തിങ്കളാഴ്ച രാവിലെ . ടോം സോയെര്‍നെ പോലെ എനിക്ക് മടി പിടിക്കുന്ന ദിവസം . രാവിലെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാന്‍ തോന്നാതെ വല്ലാതെ മൂഡി ആയ ഒരു ദിവസം . എന്റെ മനസ്സ് പോലെ തന്നെ പ്രകൃതിയും മൂടിക്കെട്ടി നില്‍ക്കുന്നു . മഴക്കാര്‍ ഉണ്ട് . എന്നാല്‍ മഴ ഒട്ടു പെയ്യുന്നും ഇല്ല . മനസ്സ് നിറയെ വിഷാദ ചിന്തകളോടെ ഞാനും .
ഓഫീസിലേക്കുള്ള ബസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനപ്പൂര്‍വം എനിക്ക് കിട്ടിയിട്ടുള്ള സൌഭാഗ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചു . പക്ഷെ രക്ഷയില്ല . എന്റെ മനസ്സ് എനിക്ക് വന്നിട്ടുള്ള സങ്കടങ്ങള്‍ മാത്രം പെറുക്കി എടുത്തു ചിന്തിക്കാന്‍ തുടങ്ങി ..ചിന്തിച്ചു ചിന്തിച്ചു , ആരെങ്കിലും , ഒന്ന് മിണ്ടിയാല്‍ കരയാമായിരുന്നല്ലോ എന്നോര്‍ത്ത് ഞാന്‍ ഇരുന്നു . ചുരുക്കി പറഞ്ഞാല്‍ മോങ്ങാന്‍ നായ റെഡി ആയിട്ടിരിക്കയാണ് ഇനി ഒരു തേങ്ങാ വീണു കിട്ടിയാല്‍ മതി എന്ന ഒരു അവസ്ഥയില്‍ എത്തി ഞാന്‍ .
ഓഫീസിലേക്ക് കാല്‍ എടുത്തു വെച്ചപ്പോള്‍ എനിക്ക് എന്റെ മൂഡ് ഓഫ്‌നുള്ള കാരണം പിടികിട്ടി . വെള്ളിയാഴ്ച്ച ഞങ്ങളുടെ ഓഫീസര്‍ പോസ്റ്റിലേക്കുള്ള പ്രൊമോഷന്‍ റിസള്‍ട്ട് വന്ന ദിവസമായിരുന്നു . ഞങ്ങളുടെ സ്റ്റെനോ ടെസ്റ്റ് എഴുതിയിട്ടുണ്ടായിരുന്നു . റിസള്‍ട്ട് വന്നപ്പോള്‍ അവര്‍ ഔട്ട് . അതിന്റെ കരച്ചിലും പല്ലുകടിയും പ്രതിഷേധവും ആയിരുന്നു വെള്ളിയാഴ്ച്ച മുഴുവന്‍ . ഇത്തവണ സ്റെനോയ്ക്ക് നല്ല മാര്‍ക്ക് ഉണ്ടായിരുന്നു . ഇന്റര്‍വ്യൂ ന്റെ മാര്‍ക്കും , confidential റിപ്പോര്‍ട്ടിന്റെ (CR) മാര്‍ക്കും മാത്രമേ കമ്പനി രഹസ്യമായി വെക്കാറുള്ളൂ . അവരുടെ പ്രതിഷേധം മുഴുവനും ഞങ്ങള്‍ ഓഫീസര്‍മാരുടെ നേര്‍ക്കായിരുന്നു .
കഷ്ടകാലത്തിനു ഈ സ്റ്റെനോ എന്റെ department ഇല്‍ ആണ് . അത് കൊണ്ട് റിസള്‍ട്ട് വന്നപ്പോള്‍ ഇവരെ പതിയെ മാറ്റി ഇരുത്തി , ഞാന്‍ ഒരു കൌണ്സില്ലിംഗ് ഒക്കെ കൊടുത്തു . കാരണം , കഴിഞ്ഞ വര്ഷം കിട്ടാതെ പോയപ്പോള്‍ ഇവര്‍ രണ്ടര മാസം പ്രതിഷേധിച്ചു ലീവ് എടുത്ത കൂട്ടത്തില്‍ ആണ് . ഇത്തവണയും അങ്ങനെ ചെയ്താല്‍ എന്റെ വര്‍ക്ക് തടസ്സപ്പെടും , വീണ്ടും CR മോശമാവുകയും ചെയ്യും .
