ഒരു ഒഴിവു ദിവസം. രാവിലെ തന്നെ ഗേറ്റ് ഇല്‍ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍ നോക്കിയത്. ഒരു ചെറുപ്പക്കാരന്‍. തയ്യല്‍ മെഷീന്‍ നന്നാക്കാന്‍ ഉണ്ടോ എന്ന് ചോദ്യം. വീട്ടില്‍ ആണെങ്കില്‍ പൊടി പിടിച്ചു ഉപയോഗിക്കാതെ ആയിട്ട് ഇരിക്കുന്ന ഒരു മെഷീന്‍ ഉണ്ട്. എങ്കില്‍ അത് നന്നാക്കിയാലോ എന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മനസ്സില്‍ തോന്നി. വല്ല തയ്യല്‍ വിട്ടതോ, കീറി പോയതോ ആയ കുട്ടികളുടെ ഡ്രസ്സ് തയിക്കാലോ. പക്ഷെ ഇന്നത്തെ കാലം ആണ് വന്ന ആളെ എങ്ങനെ വിശ്വസിക്കാനാണ്. എന്തായാലും ആളെ കണ്ടിട്ട് പന്തികേട് ഒന്നും തോന്നിയില്ല.
മെഷീന്‍ ആദ്യം അയാളെ കാണിച്ചു. ഇത് നന്നാക്കാന്‍ പറ്റുമോ എന്നറിയാലോ ആദ്യം. ഉഷ യുടെ Allure മോഡല്‍ ആണ്. ലൈറ്റ് ഒക്കെ ഉള്ളതാണ്. നന്നാക്കാം ഒന്ന് സര്‍വീസ് ചെയ്താല്‍ മതി എന്ന ഉറപ്പു കിട്ടിയപ്പോ മെഷീന്‍ എടുത്തു പുറത്തേക്കു വെച്ച് കൊടുത്തു. വീട്ടില്‍ കുട്ടികള്‍ക്ക് പണി ആയി. അവര്‍ അരികില്‍ കുത്തി ഇരുന്നു, ചേട്ടന്‍ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു കൊണ്ട്. അതിനിടക്ക് അദ്ദേഹം പേര് ചോദിച്ചു, പേര് സുരേഷ്, ഇവിടെ നിന്ന് അധികം അകലെ അല്ലാതെ താമസം, കല്യാണം കഴിച്ചതാണ്, ഒരു ചെറിയ കുട്ടിയുണ്ട്. വയസ്സ് ഏകദേശം 31 തോന്നിക്കും. ഞാന്‍ അടുക്കളയിലേക്കു മടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു പറഞ്ഞു, ഒരു 1250 രൂപ വേണം. മെഷീന്‍ പഴയ പോലെ ആക്കാന്‍. അതില്‍ 800 രൂപ മെഷീന്‍ ന്റെ കവര്‍ വാങ്ങാന്‍ ആണ്. അതിനുണ്ടായിരുന്ന കവര്‍ കേടായി പോയിരുന്നു. ബാക്കി രൂപ നന്നാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആണ്. ഇതിനും പുറമേ അയാളുടെ സര്‍വീസ് ചാര്‍ജ് ആയിട്ട് 350 രൂപയും കൊടുത്താല്‍ തയ്യല്‍ മെഷീന്‍ കുട്ടപ്പന്‍ ആക്കിത്തരാം എന്ന്. എന്ത് വേണം എന്ന് ഞങ്ങള്‍ കൂട്ടായി ആലോചിച്ചു. അവസാനം 1600 രൂപ കൊടുത്താല്‍ മെഷീന്‍ നന്നാവുമല്ലോ . ഇതിപ്പോ ഇവിടെ വെറുതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെല്ലോ എന്ന ചിന്തയില്‍ സമ്മതിച്ചു.350 രൂപയല്ലേ ഈ പാവത്തിന് കിട്ടുന്നുള്ളൂ? ബാക്കിയൊക്കെ നമ്മുടെ തന്നെ സാധനം നന്നാക്കാന്‍ അല്ലെ?
പക്ഷെ അപ്പൊ തന്നെ ഞങ്ങള്‍ പൈസ കൊടുക്കണം എന്ന ആവശ്യം വന്നു. ബ്രോഡ്‌വേ ഇല്‍ പോയി സാധനം വാങ്ങിച്ചു കൊണ്ട് വരാം, വന്നിട്ട് പണി തുടങ്ങാം എന്ന്. ഞങ്ങള്‍ വീണ്ടും ചിന്താ കുഴപ്പത്തില്‍ ആയി. കാലം മോശമാണ്. ഇവന്‍ ഈ പൈസയും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യാന്‍ ആണ്? ഞങ്ങള്‍ രണ്ടും ഇവനെ കൊറേ നേരം പഠിച്ചെങ്കിലും കൈയ്യില്‍ ഒരു കള്ളത്തരം ഉള്ളതായിട്ട് തോന്നിയില്ല.
എന്നെക്കാളും ഭൂത ദയ ഉള്ള ആളാണ് എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അങ്ങനെ കക്കാനാനെങ്കില്‍ ഇങ്ങനെ വീടുകള്‍ കേറി ഒരു ജോലിക്ക് വേണ്ടി നടക്കുമോ? ചുമ്മാ കട്ടാല്‍ പോരെ എന്നൊക്കെ? പണ്ടേ വീട്ടില്‍ വരുന്ന ഭിക്ഷക്കാരനേയും sales നു വരുന്ന ആളുകളെ ആരെയും വെറും കൈയ്യോടെ വിടാത്ത ആള്‍ ആണ്. വീട്ടില്‍ ആവശ്യമില്ലെങ്കിലും എന്തെങ്കിലും മേടിക്കും. അവരെ സഹായിക്കാന്‍ ആയിട്ട്. ഞാന്‍ ആണ് ഒട്ടും അടുപ്പിക്കാത്തത്. 'പാവങ്ങള്‍ കഷ്ട്ടപ്പെട്ടു വെയിലത്ത് ഭാരവും ഒക്കെ തൂക്കി വരുന്നതല്ലേ' എന്ന നിലപാട് ആണ് കക്ഷിക്ക്.
കൂടുതല്‍ പറയണ്ടല്ലോ, ഞങ്ങള്‍ അവനു രൂപ കൊടുത്തു. അവന്റെ പണി സഞ്ചി വീട്ടില്‍ വെച്ചിട്ടാണ് പൈസയും കൊണ്ട് പോയത്. മൊബൈല്‍ നമ്പര്‍ ഉം ഞങ്ങള്‍ക്ക് തന്നു (മേടിച്ചു എന്ന് പറയുന്നതാണ് ശരി).പോയിട്ട് ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ആളെ കാണാതെ ആയപ്പോ ഞങ്ങള്‍ രണ്ടു പേരുടെയും ഉള്ളു ഒന്ന് പിടഞ്ഞു. ഇനി പറ്റിച്ചോ ആവോ? അദ്ദേഹം അവന്റെ പണി സഞ്ചി തുറന്നു നോക്കി. ഇനി അതിനകത്ത് വല്ല കല്ലും മറ്റോ ആണോ? എന്തായാലും അതില്‍ പാവത്തിന്റെ ടൂള്‍സ് ഒക്കെ തന്നെ ആയിരുന്നു. കുറെ നേരം കൂടെ കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു. പണി തുടങ്ങി.
നേരം ഉച്ചയായി. ഊണ് കഴിക്കാന്‍ സമയമായപ്പോള്‍ ഞങ്ങള്‍ അവനെ ഉണ്ണാന്‍ വിളിച്ചു. പക്ഷെ പുള്ളി വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു, ഒരു കുപ്പി തണുത്ത വെള്ളം മാത്രം വാങ്ങി കുടിച്ചു. ഏതാണ്ട് രണ്ടര മണി ആയപ്പോ പണി കഴിഞ്ഞു, അപ്പോഴാണ് പറയുന്നത്, കൊണ്ട് വന്ന മെഷീന്‍ കവര്‍ കൃത്യം പാകം അല്ല, തന്നെയുമല്ല മെഷീന്‍ ന്റെ താഴെയുള്ള സ്റ്റീല്‍ പ്ലേറ്റ് കിട്ടിയില്ല, ബാക്കി എല്ലാം ഓക്കേ. അടുത്ത ദിവസം അത് പോയി മാറിയെടുത്തു ശരിയാക്കി തരാം എന്ന്. അതായത്, ഇപ്പൊ തയ്യല്‍ മെഷീന്‍ കണ്ടിഷന്‍ ആയി. വാങ്ങി കൊണ്ട് വന്ന മെഷീന്‍ ഓയിലും, ബോബിനും എല്ലാം ഞങ്ങളെ ഏല്‍പ്പിച്ചു യാത്ര പറയുകയാണ്. സര്‍വീസ് ചാര്‍ജ് 350 രൂപ ചോദിച്ചപ്പോ ഭര്‍ത്താവ് 100 രൂപ മാത്രേ കൊടുത്തുള്ളൂ. മുഴുവന്‍ വേണമെന്ന് അവനും.
