രാവിലെ ഓഫീസിലേക്ക് പോരാന്‍ തിരക്കിട്ട് സാരി ഉടുക്കുമ്പോള്‍ ആണ് ആദ്യമായിട്ട് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് . എന്റെ ഇടത്തേ കൈയിലെ വിരല്‍ അറ്റം അല്പം നീലിച്ചിരിക്കുന്നു . ഉടനെ മനസ്സില്‍ പോയത് , ഇന്ന് എന്താണാവോ കറിക്ക് അരിഞ്ഞത് എന്നായിരുന്നു .ഉരുള കിഴങ്ങ് ആയിരുന്നു ആകെ കൂടെ ഒന്ന് തൊലി കളഞ്ഞത് . ഓ , ചിലപ്പോ കൂര്‍ക്കയൊക്കെ നന്നാക്കുമ്പോള്‍ വിരല്‍ അറ്റം കറുക്കുക ഇല്ലേ ? അങ്ങനെയാവാം .. ഉരുള കിഴങ്ങിനും അങ്ങനെ വല്ല നിറവ്യത്യാസം വരുത്തുന്ന സ്വഭാവം കാണുമായിരിക്കും .
ചുമ്മാ അങ്ങനെ തള്ളി കളഞ്ഞിട്ടു , കൈ ഒന്ന് കൂടെ സോപ്പ് ഇട്ടു കഴുകി വൃത്തിയാക്കി ഓഫീസിലേക്ക് ഇറങ്ങി . പിന്നെ കൈവിരല്‍ ശ്രദ്ധയില്‍ പെട്ടത് , ഓഫീസില്‍ വന്നു ഏതാണ്ട് 11 മണിയോടെ ആണ് , രാവിലെ കണ്ടതിനേക്കാളും കൈവിരലുകള്‍ നീലിച്ചിരിക്കുന്നു !! മോതിരം കിടക്കുന്ന സ്ഥലം വരെ ഉണ്ട് . ചെയ് , ഇതെന്തു മാരണം , എന്ന് മനസ്സില്‍ ഓര്‍ത്തു .
ഉടനെ തന്നെ ന്യായവും കണ്ടെത്തി . എന്റെ പ്രിന്റെരിന്റെ ഔട്പുട്ട് ചെറുതായിട്ട് മഷി പടര്‍ന്ന്നാണ് കിട്ടുന്നത് . ടോണെര്‍ മാറ്റാന്‍ സമയമായെന്ന് തോന്നുന്നു . രാവിലെയുള്ള തിരക്കില്‍ പല papers പല പ്രാവശ്യം കൈ മറിഞ്ജിട്ടുണ്ട് . അപ്പൊ അതിലെ മഷി കൈയ്യില്‍ പുരണ്ടതാവാം എന്ന് ആശ്വസിച്ചു . ചായ കുടിക്കുന്നതിനു മുന്‍പേ പോയി കൈ കഴുകി സീറ്റില്‍ തിരിച്ചു വന്നു . ഇടത്തേ കൈവിരലുകള്‍ക്ക് മാത്രമേ നിറവ്യത്യാസം കണ്ടുള്ളൂ !!
സമയം ഉച്ചയാവാറായി . വീണ്ടും ശ്രദ്ധ അറിയാതെ കൈയിലേക്ക് പോയി . ദ വീണ്ടും രാവിലെ കണ്ടതിനേക്കാളും കുറെ കൂടെ നീലിച്ചിരിക്കുന്നു ഇടത്തേ വിരലുകള്‍ . എന്നാല്‍ കൈത്തലത്തിലേക്ക് അത് പടര്‍ന്നിട്ടുമില്ല !! ഇപ്പൊ അറിയാതെ മനസ്സില്‍ ഒരു ഭയം ഉണ്ടായി . എന്താണാവോ ഇത് ?വിരലുകളില്‍ പയ്യെ അമര്‍ത്തി നോക്കി . ഹേ , വേദന ഒന്നും ഇല്ല . മരവിപ്പ് ? അതും ഇല്ല . പിന്നെന്തേ ഇങ്ങനെ ? ഇനി തൊലി എങ്ങാന്‍ പൊളിയുമോ?
അടുത്തിരുന്ന ആളെ കാണിച്ചു , യ്യോ ഇതെന്താ , carbon പുരണ്ടതാവും മാഡം ..എന്ന ആശ്വസിപ്പിക്കലും കേട്ടു. ആരോടും പറയാന്‍ പോയില്ല , രാവിലെ മുതല്‍ കാണുന്നതാണ് എന്ന കാര്യം. . ഊണ് കഴിക്കുന്നതിനു മുന്നേ liquid ക്ലീനെര് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകി . കഴുകുമ്പോള്‍ അങ്ങനെ നിറം അധികം പോവുന്നും ഇല്ല . അദ്ദേഹത്തിനെ വിളിച്ചു പറയണോ എന്ന് ആലോചിച്ചു . വേണ്ട , പാവം , എന്തായാലും അറിയിക്കണ്ട , വീട്ടില്‍ വരുമ്പോള്‍ കാണിക്കാലോ .
