ഞങ്ങള്‍ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നു. 20 കൊല്ലങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ 18 പേരാണ് PG ക്ക് ഒരുമിച്ചു മഹാരാജാസില്‍ എകൊനൊമിക്സ് നു പഠിച്ചിരുന്നത് .രാവിലെ തന്നെ അജിത വീട്ടിലേക്കു വിളിച്ചിരുന്നു. എടോ, എനിക്ക് തനിയെ വരാന്‍ വയ്യ . നമുക്ക് ഒരുമിച്ചു പോവാം എന്ന്. എന്‍റെ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്നും കൂടി കൂട്ടി ചേര്‍ത്തു .അജിത പണ്ടേ reserved ആണ്. അധികം ആരോടും മിണ്ടില്ല . എങ്ങനെ ആണാവോ ഞങ്ങള്‍ ഫ്രണ്ട്സ് ആയത് ? അനിത അതിനു മുന്നേ തന്നെ ഒരുമിച്ചു പോവാമെന്നു പറഞ്ഞിരുന്നു . അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടെ BTH ഇല്‍ എത്തിയപ്പോ സമയം കൃത്യം 3 മണി . ദേവകിയെ മൊബൈലില്‍ വിളിച്ചു . അപ്പൊ പറഞ്ഞു..നേരെ ഇങ്ങു പോരെ ഞങ്ങള്‍ ഇവിടെ വെല്‍ക്കം ഡ്രിങ്ക്സ് ഒക്കെ തയ്യാറാക്കുവാ ..നസീം അങ്ങോടു വരുന്നുണ്ട് എന്ന്. നസീമിനെ കണ്ടാല്‍ തിരിച്ചറിയോ എന്നായിരുന്നു സംശയം .ഞാന്‍ ഫോണ്‍ വെക്കുന്നതിനു മുന്നേ തന്നെ നസീം അടുത്തേക്ക് വന്നു. നസീമിന് വലിയ മാറ്റം ഒന്നുമില്ല .
ഞങ്ങള്‍ reception ഇല്‍ ചെന്നു . അവിടെ ഗീതയും , റാണിയും , ദേവകിയും ഉണ്ട് .പിന്നെ ഞങ്ങള്‍ മറ്റുള്ളവര്‍ വരാന്‍ കാത്തു നിന്നു. അന്‍സാരിയുടെ കൂടെ ആണ് ജോസ് വന്നത് . ഞങ്ങള്‍ ആദ്യം വിചാരിച്ചത് അന്‍സാരി ഏതോ വല്യപ്പന്റെ കൂടെ വന്നു എന്നാണ്. ജോസ് കാറില്‍ നിന്നു ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നിട്ട് 'എന്നെ മനസ്സിലായോ ' എന്നു ചോദിച്ചു . ആര്‍ക്കും മറുപടി ഇല്ല. 'ഞാന്‍ ജോസ് ആണ്' എന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ വിശ്വസിക്കാതെ ഇരിക്കാനും വയ്യ. എന്‍റെ ഈശ്വരാ . ഞങ്ങളുടെ എല്ലാം മനസ്സില്‍ തല നിറയെ ചുരുണ്ട മുടിയുള്ള പാലാക്കാരന്‍ ഒരു അച്ചായന്‍ ജോസ് ആണ് ഉള്ളത് . ഇത് ക്ലീന്‍ കഷണ്ടി !!പോരാത്തതിന് ഒരു കുടവയറും ഉണ്ട്.
പിന്നീട് എത്തിയത് ജമാല്‍ ആയിരുന്നു . ശ്രീദേവി തൃശൂരില്‍ നിന്നു വന്നത് കൊണ്ട് ഏറ്റവും അവസാനം ആണ് എത്തിയത്. അപ്പോഴേക്കും 3.30 മണി ആയി.അങ്ങനെ മൊത്തം ഞങ്ങള്‍ ladies 7 പേരും ജന്റ്സ് 4 പേരും എത്തിയിരുന്നു .ഒരു നിമിഷം കൊണ്ട് എല്ലാവരും 20 കൊല്ലം പിറകിലേക്ക് പോയി.പലര്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. ജോസിനെ കണ്ടപ്പോള്‍ മാത്രം ആണ് ഞങ്ങള്‍ ഒന്ന് ഞെട്ടിയത് .