പണിയെടുക്കുന്ന കാര്യത്തില്‍ ഏറ്റവും പുറകിലാണ് നമ്മുടെ കഥാനായിക . കാരണം , ജോയിന്‍ ചെയ്തത് regional ഓഫീസില്‍ ആണ് . അവിടെ കാര്യമായ പണിയൊന്നും ചെയ്യാതെ തുരുമ്പു പിടിച്ചാണ് ഈ ഓഫീസില്‍ വന്നത് . തുരുമ്പു അല്ല , ക്ലാവ് തന്നെയാണ് പിടിച്ചത് എന്ന് ഇവിടെ വന്നപ്പോള്‍ ആണ് ഞങ്ങള്‍ മനസ്സിലാക്കിയത് !! എന്നും വൈകിയേ ഓഫീസില്‍ വരൂ . പുള്ളിക്കാരി 10 മണിക്ക് ഓഫീസില്‍ വന്ന ചരിത്രം ഇല്ല . വന്നു കഴിഞ്ഞാല്‍ ചില ചെറിയ ചെറിയ ആവശ്യങ്ങള്‍ പറഞ്ഞു പുറത്തു പോവും . ബാക്കി സമയം ഫോണ്‍ വിളി. ചുരുക്കി പറഞ്ഞാല്‍ ഒരു ടെപര്ടുമേന്റിലെയും പണി ഇന്ടെപെന്ടെന്റ്റ് ആയിട്ട് ഏല്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥ .
ന്യായമായിട്ടും സ്റെനോയുടെ CR എഴുതേണ്ട ചുമതല എനിക്ക് വന്നു . എഴുതുമ്പോള്‍ അല്‍പ്പം ചില നീക്കുപോക്കുകള്‍ വെയ്ക്കാം എന്നല്ലാതെ , ഇവര്‍ക്ക് ഔട്ട് സ്റാണ്ടിംഗ് CR എങ്ങനെ കൊടുക്കാന്‍ കഴിയും ? അങ്ങനെ കൊടുത്താല്‍ എന്നും കൃത്യമായി ഓഫീസില്‍ വരുന്നവരോട് ചെയ്യുന്ന നീതികേട് അല്ലെ ? അത് കൊണ്ട് തന്നെ , ഇവരുടെ വര്‍ക്ക് നെ ന്യായീകരിക്കുന്ന ഒരു CR ആണ് ഞാന്‍ കൊടുത്തത് . എന്റെ റിപ്പോര്‍ട്ട് നെ reviewing മാനേജര്‍ ശരി വെക്കുകയും ചെയ്തു .അങ്ങനെ രണ്ടു വര്‍ഷത്തെ CR ഞാന്‍ ആണ് കൊടുത്തത് .
റിസള്‍ട്ട് വരുമ്പോള്‍ അവര്‍ എങ്ങനെ പണിയെടുത്തു എന്നുള്ളതൊന്നും പ്രേശ്നമല്ലെല്ലോ, പ്രമോഷന്‍ കിട്ടിയില്ലെങ്കില്‍ അത് ന്യായമായും CR എഴുതിയ ആളുടെ പിടലിക്കാന് വെക്കുക .ഇന്റര്‍വ്യൂനു എന്ത് അബദ്ധം പറഞ്ഞാലും അത് , ഇവര്‍ പുറത്തു പറയില്ല . ഇന്റര്‍വ്യൂ എല്ലാം അടിപൊളി എന്നെ പറയുള്ളൂ . അങ്ങനെ , ഞാന്‍ പ്രതികൂട്ടില്‍ കയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച്ച . പക്ഷെ , പ്രതി ഞാന്‍ ആണെന്ന് മറ്റാര്‍ക്കും അറിയില്ല , കാരണം CR എഴുതുന്നത് ആരാണെന്ന കാര്യവും രഹസ്യം തന്നെ !! ഇവിടെ ഞങ്ങള്‍ മൂന്നു ഓഫീസര്‍മാര്‍ ഉള്ളത് കൊണ്ട് , ആരാണ് ഇത് എഴുതിയതെന്നു സ്ടാഫ്ഫിനു കൃത്യമായിട്ടും അറിയില്ല .