ഉച്ചക്ക് ഊണ് കഴിച്ചു കൈ കഴുകി കഴിഞ്ഞു , വീണ്ടും വൈകുന്നേരം ആയപ്പോഴും സ്ഥിതി തഥൈവ . ഇടത്തേ കൈയിലെ വിരലുകള്‍ , നീലിച്ചു ഇരുണ്ടിരിക്കുന്നു . മനസ്സില്‍ ചെറിയ ഭീതിയോടെ , ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ..ബസില്‍ ഇരിക്കുമ്പോഴൊക്കെ കറുപ്പ് കളര്‍ കൂടുന്നതല്ലാതെ കുറയുന്നുമില്ല . ആഹ് , എന്തെങ്കിലും ആകട്ടെ , എന്തായാലും വേദനയോ മരവിപ്പോ ഒന്നുമില്ല .
വന്ന ഉടന്‍ കൈ കഴുകി , കാപ്പി കുടിച്ചു .. കുളിക്കാന്‍ സാരി മാറുമ്പോള്‍ ആണ് പെട്ടെന്ന് എന്റെ തലയിലെ ബള്‍ബ് കത്തിയത് ..സംശയ നിവൃത്തിക്കായി ഞാന്‍ ഉടുത്തിരുന്ന കടും നീല സാരിയിലേക്ക് വീണ്ടും വീണ്ടും എന്റെ കൈ ഓടിച്ചു നോക്കി . ഹി ഹി . ദ വീണ്ടും കൈവിരലിന്റെ അറ്റത്തു ചെറുതായി നീല കലര്‍ന്ന കറുപ്പ് നിറം പടരുന്നു ...!!!
എന്റെ പുതിയ ഉജാല നിറമുള്ള നീല സാരി ഒപ്പിച്ച പണിയേ ...:-)
Subscribe to:
Post Comments (Atom)
29 comments:
അത്താഴം മുടക്കാൻ നീർക്കോലി മാത്രമല്ല- നീലസാരിക്കും പറ്റും അല്ലേ...
എന്തായാലും സാരിയും പേടിപ്പിക്കും എന്നോരറിവ് കിട്ടിയല്ലോ
പോസ്റ്റ് ഇഷ്ട്ടപെട്ടു!
വെറുതേ ആളെ പേടിപ്പിച്ചു...
[ഒരു നല്ല സാരി വാങ്ങി തരാന്‍ ചേട്ടനോട് പറയൂ ചേച്ചീ... ;)]
discountil saari vangi ennu paranjappozhe paranjathalle..
onnu pedichu alle..?
:)
aa sari evidunna vangiye ?
avide kerathirikkana ....
seematti , jayalakshmi onnum allallo ?
i think u r from ekm , me too ...
ചുമ്മാ ആളെ പേടിപ്പിക്കാന്‍ ...
വെറുതെ റ്റെന്ഷ്ന് ആയി..കൊള്ളാം.
പേടിപ്പിച്ചു കളഞ്ഞല്ലോ?
@ബിലാത്തിപ്പട്ടണം :) അതെ, അതെ, സത്യം
@ramanika :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..അതെ, കാര്യം നിസ്സാരം..പ്രശ്നം....
@ശ്രീ :) അനിയാ, സാരിയുടെ കളര്‍ കണ്ടു ഞാന്‍ വീണു പോയതാണ്. ചേട്ടനെ സാരി മേടിക്കാന്‍ കൂടെ കൂട്ടാന്‍ കൊള്ളില്ല..അടി വെച്ച് പിരിയും.. :-)
@നിറങ്ങള്‍ :) ഉം, ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ..മാനഹാനിയും, ധനനഷ്ടവും ഫലം.
@Diya :) വന്നു ചിരിച്ചിട്ട് പോയതിനു നന്ദി!