അന്‍സാരിക്കും സ്വയം പരിചയപ്പെടുത്തേണ്ടി വന്നു. കാരണം ഞങ്ങളുടെ കൂടെ പഠിക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തി , ഗദര്‍ ജൂബയുമിട്ടു , ഉഗ്രന്‍ KSU ക്കാരന്‍ ആയിട്ടായിരുന്നു അന്ന് വിലസിയിരുന്നത് .ക്ലാസ്സില്‍ കയറാരെ ഇല്ലായിരുന്നു . അന്‍സാരിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഞങ്ങള്‍ ക്ലാസ്സ് മുറികള്‍ കേറി ഇറങ്ങിയത് ഇന്നലെ എന്ന പോലെ ഓര്‍മ വന്നു. ആരും തന്നെ KSU അനുഭാവി ആയിട്ടല്ല , ഒരു ക്ലാസ്സ് മേറ്റ് ഇന്റെ മുഖം രക്ഷിക്കണമല്ലോ എന്നോര്‍ത്തിട്ട് . . ഇപ്പൊ ക്ലീന്‍ shave ഒക്കെ ചെയ്തു ഷര്‍ട്ട് ഒക്കെ ഇന്സേര്ട്ട് ചെയ്തു വന്നത് കൊണ്ട് പെട്ടന്ന് തിരിച്ചറിയാന്‍ പറ്റിയില്ല .
എല്ലാവരും ഒരുമിച്ചിരുന്നു മസാലദോശയും കാപ്പിയും കുടിച്ചു . 5 മണി വരെ BTH കാര്‍ ഞങ്ങളെ സഹിച്ചു . ശരിക്കും കോളേജ് സ്ടുടെന്റ്സ് കൂട്ട് കൂടുമ്പോഴുള്ള ആവേശവും ആര്‍പ്പു വിളിയും ആയിരുന്നു.അത് കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചു സ്നാപ്സ് എടുത്തു . പിന്നീട് കോളേജ് ചുറ്റിക്കറങ്ങി, രാജേന്ദ്ര മൈതാനത്തിലേക്ക് പോയി. കായല്‍ കാറ്റു ആസ്വദിച്ചു കാട്ടു ചെമ്പകത്തിന്റെ ചോട്ടില്‍ ഇരുന്നു വീണ്ടും കുശലം പറച്ചില്‍ . എല്ലാവരും മൊബൈല്‍ നമ്പറും അഡ്രസ്സും വിസിറ്റിംഗ് കാര്‍ഡ്സും എല്ലാം എക്സ്ചേഞ്ച് ചെയ്തു. ഇടയ്ക്കിടയ്ക്ക് ജോസ് ഒരു പേപ്പര്‍ തുറന്നു വെച്ച് എന്തൊക്കെയോ കാര്യമായി പഠിക്കുന്നുണ്ടായിരുന്നു . ചോദിച്ചപ്പോള്‍ ആണ് അറിഞ്ഞത് , ആകെ രണ്ടു ladies നെ മാത്രമേ ജോസിനു തിരിച്ചറിയാന്‍ പറ്റിയുള്ളൂ . (പുള്ളിക്കാരന്‍ M.A previous നു തിരുവനന്തപുരം university കോളേജില്‍ ആയിരുന്നു. സെക്കന്റ് ഇയര്‍ ആണ് ഇവിടേക്ക് വന്നത്) ബാക്ക്കിയുള്ളവരെ ജോസ് ബൈ ഹാര്‍ട്ട് പഠിക്കയായിരുന്നു , ആളെ നോക്കുക , കടലാസ് നോക്കിപേര് ഓര്‍മിക്കുക. ജോസിന്റെ ഈ മാച്ച് ദി following 5 മണി വരെ തുടര്‍ന്നു . പോവുന്നതിനു മുന്നേ എല്ലാവരുടെയും പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചിട്ടും പാവത്തിന് സാധിച്ചില്ല .(ജോസ് ഇപ്പൊ ഒരു കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ആണ്)