അടുത്ത ദിവസം തന്നെ വന്നു ശരിയാക്കി തരാമെന്നു അവന്‍ ആണയിട്ടു പറഞ്ഞിട്ടും എന്തോ അദ്ദേഹം നൂറു രൂപയില്‍ തന്നെ ഉറച്ചു നിന്നു. നീ നാളെ വന്നു പണി മുഴുവനാക്കിയാല്‍ ഞാന്‍ ബാക്കി പൈസ തീര്‍ത്തു തരാം, അതല്ലേ അതിന്റെ ശരി എന്ന് തര്‍ക്കിച്ചു നിന്നു. ഞാന്‍ അങ്ങനെ പറ്റിച്ചു പോവുകയൊന്നും ഇല്ല സാറേ എന്നൊക്കെ അവന്‍ പറഞ്ഞു നോക്കി. എനിക്ക് വരെ തോന്നി, ഓ, അതങ്ങ് കൊടുക്കാമായിരുന്നു എന്ന്. എന്തായാലും കുറച്ചു നേരം കൂടെ തല ചൊറിഞ്ഞു നിന്നിട്ട് സുരേഷ് ടൂള്‍സ് സഞ്ചിയുമെടുത്ത് അടുത്ത ദിവസം തന്നെ വന്നു ബാക്കി പണി കൂടെ ശരിയാക്കി തരാം എന്നും പറഞ്ഞിട്ട് പോയി.
ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം. സുരേഷിനെ കാത്തു മെഷീന്‍ സിറ്റ് ഔട്ടില്‍ കിടന്നു. ഒരാഴ്ച, രണ്ടാഴ്ച, മൂന്നു ആഴ്ച കടന്നു പോയി. അപ്പോഴേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ, ഇനി സുരേഷ് വരില്ല എന്ന്. അവനു ഇനി ഞങ്ങള്‍ കൊടുക്കാനുള്ള 250 രൂപയേക്കാളും ലാഭം ഒരു പക്ഷെ വാങ്ങാന്‍ പോയ സാധനങ്ങളില്‍ നിന്നും കിട്ടി കാണും. എന്നാലും പറഞ്ഞ വാക്ക് പാലിച്ചില്ലെല്ലോ എന്ന വിഷമം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായി.
ഇങ്ങനെയും ആളുകള്‍ പറ്റിക്കുമോ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം 1250 രൂപ കൊടുത്തപ്പോള്‍ അതും കൊണ്ട് കടന്നു കളയാഞ്ഞത് എന്തെ? മുഴുവന്‍ പൈസ അന്ന് അവന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ ഇരുന്നത് എത്ര നന്നായി എന്ന് ഇപ്പൊ തോന്നുന്നു. അല്ലെങ്കില്‍ അതും ഗോപി!
ഇപ്പൊ സംഭവം നടന്നിട്ട് ഒരു മാസം ആയി. ഇനിയും സുരേഷ് വരുമെന്ന പ്രതീക്ഷ ഇല്ല. മെഷീന്‍ ഞങ്ങള്‍ എടുത്തു അകത്തേക്ക് ഇട്ടു. ഭംഗിയായിട്ട് തയിക്കാം ഇപ്പോള്‍. കവര്‍ ഇടുമ്പോള്‍ അല്പം ഭംഗി കുറവ് ഉണ്ടെങ്കിലും.കഴിഞ്ഞ ദിവസം ഞങ്ങള്‍ അവന്റെ മൊബൈല്‍ നമ്പര്‍ തപ്പി എടുത്തു. വിളിച്ചു ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ എന്ത് കൊണ്ടോ ഞങ്ങള്‍ വിളിച്ചില്ല. ഇനി അഥവാ ഇവന്‍ വന്നാലും പണ്ടത്തെ പോലെ ഞങ്ങള്‍ക്ക് ഇവനെ കാണാന്‍ പറ്റില്ലല്ലോ. മെഷീന്‍ ഇത്രയൊക്കെ ശരിയായാല്‍ മതി എന്ന് ഞങ്ങള്‍ക്ക് ഒടുവില്‍ തീരുമാനിക്കേണ്ടി വന്നു.....
Friday, January 22, 2010
Thursday, January 7, 2010
എന്റെ മുറ്റത്തെ ചെമ്പകം പൂവിട്ടു...
ഞാന്‍ ആറുമാസങ്ങള്‍ക്കു മുന്‍പ് ചെമ്പകം തേടി നടന്ന നാള്‍ (http://raadha.blogspot.com/2008/08/blog-post_12.html ) ഒരു ദിവസം. എന്റെ ഓഫീസിലെ രമേശ് എന്ന് പേരുള്ള ഒരു agent ന്റെ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞു. അധികം അകലെ അല്ലാതെ ആണ് വീട്. അവര്‍ കൊങ്ങിണി സമുദായത്തിലെ ആണ്. ഓഫീസില്‍ നിന്ന് റീത്ത്
വെക്കണം. ഞങ്ങള്‍ കുറച്ചു പേര്‍ കാറില്‍ അവിടേക്ക് പോയി. ഞാന്‍ ആദ്യമായിട്ടാണ് കൊങ്ങിണി വീടുകളിലേക്ക് ചെല്ലുന്നത്. നമ്മള്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഒരു അഗ്രഹാരം സ്റ്റൈല്‍ ഉള്ള കുറെ വീടുകള്‍. എല്ലാം ചെറിയ ചെറിയ വീടുകള്‍. എല്ലാവര്ക്കും കൂടി കോമണ്‍ ആയിട്ട് ഒരു പടിപ്പുര. മുറ്റം മുഴുവന്‍ ടാര്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ക്ക് എല്ലാവര്ക്കും കൂടി ഒരു കളി സ്ഥലം. അല്പം മാറി ഒരു കിണര്‍. എന്നെ ആകര്‍ഷിച്ചത് മറ്റൊന്നുമല്ല. ആകെ പൂത്തു നില്‍ക്കുന്ന ഒരു വലിയ കാട്ടു ചെമ്പക മരം അവിടെ തല ഉയര്‍ത്തി നിന്നിരുന്നു!!
പണ്ടത്തെ സ്കൂള്‍ മുറ്റത്തു എന്റെ ചുറ്റിലും ഉണ്ടായിരുന്ന ചെമ്പക മരം തന്നെ. ചെമ്പക മരം ഒരെണ്ണം നട്ടു പിടിപ്പിക്കണം എന്ന മോഹം ആ പഴയ പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അതിനു വേണ്ടി nursery പലതും അദ്ദേഹത്തിനെയും കൂട്ടി കയറി ഇറങ്ങിയതാണ്. അങ്ങനെ നടക്കുമ്പോഴാണ് മനസ്സിലായത്, ഇപ്പോള്‍ ഒരു പാട് തരം variety ചെമ്പകങ്ങള്‍ ഉണ്ട്. ഏതു തരം കളര്‍ വേണേലും കിട്ടും. മിക്കവയും തന്നെ ഒട്ടു തൈകള്‍. എന്റെ മനസ്സിലെ ചെമ്പകം മാത്രം അവിടെ ഒന്നും കണ്ടില്ല. മിക്കവയും തന്നെ വളരെ ചെറുപ്പത്തിലെ പൂവിടുകയും ചെയ്യും. അതിലൊരെണ്ണം വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
റീത്ത് വെച്ച് ഞങ്ങള്‍ മടങ്ങി എങ്കിലും, എന്റെ മനസ്സ് മുഴുവന്‍ ആ കാട്ടു ചെമ്പകത്തിനു ചുറ്റും പാറി പറന്നു നടക്കുക ആയിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു രമേശ് മടങ്ങി എത്തി. ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചോദിച്ചു (എങ്ങനെയാ വരുമ്പോള്‍ തന്നെ ചോദിക്കുക?) ഒരു തൈ തരാമോ എന്ന്. ചോദിക്കേണ്ട താമസം, തരാം സാറേ, എന്ന് രമേശ് പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു വെച്ചു, സ്ഥലം നോക്കി വെച്ചോ, ചെമ്പക തൈ ഉടനെ കിട്ടും. അങ്ങനെ ഇരിക്കെ ഒരു ദിവസം രമേശ് ഫോണ്‍ ചെയ്തു, ''സാര്‍ ഓഫീസില്‍ ഉണ്ടോ, ഞാന്‍ ഇന്ന് അതിന്റെ കമ്പ് കൊണ്ട് വരാന്‍ ആണ് എന്ന്" എനിക്ക് സന്തോഷം ആയി.
ഉച്ച കഴിഞ്ഞപ്പോള്‍ രമേശ് വന്നു. കൂടെ ഒരാളും ഉണ്ട്. 'സാര്‍, കമ്പ് കൊണ്ട് വന്നിട്ടുണ്ട്, താഴെ വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, എന്തിനാ താഴെ വെച്ചത്.. മുകളിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു (ഓഫീസ് രണ്ടാം നിലയില്‍ ആണ്). രണ്ടു പേരും താഴെ ഇറങ്ങി പോയി കമ്പുമായി കയറി വന്നു. എന്റെ അമ്മേ, സത്യത്തില്‍ ഞാന്‍ ഞെട്ടിയത് അപ്പോഴാണ്. ഒരു വലിയ ഒരു കമ്പ്, രണ്ടു പേര് കൂടി താങ്ങി എടുത്തു കൊണ്ട് വന്നിരിക്കുന്നു
. ഏതാണ്ട് മൂന്നു ട്യൂബ് ലൈറ്റ് ന്റെ വണ്ണം, നീളം അതിന്റെ ഇരട്ടി. എനിക്ക് കരയണോ ചിരിക്കണോ എന്ന് തീരുമെടുക്കാന്‍ കഴിയാതെ ഞാന്‍ അവിടെ നിന്നു. ഈ വിറകു കൊള്ളി, ഇവിടെ എന്തു ആവശ്യത്തിനാണ് എന്നറിയാതെ മറ്റുള്ളവരും പകച്ചു നിന്നു!!
