Sunday, June 6, 2010

ഒരു നിമിഷത്തിന്റെ വില

ഒരു നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാം ?എനിക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാതെ ഇരിക്കാന്‍ വയ്യ .


കുട്ടികള്‍ക്ക് vacation ആയതു കൊണ്ട് ചങ്ങനാശ്ശേരി ലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കൂടെ കൂട്ടി .. ഒരു നീണ്ട യാത്രയുടെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും .

ഞങ്ങള്‍ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി ആണ് പോയത് . ആദ്യമായിട്ടാണ് ഞാന്‍ കുട്ടനാട് കാണുന്നത് . നിറയെ പാടങ്ങളും , താറാവുകളും , കെട്ടുവള്ളങ്ങളും പുതിയ കാഴ്ച തന്നെ ആയിരുന്നു . കല്യാണം ഒക്കെ ഭംഗി ആയി കഴിഞ്ഞു ഞങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ മടക്ക യാത്ര തുടങ്ങി .




അദ്ദേഹമാണ് വണ്ടി ഓടിച്ചിരുന്നത് . എന്റെ കുട്ടികളും അദ്ധേഹത്തിന്റെ ചേച്ചിയും കൂടെ ഉണ്ട് . അവരാണ് പുറകിലെ സീറ്റില്‍ ഇരുന്നിരുന്നത് .കാറില്‍ പഴയ മലയാളം പാട്ടുകള്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഞങ്ങള്‍ മാരാരിക്കുളം എന്ന സ്ഥലത്ത് എത്തി . ഞായറാഴ്ച ആയതു കൊണ്ട് റോഡില്‍ വലിയ തിരക്കൊന്നും ഇല്ല . വഴിയില്‍ ഇരുവശവും വാക മരങ്ങള്‍ പൂത്ത്‌ നില്‍ക്കുന്നു .



മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഒരിക്കലും യാത്രയുടെ ഇടയില്‍ ഉറങ്ങാറില്ല . എന്തെങ്കിലും ഒക്കെ നമ്മുടെ ആളോട് സംസാരിച്ചു കൊണ്ടിരിക്കാരാന് പതിവ് . പാട്ട് കേട്ട് സ്ടീയരിംഗ് വീലില്‍ താളം പിടിച്ചു കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത് . എല്ലാവര്ക്കും തന്നെ ഉറക്കം വരുന്നുണ്ട് ..



പെട്ടെന്നാണ് എതിര്‍ വശത്ത് നിന്നും ഇളം നീല നിറമുള്ള ഒരു കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തു വരുന്നത് കണ്ടത് . റോഡില്‍ ധാരാളം സ്ഥലം ഉണ്ട് . ഞങ്ങള്‍ അല്പം സൈഡ് ഒതുങ്ങി പോയാല്‍ മാത്രം മതി . അതിനു പകരം ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ നേരെ വരുന്ന കാറിന്റെ മുന്‍പിലേക്ക് തന്നെ പോവുകയാണ് ...ഒരു നിമിഷം ഞാന്‍ ഉറക്കെ ഒച്ച വെച്ച് കൊണ്ട് പുള്ളിയുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു . ചേച്ചിയും ബഹളം വെച്ചു . കുട്ടികള്‍ മയക്കത്തില്‍ ആയിരുന്നു.



പുള്ളി കണ്ണും തുറന്നു വെച്ച് കൊണ്ട് ഉറങ്ങി പോയതാണ് ...പെട്ടെന്ന് വണ്ടി വേഗം ഇടതു വശത്തേക്ക് വെട്ടിച്ചു , അത് പോലെ തന്നെ എതിരെ വന്ന വണ്ടി വലതു വശത്തേക്കും . ഭാഗ്യത്തിന് ഞങ്ങളുടെ പുറകെ ഇടതു വശം ചേര്‍ന്ന് മറ്റു വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല !!! എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു . ആര്‍ക്കും ആര്‍ക്കും ഒന്നും സംഭവിച്ചില്ല . ഇതിനകം കുട്ടികള്‍ രണ്ടും ഞെട്ടി ഉണര്‍ന്നിരുന്നു.പെട്ടെന്നുള്ള ഷോക്ക്‌ കാരണം ആരും ഒന്നും മിണ്ടിയില്ല.



