Thursday, September 10, 2009

ഓണ സമ്മാനം

ഇത്തവണയും നാട്ടില്‍ പോവുന്നതിനു മുന്‍പ് പതിവ് പോലെ അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ പോയി . എപ്പോഴും അങ്ങനെ ആണ് ചെയ്യുന്നത് . വീട്ടില്‍ രണ്ടു നായകളുണ്ട് . അവയ്ക്ക് കൊടുക്കാന്‍ ഉള്ള ഭക്ഷണം ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വെക്കുകയാണ് പതിവു . അടുത്ത വീട്ടുകാര്‍ക്ക് വീടിന്റെ കീ കൊടുത്താല്‍ അവര്‍ ന്യൂസ് പേപ്പര്‍ എല്ലാം മുറ്റത്ത്‌ ചിതറി കിടക്കാതെ , അതെടുത്ത് വെയ്ക്കുകയും വൈകിട്ട് ലൈറ്റ് ഇട്ടിട്ടു , രാവിലെ അത് ഓഫ്‌ ചെയ്യുകയും ആണ് പതിവ്..കള്ളന്മാര്‍ ധാരാളം ഉള്ളതല്ലേ ?


ഇവിടെ ടൌണില്‍ ആണ് താമസമെങ്കിലും , ഞങ്ങള്‍ ഈ വീട്ടുകാരോട് നല്ല അടുപ്പത്തില്‍ ആണ്. ഈ അയല്‍ക്കാരെ വീട് ഏല്‍പ്പിച്ചാണ് എപ്പോഴും ഞങ്ങള്‍ പോവാറ് . എന്റെ നായകളും ഇവരോട് ഇണക്കമാണ് . ഞങ്ങള്‍ വീട്ടില്‍ ഇല്ല എന്ന വിവരം ഈ അയല്‍ക്കാരോട് മാത്രമേ പറയാറുള്ളൂ .

ഉത്രാടത്തിന്റെ അന്ന് രാവിലെ ഞങ്ങള്‍ 9 മണി ആയപ്പോഴാണ് ഇറങ്ങിയത്‌ . ഞാന്‍ കീ കൊടുക്കാന്‍ ചെല്ലുമ്പോ അവിടത്തെ അമ്മ എത്തിയിട്ടുണ്ട് . ഓണത്തിന് വന്നതാണ് .ഈ അമ്മയ്ക്ക് ഞങ്ങളെ വലിയ കാര്യം ആണ്. ഞങ്ങള്‍ ഇവിടെ താമസത്തിന് വരുമ്പോള്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ തന്നെ ആയിരുന്നു താമസം . അവര്‍ക്ക് രണ്ടു പെണ്മക്കളും മറ്റെല്ലാം ആണ്‍ മക്കളും ആണ്. അതിലെ മൂത്ത മകള്‍ക്ക് വേണ്ടി പണിത വീട് ആണ് ഞങ്ങള്‍ വാങ്ങിയത്‌ . പഴയ ഒരു തറവാട് പോലത്തെ വീട്ടിലാണ് അന്ന് കല്യാണം കഴിഞ്ഞ ഇളയ മകളും കുടുംബവും അമ്മയുമായി താമസിച്ചിരുന്നത് .

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗം വെച്ചപ്പോള്‍ തറവാട് ഇളയ മകള്‍ക്ക് കൊടുത്തു (നായര്‍ കുടുംബമാണ് ), ഇളയ മകള്‍ അത് പൊളിച്ചു പുതിയ മാതിരി വീട് വെച്ചു. അമ്മ മൂത്ത മകളുടെ കൂടെ പോയി, കാരണം മൂത്ത മകളുടെ ഭര്‍ത്താവ് അതിനിടെ മരിച്ചു പോയിരുന്നു . മൂത്ത മോള്‍ക്ക്‌ കൂട്ടിനായിട്ടാണ് അമ്മ പോയത്‌ .എന്നാലും എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ അമ്മ എത്തും. അമ്മ മാത്രമല്ല മറ്റെല്ലാരും എത്തും. ആകെപ്പാടെ ഒച്ചയും ബഹളവും ആയിരിക്കും പിന്നെ .

