പറയാതിരിക്കാമായിരുന്നു ..
പക്ഷെ
പറഞ്ഞു പോയില്ലേ ?
പറയാതെ അറിയാത്തവരോട്
തീര്‍ച്ചയായും
പറഞ്ഞു
അറിയിക്കേണ്ടായിരുന്നു
പറഞ്ഞു അറിയുന്നതിനേക്കാള്‍
നല്ലത് ,
പറയാതെ
അറിയുന്നതല്ലേ ?
പറഞ്ഞു പോയില്ലേ ..
ഇനി എങ്ങനെ
തിരിച്ചെടുക്കും ?
അറിഞ്ഞു പോയില്ലേ
ഇനി എങ്ങനെ
പറയാതെ അറിയിക്കും
ഒന്നും വേണ്ടായിരുന്നു ..
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ..!!
Subscribe to:
Post Comments (Atom)
32 comments:
പറയാനുള്ളത് പറയുന്നത് തന്നെയല്ലെ നല്ലത്...?
പറഞ്ഞിട്ട് മനസ്സിനെ ഫ്രീ ആക്കുക അതാണ് നല്ലത് എന്ന് തോന്നുന്നു
ഇനി പറഞ്ഞില്ലേ ഇടി മേടിക്കും...ഗ്ര്ര്ര്ര്ര്‍
എഴുതാതിരിക്കാം.. പക്ഷേ എഴുതിപ്പോയില്ലേ..?
ഒന്നും വേണ്ടായിരുന്നു
വായിച്ചുപോയില്ലേ... കമന്റ്സ് എഴുതാതിരിക്കാം.. കമന്റ്സ് എഴുതിപ്പോയില്ലേ ...
athe va vitta vaaku pinne thirichedukkanaavillallo..!
:)
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ..!!
പറയണം
കൊള്ളാം മാഷെ
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ..!!
പറയണം
കൊള്ളാം മാഷെ
ഒന്നും വേണ്ടാ ഇനി പറയു
ഇങ്ങള് കാര്യം പറഞ്ഞില്ലാട്ടാ...
എന്നാലും മ്മള് അറിഞ്ഞൂ..
ആശംസകൾ!!!
വന്നു പോയില്ലെ ഞാൻ
വായിച്ചും പോയി
വായിക്കാതിരുന്നാൽ മതിയായിരുന്നു.
വായിച്ചതെങ്ങനെ
തിരിച്ചെടുക്കും.
ഒന്നും പറയാതെ
അറിയാതെ
പോയാലും മതിയായിരുന്നു....
പക്ഷെ
പറഞ്ഞു പോയില്ലേ ?
enthayalum paranju... eni parachil thurannu kondeyirikkuka... vayikkan njagalum thuninjirangiyallo?
പറയണോ, പറയാതിരിക്കണോ, എന്താ ഇപ്പോ ചെയ്യേണ്ടതു്, ആകെ കൂടി കണ്‍ഫ്യൂഷനായല്ലോ!
അതെ ആകെ കൺഫ്യൂഷനായി
@khader :) അതെ, അത് കൊണ്ടല്ലേ പറഞ്ഞത്...
@ramanika :) എനിക്കും അങ്ങനെ തോന്നിയത് കൊണ്ടല്ലേ പറഞ്ഞത്..
@കണ്ണനുണ്ണി :) പറഞ്ഞല്ലോ. പറഞ്ഞിട്ടും അറിഞ്ഞില്ലെങ്കില്‍ എന്താ ചെയ്ക..? ഹ ഹ
@കുമാരന്‍ :) എഴുതിയത് വായിച്ചും പോയി...ഇനി എന്താ ചെയ്ക?
@കൂതറ :) അതെ, ഒന്നും വേണ്ടായിരുന്നു..
@ബ്രുഹസ്പതി :) കമന്റിനു മറുപടി എഴുതിയും പോയി..
വേണ്ടായിരുന്നു.!
@നിറങ്ങള്‍ :) അതെ, സത്യം
@ഉമേഷ് :) പറഞ്ഞല്ലോ.
ഇനി എങ്ങനെ പറയാതെ അറിയിക്കും?
@പാവപ്പെട്ടവന്‍ :) ഇനി പറഞ്ഞിട്ട് കാര്യമില്ല..
അറിയാത്ത കാര്യം പറഞ്ഞു പോയി..
@OAB :) കമന്റ് കണ്ടും പോയി,
വായിച്ചും പോയി,
മറുപടി എഴുതിയും പോയി...
കാണാതിരുന്നാല്‍ മതിയായിരുന്നു..!
ചേച്ചി ..ഇനി വേണ്ടായിരുന്നു എന്ന് വിചാരിച്ചാലും പറഞ്ഞത് മായ്ക്കാന്‍ ആവില്ലല്ലോ...
അടുത്ത തവണ പറയുന്നതിന് മുന്‍പേ രണ്ട് തവണ ആലോചിക്കാം..:)
@ത്രിശൂര്കാരന്‍ :) അതെ, പറഞ്ഞു അറിഞ്ഞു പോയില്ലേ?