സത്യം പറയാലോ, രമേശ് പണ്ടേ പൊട്ടത്തരങ്ങള്‍ കാണിക്കുന്നതില്‍ കേമന്‍ ആണ്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ , ദൈവമേ, ഞാന്‍ ഇത് എങ്ങനെ ബസില്‍ കയറ്റി വീട്ടില്‍ എത്തിക്കും. അതിനും പോംവഴി രമേശ് പറഞ്ഞു തന്നു, സാരമില്ല സാര്‍ ഞങ്ങള്‍ ബസ് വരെ എത്തിച്ചു തരാം എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, കൊണ്ട് തന്ന ആളോട് മര്യാദ കാണിക്കണ്ടേ. വീട്ടിലേക്കു ഈ വിറകു കമ്പുമായി ഇരുട്ടത്ത് കേറി ചെല്ലുന്ന എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരി പൊട്ടി. രമേഷിനെയും സുഹൃത്തിനെയും (അദ്ദേഹം ബൈകിന്റെ പിറകില്‍ ഇത് താങ്ങി കൊണ്ട് വരാന്‍ കൂടെ കൂടിയതാണ്) യാത്ര ആക്കി. ഞാന്‍ ഞങ്ങളുടെ സബ് സ്ടാഫിനെ വിളിച്ചു, കമ്പ് ഒരു വിധം ചെറിയ മൂന്നു കഷണം ആയിട്ട് ഒടിച്ചു, ബാക്കി വന്നവ മനസ്സില്ലാമനസ്സോടെ ജനലില്‍ കൂടി പുറകിലെ പറമ്പിലേക്ക് ഇട്ടു. വീട്ടില്‍ പിടിച്ചില്ലെങ്കിലും, ചിലപ്പോ പന്മനാഭന്റെ കഥയിലെ സൂര്യകാന്തി പൂക്കളെ പോലെ എന്റെ ഓഫീസ് ജനാലക്കു താഴെ നാളെ ഒരു ചെമ്പകം വളര്‍ന്നു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!
വെക്കണം. ഞങ്ങള്‍ കുറച്ചു പേര്‍ കാറില്‍ അവിടേക്ക് പോയി. ഞാന്‍ ആദ്യമായിട്ടാണ് കൊങ്ങിണി വീടുകളിലേക്ക് ചെല്ലുന്നത്. നമ്മള്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഒരു അഗ്രഹാരം സ്റ്റൈല്‍ ഉള്ള കുറെ വീടുകള്‍. എല്ലാം ചെറിയ ചെറിയ വീടുകള്‍. എല്ലാവര്ക്കും കൂടി കോമണ്‍ ആയിട്ട് ഒരു പടിപ്പുര. മുറ്റം മുഴുവന്‍ ടാര്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ക്ക് എല്ലാവര്ക്കും കൂടി ഒരു കളി സ്ഥലം. അല്പം മാറി ഒരു കിണര്‍. എന്നെ ആകര്‍ഷിച്ചത് മറ്റൊന്നുമല്ല. ആകെ പൂത്തു നില്‍ക്കുന്ന ഒരു വലിയ കാട്ടു ചെമ്പക മരം അവിടെ തല ഉയര്‍ത്തി നിന്നിരുന്നു!!പണ്ടത്തെ സ്കൂള്‍ മുറ്റത്തു എന്റെ ചുറ്റിലും ഉണ്ടായിരുന്ന ചെമ്പക മരം തന്നെ. ചെമ്പക മരം ഒരെണ്ണം നട്ടു പിടിപ്പിക്കണം എന്ന മോഹം ആ പഴയ പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അതിനു വേണ്ടി nursery പലതും അദ്ദേഹത്തിനെയും കൂട്ടി കയറി ഇറങ്ങിയതാണ്. അങ്ങനെ നടക്കുമ്പോഴാണ് മനസ്സിലായത്, ഇപ്പോള്‍ ഒരു പാട് തരം variety ചെമ്പകങ്ങള്‍ ഉണ്ട്. ഏതു തരം കളര്‍ വേണേലും കിട്ടും. മിക്കവയും തന്നെ ഒട്ടു തൈകള്‍. എന്റെ മനസ്സിലെ ചെമ്പകം മാത്രം അവിടെ ഒന്നും കണ്ടില്ല. മിക്കവയും തന്നെ വളരെ ചെറുപ്പത്തിലെ പൂവിടുകയും ചെയ്യും. അതിലൊരെണ്ണം വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
റീത്ത് വെച്ച് ഞങ്ങള്‍ മടങ്ങി എങ്കിലും, എന്റെ മനസ്സ് മുഴുവന്‍ ആ കാട്ടു ചെമ്പകത്തിനു ചുറ്റും പാറി പറന്നു നടക്കുക ആയിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു രമേശ് മടങ്ങി എത്തി. ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചോദിച്ചു (എങ്ങനെയാ വരുമ്പോള്‍ തന്നെ ചോദിക്കുക?) ഒരു തൈ തരാമോ എന്ന്. ചോദിക്കേണ്ട താമസം, തരാം സാറേ, എന്ന് രമേശ് പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു വെച്ചു, സ്ഥലം നോക്കി വെച്ചോ, ചെമ്പക തൈ ഉടനെ കിട്ടും. അങ്ങനെ ഇരിക്കെ ഒരു ദിവസം രമേശ് ഫോണ്‍ ചെയ്തു, ''സാര്‍ ഓഫീസില്‍ ഉണ്ടോ, ഞാന്‍ ഇന്ന് അതിന്റെ കമ്പ് കൊണ്ട് വരാന്‍ ആണ് എന്ന്" എനിക്ക് സന്തോഷം ആയി.
ഉച്ച കഴിഞ്ഞപ്പോള്‍ രമേശ് വന്നു. കൂടെ ഒരാളും ഉണ്ട്. 'സാര്‍, കമ്പ് കൊണ്ട് വന്നിട്ടുണ്ട്, താഴെ വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, എന്തിനാ താഴെ വെച്ചത്.. മുകളിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു (ഓഫീസ് രണ്ടാം നിലയില്‍ ആണ്). രണ്ടു പേരും താഴെ ഇറങ്ങി പോയി കമ്പുമായി കയറി വന്നു. എന്റെ അമ്മേ, സത്യത്തില്‍ ഞാന്‍ ഞെട്ടിയത് അപ്പോഴാണ്. ഒരു വലിയ ഒരു കമ്പ്, രണ്ടു പേര് കൂടി താങ്ങി എടുത്തു കൊണ്ട് വന്നിരിക്കുന്നു
. ഏതാണ്ട് മൂന്നു ട്യൂബ് ലൈറ്റ് ന്റെ വണ്ണം, നീളം അതിന്റെ ഇരട്ടി. എനിക്ക് കരയണോ ചിരിക്കണോ എന്ന് തീരുമെടുക്കാന്‍ കഴിയാതെ ഞാന്‍ അവിടെ നിന്നു. ഈ വിറകു കൊള്ളി, ഇവിടെ എന്തു ആവശ്യത്തിനാണ് എന്നറിയാതെ മറ്റുള്ളവരും പകച്ചു നിന്നു!!സത്യം പറയാലോ, രമേശ് പണ്ടേ പൊട്ടത്തരങ്ങള്‍ കാണിക്കുന്നതില്‍ കേമന്‍ ആണ്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ , ദൈവമേ, ഞാന്‍ ഇത് എങ്ങനെ ബസില്‍ കയറ്റി വീട്ടില്‍ എത്തിക്കും. അതിനും പോംവഴി രമേശ് പറഞ്ഞു തന്നു, സാരമില്ല സാര്‍ ഞങ്ങള്‍ ബസ് വരെ എത്തിച്ചു തരാം എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, കൊണ്ട് തന്ന ആളോട് മര്യാദ കാണിക്കണ്ടേ. വീട്ടിലേക്കു ഈ വിറകു കമ്പുമായി ഇരുട്ടത്ത് കേറി ചെല്ലുന്ന എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരി പൊട്ടി. രമേഷിനെയും സുഹൃത്തിനെയും (അദ്ദേഹം ബൈകിന്റെ പിറകില്‍ ഇത് താങ്ങി കൊണ്ട് വരാന്‍ കൂടെ കൂടിയതാണ്) യാത്ര ആക്കി. ഞാന്‍ ഞങ്ങളുടെ സബ് സ്ടാഫിനെ വിളിച്ചു, കമ്പ് ഒരു വിധം ചെറിയ മൂന്നു കഷണം ആയിട്ട് ഒടിച്ചു, ബാക്കി വന്നവ മനസ്സില്ലാമനസ്സോടെ ജനലില്‍ കൂടി പുറകിലെ പറമ്പിലേക്ക് ഇട്ടു. വീട്ടില്‍ പിടിച്ചില്ലെങ്കിലും, ചിലപ്പോ പന്മനാഭന്റെ കഥയിലെ സൂര്യകാന്തി പൂക്കളെ പോലെ എന്റെ ഓഫീസ് ജനാലക്കു താഴെ നാളെ ഒരു ചെമ്പകം വളര്‍ന്നു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!