ഞാന്‍ ചെല്ലുമ്പോള്‍ അമ്മ രാവിലത്തെ കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ് . അവിടത്തെ മകളോട് ഞാന്‍ പോകുന്ന വിവരം പറഞ്ഞിട്ട് പതിവ് കാര്യങ്ങള്‍ എല്ലാം ഒര്മിപ്പിച്ചിട്ടു താക്കോല്‍ ഏല്പിച്ചു . എന്റെ ശബ്ദം കേട്ടിട്ട് അമ്മ കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പോയപ്പോ , അവിടത്തെ മകള്‍ എന്നോട് പറഞ്ഞു, അമ്മ വന്നിട്ടുണ്ട് എന്ന്. അമ്മയ്ക്ക് ഷുഗറിന്റെ അസുഖം ഉണ്ട് . ഇതിനിടെ രണ്ടു പ്രാവശ്യം ഹോസ്പിറ്റലില്‍ കിടത്തിയിരുന്നു .

അമ്മയുടെ അസുഖ വിവരം അറിയാന്‍ വേണ്ടി കൂടെ ഞാന്‍ അകത്തേക്ക് കയറി ചെന്നു . അമ്മ അവിടെ ഇരുന്നു ഇടിയപ്പം കഴിക്കുകയായിരുന്നു . എന്നോട് വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു, ഇത്തവണ ഓണം ഉണ്ണാന്‍ പറ്റും എന്ന് കരുതിയതല്ല , പിന്നെ എന്റെ മക്കളെ വിഷമിപ്പിക്കാതെ ഇരിക്കാനാവും , എന്നെ അങ്ങോടു വിളിച്ചില്ല എന്ന്. ഞാന്‍ അടുത്ത് നിന്ന് ആശ്വസിപ്പിക്കുന്നതിനിടയില്‍ , അമ്മ ഇടിയപ്പം കറി ഒഴിച്ച് കുഴക്കുന്നത് കണ്ടു. എന്നിട്ട് എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു ഉരുള എന്റെ വായിലേക്ക് വെച്ച് തന്നു .അത് കൊണ്ടും തീര്‍ന്നില്ല ആ അമ്മയുടെ സ്നേഹം..പോകാന്‍ യാത്ര ചോദിച്ചപ്പോ എന്റെ രണ്ടു കവിളിലും ഉമ്മയും തന്നു. അറിയാതെ , എന്റെ കണ്ണ് നിറഞ്ഞു പോയി ...


വീട്ടില്‍ അപ്പോഴേക്കും കാര്‍ മുറ്റത്തേക്ക്‌ ഇറക്കി , കുട്ടികള്‍ ഹോണ്‍ അടി തുടങ്ങിയിരുന്നു . ഞാന്‍ എന്താ യാത്ര പറയാന്‍ പോയിട്ട് കാണാത്തത് എന്ന അക്ഷമയോടെ ഭര്‍ത്താവും നോക്കി നില്‍ക്കുന്നുണ്ട്‌ . നിറഞ്ഞ കണ്ണോടെ ഞാന്‍ ഓടി ചെന്നു കാറില്‍ ഇരുന്നു, എന്നിട്ട് നടന്ന സംഭവം പറഞ്ഞു. കൊറച്ചു നേരത്തേക്ക് പുള്ളിക്കാരനും മിണ്ടിയില്ല ... കാരണം, അദ്ദേഹതിനറിയാം, നമ്മളെ നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ഒന്ന് കൊഞ്ചിക്കാന്‍ മടിക്കുമ്പോള്‍ , ഒരു രക്തബന്ധവും ഇല്ലാത്ത , കണ്ടു പരിചയം മാത്രം ഉള്ള, ആ അമ്മ എനിക്ക് മാത്രമായിട്ടു ഒരു ഓണ സമ്മാനം തന്നു എന്നു.


നാട്ടില്‍ പോയി എല്ലാവരുടെയും കൂടെ ഇരുന്നു പായസത്തോടെ ഓണ സദ്യ ഉണ്ടപ്പോഴും , ഈ അമ്മ തന്ന ആ ഒരു പിടി ഇടിയപ്പത്തിന്റെ സ്വാദിനോളം ആയില്ല ഒന്നുമൊന്നും .ഇപ്പോഴും നന്മ നിറഞ്ഞ, നമ്മളെ നമ്മള്‍ പോലും അറിയാതെ സ്നേഹിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിനും ഉണ്ട് എന്ന തിരിച്ചറിവില്‍ ഞാന്‍ ഈ പോസ്റ്റ്‌ ആ നല്ല അമ്മയ്ക്ക് സമര്‍പ്പിക്കുന്നു .