ഇവര്‍ക്ക് പ്രമോഷന്‍ കിട്ടാതെ വന്നപ്പോള്‍ മനസ്സില്‍ തോന്നി , ഞാന്‍ അല്‍പ്പം കൂടി നല്ല ഒരു CR കൊടുത്തിരുന്നെങ്കില്‍ ഇവര്‍ ഇത്തവണ കയറി പോയേനെ എന്ന് . എന്നാലും , അങ്ങനെ മാര്‍ക്ക് കൊടുക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ ഞാന്‍ കൊടുത്തിട്ടും ഉണ്ട് . തീരെ മാര്‍ക്ക് കൊടുക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എങ്ങനെ കൊടുക്കാന്‍ പറ്റും ? സ്വയം ന്യായീകരിച്ചു ഞാന്‍ അങ്ങനെ ഇരുന്നു .എങ്കിലും അവര്‍ക്ക് കൂടെ പ്രമോഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ വിചാരിച്ചു . ഒന്നുമില്ലെങ്കിലും , എന്റെ മനസ്സ് ഇന്നിപ്പോ കാലത്ത് ഇങ്ങനെ വിഷമിക്കില്ലായിരുന്നു .
ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എങ്കില്‍ എങ്ങനെ തിങ്കളാഴ്ച മൂഡ് വരും അല്ലെ ? പതിവ് പോലെ , കഥാനായിക വിഷാദ വിവശയായി 10.30 മണി ആയപ്പോള്‍ വന്നു . എന്റെ അമ്മാവാ , എന്നെ തല്ലല്ലേ , ഞാന്‍ നന്നാവില്ല എന്ന പഴമൊഴി മനസ്സില്‍ ഓര്‍ത്തു . എന്റെ മുന്നില്‍ വെച്ച അറ്റന്റന്‍സ് രജിസ്റ്റര്‍ ഇല്‍ ഒപ്പിട്ടു സീറ്റില്‍ പോയി ഇരുന്നു . ലേറ്റ് മാര്‍ക്ക് ഒന്നും വരയ്ക്കാന്‍ പോയില്ല . ഈ ഓഫീസില്‍ ഞങ്ങള്‍ അങ്ങനെ ഒരു നടപടി കൊണ്ട് വന്നിട്ടില്ല . വെറുതെ എന്തിനു തൊഴില്‍ ബന്ധങ്ങള്‍ വഷലാക്കണം ?ഇവര്‍ മാത്രമേ ഉള്ളു habitual ലേറ്റ് കമര്‍ , മറ്റുള്ളവര്‍ ഇത് പോലെ സ്ഥിരമായിട്ട് വൈകാറില്ല .
11 മണി ആയപ്പോ കമ്പനിയുടെ വെബ് സൈറ്റ് സാധാരണ പോലെ ഞാന്‍ ചെക്ക് ചെയ്തു . അപ്പോള്‍ ഒരു സിര്‍കുലര്‍ corringendum ആയിട്ട് വന്നിരിക്കുന്നത് കണ്ടു . ഒരു revised പ്രോമോട്ടീ പാനല്‍ കൊടുത്തിരിക്കുന്നു . ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ നമ്മുടെ സ്റ്റെനോ അവസാനത്തെ ആള്‍ ആയിട്ട് പ്രോമോട്ടെട് ആയിരിക്കുന്നു !! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല . വീണ്ടും ഒന്ന് കൂടി നോക്കി , ഉറപ്പാക്കാതെ എല്ലാരോടും പറയാന്‍ പറ്റില്ലെല്ലോ . 36 പേരെ ടെപര്‍ത്മെന്ടല്‍ ടെസ്റ്റ് വഴി സൌതെര്ന്‍ സോണിലേക്ക് പ്രോമോടു ചെയ്തതില്‍ ഒരാള്‍ ചെന്നൈ region ഇല്‍ competitive പാനെലില്‍ മുന്‍പേ തന്നെ സെലക്ഷന്‍ കിട്ടിയ ആള്‍ ആണ് . അയാളെ മാറ്റിയപ്പോള്‍ ഒരാള്‍ക്ക് കൂടി ചാന്‍സ് കിട്ടി. അവിടെ ആണ് കയ്യാല പുറത്തെ തേങ്ങ പോലെ ഇരുന്നിരുന്ന നമ്മുടെ കക്ഷി കയറി കൂടിയത് ..
