3.30 മണി ആയി.അങ്ങനെ മൊത്തം ഞങ്ങള്‍ ladies 7 പേരും ജന്റ്സ് 4 പേരും എത്തിയിരുന്നു .ഒരു നിമിഷം കൊണ്ട് എല്ലാവരും 20 കൊല്ലം പിറകിലേക്ക് പോയി.പലര്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. ജോസിനെ കണ്ടപ്പോള്‍ മാത്രം ആണ് ഞങ്ങള്‍ ഒന്ന് ഞെട്ടിയത്‌ .

അന്‍സാരിക്കും സ്വയം പരിചയപ്പെടുത്തേണ്ടി വന്നു. കാരണം ഞങ്ങളുടെ കൂടെ പഠിക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തി , ഗദര്‍ ജൂബയുമിട്ടു , ഉഗ്രന്‍ KSU ക്കാരന്‍ ആയിട്ടായിരുന്നു അന്ന് വിലസിയിരുന്നത് .ക്ലാസ്സില്‍ കയറാരെ ഇല്ലായിരുന്നു . അന്‍സാരിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഞങ്ങള്‍ ക്ലാസ്സ്‌ മുറികള്‍ കേറി ഇറങ്ങിയത്‌ ഇന്നലെ എന്ന പോലെ ഓര്‍മ വന്നു. ആരും തന്നെ KSU അനുഭാവി ആയിട്ടല്ല , ഒരു ക്ലാസ്സ്‌ മേറ്റ്‌ ഇന്റെ മുഖം രക്ഷിക്കണമല്ലോ എന്നോര്‍ത്തിട്ട് . . ഇപ്പൊ ക്ലീന്‍ shave ഒക്കെ ചെയ്തു ഷര്‍ട്ട്‌ ഒക്കെ ഇന്സേര്ട്ട് ചെയ്തു വന്നത് കൊണ്ട് പെട്ടന്ന് തിരിച്ചറിയാന്‍ പറ്റിയില്ല .

എല്ലാവരും ഒരുമിച്ചിരുന്നു മസാലദോശയും കാപ്പിയും കുടിച്ചു . 5 മണി വരെ BTH കാര്‍ ഞങ്ങളെ സഹിച്ചു . ശരിക്കും കോളേജ് സ്ടുടെന്റ്സ് കൂട്ട് കൂടുമ്പോഴുള്ള ആവേശവും ആര്‍പ്പു വിളിയും ആയിരുന്നു.അത് കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചു സ്നാപ്സ്‌ എടുത്തു . പിന്നീട് കോളേജ് ചുറ്റിക്കറങ്ങി, രാജേന്ദ്ര മൈതാനത്തിലേക്ക് പോയി. കായല്‍ കാറ്റു ആസ്വദിച്ചു കാട്ടു ചെമ്പകത്തിന്റെ ചോട്ടില്‍ ഇരുന്നു വീണ്ടും കുശലം പറച്ചില്‍ . എല്ലാവരും മൊബൈല്‍ നമ്പറും അഡ്രസ്സും വിസിറ്റിംഗ് കാര്‍ഡ്സും എല്ലാം എക്സ്ചേഞ്ച് ചെയ്തു. ഇടയ്ക്കിടയ്ക്ക് ജോസ് ഒരു പേപ്പര്‍ തുറന്നു വെച്ച് എന്തൊക്കെയോ കാര്യമായി പഠിക്കുന്നുണ്ടായിരുന്നു . ചോദിച്ചപ്പോള്‍ ആണ് അറിഞ്ഞത് , ആകെ രണ്ടു ladies നെ മാത്രമേ ജോസിനു തിരിച്ചറിയാന്‍ പറ്റിയുള്ളൂ . (പുള്ളിക്കാരന്‍ M.A previous നു തിരുവനന്തപുരം university കോളേജില്‍ ആയിരുന്നു. സെക്കന്റ്‌ ഇയര്‍ ആണ് ഇവിടേക്ക് വന്നത്) ബാക്ക്കിയുള്ളവരെ ജോസ് ബൈ ഹാര്‍ട്ട്‌ പഠിക്കയായിരുന്നു , ആളെ നോക്കുക , കടലാസ് നോക്കിപേര് ഓര്‍മിക്കുക. ജോസിന്റെ ഈ മാച്ച് ദി following 5 മണി വരെ തുടര്‍ന്നു . പോവുന്നതിനു മുന്നേ എല്ലാവരുടെയും പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചിട്ടും പാവത്തിന് സാധിച്ചില്ല .(ജോസ് ഇപ്പൊ ഒരു കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ആണ്)


വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍ ഞങ്ങളില്‍ മിക്കവരും തന്നെ വെല്‍ settled ആയി കഴിഞ്ഞിരുന്നു . എല്ലാവര്‍ക്കും മക്കള്‍ ആയി. രാഷ്ട്രീയം കൊണ്ടു നടന്ന അന്‍സാരി, ഗാന്ധിസത്തില്‍ ഒരു MA കൂടി എടുത്തു, പിന്നെ Mphil. അലസി പോയ ഒരു Phd കൂടെ കൈയ്യില്‍ ഉണ്ട്. എന്നിട്ടോ ഇപ്പോള്‍ എറണാകുളത്ത്‌ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ബിസിനസ്‌ നടത്തുന്നു !!. പിന്നെ ഒരാള്‍ Dysp. ഈ Dysp ക്കും M.A.ഏകൊനൊമിക്സിനുമ് തമ്മില്‍ എന്താ ബന്ധം എന്നു ഒരു പിടിയും കിട്ടിയില്ല .അതും അന്ന് കൂടെ പഠിച്ചവരില്‍ പൊതുവേ സോഫ്റ്റ്‌ ആയ ഒരാളാണ് Dysp ആയത്.ചോദിച്ചിട്ട് Dysp ക്കും ഉത്തരം ഇല്ല. ഒരാള്‍ magistrate ആണ് ഇപ്പോള്‍ .പണ്ട് ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഹൈ കോര്‍ട്ട് ടെസ്റ്റ്‌ എഴുതിയപ്പോള്‍ ഇദ്ദേഹം മാത്രം രക്ഷപ്പെട്ടു .രണ്ടു പേരും ഇപ്പൊ ലൈറ്റ് വെച്ച കാറില്‍ വിലസുന്നു . നമ്മളെ ഒക്കെ എന്തിനു കൊള്ളാം എന്നു പാതി അസൂയയോടെ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു.


Ladies വന്നവരില്‍ 4 പേര്‍ ഇന്‍ഷുറന്‍സ് ലും ബാങ്ക് ഇലുമായിട്ടു 60 വയസ്സ് വരെ സ്ഥാനം ഉറപ്പിച്ചു , ഒരാള്‍ Phd എടുത്തു പേരിന്റെ കൂടെ ഡോക്ടര്‍ കൂടി ചേര്‍ത്തു എകൊനൊമിക്സ് പ്രൊഫസര്‍ ആയി ജോലി നോക്കുന്നു . ഇപ്പോഴും 'മൈക്രോ ' യ്ക്കും 'മാക്രോ 'യ്ക്കും ഇടയില്‍ നിന്നും മോചനം കിട്ടിയിട്ടില്ല . അജിത ag's ഓഫീസില്‍ (previous പോസ്റ്റ്‌ ഒന്ന് കാണൂ ), അനിത മാത്രം പൂമുഖ വാതിലില്‍ കണവനേയും കാത്തു നില്‍ക്കുന്ന ' വീട്ടമ്മയുടെ റോളില്‍ . മറ്റു തിരക്കുകള്‍ കാരണം വരാന്‍ സാധിക്കാതെ പോയ കുരിയക്കോസും , അശോകനും , മുഹമ്മദും ബാങ്കില്‍ , ഇത് വരെ പിടി തരാതെ പോയ മൂന്നു ladies കൂടെ ഞങ്ങളുടെ കൂടെ ഉണ്ട്. മംഗളം , ആന്‍സി ,ഗോമതി . എവിടെയോ എന്തോ?

കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുംപോഴാനു കേട്ടത്‌ അശോകന്‍ ഇതു വരെ പെണ്ണ് കെട്ടിയിട്ടില്ല എന്നു. അശോകന്‍ കാനറ ബാങ്കില്‍ ആണെന്ന് മാത്രം അറിയാം . ആര്‍ക്കും തപ്പി എടുക്കാന്‍ ഇതു വരെ പറ്റിയില്ല. അന്ന് അശോകന്‍ നന്നായിട്ട് പാടുമായിരുന്നു . ആണുങ്ങള്‍ക്ക് അപ്പൊ ഒരു സംശയം നിങ്ങളില്‍ ആരാണ് അശോകനെ പറ്റിച്ചത് എന്നു.ആരോടും പറയില്ല , ഇപ്പോഴെങ്ങിലും തുറന്നു പറഞ്ഞേക്കൂ എന്ന അഭ്യര്‍ഥന കൂട്ടച്ചിരിയില്‍ അലിഞ്ഞു പോയി.

ഒരു പാട് നാളുകള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അത്രയ്ക്ക് ആഹ്ലാടകരമായിരുന്നു ഞങ്ങള്‍ക്ക് ഈ നിമിഷങ്ങള്‍ . പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഞങള്‍ പൊട്ടിച്ചിരിച്ചു കൊണ്ടേ ഇരുന്നു. കുടുംബവും , കുട്ടികളും , ജോലിയും , ഉത്തരവാധിത്തങ്ങളും ഒക്കെ ഉളള ലോകത്തില്‍ നിന്നും പഴയ ജീവിതത്തിലേക്കുള്ള ഒരു സ്വപ്ന യാത്ര ആയിരുന്നു അത് .

വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ 6 മണിയോടെ പിരിഞ്ഞു ....അവനവന്‍ കെട്ടിപ്പടുത്ത ലോകത്തിലേക്കുള്ള തിരിച്ചു യാത്ര..അപ്പോഴും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ..ഞാന്‍ ഇനി ഇവരെ ഒന്നും കാണില്ല എന്നു. ഇനി കണ്ടാലും നമുക്ക് അവകാശപ്പെടാന്‍ പറ്റുമോ, ഞാന്‍ ഇവരെ ഒക്കെ കണ്ടിട്ട് 20 കൊല്ലങ്ങള്‍ ആയി എന്ന്??ഇനിയും ഇതു പോലെ മറഞ്ഞു പോവും എല്ലാരും ..ഇതൊക്കെ ഒരു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്ന സംഭവങ്ങള്‍ അല്ലേ?Friday, June 12, 2009

റോങ്ങ്‌ നമ്പര്‍

ഞാന്‍ : 'ഹലോ'

അജിത : 'ഹലോ'

ഞാന്‍: 'അജിതാ..?

അജിത: 'അതേ, അജിതയാണ് '

(എന്താണാവോ അജിതയുടെ ശബ്ദത്തിനു ഇത്ര വ്യത്യാസം )

ഞാന്‍: 'ഞാന്‍ 'r' ആണ്'

അജിത മൌനം .

ഞാന്‍: 'അജിത അല്ലേ അത് ?'

അജിത: 'അതേ, അജിത തന്നെ'

ഞാന്‍: 'അജിതാ..ഇത് 'r' ആണ്'

(എന്നിട്ടും പ്രതീക്ഷിച്ച പ്രതികരണം വന്നില്ല )

ഞാന്‍: 'ഹലോ? ഇത് -----------മൊബൈല്‍ നമ്പര്‍ അല്ലേ?'

അജിത: 'അതേ'

ഞാന്‍: 'പേര് അജിതയും ??'

അജിത: 'അതേ'

ഞാന്‍: 'ഇത് അജിതയുടെ കൂടെ PG ക്ക് മഹാരാജാസില്‍ പഠിച്ച 'r' ആണ്. മനസിലായില്ലേ ?'

