Wednesday, April 29, 2009

ഈസ്റ്റര്‍ എഗ്ഗ്


ഇത്തവണ എന്റെ ജോലി തിരക്ക് കാരണം ഈസ്റെര്നു നാട്ടില്‍ പോവണ്ട എന്ന് വെച്ചു . ഇവിടെ വീട്ടില്‍ തന്നെ കൂടി കളയാം എന്ന് തീരുമാനിച്ചു . ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ സ്കൂള്‍ ടീച്ചര്‍ ആണ് . അവളുടെ കുട്ടികള്‍ ഇവിടെ എറണാകുളത്താണ് പഠിക്കുന്നത് . അത് കൊണ്ട് അവള്‍ അവധിക്കു കുട്ടികളുടെ കൂടെ നില്ക്കാന്‍ വന്നിരുന്നു . ഈസ്റ്ററിനു ഞങ്ങള്‍ അവളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു .


അവര്‍ പെസഹ വ്യാഴാഴ്ച എത്തി . അവള്‍ വന്നത് കാരണം എനിക്ക് അപ്പം ഉണ്ടാക്കാന്‍ ആളെ കിട്ടി . അല്ലെങ്ങില്‍ സാധാരണ ഞാന്‍ പെസഹയുടെ അന്ന് അതി രാവിലെ എണീറ്റ്‌ അപ്പം ഉണ്ടാക്കി വെച്ചിട്ട് ഓഫീസില്‍ പോവും . വൈകിട്ട് വന്നിട്ട് പാല് കച്ചുകയാണ് പതിവ് . RH ആണ് അന്ന്. വേണമെങ്ങില്‍ ലീവ് എടുക്കാം . പക്ഷെ ക്ലോസിംഗ് ന്റെ തിരക്ക് കാരണം ഒരിക്കലും പെസചക്ക് വീട്ടില്‍ നില്ക്കാന്‍ പറ്റില്ല . കഴിഞ്ഞ വര്ഷം മാത്രം ഈസ്റ്റര്‍ മാര്‍ച്ചില്‍ വന്നു . അന്ന് സമാധാനത്തോടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റി .


ഈസ്റെരിന്റെ അന്ന് ഞങ്ങള്‍ 'ഈസ്റ്റര്‍ എഗ്ഗ്' മേടിച്ചു . കൊറേ നാളായി കുട്ടികള്‍ പറയുന്നു ഇത് വാങ്ങണം എന്ന്. എന്താണ് സാധനം എന്ന് ആര്‍ക്കും അറിയില്ല . എങ്കില്‍ ഇത്തവണ വാങ്ങാം എന്ന് കരുതി . പണ്ടൊക്കെ ഈസ്റ്റര്‍ എഗ്ഗ് എന്ന് പറഞ്ഞിരുന്നത് മുട്ടയുടെ തോടില്‍ ചായം തേച്ചു കുട്ടികള്‍ ഉണ്ടാക്കുന്ന മുട്ടകള്‍ക്കയിരുന്നു . അതില്‍ ചിലപ്പോ മെഴുക് നിറച്ചു കുത്തി നിര്‍ത്തും . ഈയിടെയായി ന്യൂസ്‌ പേപ്പര്‍ ഇലും ഒക്കെ ധാരാളം പരസ്യങ്ങള്‍ കാണുന്നുണ്ട് ഈസ്റ്റര്‍ എഗ്ഗ് നെ കുറിച്ച് .ബേക്കറി യില്‍ പോയി 170 രൂപ കൊടുത്ത് ഒരു എഗ്ഗ് വാങ്ങി .


ഈസ്റെറിന്റെ അന്ന് രാവിലെ എല്ലാരും കൂടെ പള്ളിയില്‍ പോയി വന്നു കഴിഞ്ഞു breakfast കഴിക്കാന്‍ ഇരുന്നപ്പോള്‍ ഈസ്റ്റര്‍ എഗ്ഗ് പൊട്ടിച്ചു . (പടം മുകളില്‍ ) അകത്ത്‌ എന്താണെന്നു അറിയാന്‍ എല്ലാര്ക്കും കൌതുകം . ഞാന്‍ വിചാരിച്ചത്‌ അത് നിറയെ തിന്നാന്‍ ഉള്ള മിട്ടായിയോ വലതും ആകുമെന്നാണ് . മുട്ട തോട് നല്ല കട്ടിയുള്ള icing കേക്ക് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് . തുറന്നപ്പോ അതിനകത്ത്‌ , പെന്‍ , റബ്ബര്‍ , കട്ടര്‍ , നാലഞ്ചു chocolates , ബോള്‍ , കളിപ്പാട്ടം , ഒരു ഹി -മാന്‍ , അങ്ങനെ കുറച്ച് സാധനങ്ങള്‍ കുത്തി നിറച്ചിരിക്കുന്നു !!


വയറു നിറയെ തിന്നാന്‍ പോലും ഇല്ല . പിന്നെ കുട്ടികള്‍ ഉണ്ടായിരുന്നത് കൊണ്ട് അവര് ഓരോ സാധനങ്ങള്‍ കൈക്കലാക്കി . ഞങ്ങള്‍ മുതിര്‍ന്നവര്‍ നിരാശരായി . പിന്നെ വൈകിട്ട് വരെ എല്ലാരും കൂടെ മുട്ടയുടെ തോട് തിന്നു കൊണ്ടിരുന്നു . ഒന്നുമല്ലേലും 170 രൂപ കൊടുത്തത്‌ അല്ലെ ?