@മനോ :) അതെ, പറഞ്ഞും പോയി, അറിഞ്ഞും പോയി, ഇനി ഇപ്പൊ തുടരാതെ വയ്യ..!
@Typist :) പറയണം, അറിയാത്തത് പറയണം, എന്നിട്ട് ഇങ്ങനെ കവിതയും എഴുതണം..
എന്നിട്ട് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നണം..
@കുഞ്ഞായി :)
വരണ്ടായിരുന്നു..വായിക്കണ്ടായിരുന്നു.. കണ്‍ഫ്യൂഷന്‍ ആകണ്ടായിരുന്നു..!! പക്ഷെ വന്നു പോയില്ലേ? വായിച്ചില്ലേ? കണ്‍ഫ്യൂഷന്‍ ആയില്ലേ?
@VEERU :) കണ്ടോ..പറയാതെ അറിഞ്ഞത്. ആശംസകള്‍ക്ക് നന്ദി ട്ടോ.
@രാജി :) അങ്ങനെ അല്ല രാജി.. പറയാതെ അറിയാത്തവര്‍ക്ക് പറഞ്ഞു തന്നെ കൊടുക്കണം..എന്നിട്ട് ഒന്നും വേണ്ടായിരുന്നു എന്ന് സങ്കടപ്പെടുകയും വേണം..
അല്ലെങ്കിലും ഇങ്ങിനെ തന്നെയാ ... രണ്ടുവര്‍ഷത്തോളം എന്‍റെ ശിഷ്യയായിരുന്നു അന്നൊക്കെ എന്‍റെ ചൂരല്‍ വടിക്ക് വിശ്രമമില്ലായിരുന്നു. വായിക്കാന്‍ പറഞ്ഞാല്‍ എഴുതും എഴുതാന്‍ പറഞ്ഞാല്‍ പാടും. പഠിപ്പിച്ചു പഠിപ്പിച്ച് എനിക്ക് എഴുത്തും വായനയും കൈമോശം വന്നുപോയിരിക്കുന്നു. ഞാന്‍ വന്നെന്നറിഞ്ഞാല്‍ ശിഷ്യഗണങ്ങള്‍ വിറക്കുമായിരുന്നു അന്നൊക്കെ .... പുതിയൊരു ചൂരല്‍ വടി ഉണ്ടാക്കിവച്ചിട്ടുണ്ടേ... ങാ ...
പറയണ്ടായിരുന്നു എഴുതിപ്പോയില്ലേ
അറിയിക്കാമായിരുന്നു പറഞ്ഞില്ലല്ലോ ...
wow! nice one...
njaanum eppazhum karuthaarullathu ithu thanne...:)
@ബ്രുഹസ്പതി :) ഓര്‍മ്മയുണ്ടോ അന്നൊരു ദിവസം ക്ലാസ്സ് കട്ട് ചെയ്തു seniors ന്റെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോള്‍ സര്‍ അതിലെ വന്നു, ഞങ്ങളെ എല്ലാരേം വിളിച്ചു ക്ലാസ്സില്‍ കയറ്റി ഇരുത്തി. കാരണം ക്ലാസ്സില്‍ ഇരിക്കാന്‍ ഞങ്ങള്‍ നാലഞ്ചു പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകാരുല്ല്. അത്രയ്ക്ക് കേമമല്ലേ പഠിപ്പീര്..അന്ന് നേരെ ചൊവ്വേ ആ ചൂരല്‍ കളഞ്ഞിട്ടു ഞങ്ങളെ പടിപ്പിചിരുന്നെന്കില്‍...!!!
പറയാതെ അറിയുമെന്ന് കരുതിയതാ..ഇനിയിപ്പോ പറഞ്ഞു തന്നെ അറിയിക്കാം..അല്ല പിന്നെ!!!
@devaranjini :) അപ്പൊ എന്നെ പോലെ തല തിരിഞ്ഞവര്‍ വേറെയുമുണ്ട്.. സാധാരണ ആളുകള്‍ പറയുന്നതിന് മുന്നേ ചിന്തിക്കും..ഞാന്‍ നേരെ മറിച്ചാ..
പോസ്റ്റ് വായിക്കാതിരിക്കാമായിരുന്നു.. പക്ഷേ വായിക്കാതിരിക്കാന്‍ മനസ്സ് വന്നില്ല... കമന്റ് എഴുതാതിരിക്കാമായിരുന്നു... പക്ഷേ എഴുതിപ്പോയില്ലേ...
