Tuesday, July 21, 2009

നോവ്‌


അമ്മ തന്ന ഉമ്മക്ക്‌

മധുരം പോരാഞ്ഞ്

ഞാന്‍ കരഞ്ഞു...


തട്ടി വീണപ്പോള്‍

ഓടി വന്നെടുത്ത

അച്ഛന്റെ അടി

കിട്ടിയപ്പോഴും

ഞാന്‍ കരഞ്ഞു...


ഒപ്പം പഠിച്ച കൂട്ടുകാര്‍

ഉച്ച ഭക്ഷണത്തിന്

ഉപ്പുമാവ് കഴിക്കുന്നത്

കണ്ടപ്പോള്‍ ,

അമ്മ തന്ന ചോറില്‍

കണ്ണീരുപ്പിട്ടു

ഞാന്‍ കരഞ്ഞു...


പുസ്തകത്താളില്‍ കാണാമറയതു

സൂക്ഷിച്ച മയില്‍‌പീലി

പെറാഞപ്പോഴും

ഞാന്‍ കരഞ്ഞു...


നെഞ്ചോടു ചേര്‍ത്ത

എന്‍പുസ്തകങ്ങള്‍ക്കും ,

കവിതക്കും,വരകള്‍ക്കും,

വര്നങ്ങള്‍ക്കും,

മൊഴി ചൊല്ലിയപ്പോഴും

ഞാന്‍ കരഞ്ഞു...


എങ്ങു പോയ്‌ എന്‍ ബാല്യം,

എന്നമ്മ ,എന്നച്ചന്‍ ,

എന്‍നെഞ്ചോടു

ചേര്‍ത്ത കിനാക്കള്‍..?


ഇനിയും വരാത്തവണ്ണം

മറഞ്ഞ കിനാക്കളെ

ഇനിയുമെന്തേ

കാത്തിരിക്കുന്നു ഞാന്‍..


എന്റെ ഇന്നുകളില്‍ ജീവിക്കാന്‍

വയ്യാത്ത വിധം

എന്തിനെന്‍ ബാല്യത്തിനിത്ര

മധുരം ചേര്‍ത്തു?

19 comments:

ramanika said...

എന്റെ ഇന്നുകളില്‍ ജീവിക്കാന്‍

വയ്യാത്ത വിധം

എന്തിനെന്‍ ബാല്യത്തിനിത്ര

മധുരം ചേര്‍ത്തു?

baalyam marannal pinne jeevitham illa !post manoharam!

നിറങ്ങള്‍..colors said...

ithu vallathe manassu vedhanippikkum vidham maoharamaayirikkunnu..

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു
ആശംസകള്‍

വരവൂരാൻ said...

ഇതോക്കെ ഓർത്ത്‌ ഇനി എത്ര തവണ കരയാനിരിക്കുന്നു.. ഈ നഷ്ടങ്ങൾ...

കണ്ണനുണ്ണി said...

ബാല്യത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ മനസിനെ നോവികും....നഷ്ടപെട്ടത് ഓര്‍ത്തു...
നല്ലവരികള്‍ രാധേ

Vellayani Vijayan/വെള്ളായണിവിജയന്‍ said...
This comment has been removed by the author.
Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബാല്യകാലം എപ്പോഴും നമ്മുടെ മനസ്സില്‍ നൊള്‍സ്റ്റാള്‍ജിക് സ്മരണകള്‍ ഉണര്‍ത്തുന്നു.
മനസ്സില്‍ തട്ടിയ വരികള്‍........
ആശംസകള്‍.....
വെള്ളായണി

raadha said...

@അപരിചിത ;) കണ്ടോ എനിക്ക് സങ്കടം വന്നപ്പോ അവള്‍ ചിരിക്കുന്നത്?? best friend!!

@ramaniga :) ഇടയ്ക്കു എപ്പോഴൊക്കെയോ മനസ്സ് ഇത് പോലെ നൊമ്പരപ്പെടാരുണ്ട് .

@നിറങ്ങള്‍ : ) ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ സങ്കടത്തിനിടയിലും സന്തോഷം തോന്നി.