അജിത: 'ഞാന്‍ അതിനു മഹാരാജാസില്‍ അല്ലെല്ലോ പഠിച്ചത്‌ ?. ഞാന്‍ നിര്‍മലയില്‍ ആണ് പഠിച്ചത്‌'

(ഈശ്വരാ ഇതെന്തു കഥ? എന്‍റെ മൊബൈല്‍ നമ്പര്‍ വീണ്ടും ഞാന്‍ നോക്കി . അതേ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് 'അജിത ex ' എന്നു തന്നെ. എനിക്ക് രണ്ടു അജിത ഫ്രണ്ട് ആയിട്ട് ഉണ്ട് . ഒരാള്‍ ഒഫീഷ്യല്‍ ലൈഫ് ലെ അജിത. അപ്പൊ പിന്നെ അജിത ex പഴയ അജിത തന്നെ എന്ന ഉറപ്പിലാണ് എന്‍റെ വിളി ).

ഞാന്‍: 'ഓ , ഞാന്‍ എന്‍റെ കൂടെ ഡിഗ്രിക്ക് St.തെരെസസിലും , pg ക്ക് മഹാരാജാസിലും പഠിച്ച അജിതയെ ആണ് വിളിച്ചത്‌ . നിങ്ങള്‍ ഇവിടെയൊന്നുമല്ല പഠിച്ചത്‌ അല്ലേ? പിന്നെ എങ്ങനെ ഈ നമ്പര്‍ എനിക്ക് കിട്ടി?'

അജിത: 'അതേ, അതാണ്‌ എനിക്കും മനസ്സിലാവാത്തത് ? നമ്പര്‍ എന്‍റെ, പേരും എന്‍റെ, പക്ഷെ ഞാന്‍ ഇവിടെ ഒന്നും പഠിച്ചിട്ടില്ല '

(ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അതിശയം ..ശെടാ , ഇതെന്തു കളി ?)

ഞാന്‍: 'അതേ, ഞാന്‍ ഈ നമ്പറില്‍ അജിതയെ വിളിച്ചിട്ട് ഒരു പാട് കാലം ആയി. ഈ നമ്പര്‍ ആണ് മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നത് . അതാണ്‌ പറ്റിയത്‌ ട്ടോ . ഞാന്‍ വിളിച്ച അജിത ഇപ്പോള്‍ AG's ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് . നിങ്ങളോ ?'

അജിത: 'ഞാന്‍ സെന്‍ട്രല്‍ excisil .. അവിടെ എന്തിനെന്ങിലും വന്നിട്ടുണ്ടോ ?'

ഞാന്‍: 'സെന്‍ട്രല്‍ excise ഇല്‍ ഞാന്‍ വരാറുണ്ട്‌ . വര്‍ഷത്തില്‍ രണ്ടു തവണ കമ്പനിയുടെ സര്‍വീസ് tax returns സബ്മിറ്റ്‌ ചെയ്യാന്‍ ആയിട്ട്.'

അജിത: 'ആഹാ അത് പക്ഷെ നിങ്ങള്‍ താഴെ നിലയില്‍ അല്ലേ വരുന്നത് ?. ഞാന്‍ സുപ്രണ്ട് ആണ്. എന്‍റെ ഓഫീസ് മുകളില്‍ ആണ്. അങ്ങനെയും അറിയാന്‍ വഴിയില്ല '

(ശെടാ..ആകെ കണ്‍ഫ്യൂഷന്‍ )

ഞാന്‍: 'ഞാന്‍ വിളിച്ചത്‌ ഞങ്ങള്‍ മഹാരാജാസ് കോളേജില്‍ ഒരുമിച്ചു പഠിച്ചവര്‍ എല്ലാവരും കൂടെ അടുത്ത ശനിയാഴ്ച BTH ഇല്‍ വെച്ച് കൂടാന്‍ തീരുമാനിച്ചിട്ടുണ്ട് . ആ വിവരം പരയാന്നാണ് vilichath. സോറി ട്ടോ'

(റോങ്ങ്‌ നമ്പര്‍ എന്നു ഉറപ്പായത് കൊണ്ട്, ഞാന്‍ ഫോണ്‍ വെക്കാന്‍ തുനിഞ്ഞു )

അജിത: 'അല്ല..'r' എവിടെയാ താമസം ?ഞാന്‍ ---------ഇല്‍ ആണ്'

ഞാന്‍: 'അയ്യോ. ഞാനും അവിടെയാ . അവിടെ എവിടെയാ?'

