Friday, August 20, 2010

ഓണ തുമ്പി


ഓണം പടി വാതില്‍ക്കല്‍ എത്തി. ഇപ്പൊ എവിടേം കാണാന്‍ കിട്ടാത്ത ഓണ തുമ്പികള്‍ എന്റെ ബ്ലോഗിലെങ്കിലും എല്ലാരും കാണാന്‍ പോസ്റ്റുന്നു..

ഇത്തവണത്തെ ഓണത്തിന് ഒരു കൈ വിരല്‍ സ്പ്ലിന്റ്റ് പ്ലസ്റെരില്‍ ആയതോണ്ട് ചുമ്മാ വാചകം അടിച്ചിരുന്നു ഓണം ഉണ്ടാല്‍ മതി. കഷണം നുറുക്കാന്‍ പറഞ്ഞാല്‍..അയ്യോ കൈ വയ്യ എന്ന് പറയാം...പായസത്തിനു തേങ്ങ ചിരകണ്ട...ആഹ, എന്തൊരു സുഖം..!! അത് കൊണ്ട് തന്നെ, ഓണത്തിന് വിളിച്ചോണ്ട് പോവാന്‍ ഒരു പാട് ആളുകള്‍ വരുന്നുണ്ട്..ചേട്ടന്‍ പറഞ്ഞു..ഓണമായിട്ട് അവള്‍ എങ്ങനാ കൈയും വെച്ചോണ്ട് ഒരുക്കുന്നത്, അവളെ ഇങ്ങോട്ട് വിളിച്ചോ.ഇന്നലെ അതും പറഞ്ഞു ചേട്ടത്തി അമ്മ വിളിച്ചിരുന്നു.


ഇത്തവണ നാട്ടില്‍ പോവുന്നില്ല എന്ന് വെച്ചു. മിക്കവാറും ഏറ്റുമാനൂര്‍ ഉള്ള അദ്ധേഹത്തിന്റെ പെങ്ങളുടെ വീട്ടില്‍ ആവും ഓണം ഉണ്ണുക. അവിടെയും ഞങ്ങള്‍ നാല് പേര്‍ക്കും ഇല വെച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

ഇത്തവണ അത് കൊണ്ട് ഞങ്ങള്‍ ഫ്രീ ആണ്. ആര് വിളിച്ചാലും വന്നു ഓണം ഉണ്ടിട്ടു പോരാം...ഹി ഹി.

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഓണത്തിന്റെ എല്ലാ വിധ മംഗളവും ആശംസിച്ചു കൊണ്ട്..

സസ്നേഹം..
രാധ



15 comments:

ഉപാസന || Upasana said...

രാധാ

ഓണത്തുമ്പിയെ കാണിച്ചത്നു നന്ദി. അനക്കും ഓണ ആശംസകള്‍
:-)

Muralee Mukundan , ബിലാത്തിപട്ടണം said...

ഓണ തുമ്പികൾ ലൈവായിട്ടുതന്നെ ഇവിടെയുണ്ട്,ഒപ്പം ഇമ്മണി ഓണസദ്യകളും..
ഒരു ധൈര്യവും കണക്കാക്കണ്ട ..ഇങ്ങോട്ടു പോന്നോളു....
എന്നാലും ഓണം ഓസിനുകിട്ടാനുള്ള ഓരോവഴികളേ....
ഓണ ആശംസകള്‍

വിനുവേട്ടന്‍ said...

അല്ല, ആ ഓണത്തുമ്പികളെ എങ്ങനെ കണ്ടുപിടിച്ച്‌ ക്യാമറയിലാക്കി...?

അപ്പോള്‍ ഇത്തവണ അദ്ധ്വാനമില്ലാതെ ഓണം ആഘോഷിക്കുകയാണല്ലേ... എല്ലാ വിധ ആശംസകളും ...

OAB/ഒഎബി said...

അപ്പൊ വീട്ടില്‍ വെപ്പും തീനുമൊന്നും ഇല്ലെ?വിരലിനക്കാന്‍ വയ്യാഞ്ഞിട്ടും ഈതുമ്പികളെ എങ്ങനെ ഒപ്പിച്ചിതിലിട്ടു.

അപ്പൊ,,, ആസംസകള്‍

നിറങ്ങള്‍..colors said...

ithavana veedinte muttathu onathumbikale kandu..

Onaashamsakal

തോന്ന്യവാസങ്ങള്‍ said...

അപ്പോ ഇത്തവണത്തെ ഓണം കുശാലാക്കി അല്ലേ ......??
ഓണാശംസകള്‍ ..........

raadha said...

@ഉപാസന :) സന്തോഷായി...ഓണം ഭംഗിയായി ആഘോഷിച്ചു എന്ന് കരുതട്ടെ?