30 comments:

വീകെ. said...

എന്നെന്നും ഓർത്തിരിക്കാൻ പറ്റിയ
നല്ല അനുഭവം...

പാവപ്പെട്ടവൻ said...

സ്നേഹത്തില്‍ പറഞ്ഞത് മധുരമായൊരു ഒരു നോവിന്റെ ഓണഓര്‍മ്മ അറിയാതെ മിഴികള്‍ നനയുന്ന പോലെ
മനോഹരം

രാജേശ്വരി said...

രാധ ചേച്ചി...മനസ്സില്‍ തട്ടുന്ന പോസ്റ്റ്‌..:-)..ഇത് വായിച്ചപ്പോ പണ്ട് നടന്ന ഒരു സംഭവം ഓര്‍ത്തു.....

എന്റെ വീടിനടുത്ത് ഒരു പാട് പ്രായമുള്ള കൂനിക്കൂടിയ ഒരു അമ്മൂമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്നു. ആദ്യം മകളുടെയും പേരക്കുട്ടിയുടെയും അവരുടെ കുട്ടികളുടെയും ഒപ്പം ആയിരുന്നു..പിന്നീട് അവര്‍ എല്ലാവരും കൂടി വേറെ താമസിക്കാന്‍ തുടങ്ങി.. അമ്മൂമ്മ മാത്രം വലിയ വീട്ടില്‍ ഒറ്റയ്ക്ക്..ഫര്‍ണിച്ചര്‍-ഉം ടി.വി.-ഉം ഒക്കെ മകളും കുടുംബവും കൊണ്ടുപോയിരുന്നു. .ആ വഴി നടന്നു പോകുന്നവരോടൊക്കെ മിണ്ടാന്‍ അമ്മൂമ്മയ്ക്ക്‌ വലിയ ഉത്സാഹം ആയിരുന്നു. എന്നും കോളേജില്‍ പോയി തിരിച്ചു വരുന്ന വഴി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമായിരുന്നു...അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ എനിക്ക് ഒരു ഉമ്മ തന്നു , ..എന്റെ ഭാഗ്യം..കുറെ നാള്‍ കഴിഞ്ഞ് അമ്മൂമ്മ മരിച്ചു പോയി..
ഇപ്പൊ ചേച്ചീടെ അനുഭവം വായിച്ചപ്പോള്‍, ആ സംഭവം മനസ്സിലേക്ക് വന്നു..:-) താങ്ക്സ്...

കണ്ണനുണ്ണി said...

ഇവിടെ അടുത്ത ഫ്ലാറ്റില്‍ എന്റെ കൂട്ടുകാരന്‍ താമസിക്കനുണ്ട്. അവന്റെ അമ്മയും , അമ്മമ്മയും... ഇവിടെ കൂടെയുണ്ട്.
ഞാന്‍ എപ്പോ അവരുടെ വീട്ടില്‍ ചെന്നാലും...എനിക്കിഷ്ടം ഉള്ള...മുളക് ചമ്മന്തിയും, പാവയ്ക്കാ കൊണ്ടാട്ടവും ഉണ്ടാക്കി ..ഇത്തിരി ചോറ് കഴിപ്പിച്ചേ എന്നെ വിട് ആ അമ്മമ്മ..എന്റെ കൂടെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വരും...ഗിറ്റാര്‍ വായിക്കാന്‍ കൂടും...
ശരിക്കും എന്റെ സ്വന്തം അമ്മംമയെക്കള്‍ സ്നേഹം ആണ്..
ഓണത്തിന് ഞാന്‍ ഒരു കോടി വാങ്ങി കൊടുത്തു ഇത്തവണ.. കൊടുത്തപ്പോള്‍ പാവത്തിന്റെ കണ്ണ് നിറഞ്ഞു വരനുണ്ടായിരുന്നു...
ശരിക്കും സ്നേഹത്തിനു രക്ത ബന്ധം ആവശ്യമേയില്ല.

