Tuesday, February 16, 2010

ഒരു പ്രണയ കഥ


രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക്‌ ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക്‌ assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ്‌ ഓര്‍ത്തത്‌ , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?

എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .

വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.

അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.

കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...

'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'

കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു
..


29 comments:

നിറങ്ങള്‍..colors said...

pranayam thurannu parayuvaan oru karanamenkilumaayi valentines day.
nalla katha..palarudeyum anubhavuvumaakaam..
kazhinja aazhchayayirunnenkil oru valentinesday special aakkamaayrunnu post

കണ്ണനുണ്ണി said...

ശ്ശൊ വാലന്റിനെസ് ഡേ കൊണ്ട് ഒള്ളെ ഓരോരോ കാര്യങ്ങളെ...
പോസ്റ്റ്‌ ഇഷ്ടായിട്ടോ രാധേച്ചി

raadha said...

@നിറങ്ങള്‍ :) കഴിഞ ആഴ്ചത്തേക്ക് schedule ചെയ്തതാ. പിന്നെ വിചാരിച്ചു എല്ലായിടത്തെയും പ്രണയ വിശേഷങ്ങള്‍ തീരട്ടെ എന്ന്. കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ നന്ദി!

@കണ്ണനുണ്ണി :) കണ്ണന് ഈ പോസ്റ്റ്‌ ഇഷ്ടാവുമെന്ന് എനിക്ക് നേരത്തെ അറിയാം. ഇവിടെ വന്നു അത് പങ്കു വെച്ചതില്‍ സന്തോഷം.

@സോണ :) നന്ദി ട്ടോ. കഥ എഴുതി അധികം പരിചയം ഇല്ല. ഒരു ചെറിയ ശ്രമം. അത്രേ ഉള്ളു.

വിനുവേട്ടന്‍ said...

കണ്ണനുണ്ണിക്ക്‌ മാത്രമല്ല, എനിക്കും ഇഷ്ടപ്പെട്ടു കഥ... അതല്ലെങ്കിലും നിഷ്കളങ്കന്മാര്‍ അങ്ങനെയാ...

Mahesh Cheruthana/മഹി said...

ഈ പ്രണയദിനത്തിനു അപ്പോള്‍ ഒത്തിരി ഗുണങ്ങളും ഉണ്ടല്ലേ!
ഇഷ്ടമായി!ആ സമര്‍പ്പണവും ........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയപ്പരവതാനിയിട്ട് വരവേറ്റ അന്നത്തെ ,പലകാരണങ്ങളാൽ പറയാതെ പോയ ആ സുന്ദര പ്രണയരാഗങ്ങൾ വീണ്ടും പൂത്തുലഞ്ഞ് പ്രണയഗീതങ്ങളാകുന്ന കാഴ്ച്ചകളാണ് ..ഞാനിവിടെ കണ്ടത്...!

വളരെ വളരെ നന്നായിരിക്കുന്നൂ..കേട്ടൊ രാധെ

രാജേശ്വരി said...

chechi, valare nannayittundu ee pranaya katha..:).

Sands | കരിങ്കല്ല് said...

നന്നായിരിക്കുന്നു ചേച്ചീ..


തുറന്നു പറയാഞ്ഞിട്ടൊന്നുമല്ല... കേള്‍ക്കുന്നില്ലല്ലോ പുള്ളിക്കാരി.. ഹാ... :(


;)

ജീവി കരിവെള്ളൂർ said...

വിങ്ങിപൊട്ടുന്ന ഹൃദയങ്ങള്‍ക്ക് ഇതല്ലാതെ മറ്റെന്ത് സമര്‍പ്പിക്കും . ഇങ്ങനെ ഓരോദിനങ്ങളുള്ളത് കൊണ്ട് പൊട്ടലിന്‌ അല്പം ആശ്വാസമായേക്കും ...നന്നായിരിക്കുന്നു കഥ.

VEERU said...

ഈ കഥ വായിച്ചപ്പോൾ ഞനും എന്റെ പഴയൊരു പറയാപ്രേമത്തിനൊരു വിഷ് കൊടുത്തു.. അപ്പുറത്തു നിന്നും ഉടനെ റിപ്ലൈ വന്നു..
“ ഛേ....ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ് ..%^#^%$^” വേണ്ടിയിരുന്നില്ല..വെറുതേ മനുഷ്യനെ എടങ്ങാറാക്കാൻ നിങ്ങളിങ്ങനൊയൊന്നുമെഴുതല്ലേ പെങ്ങളേ...

