2. ഉച്ചയൂണിനു ശേഷം ഉറക്കം വരുന്നതു ഒഴിവാക്കാന്‍ ഉറങ്ങിയതിനു ശേഷം ഊണ് കഴിക്കുക. പിന്നെ ഉറക്കം വരില്ല.
3.എഴുതുമ്പോള്‍ പേനയുടെ മഷി കൈയ്യില്‍ പുരളാതിരിക്കാന്‍ പെന്‍സില്‍ ഉപയോഗിക്കുക.
4.ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ വെള്ളം വരാതിരിക്കാന്‍, ഉള്ളി അരിയുന്നതിനു മുന്പ് കണ്ണില്‍ എണ്ണ ഒഴിച്ച് കണ്ണിലെ വെള്ളം മുഴുവന്‍ പുറത്തേക്ക് കളഞ്ഞാല്‍ മതി.
5.ഘാട നിദ്ര ലഭിക്കാന്‍ ഉറക്കത്തില്‍ സ്വപ്നം കാണുന്നത് ഒഴിവാക്കിയാല്‍ മതി.
6.പഠിക്കുമ്പോള്‍ ശ്രദ്ധ തിരിയാതിരിക്കാന്‍ ഉറക്കം തൂങ്ങിയാല്‍ മതി. പിന്നെ ശ്രദ്ധ തിരിയില്ല.
7.ബുദ്ധി വി കസിക്കാന്‍ കു ബുദ്ധി കളുമായി കൂട്ട് കൂടിയായാല്‍ മതി.
8.നിന്ദയില്‍ നിന്നും ഉരുത്തിരിയുന്ന കുറ്റബോധം ഒഴിവാക്കാന്‍ നന്ദിയെ കുറിച്ചു ചിന്ടിക്കാതെ ഇരുന്നാല്‍ മതി.
9.സംഗീതം ആസ്വദിക്കുമ്പോള്‍ ear plug ഉപയോഗിച്ചാല്‍ കര്നാനന്ദകരമായി തീരും.
10.നമ്മുടെ ആഹാരത്തില്‍ ഈച്ച വരാതെ ഇരിക്കാന്‍ ഈച്ചകള്‍ക്ക് പ്രത്യേകം വിളമ്പി കൊടുത്താല്‍ മതി.
11.കൊതുക് ശല്യം ഒഴിവാക്കാന്‍ നമ്മുടെ രക്തത്തിലെ alchohol ന്റെ അളവ് വര്‍ധിപ്പിച്ചാല്‍ ഉത്തമം. alcohol അടങ്ങിയ രക്തം കഴിക്കുന്ന കൊതുകിന്റെ പ്രത്യുല്പാദന ശേഷി നശിക്കുന്നത് മൂലം കൊതുക് വര്‍ഗം നാമാവശേഷമാകും.
12.പാമ്പ് ശല്യം ഒഴിവാക്കാന്‍ പട്ടയില്‍ ധാരാളം വെള്ളം ചേര്ത്തു നേര്‍പ്പിച്ചു വിതരണം ചെയ്താല്‍ മതി.
13.ആരോടെങ്ങിലും വെറുപ്പ് തോന്നുന്നു എങ്കില്‍ ഒരു നുള്ള് ഉപ്പും പത്തു സി സി ഗോമൂത്രവും യോജിപ്പിച്ച് രണ്ടു നേരം സേവിച്ചതിനു ശേഷം രോഷാഗ്നി ജ്വലിപ്പിച്ചു അതിന് നടുവില്‍ അര നാഴിക നേരം ആടി തിമിര്‍ത്താല്‍ തീര്ച്ചയായും ശമനം ലഭിക്കും.
(എനിക്ക് ഇ മെയില് ആയിട്ട് വന്നതാണ് ഈ പൊടിക്കൈകള്‍..എല്ലാവരും ഇതു വായിച്ചു പ്രവര്തികമാക്കുംപോഴെക്ക് ഞാന്‍ ഒരു ട്രിപ്പ് കഴിഞ്ഞു തിരിച്ചു വരാം ..അത് വരെ ഗുഡ് ബൈ)
10 comments:
ha ha ha..eluppamanee podikaikal..jeevitham smoothaakkan..ha
വളരെ നല്ല പൊടിക്കൈകള്‍... എല്ലാവരും ഇതു പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു,...
കൊള്ളാം വെരി ഗുഡ്. ഇത്രയും നല്ല കാര്യങ്ങള്‍ മെയിലായി അയച്ചു തന്നവന് ഒരു അവാര്‍ഡ് കൊടുക്കണം.
;)
@nirangal :) athe jeevithathil preshnangal neridumbol ee mathiri podikkaikal orthu vekkuka..upakarappedum.. :D
@sree :) :)ellavarum ithokke onnu kurichu vecholu.
@sri 2 :) :) athe athe kodukkanam. ethrayo upakarangala karyangal alle panku vechath.. :)
രാധാ, പൊടിക്കൈകള്‍ വളരെ നന്നായിട്ടുണ്ട്....ഇതയച്ചു തന്നത് ആരായാലും, അയാളുടെ തല വെളിയില്‍ കാണിയ്ക്കരുതെന്നു പറയണം....അമേരിയ്ക്കക്കാരും ജപ്പാന്‍കാരുമൊക്കെ തിരക്കി നടക്കുകയായിരിയ്ക്കും....അവരെങ്ങാനും തട്ടിക്കൊണ്ടുപോയാലോ...അതു നമ്മുടെ രാജ്യത്തിനു വലിയ നഷ്ടമാവും....പിന്നെ ട്രിപ്പിനുപോകുന്നുവെന്നും പറഞ്ഞ് വീട്ടിലിരുന്ന് ഈ പൊടിക്കൈകളൊക്കെ പരീക്ഷിച്ചു നോക്കാനല്ലേ.....എനിയ്ക്കു മനസ്സിലായീ......എന്തായാലും ശുഭയാത്ര നേരുന്നു......
:)
@മയില്‍പീലി :) :) പൊടികൈകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വല്ലപ്പോഴും പ്രയോഗിച്ചു നോക്കുക. പിന്നെ ട്രിപ്പ് പോവുന്നു എന്ന് പറഞ്ഞത് സത്യമാ. ഞാന്‍ അവിടേക്കാണ് വരുന്നത്. ഡല്ഹി, ജയപുര്‍ , ആഗ്ര , ചന്ടിഗര്‍ അങ്ങനെ. 28th വരെ. jalpatnagar . അവിടെയാണ് സ്റ്റേ. ചോറും കറിയും റെഡി ആക്കി രാധേ എന്നൊന്ന് വിളിച്ചാല്‍ മതി. ഞങ്ങള്‍ എത്തിക്കോളാം. :P
@പൊട്ട സ്ലേറ്റ് :) വന്നതിനും ചിരിച്ചതിനും നന്ദി :)
ഹി..ഹി..പൊടിക്കൈന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം....:)
കൊള്ളാം. രസികൻ പൊടിക്കൈകൾ
@rarerose :) പൊടികൈകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരുമല്ലോ?
@ലക്ഷ്മി :) :) പ്രയോഗിച്ചു നോക്കിയോ? ഫലം ഉണ്ടായാല്‍ പറയണം ട്ടോ.
Post a Comment