ഈശ്വരാ , എത്ര പെട്ടന്നാണ് സംഭവങ്ങള്‍ മാറി മറിഞ്ഞത് . ഇന്നലെ വരെ പ്രമോഷന്‍ കിട്ടാത്തതിന് കേസ് കൊടുക്കും എന്ന് വരെ ഭീഷണി മുഴക്കിയവര്‍ എല്ലാവരും സന്തോഷം കൊണ്ട് ആര്‍പ്പു വിളിച്ചു . കാര്യം പ്രമോഷന്‍ അവര്‍ക്കാണ് കിട്ടിയതെന്കിലും , എന്റെ മനസ്സില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു . ഹോ , ഇനി ആരും CR നെ പറ്റി പരാതി പറയില്ലെല്ലോ . ഓഫീസില്‍ ആകെ ആഹ്ലാദം . എല്ലാവരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നപ്പോള്‍ ചെറിയ ഒരു അഭിമാനവും തോന്നി , ഞാന്‍ കൊടുത്ത CR വഴി ഒരാള്‍ക്ക് ആദ്യമായി ഓഫീസര്‍ പോസ്റ്റിലേക്ക് പ്രമോഷന്‍ കിട്ടിയിരിക്കുന്നു !! അതും എന്റെ മനസ്സാക്ഷി പണയപ്പെടുത്താതെ എഴുതിയ CR ഇല്‍ ....
അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് . രാവിലെ മുതല്‍ തന്നെ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ കാണാനില്ല . എന്റെ മൂഡ് ഓഫിനെ . പുള്ളി എവിടെ പോയോ ആവൊ ? :-)
അടികുറിപ്പ് : സമയ കുറവ് കാരണം ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. സദയം ക്ഷമിക്കുമല്ലോ . അല്ലെ?
Subscribe to:
Post Comments (Atom)
27 comments:
Very nice entry!
Really nice..
ചില കാര്യങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ പറയണം... പോസ്റ്റിലെയായാലും, കമന്റിലായാലും :)
കല്ല്.
ഇനി അവര്‍ക്ക് കൂടുതല്‍ സമയം പണി ചെയ്യാതെയിരിക്കാന്‍ പറ്റുമോ? ഓഫീസറാവുമ്പോള്‍ ഉത്തരവാദിത്തം കൂടില്ലേ?
:)
swapnagal vilkanud...pakshe CR ezhuthunbol sookshikkanam...eppol othiri quatotation ulla kalama? orennam elpichu koduthal veedu kanilla sodari...nannayittund...pakshe, nammal oru CR ezhuthumbol nammude CR vere oru kasmalan ezhuthum ennu orkuka...
enneyum sradhikkumallo alle?
haa happyayirikkaan oro karanangal..nannayi avarkku pramotion kittiyath,samadhanam namukkanallo kittiyath :)
ചേച്ചിക്ക് ഏഴരശനിയാനെന്നു തോന്നുന്നു ഇപ്പോള്‍. ഈ ദശക്കാര്‍ക്ക് രാഹുവും ശുക്രനും സുഹൃത്തുക്കളായി അടുത്തുണ്ടാകും. ചില സമയങ്ങളില്‍ രാഹു ഒന്നു ചുറ്റിക്കറങ്ങിവരാന്‍ പോയിരിക്കും ആ സമയങ്ങളില്‍ നല്ല മൂടായിരിക്കും. എന്നാല്‍ തിരിച്ചു സംഭവിച്ചാലോ. ശുക്രനും തിങ്കളും(ചന്ദ്രന്‍) സുഹൃത്തുക്കളാണ് അവിടെച്ചെന്നുകാണണം. അതായിരിക്കും ...
monday മൂഡി ആയതും ആകുന്നതും.
