Friday, June 12, 2009

റോങ്ങ്‌ നമ്പര്‍

ഞാന്‍ : 'ഹലോ'

അജിത : 'ഹലോ'

ഞാന്‍: 'അജിതാ..?

അജിത: 'അതേ, അജിതയാണ് '

(എന്താണാവോ അജിതയുടെ ശബ്ദത്തിനു ഇത്ര വ്യത്യാസം )

ഞാന്‍: 'ഞാന്‍ 'r' ആണ്'

അജിത മൌനം .

ഞാന്‍: 'അജിത അല്ലേ അത് ?'

അജിത: 'അതേ, അജിത തന്നെ'

ഞാന്‍: 'അജിതാ..ഇത് 'r' ആണ്'

(എന്നിട്ടും പ്രതീക്ഷിച്ച പ്രതികരണം വന്നില്ല )

ഞാന്‍: 'ഹലോ? ഇത് -----------മൊബൈല്‍ നമ്പര്‍ അല്ലേ?'

അജിത: 'അതേ'

ഞാന്‍: 'പേര് അജിതയും ??'

അജിത: 'അതേ'

ഞാന്‍: 'ഇത് അജിതയുടെ കൂടെ PG ക്ക് മഹാരാജാസില്‍ പഠിച്ച 'r' ആണ്. മനസിലായില്ലേ ?'

അജിത: 'ഞാന്‍ അതിനു മഹാരാജാസില്‍ അല്ലെല്ലോ പഠിച്ചത്‌ ?. ഞാന്‍ നിര്‍മലയില്‍ ആണ് പഠിച്ചത്‌'

(ഈശ്വരാ ഇതെന്തു കഥ? എന്‍റെ മൊബൈല്‍ നമ്പര്‍ വീണ്ടും ഞാന്‍ നോക്കി . അതേ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് 'അജിത ex ' എന്നു തന്നെ. എനിക്ക് രണ്ടു അജിത ഫ്രണ്ട് ആയിട്ട് ഉണ്ട് . ഒരാള്‍ ഒഫീഷ്യല്‍ ലൈഫ് ലെ അജിത. അപ്പൊ പിന്നെ അജിത ex പഴയ അജിത തന്നെ എന്ന ഉറപ്പിലാണ് എന്‍റെ വിളി ).

ഞാന്‍: 'ഓ , ഞാന്‍ എന്‍റെ കൂടെ ഡിഗ്രിക്ക് St.തെരെസസിലും , pg ക്ക് മഹാരാജാസിലും പഠിച്ച അജിതയെ ആണ് വിളിച്ചത്‌ . നിങ്ങള്‍ ഇവിടെയൊന്നുമല്ല പഠിച്ചത്‌ അല്ലേ? പിന്നെ എങ്ങനെ ഈ നമ്പര്‍ എനിക്ക് കിട്ടി?'

അജിത: 'അതേ, അതാണ്‌ എനിക്കും മനസ്സിലാവാത്തത് ? നമ്പര്‍ എന്‍റെ, പേരും എന്‍റെ, പക്ഷെ ഞാന്‍ ഇവിടെ ഒന്നും പഠിച്ചിട്ടില്ല '

(ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അതിശയം ..ശെടാ , ഇതെന്തു കളി ?)

ഞാന്‍: 'അതേ, ഞാന്‍ ഈ നമ്പറില്‍ അജിതയെ വിളിച്ചിട്ട് ഒരു പാട് കാലം ആയി. ഈ നമ്പര്‍ ആണ് മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നത് . അതാണ്‌ പറ്റിയത്‌ ട്ടോ . ഞാന്‍ വിളിച്ച അജിത ഇപ്പോള്‍ AG's ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് . നിങ്ങളോ ?'

അജിത: 'ഞാന്‍ സെന്‍ട്രല്‍ excisil .. അവിടെ എന്തിനെന്ങിലും വന്നിട്ടുണ്ടോ ?'

ഞാന്‍: 'സെന്‍ട്രല്‍ excise ഇല്‍ ഞാന്‍ വരാറുണ്ട്‌ . വര്‍ഷത്തില്‍ രണ്ടു തവണ കമ്പനിയുടെ സര്‍വീസ് tax returns സബ്മിറ്റ്‌ ചെയ്യാന്‍ ആയിട്ട്.'

