Friday, July 18, 2008

ഒടുക്കം

രാവിലെ എണീറ്റത് തന്നെ ഒട്ടും സന്തോഷം ഇല്ലാതെ ആണ്. . . ഇന്നലെ രാത്രി തന്നെ ഞാന്‍ അറിഞ്ഞിരുന്നു എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് പെട്ടെന്ന് മരിച്ചു പോയ വിവരം. പതിവു പോലെ അവള്‍ ഓഫീസിലേക്കും അദ്ദേഹം കോടതിയിലേക്കും പോയതാണ് . രണ്ടു പേരും തിരിച്ചെത്തുന്നത് രാത്രി 7.30 മണിയോടെ . അവള്‍ വീട്ടില്‍ മടങ്ങി എത്തുന്നതിനു മുന്പേ 7.15 മണിയോടെ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു ഓഫീസില്‍ തന്നെ വെച്ചു അദ്ദേഹം മരണമടഞ്ഞു ! ഒന്നുമൊന്നും പറഞ്ഞെല്‍പ്പിക്കാതെ, ഒരിക്കല്‍ കൂടെ കാണാന്‍ നില്‍ക്കാതെ എല്ലാം കഴിഞ്ഞു . രണ്ടു കുട്ടികളും അവളും മാത്രം ബാക്കി .

ഓഫീസിലേക്ക് പോവുന്നതിനു മുന്നേ മരണവീട്ടിലേക്ക് പോയി, പോവാതെ വയ്യല്ലോ . അങ്ങനെ ഇന്നത്തെ ദിവസം മുഴുവനും മൂഡ് ഓഫ്. നമ്മള്‍ അങ്ങനെ ആണെല്ലോ. അവളുടെ സ്ഥാനത്ത് നമ്മള്‍ നമ്മളെ substitute ചെയ്യും പിന്നെ ആദി
പിടിക്കാന്‍ കാരണം ഒന്നും വേണ്ടല്ലോ .