ഇത്രയും നാള്‍ കാര്‍ കൊണ്ട് നടന്നിട്ടും പുള്ളിക്കാരന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല . പിന്നെ ഞങ്ങള്‍ വണ്ടി നിറുത്തി , ഞാന്‍ സ്ഥലം ഒന്ന് ശരിക്കും ശ്രദ്ധിച്ചു . മാരാരിക്കുളം federal ബാങ്ക് ATM ന്റെ മുന്‍പില്‍ വെച്ച് ആണ് സംഭവം . അവിടെ നിന്ന് വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി , വീണ്ടും യാത്ര തുടര്‍ന്ന് . ഉറക്കം വന്നപ്പോള്‍ വണ്ടി നിറുത്തി സ്ടീയരിംഗ് എനിക്കോ ചേച്ചിക്കോ തന്നാല്‍ മതിയായിരുന്നു . പക്ഷെ ഇതൊക്കെ വീണ്ടു വിചാരങ്ങള്‍ അല്ലെ ? ഇങ്ങനെ ഒന്നും പിന്നീട് ചിന്തിക്കാന്‍ സാധാരണ ഈശ്വരന്‍ അവസരം കൊടുക്കാറില്ല .



വണ്ടിയില്‍ വെച്ച് പിന്നെ ഞങ്ങള്‍ ആരും തന്നെ ഈ കാര്യം സംസാരിച്ചില്ല . കാരണം , സംഭവിക്കാന്‍ പോയതിന്റെ ഭയാനകത പറഞ്ഞു കുട്ടികളെ കൂടി പേടിപ്പിക്കണ്ടല്ലോ.





തിരിച്ചു വീട്ടില്‍ വന്നപ്പോ എന്നോട് പറഞ്ഞു , ഒരു 5 മിനിറ്റ് മുന്നേ തന്നെ പുള്ളിക്കാരന് ഉറക്കം വരുന്നുണ്ടായിരുന്നു . വഴിയില്‍ വെള്ളം ഉള്ള കട നോക്കി കൊണ്ടാണ് ഓടിച്ചതത്രേ . വണ്ടിയില്‍ ഞങ്ങള്‍ കരുതിയിരുന്ന വെള്ളം മുഴുവന്‍ എടുത്തു എല്ലാവരും കൂടി ഞങ്ങളുടെ കാറില്‍ വെച്ചായിരുന്നു കല്യാണം ആഘോഷിക്കാന്‍ രണ്ടെണ്ണം വിട്ടത് . രാവിലത്തെ ഡ്രൈവിംഗ് ഉം , ഉച്ചക്കത്തെ ഹെവി ലഞ്ചും , അതിന്റെ കൂടെ സന്തോഷത്തിനു രണ്ടെണ്ണം വിട്ടതും കൂടി ആയപ്പോഴാണ് വണ്ടി പാളിയത് . ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല . പെട്ടെന്നുള്ള എന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത് , ആകെ ഒരു നിമിഷമേ ശ്രദ്ധ പാളി പോയുള്ളൂ ...അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു .



പക്ഷെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ ആരുടേയും പൊടി കിട്ടുമായിരുന്നില്ല . എതിരെ വരുന്ന വണ്ടിയുമായുള്ള കൂട്ടിയിടി ആയതു കൊണ്ട് അതിന്റെ impact വളരെ വലുതാകും . എല്ലാവര്ക്കും രാധയുടെയും കുടുംബത്തിന്റെയും പടം പത്രത്തില്‍ കാണാമായിരുന്നു !!! :-)



ഇത്രക്കല്ലെയുള്ളൂ നമ്മള്‍ കെട്ടി പടുത്തതെല്ലാം ? അറിയില്ല , എന്തോ ദൈവാനുഗ്രഹം ഉണ്ട് , അത് ഞങ്ങള്‍ക്കോ അതോ എതിരെ വന്ന കാറില്‍ ഉണ്ടായിരുന്നവര്‍ക്കോ എന്നറിയില്ല . ഇനിയും എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ എനിക്ക് ഇവിടെ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ച് കാണും ഈശ്വരന്‍ ..അല്ലെങ്കില്‍ നിങ്ങളോടെല്ലാം വന്നു ഈ സംഭവം പറയണം എന്നുണ്ടാവും .



അത് കൊണ്ട് എന്റെ കൂട്ടുകാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം വരാതെ നോക്കണം കേട്ടോ . ഒരു നിമിഷം കൊണ്ട് എത്രയോ പേരുടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ന്നേനെ .......എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?



മനസ്സില്‍ ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സബ്ജെകട്മായിട്ടാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത് . എല്ലാവരും പൊറുക്കുക . ഈ പോസ്റ്റ്‌ ഒരു മുന്‍കരുതല്‍ എടുക്കാന്‍ ആരെ എങ്കിലും സഹായിക്കുമെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് ...


സസ്നേഹം ,


രാധ .















18 comments:

നിറങ്ങള്‍..colors said...

athe oru njettal..
oru thirichu varavu..
dhavanugraham thanne..
GOD BLESS YOU

വരയും വരിയും : സിബു നൂറനാട് said...

നൈറ്റ്‌ ഷിഫ്റ്റ്‌ ആയതു കാരണം വെളുപ്പിന് മൂന്നു മണിക്കാണ് ഓഫീസില്‍ നിന്ന് എന്‍റെ തിരിച്ചു പോക്ക്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍, രണ്ടു തവണയാണ് ഡ്രൈവര്‍മാര്‍ ഉറങ്ങിയത് കാരണം ഞാന്‍ പോകുന്ന വണ്ടി പാളിയത്. ഇപ്പോള്‍ മുന്നിലത്തെ സീറ്റില്‍ ഇരുന്ന്, ഇവന്മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് നോക്കുന്നതാണ് എന്‍റെ പണി..!!

സൂക്ഷിച്ചാല്‍ ദുഖികണ്ടാ..അത്ര തന്നെ..!

ജീവി കരിവെള്ളൂർ said...

അതു ശരി രണ്ടെണ്ണം അടിച്ചിരിക്കുന്ന ആളെക്കൊണ്ടാ ഡ്രൈവ് ചെയ്യിച്ചത് അല്ലേ .ഭാഗ്യം ഇന്‍ഷൂറന്‍സ് കമ്പനിക്കല്ലേ ,കാശൊന്നും പോയില്ലല്ലോ .

സൂക്ഷിച്ചാല്‍ ....

ഉപാസന || Upasana said...

രാത്രി നേരത്തെ കിടന്നാല്‍ മതി

T.A. RASHEED said...

rathri yulla apakadangal ellaam urakkathil pettaanathrey .....pedikkenda mattullavare vadhikkaan kurey koodi samayam eeswaran thannoonnu koottikko.....+