നിറങ്ങള്‍..colors said...

oh vallathe hridhayathe sparshicha onasammanam...snehikkappedunnath ethra madhuramaanu alle...

ramanika said...

അമ്മ മനസ്സ് തങ്കമനസ്സ്
അത് ഇവിടെ പറഞ്ഞ മനസ്സ് അതും തനി തങ്കം
അറിയാതെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിട്ടു പോയ അമ്മയെ ഓര്‍ത്തു
നല്ല ഓണ സമ്മാനം ശരിക്കും ഭാഗ്യം ചെയ്തിരിക്കുന്നു!

ശ്രീ said...

നല്ലൊരു ഓണസമ്മാനം തന്നെ, ചേച്ചീ. പോസ്റ്റ് വളരെ ഇഷ്ടമായി.

ആ അമ്മയ്ക്കും ആശംസകള്‍ നേരുന്നു.

അരുണ്‍ കരിമുട്ടം said...

ചേച്ചി, നല്ല പോസ്റ്റ്.മനസിലെ നന്മകളെക്കാണിക്കുന്ന വിവരണം.ആ അമ്മ ഒരു പക്ഷേ മുജ്ജ്ന്മ പരിചയത്തിലുള്ളതാവാം:)

khader patteppadam said...

വേരറ്റുപോയ്ക്കൊണ്ടിരിക്കുന്ന ഒരു തലമുറയിലെ കണ്ണിയാണു ആ അമ്മ. ഇതൊക്കെ 'സേവ്‌ ' ചെയ്ത്‌ വെയ്ക്കണം. അടുത്ത തലമുറയ്ക്ക്‌ 'സ്നേഹം' എന്ന അത്ഭുത വസ്തു എന്തെന്ന് ഇ-ബുക്കിലൂടെ മാത്രമേ അനുഭവിച്ചറിയാന്‍ കഴിയൂ

raadha said...

@വി.കെ. :) അതെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയി മാറി അത്. ഇവിടെ വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി!

@പാവപ്പെട്ടവന്‍ :) അതെ, ചിലപ്പോ ചില സന്തോഷം തരുന്ന കാര്യങ്ങള്‍ നമ്മുടെ നഷ്ടങ്ങളെ വല്ലാതെ ഓര്‍മിപ്പിക്കും അല്ലെ? നന്ദി!

@രാജി :) ഇത് പോലെ ഉള്ള അനുഭവങ്ങള്‍ വളരെ അപൂര്‍വ്വം ആണ് ട്ടോ. അല്ലെങ്കില്‍ ഒരു പക്ഷെ മറ്റുള്ളവര്‍ ഇങ്ങനെയുള്ള സംഭവങ്ങളെ കുറിച്ച് ചിന്തിക്കാതെ കടന്നു പോവുന്നവര്‍ മാത്രം ആവാം. ഓരോ തിരക്കുകളില്‍ പെട്ട്. നമുക്ക് തിരക്കുകള്‍ ഒന്നും വേണ്ട, ഇതൊക്കെ കണ്ടും, കേട്ടും, അനുഭവിച്ചും അങ്ങോടു പോവാം..ല്ലേ? നന്ദി!

@കണ്ണനുണ്ണി :) കൊടു കൈ!! തീര്‍ച്ചയായും കറ ഇല്ലാത്ത സ്നേഹത്തിനു രക്ത ബന്ധം വേണ്ട. അമ്മംമയുമായുള്ള ബന്ധം വിടണ്ട ട്ടോ. കാരണം ഇതൊക്കേ ഉണ്ടാവുള്ളൂ പിന്നീടുള്ള ജീവിതത്തില്‍ സന്തോഷം തരുന്ന ചെറിയ വലിയ കാര്യങ്ങള്‍. ഇങ്ങനെയുള്ള കൊച്ചു കൊച്ചു സ്നേഹങ്ങള്‍ തന്നെ ആവട്ടെ മുന്നോട്ടുള്ള ജീവിതത്തിലെ വഴികാട്ടികള്‍!!

raadha said...

