Friday, April 3, 2009

ഏപ്രില്‍




വീണ്ടും ഒരു ഏപ്രില്‍ ഒന്നാം തീയതി വന്നു. പണ്ട് പണ്ട് നടന്ന ഒരു ചെറിയ സംഭവം ഇവിടെ പങ്കുവെയ്ക്കട്ടെ .

ഞാന്‍ 9th സ്ററാന്ടേര്‍്ടില് പഠിക്കുന്നു . ആ വര്‍ഷം ഞങ്ങള്‍ക്ക് ഏപ്രില്‍ ഒന്നാം തീയതി ഒരു എക്സാം കൂടെ ഉണ്ടായിരുന്നു . രാവിലെ ക്ലാസ്സിലേക്ക് വരുമ്പോ കണ്ടത് എന്‍റെ ക്ലോസ് കൂട്ടുകാരായ പ്രേമി , കുമാരി , മറിയം ഇവര്‍ മൂന്നു പേരും കൂടി എന്തോ അടക്കം പറഞു ചിരിക്കുന്നു

.അവരുടെ മുന്‍പില്‍ ഒരു നോട്ട് ബുക്ക് തുറന്നു വെച്ചിട്ടുണ്ട് . ഞാന്‍ വരുന്നത് കണ്ടതും അവര്‍ ബുക്ക് അടച്ചു വെച്ചു. .എന്താണെന്നു അറിയാനുള്ള ആകാംഷയോടെ ഞാന്‍ അടുത്ത് ചെന്ന് . അപ്പോള്‍ അവര്‍ എന്നെ കാണിക്കാതെ ആ ബുക്കില്‍ എന്തോ എഴുതിയത് കൈ കൊണ്ട് മറച്ചു പിടിച്ചു .

എനിക്ക് ജിജ്ഞാസ അടക്കാന്‍ പറ്റിയില്ല . എന്താണെന്നു ചോദിച്ചിട്ട് അവര്‍ കാണിച്ചും തരുന്നില്ല . എനിക്ക് വാശിയായി . ബലം പിടിച്ചു തുറക്കാന്‍ ശ്രമിച്ചു . രക്ഷയില്ല .കൈ തുറന്നു തരുന്നില്ല. എനിക്ക് സങ്ങടം വന്നു. ഒരു കാര്യവും ഞങ്ങള്‍ പരസ്പരം പറയാതെ ഇരുന്നിട്ടില്ല . അപ്പൊ എന്നെ കൂടാതെ അവര്‍ക്ക് മൂന്നു പേര്‍ക്കും എന്തോ രഹസ്യം ഉണ്ട് എന്ന് വിചാരിച്ചപ്പോള്‍ എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല .പണ്ടേ ഞാന്‍ എന്‍റെ കൂട്ടുകാരുടെ കാര്യത്തില്‍ possessive ആണ്. ഇപ്പോഴും ആ കാര്യത്തില്‍ ഞാന്‍ മോശക്കാരി അല്ല.:-)

വാശിയും ദേഷ്യവും കാരണം , ശരി എന്നാല്‍ എനിക്ക് കാണേണ്ട എന്ന ചിന്ത യില്‍ ഞാന്‍ മുഖം വീര്‍പ്പിച്ചു മൂന്നു പേരോടും പിണങ്ങി മാറി ഇരുന്നു .അപ്പോ അവര്‍ എന്നെ വിളിച്ചു ..എന്നാ താനും കൂടി ഇത് കണ്ടോളൂ എന്ന് പറഞ്ഞു.

ഞാന്‍ ചെന്നു. എന്നിട്ടോ കാണാന്‍ ശ്രമിച്ചപ്പോ അവര്‍ പിന്നെയും അത് മറച്ചു പിടിച്ചു.ഞാന്‍ വാശിയോടെ കൈ പിടിച്ചു മാറ്റി . നോക്കിയപ്പോ അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ APRIL FOOL എന്ന് എഴുതിയിരിക്കുന്നു . ഒരു നിമിഷത്തേക്ക് സങ്കടവും ദേഷ്യവും പമ്പ കടന്നു . ഓ , ഇനി പറഞ്ഞിട്ട് കര്യമില്ലെല്ലോ . എല്ലാവരും കൂടെ കൂട്ടച്ചിരി . എനിക്കും ഒരു ചമ്മിയ ചിരി ചിരിക്കേണ്ടി വന്നു.

അതിനു ശേഷം എത്രയോ ഏപ്രില്‍ ഒന്ന് കടന്നു പോയിരിക്കുന്നു . പലരെയും പറ്റിച്ചും , തിരികെ പറ്റിക്കപ്പെട്ടും ..പക്ഷെ ഒരിക്കലും മറക്കാതെ കിടക്കുന്നു . ഈ ഏപ്രില്‍ ഫൂള്‍ ന്റെ ഓര്‍മ്മകള്‍.അന്നത്തെ ആ കൂട്ടുകാര്‍ ഇന്ന് എവിടെയോ എന്തോ. ഇത്രയും നന്നായി എന്‍റെ സ്വഭാവം മനസ്സിലാക്കി ആ രീതിയില്‍ കൂടി എന്നെ പറ്റിച്ച എന്‍റെ പ്രിയപ്പെട്ടവര്‍ . ഇന്നും ഒരു ചെറിയ ചിരിയോടെയെ ഈ സംഭവം എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ . വിഡ്ഡിയായെ പറ്റൂ എന്ന വാശിയോടെ വിഡ്ഢിയായ ദിവസം ...

