എന്നെ അടുത്തിടെ ഒരു പാടു വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഞാന്‍ എന്നോടെ തന്നെ ചോദിച്ചു. ഞാന്‍ അടുത്തറിയുന്ന ഒരു പെണ്‍കുട്ടി. നല്ല സൌന്ദര്യവും, വിദ്യാഭ്യാസവും ഉള്ളവള്‍. പഠിക്കാന്‍ മിടുക്കിയായ അവള്‍ CA പാസ്സായി. അവളെ ഞങ്ങള്‍ ഒരു MBA കാരന്‍ മിടുക്കന്‍ ചെറുക്കനെ കൊണ്ടു കല്യാണവും കഴിപ്പിച്ചു.രണ്ടു പേരെയും കണ്ടാല്‍ ആളുകള്‍ 'made for each other' എന്ന് സംശയം ഇല്ലാതെ പറയും. കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മക്കളും ആയി. രണ്ടാഴ്ച മുന്നേ അവള്‍ പറയുകയാണ് അവള്ക്ക് divorce വേണമെന്നു. അവള്ക്ക് മാസം 80000 രൂപയും അവന് 50000 രൂപയുമാണ് ശമ്പളം. അവള്‍ക്കിപ്പോ ഭര്‍ത്താവിനെ വേണ്ട, മക്കളേം വേണ്ട..ഇത്രയും കാലം ഞാന്‍ സഹിച്ചു, ഇനി വയ്യ, എനിക്കിങ്ങനെ ജീവിക്കേണ്ട കാര്യം ഇല്ല. ഇനിയുള്ള കാലം അവള്ക്ക് സ്വതന്ത്രമായിട്ട് നടക്കണം പോലും. ഒരു MNC യിലാണ് അവള്‍ വര്ക്ക് ചെയ്യുന്നത്. അതിന്റെ ആവശ്യത്തിനയിട്ടു അവള്ക്ക് ഇടക്കിടെ ബാഗ്ലൂര്‍, മുംബൈ ഒക്കെ ടൂര്‍ ഉണ്ടാവാറുണ്ട്. അപ്പൊ മക്കളെ നോക്കാന്‍ വേലക്കാരിയെ വെച്ചിട്ടുണ്ട്. പക്ഷെ വേലക്കാരി നോക്കി നോക്കി കുട്ടികള്‍ രണ്ടു പേരുടേയും മുഖത്തേയ്ക്ക് നോക്കിയാല്‍ അറിയാം അവര്‍ 'neglected kids' ആണെന്ന്. അവള്ക്ക് ടൂര്‍ യാത്രകള്‍ കൂടിയപ്പോ അവനും കമ്പനിയില്‍ ടൂറിനു പോവാന്‍ തുടങ്ങി. രാവിലെ അവള്‍ ജോലിക്ക് പോയാല്‍ വന്നു കയറുന്നത് രാത്രി 9 മണിക്ക്. എപ്പോഴോ തുടങ്ങിയ ശീത സമരം ആണ്. സംഗതി ഇപ്പൊ ആകെ തകരാറായി . അവള്‍ക്കാണ് divorce വേണമെന്ന വാശി. ആര് പറഞ്ഞിട്ടും കേള്‍ക്കാതെ അവള്‍ ഒറ്റക്കാലില്‍ നില്ക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചാവുമെന്ന ഭീഷണിയും തുടങ്ങി. അവനാനെങ്ങില്‍ മക്കളെ കരുതി എന്ത് വിട്ടുവീഴ്ചക്കും തയാര്‍. ഇപ്പൊ രണ്ടുപേരെയും ഒരു ഡോക്ടര്‍ councelling നടത്തിക്കൊണ്ടിരിക്കുന്നു.
