Friday, November 28, 2008

സാരി മാഹാത്മ്യം

വര്‍ഷങ്ങള്‍ ആയിട്ട് ചുരിദാര്‍ ഇട്ടാണ് ഞാന്‍ പള്ളിയില്‍ പോവാറ് . പതിവിനു വിപരീതമായി കഴിഞ്ഞ ഞായറാഴ്ച സാരി എടുത്തു ഉടുത്തപ്പോ ഭര്‍ത്താവിനും മക്കള്‍ക്കും സംശയം..എന്താ കാര്യം എന്ന്. ഞാന്‍ പറഞ്ഞു പള്ളിയിലെ അമ്മമ്മമാരെ പറ്റിക്കാന്‍ വേറെ ഒരു വഴിയും കാണുന്നില്ല എന്ന്. സംഭവം ഇങ്ങനെ.

കൊറച്ചു നാളുകള്‍ക്കു മുന്നേ എന്‍റെ കാല് ഒന്നു ഒടിഞ്ഞു . രാവിലത്തെ തിരക്കിലെ ഓട്ടത്തില്‍ പറ്റിയതാണ് . അതിന് ശേഷം എനിക്ക് പള്ളിയില്‍ മുട്ടു കുത്തി നില്ക്കാന്‍ വയ്യ. കാലില്‍ അല്പം നീരും ഉണ്ട്. Crepe bandage ഇട്ടാണ് നടന്നിരുന്നത് . പള്ളിയില്‍ അത് കൊണ്ടു ഞാന്‍ എന്നും 15 മിനിറ്റ് നേരത്തേ പോവും .ഏറ്റവും പുറകിലായിട്ട് ഒരു 10 ബെന്ച്കള്‍ മാത്രേ ഉള്ളു പള്ളിയില്‍ ഇരിക്കാന്‍ . മറ്റെല്ലാവരും താഴെ ഇരിക്കണം .

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ മനസ്സിലായി ഈ ബെഞ്ചുകളില്‍ ഇരിക്കുന്ന സ്ഥിരം കുറച്ച് വല്യമ്മമാര്‍ ഉണ്ട്. മുട്ടു കുത്താനും താഴെ ഇരിക്കാനും വയ്യാത്തവര്‍ . കൊറച്ചു തടിച്ചികളും ഉണ്ട്. തടി കാരണം താഴെ ഇരിക്കാന്‍ പറ്റാത്തവര്‍ . :) പിന്നെ കുറച്ചു മടിച്ചികളും ഉണ്ട്. താഴെ ഇരിക്കാനും, എണീക്കാനും , മുട്ടു കുത്താനും ഒക്കെ മടിയുള്ള ഒരു വിഭാഗം . അവര്‍ എപ്പോ ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നത് കണ്ടാലും തള്ളി തള്ളി എന്‍റെ അരികില്‍ ആദ്യം സീറ്റ് പിടിക്കും ..പിന്നെ കുര്‍ബാന തീരുന്നതിനു മുന്നേ എന്നെ തള്ളി താഴെ ഇടും . എന്നാല്‍ ഈ കക്ഷികള്‍ ആരും തന്നെ നേരത്തെ വരില്ല. ഞാന്‍ ബെഞ്ച്‌ മാറി ഇരുന്നു നോക്കി. എന്നിട്ടും രക്ഷയില്ല . എവിടെ ഇരുന്നാലും കുര്‍ബാന തുടങ്ങുമ്പോഴേക്കും എനിക്ക് മിക്കവാറും സീറ്റ് കാണില്ല . അപ്പോഴാണു പിടികിട്ടിയത് എന്‍റെ ചുരിദാര്‍ ആണ് പ്രശ്നം എന്ന്.

എനിക്കും താഴെ ഇരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കാലു കാണിച്ചു കൊടുക്കാന്‍ വയ്യല്ലോ . പിന്നെ പിന്നെ എനിക്ക് ഒരു സ്വസ്ഥത ഇല്ലാതെ ആയി. കുര്‍ബാനയില്‍ ശ്രദ്ധിച്ചു നില്‍ക്കുംപോഴാവും എവിടെ നിന്നെങ്ങിലും ആരെങ്ങിലും തോന്ടുന്നത് . ഒതുങ്ങി കൊടുക്കാന്‍ പറഞ്ഞു. എന്‍റെ ഇരട്ടിയില്‍ അധികം തടി ഉള്ളവരാണ് എന്നോട് ഒതുങ്ങി ഇരിക്കാന്‍ പറഞ്ഞു അരികെ ഇരിക്കുന്നത്. എന്നിട്ടോ പ്രാര്‍ത്ഥനയുടെ ഇടയില്‍ നമ്മള്‍ എണീക്കേണ്ട ഭാഗം വരുമ്പോ ഇവര്‍ എണീക്കില്ല . നമ്മള്‍ എണീട്ടിട്ടു തിരിച്ചു ഇരിക്കാന്‍ വരുമ്പോ ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥയും . പിന്നീടുള്ള കുര്‍ബാനയുടെ ബാക്കി ഭാഗം മുഴുവന്‍ ,പ്രസംഗം ഉള്‍പ്പെടെ ,ഞാന്‍ നില്‍ക്കേണ്ടി വരും. അപ്പോഴേക്കും കാല് വേദന ആവും .

പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാനും പറ്റാതെ ആയി. എവിടെ എങ്ങിലും അമ്മാമ്മമാരുടെ നിഴല്‍ കണ്ടാല്‍ അവര്‍ ഇപ്പോള്‍ എന്നോട് എണീക്കാന്‍ പറയുമോ എന്നൊക്കെ ഉള്ള പേടി. എങ്ങനെയാ എണീക്കാന്‍ പറഞ്ഞാല്‍ എണീക്കാതെ ഇരിക്കണേ എന്നുള്ള ആകുലത എന്നെ അലട്ടി തുടങ്ങി . കാരണം അത്ര പ്രായം ഉള്ളവര്‍ ആയിരിക്കും അവര്‍. നമ്മള്‍ എണീട്ടില്ലെങ്ങില്‍ മറ്റുള്ളവര്‍ നമ്മളെ കുറ്റപ്പെടുത്തി നോക്കും.. അവര്‍ എണീക്കില്ല. എഴുന്നേറ്റു നിന്നാല്‍ എനിക്ക് പിന്നെ അവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നൊക്കെ ഉള്ള ആധി തുടങ്ങി എനിക്ക്. അങ്ങനെ ആണ് പ്രശ്നം ഇങ്ങനെ വിട്ടാല്‍ പറ്റില്ലെല്ലോ എന്ന് തോന്നിയത് .

ആദ്യപരീക്ഷണം എന്ന നിലയില്‍ ആണു സണ്‍‌ഡേ സാരി ഉടുത്തു പോയത്. സംഗതി ഫലിച്ചുട്ടോ . ഞാന്‍ നോക്കിയപ്പോ എന്നെ പോലെ ഒരു ചുരിദാരുകാരി വന്നു എന്‍റെ മുന്നിലുള്ള സീറ്റില്‍ ഇരുന്നു. ഞാന്‍ നോക്കി ഇരിക്കയായിരുന്നു എപ്പോഴാ പുള്ളിക്കാരിയെ പൊക്കുന്നത് എന്ന്. 5 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച്‌ ആണ്. അതില്‍ 6 പേരു തിങ്ങി ഇരിക്കുന്നു. കുര്‍ബാന തുടങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു സ്ത്രീ (തടി ആണ് ഇവിടത്തെ പ്രശ്നം) നേരെ അവരുടെ അടുത്ത് ചെന്നു..പയ്യെ തള്ളി മാറ്റി അവരുടെ സീറ്റില്‍ കയറി ഇരുന്നു. എനിക്ക് സത്യത്തില്‍ ഉള്ളില്‍ ചിരി പൊട്ടി. എന്‍റെ ഗതി ഇതു തന്നെ ആയിരുന്നേനെ . അപ്പൊ ഇനി മുതല്‍ ഞാന്‍ അസുഖം പൂര്‍ണമായി മാറുന്നത് വരെ പള്ളിയില്‍ സാരി ഉടുക്കാന്‍ തീരുമാനിച്ചു. സാരി ഉടുത്താല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കണ്ടറിഞ്ഞു ..

അടികുറിപ്പ് : സാരി തല വഴി എപ്പോഴും പുതക്കണം . അല്ലെങ്ങില്‍ കള്ളി വെളിച്ചത്താകും . :) :)

10 comments:

അപരിചിത said...

(((((((((ഠേ))))))))))))))

ആദ്യം ഞാന്‍ തന്നെ വായിച്ചു
മറ്റേ പോസ്റ്റ്‌ വായിക്കാന്‍ വന്നപ്പോള്‍ ദേ അടുത്ത പോസ്റ്റ്‌!!

മിടുക്കി അങ്ങനെ അമ്മച്ചിമാരെ പറ്റിച്ചു
അവിടെ പള്ളി ആണെല്‍ എനിക്കു ബസ്സിലാ ഈ വക ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലത്ത സ്ഥിതി ബസ്സില്‍ പിന്നെ സാരിയും ചുരിദാരും ഒന്നും അലെല്ലൊ പ്രശ്നം....