@ചേച്ചി പെണ്ണ് :-) അല്ല, ശീമാട്ടിയും, ജയലക്ഷ്മ്യും അല്ല...ഇവിടത്തെ ലോക്കല്‍ കടയില്‍ നിന്നാ...കൊണ്ട് പോയി തിരിച്ചു കൊടുത്താലോ എന്ന് ഓര്‍ത്തതാ...പിന്നേം അതിനു വേണ്ടി മിനക്കെടെണ്ടേ എന്നോര്‍ത്ത് മടിച്ചു..ഒന്നുമില്ലേലും ഒരു പോസ്റ്റിനുള്ള വകുപ്പ് തന്ന സാരി അല്ലെ?ഹി ഹി. അതിരിക്കട്ടെ, അപ്പൊ നമുക്ക് കാണണമല്ലോ? എന്തേ?
@സിബു :-) പേടിച്ചോ? സാരമില്ല, ഞാനും ഒന്ന് പേടിച്ചു..
@judson :) ഇത് വഴിയുള്ള ആദ്യ വരവിനു സ്വാഗതം. ഞാനും കൊറച്ചു ടെന്‍ഷന്‍ അടിച്ചതാ മാഷേ..
@മഹി :) ഹി ഹി, ഇപ്പൊ പേടി മാറി അല്ലോ അല്ലെ?
ശൊ ! ഹോസ്പിറ്റലില്‍ പോയിരുന്നേല്‍ രക്ത-കഫ-.. ഇത്യാദി സംഭവങ്ങളൊക്കെ ഒന്നു പരിശോധിക്കാമായിരുന്നു :)
ഈ വക സാരി ഇപ്പൊ വില്ലന്മാരാകുന്നു എന്നു തോന്നുന്നു.അടുത്തിടെ നടന്ന ഒരു ബസ്സപകടത്തിനു കാരണമായി ഡ്രൈവര്‍ പറഞ്ഞത് ബസ്സിലുണ്ടായിരുന്ന ഏതോ ഒരു ചേച്ചിയുടെ സാരിയില്‍ നിന്നും പറന്നു വന്ന വര്ണ്ണപൊട്ടുകളായിരുന്നു എന്നാ :(
എടിപ്പിച്ചുട്ടോ ..ആദ്യം കുറച്ചു...
ഞാൻ പറയാനുദ്ദേശിച്ചത് ശ്രീ പറഞ്ഞു :)
എന്നാലും പേടിപ്പിച്ച ആ സാരിക്ക് അഭിനന്ദനങ്ങൾ
@ജീവി :) ഉം..ശരിയാണ്, തിളക്കമില്ലാത്ത ഒരു സാരി തപ്പി ഞാനും കൊറേ നടന്നതാ....ഒക്കെ മായം തന്നെ!!
@കണ്ണനുണ്ണി :) സത്യം പറഞ്ഞാല്‍ ഇപ്പൊ എങ്ങനത്തെ രോഗങ്ങള്‍ ആണ് വരണെന്ന് പറയാന്‍ പറ്റില്ലെല്ലോ. പേടിക്കാതെ എന്ത് ചെയ്യും.
@ബഷീര്‍ :) ശ്രീയോട് മറുപടിയും പറഞ്ഞിട്ടുണ്ട്..ഹി ഹി. അഭിനന്ദനങ്ങള്‍ക്ക് നന്ദി ട്ടോ.
പോസ്റ്റ് ഇഷ്ട്ടപെട്ടു!
മനുഷ്യന്മാരുടെ കളര്‍ പോലും മാറിപ്പോകുന്നു. എന്നിട്ട വെറുമൊരു പാവം സാരി!
വിലകുറച്ചു കിട്ടിയാല്‍ പ്ലാവില കണ്ട ആടിനെപ്പോലെ ഓടിയടുക്കുമ്പോള്‍ നോക്കണമായിരുന്നു.
സഭാഷ്.....അത് ശെരി ഇങ്ങനെ ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണല്ലേ?
പേടിപ്പിച്ചു കളഞ്ഞു.
ഹി…ഹി…ഹി… ഉജാല നിറമുള്ള നീല സാരീ.
ആദ്യം പേടിപ്പിച്ചെങ്കിലും പിന്നീട് ചിരിപ്പിച്ചു. (ആ സാരി കഴുകിയ വെള്ളം കിട്ടിയിരുന്നെങ്കില്‍ മഷിക്ക് പകരം പേനയിലൊഴിക്കാമായിരുന്നു...)
ഹെഹെഹെ ചുമ്മാ ......ചെ ഞാന്‍ കരുതി വല രോഗം ആയിരിക്കും എന്ന് ....ഇത് വന്നു ഒരു സാരീ ...
അതേയ് സാരീ ഒക്കെ നോക്കി വാങ്ങിക്കുടെ ?
എന്നാലും ആ സാരിക്കെന്തേ ഇടത്തേക്കൈയിലെ വിരലുകളോട് മാത്രം ഇത്ര പ്രേമം?