ഞാന്‍ ഒന്നു ചോദിക്കട്ടെ കൂട്ടരേ ഇവിടെ എവിടെ ആണ് തകരാര്‍ പറ്റിയത്? ഏത് അമ്മയാണ് സ്വന്തം കുഞ്ഞുങ്ങളെ പോലും വേണ്ടാന്ന് വെക്കുന്നത്? എന്ത് സന്തോഷം ആണ് അവള്‍ തേടി പോവുന്നത്? ആരില്‍ നിന്നാണ് അവള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? സ്വന്തം ഉത്തരവാതിത്തങ്ങളില്‍ നിന്നോ? എന്നിട്ട് എന്ത് നേടും? എവിടെയാണ് ശരിയും തെറ്റും? എങ്ങിനെ ഇത്രയ്ക്കു സ്വാര്‍ത്ഥത നമുക്കു വന്നു? ഇഗോ ക്ലാഷ് ഇത്ര വികൃതമോ? എന്ത് കൊണ്ടു അവള്ക്ക് സ്വന്തം കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല? പഠിക്കുന്തോറും കൂടുതല്‍ വിവരം ഉണ്ടാകുന്നതിനു പകരം ഇവിടെ രണ്ടു പേര്‍ക്കും എന്താണ് സംഭവിച്ചത്?
വീണ്ടും ഞാന്‍ ചോദിക്കട്ടെ ? നമ്മള്‍ എവിടെക്കാണ് ഇത്ര തിരക്കിട്ട് ഓടുന്നത്? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്തെ നമ്മള്‍ കാണാതെ പോവുന്നത്? നിങ്ങള്‍ എപ്പോഴാണ് ഒരു മൂളിപ്പാട്ട് പാടിയത്?നിങ്ങള്‍ സൂര്യാസ്തമയം കണ്ടിട്ട് എത്ര ദിവസമായി? പൂര്‍ണചന്ദ്രനെ നിങ്ങള്‍ എന്നാണ് നോക്കി നിന്നത്? തിരക്ക് പിടിച്ചു പോവുമ്പോ നിങ്ങളുടെ വഴിയരുകില്‍ വിടര്‍ന്നു നിന്ന പൂവിനെ ശ്രദ്ധിക്കാതെ നിങ്ങള്‍ എവിടെക്കാണ് ഓടുന്നത്? എപ്പോഴാണ് ഒരു കൊച്ചു പൂവിന്റെ സുഗന്ധം ആസ്വദിക്കാന്‍ മുഖം കുനിച്ചത്? എപ്പോഴാണ് അതി രാവിലെ ഒരു കപ്പു കാപ്പിയുമായി നിങ്ങള്‍ പൂന്തോട്ടത്തിലൂടെ നടന്നത്? എപ്പോഴാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ടു മനസ്സു നിറഞ്ഞത്? ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടം അല്ലെ? പിന്നെ എന്തെ ഇതൊന്നും ഇപ്പൊ ചെയ്യാത്തത്? എന്തിന് വേണ്ടി? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ എന്ന് പഠിച്ചു?
സന്തോഷം ഒരിക്കലും നമ്മെ തേടി വരില്ല നമ്മള്‍ സന്തോഷം തേടി പോവുക തന്നെ വേണം. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമുക്കു ചുറ്റിലും ഉണ്ട്. അത് കണ്ടെത്തുക. നമ്മുടെ ഒക്കെ ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ട്. ലാളന ഏല്‍ക്കാന്‍, പൊട്ടി ചിരിക്കാന്‍, ഒരു തലോടന്‍ ഏല്‍ക്കാന്‍ ഒക്കെ കൊതിക്കുന്ന ഒരു കുട്ടി. അതിനെ വളരാന്‍ അനുവദിക്കരുത്. വല്ലപ്പോഴുമെങ്ങിലും ഈ കുട്ടിയെ കൂടി സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക !!
കുറിപ്പ് : ഇന്നലെ കൃഷ്ണജയന്തി. ഇന്നു രാധാജയന്തി. മനസ്സിലായില്ല അല്ലെ? ഇന്നു ഈ രാധയുടെ പിറന്നാള്‍. ഈ കണ്ടുപിടിത്തം സ്വകാര്യമായി എന്നോട് പറഞ്ഞ പ്രിയ സുഹൃത്തിനു നന്ദി !!