വീട്ടില്‍ കൊണ്ട് വന്നു ഞങ്ങള്‍ കമ്പ് കുഴിച്ചിട്ടു. എവിടെ, അതിനു ഒരു അനക്കവും ഇല്ല. ദിവസവും അതിനു വെള്ളം ഒഴിച്ച് കൊടുത്തു, ഒരു മാസത്തോളം കഴിഞ്ഞപ്പോ കമ്പുകള്‍ മൂന്നും ചീഞ്ഞു പോയി. രമേശ് ഇടക്കൊക്കെ വന്നു ചെമ്പകത്തിന്റെ സുഖന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ സംഭവം ചീഞ്ഞു പോയി എന്ന് അറിഞ്ഞപ്പോള്‍ വീണ്ടും വാഗ്ദാനം ചെയ്തു, 'അതിനെന്താ സാറേ, ഞാന്‍ ഇനീം കൊണ്ട് വരാം എന്ന് പറഞ്ഞു'. ഇത്തവണയും ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഒരു വിധം രമേശിനെ പറഞ്ഞു മനസ്സിലാക്കി, അല്പം ഇളയ കമ്പുകള്‍ മതി എന്നും, അത് ഒരു ചെറിയ പോളിത്തീന്‍ കവറില്‍ കൊള്ളുന്നത് മതിയെന്നുമൊക്കെ. ഇത്തവണ രമേശ് പറഞ്ഞു പോലെ തന്നെ ചെയ്തു. മൂന്ന് കവരങ്ങള്‍ ഉള്ള ഇലകളോട് കൂടിയ നല്ല ഒരു ചെറിയ കമ്പ് തന്നെ കൊണ്ട് തന്നു.
വീണ്ടും ഞങ്ങള്‍ കമ്പ് നട്ടു. കാത്തിരുന്നു. ഒരു ക്ഷീണവും കാണിക്കാതെ കമ്പ് മൂന്നും നല്ല ഭംഗിയില്‍ പിടിച്ചു വന്നു. രമേശ് ഇത്തവണ നിരന്തരം അന്വേഷണം ആയിരുന്നു. ഒടുവില്‍ ഞാന്‍ ചെമ്പകത്തിന്റെ പടം മൊബൈലില്‍ എടുത്തു കൊണ്ട് പോയി രമേശിനെ കാണിച്ചു. ഇതിനിടയില്‍ ഡിസംബറില്‍ ഞങ്ങളെ എല്ലാരേം തന്നെ വിസ്മയിപ്പിച്ചു കൊണ്ട് അതില്‍ മൊട്ടിട്ടു. മൊട്ടു ആണോ എന്ന് പോലും തര്‍ക്കം ഉണ്ടായിരുന്നു. കാരണം സാധാരണ നാടന്‍ ചെമ്പകങ്ങള്‍ നല്ല വണ്ണം ഉയര്‍ന്നു തലയ്ക്കു മീതെ പൊങ്ങി കഴിഞ്ഞാലെ പൂവിടുന്നത് കണ്ടിട്ടുള്ളു. ഇതിനു തറയില്‍ നിന്നു നാലടി പോലും പൊക്കമില്ല!! നോക്കി ഇരിക്കെ, മൊട്ടുകള്‍ വലുതായി, നല്ല ഭംഗിയുള്ള പൂക്കള്‍ ആയി. എന്റെ മനസ്സില്‍ ഞാന്‍ കണ്ട ചെമ്പക പൂക്കള്‍ തന്നെ.
ഇവിടെ ഞാന്‍ അത് പോസ്റ്റുന്നു..!! എന്റെ പ്രയത്നങ്ങള്‍ കണ്ടു ചെമ്പകത്തിനു അലിവു വന്നു എന്ന് തോന്നുന്നു. എന്നും പുതിയ പൂക്കള്‍ തന്നു കൊണ്ട് ഇപ്പോള്‍ എന്റെ മുറ്റത്തെ ചെറിയ ഒരു കോണില്‍ കുഞ്ഞി തല ഉയര്‍ത്തി എന്റെ കൊച്ചു ചെമ്പക തൈ എന്നും നാലഞ്ചു പൂക്കളുമായി
മണം പരത്തി നില്‍ക്കുന്നുണ്ട്!!
ഇവിടെ ഞാന്‍ അത് പോസ്റ്റുന്നു..!! എന്റെ പ്രയത്നങ്ങള്‍ കണ്ടു ചെമ്പകത്തിനു അലിവു വന്നു എന്ന് തോന്നുന്നു. എന്നും പുതിയ പൂക്കള്‍ തന്നു കൊണ്ട് ഇപ്പോള്‍ എന്റെ മുറ്റത്തെ ചെറിയ ഒരു കോണില്‍ കുഞ്ഞി തല ഉയര്‍ത്തി എന്റെ കൊച്ചു ചെമ്പക തൈ എന്നും നാലഞ്ചു പൂക്കളുമായി
മണം പരത്തി നില്‍ക്കുന്നുണ്ട്!!Friday, January 1, 2010
നവ വത്സരം

പോയ വര്‍ഷത്തിനെ കുറിച്ച് ആദ്യം ഓര്‍ക്കാം.
ഒരു പാട് നല്ല നല്ല നിമിഷങ്ങള്‍ തന്ന വര്‍ഷമാണ് കടന്നു പോയത്.
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..
ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നാല്‍ മതി അടുത്ത ദിവസവും എന്ന്..
വരാനിരിക്കുന്ന നാളുകള്‍ എങ്ങിനെ എന്ന് അറിയില്ലല്ലോ നമുക്ക്.
അത് കൊണ്ട് തന്നെ ഒന്നുമൊന്നും തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
ഓര്‍ക്കാപ്പുറത്ത് സന്തോഷം കൊണ്ട് തന്ന ഈശ്വരന്‍, ചോദിക്കാതെ തന്നെ എല്ലാം തരുമായിരിക്കും..
എന്നാലും എനിക്കെന്തോ...
വരാനിരിക്കുന്ന നാളുകള്‍ എങ്ങിനെ എന്ന് അറിയില്ലല്ലോ നമുക്ക്.
അത് കൊണ്ട് തന്നെ ഒന്നുമൊന്നും തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
ഓര്‍ക്കാപ്പുറത്ത് സന്തോഷം കൊണ്ട് തന്ന ഈശ്വരന്‍, ചോദിക്കാതെ തന്നെ എല്ലാം തരുമായിരിക്കും..
എന്നാലും എനിക്കെന്തോ...
വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളും കാത്തിരിപ്പിനെക്കാളും ഇഷ്ടം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്നേഹം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്നേഹം,
Monday, December 21, 2009
ക്രിസ്മസ്
ഡിസംബര്‍ ആയി . ക്രിസ്മസ് ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാസം . ക്രിസ്മസ് കഴിഞ്ഞാല്‍ ഉടനെ തന്നെ ന്യൂ ഇയര്‍ കൂടി വരുന്നത് കൊണ്ട് എപ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ പുതു വല്സരത്തിലേക്കും നീളാറുണ്ട് .
എല്ലാ കാര്യങ്ങളിലും എന്ന പോലെ കുട്ടിക്കാലത്തെ ക്രിസ്മസിനും മാധുര്യം ഏറും . എന്റെ വീട്ടില്‍ ഒരു ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാതെ വിടാറില്ല . ആരുടെ സ്കൂള്‍ ആണ് ആദ്യം ക്രിസ്മസ് അവധിക്കു പൂട്ടുന്നത് എന്ന് നോക്കിയിരിക്കും . അവസാനം സ്കൂള്‍ പൂട്ടി വരുന്ന ആള്‍ ബുക്ക് വലിച്ചെറിഞ്ഞു മറ്റുള്ളവരുടെ ഒപ്പം കളിയ്ക്കാന്‍ ഓടും . അപ്പച്ചന്റെ അനിയന്‍ ആയിരുന്നു തൊട്ടടുത്ത തറവാട്ടില്‍ താമസിച്ചിരുന്നത് . അവിടത്തെ കുട്ടികളും ഞങ്ങളും കൂടിയാല്‍ തന്നെ ധാരാളം .
ആദ്യത്തെ പണി നക്ഷത്രങ്ങള്‍
ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട് ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും .
ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട് ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും . എനിക്ക് ഓര്മ വെക്കുമ്പോള്‍ തന്നെ എന്റെ ഏറ്റവും മൂത്ത ചേട്ടന് ചാലക്കുടിയില്‍ ജോലിയുണ്ട് . ഞങ്ങള്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസം ഉണ്ട് . അത് കൊണ്ട് തന്നെ , ലീവ് എടുത്തു ചേട്ടന്‍ വരുമ്പോഴേക്ക് എല്ലാ തയ്യാറെടുപ്പും ഞങ്ങള്‍ നടത്തിയിരിക്കും . ചേട്ടന്‍ ആണ് ബലൂണുകള്‍ കൊണ്ട് വരുന്നത് . അന്ന് ചേട്ടന്‍ വരുന്നതും നോക്കി ഞങള്‍ ഇരിക്കും . മൂത്ത രണ്ടു ചേട്ടന്മാരും പിന്നെ കരോള്‍ കളിയ്ക്കാന്‍ പോവും .
അപ്പച്ചന്‍ ക്രിസ്മസിനു രണ്ടു മാസം മുന്നേ തന്നെ രണ്ടു താറാവിനെ മേടിച്ചു വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടാവും . ഞങ്ങള്‍ക്ക് ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും . നോമ്പ് അവസാനം ക്രിസ്മസ് രാത്രി ആണ് . അപ്പച്ചന്‍ അന്ന് പാതിരാ കുര്‍ബാന കഴിഞ്ഞു വരുന്നത് വരെ രാത്രിയിലെ ഭക്ഷണം കഴിക്കില്ല .ഞങ്ങള്‍ ഒക്കെ സാധാരണ പോലെ ഭക്ഷണം കഴിച്ചു രാത്രിയില്‍ പള്ളിയില്‍ പോയി വന്നു കിടന്നുറങ്ങുമ്പോള്‍ അപ്പച്ചന്‍ , പള്ളിയിലെ കഴിഞ്ഞു അപ്പവും താറാവ് ഇറച്ചിയും കൂട്ടി അത്താഴം കഴിച്ചിട്ടേ ഉറങ്ങൂ .
വീട്ടില്‍ അന്നേ കറന്റ് ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രത്തില്‍ വിളക്ക് ആണ് വെക്കുക . ഇന്നത്തെ പോലെ റെഡി മെയിഡ് സ്റ്റാര്‍ അന്ന് വാങ്ങാറില്ല . വീട്ടില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്ന സ്റ്റാര്‍ ആണ് ഉപയോഗിക്കുന്നത് . ചിലപ്പോള്‍ അപ്പച്ചനും സ്റ്റാര്‍ ഉണ്ടാക്കാന്‍ കൂടും . അന്ന് ഒരു വീടിനു ഒരു സ്റ്റാര്‍ മാത്രേ ഉണ്ടാക്കൂ . സന്ധ്യ ആകുമ്പോ സ്റ്റാര്‍ പയ്യെ കയര്‍ കെട്ടി താഴെ ഇറക്കി അതിന്റെ തട്ടില്‍ വിളക്ക് കത്തിച്ചു വെക്കും . രാവിലെ ഇറക്കി വിളക്ക് അണച്ച് വെക്കുകയും ചെയ്യും .
അന്ന് ഒരിക്കെ ഞങ്ങള്‍ ക്രിസ്മസ് ദിവസം രാത്രി പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ , (ഇന്നത്തെ എറണാകുളം ഫോര്‍ഷോര്‍ റോഡ് ) ഒരു സ്റാര്‍ കണ്ടു . അതിന്റെ താഴെ ഉള്ള മണ്ണ് മുഴുവന്‍ ചുവന്നിരിക്കുന്നു . ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയാണ് . എന്നോട് പറഞ്ഞു ചുവന്ന മണ്ണ് വരിക്കോ , നമുക്ക് വീട്ടില്‍ കൊണ്ട് ചെന്ന് ഇടാമെന്ന് . സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക് കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും . വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതു കൊണ്ട് എന്നെ മുന്നില്‍ നിറുത്തിയാണ് പല കാര്യങ്ങളും ചേട്ടനും ചേച്ചിമാരും സാധിച്ചിരുന്നത് . അവര്‍ക്ക് കുരങ്ങു കളിപ്പിക്കാനും ടാര്‍ഗറ്റ് ഞാന്‍ ആയിരുന്നു .അങ്ങനെ എന്തെല്ലാം തമാശകള്‍ .
ക്രിസ്മസിന്റെ അന്ന് രാവിലെ മുതല്‍ വീട്ടില്‍ കേക്കിന്റെ ബഹളമാണ് . അന്ന് വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒക്കെ കേക്കും കൊണ്ട് വരും .അയ്സിംഗ് ഉള്ള പ്ലം കേക്ക് ആണ് മിക്കവാറും കൊണ്ട് വരിക . അയ്സിംഗ് തിന്നു തിന്നു മധുരം ആര്‍ക്കും വേണ്ടാതെ ആകും . അപ്പൊ അമ്മ എല്ലാ അയ്സിംങ്ങും കൂടെ ടിന്നില്‍ അടച്ചു വെക്കും . പിന്നെ , രണ്ടു ദിവസം കഴിഞ്ഞേ അത് തരൂ . അപ്പൊ ആ അയ്സിംഗ് നും കടി പിടി കൂടും ഞങ്ങള്‍ ..
ഇത്തവണ ഞങ്ങള്‍ നോമ്പ് നോക്കുന്നുണ്ട് . കുട്ടികള്‍ക്ക് എന്നാലെങ്കിലും ക്രിസ്മസ് ന്റെ മധുരം ഉണ്ടാകട്ടെ . ക്രിസ്മസ് ദിനങ്ങള്‍ ഞങ്ങള്‍ ഒരിക്കലും തനിയെ ആഘോഷിക്കാറില്ല , അത് തറവാട്ടില്‍ ആയിരിക്കും .
ഇപ്പോഴും അപ്പവും താറാവ് ഇറച്ചിയും തന്നെ ക്രിസ്മസ് ദിനത്തിന്റെ മെനു എങ്കിലും പഴയ സ്വാദു വരുന്നില്ല ..അത് പോലെ ഒരു സ്റാറിനു പകരം മൂന്നു സ്റാര്‍ എങ്കിലും ഞങ്ങള്‍ തൂക്കാറുണ്ട് ..എന്നാലും പണ്ടത്തെ ഒരു സുഖം കിട്ടുന്നില്ല ..ഇപ്പൊ ചൊവ്വേ നേരെ ഒരു കാരോള്‍ സംഘം പോലും വരാറില്ല . ആര്‍ക്കും അതിനൊന്നും നേരം ഇല്ല .എല്ലാവരും tv യുടെ മുന്‍പില്‍ കുത്തിയിരികകുകയെ ചെയ്യുള്ളു ..
നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്തെ നമ്മളൊക്കെ വലുതാകുംതോറും പഴയ കാലത്തിനും ഓര്‍മകള്‍ക്കും മധുരം കൂടുന്നത് ?ഇപ്പൊ ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു ..വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെ ആയാല്‍ മതി എന്ന് മനസ്സ് പറയുന്നു ..
എന്റെ ബൂലോക കൂട്ടുകാര്‍ക്ക് എല്ലാര്ക്കും ക്രിസ്മസ് ആശംസകള്‍ ...
സസ്നേഹം ,
Friday, December 4, 2009
നമുക്കിത് വേണോ..?

ഒരു അക്കവ്ണ്ട്സ് മീറ്റിംഗ്. സ്ഥലം കോട്ടയത്തിനടുത്ത് കുട്ടിക്കാനം എന്ന പ്രകൃതി രമണീയമായ സ്ഥലം . എല്ലാ quarter കഴിയുമ്പോഴും അക്കവ്ണ്ട്സ് മീറ്റിംഗ് ഉണ്ടെങ്കിലും വര്‍ഷത്തിലെ ആദ്യത്തെ മീറ്റിംഗ് എപ്പോഴും പുറത്തു എവിടെ എങ്കിലും വെച്ചാണ് നടത്തുന്നത് . പോയ വര്‍ഷത്തെ ട്രയല്‍ ബാലന്‍സ് സമയത്തിന് കൊടുത്തതിന്റെ ഒക്കെ ഒരു appreciation മീറ്റിംഗ് ആയിരിക്കും ഇത് .
3 ദിവസത്തെ മീറ്റിംഗ് ആണ് . ഞങ്ങള്‍ ഏതാണ്ട് 30 പേര് ഉണ്ട് . കമ്പനിയുടെ കേരളത്തിലെ 19 ഡിവിഷന്‍ ഓഫീസില്‍ നിന്നും ഉള്ള ആളുകള്‍ ആണ് വന്നിരിക്കുന്നത് . എന്റെ കൂടെ ഞങ്ങളുടെ കാഷ്യെര്‍ നെ ഞാന്‍ കൊണ്ട് പോയിരുന്നു .ഒഫീഷ്യല്‍ വര്‍ക്ക് ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് തീര്‍ത്തു . രണ്ടാം ദിവസം രാത്രി ഒരു ഗെറ്റ് ടു ഗെതെര്‍ ഉണ്ടായിരുന്നു .