'ഞാന്‍ അവിടെ --------റോഡില്‍ ആണ്'

ഞാന്‍: 'ഞാന്‍ അവിടെ അല്ല. ഞാന്‍ ----റോഡില്‍ ആണ്'

അജിത: 'എന്നാലും എന്‍റെ നമ്പര്‍ എങ്ങനെ കിട്ടി?'

ഞാന്‍: 'അതേ, അതാണ്‌ എനിക്കും മനസ്സിലാകാത്തത്

(പുള്ളിക്കാരി ഫോണ്‍ വെക്കാന്‍ ഉദ്ദേശം ഇല്ല)

അജിത: 'പിന്നെ husband എവിടെയാ വര്‍ക്ക്‌ ചെയ്യുന്നത്?'

ഞാന്‍: '----- ഇല്‍ ആണ്'

അജിത: '------- ഇലോ ? പേര്?'

ഞാന്‍: 'P'

അജിത: 'ഓ ഞാന്‍ -----ഇന്റെ Tax Returns നോക്കുന്ന സെക്ഷനില്‍ ആണ്,,എനിക്ക് 'P' യെ അറിയാം '

(:o)

(ഞാന്‍ മൌനം!!)

അജിത
: 'P' ടെ മിസ്സിസ് ആണ് അല്ലേ?'

(husband നോക്കുന്ന സെക്ഷന്‍ ആണ് സെന്‍ട്രല്‍ excise. കാര്യങ്ങള്‍ പയ്യെ എനിക്ക് തെളിഞ്ഞു വന്നു തുടങ്ങി)

അജിത: 'ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു '

(പുതിയ അജിത പിന്നെ സംസാരം നിര്‍ത്തുന്നില്ല , ടാപ്പ്‌ തുറന്നത് പോലെ)

അജിത: 'എനിക്ക് ട്രാന്‍സ്ഫര്‍ ആയി. 'P' യോട് പറയണം”

ഞാന്‍
: 'എവിടെക്കാ ട്രാന്‍സ്ഫര്‍?'

അജിത: 'തിരുവനന്തപുരം'

ഞാന്‍: 'എനിക്കിപ്പോ മനസ്സിലായീട്ടോ എങ്ങനെ നമ്പര്‍ കിട്ടി എന്നു. ഇപ്പോഴാ സമാധാനം ആയത് . ഞങ്ങള്‍ കൊറച്ചു നാള്‍ ഒരേ മൊബൈല്‍ ആണ് ഉപയോഗിച്ചിരുന്നത് . അതില്‍ 'P' ടെ കൊറേ നമ്പര്‍ ഉണ്ടായിരുന്നു.അതില്‍ 'P' സേവ് ചെയ്തു വെച്ചത് 'അജിത ex' എന്നാണ്. ഞാന്‍ അത് എന്‍റെ പഴയ ഫ്രണ്ട് അജിതയുടെ നമ്പര്‍ ആണെന്ന് കരുതി ഡിലീറ്റ് ചെയ്തില്ല . സെന്‍ട്രല്‍ excise ന്റെ ex ആണ് കക്ഷി ഉദ്ദേശിച്ചത്‌ .'

അജിത: 'എനിക്കും ആശ്വാസം ആയി. 'P' യെ അന്വേഷിച്ചതായി പറയണം. ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു. നാളെ പോകും തിരുവനന്തപുരത്തിന്'

ഞാന്‍: 'അപ്പോഴേ പരിചയപ്പെട്ട സ്ഥിതിക്ക് എന്താ വരുന്നോ ഞങ്ങളുടെ ഗെറ്റ് together റിന് ?'