Subscribe to:
Post Comments (Atom)
20 comments:
ഒന്നല്ല, ഒരു പാടു ചോദിക്കാം.ഉത്തരത്തെക്കാള്‍ ചോദ്യങള്‍ ചോദിക്കുക, ചോദിച്ചു കൊണ്ടേ ഇരിക്കുക എന്നതിനാണു വര്‍ത്തമാനത്തില്‍ പ്രസക്തിയും.പക്ഷെ, രാധ, ചോദിക്കുന്ന ചോദ്യങള്‍ക്കു കാമ്പുണ്ടാകണം.സമൂഹത്തോടായാലും വ്യക്തിയോടായാലും പൊള്ളുന്ന ചോദ്യങളാവണം ഉയര്‍ത്തപ്പെടുന്നത്.രാധ ചോദിച്ച ചോദ്യം തീരെ പ്രസക്തമല്ലെന്നല്ല.പക്ഷെ, ജീവിതമെന്നാല്‍ ഉയര്‍ന്ന ജോലി,ഉയര്‍ന്നകൂലി അതിന്റെ "വലുപ്പം" ഒക്കെ ആണെന്ന തലകീഴായ ജീവിത ബോധത്തെ അബോധത്തില്‍ അറിയാതെ പുലര്‍ത്തുന്നുണ്ട് രാധ എന്നു തോന്നുന്നു. അതാണു ഇത്രയൊക്കെ ഉണ്ടായിട്ടും, കാണാന്‍ ഇത്രയധികം പൊരുത്തമുണ്ടായിട്ടും എന്നൊക്കെയുള്ള ധ്വനി താങ്കളുടെ കുറിപ്പില്‍ കടന്നു വരുന്നത്.മായക്കാഴ്ചകളുടെ വര്‍ണ്ണരാജികള്‍ പൂക്കുന്ന അയഥാര്‍ത്ഥ ജീവിതങളുടെ സോപ്പു കുമികളകള്‍ എളുപ്പം പൊട്ടിത്തകരുമെന്നത് ജീവിതത്തിന്റെ ഒരു സാമാന്യ നീതി മാത്രമാണു.രണ്ടു പേരുടെ പരസ്പരമുള്ള യാഥാര്‍ത്ഥ്യ ബോധം നിറഞ തിരിച്ചറിവും അതില്‍ നിന്നുണ്ടാകുന്ന പ്രണയവുമാണു നിലവിലുള്ള കുടുംബ വ്യവസ്ഥ പരിക്കേല്‍ക്കാതെ നിലനിന്നുപോകനുള്ള മാര്‍ഗ്ഗം എന്നു ഞാന്‍ കരുതുന്നു.കാര്യങള്‍ കുറച്ചു കൂടി സൂക്ഷ്മതയോടെ വിചിന്തനം ചെയ്ത് എഴുതാന്‍ ശ്രമിയ്ക്കുക.
ഭാവുകങള്‍.
സ്നേഹപൂര്‍ വ്വം
ജയചന്ദ്രന്‍ നെരുവമ്പ്രം.
വിദ്യാസമ്പന്നരിലാണ്‍ ഈഗോക്ലാഷ് എന്ന വര്‍ത്തമാന കാല അണുബോംബ് രൂപം കൊണ്ടിട്ടുള്ളത്. എന്തു കൊണ്ടിങ്ങനെയെന്നുള്ള ഏതു തരത്തിലും ഏതു വിധത്തിലുമുള്ള അന്വാഷണവും ശമ്പളത്തിന്‍റെ അക്കങ്ങള്‍ തൊടാതെ പോകില്ല. അവകാശങ്ങളും സ്വന്തം സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള വികലമായ ധാരണകള്‍ക്കു മുമ്പില്‍ സ്വന്തം കുഞ്ഞിന്‍റെ ഭാവി പോലും കെട്ടുപാടുകളില്‍ നിന്നുള്ള രക്ഷപെടല്‍ മാത്രമാണ്. ഡൈവേഴ്സുകളുടെ എണ്ണം ഇത്തരത്തിലുള്ള ഭാര്യ ഭര്‍ത്താക്കന്മാരുടെ വ്യാപ്തി തീരെ കാണിക്കുന്നില്ല, കാരണം ഒരേ കിടക്കയില്‍ രണ്ട് ശരീരവും രണ്ട് മനസ്സുമായി കഴിയുന്ന ഭാര്യ ഭര്‍ത്താക്കന്മാരുടെ എണ്ണം അതിലേറെ ഭയാനകമാണ്.
@എഴോക്കാരന്‍ :) നന്ദി!! വന്നതിനും നല്ല വാക്കുകള്‍ ഉപദേശിച്ചതിനും. ചുറ്റുപാടുമുള്ള ജീവിതം കണ്ടു നല്ലത് സ്വീകരിക്കാന്‍ തീര്ച്ചയായും ശ്രമിക്കാം.