@നിറങ്ങള്‍ :) നിനക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം. സാധാരണ നിന്റെ ഹൃദയം അങ്ങനെ അല്യാരില്ലെല്ലോ ? ങേ? അടുത്ത വീട്ടില്‍ പ്രായം ചെന്ന അമ്മമ്മാര്‍ ഉണ്ടോ ഡി? :P

@ramanika :) വളരെ നന്ദി. എന്റെ അമ്മയും എന്നെ വിട്ടു പിരിഞ്ഞിട്ടു രണ്ടു വര്ഷം ആകാന്‍ പോവുന്നു. എന്നാലും ചുറ്റും ഇങ്ങനെ സ്നേഹമുള്ളവര്‍ ഉള്ളത് ഒരു ആശ്വാസം തന്നെ.

@ശ്രീ :) പോസ്റ്റ്‌ ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം അനിയാ.. ഞങ്ങള്‍ തിരിച്ചു വന്നപ്പോഴും അമ്മ ഇവിടുണ്ട്. സുഖമായിട്ടിരിക്കുന്നു . ചെറിയ ഒരു ആശങ്കയോടെ ആണ് ഞങ്ങള്‍ പോയത്. പതിവില്ലാത്ത സ്നേഹം കാണിക്കുമ്പോള്‍ ഇനി ആ സ്നേഹം തരാന്‍ കൂടെ അധികം ഉണ്ടായില്ലെന്കിലോ എന്ന ഒരു ഭയം ഉണ്ടായിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും.

@അരുണ്‍ :) അറിയില്ല അനിയാ. ഒരു പക്ഷെ അങ്ങനെ ആവാം. അല്ലെങ്കില്‍ ഞാന്‍ ഒന്നും തന്നെ പ്രത്യേകിച്ച് ചെയ്തിട്ടില്ലാത്ത ആ അമ്മക്ക് ഞാന്‍ ഇത്രയും പ്രിയപ്പെട്ടതാവാന്‍ മറ്റെന്താവും കാരണം അല്ലെ? അല്ലെങ്കില്‍ എന്റെ ഭാഗ്യം ആവാം. :)

@khader :) അങ്ങനെ ആവാം. പക്ഷെ അത്രയ്ക്ക് നിരാശപ്പെടെണ്ടതുണ്ടോ? അടുത്ത തലമുറ നമ്മുടെ മക്കള്‍ തന്നെ അല്ലെ? അവരെ നമ്മുടെ കൂടെ നിര്‍ത്തി, നമുക്ക് ഇത് കാണിച്ചു കൊടുക്കാമല്ലോ? അവര് നമ്മളെ കണ്ടു പഠിക്കട്ടെ. അല്ലെ?

Typist | എഴുത്തുകാരി said...

തികച്ചും അപ്രതീക്ഷിതമായ ഒരു ഓണസമ്മാനം. ആ അമ്മക്കു നല്ലതു വരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെ വിസ്മരിയ്ക്കാത്ത ഓണസമ്മാനങ്ങള്‍ കിട്ടാനും ഭാഗ്യം വെണം കേട്ടൊ...

മാണിക്യം said...

ഒരു ചെറിയ പ്രവര്‍ത്തി
അതിന്റെ വ്യാപ്തി എത്ര വലുതാണല്ലെ?
ഒരു നല്ല മനസ്സുള്ള അമ്മ,
ആ ഒരു ഉരുള വായില്‍ തന്നതിന്റെ
ഓര്‍മ്മയിലെ രുചി ഒരിക്കലും മറക്കില്ല
ചില അമ്മമാര്‍ അങ്ങനാ...
സ്നേഹം കൊണ്ടാ അവരെ നിറച്ചിട്ടുള്ളത്...


ആ നല്ല അമ്മയ്ക്ക് ആയുരാരോഗ്യം പ്രര്ത്ഥനയോടൊപ്പം നേരുന്നു

Anil cheleri kumaran said...

രക്തബന്ധത്തേക്കാൾ സ്നേഹബന്ധമാണ് ശാശ്വതം. മനോഹരമായ ലളിതമായ പോസ്റ്റ്...

(അവസാന പാരയിൽ രണ്ട് അക്ഷരത്തെറ്റുണ്ട് തിരുത്തുമല്ലോ.)

raadha said...

@എഴുത്തുകാരി :) അതെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ഓണ സമ്മാനം ആയിരുന്നു അത്. ഞാനും ഇപ്പോള്‍ ആ അമ്മയ്ക്ക് വേണ്ടി നിത്യവും പ്രാര്തിക്കാറുണ്ട് !