അജിത: 'ആഹാ അത് പക്ഷെ നിങ്ങള്‍ താഴെ നിലയില്‍ അല്ലേ വരുന്നത് ?. ഞാന്‍ സുപ്രണ്ട് ആണ്. എന്‍റെ ഓഫീസ് മുകളില്‍ ആണ്. അങ്ങനെയും അറിയാന്‍ വഴിയില്ല '

(ശെടാ..ആകെ കണ്‍ഫ്യൂഷന്‍ )

ഞാന്‍: 'ഞാന്‍ വിളിച്ചത്‌ ഞങ്ങള്‍ മഹാരാജാസ് കോളേജില്‍ ഒരുമിച്ചു പഠിച്ചവര്‍ എല്ലാവരും കൂടെ അടുത്ത ശനിയാഴ്ച BTH ഇല്‍ വെച്ച് കൂടാന്‍ തീരുമാനിച്ചിട്ടുണ്ട് . ആ വിവരം പരയാന്നാണ് vilichath. സോറി ട്ടോ'

(റോങ്ങ്‌ നമ്പര്‍ എന്നു ഉറപ്പായത് കൊണ്ട്, ഞാന്‍ ഫോണ്‍ വെക്കാന്‍ തുനിഞ്ഞു )

അജിത: 'അല്ല..'r' എവിടെയാ താമസം ?ഞാന്‍ ---------ഇല്‍ ആണ്'

ഞാന്‍: 'അയ്യോ. ഞാനും അവിടെയാ . അവിടെ എവിടെയാ?'

'ഞാന്‍ അവിടെ --------റോഡില്‍ ആണ്'

ഞാന്‍: 'ഞാന്‍ അവിടെ അല്ല. ഞാന്‍ ----റോഡില്‍ ആണ്'

അജിത: 'എന്നാലും എന്‍റെ നമ്പര്‍ എങ്ങനെ കിട്ടി?'

ഞാന്‍: 'അതേ, അതാണ്‌ എനിക്കും മനസ്സിലാകാത്തത്

(പുള്ളിക്കാരി ഫോണ്‍ വെക്കാന്‍ ഉദ്ദേശം ഇല്ല)

അജിത: 'പിന്നെ husband എവിടെയാ വര്‍ക്ക്‌ ചെയ്യുന്നത്?'

ഞാന്‍: '----- ഇല്‍ ആണ്'

അജിത: '------- ഇലോ ? പേര്?'

ഞാന്‍: 'P'

അജിത: 'ഓ ഞാന്‍ -----ഇന്റെ Tax Returns നോക്കുന്ന സെക്ഷനില്‍ ആണ്,,എനിക്ക് 'P' യെ അറിയാം '

(:o)

(ഞാന്‍ മൌനം!!)

അജിത
: 'P' ടെ മിസ്സിസ് ആണ് അല്ലേ?'

(husband നോക്കുന്ന സെക്ഷന്‍ ആണ് സെന്‍ട്രല്‍ excise. കാര്യങ്ങള്‍ പയ്യെ എനിക്ക് തെളിഞ്ഞു വന്നു തുടങ്ങി)

അജിത: 'ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു '

(പുതിയ അജിത പിന്നെ സംസാരം നിര്‍ത്തുന്നില്ല , ടാപ്പ്‌ തുറന്നത് പോലെ)

അജിത: 'എനിക്ക് ട്രാന്‍സ്ഫര്‍ ആയി. 'P' യോട് പറയണം”

ഞാന്‍
: 'എവിടെക്കാ ട്രാന്‍സ്ഫര്‍?'

അജിത: 'തിരുവനന്തപുരം'

ഞാന്‍: 'എനിക്കിപ്പോ മനസ്സിലായീട്ടോ എങ്ങനെ നമ്പര്‍ കിട്ടി എന്നു. ഇപ്പോഴാ സമാധാനം ആയത് . ഞങ്ങള്‍ കൊറച്ചു നാള്‍ ഒരേ മൊബൈല്‍ ആണ് ഉപയോഗിച്ചിരുന്നത് . അതില്‍ 'P' ടെ കൊറേ നമ്പര്‍ ഉണ്ടായിരുന്നു.അതില്‍ 'P' സേവ് ചെയ്തു വെച്ചത് 'അജിത ex' എന്നാണ്. ഞാന്‍ അത് എന്‍റെ പഴയ ഫ്രണ്ട് അജിതയുടെ നമ്പര്‍ ആണെന്ന് കരുതി ഡിലീറ്റ് ചെയ്തില്ല . സെന്‍ട്രല്‍ excise ന്റെ ex ആണ് കക്ഷി ഉദ്ദേശിച്ചത്‌ .'

അജിത: 'എനിക്കും ആശ്വാസം ആയി. 'P' യെ അന്വേഷിച്ചതായി പറയണം. ഞാന്‍ അവരെ ഒക്കെ വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു. നാളെ പോകും തിരുവനന്തപുരത്തിന്'

ഞാന്‍: 'അപ്പോഴേ പരിചയപ്പെട്ട സ്ഥിതിക്ക് എന്താ വരുന്നോ ഞങ്ങളുടെ ഗെറ്റ് together റിന് ?'

