കഴിഞ്ഞ നാലഞ്ച് ദിവസമായിട്ടു ഞങ്ങളുടെ regional ഓഫീസില്‍ deputationil ആയിരുന്നു ഞാന്‍ .. എന്‍റെ കൂടെ ഒരു അസിസ്റ്റന്റ് കൂടി ഉണ്ടായിരുന്നു. എന്റെ ബര്ത്ഡേ യുടെ അടുത്ത ദിവസം രാവിലെ അവിടെ ചെന്നപ്പോ അവള്‍ എന്‍റെ കൈ രണ്ടും പിടിച്ചിട്ടു എനിക്കു belated ജന്മദിനാശംസകള്‍ നേര്‍ന്നു . ഞാന്‍ പറഞ്ഞു, ഓ അത് ഇന്നലെ അല്ലേ, ഇനി ഇപ്പൊ എന്തോന്ന് വിഷ് ആണെന്ന്. പക്ഷെ അവളുടെ ഈ പ്രവൃത്തി രണ്ടു കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു .
എനിക്ക് ചെയ്യേണ്ട ജോലി അക്കൌന്ട്സ് departmentil ആയിരുന്നു . അവിടെ സാലറി , അക്കൌന്ട്സ്, IT ഒക്കെ ഒരു separated വിങ്ങില്‍ ആണ്. അവിടെ ഉള്ളവര്‍ക്ക് താഴെ ഉള്ള മറ്റു വകുപ്പുകളുംആയിട്ടു ഒരു ബന്ധവും ഇല്ല . താഴെ ഉള്ളവര്‍ നവഗ്രഹങ്ങള്‍ പോലെ ആണെന്നാണ് സംസാരം. അതായത് ഒരാള്‍ മറ്റൊരാളുടെ എതിരെ ഇരിക്കൂ , ചിന്തിക്കൂ , പ്രവര്‍ത്തിക്കൂ എന്ന് സാരം . ഈ സൗകര്യം മുതലെടുത്ത് അക്കൌന്ട്സ്കാര് ഇടക്കിക്കിടെ താഴെ ഉള്ളവര്‍ അറിയാതെ ചില കൊച്ചു കൊച്ചു ട്രീട്‌കള്‍ നടത്താറുണ്ട് .
അന്നത്തെ ദിവസം ഒരു ഇരയെ കിട്ടാതെ നോക്കി ഇരിക്കയായിരുന്നു അവര്‍ . അപ്പോഴാണ് എന്‍റെ ബര്ത്ഡേ ന്യൂസ് അറിഞ്ഞത് .അതു പല ചെവികള്‍ വഴി പറഞ്ഞു ഉച്ചക്ക് ഉണ്ണാന്‍ ഒത്തു കൂടിയപ്പോ അവര്‍ എന്നോട് പറഞ്ഞു, ഇവിടെ ഞങ്ങള്‍ക്ക് ചെലവ് ചെയ്യാന്‍ ആള്‍ക്കാര്‍ ക്യൂ ആണ്, സത്യം പറഞ്ഞാല്‍ ഡേറ്റ് ഇല്ല, എന്നാലും ഇന്നും കൂടിയല്ലേ ഇവിടെ വര്‍ക്ക് ഉള്ളു, അതുകൊണ്ടു ഇന്നത്തെ ചാന്‍സ് എനിക്ക് തരാമെന്നു . ഞാന്‍ പറഞ്ഞു അതിനു എന്‍റെ ബര്ത്ഡേ ഇന്നു അല്ല.. അത് കഴിഞ്ഞു പോയി എന്ന്. അവര്‍ പറഞ്ഞതിനെ ഞാന്‍ അത്ര കാര്യമാക്കാനും പോയില്ല .