@bilathipattanam :) ഇത് വഴി വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി!സ്വാഗതം ഉണ്ട് ട്ടോ. അതെ, എന്റെ ഭാഗ്യം തന്നെ.

@,മാണിക്യം :) അതെ, എപ്പോഴോ, എവിടെയോ ഒക്കെ ഇപ്പോഴും ഇത് പോലെയുള്ള നല്ല അമ്മമാര്‍ ഉണ്ട്. അമ്മയ്ക്ക് മാത്രം തരാന്‍ പറ്റുന്ന സ്നേഹം പകര്‍ന്നു കൊണ്ട്. ഈ വഴി ആദ്യം അല്ലെ? സ്വാഗതം.

@കുമാരന്‍ :) അതെ, പലപ്പോഴും രക്ത ബന്ധമുള്ളവര്‍ തമ്മില്‍ തമ്മില്‍ ചിലപ്പോള്‍ തല്ലു കൂടുന്നത് നമ്മള്‍ ചുറ്റു പാടും കാണാറുണ്ട്. സ്നേഹത്തിനു രക്തബന്ധം വേണ്ട. സത്യം!!
പിന്നെ, തെറ്റുകള്‍ അപ്പൊ തന്നെ തിരുത്തി ട്ടോ. തെറ്റ് ചൂണ്ടി കാണിച്ചതില്‍ ഒരു പാട് നന്ദി. ഞാന്‍ ശ്രദ്ധിക്കാതെ പോയതായിരുന്നു. ഇനിയും വരണേ.

VEERU said...
This comment has been removed by the author.
VEERU said...

പോസ്റ്റ് വളരെ ഇഷ്ടമായി.അമ്മക്കും മോൾക്കും ആശംസകൾ !!

കുഞ്ഞായി | kunjai said...

തികച്ചും അപ്രതീക്ഷിതമായ ഓണസമ്മാനം അല്ലേ ചേച്ചീ.നല്ല പോസ്റ്റ്.
കൂടെ ആ‍ അമ്മക്ക് നന്മകള്‍ നേരുന്നു

the man to walk with said...

ishtaayi

Anonymous said...

ഗമ്പീരമായിരിക്കുന്നു ഈ ഓണസമ്മാനം ആശസംസകള്‍,.................

raadha said...

@veeru :) ആശംസകള്‍ക്ക് വളരെ അധികം നന്ദി!!

@കുഞ്ഞായി :) അതെ, വളരെ അപ്രതീക്ഷിതം ആയിരുന്നു. സമ്മാനങ്ങള്‍ അങ്ങനെ വേണം അല്ലെ? അമ്മയെ ഞാന്‍ ഇന്നും കണ്ടു. സുഖമായിട്ടു ഇരിക്കുന്നു!

@the man to walk with :) ആദ്യമായിട്ടാണ് ഇത് വഴി അല്ലെ? നല്ല i d. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

@പന്യന്കുയ്യി :) ആശംസകള്‍ക്ക് ഒത്തിരി നന്ദി!

ഗിരീഷ്‌ എ എസ്‌ said...

പലപ്പോഴും നമ്മുടെ മനസ്സ്‌
ആര്‍ദ്രമാണ്‌...
തുളുമ്പാന്‍ കൊതിക്കുമ്പോഴും
അതിനാവാതെ,
വിങ്ങിപ്പൊട്ടുമ്പോഴും
കരയാനാവാതെ...
ഇത്തരം അനുഭവങ്ങള്‍
ജീവിതത്തിലെ ഓര്‍മ്മകളെ സമ്പന്നമാക്കുന്നു...
സ്വന്തക്കാരെക്കാള്‍
ഞാന്‍ സ്‌നേഹിക്കപ്പെട്ടിട്ടുള്ളത്‌
അന്യരാലെന്നതിനാല്‍
ഈ അനുഭവക്കുറിപ്പ്‌
എന്റെ മിഴികളെ
നനയിക്കുന്നു...

ഇനിയും ഒരുപാട്‌
അനുഭവങ്ങള്‍ കുത്തിക്കുറിക്കാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

നന്മകള്‍ നേരുന്നു...

raadha said...