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍ ഞങ്ങളില്‍ മിക്കവരും തന്നെ വെല്‍ settled ആയി കഴിഞ്ഞിരുന്നു . എല്ലാവര്‍ക്കും മക്കള്‍ ആയി. രാഷ്ട്രീയം കൊണ്ടു നടന്ന അന്‍സാരി, ഗാന്ധിസത്തില്‍ ഒരു MA കൂടി എടുത്തു, പിന്നെ Mphil. അലസി പോയ ഒരു Phd കൂടെ കൈയ്യില്‍ ഉണ്ട്. എന്നിട്ടോ ഇപ്പോള്‍ എറണാകുളത്ത് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ബിസിനസ് നടത്തുന്നു !!. പിന്നെ ഒരാള്‍ Dysp. ഈ Dysp ക്കും M.A.ഏകൊനൊമിക്സിനുമ് തമ്മില്‍ എന്താ ബന്ധം എന്നു ഒരു പിടിയും കിട്ടിയില്ല .അതും അന്ന് കൂടെ പഠിച്ചവരില്‍ പൊതുവേ സോഫ്റ്റ് ആയ ഒരാളാണ് Dysp ആയത്.ചോദിച്ചിട്ട് Dysp ക്കും ഉത്തരം ഇല്ല. ഒരാള്‍ magistrate ആണ് ഇപ്പോള്‍ .പണ്ട് ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഹൈ കോര്‍ട്ട് ടെസ്റ്റ് എഴുതിയപ്പോള്‍ ഇദ്ദേഹം മാത്രം രക്ഷപ്പെട്ടു .രണ്ടു പേരും ഇപ്പൊ ലൈറ്റ് വെച്ച കാറില്‍ വിലസുന്നു . നമ്മളെ ഒക്കെ എന്തിനു കൊള്ളാം എന്നു പാതി അസൂയയോടെ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു.
Ladies വന്നവരില്‍ 4 പേര്‍ ഇന്‍ഷുറന്‍സ് ലും ബാങ്ക് ഇലുമായിട്ടു 60 വയസ്സ് വരെ സ്ഥാനം ഉറപ്പിച്ചു , ഒരാള്‍ Phd എടുത്തു പേരിന്റെ കൂടെ ഡോക്ടര്‍ കൂടി ചേര്‍ത്തു എകൊനൊമിക്സ് പ്രൊഫസര്‍ ആയി ജോലി നോക്കുന്നു . ഇപ്പോഴും 'മൈക്രോ ' യ്ക്കും 'മാക്രോ 'യ്ക്കും ഇടയില്‍ നിന്നും മോചനം കിട്ടിയിട്ടില്ല . അജിത ag's ഓഫീസില്‍ (previous പോസ്റ്റ് ഒന്ന് കാണൂ ), അനിത മാത്രം പൂമുഖ വാതിലില്‍ കണവനേയും കാത്തു നില്‍ക്കുന്ന ' വീട്ടമ്മയുടെ റോളില്‍ . മറ്റു തിരക്കുകള്‍ കാരണം വരാന്‍ സാധിക്കാതെ പോയ കുരിയക്കോസും , അശോകനും , മുഹമ്മദും ബാങ്കില്‍ , ഇത് വരെ പിടി തരാതെ പോയ മൂന്നു ladies കൂടെ ഞങ്ങളുടെ കൂടെ ഉണ്ട്. മംഗളം , ആന്‍സി ,ഗോമതി . എവിടെയോ എന്തോ?
കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുംപോഴാനു കേട്ടത് അശോകന്‍ ഇതു വരെ പെണ്ണ് കെട്ടിയിട്ടില്ല എന്നു. അശോകന്‍ കാനറ ബാങ്കില്‍ ആണെന്ന് മാത്രം അറിയാം . ആര്‍ക്കും തപ്പി എടുക്കാന്‍ ഇതു വരെ പറ്റിയില്ല. അന്ന് അശോകന്‍ നന്നായിട്ട് പാടുമായിരുന്നു . ആണുങ്ങള്‍ക്ക് അപ്പൊ ഒരു സംശയം നിങ്ങളില്‍ ആരാണ് അശോകനെ പറ്റിച്ചത് എന്നു.ആരോടും പറയില്ല , ഇപ്പോഴെങ്ങിലും തുറന്നു പറഞ്ഞേക്കൂ എന്ന അഭ്യര്‍ഥന കൂട്ടച്ചിരിയില്‍ അലിഞ്ഞു പോയി.
ഒരു പാട് നാളുകള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അത്രയ്ക്ക് ആഹ്ലാടകരമായിരുന്നു ഞങ്ങള്‍ക്ക് ഈ നിമിഷങ്ങള്‍ . പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഞങള്‍ പൊട്ടിച്ചിരിച്ചു കൊണ്ടേ ഇരുന്നു. കുടുംബവും , കുട്ടികളും , ജോലിയും , ഉത്തരവാധിത്തങ്ങളും ഒക്കെ ഉളള ലോകത്തില്‍ നിന്നും പഴയ ജീവിതത്തിലേക്കുള്ള ഒരു സ്വപ്ന യാത്ര ആയിരുന്നു അത് .
വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ 6 മണിയോടെ പിരിഞ്ഞു ....അവനവന്‍ കെട്ടിപ്പടുത്ത ലോകത്തിലേക്കുള്ള തിരിച്ചു യാത്ര..അപ്പോഴും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ..ഞാന്‍ ഇനി ഇവരെ ഒന്നും കാണില്ല എന്നു. ഇനി കണ്ടാലും നമുക്ക് അവകാശപ്പെടാന്‍ പറ്റുമോ, ഞാന്‍ ഇവരെ ഒക്കെ കണ്ടിട്ട് 20 കൊല്ലങ്ങള്‍ ആയി എന്ന്??ഇനിയും ഇതു പോലെ മറഞ്ഞു പോവും എല്ലാരും ..ഇതൊക്കെ ഒരു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്ന സംഭവങ്ങള്‍ അല്ലേ?
26 comments:
ആരും ആർക്കും സ്വന്തമല്ലെങ്കിലും മനസ്സ് കൊണ്ട് സ്വന്തമാക്കാമല്ലൊ. നല്ല ഒരു കൂടിക്കാഴ്ചക്ക് വർഷങ്ങൾക്ക് ശേഷം അവസരം ലഭിച്ചു അല്ലെ.നന്നായി..
എവിടേക്കാ ഇത്ര അർജന്റ്?
ആ തെറ്റുകാളൊക്കെ ഒന്ന് തിരുത്തെടേയ്....:)
പഴയ ക്യാമ്പസ് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്ത ഗൃഹാതുരത്വം ... മനസ്സിനെ ഒരു 28 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി ഈ പോസ്റ്റ്... നന്ദി ...
പിന്നെ അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തുവാന്‍ ശ്രദ്ധിച്ചാല്‍ കുറച്ച് കൂടി നന്നായേനെ...
ഭാവുകങ്ങള്‍...
http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/
ഇരുപതു കൊല്ലം മുമ്പത്തെ സൌഹൃദം ഒന്നുകൂടി പുതുക്കിയത് വളരെ ആസ്വാദ്യകരമായിട്ടാണ് വായിച്ചത്.എത്ര പേർക്ക് അതിനൊക്കെ കഴിയും. പലരും മറന്നു തന്നെ പോയിട്ടുണ്ടാകും.
