ഇന്നലെ സന്ധ്യക്ക്..
'ഹലോ'
' ഉം .പറ'
'സ്റൊപിലേക്ക് വരൂ. ഞാന്‍ ഇപ്പൊ എത്തും'
'നല്ല മഴയാ. എനിക്ക് ബൈക്ക് എടുക്കാന്‍ പറ്റില്ല. നീ ഓട്ടോ പിടിച്ചു പൊരു'
'പിന്നെ ഈ മഴയത്ത് ഒറ്റ ഓട്ടോയും കിട്ടില്ല. കാര്‍?'
'കൊള്ളാം, 5 മിനിറ്റ് നടക്കാനില്ല, ഞാനിപ്പോ കാറും കൊണ്ടു വരാന്‍ പോവാല്ലേ?'
'ശരി എന്നാല്‍ ഞാന്‍ വന്നു കൊള്ളാം' .
മൊബൈല് ഓഫ് ചെയ്തു. സമയം 7.15 . ബസ് ഇറങ്ങുന്നതെ കോരിച്ചൊരിയുന്ന മഴയിലേക്ക്. രണ്ടു കൈയും നീട്ടി മഴ എന്നെ വാരി പുണര്‍ന്നു. എന്റെ നല്ല സാരി. എന്റെ നല്ല ചെരുപ്പ്. ഒക്കെ ഇപ്പൊ നനഞ്ഞു നാശമാവും. ഒന്നു കുതറി നോക്കി. രക്ഷയില്ല. മഴ അഹങരത്തോടെ പിടി മുറുക്കി. രക്ഷപെടാന്‍ മാര്‍ഗമില്ല എന്ന് മനസ്സിലായതോടെ ഞാന്‍ മഴയുടെ കൂടെ നടന്നു. ഏതാണ്ട് നല്ല രാത്രിയുടെ അന്തരീക്ഷം. മഴയുടെ താണ്ടവം കാരണം ഒട്ടു മിക്ക ആളുകളും കടത്തിണ്ണകളില്‍ നില്ക്കുന്നു. കുടയുള്ളവര്‍ പോലും നടക്കുന്നില്ല. അപരിചിതരുടെ കൂടെ കയറി കടയില്‍ നില്‍ക്കുന്നതിലും ഭേദം നടക്കുക തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി. റോഡില്‍ ആരും ഇല്ല. ഒഴിഞ്ഞ റോഡിന്റെ നടുക്ക് കൂടി തന്നെ നടന്നു. സ്കൂട്ടര്‍ യാത്രക്കാര്‍ ആരും ഇല്ല. സാരി എത്ര ഒതുക്കിപിടിച്ചിട്ടും സുന്ദരമായി നനഞ്ഞു. റോഡിലെ മഴവെള്ളത്തില്‍ കൂടെ പയ്യെ നടന്നു. നടപ്പ് കാണാന്‍ കാഴ്ചക്കാര്‍ ഒത്തിരി ഉണ്ട്. :) എന്തായാലും ഇരുട്ട് കാരണം ആരുടേയും മുഖം കാണാന്‍ വയ്യ. കുടയുടെ മുകളില്‍ മഴ വന്നു പതിക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.. മഴയുടെ സംഗീതം. . 5 മിനിറ്റ് നടക്കാനുള്ളത് 10 മിനിറ്റു നടന്നാലും എത്തില്ല എന്ന് മനസ്സിലായി. എന്നും നടക്കുന്ന വഴിയാനെങ്ങില്‍ പോലും ചെറിയ പേടിയുണ്ട്. തലയില്‍ കൂടി കുറേശ്ശെ വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴാന്‍ തുടങ്ങി. മഴയുടെ വന്യതയില്‍ തൊട്ടു മുന്നിലുള്ള കാല്‍വെപ്പ് മാത്രം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ നടന്നു. ഇനിയും 3 മിനിറ്റു കൂടി നടന്നാല്‍ മതി വീടെത്തും. ആരോ മുന്‍പില്‍ ഉണ്ടെന്നു മനസ്സിലാക്കി പെട്ടെന്ന് ഞാന്‍ മുഖം ഉയര്ത്തി. എന്നെ കൂട്ടികൊണ്ടുവരാന്‍ കൊടും മഴയത്ത് കുടയും ചൂടി വന്ന കൂട്ടുകാരന്റെ ചിരിക്കുന്ന മുഖം ആണ് കണ്ടത്. ഒളിമ്പിക്സ് ലൈവ് റിലേ നടക്കുന്ന tv യുടെ മുന്നില്‍ നിന്നും ഈ മഴയത്ത് നനഞ്ഞിറങ്ങി വന്ന ആ ത്യാഗം എനിക്ക് മാത്രം അറിയുന്നത്. ഒരുമിച്ചു നടന്നു. ദേഹം മാത്രം അല്ല മനസ്സിലും തണുപ്പായി. ഈ കരുതല്‍ എന്റെ അപ്പച്ചന്റെതാണോ? അതോ കൃത്യം 5 മാസം മുന്നേ മരിച്ചുപോയ എന്റെ അമ്മയുടെ സ്നേഹം ആണോ? നമ്മളെ ഇസ്ട്ടമുള്ളവര്‍ നമ്മളെ തൊടുന്നത് ഇങ്ങനെയൊക്കെ ആകാം... നമുക്കു ഏറെ അടുത്തിരിക്കുന്നവരില്‍ കൂടെ..മനസ്സിന് ആശ്വാസം തരുന്ന ഈ തലോടല്‍ നിങ്ങള്‍ ആരെങ്ങിലും തിരിച്ചറിയരുണ്ടോ?..