12 comments:

നിറങ്ങള്‍..colors said...

vaashiyode viddiyaya ..april fool..
:)

പാറുക്കുട്ടി said...

പിടിച്ചു വാങ്ങിയതല്ലേ, ചമ്മലു കൂടും.

ഒരു അനുഭവ സമ്പന്ന

ശ്രീ said...

വല്ല കാര്യവുമുണ്ടായിരുന്നോ? ;)

എന്തായാലും കുട്ടിക്കാലത്തെ ഇത്തരം കൊച്ചു കൊച്ചു ഓര്‍മകള്‍ക്കും എന്തൊരു മാധുര്യം അല്ലേ ചേച്ചീ :)
ആ കൂടുകാരികളും ചിലപ്പോള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടാകും

Bindhu Unny said...

എത്ര സിമ്പിള്‍ ഏപ്രില്‍ ഫൂള്‍! :-)

(ചില മലയാളവാക്കുകളെങ്ങനെയാ ഇംഗ്ലീഷിലിലായിപ്പോയത്?)

Unknown said...

ചമ്മിയില്ലേ

raadha said...

@നിറങ്ങള്‍ :) അതെ, വാശിയോടെ ഫൂള്‍ ആയത് ആണ്. അതല്ലേ അതിന്റെ ഒരു രസം.

@ പാറുക്കുട്ടി :) ശരിയാ..പിടിച്ചു വാങ്ങിയത് തന്നെയാണ്. അതല്ലേ ശരിക്കും ചമ്മിയത്. എന്നാലും എന്നെ പോലെ തന്നെ വേറെയും ചിലര്‍ ഉണ്ടെന്നു അറിഞ്ഞപ്പോ ചമ്മല്‍ അല്‍പ്പം കുറഞ്ഞു.

@ശ്രീ :) അതെ അനിയാ വഴിയെ പോയത് ചെന്ന് മേടിച്ചത് ആണ്. ഇപ്പോഴും ഇങ്ങനെ ഒക്കെ പറ്റാറുണ്ട്. എത്ര കൊണ്ടാലും പഠിക്കാത്ത കൂട്ടത്തില്‍ ആണ്. പഴയ കാലം ഓര്‍ക്കുമ്പോള്‍ 'ഓര്‍മകള്‍ക്കെന്തു മധുരം..' എന്ന് പാടാന്‍ തോന്നുന്നു.

@ബിന്ദു :) ഈ വഴി ആദ്യം അല്ലെ? സ്വാഗതം. തിരക്ക് കാരണം ഒന്ന് റീ-എഡിറ്റ് ചെയ്യാന്‍ നേരം കിട്ടിയില്ല. ദ ഇപ്പോള്‍ നോക്കൂ..കുറച്ചൊക്കെ മാറ്റം വരുത്തി കേട്ടോ. അഭിപ്രായത്തിനു നന്ദി.

@അനൂപ് :) അതെ ചമ്മി..സുന്ദരമായിട്ടു തന്നെ. നന്ദി.

പാവപ്പെട്ടവൻ said...

എനിക്കും ഒരു ചമ്മിയ ചിരി വന്നു.
ഫൂള്‍ മാസ ആശംസകള്‍

raadha said...

@പാവപ്പെട്ടവന്‍ :) ഹ ഹ. അന്നത്തെ ചമ്മലിനു ചെറിയ ഒരു കരച്ചിലിന്റെ ചുവ ഉണ്ടായിരുന്നു..ഇന്നിപ്പോ ചിരിയുടെയും!!!

Jayasree Lakshmy Kumar said...

:)

തോന്ന്യവാസങ്ങള്‍ said...

നല്ലൊരു വിഡ്ഢി വര്‍ഷം തന്നെ ആശംസിക്കുന്നു. ഇനിയും ഒരുപാട് പേരാല്‍ പറ്റിക്കപ്പെടട്ടെ എന്നും ഞങ്ങള്‍ക്ക് അതൊക്കെ വായിച്ചു ചിരിക്കാന്‍ സാധിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു

വീകെ said...

ചോദിച്ചു വാങ്ങിയതാണെങ്കിലും..
ആ ഫൂളാവലിന് ഒരു നൊമ്പരത്തിന്റെ മധുരമില്ലെ.. ?!
അതാ..ഇന്നും അതോർത്തിരിക്കാൻ കഴിയുന്നത്..

ആശംസകൾ.

raadha said...

@ലക്ഷ്മി :) :) വന്നതിനു നന്ദി!

@തോന്ന്യവാസങ്ങള്‍ :) കൊള്ളാം നല്ല മോഹം തന്നെ. ഇപ്പൊ കാര്യമായിട്ട് ആരെങ്ങിലും പറ്റിച്ചാല്‍ തന്നെ കുട്ടിക്കാലത്തെ പോലെ ഉള്ള സങ്കടവും വാശിയും ഒന്നും തോന്നാറില്ല..ഹി ഹി അതിനല്ലേ നമ്മള്‍ matured എന്ന ഓമനപേരിട്ടു വിളിക്കുന്നത്?

@വി. കെ :) സത്യം. അത്ര ചെറിയ കാര്യം ആണെങ്ങിലും അത് ഒരു 'ശരിക്കും ഫൂള്‍ ' ആകല്‍ തന്നെ ആയിരുന്നു. അതല്ലേ പൊട്ടിച്ചിരിക്കാന്‍ കഴിയാതെ ചമ്മിയ ചിരി വരുത്താന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് കരഞ്ഞില്ല!!!