എന്തായാലും സഹായമനസ്കതയെ അഭിനന്ദിക്കുന്നു. വേറൊരു തരത്തില്‍ സ്റ്റെനോ രക്ഷപ്പെട്ടല്ലോ...
സ്റ്റെനോ പാര്‍ട്ടിതന്നോ അതോ അതിനും മടിയാണോ .. തമാശിച്ചതാണ് കേട്ടോ ...
സിആര്‍..ഒരു കുണ്ടാ മണ്ടി തന്നെ
നന്നായി എന്തായാലും മൂഡ് ഓഫ് മാറിയല്ലോ. നന്നായി പോസ്റ്റ് ആശംസകള്‍
ഒരുപാവത്തിനെ തള്ളി കളയാന്‍ നോക്കിയിട്ടും അവര്‍ ജോലിയില്‍ കേറിയപ്പോള്‍ ന്യായീകരിച്ച് എഴുതിയതല്ലല്ലോ??
ഹ..ഹ..ഹ
അപ്പൊ ഈ CR ന്റെ പ്രസക്തി എന്താണ് ?
കൃത്യമായി വരിക പോലും ചെയ്യാത്ത ആള്‍ക്ക് പ്രമോഷന്‍ !
എന്തായാലും പതറാതെ CR എഴുതിയതിനു ഒരു hats ഓഫ് !
@sands :) അതെ, തീര്‍ച്ചയായും, കല്ല് എന്ന് വിളിക്കുന്നതിനേക്കാള്‍ sands എന്ന് വിളിക്കുന്നതാ ഭംഗി. അല്ലെ? പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം.
@Bindhu :) ഉം, എന്ന് പ്രതീക്ഷിക്കാം. ഓഫീസര്‍ ആകുമ്പോള്‍ അല്ലെ ഇത് വരെ കളിച്ച കളി പറ്റില്ലാ എന്നറിയുന്നത്. ഏതായാലും, promotion ന്റെ കൂടെ ട്രാന്‍സ്ഫര്‍ നിര്‍ബന്ധമായിട്ടും ഉണ്ടാവും. അവര്‍ നന്നാകുന്നത് കാണാന്‍ യോഗം ഉണ്ടാവില്ല. :-)
@Manoraj :) എന്റെ ദൈവമേ, ഇനി താങ്കള്‍ ആ സ്റെനോയുടെ ആരെങ്കിലും ആണോ? :O
തല്‍ക്കാലം quotation കൊടുക്കല്ലേ. രണ്ടു കുഞ്ഞുങ്ങള്‍ അനാഥമായി പോവും. follower ആയപ്പോള്‍ തന്നെ ശ്രദ്ധിച്ചു!
@ഉമേഷ് :) വന്നു ചിരിച്ചിട്ട് പോയതില്‍ താങ്ക്സ്
@നിറങ്ങള്‍ :) അതെ, ഞാന്‍ നിന്നോട് ഈ സംഭവം പറഞ്ഞിരുന്നല്ലോ. എത്ര ആശ്വാസമായി എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
@ബ്രുഹസ്പതി :) എനിക്ക് ഈ ഏഴര ശനിയും കണ്ടക ശനിയും ഒന്നും മനസ്സിലാവുന്ന കൂട്ടത്തില്‍ അല്ല ട്ടോ. സ്റ്റെനോ രക്ഷപ്പെട്ടു എന്ന്നു പറയുന്നതിനെ കാള്‍ ഭേദം ഞങ്ങള്‍ രക്ഷപ്പെട്ടു എന്ന് പറയുന്നതാ. :) പിന്നെ, പാര്‍ടി ഓര്‍ഡര്‍ കിട്ടിയിട്ട് തന്നാല്‍ മതി എന്ന് ഞങ്ങള്‍ പറഞ്ഞു..ഇനിയും ഒരു corringendum വന്നാലോ .. ഹ ഹ.
@khader :) അതെ , തീര്‍ച്ചയായും. എഴുതുന്നയാളെയും, എഴുതപ്പെടെന്ട ആളെയും ചുറ്റിക്കുന്ന ഒരു സൂത്രം.