വീകെ said...

അന്നൊന്നും ഇങ്ങനെയൊരു ദിവസമില്ലാതിരുന്നതിൽ ഖേദമില്ല....
ഉണ്ടായിരുന്നെങ്കിൽ, ഈ ജീവിതം മറ്റേതോ വഴിയിലേക്ക് തിരിഞ്ഞു പോയേനെ...

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു കഥ. അങ്ങനെ മൂടിവച്ച പ്രണയങ്ങള്‍ എത്രയെത്ര!

എറക്കാടൻ / Erakkadan said...

ഇതെന്തേ വാലന്റൈൻസിനു പോസ്റ്റ്‌ ചെയാ ഞേ..

Rare Rose said...

രാധേച്ചീ.,പോസ്റ്റിഷ്ടായി.ജീവനില്ലാത്ത പ്രണയാശംസകളോ,കടക്കാരുടെ പ്രണയ ദിന ഓഫറുകളോ അല്ലാതെ കാലങ്ങള്‍ക്കു ശേഷവും ഇങ്ങനെ മധുരനൊമ്പരം പകരാനും പ്രണയദിനത്തിനാവുമെങ്കില്‍ ഇരുന്നോട്ടെ ഒരു പ്രണയ ദിനം അല്ലേ.:)

പ്രേം I prem said...

ഞാന്‍ സംശയിച്ചു ലെറ്ററായിരിക്കുമെന്നു മെയില്‍ ആയതുകൊണ്ട് രക്ഷയില്ല. നമ്മുടെ പോസറ്റല്‍ സംവിധാനമാണേ 18 ചിലപ്പോള്‍ 28 ആയേക്കും. നന്നായിട്ടുണ്ട് ചേച്ചി. ഞാന്‍ 26 മാര്‍ക്ക് തരുന്നു.
SMS ചോദിച്ചോളൂ ...

raadha said...

@വിനുവേട്ടന്‍ :) നിഷ്കളങ്കനായ വിനുവേട്ടനും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം.

@മഹി. :) പിന്നല്ലാതെ. ഇങ്ങനെയുള്ള സാധ്യതകളും തള്ളി കളയാന്‍ പാടില്ല.

@ബിലാത്തിപട്ടണം :) കവിത തുളുമ്പുന്ന കമന്റ്‌ ഇട്ടതിനു ഒത്തിരി നന്ദി. കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതില്‍ നന്ദി.

@രാജി :) അനിയത്തിക്കും ഈ പ്രണയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ട്ടോ.

raadha said...

@sands :) ഹി ഹി. ഓഹോ അങ്ങനെ ആണോ? അത് കേള്‍ക്കാത്തതിന് നമുക്ക് ഒരു ENT യെ കാണിച്ചാലോ? ചിലപ്പം ശരിയാവുമായിരിക്കും

@ജീവി :) അതെ, ചിലപ്പോ പൊട്ടി തെറിക്കാതെ ഇരിക്കാന്‍ ഉപകരിച്ചേക്കും..ഇങ്ങനെയുള്ള ദിനങ്ങള്‍ക്ക്‌ സ്തുതി.

@VEERU :) ഹി. ഹി. അത് ശരി. ഇതൊക്കെ വെറും ഒരു കഥ അല്ലെ? ഏതായാലും ഒരു ചക്ക വീണപ്പോ മുയല് വീണില്ല എന്ന് കരുതി സങ്കടപ്പെടണ്ട. ചക്ക ഇട്ടോണ്ടിരിക്കുക, എവിടെ എങ്കിലും ചാകാന്‍ റെഡി ആയിട്ട് ഒരു മുയല്‍ ഇരിപ്പുണ്ടാകും.

@വീ.കെ :) അതെ, അങ്ങനെ ഇനിയിപ്പം സമാധാനിക്കാനേ നിവൃത്തിയുള്ളു. കേട്ടിട്ടില്ലേ? കിട്ടാത്ത മുന്തിരിങ്ങ... :)

raadha said...

@typist :) അതെ, മൂടി വെച്ച പ്രണയങ്ങള്‍ അനവധി. ഇങ്ങനെ എങ്കിലും വെളിച്ചം കാണട്ടെ.