അജിത: 'ഹ ഹ, അതേ ഇത്രയും സംസാരിച്ചതല്ലേ . പക്ഷെ സമയം കാണില്ല ”

ഞാന്‍: 'അപ്പൊ ശരി, ഞാന്‍ 'P' യോട് പറയാം '

അജിത: 'ബൈ'

ഞാന്‍: 'ബൈ'


********

വീട്ടില്‍ വന്നു മക്കളോടും ഭര്‍ത്താവിനോടും കോളേജിലെ ഗെറ്റ് together ന്‍റെ കാര്യം ആവേശത്തോടെ പറഞ്ഞതിന്റെ കൂടെ ഇതും പറഞ്ഞു. 'P' അപ്പൊ തന്നെ മൊബൈല്‍ എടുത്തു അജിതയെ വിളിച്ചു. അജിതയെ കിട്ടിയപ്പോ ചോദിക്കുന്നത് കേട്ടു...'അപ്പൊ നമ്മുടെ കക്ഷിയെ വിശദമായിട്ട് പരിചയപ്പെട്ടല്ലോ ..അല്ലേ?'.

ഞാന്‍ ചമ്മിയ ചിരിയോടെ ഇരുന്നു
.

20 comments:

ramanika said...

enthayalum oru ajithaye kude kittiyallo !

സന്തോഷ്‌ പല്ലശ്ശന said...

അജിത മാത്രം ആക്കണ്ട ദാ ഒരാളൂടെ.....ആയിക്കോട്ടെ....!!! ആദ്യായിട്ടാ...ഇവിടെ... ഈ പോസ്റ്റ്‌ വായിച്ചു നല്ല അനുഭവം (രസകരം) ഇതിലും രസകരമായ്‌ അനുഭവകഥകള്‍ പ്രതീക്ഷിക്കുന്നു :):)

സസ്നേഹം

നിറങ്ങള്‍..colors said...

kollallo ee sambhavam..
nannayi ..ishtapettu

സമാന്തരന്‍ said...

ഈ മൊബൈലിന്റെ (മൊബൈലു കൊണ്ടുള്ള ) ഒരു ഓരോ കളികളേ...
..ന്നാലും സൂക്ഷിക്കണേ..

Anil cheleri kumaran said...

ആ അക്ഷരങ്ങൾ എന്തെങ്കിലും പേരു ആക്കിയിരുന്നാൽ കുറേ കൂടെ നന്നാകുമായിരുന്നില്ലേ!!
മനോരഹമായ പോസ്റ്റ്.

raadha said...

@ramaniga :) അതെ, ഇപ്പൊ അജിത cube ആയി. ഒറിജിനല്‍ അജിതയെ കിട്ടിയപ്പോ ഞാന്‍ initial ഇട്ടു ഫീഡ് ചെയ്തു. ഇത് അങ്ങനെ തന്നെ കിടക്കട്ടെ എന്ന് വെച്ചു. അമളികള്‍ ഓര്‍ക്കാലോ.


@സന്തോഷ്‌ :) ചുമ്മാ നുണ പറയല്ലേ. എന്റെ കഴിഞ്ഞ പോസ്റ്റില്‍ ഒരു കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ. :P
സ്വാഗതം! :) ഇനിയും വരണം ട്ടോ.


@നിറങ്ങള്‍ :) അതെ, ഇത് പറയാതെ വെച്ചിരുന്നതാണ്. നിനക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. ഒറിജിനല്‍ അജിതയെ തേടി പിടിക്കാന്‍ സഹായിച്ചതിന് നന്ദിയുണ്ട് കേട്ടോ.


@സമാന്തരന്‍ :) മൊബൈല്‍ കളികള്‍ തീര്‍ച്ചയായും സൂക്ഷിച്ചേ പറ്റൂ. അഭിപ്രായത്തിനു നന്ദി ട്ടോ. വീണ്ടും വരണം.

@കുമാരന്‍ :) ഞാനും ആദ്യം അങ്ങനെ കരുതിയതാണ്. പിന്നെ തോന്നി എങ്ങനാ ഭര്‍ത്താവിന്റെ പേര് മാറ്റി പറയുക എന്ന്!! ഹ ഹ . അപ്പൊ അവ അര്‍ദ്ധ സത്യങ്ങള്‍ ആയി തന്നെ നില്‍ക്കട്ടെ. തുറന്ന അഭിപ്രായത്തിനു നന്ദി !!