@ബിലാത്തിപട്ട്നം :) ഓണത്തിന് വിളിക്കാന്‍ തോന്നിയ ആ നല്ല മനസ്സിന് നന്ദി. ഓണവിശേഷങ്ങള്‍ ധാരാളമുണ്ട് പറയാന്‍. ഞാന്‍ ലൈവ് തുമ്പികളെ നാല് എണ്ണത്തിനെ ഓണത്തിന്റെ അന്ന് കണ്ടു!!

@വിനുവേട്ടന് :) ഉം..ഇത്തവണ അങ്ങനെ സാധിച്ചു.. ഓണത്തിന് പോസ്റ്റ്‌ ഇടാതെ മടി പിടിച്ചു ഇരുന്ന എനിക്ക് ഓണ തുമ്പികളെ അയച്ചു തന്നു പോസ്റ്റ്‌ ഇടുവിച്ചതാന് എന്റെ കൂട്ടുകാരി. കടപ്പാട് അവള്‍ക്കു.

@OAB :) ഇല്ല!! കഷ്ടിച്ച് കാര്യങ്ങള്‍ ഒപ്പിച്ചു പോണു...ഇനിയും രണ്ട് ആഴ്ച കഴിയണം പ്ലാസ്റെര്‍ എടുക്കാന്‍. തുമ്പികള്‍ എന്റെ അല്ല ട്ടോ.

@നിറങ്ങള്‍ :) ഞാനും കണ്ടു കോട്ടയത്തെ പെങ്ങളുടെ വീട്ടില്‍ വെച്ച്, നാല് തുമ്പികളെ...എന്റെ ബ്ലോഗിലെ തുമ്പി പോലെ തന്നെ..

@തോന്ന്യവാസങ്ങള്‍ :) അതെ, ഇത്തവണ ഗംഭീരം ആയിരുന്നു...അവിടെയും അങ്ങനെ തന്നെ എന്ന് വിശ്വസിക്കട്ടെ?

ശ്രീ said...

വിരലിനു പ്രശ്നമാണെങ്കിലും ഓണം ഗംഭീരമാക്കി കാണുമല്ലോ അല്ലേ? :)

നിയ ജിഷാദ് said...

aashamsakal

iniyum thudaruka

raadha said...

@ശ്രീ :) ഇത്തവണ ഓണം ഗംഭീരം ആയിരുന്നു..!! ഇലയില്‍ പായസം കൂട്ടി ഉണ്ടു..ഊഞ്ഞാല്‍ ആടി , ഓണ പൂക്കളം ഇട്ടു..വിരലിന്റെ കാര്യം മറന്നേ പോയി..

@നിയ :) ഇതിലെ ഉള്ള ആദ്യത്തെ വരവിനു സ്വാഗതം..ആശംസകള്‍ക്ക് നന്ദി.തീര്‍ച്ചയായും, ഇവിടെ കുറച്ചു കാലം കൂടി കാണും..

വരയും വരിയും : സിബു നൂറനാട് said...

ഓണം ഗംഭീരമാക്കി അല്ലെ..!! ഞാനും :-)

വെഞ്ഞാറന്‍ said...

സത്യം! ഈ ഓണത്തിന് ഓണത്തുമ്പിയെക്കണ്ടത് താങ്കളുടെ ബ്ബ്ലൊഗിലാണ്. അല്ലാതെ ഈ അടമഴയത്ത് എവിടെ ഓണത്തുമ്പി വരാൻ?

ഓണസദ്യകൾ ഹൃദ്യമായിരുന്നു എന്ന് കരുതുന്നു.(വിരൽ സുഖപ്പെട്ടു എന്നും) ആശംസകൾ!

ജയരാജ്‌മുരുക്കുംപുഴ said...

ona thumbikal....... assalayi ketto...... aashamsakal...................

raadha said...

@സിബു :) പറയാതെ വയ്യ. ഇത്തവണ ഓണം ഗംഭീരം തന്നെ ആയിരുന്നു...!

@വെഞ്ഞാരന്‍ :) സന്തോഷായി. ഒരാള്‍ എങ്കിലും ഇവിടെ ഓണ തുമ്പിയെ കണ്ടല്ലോ. ഓണ സദ്യയും ഊഞ്ഞാലാട്ടവും എല്ലാം നടന്നു..പക്ഷെ, എന്റെ കൈ വിരല്‍ ഇപ്പോഴും സുഖപ്പെട്ടിട്ടില്ല..ഇപ്പോഴും സ്പ്ലിന്റ്റ് പ്ലസ്റെരില്‍ തന്നെ..!

@ജയരാജ്‌ :) സന്തോഷം ട്ടോ. ആശംസകള്‍ക്ക് നന്ദി..!

വരവൂരാൻ said...

വൈകിയാണെങ്കിലും .... ഓണം കഴിഞ്ഞെങ്കിലും ... ഓണ തുബികൾ നിറഞ്ഞ ഓണാശംസ്കൾ