@Erakkadan :) ചുമ്മാ. എല്ലാ പ്രണയ പോസ്റ്റുകളും കഴിയട്ടെ എന്ന് വെച്ചു. എന്തായാലും ഇതിലെയുള്ള ആദ്യത്തെ വരവിനു സ്വാഗതം ഉണ്ട് ട്ടോ.

@ഉമേഷ്‌ :) വന്നു ചിരിച്ചിട്ട് പോയതിനു ആയിരം നന്ദി!

@rarerose :) കണ്ടോ റോസ് കുട്ടിക്ക് കാര്യം പിടി കിട്ടി. അത്രേ ഞാനും ആഗ്രഹിച്ചുള്ളു. ചുമ്മാ കിടക്കട്ടെ ഇങ്ങനെ ഒരു ദിവസവും.

@പ്രേം :) ഓ, 26 മാര്‍ക്കു എത്രയിലാ? കഥയില്‍ ചോദ്യം ഇല്ലാ ട്ടോ.

ശ്രീ said...

ഇങ്ങനെ ഒരു ചിന്ത ഇതാദ്യം... വാലന്റൈന്‍ ദിനം കൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ട് അല്ലേ?

Anonymous said...

പ്രണയം പൂത്തു തളിർക്കട്ടെ. ആശംസകളോടെ

raadha said...

@ശ്രീ :) അതെ, ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളി കളയണ്ട.

@പാലക്കുഴി :) ഇതിലെ വന്നതിനും ആശംസകള്‍ അറിയിച്ചതിനും നന്ദി!!

കുട്ടന്‍ said...

ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഒരു ഹൃദയം ഇവിടെ ഉണ്ടേ.....
പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു ട്ടോ ...

NISHAM ABDULMANAF said...

anubhavangalanu masheeeee
annum guru....

raadha said...

@കുട്ടന്‍ :) ചുമ്മാ ഹൃദയം ഒന്നും പൊട്ടിക്കല്ലേ. ആകെ ഒരെണ്ണം കൊണ്ട് ജീവിക്കേണ്ടാതാ. എന്തായാലും തുറന്നു പറ. ആശംസകള്‍. പിന്നെ, ആദ്യത്തെ വരവിനു സ്വാഗതം.

@NISHAM :) അനുഭവങ്ങള്‍ തന്നെ എന്നും താങ്കളുടെ ഗുരുവായിരിക്കട്ടെ. അല്ലെങ്കില്‍ പിന്നെ കൊണ്ടിട്ടും പഠിക്കാത്തവന്‍ എന്ന പേര് കിട്ടും. ഇതിലെ ഉള്ള വരവിനു സ്വാഗതം.

ramanika said...

വളരെ ഇഷ്ട്ടപെട്ടു ........

Manoraj said...

അല്പം വൈകിയാ കണ്ടത് കേട്ടോ.. ഏതായാലും അടുത്ത പ്രണയദിനത്തിൽ പരീക്ഷിച്ച് നോക്കാം.. ഹ..ഹ..

നിധീഷ് said...

ചേച്ചി..
ഇതു കഥയാണോ അതോ സ്വന്തം ജീവിതമോ?
രണ്ടായാലും എനിക്കിഷ്ടായി ട്ടോ
നിധീഷ്

raadha said...

raminka :) കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു ഒത്തിരി സന്തോഷമുണ്ട് ട്ടോ.

mano :) പരീക്ഷിച്ചു നോക്കിക്കോ , എന്നിട്ട് succesful ആയില്ലെല്‍ എന്നെ കുറ്റം പറയരുത് ട്ടോ. ആശംസകള്‍.

നിധീഷ് :) ഇവിടേക്കുള്ള ആദ്യത്തെ വരവിനു സ്വാഗതം ഉണ്ട് ട്ടോ. അനിയാ, ഇത് കഥയാണ് ട്ടോ, ജീവിതം ഇത്രക്കും സുന്ദരമല്ല . വെറുതെ ആശിക്കാമെന്നു മാത്രം. ആശാഭംഗങ്ങള്‍ കഥ ആക്കാം.

വരയും വരിയും : സിബു നൂറനാട് said...

കൊള്ളാല്ലോ...!!
2 - 3 പേര്‍ക്ക് മെയില്‍ അയക്കാനുണ്ട്..അടുത്ത വര്‍ഷമാകട്ടെ !!