Subscribe to:
Post Comments (Atom)
9 comments:
nerittu orikkalum thirichariyathe pokunnath... palappozhum ..maranjuninnu ..they touch us invisibly..
yes..i believe so! @nirangal
Nice... you are very talented... Keep it up...
marichu poyavar engane nammale snehikkunnu ennu enikk ariyathilla. Athu engane venelum aayikkote.Pakshe Raadhaye sahaayikkan vanna aa koottukaarante sneham Raadha thiricharinjallo !. Athil koduthal enthu venam?. Aa oru thiricharivanu namukkellarkkum ventathu ennu enikk thonnunnu. Sneham oral eppozhum kodukkan ollathum , oraal eppozhum sweekarikkan ollathum aaya oru vikaaramalla. Athu Kodukkukayum sweekarikkukayum chayyanam. Enkile bandhangalkk oru artham varoo. Snehanidhi aaya aa koottukaaran Raadhayude koode ennennum undaayirikkatte ennu njaan aasamsikkunu .
"Koottukaaran"te sneham thirichariyan pattathe , dukhikkunna "Raadha"maarum,thangalude sneham "Radha" manasilakkunnillallo ennorth dukhikkunna "Koottukaaran"marum iniyenkilum ee lokath undakathirikkatte.
-Flash
thank u handsome :) welcome to my blogworld.
fash :) thanks
ഹൊ എന്താ സന്‍മനസ്കത ...കുടയും എടുത്തു വരാന്‍ തീരുമാനിച്ചു അവസാനം ...
മനസ്സിന് ആശ്വാസം തരുന്ന ഈ തലോടല്‍ നിങ്ങള്‍ ആരെങ്ങിലും തിരിച്ചറിയരുണ്ടോ?..
yup @ several times...!!!
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്തോക്ക്യൊ അശ്വാസങ്ങലും ആയി പലപ്പൊഴും വന്ന ഒരു കൂട്ടുകാരിയേ എനിക്കു ഓര്‍മ്മ വന്നു...!!
i liked this post...expressive kinda affection filled language!!
now i started loving u!!heheheh!!!
i mean this blog..!
:P
ഉം പോരട്ടെ പോരട്ടെ നിന്റെ സ്നേഹം മുഴുവന്‍ ഇങ്ങോട്ട് പോരട്ടെ.. എനിക്ക് താങ്ങാന്‍ പറ്റുമോന്നു നോക്കാം.. :P
@dreamy
oovu..thirichariyaarundu.....valare nannayittundu ee post....:-)....
@രാജി :) തിരിച്ചറിയാന്‍ കഴിയുന്ന നമ്മള്‍ അത് തിരിച്ചു കൊടുക്കാനും ശ്രമിക്കണം കേട്ടോ..വന്നതിനും കമന്റ് ഇട്ടതിനും ഒത്തിരി നന്ദി.
Post a Comment