ഏതായാലും സാരിയുടെ കളര്‍ മഞ്ഞയല്ലാത്തതു ഭാഗ്യം. എനിക്കും ഇതുപോലൊരു അനുഭവമുണ്ട്. മൂത്ത മോളെ പ്രസവിച്ച് കിടക്കുന്ന കാലം. ആശുപത്രിയില്‍ ഉപയോഗിക്കാനായി ഒരു പുതിയ വിരിപ്പ് വാങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കയ്യിലും കാലിലും മുഖത്തുമൊക്കെ മഞ്ഞനിറം. ഓ മഞ്ഞപ്പിത്തം പിടിച്ചൂന്നു പറഞ്ഞ് വീട്ടുകാര്‍ വെപ്രാളപ്പെട്ടു. പിന്നല്ലേ അതാ വില്ലന്‍ വിരിപ്പിന്റെ വേലയാന്നു മനസ്സിലായത്.
@ ജിഷാദ് :) പോസ്റ്റ് ഇഷ്ടയീന്നരിഞ്ഞു സന്തോഷം. ഇതിലെയുള്ള ആദ്യ വരവിനു സ്വാഗതം!
@ തണല്‍ :) എന്തായാലും പറ്റി പോയില്ലേ? വിലയേറിയ അഭിപ്രായത്തിനു നന്ദി! ഇനിയും വരണം ട്ടോ.
@യൂസുഫ്ഫ് :) ആളെ പറ്റിച്ചതല്ല ട്ടോ. എന്റെ മനസ്സില്‍ അപ്പൊ ഇങ്ങനെ ഒക്കെ ഉള്ള ചിന്തകളാണ് ഉണ്ടായത്. അത് ഇവിടെ പങ്കു വെച്ചതാണ്. നന്ദി.
@kalavallabhan :) ഹി ഹി. അത്രയേ ഉദ്ദേശിച്ചുള്ളൂ
@sadique :) ഈ വരവിനു സ്വാഗതം.അഭിപ്രായത്തിനു നന്ദി.
@വിനുവേട്ടന് :) ഹി ഹി. പാവം സാരി. ഇപ്പൊ എത്ര പേര് അറിഞ്ഞുല്ലേ അതിന്റെ വില്ലത്തരം!!
@dreams :) സാരി ഇങ്ങനെ ഒരു പണി തരുമെന്ന് വിചാരിച്ചില്ല..സാധാരണ കഴുകുമ്പോ കളര്‍ പോവുന്ന സാരി കണ്ടിട്ടുണ്ട്. ഇത് ആദ്യമായിട്ട ഇങ്ങനെ ഒരു അനുഭവം.
@ഗീത :) ഓഫീസില്‍ വന്നാല്‍ വലതു കൈയ്യില്‍ എപ്പോഴും പണി ആയുധം കാണും. ഒന്നുകില്‍ മൗസ്, അല്ലെങ്കില്‍ പേന. ഫ്രീ ആയ ഇടതു കൈ കൊണ്ട് ഇടയ്ക്കിടെ സാരി തുമ്പു എടുത്തു മടിയിലേക്ക് വയ്ക്കുന്ന ശീലം എനിക്കുണ്ട്.
(മറ്റൊരു സൗകര്യം കൂടി അതിനുണ്ട്..അത് സോകാര്യമായിട്ടു പറയാം ട്ടോ).
ഇപ്പൊ മനസ്സിലായില്ലേ, നീല സാരി ഇടതു കൈക്ക് മാത്രം പണി തന്നത് എങ്ങനാന്നു ..!!
സത്യം, മഞ്ഞ സാരിയായിരുന്നെങ്കില്‍ ഉറപ്പായിട്ടും ഇതിനെക്കാള്‍ വെപ്രാളപ്പെട്ട് പോയേനെ..ഹി ഹി.
oh!!
nice.... :-)
ഈ വരവിനും കമന്റിനും നന്ദി പ്രശാന്ത്
സാരി വാങ്ങുമ്പോളെങ്കിലും നല്ലത് നോക്കി വാങ്ങു .
ഞാനും വല്ലാതെ പേടിച്ചു പോയീട്ടോ ! വായിക്കുന്നതിനിടയില്‍ത്തന്നെ സാദ്ധ്യതയുള്ള എല്ലാ അസുഖങ്ങളെയും കുറിച്ചോര്‍ത്തു ശരിയ്ക്കും ടെന്‍ഷനടിച്ചു..വായിച്ചു തീര്ന്നപ്പോഴല്ലേ അമളി മനസ്സിലായത് :)
നല്ല പോസ്റ്റ്.. ഇഷ്ടമായി :)
kalliyankattu 'neeli' aayennu karuthi..
Post a Comment