നന്നായിരിക്കൂന്നൂട്ടോ... വല്ലപ്പോഴും എന്റെ പുതിയ സംരംഭത്തിലും വരിക...
http://stormwarn.blogspot.com/
അതുതന്നെയാണ് പറയാതിരുന്നത്... അല്ല പറഞ്ഞത്, പഠിക്കുന്ന പിള്ളേര്‍ക്ക് ക്ലാസിലൊന്നും ഇരിക്കേണ്ടാ.. ക്ലാസിന്നു പുറകില്‍നിന്നാലും പഠിക്കുന്നവര്‍ക്ക് ക്ലാസ് വാങ്ങാം. അത്രയ്ക്ക് ശ്രവണസുഖല്ലേ... പാട്ടുപാടുന്നപോലെ ... ആണ്‍പിള്ളേര്‍ പുറത്തുനിന്നു ആടിക്കളിക്കുന്നതു കണ്ടില്ലേ ... ഞാന്‍ വന്നശേഷം എത്രമാത്രം നാട്യശിരോമണിമാരും നാട്യശിരോമണന്‍മാരുമാണ് ഉണ്ടായത് ... അല്ല നമ്മളല്ലേ ഞാന്‍ ക്ലാസ്സെടുക്കുമ്പോള്‍ കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടിരുന്നത് അന്ന് പുറത്താക്കിയിരുന്നു അല്ലെ .. പിന്നെയും രണ്ടുപേര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോഴും വരച്ച്കൊണ്ടിരിക്കുകായാണോ ... നിങ്ങളുടെ ഓഫീസിലെ MD യെ ഞാന്‍ പഠിപ്പിച്ചിരുന്നു ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ചോദിച്ചോളൂ പ്രമോഷന്‍ ഉറപ്പാ ....
കണ്ടുപോയ്...
വായിച്ചുപോയ്...
ഇനി ഒന്നും മിണ്ടാതെ പോകുന്നതെങ്ങനെ...
വരാതിരിക്കാമായിരുന്നു...
പക്ഷെ, വന്നുപൊയ്..
കണ്ടുപോയ്...
എല്ലാരും പറഞ്ഞു,എനിക്ക് പറയാനൊന്നുമില്ലെന്നു..
"ഒന്നും വേണ്ടായിരുന്നു ...
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ...!"
അതെ... എന്നാലും പറഞ്ഞു പോയില്ലേ... :)
@ബ്രുഹസ്പതി :) സത്യം പറയാലോ..ഞങ്ങള്‍ St.teresasil നിന്നും വന്ന മൂന്നു പേര്‍ക്കും ക്ലാസ്സ് കട്ട് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. (മറ്റവരെ രണ്ടു പേരെയും അറിയാലോ, അതെ, ഗീതയും, അജിതയും) അപ്പോഴാണ് പാവം തോന്നിപ്പിക്കുന്ന സര്‍ ഞങ്ങളുടെ ടാര്‍ഗറ്റ് ആയത്. അങ്ങനെ ആദ്യത്തെ കട്ട് തന്നെ സര്‍ പിടിച്ചു, എന്നാലും അത് ഒരു തുടക്കം മാത്രം ആയിരുന്നു..!! സര്‍ കാരണമാണ് ഞങ്ങള്‍ക്ക് വിശദമായി seniors നെയും juniors നെയും പരിചയപ്പെടാന്‍ സാധിച്ചത്. നന്ദിയുണ്ട് ട്ടോ.
പിന്നെ, ഞങ്ങളുടെ MD യെ സര്‍ പടിപ്പിചിരുന്നെന്കില്‍ സര്‍ പണ്ടേ നന്നായി പോയേനെ...
ചെയ്, ഇത് ഇവിടെ പറയണ്ട എന്ന് കരുതിയതാ..
പറഞ്ഞു പോയില്ലേ..? ഇനി എന്ത് ചെയ്യും?
@വി.കെ. :) വന്നല്ലോ..
കണ്ടല്ലോ..
വരാതിരിക്കമായിരുന്നു..
മിണ്ടാതിരിക്കമായിരുന്നു..
പക്ഷെ മിണ്ടി പോയില്ലേ?
@ഒരു നുറുങ്ങു :)
ഒന്നും പറയാന്‍ ഇല്ലാത്തവര്‍ക്കാന് ഈ ബ്ലോഗ്..
സ്വാഗതം.
@ശ്രീ :)
അതെ അനിയാ, പറഞ്ഞു പോയില്ലേ..
ഇനി ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നാന്‍ അല്ലെ പറ്റൂ..?
എന്തു ചെയ്യാന്‍ ഒന്നും വേണ്ട, അടുത്ത ബ്ലോഗുകാണുംവരെ വണക്കം ...നന്ദി.
@വിനുവേട്ടന്‍ :) ഞാന്‍ താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്. കമന്റ് ഇടാറില്ല എന്ന് മാത്രം. ഇതിലെ വന്നെത്തി നോക്കിയതിനു നന്ദി. എന്താ ചെയ്കാ..പറയണ്ട എന്ന് തോന്നുന്നത് പറഞ്ഞു പോകുന്ന കൂട്ടത്തിലാ ഞാന്‍..പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
@ബ്രുഹസ്പതി :) നന്ദിയുണ്ട് ട്ടോ. കമന്റ് ബോക്സ് ആക്റ്റീവ് ആക്കിയതില്‍...
Post a Comment