ആശംസകൾ.
@OAB :) വന്നതിനും കമന്റ് ഇട്ടതിനും ഒത്തിരി സന്തോഷം. രാത്രി ഉറക്കം മാറ്റി വെച്ചാണ് പോസ്റ്റ് ഇട്ടത്. തീര്‍ച്ചയായും തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. ചിലതൊക്കെ എത്ര ശ്രമിച്ചിട്ടും മലയാളത്തില്‍ ചില അക്ഷരങ്ങള്‍ ശരിക്കും എഴുതാന്‍ പറ്റുന്നില്ല, poomugham ശരിക്ക് എഴുതാന്‍ കുറെ ശ്രമിച്ചിട്ടും നടന്നില്ല. :)
@വിനുവേട്ടന്‍ :) വളരെ അധികം സന്തോഷം തോന്നി പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോള്‍. എഴുതി വന്നപ്പോള്‍ നീളം കൊറച്ച് കൂടി പോയോ എന്ന വിഷമം കാരണം രണ്ടാമതൊന്നു വായിച്ചില്ല. തീര്‍ച്ചയായും അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. നന്ദി !
@വീ കെ :) നന്ദി! നാട്ടില്‍ വരുമ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കി കൂടെ? തീര്‍ച്ചയായും അത് ഒരു വേറിട്ട അനുഭവം ആയിരിക്കും. :D
ഒത്തുചേരലുകളുടെ കഥകള്‍ വായിയ്ക്കുന്നതും കേള്‍ക്കുന്നതും എന്നും സന്തോഷകരമാണ്.
ഇവിടെ 20 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷം ചേച്ചിയുടെ ഈ പോസ്റ്റില്‍ നിന്നു തന്നെ തിരിച്ചറിയാനാകുന്നുണ്ട്.
ഇനിയും ബാക്കിയുള്ളവരെക്കൂടി ചേര്‍ത്ത് വീണ്ടും കൂടിച്ചേരലുകള്‍ സംഘടിപ്പിയ്ക്കാന്‍ സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.
:)
ഒറ്റക്കിരുന്ന് ഗൃഹാതുരതയിലേക്ക് ഊളിയിട്ടനുഭവിക്കാം... പക്ഷേ കഥാപാത്രങ്ങളോടൊപ്പമാകുമ്പോള്‍ ഒര്‍മ്മകളില്‍ നിന്നു ഒളിഞ്ഞു നിന്ന ചില നിമിഷങ്ങള്‍..തിരിഞ്ഞു നോക്കികൊണ്ട് അവന്‍/അവള്‍ നടന്നകന്നത് മൈലാഞ്ചി പച്ചപ്പിനിടയിലൂടെ ഹൃദയവേദനയോടെ നോക്കി നിന്നത്.. സയന്‍സ് ലാബില്‍ ടൈ ട്രേഷനു സഹായിക്കാനെത്തിയപ്പോള്‍ ബ്യൂററ്റില്‍ നിന്നല്ലാതെ ചില തുള്ളികള്‍ താഴെ കോണിക്കല്‍ ഫ്ലാസ്കിലേക്ക് വീണത്....അങ്ങനെ ചിലത് മറനീക്കി പുറത്തു വരും.. അല്ലെങ്കില്‍, മീറ്റിനു ശേഷം വീട്ടില്‍ ഒറ്റക്കിരിക്കുമ്പോള്‍....
ശരിയാണ് ... സത്യം പറഞ്ഞാല്‍ ഇങ്ങനെയുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരല്പം വേദന തോന്നാറുണ്ട് . എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ... ജീവിതത്തില്‍ എത്ര ഉന്നതിയില്‍ എതിയവരെന്കിലും ശരി ആ പൊയ്പ്പോയ നല്ല കാലങ്ങളെ കുറിച്ച് ആലോചിച്ചു നെടുവീര്‍പ്പിടാത്തവര്‍ എത്ര പേരുണ്ടാകും ?...