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ഒരു സന്ദേശവും ഈ വരികള്‍ നല്‍കുന്നില്ല. ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ നല്ലൊരു പാഠം വായനക്കാര്‍ക്ക് നല്‍കാമായിരുന്നു.രണ്ടെണ്ണം 'വിട്ട്' വണ്ടി ഓടിച്ചാല്‍ പലരുടെയും ജീവനും 'വിട്ട് 'കളയേണ്ടിവരും എന്നെങ്കിലും ധ്വനിപ്പിക്കാംആയിരുന്നു.
അതുപോലെ ,
"എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?" ഈ പ്രയോഗം തീരെ ശരിയല്ല. ഒരാള്‍ പോയാലും കാറിലെ എല്ലാരും പോയാലും പ്രത്യക്ഷമോ പരോക്ഷമോ ആയി സന്കടപ്പെടുന്നവരും ആശ്രിതരും ഒക്കെ ഇഷ്ടം പോലെ ഉണ്ടാകും. എല്ലാരും പോയാല്‍ അതല്ലേ കൂടുതല്‍ വിഷമകരം!
വണ്ടി ഓടിക്കുമ്പോള്‍ ഉറങ്ങരുതെന്നും ലഹരി ഉപയോഗിക്കരുതെന്നും മറ്റുള്ളവരുടെ ജീവിതം കൂടി തന്റെ കയ്യിലാണെന്ന ഉത്തമ ബോധ്യം വേണമെന്നും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവാമായിരുന്നു.

ramanika said...

അനുഭവം വായിച്ചു
ശരിയാണ് വണ്ടി ഓടിക്കുമ്പോള്‍ ഉറങ്ങാന്‍ പാടില്ല
ഉറങ്ങിയ്യാല്‍ ....
അതിലും ശ്രധികേണ്ടത് കള്ള് കുടിച്ചവരുടെ കയ്യില്‍ വളയം കൊടുക്കാതിരിക്കാന്‍
ഒരു ടു വീലര്‍ അക്സിടെന്റ്റ് കഴിയുമ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ടായിരുന്നെകില്‍
എന്ന് ആശിക്കുന്ന അവസ്ഥ പോലെ
കള്ള് കുടിക്കതിരുന്നെങ്കില്‍ എന്നാ അവസ്ഥ വരാതിരിക്കട്ടെ ഇനിയെങ്കിലും

കണ്ണനുണ്ണി said...

ഈശ്വരാ ഒന്നും ഉണ്ടായില്ലല്ലോ .. ഭാഗ്യം...

നിധീഷ് said...

ഒരുപാടു നാളുകള്‍ക്ക് ശേഷം ആണല്ലേ ചേച്ചി ഒരു പോസ്റ്റ്‌. എന്തു പറ്റി എത്ര നാളും

കുട്ടന്‍ said...

രക്ഷപെട്ടൂല്ലോ ....അതിനു ഇശ്വരനോട് നന്ദി പറയു ...........

ശ്രീ said...

തീര്‍ച്ചയായും ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചേച്ചീ... എല്ലാവര്‍ക്കും.

രക്ഷപ്പെട്ടതിന് ദൈവത്തിനോട് നന്ദി പറയാം.

വിനുവേട്ടന്‍ said...

ഒരു നിമിഷാര്‍ദ്ധം... അതിന്റെ പോലും വില മനസ്സിലാക്കുന്ന പോസ്റ്റ്‌. ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം...

പിന്നെ, ഇസ്മായില്‍ കുറുമ്പടിയോട്‌ ഒരു വിയോജനക്കുറിപ്പ്‌... ഈ പോസ്റ്റ്‌ വായിച്ച്‌ കഴിയുമ്പോള്‍ തന്നെ മദ്യപിച്ച്‌ വാഹനമോടിക്കുന്നതിലെ വിപത്ത്‌ എന്താണെന്ന സന്ദേശം വായനക്കാരിലേക്ക്‌ എത്തുന്നുണ്ടല്ലോ. അതൊരു വാല്‍ക്കഷണമായി പ്രത്യേകിച്ച്‌ എഴുതേണ്ട ആവശ്യകതയുണ്ടോ?