എല്ലാവരോടും രാത്രി ഡിന്നര്‍നു മുന്‍പ് recreation ഹാളില്‍ എത്താന്‍ പറഞ്ഞു . ഇതിനു മുന്‍പും ഞാന്‍ പുറത്തുള്ള മീറ്റിംഗ് അറ്റന്‍ഡ് ചെയ്തിട്ടുണ്ട് . കുമളിയിലും നെല്ലിയാംപതിയിലും ഒക്കെ വെച്ച് മീടിങ്ങ്സ് നടത്തിയിട്ടുണ്ട് . ഞങ്ങള്‍ സ്ത്രീകള്‍ 8 പേര്‍ ഉണ്ട് . മറ്റു ജനങ്ങള്‍ എല്ലാം തന്നെ പുരുഷ പ്രജകള്‍ . എല്ലാവരും തന്നെ 35-40 വയസ്സിനുള്ളില്‍ പ്രായം .
ചീഫ് റീജിയണല്‍ മാനേജര്‍ വന്നിരുന്നു . എല്ലാവരോടും എന്തെങ്കിലും അറിയാവുന്നത് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞു . ചിലര്‍ പാടി , ഡാന്‍സ് ചെയ്തവരും ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോള്‍ ചീഫ് പറഞ്ഞു , പുള്ളിക്കാരന്‍ ഒരു പാട്ട് പാടാം . അത് കേട്ട് ചിരി വരുന്നവര്‍ ചിരിച്ചോളൂ , പക്ഷെ എന്നാലും പാട്ട് നിര്‍ത്തുമെന്ന് കരുതണ്ട എന്ന് മുന്നറിയിപ്പ് തന്നു . ചീഫ് മലയാളി ആണ് . സാധാരണ ഞങ്ങള്‍ക്ക് ചീഫ് ആയിട്ട് മലയാളികള്‍ വരാറില്ല .
എല്ലാവരും പാട്ട് കേള്‍ക്കാനുള്ള ആകാംഷയോടെ ഇരുന്നു . സ്വതവേ ഗൌരവക്കാരനായ ചീഫ് പാടി തുടങ്ങി ..''ഓമലാളെ കണ്ടു ഞാന്‍ ...” ചിരി അടക്കി പിടിച്ചിട്ടും പൊട്ടി പോയി . നോക്കുമ്പോള്‍ ചിരിക്കാത്തവര്‍ ആരും ഇല്ല . എന്നാലും സര്‍ നിറുത്താന്‍ ഉള്ള ഭാവമില്ല . മുഴുവന്‍ പാടി തീര്‍ത്തിട്ടെ നിറുത്തിയുള്ളൂ .
ഒരു 9.30 മണിയോടെ ആണ് ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാതെ ഇരുന്ന ഒരു സംഭവം നടന്നത് . കമ്പനിയുടെ വകയായിട്ട് എല്ലാര്ക്കും ഡ്രിങ്ക്സ് വിളംബാന്‍ തുടങ്ങി . Ladies നു ഓറഞ്ച് ജൂസും . ഡ്രിങ്ക്സ് വേണ്ടവര്‍ക്ക് അതും ആകാം . പക്ഷെ , ഞങ്ങള്‍ അവരുടെ കൂടെ ഇരുന്നേ മതിയാകൂ , രണ്ടു റൌണ്ട്സ് അവര്‍ എടുക്കുന്നത് വരെ , അതിനു ശേഷം ഞങ്ങള്‍ക്ക് ഡിന്നര്‍ കഴിക്കാന്‍ പോവാമെന്നു !! മറ്റുള്ളവര്‍ക്ക് തുടരാം .
ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മുസ്ലിം ലേഡി ഉണ്ടായിരുന്നു . കണ്ണൂര്കാരി ആണ് . പുള്ളി വളരെ ഓര്‍ത്തഡോക്‍സ് ആണ് . പര്‍ദ്ദ ആണ് ധരിക്കുന്നത് . എല്ലാവരും ചുറ്റിലും ഇരുന്നു ഡ്രിങ്ക്സ് കഴിക്കുന്നത് കണ്ടപ്പോള്‍ ആളുടെ മുഖം വിവര്‍ണമായി . ഡ്രിങ്ക്സ് ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ തന്നെ , ചിലരുടെ പാട്ടിന്റെ രീതിയൊക്കെ മാറി . ഒരാളോട് പാടാന്‍ പറഞ്ഞാല്‍ രണ്ടു പേര്‍ പാടും എന്നായി .
അവര്‍ രണ്ടു റൌണ്ട്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രെസ്ടുരന്റിലേക്ക് പോവാന്‍ അനുമതി കിട്ടി . അല്ലെങ്കില്‍ മര്യാദ കേടാണ്ത്രെ . എന്തായാലും കമ്പനിയുടെ പുതിയ ഈ പരിഷ്ക്കാരം നമുക്ക് വേണ്ടായിരുന്നു എന്ന ഒരു അഭിപ്രായമായിരുന്നു സ്ത്രീകളുടെ ഇടയില്‍ . കാരണം , അപ്രിയകരമായ ഒരു അന്തരീക്ഷം ഒഴിവാക്കാമായിരുന്നു , അല്ലെങ്കില്‍ ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു ഹിന്റ് തന്നിരുന്നെങ്കില്‍ , വളരെ sensitive ആയ ladies നു എങ്കിലും ഒഴിഞ്ഞു നില്ക്കാമായിരുന്നു .ഭക്ഷണം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ ആരും തന്നെ ആ പരിസരത്ത് നിന്നില്ല , പാതിരാവായെന്നു കേട്ടു തലേ ദിവസത്തെ സദസ്സ് പിരിഞ്ഞപ്പോള്‍ .
തിരിച്ചു വന്നു കഴിഞ്ഞിട്ട് ഉള്ള സത്യം പറയാലോ , ഞാന്‍ ഈ കാര്യം മാത്രം വീട്ടില്‍ പറഞ്ഞില്ല . ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും , ഇനിയും മീടിങ്ങുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടതുണ്ട് . ഈ കാര്യം അറിഞ്ഞാല്‍ വീട്ടില്‍ നിന്നും വിടാന്‍ ഒരു ചെറിയ മടി ഉണ്ടാകും . വെറുതെ എന്തിനു വീട്ടില്‍ ഇരിക്കുന്നവരുടെ സമാധാനം കെടുത്തണം ?
നമുക്ക് ഈ സംസ്കാരം വേണോ ? ഡ്രിങ്ക്സ് കഴിക്കണം എന്നുള്ളവര്‍ക്ക് റൂമിലെ സ്വകാര്യതയില്‍ ഇരുന്നു അതാകാമല്ലോ . എന്തിനു ചുമ്മാ സ്ത്രീകള്‍ കൂട്ടിരിക്കണം എന്ന ഒരു പുതിയ രീതി . ഒരു പക്ഷെ , മനസ്സ് കൊണ്ട് ഒത്തിരി പുരോഗമനം ഇല്ലാത്തതു കൊണ്ടാവാം ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നത് . ഒരു പബ്ലിക് സെക്ടര്‍ കമ്പനിയുടെ കേരള റീജിയണല്‍ ഓഫീസ് കണ്ട്ട്ട് ചെയ്ത ഒഫീഷ്യല്‍ മീറ്റിംഗില്‍ നടന്ന സംഭവമാണ് ഞാന്‍ പറഞ്ഞത് . നോര്‍ത്ത് ഇന്ത്യയില്‍ ഈ കൂടെ ഇവരോടൊപ്പം ഡ്രിങ്ക്സ് കഴിക്കുന്ന സ്ത്രീകള്‍ ഉണ്ടത്രേ !
നിങ്ങള്‍ക്കെന്താ തോന്നുന്നത് ? നമുക്കിത് വേണോ ? ഇങ്ങനെ ഒരു സംസ്കാരം create ചെയ്യേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അതെന്തിന് ? എന്ത് നേടാന്‍ ?അഭിപ്രായം എന്തായാലും പറയുക . എനിക്ക് തെറ്റിയതാനെന്കിലോ ?
Tuesday, November 24, 2009
ഉപ്പിലിട്ട മോഹങ്ങള്‍ ..
കുമാരേട്ടന്റെ ബ്ലോഗില്‍ ഉപ്പുമാവിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ് . കുമാരേട്ടന്‍ സ്വാദു നോക്കിയിട്ടുള്ള ഉപ്പുമാവിനെ കുറിച്ചാണ് പറഞ്ഞത് . പക്ഷെ ഈ ജന്മത്തില്‍ ഒന്ന് സ്വാദു നോക്കാന്‍ പോലും പറ്റിയിട്ടില്ലാത്ത ഉപ്പുമാവിനെ കുറിച്ചാണ് എനിക്ക് പറയാന്‍ ഉള്ളത് .
ഞാന്‍ നാല് വരെ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു . ഏതാണ്ട് 12 മണി ആവുമ്പോ നല്ല വിശക്കുന്ന സമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന മണം ക്ലാസ്സ് മുറി ആകെ നിറയും . തൊട്ടരികെ ഉള്ള ജനലില്‍ കൂടെ നോക്കിയിരുന്നാല്‍ വേവിച്ച , മഞ്ഞ നിറമുള്ള ഉപ്പുമാവ് പകര്‍ന്നു ബക്കറ്റില്‍ ആക്കി കൊണ്ട് പോവുന്നത് കാണാം.