@ഗിരീഷ്‌ :) ഇത് വഴി ആദ്യമാണ്, അല്ലെ? സ്വാഗതം. അതെ, അനിയന്‍ പറഞ്ഞത് പോലെ, സ്നേഹം നമ്മുടെ മനസ്സുകളെ ഒരു പാട് ആര്‍ദ്രമാക്കും. ആശംസകള്‍ക്ക് നന്ദി.

Anonymous said...

sneham manassil unareanda mruthu vikaram. innu athu bhuddhiyil-
uthichu upaathi vekkunnu- ennumaathram....!!

OAB/ഒഎബി said...

...ഒരു ഉരുള എന്റെ വായിലേക്ക് വെച്ച് തന്നു .
അതിന്റെ സ്വാദ്! ഇതാ എന്റെ നാവിന്‍ തുമ്പിലുണ്ട്
ആ സ്നേഹം എന്റെ മനസ്സിലുണ്ട്.


മുമ്പ് വായിച്ചിരുന്നു. കമന്റെഴുതാന്‍ സമയം കിട്ടിയില്ല.

raadha said...

@പാലക്കുഴി :) അതെ, പറഞ്ഞത് അത്രയും സത്യം. ഇന്ന് പലര്‍ക്കും സ്നേഹം ഉപാദികളോടെ ഉള്ള വളരെ അധികം ബുദ്ധിപൂര്‍വ്വം ആലോചിച്ചു എടുക്കുന്ന ഒരു കച്ചവടം മാത്രം. എന്തെങ്കിലും ഒക്കെ തിരിച്ചു കിട്ടാന്‍ ഉണ്ടെങ്കില്‍ മാത്രം സ്നേഹിക്കുക എന്നതാണ് പൊതുവേ ഉള്ള പോളിസി. ഇവിടെ വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി!!

@OAB :) സന്തോഷമായി. പലര്‍ക്കും ആ ഒരുള ചോറിന്റെ മധുരം അറിയാതെ പോവുന്നുണ്ട്. അല്ലെങ്കില്‍ ഇവിടെ ആര്‍ക്കു ഇതിനൊക്കെ നേരവും സമയവും? ഹ ഹ.

പുതിയ കഥ ഞാനും വായിച്ചു. കമന്റ്‌ ഇട്ടില്ല. ഇനി അത് വഴി വരുമ്പോ ഇടാം.

vinus said...

മഴയെ എന്നെങ്കിലും സ്നേഹിച്ചതായി ഓര്‍ക്കുന്നില്ല.ഈ പോസ്റ്റ്‌ വായിച്ചപ്പോ സ്നേഹിക്കാമായിരുന്നു എന്നൊരു തോന്നല്‍.പക്ഷെ പറഞ്ഞിട്ടെന്താ നമുക്കിനി കാലത്തിനെ പുറകിലോട്ടു തിരിക്കാന്‍ വയ്യാലോ?.ഈ നാട്ടില്‍ മരുന്നിനു പോലും മഴ പെയ്യില്ല ഇനി പെയ്താലും കഷ്ട്ടം എന്നെ തോന്നു.വളരെ ലളിതം നന്നായിരിക്കുന്നു .

ഭായി said...

സ്നേഹത്തിന്റെ മറ്റൊരു നല്ല മുഖം....!!
നല്ല ആഖ്യാന ശൈലി...കൊള്ളം..

raadha said...

@vinus :) സാരമില്ല മഴയെ ഇനിയും സ്നേഹിക്കാം. ഇപ്പൊ സ്നേഹിക്കാന്‍ ചെന്നാലും ഒരു പരിഭവവും കാണിക്കില്ല.. ഇനി നാട്ടില്‍ വരുമ്പോള്‍ ആയിക്കോള്...അതിരിക്കട്ടെ..കമന്റ്‌ ഇട്ട പോസ്റ്റ്‌ മാറിപ്പോയി അല്ലെ? :) എന്നാലും കമന്റിനു നന്ദി.

@ഭായി :) അതെ, ഇവിടെ ഇങ്ങനെയും കുറച്ചു പേര് ഉണ്ട് എന്നത് ഒരു പാട് ആശ്വാസം അല്ലെ? ഇതിലെ വന്നതിനു നന്ദി.