ഈയിടെ എന്നെ വല്ലാതെ ഉലച്ച ഒരു മരണം നടന്നു . എന്റെ കൂടെ വര്ക്ക് ചെയ്തിരുന്ന ഒരു colleague. നമുക്കു "s"എന്ന് വിളിക്കാം . കാരണം പുള്ളിക്കാരന്റെ ഭാര്യയുടെയും കുട്ടികളുടെയും എല്ലാം പേരു തുടങ്ങുന്നത് S.എന്നാ അക്ഷരത്തില്‍ നിന്നാണ്. Sജോലി രാജി വെച്ചു അമേരിക്കയില്‍ പോയി കല്യാണം കഴിച്ചു . രണ്ടു കുട്ടികളും ആയി. അതിനിടെ ഒരു ദിവസം കണ്ടു പിടിച്ചു stomach cancer ആണെന്ന് . സര്‍ജറി നടത്തി .. പിന്നെ 6 വര്ഷം കഴിഞ്ഞു കാന്സിരിന്റെ അദ്ദേഹം പരാജയപ്പെടുത്തി എന്ന് തന്നെ ഞങ്ങള്‍ കരുതി . എല്ലാ വര്ഷവും മുടങ്ങാതെ xmas card എന്റെ വീട്ടില്‍ എത്തിയിരിക്കും . അത് ഇവിടുന്നു പോയതില്‍ പിന്നെ തുടങ്ങിയ പതിവാണ് . വല്ലപ്പോഴും ഒരിക്കെ ഇമെയില്‍ വഴി വിശേഷങ്ങള്‍ പങ്കു വെക്കരുമുണ്ടയിരുന്നു . നാട്ടില്‍ വരുമ്പോ വിളിക്കാരും ഉണ്ട് . ഞങ്ങള്‍ ഒരു gang.ഉണ്ടായിരുന്നു. ആര് വിളിച്ചാലും മറ്റു കൂട്ടുകാരുടെ വിശേഷങ്ങള്‍ പറയാറുണ്ട് . അങ്ങനെ ഇരിക്കെ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് എനിക്ക് s ന്റെ ഒരു വിവരവും ഇല്ല . പതിവു പോലെയുള്ള xmas കാര്ഡ് വരഞ്ഞപ്പോ തോന്നി എന്ത് പറ്റിയോ ആവോ ഒന്നെഴുതി ചോദിക്കാം എന്ന് കരുതി.. ജോലി തിരക്കിനിടയില്‍ എല്ലാ ദിവസവും , ഇന്നു എഴുതാം എന്ന് കരുതി കുറെ മാസങ്ങള്‍ കടന്നു . രണ്ടു മാസങ്ങള്‍ക്കു മുന്പേ ഞാന്‍ ഒരു മെയില് അയച്ചു വിശേഷങ്ങള്‍ ചോദിച്ചിട്ട് . . ഹൊ ഒരു വലിയ കാര്യം സാധിച്ചത് പോലെ ഞാന്‍ അതിനെ കുറിച്ചു മറക്കുകയും ചെയ്തു . ഞാന്‍ മെയില് അയച്ചു രണ്ടു ആഴ്ച കഴിഞ്ഞപ്പോ എന്നെ ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു ."നീ അറിഞ്ഞോ .ഇന്നു രാവിലെ s മരിച്ചു എന്ന് . " അയ്യോ എന്ന് പറയാനേഎനിക്ക് പറ്റിയുള്ളൂ . അമേരിക്കയില്‍ തന്നെ ആണ് cremation. കൂടുതല്‍ ഒന്നും അറിയില്ല . നാട്ടില്‍
സുഗമില്ല എന്നറിഞ്ഞു വീട്ടുകാര്‍ പോയിട്ടുണ്ട് . പക്ഷെ അവര്‍ എത്തുന്നതിനു മുന്നേ കഴിഞ്ഞു എന്ന്, പെട്ടെന്ന് എനിക്ക് ഓര്മ വന്നു ഞാന്‍ ഒരു മെയില് അയച്ചിരുന്നെല്ലോ . അതിന് വല്ല മറുപടിയും ഉണ്ടോനു നോക്കാം എന്ന് . (!) വിറയലോടെ ഞാന്‍ യാഹൂ ഓപ്പണ്‍ ചെയ്തു . എനിക്ക് S ന്റെ മെയില് വന്നിട്ടുണ്ട് . പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു . .
Unfortunately, I am again hit by cancer. This time is in the bone. I am writing this time from hospital. Please keep me in your prayers.
6ദിവസമായി എന്നെയും കാത്തു മെയില് അവിടെ കിടക്കുന്നത് . ഞാന്‍ മരവിച്ചിരുന്നു പോയി . ആശ്വസിപ്പിക്കാന്‍ എനിക്ക് സാധിചില്ലെല്ലോ ഒരു സുഹൃത്ത് എന്നാ നിലയില്‍ ഒരു പരാജയമായി പോയെല്ലോ ഞാന്‍ . കണ്ണ് നിറഞ്ഞു പോയി . s എന്നോട് ആവശ്യപ്പെട്ട പ്രാര്‍ത്ഥനകള്‍ ഞാന്‍ ഇപ്പോള്‍ s ന്റെ ആത്മശാന്തിക്കായി ചൊല്ലുന്നു .

മരണം അതൊന്നു മാത്രം അല്ലെ സത്യം ആയിട്ടുള്ളൂ?നമുക്കു ചുറ്റും ആളുകള്‍ മരിച്ചു കൊണ്ടേയിരിക്കുന്നു . എന്നിട്ടും എന്തെ നാം നമുക്കു ഒരിക്കലും മരണമില്ല എന്നാ ചിന്തയോടെ നടക്കുന്നു ?

5 comments:

നിറങ്ങള്‍..colors said...

celebrate every moment of this dream ..
till we wake up to the eterntiy

raadha said...

thnx niram :) i always follows my dreams..

Flash said...

ur story shows how deep was ur friendship with "S" and reiterates the powerful eternal truth that "true friendship never dies". A true friend always live in our hearts. The greatest leveller unscrupulously did his duty and the inevitable happened.Lets face it and convince ourselves that the departed simply made a transition to a still better state and a better place.

Long Live Frienship

-Flash

raadha said...

dear flash :)
that was not a story. a fact. sometimes life is stranger than fiction.

Unknown said...

മരണം അതൊന്നു മാത്രം അല്ലെ സത്യം ആയിട്ടുള്ളൂ?