@അപരിചിത :) എവിടെയോ കണ്ടു മറന്ന ഒരു കള്ള ചിരി. എവിടെയാ മുങ്ങി നടക്കുന്നത്? ങേ?
@കുറുപ്പിന്റെ കണക്കു പുസ്തകം :) അതെ, സത്യത്തില്‍ ഒരു miraculous escape ആയിരുന്നു.
ആശംസകള്‍ക്ക് നന്ദി.
@അരുണ്‍ :) അല്ല, സത്യമായിട്ടും അല്ല. ഒരു തല്ലിപ്പോളിയെ ഒരു തരത്തില്‍ കടമ്പ കടത്തിയതിന്റെ ആശ്വാസത്തില്‍ പോസ്ടിയതാ.
@ramanika :) ഞങ്ങളുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്. 'തല്ലി കൊട്, ചൊല്ലി കൊട്, തളളി കള' എന്ന്. ചൊല്ലി കൊടുത്താലും ശരിയാവാതെ വരുമ്പോ തളളി കളയാനുള്ള സാധനമാണ് CR. ഓഫീസില്‍ ആകുമ്പോള്‍ തല്ലാന്‍ വടിക്ക് പകരം പേന. ഓഫീസര്‍ ആയാല്‍ ലേറ്റ് ആയിട്ട് പിന്നെ വരാന്‍ പറ്റില്ലെല്ലോ. അപ്പൊ അവര്‍ നന്നായെ പറ്റൂ. Hats off നു പ്രത്യേക നന്ദി. കാരണം ഒരു പാട് ധൈര്യം വേണ്ടി വന്നു ഇവരുടെ CR ചൊവ്വേ നേരെ എഴുതാന്‍.
സത്യസന്ധമായ റിപ്പോര്‍ട്ട് എഴുതുന്നതിനോടൊപ്പം അവര്‍ക്ക് പ്രമോഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചല്ലോ..
മനസാക്ഷിയും മനുഷ്യത്വവും ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നതിനു, ചേച്ചിക്ക് ഒരു കൊച്ചു ഷേക്ക് ഹാന്‍ഡ്...ഇനിമുതല്‍ അവര്‍ ജോലിയില്‍ കുറച്ചു കൂടി ശ്രദ്ധ കാണിക്കും എന്ന് പ്രതീക്ഷിക്കാം. :)
ഇതു പോലെ കുഞ്ഞു കുഞ്ഞു മൂഡോഫിനു എളുപ്പം പിടികൊടുക്കുന്നൊരാളാണു ഞാനും.എന്താണാവോ കാര്യമെന്നു സ്വയം ചികഞ്ഞു മോങ്ങാനിരിക്കുന്നയാവസ്ഥ പരിചയമുള്ളതു കൊണ്ടു നല്ല ഇഷ്ടമായി പോസ്റ്റ്..:)
എന്തായാലും മനസാക്ഷിക്കുത്തു തോന്നാതെ തനിയെ പ്രശ്നം പരിഹരിക്കപ്പെട്ടല്ലോ.നന്നായി.
പ്രോഫെശ്ശനില്സം എന്നത് കോര്‍പ്പറേറ്റ്, സര്‍വീസ് സെക്ടരുകളില്‍ മാത്രം ഉണ്ടാവേണ്ട കാര്യം അല്ല. നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലാണ് കൂടുതല്‍ ഉണ്ടാവേണ്ടത്.
ലേറ്റ് മാര്‍ക്ക് വരക്കാതെ ഇരിക്കുന്നത് ചേച്ചിയുടെ ഭാഗത്തെ ,വീഴ്ച തന്നെ ആണ്. അത് ഇനി എന്ത് തന്നെ പറഞ്ഞാലും...
ഒരര്‍ത്ഥത്തില്‍ കീഴുധ്യോങസ്തരുടെ അലസതയ്ക്ക് ഒരു വലിയ അളവ് വരെ കാരണം ഓഫീസര്‍ മാര്‍ കണ്ണ് അടക്കുന്നത് തന്നെ ആണ്. ഇനി ആരെയും അങ്ങനെ സപ്പോര്‍ട്ട് ചെയ്യണ്ടാട്ടോ..