വിട്ടു പോയ കണ്ണികളെ ഇണക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് ...
athoru sukham aanu alle.. iruoathu kollathinippuram suhruthukkale veendum kandumuttunnathu... irupathu varsham pirakottu poya pole thonnumaayirikkum alle
ithu pole kozhinjupoya naalukalilekku thirichu nadakkan ellavarkkum bhagyamillallo ..rasakaramaanu ee thirichu pokku..nannayi post
ഇങ്ങനെയുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ..എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ
ആശംസകൾ.
Campus kathakal kelkkumbol eppozhum oru rasanyaa. Post istapettu chchi. Prathyekichum ending
Campus kathakal kelkkumbol eppozhum oru rasanyaa. Post istapettu chchi. Prathyekichum ending
രാധ ഈ പോസ്റ്റും കലക്കി. ശ്രീ പറഞ്ഞ പോലെ ക്യാമ്പസിലെ ഒത്തു ചേരലുകളുടെ കഥകള്‍ കേള്‍ക്കുന്നത് തന്നെ സന്തോഷമാണ്. പിന്നെ ആ മനോഹരമായ ലളിതമായ രചന ശൈലിയും കൂടിയാകുമ്പോള്‍ നന്നായിരിക്കുന്നു.
നമ്മുടെ അബദ്ധം പറ്റിയ അജിത ഈ ബ്ലോഗൊക്കെ വായിക്കുന്നുണ്ടാവുമോ ആവോ ?? അതോ അവരും മറ്റൊരു ബ്ലോഗില്‍ രാധയുടെ അബദ്ധത്തിന്റെ കഥകള്‍ എഴുതുന്നുണ്ടാവുമോ ??
പഴയ സൌഹൃദങ്ങളെ പുതുക്കുന്ന ഈ വേളകള്‍ എത്ര വിലിപിടിച്ചതാണ് അല്ലെ.............
ഇത് വായിച്ചപ്പോള്‍ ഞാനും എന്റെ കോളേജ് ലൈഫും കുട്ടുക്കരെയും ഓര്‍ത്തു
available PB എല്ലാ വര്‍ഷവും Dec 23 നു കൂടാറുണ്ട് പഴയ കാലങ്ങള്‍ ഓര്‍ക്കാന്‍ !
നല്ല പോസ്റ്റ് !
കോളെജ് ലൈഫ് മറക്കാൻ പറ്റാത്ത ഓർമ്മ തന്നെ
പൂമുഖം എന്നെഴുതാന്‍ "poomukham" എന്ന് എഴുതിയാല്‍ മതി വരമൊഴിയില്‍...
@ശ്രീ :) അതെ അനിയാ, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്നത്..അത് അല്പം നേരത്തെക്കാനെങ്ങില്‍ കൂടി സന്തോഷം തരും. എന്നെ സംബന്ധിച്ച് ഇനി ഒരു മീറ്റ് നു ഞാന്‍ പോവില്ല ശ്രീ.. അത് കൊണ്ട് തന്നെ ഇത് വളരെ വില പടിച്ച നിമിഷങ്ങള്‍ ആയിരുന്നു.
@സമാന്തരന്‍ :) സന്തോഷമായി . അല്പം നൊസ്റ്റാള്‍ജിയ തരാന്‍ പറ്റിയല്ലോ എനിക്ക്. നന്ദി!
@വിനോദ് :) ഇവിടേയ്ക്ക് എത്തി നോക്കിയതില്‍ സന്തോഷം. അന്ന് ഞങ്ങള്‍ക്ക് 20/21 വയസ്സ്, ഇന്ന് വീണ്ടും 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ മനസ്സിലായത് ഇതൊകെ ഉള്ളു ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ എന്നാണ്!