വീണ്ടും ഞങ്ങള്‍ ജോലി തിരക്കില്‍ മുഴുകി . 4 മണിയായപ്പോ ഞങ്ങളുടെ സെക്ഷന്‍ ലെ പ്യൂണ്‍ എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു വൈകിട്ടത്തെ ചായക്ക് പഴംപൊരി വാങ്ങിക്കാന്‍ മാഡം പൈസ തരുമെന്നു അവര്‍ പറഞ്ഞു എന്ന്. ഒന്നു ഉഴപ്പി നോക്കിയെന്കിലും പിന്നെ ചോദിച്ചപ്പോ ഒരു 100 രൂപ കൊടുത്താല്‍ കാര്യം കഴിയും. അധികം നിറുത്തി വിഷമിപ്പിക്കാതെ പൈസ എടുത്തു കൊടുത്തു.
നാലര ആയപ്പോഴേക്കും ഒരു colleague വന്നു പറഞ്ഞു, എല്ലാരും കാത്തിരിക്കയാണ് ചായ കുടിക്കാന്‍ വരൂ എന്ന്. മറ്റുള്ളവരെല്ലാം ചായ കുടിക്കാന്‍ പോയി. രഹസ്യമായിട്ടുള്ള ചായകുടി ആയതു കാരണം ഞങ്ങളുടെ ട്രെയിനിംഗ് റൂമില്‍ വെച്ചാണ് സംഗതി. a/c റൂം ആണു അത്. അടച്ചിട്ടാല്‍ അകത്തു നടക്കുന്നത് പുറത്ത് അറിയില്ല എന്ന സൗകര്യം കൂടി ഉണ്ട്. ഞങ്ങള്‍ എല്ലാരും കൂടി അവിടേക്ക് പോയി. ഞാന്‍ ഡോര്‍ തുറന്നതും , സിനിമയില്‍ ഒക്കെ കാണുന്ന പോലെ എന്നെ എതിരേറ്റത് കൈയ്യടിയും പാട്ടുമാണ് . .’happy birthday to you, dear……May God Bless You…’ തികച്ചും ഒരു സര്‍പ്രൈസ് ആയിരുന്നു അത് എനിക്ക്.ഞാന്‍ ആകെ ഒന്നു ചമ്മി .മെഴുതിരികള്‍ക്കും കേക്കിനും പകരം ചൂടന്‍ പഴംപൊരിയും ആവിപറക്കുന്ന ചായയും , പൊട്ടിച്ചിരിക്കുന്ന മുഘങ്ങളും !! ഹൊ, രഹസ്യമായിട്ടു വെച്ച ഒരു സംഗതി പുറത്തായതും പോരാഞ്ഞു അത് ഇങ്ങനെ കൊട്ടി ഘോഷിക്കയും കൂടി ആയാല്‍ ? :P
എന്തായാലും എനിക്ക് ഒരു പാടു സന്തോഷം തോന്നി. അതേ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!എന്നിട്ടോ വല്യ സന്തോഷത്തോടെ ഈ കാര്യം വീട്ടില്‍ വന്നു പറഞ്ഞപ്പോ എന്‍റെ അദ്ദേഹത്തിന്റെ വക കമന്റ് , ‘ഇതില്‍ ഇപ്പോ ഇത്ര സന്തോഷിക്കാന്‍ എന്താ ഉള്ളത് ? ’ ഓഹോ അപ്പോ സന്തോഷിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ വേണോ? വലിയ വലിയ കാര്യങ്ങള്‍ വന്നിട്ട് സന്തോഷിക്കാം എന്ന് വെച്ചു കാത്തിരുന്നിട്ട് വലുതൊന്നും വന്നില്ലെങ്ങിലോ ? അപ്പോ പിന്നെ എപ്പോഴാ നമ്മള്‍ ഒന്നു സന്തോഷിക്കുന്നത് ? അത് കൊണ്ട് എനിക്ക് ഇത്രയൊക്കെ മതി. ഇനി നിങ്ങള്‍ പറയു .കേള്‍ക്കട്ടെ. :)