@അരുണ്‍ :) ആശംസകള്‍ക്ക് നന്ദി! രാമായണം പരിചയപ്പെടുത്തലിനു എല്ലാ ആശംസകളും നേരുന്നു!

raadha said...

@വരവൂരാന്‍ :) അത് ശരി. അപ്പൊ എല്ലാര്ക്കും ഇങ്ങനെ ഒക്കെ തോന്നാറുണ്ട് അല്ലെ?

@കണ്ണനുണ്ണി :) സത്യമായും അതെ. വളരാതിരുന്നെങ്ങില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്.

@വെള്ളായണി :) എന്റെ കവിത ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം. ഇനിയും വരണം.

ശ്രീ said...

ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്നും മധുരിയ്ക്കുന്ന ഒരു നോവാണ്...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പുസ്തകത്താളില്‍ കാണാമറയതു
സൂക്ഷിച്ച മയില്‍‌പീലി
പെറാഞപ്പോഴും
ഞാന്‍ കരഞ്ഞു...

raadha said...

@ശ്രീ :) ഉം. അതെ. മധുരിക്കുന്നതൊന്നും നമ്മള്‍ക്ക് അധിക കാലം കിട്ടില്ല. അപ്പോള്‍ മധുരം ഒരു നൊമ്പരമായി മാറും.

@കുരുത്തം കെട്ടവന്‍ :) ആഹ, അപ്പോള്‍ കരയാനും കൂട്ടുണ്ടല്ലോ. സന്തോഷം. സാധാരണ ചിരിക്കുംപോഴാണ് ആളുകള്‍ അധികം കൂടെയുണ്ടാവുക.

OAB/ഒഎബി said...

എല്ലാവർക്കും ഓമനിക്കാൻ ഓർമവെക്കാൻ ഒരു ബാല്യം. അത്രയങ്ങ് മധുരമില്ലാത്ത ഒരു ബാല്യം എനിക്കും!
രാധ വരികളിൽ കൂടി മധുരം വിതറിയതോർത്തപ്പോൾ ചെറിയൊരു മധുരം തോന്നുന്നു.

khader patteppadam said...

നോവിനും മധുരമുണ്ടെന്നു കവിത ചൊല്ലിത്തരുന്നു.ചില വരികള്‍ അതി മനോഹരമായി.

Anonymous said...

ezhuthu nannu.pakshe ithrayum nashtabodham venda...

വയനാടന്‍ said...

നന്നായിരിക്കുന്നു കാവിത, നല്ല വരികളും; എങ്കിലും 'ൻ' ന്റെ ആവർത്തന വിരസതം ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു

raadha said...

@OAB :)കവിത മധുരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം. പക്ഷെ ഞാന്‍ എന്റെ നൊമ്പരമാണ് പകര്‍ത്തിയത്!!

@khader :) ഉം ..അപ്പൊ ഇത് മധുര നൊമ്പരം തന്നെ അല്ലെ? വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി!

@മൈത്രേയി :) വേണ്ട അല്ലെ? ശരി വേണ്ട!!

@വയനാടന്‍ :) തുറന്ന അഭിപ്രായത്തിനു നന്ദിയുണ്ട് ട്ടോ. ഇനിയും എഴുതുമ്പോള്‍ ശ്രദ്ധിക്കാം. മനസ്സില്‍ തോന്നുന്നത് എഴുതുന്നു..കൂടുതല്‍ ഒന്നും ചിന്തിച്ചു ആലോചിച്ചിട്ട് അല്ല. ചുമ്മാ വെറുതെ...

OAB/ഒഎബി said...

എവിടെ പ്രാന്തൻ...?

raadha said...

@OAB :)ഞാന്‍ പ്രന്തനെ ഒന്ന് എഡിറ്റ്‌ ചെയ്യാന്‍ കൊണ്ട് പോയതാണ്..അപ്പോഴേക്കും കണ്ടോ? ദാ ഇപ്പൊ പോസ്ടിയിട്ടുണ്ട്!