അപ്പൊ എങ്ങനാ...സ്ഥിരം benchil തന്നെ ഇരിക്കാന്‍ ആണോ തീരുമാനം? ;)

അല്ലേലും പള്ളിയില്‍ ഒക്കെ സാരി ഉടുത്തു പോകുന്നതാ നല്ലത്‌..അതാ ഒരു ഭംഗി...!!
:P lol

നിറങ്ങള്‍..colors said...

aaha ..saarikku chila apratheekshitha gunangalundennu kandupidichallo..ha ha..

best wishes

Unknown said...
This comment has been removed by the author.
raadha said...

@dreamy :) ഓ നീ തേങ്ങ ഉടച്ച ശബ്ദം ആണോ കേട്ടത്? ഞാന്‍ വിചാരിച്ചു ബോംബ് പൊട്ടിയതാണെന്ന്. ഇനി ഈ പണി ഒക്കെ ചെയ്യുന്നത് സൂക്ഷിച്ചു വേണം..NSG എപ്പോ പിടിച്ചു എന്ന് ചോദിച്ചാല്‍ മതി. ;)
ഉം അമ്മച്ചിമാര്‍ സൂത്രം കണ്ടു പിടിക്കുംപോഴേക്ക് എന്റെ കാല് സുഖം ആവനെ എന്നാ പ്രാര്‍ത്ഥിക്കുന്നത് .. ഞാന്‍ ഓഫീസില്‍ മാത്രം സാരി..മറ്റെവിടെയും ചുരിദാര്‍ എന്നായിരുന്നു എന്റെ ഡ്രസ്സ് കോഡ്. ഇതിപ്പോ അമ്മച്ചിമാര്‍ എന്നെ സാരി ഉടുപ്പിച്ചു. എന്താ ചെയ്ക?

@നിറങ്ങള്‍ :) :) അതെ, അതെ നീയും വേണേല്‍ ട്രൈ ചെയ്തോളു‌....

അജയ്‌ ശ്രീശാന്ത്‌.. said...

ഹ ഹ സംഭവം കൊള്ളാം...
സീറ്റ്‌ പിടിക്കാന്‍ വേണ്ടിയാണെങ്കിലും
സാരിയെപ്പറ്റി ചിന്തിച്ചല്ലോ......
പ്രത്യേകിച്ചും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവര്‍
പോലും തങ്ങളുടെ വലിയ ശരീരത്തെ
ചുരിദാറിനുള്ളിലേക്ക്‌ തിരുകിക്കയറ്റുന്ന ഇക്കാലത്ത്‌....

എന്തായാലും നിങ്ങളുടെ അനുഭവംകൊളളാം...
അതില്‍ നിന്നും പഠിച്ച പാഠവും..
നല്ല രസമുണ്ടായിരുന്നു..വായിക്കാന്‍...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nalla sraddhayOdeyaaNallo praarthhana!

mayilppeeli said...

സാരി പുരാണം വളരെ നന്നായി......സാരികൊണ്ട്‌ ഇങ്ങനെയും ഒരുപ്രയോജനമുണ്ടെന്ന്‌ ഇപ്പോള്‍ മനസ്സിലായി.......സാരി തലയില്‍നിന്നൂര്‍ന്ന്‌ പോകാതെ ശരിയ്ക്കു പിടിച്ചോണേ......

raadha said...

@അജയ് :) ആദ്യമായിട്ടാണല്ലോ ഇതു വഴി? സ്വാഗതം! അതെ വീണ്ടും വീണ്ടും സാരി മതി നമുക്കു എന്ന് തെളിഞ്ഞിരിക്കുന്നു...

@ജിതേന്ദ്ര :) ഇനി ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കാന്‍ പറ്റും..

@മയില്‍പ്പീലി :) എന്താ കാണാഞ്ഞേ എന്നോര്‍ക്കുക ആയിരുന്നു.. അതെ കള്ളത്തരം പൊതിഞ്ഞു പിടിക്കാനും നമ്മുടെ സാരി കൊള്ളാം..

Jayasree Lakshmy Kumar said...

അത് സാരിപുരാണം കലക്കി. മുഖം വെളിപ്പെടാതെ സൂക്ഷിക്കണേ...

raadha said...

@ലക്ഷ്മി :) ഹ ഹ തീര്ച്ചയായും...വന്നതിനും കമന്റ് ഇട്ടതിനും നൂറു നന്ദി!