@ഫസല്‍ :) അതെ ഒരു പുതപ്പിന്റെ മാത്രം അകലം ശരീരങ്ങള്‍ തമ്മിലും, നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം മനസ്സിലും സൂക്ഷിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ നിരവധി.
അടുത്തിടെ ഒരു ബ്ലോഗില്‍ 'കൂളിയാണ്ടര്‍' എന്നൊരു കഥാപാത്രത്തെപ്പറ്റി വായിച്ചതോര്‍ക്കുന്നു. അങ്ങേരെ ഇവിടെ കാണാനായതു കൗതുകമായി.
രാധ, നമ്മുടെ വികാരങ്ങള്‍ നമുക്കാവുന്നപോല്‍ കുറിക്കുക. അതാണ് ബ്ലോഗിംഗ്. നമ്മള്‍ പാഠപുസ്തകം തയ്യാറാക്കുകയൊന്നുമല്ലല്ലോ?
എഴുത്തിലുടനീളം പുരുഷന്റെ പക്ഷം ചേര്‍ന്ന് എഴുതിയ പോലെ തോന്നി. ഭാര്യയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ശംബളക്കാര്യമല്ലാതെ എന്തെങ്കിലും കിട്ടാതിരിക്കില്ല. എങ്കിലും, സ്വന്തം കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കാത്ത ഇത്തരം തീരുമാനങ്ങള്‍ അവരുടെ ഭാവി എവിടെ ചെന്നെത്തിക്കും എന്ന ചോദ്യം ഉയര്‍ത്തുന്നു. അതിനും വഴിയുണ്ടല്ലോ അല്ലേ.... വിലപിടിച്ച ബോര്‍ഡിംഗുകളും, ശിശു സംരക്ഷണ വിഭാഗങ്ങളും കേരളത്തില്‍ നട്ട് വളര്‍ത്തിയത് പിന്നെന്തിന്‍?
@ബാബുരാജ് :) ഈശ്വരാ സമാധാനമായി ഞാന്‍ വിചാരിച്ചു എന്നെ പോലെ ചിന്തിക്കുന്നവര്‍ കുറവാണു എന്ന്. അപ്പൊ എനിക്ക് തെറ്റിയില്ല അല്ലെ? അതെ സ്വന്തം ചിന്തകള്‍ എവിടെ എന്ഗിലും പറയണ്ടേ? thnx for coming and commenting.
@നരിക്കുന്നം :) എനിക്ക് അവനെക്കാള്‍ അവളെ ആണ് കൂടുതല്‍ അറിയുന്നത്. അവന്‍ സാധാരണ ആണുങ്ങള്‍ ചെയ്യുന്നത് പോലെ വലിക്കുകയോ കുടിക്കുകയോ ഇല്ല. പിന്നെ മക്കള്‍ രണ്ടെണ്ണം ഉണ്ടായതോണ്ട് മറ്റു പ്രശ്നങ്ങള്‍ അവനുണ്ടാകാന്‍ കാര്യം ഇല്ല ;) അവള്‍ എന്റെ കസിന്‍ ആണ്. ചെറുപ്പം മുതലേ അഹമ്കരത്തിന് കൈയും കാലും വെച്ചാല്‍ അവളുടെ പേരു ഇടാം . പിന്നെ ഞാനും ഒരു അമ്മയായത് കൊണ്ടു ഒരിക്കലും ഒരമ്മക്ക് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാന്‍ പോലും വയ്യ. അതെ ഇവിടെ ആര്ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല പാവം പിടിച്ച ആ കുട്ടികള്ക്ക് മാത്രം. അവര്‍ എന്ത് തെറ്റ് ചെയ്തു? :(
serious..and timely..I think its just a beginning..