എന്റെ അമ്മയുടെ വീട് സ്കൂളിന്റെ തൊട്ടടുത്ത് ആണ് . അത് കൊണ്ട് എന്റെ ഊണ് അമ്മ വീട്ടില്‍ നിന്നാണ് . ഞാന്‍ പോയി വരുമ്പോഴേക്കും ഉപ്പുമാവ് എല്ലാരും തിന്നു കഴിഞ്ഞിട്ടുണ്ടാവും . എന്നെങ്കിലും ഒരിക്കല്‍ അതില്‍ നിന്നും അല്‍പ്പം തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോയിരുന്നു ഞാന്‍ . അടുത്ത ജന്മമെങ്കിലും ഉപ്പുമാവ് സ്കൂളില്‍ നിന്ന് തിന്നാന്‍ അനുവദിക്കുന്ന വീട്ടിലെ കുട്ടി ആവണം എന്ന് എത്ര പ്രാവശ്യം മനമുരുകി പ്രാര്‍ത്തിച്ചിട്ടുണ്ട് എന്നോ.. കുഞ്ഞു മനസ്സിലെ ഓരോരോ മോഹങ്ങള്‍..
ഞാന്‍ നാല് വരെ മാത്രമേ ആ സ്കൂളില്‍ പഠിച്ചുള്ളൂ . ഇത് പോലെ സ്വാദു നോക്കാന്‍ പറ്റാതെ വല്ലാതെ മോഹിച്ചു പോയ മറ്റൊരു സാധനം കൂടെ ആ സ്കൂളിലെ ഓര്‍മയില്‍ ഉണ്ട് . അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ആരുടെയും പേര് എനിക്കിപ്പോള്‍ ഓര്‍മയില്ല . പക്ഷെ ബാബു .T യെ ഒരിക്കലും മറക്കാന്‍ പറ്റില്ല . ഇന്നും ആ പേരും ഉപ്പുമാങ്ങയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഏതോ ഒരു പട്ടരു കുട്ടിയായിരുന്നു ബാബു .T. (നോക്കൂ , സ്കൂളിലെ കൂട്ടുകാരുടെ initial വരെ നമ്മള്‍ മറക്കില്ല ..അല്ലെ ?) എന്നും ഉച്ചക്ക് ചോറ് ഉണ്ണാന്‍ കൊണ്ട് വരുമ്പോള്‍ കറി ആയിട്ട് ഒരു വല്യ ഉപ്പുമാങ്ങ മുഴുവന്‍ ആയിട്ട് കൊണ്ട് വരും ഈ കുട്ടി .. ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു , അറ്റത്ത് നിന്നും , ടൂത്ത് പേസ്റ്റ് ഇല്‍ നിന്നും പേസ്റ്റ് വരുന്നത് പോലെ വരുന്ന ഉപ്പുമാങ്ങാ കുഴമ്പു എല്ലാരേയും കൊതിപ്പിച്ചു തിന്നും .
ഞാന്‍ എത്ര പ്രാവശ്യം കൊതി പിടിച്ചു നോക്കി നിന്നിട്ടുണ്ട് ..അതില്‍ ഒരല്‍പം തിന്നാന്‍ എനിക്ക് ഒത്തിരി ആശയുണ്ടായിരുന്നു . അവനോടു ചോദിക്കാനും അഭിമാനം സമ്മതിക്കില്ല . നാലാം ക്ലാസ്സ് കഴിയുന്നത് വരെ അവന്‍ എന്നും ഇങ്ങനെ മാങ്ങ കൊണ്ട് വന്നു കൊതിപ്പിച്ചു തിന്നുമായിരുന്നു .
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും , അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു . ഒരു പക്ഷെ അന്ന് അതിന്റെ സ്വാദ് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത മോഹം ബാക്കിയുണ്ടാവില്ലായിരുന്നു.പിന്നീട് എത്രയോ തവണ ഞങ്ങള്‍ വീട്ടില്‍ കോണ്‍ക്രീറ്റ് എന്ന ഓമന പേരിട്ടു വിളിക്കുന്ന ഉപ്പുമാവും , ഉപ്പുമാങ്ങയും ഞാന്‍ തിന്നിട്ടും എന്തെ പഴയതിന്, അതും ഒരിക്കലും കഴിക്കാന്‍ പോലും പറ്റാതെ ഇരുന്നതിനു മനസ്സ് ഇത്ര സ്വാദു നല്‍കുന്നു...?
ഞാന്‍ നാല് വരെ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു . ഏതാണ്ട് 12 മണി ആവുമ്പോ നല്ല വിശക്കുന്ന സമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന മണം ക്ലാസ്സ് മുറി ആകെ നിറയും . തൊട്ടരികെ ഉള്ള ജനലില്‍ കൂടെ നോക്കിയിരുന്നാല്‍ വേവിച്ച , മഞ്ഞ നിറമുള്ള ഉപ്പുമാവ് പകര്‍ന്നു ബക്കറ്റില്‍ ആക്കി കൊണ്ട് പോവുന്നത് കാണാം.
എന്റെ അമ്മയുടെ വീട് സ്കൂളിന്റെ തൊട്ടടുത്ത് ആണ് . അത് കൊണ്ട് എന്റെ ഊണ് അമ്മ വീട്ടില്‍ നിന്നാണ് . ഞാന്‍ പോയി വരുമ്പോഴേക്കും ഉപ്പുമാവ് എല്ലാരും തിന്നു കഴിഞ്ഞിട്ടുണ്ടാവും . എന്നെങ്കിലും ഒരിക്കല്‍ അതില്‍ നിന്നും അല്‍പ്പം തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോയിരുന്നു ഞാന്‍ . അടുത്ത ജന്മമെങ്കിലും ഉപ്പുമാവ് സ്കൂളില്‍ നിന്ന് തിന്നാന്‍ അനുവദിക്കുന്ന വീട്ടിലെ കുട്ടി ആവണം എന്ന് എത്ര പ്രാവശ്യം മനമുരുകി പ്രാര്‍ത്തിച്ചിട്ടുണ്ട് എന്നോ.. കുഞ്ഞു മനസ്സിലെ ഓരോരോ മോഹങ്ങള്‍..
ഞാന്‍ നാല് വരെ മാത്രമേ ആ സ്കൂളില്‍ പഠിച്ചുള്ളൂ . ഇത് പോലെ സ്വാദു നോക്കാന്‍ പറ്റാതെ വല്ലാതെ മോഹിച്ചു പോയ മറ്റൊരു സാധനം കൂടെ ആ സ്കൂളിലെ ഓര്‍മയില്‍ ഉണ്ട് . അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ആരുടെയും പേര് എനിക്കിപ്പോള്‍ ഓര്‍മയില്ല . പക്ഷെ ബാബു .T യെ ഒരിക്കലും മറക്കാന്‍ പറ്റില്ല . ഇന്നും ആ പേരും ഉപ്പുമാങ്ങയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഏതോ ഒരു പട്ടരു കുട്ടിയായിരുന്നു ബാബു .T. (നോക്കൂ , സ്കൂളിലെ കൂട്ടുകാരുടെ initial വരെ നമ്മള്‍ മറക്കില്ല ..അല്ലെ ?) എന്നും ഉച്ചക്ക് ചോറ് ഉണ്ണാന്‍ കൊണ്ട് വരുമ്പോള്‍ കറി ആയിട്ട് ഒരു വല്യ ഉപ്പുമാങ്ങ മുഴുവന്‍ ആയിട്ട് കൊണ്ട് വരും ഈ കുട്ടി .. ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു , അറ്റത്ത് നിന്നും , ടൂത്ത് പേസ്റ്റ് ഇല്‍ നിന്നും പേസ്റ്റ് വരുന്നത് പോലെ വരുന്ന ഉപ്പുമാങ്ങാ കുഴമ്പു എല്ലാരേയും കൊതിപ്പിച്ചു തിന്നും .
ഞാന്‍ എത്ര പ്രാവശ്യം കൊതി പിടിച്ചു നോക്കി നിന്നിട്ടുണ്ട് ..അതില്‍ ഒരല്‍പം തിന്നാന്‍ എനിക്ക് ഒത്തിരി ആശയുണ്ടായിരുന്നു . അവനോടു ചോദിക്കാനും അഭിമാനം സമ്മതിക്കില്ല . നാലാം ക്ലാസ്സ് കഴിയുന്നത് വരെ അവന്‍ എന്നും ഇങ്ങനെ മാങ്ങ കൊണ്ട് വന്നു കൊതിപ്പിച്ചു തിന്നുമായിരുന്നു .
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും , അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു . ഒരു പക്ഷെ അന്ന് അതിന്റെ സ്വാദ് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത മോഹം ബാക്കിയുണ്ടാവില്ലായിരുന്നു.പിന്നീട് എത്രയോ തവണ ഞങ്ങള്‍ വീട്ടില്‍ കോണ്‍ക്രീറ്റ് എന്ന ഓമന പേരിട്ടു വിളിക്കുന്ന ഉപ്പുമാവും , ഉപ്പുമാങ്ങയും ഞാന്‍ തിന്നിട്ടും എന്തെ പഴയതിന്, അതും ഒരിക്കലും കഴിക്കാന്‍ പോലും പറ്റാതെ ഇരുന്നതിനു മനസ്സ് ഇത്ര സ്വാദു നല്‍കുന്നു...?