അജിത: 'ഹ ഹ, അതേ ഇത്രയും സംസാരിച്ചതല്ലേ . പക്ഷെ സമയം കാണില്ല ”

ഞാന്‍: 'അപ്പൊ ശരി, ഞാന്‍ 'P' യോട് പറയാം '

അജിത: 'ബൈ'

ഞാന്‍: 'ബൈ'


********

വീട്ടില്‍ വന്നു മക്കളോടും ഭര്‍ത്താവിനോടും കോളേജിലെ ഗെറ്റ് together ന്‍റെ കാര്യം ആവേശത്തോടെ പറഞ്ഞതിന്റെ കൂടെ ഇതും പറഞ്ഞു. 'P' അപ്പൊ തന്നെ മൊബൈല്‍ എടുത്തു അജിതയെ വിളിച്ചു. അജിതയെ കിട്ടിയപ്പോ ചോദിക്കുന്നത് കേട്ടു...'അപ്പൊ നമ്മുടെ കക്ഷിയെ വിശദമായിട്ട് പരിചയപ്പെട്ടല്ലോ ..അല്ലേ?'.

ഞാന്‍ ചമ്മിയ ചിരിയോടെ ഇരുന്നു
.

Tuesday, June 2, 2009

സ്നേഹപൂര്‍വ്വം....


I Shall Some Day


I shall some day leave, leave the cocoon
You built around me with morning tea,
Love-words flung from doorways and ofcourse
Your tired lust. I shall someday take
Wings, fly around, as often petals
Do when free in air, and you dear one,
Just the sad remnant of a root, must
Lie behind, sans pride, on double-beds
And grieve. But, I shall someday return, losing
Nearly all, hurt by wind, sun and rain,
Too hurt by fierce happiness to want
A further jaunt or a further spell
Of freedom, and I shall someday see
My world, de-fleshed, de-veined, de-blooded,
Just a skeletal thing, then shut my
Eyes and take refuge, if nowhere else,
Here in your nest of familiar scorn.....


from SUMMER IN CALCUTTA

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞാന്‍ ആരാധിക്കുന്ന മാധവിക്കുട്ടി ടെ എനിക്കിഷ്ട്ടപ്പെട്ട ഒരു കവിത ആണ് ഇത് . ഇത്രയും ധൈര്യത്തോടെയും , സ്വാതന്ത്ര്യത്തോടെയും , ലളിതമായിട്ടും എഴുതുന്ന ഒരു എഴുത്തുകാരി വേറെ ഇല്ല. കഥകളും ഇങ്ങനെ ഒക്കെ തന്നെ. സ്ത്രീ മനസ്സിനെ ഇത്രയും ആഴത്തില്‍ അറിഞ്ഞ ഒരു കഥാകാരി മറ്റാരാണ്‌ നമുക്ക് ഉള്ളത് ?

പണ്ട് ഓര്‍ക്കുട്ടില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ആയിട്ട് മാധവിക്കുട്ടിയുടെ ലിങ്ക്സ് ഇട്ടപ്പോള്‍ അതിനെ പ്രതിഷേധിക്കാന്‍ വരെ തുനിഞ്ഞ പുരുഷ സുഹൃത്തുകള്‍ എനിക്കുണ്ട് ..അയ്യേ , മാധവിക്കുട്ടിയുടെ ആരാധികയോ ..അവര്‍ അത്ര ശരി അല്ല. അപ്പോള്‍ മാധവിക്കുട്ടിയുടെ ആരാധികയും അത്ര ശരി അല്ല എന്ന ധ്വനി . ഹി ഹി .