വളരെ നന്നായിട്ടുണ്ട്, സ്വന്തം മനസ്സില്‍ കിടന്ന ചോദ്യങ്ങള്‍ മറ്റുള്ളവരിലേയ്ക്കു പകര്‍ന്നതിന് ഒരു നന്ദി പറയുന്നു..ജീവിതത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്‌ഥങ്ങളറിയാത്തവരാണ് ഇവരൊക്കെ..പണവും സൗന്ദര്യവും യൗവനത്തിന്റെ ചോരത്തിളപ്പും എന്തുചെയ്യാനും ഇവര്‍ക്ക് പ്രേരണയാവും.. മാതൃത്വമൊന്നും അതിനൊരു തടസ്സമാവില്ല..പക്ഷെ ഒരിയ്ക്കല്‍ അവര്‍ക്കായി കരുതിവച്ചിരിയ്ക്കുന്ന വിധിയേപ്പറ്റി അവരറിയുന്നില്ല..എല്ലം മനസ്സിലാക്കി തിരികെ വരുമ്പോള്‍ അവര്‍ക്കുമുന്‍പില്‍ ശൂന്യതയായിരിയ്ക്കും..പിന്നെ രാധാജയന്തിയ്ക്ക് എന്റെ ഒരായിരം ആശംസകള്‍....
അതേ....ജീവിതത്തിലേ കൊച്ചു സന്തോഷങ്ങള്‍ കുടുംബ സമേതം മിതമായി ആഘോഷിക്കുക. മേല്‍ കഥാപാത്രങ്ങള്‍ നമുക്കും ചുറ്റും ഇഷ്ടം പോലെ അലയുന്നു.എവിടെയാണ് തെറ്റ് എന്ന് പറയല്‍ വിഷമം പിടിച്ച സംഗതി തന്നെ.
ayyo ego clash!
onnu chodichotae ennu paranjittu etra chodyangala ethu...ho!
paavam piller,achanum ammayum enthu cheythaalum pillerka athintae dosham..pavangal!
chila penungal engne aanu...avarkku eppolum avarudae swapnangal aanu valuthu...
post kollam!
but kurae chodikatae enna title mathiyayrunnu!:P
angnae krishna jayanthi aayi...radhajayanthi aayi!
entae krishna nee ethu valathum kanunudo!
:P
happy blogging!
മനുഷ്യരല്ലേ....എന്തു വെണേലും സംഭവിക്കാം....
ഇതിനൊക്കെ എന്ത് പറയാന്‍ .... ആ പെണ്‍കുട്ടിയുടെ അഹങ്കാരം എന്നെ ഞാന്‍ പറയൂ .... പാവം കുട്ടികള്‍
@നിറങ്ങള്‍ :) ഉം ഇതു പോലെ ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ട്
@മയില്‍പീലി :) ബ്ലോഗ് പേരു ഒരുപാട് ഇഷടപ്പെട്ടത് ..ഇതേ പേരില്‍ എനിക്കൊരു നല്ല ഫ്രണ്ട് ഉണ്ടായിരുന്നു. പോസ്റ്റിങ്ങ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി :)
@അരീക്കോടന്‍ :) ഉം എവിടെയോ തെറ്റി എന്ന് മാത്രം അറിയാം.
@dreamy :) ഹി ഹി ഒന്നല്ല ഒരായിരം ചോദ്യങ്ങള്‍ അല്ലെ? പിന്നെ സ്വപ്‌നങ്ങള്‍ കാണുന്നത് നല്ലത് തന്നെ. everybdoy shld hv dreams and also we must follow the dreams too. പക്ഷെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകം കൂടെ വേണം :D
@മാന്മിഴി :) welcome
@നവരുചിയന്‍ :) അത്രയേ ഞാനും പറയുന്നുള്ളൂ!!
ഉയർന്ന വിദ്യാഭ്യാസം സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകികാണാണം...തൊഴിലിനോട് ആത്മാർത്തതയും,കുടുംബത്തോടുള്ള ഉത്തരവദിത്തവും ഒരേപോലെ കൊണ്ടുപോകാൻ കഴിയുന്നവർ ഭാഗ്യവാന്മാർ.വൈകി വരുന്നതും ടൂർപ്പോകുന്നതും അതിനാൽ ഒരു തെറ്റായി കാണാൻ ആവില്ല. പിന്നെ അവർതമ്മിൽ ഒരു മാൻസ്സിക പൊരുത്തം ആവശ്യമാണ്. അത് അവർ മാത്രം വിചാരിച്ചാലല്ലേ സാധ്യമാവുകയുള്ളൂ...