@സത്യമായിട്ടും കണ്ണനുണ്ണി :) ഞങ്ങള്‍ എല്ലാരും തന്നെ അന്നത്തെ കോളേജ് കുട്ടികള്‍ ആയി. മനസ്സിന്റെ ആ ഒരു തിരിച്ചു പോക്ക് ഒരു രസകരം തന്നെ.
@നിറങ്ങള്‍ :) ഉം. തിരിച്ചു പോക്ക് ഭാഗ്യം തന്നെ, പക്ഷെ നമുക്ക് അവിടന്നും തിരിച്ചു യാടാര്ത്യത്തിലേക്ക് വരാതെ പറ്റില്ലെല്ലോ. ആ ഒരു തിരിച്ചറിവാണ് ഈ കൂടി കാഴ്ച ഇതാ മധുരം ആക്കുന്നത്.
@വരവൂരാന്‍ :) വന്നതിനും കമന്റ് ഇട്ടത്റിനും നന്ദി. സാധിക്കുമെങ്ങില്‍ നാട്ടില്‍ വരുമ്പോള്‍ എല്ലാവരെയും കൂട്ടി ചേര്‍ക്കുക. ഒരിക്കല്‍ മാത്രം മതി. ആശംസകള്‍
@രാമന്‍ :) സന്തോഷം ആയി. ഇനിയും വരുമല്ലോ അനിയാ.
@തോന്ന്യവാസങ്ങള്‍ :) നന്ദി !! അറിയില്ല അനിയാ.. പുതിയ അജിതക്ക് ബ്ലോഗ് ഉണ്ടോ എന്നറിയില്ല. എന്നാലും അവര്‍ എന്നെ പോലെ വിഡ്ഢി ആണെന്ന് തോന്നുന്നില്ല. ഹ ഹ.
@മാറുന്ന മലയാളി :) സത്യമായിട്ടും അങ്ങനെ തന്നെ. വന്നതിനു നന്ദി ട്ടോ.
@ramaniga :) സത്യം പറയാലോ ഇനിയും കൂടിയായാല്‍ പോവണം എന്നുണ്ട് എനിക്ക്. പക്ഷെ അനുവാദം ഇല്ല. അതാ ജീവിതം!! അത് കൊണ്ട് തന്നെ അവരെ ഒക്കെ കണ്ടു മുട്ടിയ നിമിഷങ്ങള്‍ വില പ്പെട്ടത് തന്നെ.
@അനൂപ് :) അതെ . അതരിയനമെന്ഗില് നമ്മള്‍ ഒരു പാട് കടന്നു പോവണം!! നന്ദി!
@വിനുവേട്ടന്‍ :) ഒരു പാട് നന്ദിയുണ്ട് ട്ടോ. ഇപ്പൊ തന്നെ ഞാന്‍ അത് തിരുത്താം. ഇനിയും വരണം തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയണം ട്ടോ. :D
രാധ,
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ കൂടിക്കാഴ്ച എത്ര ത്രില്ലിംഗ് ആയിരിക്കും എന്നത് ഊഹിക്കാന്‍ പറ്റുന്നുണ്ട്.
ആ ഫീലിംഗ് നന്നയി എക്സ്പ്രസ്സ് ചെയ്തിട്ടുണ്ട്.
ഇരുപതു വര്‍ഷങ്ങള്‍ ഓരോരുത്തരിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കും എന്നത് ആലോചിക്കുന്നതും ആ മാറ്റങ്ങള്‍ നേരിട്ട് കാണാനുള്ള സമയം വരെ
ഉള്ള നിമിഷങ്ങള്‍/ ആ സസ്പെന്‍സ് അതൊരു അനുഭവം തന്നെ ആയിരിക്കും എന്നത് ഉറപ്പ്.
എനിക്കും ആയിരിക്കുന്നു /ആകാന്‍ പോകുന്നു ഇരുപതു വര്‍ഷങ്ങളുടെ ഗാപ്.
ആ തെറ്റിദ്ധരിക്കപ്പെട്ട അജിത ഒരു മൂവാറ്റുപുഴ ക്കാരി ആയിരുന്നു അല്ലെ?