എന്തായാലും ഇനി ഒരിക്കലും ഈ സാധനം എന്താണെന്നറിയില്ല എന്ന് പറയില്ലല്ലോ . തന്നെയുമല്ല ഇനി ഒരിക്കലും ഇനി ഇത് മേടിക്കാന്‍ മക്കള്‍ പറയുകയും ഇല്ല. അങ്ങനെ ഇത്തവണത്തെ ഈസ്റ്റര്‍ മുട്ട പൊട്ടിച്ചു ആഘോഷിച്ച ഒരു ഈസ്റ്റര്‍ ആയിരുന്നു . മറ്റാര്‍ക്കും കളിപ്പ് പറ്റാതിരിക്കാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു ..15 comments:

ramaniga said...

ee postilude easter egg enthanennarinju
post ishttapettu
bhavugangal.

എം.സങ് said...

nannayittundu asamsakal

വീ കെ said...

"വയറു നിറയെ തിന്നാൻ പോലും ഇല്ല”

ഒരു ‘ഈസ്റ്റർ എഗ്ഗി‘’ൽ നിന്നാണൊ രാധേച്ചി ഇതു പ്രതീക്ഷിച്ചത്....?

ദൈവമെ...രാധേച്ചിയോട് ക്ഷമിക്കേണമെ..!!
ആമേൻ.

പാവപ്പെട്ടവന്‍ said...

'ഈസ്റ്റര്‍ എഗ്ഗ്' മേടിച്ചു അത് കുട്ടികള്‍ക്ക് പോട്ടേ.....
മുതിര്‍ന്നവര്‍ നിരാശരായി ...അതിനു പെഗ്ഗോന്നും ല്ലേ...?

രണ്ടെണ്ണം ഇല്ലാതെ എന്ത് ..ഈസ്റ്റര്‍

hAnLLaLaTh said...

കൊള്ളാം..എഗ്ഗ് പറ്റിച്ചു അല്ലെ..? :)

വൈകിയ ഈസ്റ്റര്‍ ആശംസകള്‍..

ഞാനും എന്‍റെ ലോകവും said...

:-)

നിറങ്ങള്‍..colors said...

ചില വര്‍ഷങ്ങളില്‍ ഏപ്രില്‍ ഫൂള്‍ ദിവസ്സവും ഈസ്റെരും ഒന്നിച്ചു വരാറുണ്ടായിരുന്നു .
എങ്കില്‍ ...
:)

raadha said...

@ramaniga :) ഈശ്വര ഒരാള്ക്കെങ്ങിലും കാര്യം മനസ്സിലായല്ലോ..സ്തുതി!!

@എം സംഗ് :) ആശംസകള്‍ക്ക് നന്ദി! വീണ്ടും വരുക.

@വി കെ :) ബേക്കറി യില്‍ നിന്ന് മേടിച്ചപ്പോ സത്യത്തില്‍ തിന്നാന്‍ ഉള്ള എന്തെങ്ങിലും ആകും എന്ന് കരുതി. അനിയന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ. ആമേന്‍.

raadha said...

@പാവപ്പെട്ടവന്‍ :) പെഗ് ഇല്ലെങ്ങിലും ക്ഷമിക്കമായിരുന്നു. ഇരു ചുമ്മാ പിള്ളേര് കളി!

@hanla ... :) ആശംസകള്‍ക്ക് വളരെ അധികം നന്ദി.

@ഞാനും എന്റെ... :) :) വന്നു ചിരിച്ചിട്ട് പോയതില്‍ സന്തോഷം.

@നിറങ്ങള്‍ :) ചുമ്മാ കളിയാക്കാതെ.. :) ഉള്ള കാര്യം എഴുതുമ്പോള്‍ കളിയാക്കാന്‍ പാടില്ല.

അരങ്ങ്‌ said...

Hello.., ur write up brought me the lovely and pious memories of pesaha and Easter. Easter are eggs in Europe are made of choclate and contains toys inside. After breaking it we can have choclate.

Wish u all the best and hope of Easter days.....

raadha said...

@അരങ്ങ്‌ :) ആശംസകള്‍ക്ക് നന്ദി! btw does the easter eggs at Europe has any resemblance to the image i posted here??

സൂത്രന്‍..!! said...

:)

പണ്യന്‍കുയ്യി said...

ഈസ്റ്റര്‍ എഗ്ഗ് സിന്ധാബാദ്‌ ..............

അരങ്ങ്‌ said...

radha..., Some Easter eggs in Europe are similiar to this picture. But common and popular easter eggs are bigger than this and made not of sugar, but chocolate.

raadha said...

@സൂത്രന്‍ :) വന്നതിനും ചിരിച്ചിട്ട് പോയതിനും നന്ദി!!

@പണ്യന്‍ :) ഹോ വല്ലാത്ത ഒരു id ! സിന്ദബാദ് വിളി കേട്ടപ്പോ നമ്മുടെ പന്യനെ ഓര്മ വന്നു.. :)

@അരങ്ങ് :) hm. thanks for the information and response. ഇത സാക്ഷാല്‍ icing sugar ആയിരുന്നു
.