വിദ്യാഭ്യാസം കൂടിപ്പോയതുകൊണ്ടു വന്ന കുഴപ്പങ്ങള്‍ ആണ് ഇതു . സുഖമായി ജീവിക്കുക എന്നതിലും ഉപരി ,വളരെ ആര്‍ഭാടമായി ജീവിക്കുക എന്നുള്ളതായി ആളുകളുടെ ചിന്താഗതി .അങ്ങനെ ആവാം പഴയ കൂട്ടുകുടുംബങ്ങള്‍ വേണ്ട എന്നായത് .അണുകുടുംബങ്ങള്‍ എന്ന ഓമനപ്പേരില്‍ നമ്മള്‍ അതിന് തുടക്കം കുറിച്ചു.എന്ത് അര്‍ത്ഥവത്തായ ഒരു പേര് !!. കുടുംബങ്ങള്‍ വിഖടിച്ചു കൊണ്ടേഇരിക്കുന്നു !! . വന്നു വന്നു കുടുംബം എന്ന വാക്കിനു പ്രസക്തി ഇല്ലാതായിരിക്കുന്നുവോ? നാമെല്ലാം "വെറും വ്യക്തികള്‍ മാത്രം" ആയി മാറുകയാണോ? . ഈ പ്രതിഭാസത്തിനു ഇനി എന്ത് പേരാണാവോ നമ്മള്‍ കണ്ടുപിടിക്കാന്‍ പോകുന്നത്? . എല്ലാവര്‍ക്കും അവരവരുടെ
സുഖവും സൌകര്യവും മാത്രമാണു പ്രധാനം !. ആ ഒരു ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടു ജീവിക്കുന്നവര്‍ക്ക് , മറ്റു നഷ്ടങ്ങളുടെ കണക്കുകള്‍ സ്രെദ്ധിക്കുവാനൊ, അറിയുവാനോ ഉള്ള താത്പര്യം കാണുകയില്ലല്ലോ ? . ഇത്തരക്കാര്‍ക്ക്,തങ്ങള്‍ പുച്ഛിച്ചു തള്ളിയ , ബന്ധങ്ങളുടെ യഥാര്‍ത്ഥ വില മനസിലാകുന്നത് ഒരുപക്ഷെ അവരുടെ ജീവിത സായാഹ്നത്തിലാകും. താന്‍ ആര്‍ക്കുവേണ്ടിയും ജീവിച്ചില്ല ,അതുകാരണം തന്നെ ആര്‍ക്കും വേണ്ട എന്ന ദുഃഖ സത്യം അവര്‍ മനസിലാക്കി വരുമ്പോഴേക്ക് ,ഒരുപക്ഷേ, ഒരു തിരിച്ചുവരവിനും അപ്പുറത്തേക്ക് കാലം കടന്നുപോയിരിക്കും. അല്ലെങ്കിലും, ഒറ്റപ്പെടല്‍ ആണല്ലോ ജീവിതത്തിന്‍റെ ഏറ്റവും വലിയ പരാജയവും ,വേദനയും :( .രാധയുടെ ബ്ലോഗിലെ സ്ത്രീക്കും പുരുഷനും അങ്ങനെയുള്ള ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവ്വാതെ ഇരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു .
തങ്ങളുടെ ജീവിത പങ്കാളിയുമായി ഒരിക്കലും ,ഒരു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തവര്‍ക്ക് divorce തന്നെയാണ് നല്ലത്. divorce ആഗ്രഹിക്കുന്ന വ്യക്തിക്കെങ്കിലും ഭാവിയില്‍ സമാധാനമായി ജീവിക്കാന്‍ പറ്റുമല്ലോ . ബന്ധങ്ങളുടെ ആഴവും ആവശ്യകതയും അവര്‍ എപ്പോഴെങ്കിലും ഒന്നു മനസിലാക്കിയിരുന്നെങ്കില്‍ !.
**** പാവം കുട്ടികള്‍ .അവര്‍ എന്ത് തെറ്റാണ് ചെയ്തത് ?. ****
@പിന്‍ :) അതെ അവര്‍ തമ്മില്‍ ഉള്ള പോരുതക്കേടാണ് ഈ അകല്‍ച്ചയുടെ അടിസ്ഥാനം. ഓരോരുത്തര്‍ക്കും സ്വന്തം വഴി. എന്തിന് വെറുതെ ആരുടെ എങ്ങിലും അടിമ ആയിട്ട് ജീവിക്കണം. ഞാനും ഇത്രയും സബാടിക്കുന്നതല്ലേ എന്നാവും ചിന്ത.
