Saturday, March 27, 2010

എ ഷോര്‍ട്ട് ബ്രേക്ക്‌

ഓഫീസിലെ അക്കൗണ്ട്‌ സ് ക്ലോസിംഗ് തിരക്കുകളിലേക്ക് ഞാന്‍ താണു കൊണ്ടിരിക്കുന്നു . ഇത് വഴി ഇനിയും ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ ..അത് വരേയ്ക്കും
എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ പൊടി പിടിച്ചു കിടക്കാതെ ഇരിക്കാന്‍ വേണ്ടി ഇതാ ഒരു പോസ്റ്റ്‌ ....

കടപ്പാട് ഇ -മെയില്‍ ആയിട്ട് ഇത് അയച്ചു തന്ന സുഹൃത്തിനോട്‌ . അപ്പൊ എല്ലാം പറഞ്ഞത് പോലെ ....

സസ്നേഹം
രാധ .

ചില ഇംഗ്ലീഷ് പഴമോഴികളും അവയുടെ മലയാള പരിഭാഷയും..!!

All is well that ends well.
കിണറ്റിലെ ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ആരംഭിച്ചു അതിനുള്ളില്‍ തന്നെ അവസാനിക്കുന്നു.

A cat has nine lives.
ഒരു പൂച്ചക്ക് ഒരേ സമയം ഒന്‍പതു ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ പറ്റും.


A good conscience is a soft pillow.
നല്ല ബോധമുള്ളവര്‍ മൃദുവായ തലയിണകളെ ഉപയോഗിക്കൂ.


A man can die but once.
നല്ല ആണുങ്ങള്‍ ഒരു തവണ മാത്രമേ മുടി ഡൈ ചെയ്യാറുള്ളൂ.


Be swift to hear, slow to speak.
മാരുതി സ്വിഫ്റിനുള്ളില്‍ ഇരുന്നു പതുക്കെ സംസാരിച്ചാലും കേള്‍ക്കാം.

Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നും തുടങ്ങുന്നതാണ്.


Clothes don't make the man.
തുണിയൊന്നും ആണുങ്ങള്‍ ഉണ്ടാക്കുന്നതല്ല.

Good and quickly seldom meet.
നല്ല ഇറച്ചി വളരെ വേഗം വിറ്റു പോവും.

However long the night, the dawn will break.
രാത്രിയില്‍ എത്ര ദൂരത്തിലുള്ള യാത്രയായാലും ശരി, ടൌണില്‍ എത്തുമ്പോള്‍ ബ്രേക്ക്‌ ഇടണം.


Least said soonest mended.
അധികം സംസാരിക്കാത്തവര്‍ക്ക് വേഗം ഭ്രാന്തു പിടിക്കും .

Many hands make light work
ലൈറ്റ് നിര്‍മാണ മേഖലയില്‍ ഒത്തിരി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.


Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്റ്റ്‌ അല്ല.



No smoke without fire.
തീപ്പെട്ടി ഇല്ലെങ്കില്‍ പുക വലിക്കാന്‍ പോകരുത് .

One father is more than a hundred school masters.
100 മാഷുമാര്ക്ക് ഒരു പള്ളീലച്ചന്‍ തന്നെ അധികമാണ്.


Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.


Union is strength.
യുണിയന്‍കാര്‍ക്ക് ഭയങ്കര ശക്തിയാണ്.

19 comments:

Anil cheleri kumaran said...

Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്റ്റ്‌ അല്ല.

ഹഹഹ..

കുട്ടന്‍ said...

അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.
മുട്ടിയാല്‍ തട്ട് കിട്ടോ ആവൊ ....;)

എന്‍.ബി.സുരേഷ് said...

ingaloru vambathi thanne. oru V.K.N.nootam aavesichittund. seershaasanam ennu nammude sulthaan parayum. ini varumpol veendum kaanaam. kaanum varekkum vanakkam thalaivi.

ramanika said...

ഒന്നിന്നൊനു മെച്ചം !!!!

വിനുവേട്ടന്‍ said...

ഹ ഹ ഹ.... വട്ടാണല്ലേ...?

VEERU said...

kill me !!

നിറങ്ങള്‍..colors said...

raavile thanne chirippichu
:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പരിഭാഷകയ്ക്ക് ഇവിടത്തെ മലയാളം തർജ്ജമ വിഭാഗത്തിൽ ഒരു ‘വർക്ക് പെർമിറ്റ്’ എർപ്പാടാക്കി തരുന്നതിൽ എന്തെങ്കിലും വിരൊധം ഉണ്ടോ..ആവോ ?

Typist | എഴുത്തുകാരി said...

:)

OAB/ഒഎബി said...