OAB/ഒഎബി said...

ഏതു തെറ്റുകാരനും ഒരു പോലീസൊക്കെ പറ്റും..ഛെ തെറ്റി
അങ്ങനെ ഏതാണ്ടൊന്ന് എല്ലാറ്ക്കും പറ്റും.

വശംവദൻ said...

ആൾ മാറിപ്പോയെങ്കിലും വലിയ കുഴപ്പമൊന്നും പറ്റിയില്ലല്ലോ, ഭാഗ്യം.

തോന്ന്യവാസങ്ങള്‍ said...

അബദ്ധങ്ങള്‍ ഒരുപാട്‌ പറ്റുന്നുണ്ടല്ലോ.. ഇനിയിപ്പോള്‍ പേര് മാറ്റി വല്ല അബധിക എന്നോ മറ്റോ ആക്കിയാലോ .........

വിജയലക്ഷ്മി said...

പോസ്റ്റ്‌ നന്നായിരിക്കുന്നു .... മോളെ ആശംസകള്‍ !

raadha said...

@OAB :) ഹ ഹ അതെ അതെ, പാവം പോലീസുകാരന്‍ !! വന്നതിനും കമെന്റ് ഇട്ടതിനും നന്ദി.

@വശംവടന്‍ :) തല്ക്കാലം തടി കേടാകാതെ രക്ഷപ്പെട്ടു.!!

@തോന്ന്യവാസങ്ങള്‍ :) അബദ്ധങ്ങള്‍ ഇല്ലാതെ പിന്നെ എന്തോന്ന് ജീവിതം? ആരോടെങ്ങിലും ‍അബദ്ധങ്ങള്‍ പറ്റില്ല എന്ന് നമ്മള്‍ വാക്ക് കൊടുത്തിട്ടോന്നും ഇല്ലെല്ലോ. പേര് ഏതാണ്ട് അങ്ങനെ ഒക്കെ തന്നെയാ.. :)

@വിജയലക്ഷ്മി :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം ചേച്ചി. ഇനിയും വരണം.

അരുണ്‍ കരിമുട്ടം said...

ഹി..ഹി..ഹി
ഒരോ പറ്റ് പറ്റുന്നതേ

Unknown said...

ജീവിതത്തില്‍ ഓര്‍ത്ത്‌ ചിരിക്കാന്‍
ഇത്തരം പറ്റുകളൊക്കയല്ലേ ഉള്ളൂ..അല്ലേ..
ആ അക്ഷരങ്ങള്‍ക്കു പകരം പേരു നല്‍കിയിരുന്നെങ്കില്‍
വായനാസുഖം കൂടിയേനെ...
എന്റെ അഭിപ്രായമാണേ...

കണ്ണനുണ്ണി said...

ഹി ഹി അങ്ങനെ ഒരാളെ കൂടെ പരിച്ചയപെട്ടില്യെ... ഇനി ഒരീസം ഡിന്നര്‍ ഇന് ക്ഷണിക്കു

അപരിചിത said...

...lolz...


mothaththil abhadangal anello...

:P

raadha said...

@അരുണ്‍ :) ആ ...പറ്റി പോയില്ലേ..ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ. വന്നതിനു നന്ദി.

@രജനി ഗന്ധി :) അതെ, ഈ ചെറിയ ജീവിതത്തില്‍ ഇതൊക്കെയേ ഉള്ളു ഓര്‍ത്തു ചിരിക്കാന്‍... പിന്നെ തുറന്ന അഭിപ്രായത്തിനു നന്ദി. ഇനി ശ്രമിക്കാം കേട്ടോ. :)

@കണ്ണനുണ്ണി :) ഹ, ഡിന്നര്‍ ഇന് ക്ഷണിച്ചാല്‍ പാര ആകുമോ?? വേലിയില്‍ കിടക്കുന്ന പാമ്പ് അവിടെ തന്നെ കിടക്കുന്നതല്ലേ ബുദ്ധി?

@അപരിചിത :) thanks for coming dee :) മൊത്തത്തില്‍ abadhangal ആണെന്ന് നിന്നോട് പ്രത്യേകിച്ച് പറയണോ? :P

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല പോസ്റ്റ്.
ആശംസകള്‍......
വെള്ളായണി

raadha said...

@വെള്ളായണി :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..ആശംസകള്‍ക്ക് വളരെ അധികം നന്ദി ചേട്ടാ !!

ചെലക്കാണ്ട് പോടാ said...

കൊള്ളാം... റോങ്ങ് നമ്പര് സുഹൃത്തിനെ ഇപ്പോള് വിളിക്കാറുണ്ടോ?

VEERU said...

thudarule??