@ഫ്ലാഷ് :) ഇതേ ചിന്താഗതി തന്നെ ആണ് എനിക്കും. സ്വന്തം സുഖം തേടി പോകുമ്പോ കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു?
രാധേ, എവിടെയാണ് തകരാര് പറ്റിയത് എന്ന് ചോദിച്ചില്ലേ ... തുടക്കം തന്നെ പാളിയില്ലേ? CA കാരി , MBA കാരന്‍, മിടുക്കി, മിടുക്കന്‍ തുടങ്ങിയ അളവുകോലുകളില്‍ തന്നെ ഒരുപാടു പ്രശ്നമുണ്ട്..
പിന്നെ രാധ ചോദിച്ച കുറെ ചോദ്യങ്ങള്‍ എവിടെയൊക്കെയോ തുളഞ്ഞു കയറി നീറുന്നു.. സൂര്യനും ചന്ദ്രനും പൂവും നിലാവും ഒക്കെ പഴയ പാട്ടുകളില്‍ കേട്ടു മറന്ന നിറം മങ്ങിയ ഓര്‍മ്മകള്‍ മാത്രമായി പോവുന്നില്ലേ എന്ന സംശയം.. ഒരു പാടു ചോദ്യങ്ങള്‍ ഇനിയും ബാക്കി...
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.. നമുക്കും ശ്രമിക്കാം - to be the Gods of small things..
@ കൃഷ്ണപക്ഷം :) അതെ നമുക്കു വീണ്ടും തിരിച്ചുപോവാന്‍ ശ്രമിക്കാം
എല്ലാ പോസ്റ്റുകളും രസിച്ച് വായിച്ചു വരികയായിരുന്നു...:-)
ഇവിടെ ഒരു ചെറിയ വിയോജിപ്പ്...
സ്നേഹിക്കാത്ത ഒരമ്മയുടെ സാന്നിധ്യം കൊണ്ടാവും കുട്ടികള്‍ കൂടുതല്‍ കഷ്ടപ്പെടുക എന്ന് തോന്നുന്നു . ഇഷ്ടമില്ലാതെ ഒരുമിച്ചു ജീവിച്ചാല്‍, മനസ്സിലുള്ള frustration മുഴുവന്‍ അവര്‍ പിള്ളേരോട് കാണിച്ചാലോ? അമ്മ എന്ന രൂപത്തെ തന്നെ പിന്നീട് കുട്ടികള്‍ വികൃതമായിട്ടെ കാണൂ.
പിന്നെ അവര്‍ എങ്ങിനെ ഈ അവസ്ഥയില്‍ എത്തി എന്നതും ഒരു ചോദ്യം ആണ്. പുറമേ ചേര്‍ച്ചയുണ്ട് എന്നത് കൊണ്ട് മന പൊരുത്തം ഉണ്ടാവണം എന്നില്ലല്ലോ. നമ്മുടെ സ്വന്തം ശരികള്‍ വച്ചു അവരെ വിധിക്കരുത് എന്നാണു തോന്നുന്നത്.
ഭര്‍ത്താവിനെയോ മക്കളെയോ അവര്‍ക്ക് സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഏറ്റവും നല്ല മാര്‍ഗം അവരാഗ്രഹിക്കുന്ന divorce തന്നെ ആണ്.
തുടക്കം കുറച്ചു വിഷമിച്ചാലും സ്നേഹമുള്ള അച്ഛന്റെ തണലില്‍ കുട്ടികള്‍ സന്തോഷമായി വളര്‍ന്നോളും എന്ന് പ്രതീക്ഷിക്കാം.
രാജി :) തുറന്നു അഭിപ്രായം പറഞ്ഞതിന് ഒരു പാട് നന്ദി...ഒരു പക്ഷെ അവരുടെ മാനസീകാവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്തത് ആവും. ഒരു വിശേഷം കൂടി അറിയിക്കട്ടെ..പുറമേ കാണിക്കുന്നതാണോ എന്നറിയില്ല ഇപ്പോഴും അവര്‍ 'made for each other' couples ആയിട്ട് കഴിയുന്നു!!!
Post a Comment