നമ്മുടെ പ്രതിബധത നികുതിയിലൂടെ ശമ്പളം തരുന്ന ജനങ്ങളോട് മാത്രം.
@രാജി :) ഷേക്ക് ഹാന്‍ഡ്‌നു പ്രത്യേക നന്ദി! സത്യം പറയാലോ, ആരും തന്നെ അത്ര ബോള്‍ഡ് ആയിട്ട് CR എഴുതാറില്ല. കാര്യം, ആരെങ്കിലും കേസ് കൊടുത്താല്‍ പ്രശ്നം കേറിയങ്ങ് വല്ലാതെ വഷളാകും. union കാരുടെ മുഷ്ടി ചുരുട്ടല്‍ വരെ നേരിടേണ്ടി വരും. ഇനിയെങ്കിലും അവര്‍ നന്നാകാതെ വഴിയില്ല.
@rare rose :) ആഹാ, അപ്പോള്‍ എനിക്കൊരു കൂട്ട് കിട്ടി. എനിക്ക് പക്ഷെ മറ്റൊരു വശം കൂടി ഉണ്ട് . ചെറിയ ഒരു കാര്യം മതി. ഒരു പാട് സന്തോഷിക്കാന്‍. ഹ ഹ. അതെ, ഇത്തവണ ദൈവം എന്റെ ഭാഗത്ത് നിന്നു.
@കണ്ണനുണ്ണി :) ഇത് പബ്ലിക് സെക്ടര്‍ ആണ് കണ്ണാ. ലേറ്റ് മാര്‍ക്ക് വരച്ചാല്‍ എന്താ പറ്റുകാ എന്നറിയോ? ഈ കക്ഷികള്‍ കാലത്ത് സമയത്ത് വന്നു സീറ്റില്‍ ഇരുന്നു പേപ്പര്‍ വായിച്ചോ, കമ്പ്യൂട്ടറില്‍ ചീട്ടു കളിച്ചോ സമയം കളയും. കാരണം, നിയമ പ്രകാരം, രണ്ടു ലേറ്റ് മാര്‍ക്ക് കഴിഞ്ഞാല്‍ മൂന്നാമത് ലേറ്റ് ആയാല്‍ ഫുള്‍ ഡേ ലീവ് പോവും. അല്‍പ സ്വല്പം കണ്ണടച്ച് ടിപ്ലോമാടിക് ആയി പോയാലെ പണി നടക്കൂ. ഇതാകുമ്പോള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്പം ലേറ്റ് ആയിട്ട് നിന്നു പണി തീര്‍ക്കുകയും ചെയ്യും. ഇപ്പോഴും നമ്മുടെ കഥാപാത്രത്തിനു ഔട്ട് സ്ടാണ്ടിംഗ് CR കഴിഞ്ഞ വര്ഷം കൊടുത്തിരുന്നെങ്കില്‍ അന്നേ കയറി പോയേനെ. ചിലര്‍ക്ക് ഉത്തരവാദിത്തം കൂടുതല്‍ കൊടുത്താലെ നന്നാവു. ഇത്തവണയും ആദ്യത്തെ ലിസ്റ്റ് വന്നപ്പോള്‍ അവര്‍ക്ക് കിട്ടാതിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, ഇനി union കാരുടെ മീശ പിരിക്കല്‍ കാണേണ്ടിവരുമല്ലോ ഈശ്വരാ എന്ന്.
മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാതെ തന്നെ അവര്‍ക്ക് പ്രൊമോഷന്‍ കിട്ടിയില്ലേ...മൂഡ് ഓഫ് മാറാന്‍ ഇത് കൂടുതല്‍ എന്ത് വേണം....
ഞാൻ സ്റ്റെനൊയുടെ അരുമല്ല...അനെങ്ങിൽ തന്നെ വർക്ക് ചെയത്തവർക്കു പ്രമൊഷൻ കിട്ടരുത് എന്ന ഒരു ചിന്ദഗതികരന...അല്ലെങ്ങിൽ പ്ന്നെ,അവരും മട്ടുള്ളവാറും തമ്മിൽ എന്ത ദിഫ്ഫറെൻകെ.. പ്ന്നെ, ചുമ്മ എഴുതി എന്നെയുള്ളു...പ്ന്നെ, ഫോളൊവർ അയതു, രധയുടെ എഴുത്തിന്റെ സ്റ്റൈൽ കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നീ.. എന്തായാലും എന്നെയും വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി... കൂട്ടുകാരവാമല്ലോ? എന്റെ ഇമെയിൽ
manorajkr@gmail.com, manorajkr@rediffmail.com
മൂഡോഫ് എവിടെപോയി...?