Friday, November 13, 2009
കിണറ്റിലെ മീന്‍..
മൂന്നു നാല് ദിവസം , ഓഫീസില്‍ നിന്ന് ലീവ് എടുത്തു വീട്ടിലിരുന്ന ഒരു അവസരം . രാവിലെ കുട്ടികള്‍ രണ്ടു പേരും സ്കൂളിലും , പുള്ളിക്കാരന്‍ ഓഫീസിലും പോയി . എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ല . മീന്‍കാരന്‍ വന്നപ്പോള്‍ കുറച്ചു ചെറിയ മീനുകള്‍ വാങ്ങി . മീന്‍ വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തോന്നി . കുറച്ചു മീന്‍ ഉണക്കിയാലോ ?
എനിക്ക് ആണെങ്കില്‍ മീന്‍ ഉണക്കി ഒരു പരിചയവും ഇല്ല . അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഈ നാട്ടില്‍ (എറണാകുളം) പള്ളത്തി എന്ന് പറയുന്ന ചെറിയ മീന്‍ ആണ് വാങ്ങിയത് . അതില്‍ നിന്ന് ഒരു 15-20 മീന്‍ ഞാന്‍ എടുത്തു ഉപ്പിട്ട് മാറ്റി വെച്ചു . മീന്‍ ഉണക്കാന്‍ നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത് , കാക്ക കൊണ്ട് പോവാതെ ഇരിക്കാന്‍ എന്താ വഴി ? എനിക്കാണെങ്കില്‍ മീന്‍ മൂടാന്‍ പറ്റിയ വല ഒന്നും ഇല്ല .
ചേച്ചിയെ ഫോണ്‍ ചെയ്തു . (അതെ , എന്റെ മഴ പോസ്റ്റില്‍ മീന്‍ വിഴുങ്ങിയ കക്ഷിയെ http://raadha.blogspot.com/2009/09/blog-post_25.html ) ചേച്ചിക്ക് എന്തിനും ഉടനെ മറുപടി കാണും . ചേച്ചി പറഞ്ഞു ഒരു പഴയ കുട എടുത്തു തല തിരിച്ചു നിവര്‍ത്തി വെക്കുക . അതിനുള്ളില്‍ മീന്‍ നിരത്തി ഇടുക . വെയിലത്ത് വെക്കുക . കാര്യം സിമ്പിള്‍ . കാക്ക വരില്ല .കാക്കക്ക് കറുപ്പിനെ പേടിയാണത്രെ! .
എന്തായാലും ഞാന്‍ ഒരു പഴയ കുട തപ്പിയെടുത്തു , ചേച്ചി പറഞ്ഞത് പോലെ , മീന്‍ നിരത്തി വെച്ചു . നല്ല വെയില് കൊള്ളുന്നിടത്തു വെക്കണമല്ലോ . വെയില്‍ തപ്പി നടന്നപ്പോ കണ്ടത് ഞങ്ങളുടെ കിണറിന്റെ മുകളിലാണ് നല്ല വെയില്‍ കിട്ടുന്നത് . വീട്ടിലെ കിണര്‍ വളരെ ചെറിയ കിണര്‍ ആണ് . കുടിക്കാന്‍ ഒഴിച്ച് മറ്റെല്ലാ ആവശ്യങ്ങള്‍ക്കും കിണറിലെ വെള്ളം മോട്ടോര്‍ അടിച്ചു എടുക്കുകയാണ് പതിവ് .
ഞാന്‍ നോക്കിയപ്പോ എന്റെ പഴയ കുടയും കിണറിന്റെ വ്യാസവും കൃത്യം പാകം . പിന്നെ ഒട്ടും അമാന്തിച്ചില്ല . കുട കിണറിന്റെ മുകളില്‍ വട്ടം വെച്ചു . ഇനി കാക്കയെ പേടിക്കന്ടെല്ലോ , ഞാന്‍ സ്വസ്ഥമായിട്ട് എന്റെ മറ്റു പണികളില്‍ മുഴുകി . വൈകിട്ട് അവര്‍ എല്ലാം വരുമ്പോള്‍ ഉണക്ക മീന്‍ ഉണ്ടാക്കിയ വിശേഷവും പറയാം എന്ന് കരുതി . ഇടയ്ക്കു ഒന്ന് പോയി നോക്കി. കുഴപ്പമില്ല. കാക്ക ആ സമീപത്തെങ്ങും ഇല്ല. മീന്‍ സുന്ദരമായിട്ടു ഉണങ്ങുന്നുണ്ട്.
ഏതാണ്ട് ഉച്ചയായപ്പോള്‍ ഞാന്‍ t v യും കണ്ടു കൊണ്ട് ഊണ് കഴിക്കയായിരുന്നു . എന്റെ മണിയന്‍ പൂച്ച ആകെ നനഞ്ഞു കുളിച്ചു മേല്‍ മുഴുവന്‍ നക്കി തുടച്ചു കയറി വരുന്നത് കണ്ടു . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഈ പൂച്ച എങ്ങനാ നനഞ്ഞേ ? മഴ ഒന്നും ഇല്ലെല്ലോ ? പുറത്തു കത്തി കാളുന്ന നല്ല വെയില്‍!.
പോസ്റ്റ് വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടി കാണുമല്ലോ . എന്റെ തലയിലും ബള്‍ബ് കത്തി . ഞാന്‍ ഓടി മുറ്റത്തേക്ക് ചെന്ന് കിണറില്‍ നോക്കി !! എന്റെ കുട കിണറിന്റെ പകുതി വഴിയില്‍ തങ്ങി നില്‍ക്കുന്നു . മീന്‍ മുഴുവന്‍ കിണറ്റില്‍ !! താഴെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് പോലെ എന്റെ കുഞ്ഞു മീനുകളെ കിണറ്റിലെ വെള്ളത്തില്‍ നന്നായി തെളിഞ്ഞു കാണാം . കൈ എത്തിച്ചു കുടയുടെ കാലില്‍ പിടിച്ചു ഞാന്‍ കുട എടുത്തു . സംഭവം മനസ്സിലായല്ലോ . മീന്‍ കണ്ട പൂച്ച ആര്‍ത്തി മൂത്ത് കുടയിലേക്ക് എടുത്തു ചാടി , പൂച്ചയും മീനും കുടയും കിണറ്റില്‍ !!
ഞാന്‍ എങ്ങനെ ഇത്ര മണ്ടത്തരം കാണിച്ചു എന്നത് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല . അതോ പൂച്ചയാണോ മണ്ടത്തരം കാണിച്ചത് ? :) മീന്‍ പോയത് പോട്ടെന്നു വെക്കാം . പക്ഷെ , ഇനി ആ മീന്‍ കിണറ്റില്‍ കിടന്നാല്‍ കിണറ്റിലെ വെള്ളം ചീത്ത ആകത്തില്ലേ ?ആകെപ്പാടെ അബദ്ധമായി !! വല്ല ബുക്കും വായിച്ചു ഇരുന്നാല്‍ മതിയായിരുന്നു !!
വൈകിട്ട് , എല്ലാരും വന്നു കഴിഞ്ഞപ്പോള്‍ പയ്യെ കാര്യം പറഞ്ഞു . മോള്‍ക്കും മോനും ചിരി അടക്കാന്‍ പറ്റിയില്ല . പുള്ളിക്കാനെങ്കില്‍ ദേഷ്യം വന്നിട്ടും വയ്യ . ഇനി കിണറ്റില്‍ ചാടാതെ പറ്റുമോ ? ഞങ്ങള്‍ക്കൊക്കെ കരയില്‍ നില്‍ക്കാനല്ലേ അറിയൂ..?ചുരുക്കി പറഞ്ഞാല്‍ അന്ന് സന്ധ്യ വരെ എല്ലാരും കിണറ്റില്‍ നിന്ന് മീനിനെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു . പുള്ളി കിണറ്റില്‍ ഇറങ്ങി , എങ്ങനെ ഒക്കെയോ മീനുകളെ കുറെ പെറുക്കി എടുത്തു . കുറച്ചു കഴിഞ്ഞപ്പോള്‍ മടുത്തു കയറി വന്നു . പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ബാക്കി മീന്‍ കിടന്നു ചീഞ്ഞു നാറാന്‍ തുടങ്ങി . വീണ്ടും ഇറങ്ങി .....
എന്തിനധികം പറയാന്‍ , ഇപ്പൊ വീട്ടില്‍ ആര്‍ക്കു എന്ത് അബദ്ധം പറ്റിയാലും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗം നിലവില്‍ വന്നു !!! പറഞ്ഞു പറഞ്ഞു എന്റെ വീട്ടില്‍ മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇത് പറയാന്‍ തുടങ്ങിയിട്ടുണ്ട് ..ചേ, ആകെ മോശമായി പോയി ......
Subscribe to:
Posts (Atom)