@ബിജോയ് :) തീര്‍ച്ചയായും അതെ. അന്ന് നമുക്ക് ഇതേ പ്രായം..വീണ്ടും കാണുമ്പൊള്‍ വീണ്ടും ഒരു 20 വര്‍ഷങ്ങള്‍ കൂടി കടന്നു പോയി. എത്രയോ മാറ്റങ്ങള്‍ നടന്നിരിക്കുന്നു. അന്ന് ശ്രീദേവി ഒഴിച്ച് മറ്റാരും കല്യാണം കഴിച്ചിട്ടില്ല !! ജീവിതത്തിന്റെ കാഴ്ചപ്പാട് തന്നെ ഒരു പാട് മാറി പോയിരിക്കുന്നു. കോളേജിന്റെ പടി കടന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് ഇവരില്‍ അന്‍സാരി, ജോസ്, നിസാം, ദേവിക ഇത്രയും പേരെ കാണുന്നത്. മറ്റുള്ളവരെ എവിടെയോ ഒക്കെ വെച്ച് കണ്ടുമുട്ടാന്‍ ഇട വന്നിട്ടുണ്ട്.
മറ്റേ അജിത ഇതു നാട്ടുകാരിയാണ് എന്നറിയില്ല. ഞാന്‍ നമ്മുടെ ആളോടു ചോദിച്ചിട്ട് അറിയുമെങ്ങില്‍ എഴുതാം ട്ടോ.
"ഞാന്‍ നിര്‍മല യില്‍ ആണ് പഠിച്ചത് "എന്ന ഡയലോഗില്‍ നിന്നാണ് മൂവാറ്റുപുഴക്കാരി ആണോ എന്ന സംശയം വന്നത്.
(നിര്‍മല കോളേജ് മൂവാറ്റുപുഴ ).ഞാന്‍ ഇവിടെയാണ് പഠിച്ചത്."സ്വല്‍പ്പ നൊസ്റ്റാള്‍ജിയ".
രാധ,
സമകാലീനരും ജൂനിയെര്സും ആയ ചില ക്ലാസ്സുകാര്‍ക്ക് അവരുടെ സമാഗമ ഇന്വിറ്റേന്‍ എഴുതാനും പോസ്റ്റര്‍ ഉണ്ടാക്കാനും ഒക്കെയുള്ള ഭാഗ്യമേ എനിക്കുണ്ടയിട്ടുള്ളൂ .
ഞങ്ങളുടെ ക്ലാസ്സിന്റെ ഒരു കൂടിച്ചേരല്‍ ഇത് വരെ സാധിച്ചിട്ടില്ല.
ഒന്ന് ശ്രമിക്കണം.
രാധയുടെ പോസ്റ്റ് അത് ത്വരിതപ്പെടുത്തും എന്ന് പ്രത്യാശിക്കുന്നു.
ബിജോയ്
@bijoy :) ajithaye kurichu njan chodichu. but ajitha evidathukaariyaanu ennariyilla, personal details adhikam ariyilla ennanu paranjath.
pinne ningal okke orumichu koodanulla oru inspiration ente blogil ninnu kitti ennarinjittu othiri santhosham thonnunnu.
all the best !
വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പഴയ കൂട്ടുകാരെയാ, ഇനി ഞങ്ങളെല്ലാം കാണുന്ന ദിവസം എന്നാണാവോ?
ahhh kolalo...!!
nalla santhosham aayi kanumello
...
aa last para vayichittu enthoo visamam vannu...touching!!!!
enikkum ente kuuutukarae kananam....
hawwwwwwwwwwwwwwwwwwwwwwwww *cries*
@അരുണ്‍ :) എത്രയും പെട്ടെന്ന് എല്ലാവരെയും കാണുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു!!
@dreamy :D :D :D നീ കരയുന്നത് കണ്ടപ്പോ ഒത്തിരി സന്തോഷം ആയി :P
Post a Comment