:)Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.
കൊറേ മുട്ടി. കിട്ടണ്ടേ! :)

Prasanth Iranikulam said...

"Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നും തുടങ്ങുന്നതാണ്."
ഇതാണ്‌ കൂടുതല്‍ ഇഷ്ടമായത്.

raadha said...

@കുമാരന്‍ :) ഞാന്‍ പറഞ്ഞത് അല്ല ട്ടോ. :)

@കുട്ടന്‍ :) ഇതിലെയുള്ള വരവിനു സ്വാഗതം. മുട്ടുമ്പോള്‍ തട്ട് കിട്ടിയാല്‍ കിട്ടിയത് മേടിക്കുക. എന്നെ പറയണ്ട ട്ടോ.

@സുരേഷ് :) സ്വാഗതം മാഷെ. ഇതിലുള്ള ഒന്നിലും എനിക്ക് പങ്കില്ല ട്ടോ. അതെ, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല. നമ്മളെ വെറുതെ വിട്ടേക്കൂ. മറ്റാരോ ആണ് അഭിനവ vkn

@ രമണിക :) നന്ദി. ഇതിലെ ഇനിയും വരണം.

raadha said...

@വിനുവേട്ടന്‍ :) :) ഇപ്പൊ ആണല്ലേ പിടികിട്ടിയത്?

@VEERU :) വേണ്ട, വെറുതെ 'ഭൂതം' ബ്ലോഗ്‌ അനാഥം ആക്കണ്ട.

@നിറങ്ങള്‍ :) സന്തോഷമായി. രാവിലെ അത്ര എങ്കിലും പറ്റിയെല്ലോ. ഇന്നത്തെ കാലത്ത് ചിരിക്കാന്‍ എന്തൊരു പാടാണ്.

@ബിലാത്തിപട്ണം :) മാഷെ, ഇതിന്റെ പുറകില്‍ ഞാന്‍ അല്ല. പിന്നെ അവിടെ ജോലി ശരിയാക്കിയാല്‍ ഇത് എഴുതിയ ആളെ കൂടെ കൊണ്ട് വരാന്‍ സമ്മതിച്ചാല്‍ ഒരു വിരോധവും ഇല്ല. അപ്പോഴേ പണി നടക്കൂ.

raadha said...

@ എഴുത്തുകാരി :) :)

@OAB :) ഹി ഹി . അത് ഇങ്ങള് മുട്ട്ടിയത് കൊണ്ടാ. മുട്ടാന്‍ അറിയുന്നോന്‍ മുട്ടുന്ന കാര്യം ആണ് പറഞ്ഞത്. ഇങ്ങള് അഞ്ചു ആറ് പ്രാവശ്യം മുട്ടിക്കോളി..ഒരു കുഴപ്പവും ഇല്ല.

@അരുണ്‍ :) :)

@പ്രശാന്ത്‌ :) എനിക്ക് എല്ലാം ഇഷ്ടമായി ട്ടോ. വല്ലപ്പോഴും ഒന്ന് ഊറി ചിരിക്കാന്‍ സാധിക്കും എന്ന് തോന്നി പോസ്ടിയതാണ്.

@വീ. കെ :) ഞാന്‍ ചേട്ടന് മറുപടി കൊടുത്തിട്ടുണ്ട്‌. തര്‍ജമ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. അത്രേ ഉദ്ദേശിച്ചുള്ളൂ. അല്പം പണി തിരക്കില്‍ ആണ് ഇപ്പോള്‍. അവിടെ ജോലി ശരിയായാല്‍ നാളെ തന്നെ പോവേണ്ടി വരുമോ ആവോ??

നിധീഷ് said...

ചേച്ചി,
എന്താ ഇതു വരെ ക്ലോസിംഗ് കഴിഞ്ഞില്ലേ

എന്‍.ബി.സുരേഷ് said...

ബ്രേക്ക് ഇട്ടിട്ട് ഇതുവരെ തിരിച്ചു വന്നില്ലെ

ഇത് ഒരു ചതിയാണ് കേട്ടോ

Unknown said...

kollam ketto ..Nalla kandupidutham

വരയും വരിയും : സിബു നൂറനാട് said...

ഇംഗ്ലീഷില്‍ ഉള്ള വാക്കുകളൊക്കെ തമിഴില്‍ തര്‍ജിമ ചെയ്യാറുണ്ട് അവിടുത്തെ ഭാഷ ഇന്‍സ്ടിടുറ്റ്. ആ ഭാഷ ഇന്‍സ്ടിടുറ്റ് വഴി വന്ന കാറ്റ് വല്ലതും മലയാളത്തില്‍ അടിച്ചതാണോ.??

ചേച്ചിപ്പെണ്ണ്‍ said...

apaaram!!!!!!!!!!!!!!1