പ്രൊമോഷനായിക്കാണും...!!
എനിക്കുമതെ,നിസ്സാരകാര്യം മതി മൂഡോഫ് ആവാനും അതു തീരാനുമൊക്കെ. എന്തായാലും ഇനി സ്റ്റെനോയ്ക്കു് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ജോലിചെയ്യേണ്ടിവരുമല്ലോ, അതു നന്നായി.
എന്തായാലും ജോലിയോടു കാണിച്ച ഉത്തരവാദിത്വത്തിനും അതു തുറന്നെഴുതാന്‍ കാണിച്ച ധൈര്യത്തിനും അഭിനന്ദനങ്ങള്‍ !
@കുഞ്ഞായി :) അതെ, ഇപ്പോഴാ സത്യത്തില്‍ സന്തോഷം ആയതു. എനിക്ക് എന്റെ ജോലി ശരിക്കും ചെയ്യാന്‍ സാധിച്ചല്ലോ എന സംതൃപ്തി തോന്നുന്നു.
@മനോ :) സ്വാഗതം. ഞാനും ചുമ്മാ തമാശ പറഞ്ഞതാണ്. സ്റെനോയുടെ ആരും അല്ല താങ്കള്‍ എന്നാ അറിവോട് കൂടെ തന്നെ.
@ഭായി :) exactly !!! u said that !! മറ്റുള്ളവര്‍ക്ക് സന്തോഷം വരുമ്പോള്‍ എത്ര പെട്ടെന്നാണ് നമ്മുടെ മൂഡ് ഓഫ് ഇല്‍ നിന്ന് ഓണ്‍ ആകുന്നതു അല്ലെ? ശ്രദ്ധിച്ചിട്ടുണ്ടോ?
@Typist :) എനിക്കും അങ്ങനെ തോന്നിയിരുന്നു!!! അത് ചില പോസ്റ്റുകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നി. especially that missing ans papers post!! ഞാനും അങ്ങനെ തന്നെ ഒക്കെയേ ചെയ്യുള്ളൂ !!!
ഇനി സ്റ്റെനോ എന്തായാലും പഠിച്ചു കൊളളും..അല്ലെങ്കില്‍ ചെല്ലുന്ന ഓഫീസിലെ മാനേജര്‍ പഠിപ്പിച്ചു കൊളളും. ഹ ഹ
@മഹി :) സത്യമാണ് മഹി പറഞ്ഞത്. പൊതുവേ എനിക്ക് ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ പറയാന്‍ ഒട്ടും മടി തോന്നാറില്ല. അത് എവിടെ ആയാലും. നന്ദി. ഞാന്‍ ഇങ്ങനെ ഒരു CR എഴുതിയില്ലെങ്കില്‍ അത് എന്റെ CR നെ ബാധിക്കും!!!
എന്തായാലും മൂഡ് ഓഫ് മാറിക്കിട്ടിയല്ലോ... അതു മതി. :)
@ശ്രീ :) അതെ, അത് തന്നെ വലിയ കാര്യം..ഒരു പോസ്റ്റ് ഇടാനുള്ള മൂഡ് കിട്ടി. കണ്ടില്ലേ?
നന്നായിരിക്കുന്നു, വീണ്ടും പോസ്റ്റുകള്‍
പ്രതീക്ഷിച്ചുകൊണ്ട്.
സ്നേഹപൂര്‍വ്വം
താബു
http://thabarakrahman.blogspot.com/
@താബു :) സ്വാഗതം. ഇവിടെ പോസ്റ്റ് ഇടാതെ ഞാന്‍ എവിടെ പോകാന്‍. താങ്കളുടെ ബ്ലോഗ് കണ്ടു. കഥ വായിച്ചു കമന്റിയിട്ടുണ്ട്
Post a Comment