മറ്റൊന്ന്... "എല്ലാവരും അങ്ങോട്ട്‌ പോയിരുന്നുവെങ്കില്‍ സങ്കടമില്ലായിരുന്നു" എന്ന പ്രയോഗം... അതൊരിക്കലും തെറ്റെന്ന് പറയാന്‍ കഴിയില്ല ഭായ്‌... ഭാര്യ, ഭര്‍ത്താവ്‌, കുഞ്ഞുങ്ങള്‍ .. ഇവരെ കഴിഞ്ഞിട്ടല്ലേ മറ്റ്‌ ബന്ധുക്കള്‍ക്ക്‌ സ്ഥാനം വരുന്നുള്ളൂ? ബന്ധുക്കളുടെ ദുഃഖം വെറും അല്‍പ്പായുസ്സായിരിക്കും. അതേ സമയം ഭാര്യ, ഭര്‍ത്താവ്‌, കുഞ്ഞുങ്ങള്‍ ഇവരിലാരെങ്കിലും ഇല്ലാതെയായി പിന്നെ അവശേഷിക്കുന്നവരുടെ ദുഃഖം... അത്‌ വിചാരിക്കുന്നത്‌ പോലെ നിസ്സാരമല്ല... എന്റെ കാഴ്ചപ്പാട്‌ പറഞ്ഞുവെന്നേയുള്ളൂ...

raadha said...

@നിറങ്ങള്‍..:) അതെ, തീര്‍ച്ചയായും ധിവാനുഗ്രഹം തന്നെ..അത് എനിക്ക് പലപ്പോഴും കൂടെ ഉണ്ട്...

@സിബു :) സൂക്ഷിച്ചോളൂ ട്ടോ. ഡ്രൈവര്‍ നെ ഉറക്കാതെ ഇരിക്കല്‍ ഒരു പണി തന്നെ ആണ്..

@ജീവി :) എന്ത് ചെയ്യാനാ...? കൂടെ യാത്ര ചെയ്യുമ്പോ ഞാന്‍ വണ്ടി ഓടിച്ചിട്ട്‌ ചുമ്മാ ഇരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല..ഇന്‍ഷുറന്‍സ് കമ്പനി ജീവന്‍ തിരിച്ചു തരുമോ?

@ഉപാസന :) ഈശ്വര, എനിക്ക് മനസ്സിലായില്ലെല്ലോ? എന്തിനാ ? ഉറക്കം വരാതെ ഇരിക്കാന്‍ ആണോ?

raadha said...

@റഷീദ് :) വധമോ? ഓ അങ്ങനെയും പറയാം അല്ലെ? നന്ദി

@ഇസ്മായില്‍ :) അങ്ങനെ ഒക്കെ തന്നെ അല്ലെ ഞാന്‍ പറഞ്ഞിരിക്കുന്നത്?എനിക്കും ഇപ്പൊ സംശയം ആയിരിക്കുന്നു!! ഇത് വഴി വന്നു അഭിപ്രായം പറഞ്ഞതില്‍ നദി ട്ടോ.

@ramanika :) മാഷ്‌ പറഞ്ഞത് സത്യം തന്നെ..പിന്നെ ഒരാശ്വാസം നമുക്ക് ഇപ്പോഴും പഠിക്കാന്‍ അവസരം കിട്ടിയിരിക്കുന്നു.

@കണ്ണനുണ്ണി :) ഇല്ല, എന്നാലും എല്ലാരും ശരിക്കും ഒന്ന് പേടിച്ചു.

raadha said...

@നിധീഷ് :) എന്തായാലും തിരിച്ചു വന്നല്ലോ...

@കുട്ടന്‍ :) അതെ, അത് തന്നെ കാര്യം... ഇപ്പോഴും നന്ദി പറഞ്ജോണ്ടിരിക്കുന്നു

@ശ്രീ :) അതെ, അനിയാ...

@നദി വിനുവേട്ടാ ... :-)

തോന്ന്യവാസങ്ങള്‍ said...

രാധ ഞാനും തിരിച്ചെത്തിയിരിക്കുന്നു.

തോന്ന്യവാസങ്ങള്‍ said...

രാധ ഞാനും തിരിച്ചെത്തിയിരിക്കുന്നു.

raadha said...

@തോന്ന്യവാസങ്ങള്‍ :-) സ്വാഗതം ട്ടോ.