ഞാന്‍ എറണാകുളം സെന്റ്‌ തെരേസാസില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് മാഥവിക്കുട്ട്യുടെ 'എന്‍റെ കഥ' ആദ്യമായിട്ട് വായിച്ചത്‌ .അന്ന് എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു , അജിത . ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ മാധവിക്കുട്ട്യെ ഇഷ്ട്ടപ്പെട്ടിരുന്നു . അജിതയാണ് ബുക്ക്‌ കൊണ്ടേ തന്നത് . വായിച്ചു കഴിഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി . ഇത് ശരിക്കും ഒരു ആത്മകഥ ആണോ അതോ കൊറേ ഫാന്റസി ആണോ എന്നായിരുന്നു ഞങ്ങളുടെ സംശയം . പിന്നീട് കഥാകാരി തന്നെ പറഞ്ഞിട്ടുണ്ട് അതും ഒരു കഥ തന്നെ ആയിരുന്നു എന്ന്. പക്ഷെ എന്‍റെ കഥ എന്ന പേരില്‍ ഇറക്കിയത് കൊണ്ടു കൊറേ തെറ്റിദ്ധരിക്കപ്പെട്ടു അവര്‍. ഒരു പാട് വേദനിക്കുകയും ചെയ്തു.എന്നിട്ടും അതിനെയൊക്കെ അതിജീവിച്ചു ഒത്തിരി ആരാധകരെ സൃഷ്ടിച്ച വളരെ അധികം നയിര്‍മല്യമുള്ള ഒരു വ്യക്തി ആയിരുന്നു അവര്‍. നമിക്കാതെ വയ്യ !.

എനിക്കേറ്റവും ഇഷ്ട്ടമുള്ള സിനിമ ആയ ലെനിന്‍ രാജേന്ദ്രന്റെ 'മഴ' മാധവിക്കുട്ടിയുടെ 'നഷ്ട്ടപ്പെട്ട നീലാംബരി ' എന്ന കഥയാണ് . നമ്മളില്‍ പലരും അവരുടെ മനസ്സ് പോലെ തന്നെ ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ ഒക്കെ തുറന്നു പറയാന്‍ അവര്‍ക്കുള്ളത്ര ധൈര്യം ഇല്ല എന്നതാണ് സത്യം . ഇതൊക്കെ പറഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മളെയും തെറ്റിദ്ധരിക്കില്ലേ എന്ന ആകുലതയാണ് ഇതിന്റെ പിന്നില്‍ . എന്തിനു പറയാന്‍. ഒരു ബ്ലോഗ്‌ സ്വന്തമായിട്ട് ഉണ്ടെങ്കില്‍ പോലും അതിലെഴുതുമ്പോള്‍ നമ്മള്‍ വീണ്ടും ഒന്നു വായിച്ചു നോക്കാരില്ലേ ? ഇതില്‍ കൂടുതല്‍ തുറന്നു എഴുതിയാല്‍ കല്ലെറിയും എന്ന് പേടിച്ചു പലതും നമ്മള്‍ വിഴുങ്ങാരില്ലേ ? നമ്മുടെ ഇമേജ് തകരാര്‍ ആവാതിരിക്കാന്‍ നമ്മള്‍ ശ്രധിക്കാരില്ലേ ?

പണ്ടു ഒരു യേശുക്രിസ്തു ഉണ്ടായിരുന്നത് കൊണ്ടു 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ' എന്നു വിളിച്ചു പറയാന്‍ ആളുണ്ടായിരുന്നു . ഇന്ന് അങ്ങനെ ഒരാള്‍ ഇല്ലാതെ പോയത് കൊണ്ടു പാവം മാധവിക്കുട്ട്യെ നമ്മള്‍ മലയാളികള്‍ കല്ലെറിഞ്ഞും , തെറി കത്തുകള്‍ എഴുതിയും പൂനയിലേക്ക്‌ ആട്ടിപ്പായിച്ചു . ഇപ്പൊ മരിച്ചു കഴിഞ്ഞപ്പോള്‍ ചാനല്‍ ആയ ചാനല്‍ എല്ലാം ദിവസങ്ങള്‍ ആയിട്ട് അവരെ വാഴ്ത്തി പുകഴ്ത്തുകയാണ് . We are all hypocrites.

അവരുടെ സൌന്ദര്യം കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് . പ്രായമാകുന്തോറും കൂടുതല്‍ സുന്ദരിയായി വരുകയായിരുന്നു അവര്‍!! എന്നും എന്നും പ്രണയവും സ്നേഹവും പ്രകൃതിയും ഇഷ്ട വിഷയം ആക്കിയ എന്‍റെ പ്രിയ സുന്ദരിയായ കഥാകാരിക്ക് സ്നേഹപൂര്‍വ്വം.....ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു .