Friday, March 20, 2009

വേനല്‍

വേനല്‍ ചൂട് കത്തിയെരിയുന്നു . രണ്ടു നേരവും കുളിച്ചാലും ചൂടിനു ഒരു ശമനവും ഇല്ലാത്ത അവസ്ഥ . മക്കള്‍ക്ക്‌ പരീക്ഷ ചൂട്. എനിക്ക് ഓഫീസിലെ കണക്കെടുപ്പിന്റെ ചൂട്.

സൌഹൃദങ്ങളുടെ ഇത്തിരി തണുപ്പ് പോലും ആസ്വദിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റുന്നില്ല . ആകെപ്പാടെ തിരക്ക്. ബസ്സിലിരുന്നു വായിക്കാന്‍ വെക്കുന്ന ബുക്കുകള്‍ക്ക് പകരം ഈ വര്‍ഷത്തെ 'accounting instructions' സ്ഥാനം പിടിച്ചു . ഇനി ഏപ്രില്‍ പകുതി വരെ സ്വപ്ന ലോകങ്ങള്‍ക്കു വിട പറഞ്ഞേ പറ്റൂ .

അതിനിടക്ക് ഇലക്ഷന്‍ ന്റെ ചൂട്. ഇലക്ഷന്‍ ഡ്യൂട്ടി ക്ക് പോകേണ്ടി വരുമോ എന്ന ഭയവും ഉണ്ട് . ലിസ്റ്റ് കൊടുത്തപ്പോള്‍ എന്‍റെ പേര് വെക്കണ്ട എന്ന് പറഞ്ഞു നോക്കി . അപ്പൊ പറ്റില്ല പോലും. കാരണം ഡിവിഷന്‍ trial ബാലന്‍സ് ഏപ്രില്‍ 10 നാണു കൊടുക്കേണ്ടത് .ഇനിയുള്ള ദിവസങ്ങളില്‍ ശനിയും ഞായറും ഇല്ല, ഗുഡ് ഫ്രൈഡേ യും , വിഷു വും ഇല്ല. അങ്ങനെ കുത്തിയിരുന്ന് പണിയെടുക്കുമ്പോ ഇലക്ഷന്‍ ഡ്യൂട്ടി ക്ക് കൂടി രണ്ടു മൂന്നു ദിവസം പോകേണ്ടി വരുമ്പോ കേമം ആവും .

മറ്റു 18 ഡിവിഷന്‍ കളില്‍ ഒന്നൊഴികെ ആണ്സിംഹങ്ങള്‍ ആണ് അക്കൌന്ട്സ് ഭരിക്കുന്നത് . ആകെ സ്ത്രീ ജനം ഞാനും മറ്റൊരു സ്ത്രീയും മാത്രം.. ഇപ്പോഴാണ്‌ സ്ത്രീയായി ജനിച്ചതില്‍ സന്ങടം വരുന്നത് . രാത്രി ലേറ്റ് ആയിട്ട് ഇരിക്കാനും ഇതു പാതിരാത്രിക്കും കൂടനന്ഞാലും , ഇല്ലെങ്ങിലും ആണുങ്ങള്‍ക്ക് പ്രശ്നം ഇല്ലെല്ലോ ? എന്നും 7 മണിക്ക് വീടെത്തുന്ന എനിക്ക് 7.30 വരെയേ സമയം നീട്ടി തന്നിട്ടുള്ളൂ , വീട്ടിലെ സിംഹം . ഒന്ന് പറഞ്ഞാല്‍ ശരിയുമാണ് അതിനു ശേഷം കൊച്ചി നഗരത്തില്‍ കൂടെ രാത്രി യാത്ര കഠിനം തന്നെ. അപ്പൊ പിന്നെ പകല്‍ ചൂടും സഹിച്ചിരുന്നു തല ചൂടാക്കുകയെ നിവൃത്തിയുള്ളൂ . ശനിയും, ഞായറും, ഗുഡ് ഫ്രൈഡേ യും ,ഈസ്റെറും , വിഷു വും അറിഞ്ഞില്ല കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനേ പറ്റൂ.

ഇതിനിടക്ക്‌ വീട്ടില്‍ ആര്‍ക്കും അസുഖം വരാതിരുന്നാല്‍ മതി എന്ന പ്രാര്‍ത്ഥനയെ ഉള്ളു . അച്ഛന് വന്നാലും , മക്കള്‍ക്ക്‌ വന്നാലും അമ്മ ലീവ് എടുതല്ലേ പറ്റു ? അങ്ങനെ ഏറ്റവും അധികം ടെന്‍ഷന്‍ അടിക്കുന്ന ഒരു മാസം മുന്നില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു .

ഇതൊക്കെ എന്‍റെ തല്‍ക്കാലത്തെ കുരിശുകള്‍ മാത്രം. ഈ വേനലും മാറി പോവുമല്ലോ . എല്ലാ ചൂടുകളെയും തണുപ്പിക്കാന്‍ ഒരു മഴ പെയ്യാതെ ഇരിക്കില്ല . മഴക്ക് വേണ്ടി കാത്തു കൊണ്ട്.....

17 comments:

കൂട്ടുകാരന്‍ | Friend said...

അധ്യപികമരുടെ ഇപ്പോഴത്തെ വിഷമങ്ങള്‍ തുറന്നെഴുതിയപ്പോള്‍, പങ്കു വച്ചപ്പോ ഒരാശ്വാസം അല്ലെ?

ഒരു ചെറിയ സംരഭം പരിചയപ്പെടുത്താം.
നോട്ടീസ് വിതരണം കുറെയൊക്കെ പൂര്‍ത്തിയായി. ഇനിയിപ്പോ വീടിന്റെ അടുത്ത് കൂടി പോകുന്നവര്‍ക്കും വീട്ടില്‍ വിരുന്നിനു വന്നവര്‍ക്കും ഓരോ നോട്ടീസ് കൊടുക്കണ്ടേ ഇല്ലെങ്കില്‍ അവരെന്തു വിചാരിക്കും ??? അപ്പൊ സമയം കളയാതെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞെ.

നിറങ്ങള്‍..colors said...

shariyaa anthareekshathil choodum pressurum..raavum pakalum..
ella choodum ozhiyunna sukhakaramaaya dhivassavum aduthuvarunnu..ee thirakku ella kaalathekkum neelillallo..

raadha said...

@കൂട്ടുകാരന്‍ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി!! പിന്നെ, ഞാന്‍ അധ്യപിക അല്ല ട്ടോ. ക്ലിക്ക് ചെയ്തു നോക്കി. ഒരു ഒറ്റ പ്രദക്ഷിണം നടത്തണം എന്നുണ്ട്. ഒരു പാട് ലിങ്ക് കള്‍ ഉള്ളത് കൊണ്ട് പിന്നെ നോക്കാം എന്ന് വെച്ച്. ഇപ്പൊ സമയം തീരെ ഇല്ല.

raadha said...

@നിറങ്ങള്‍ :) അതെ എല്ലാ ചൂടും ഒഴിയും എന്നാ ആശ്വാസത്തില്‍ തന്നെ ആണ് ഞാനും...കമന്റിനു നന്ദി. :)

തോന്ന്യവാസങ്ങള്‍ said...

മണ്ണും മാനവും വായുവും വെള്ളവും എല്ലാം തണുപ്പിക്കുന്ന ഒരു മഴക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും ...... വരും ... വരാതിരിക്കാനാവില്ലല്ലോ

പാറുക്കുട്ടി said...

അതേ, വരും. വരാതിരിക്കില്ല.

പാവപ്പെട്ടവൻ said...

ഈ ചൂടില്ലങ്കില്‍ പിന്നെ ജീവിതം മടുപ്പായി തോന്നും കുറേ ഒക്കെ തിരക്ക് വേണം ..എന്നാണ് എന്‍റെ അഭിപ്രായം .
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍

raadha said...

@തോന്ന്യവാസങ്ങള്‍ :) ഉം വരട്ടെ. വേഗം വരട്ടെ. അത്രയും നേരത്തെ കാത്തിരിപ്പു മതിയെല്ലോ. കമന്റിനു നന്ദി.

@പാറുക്കുട്ടി :) നന്ദിയുണ്ട്. ഇത്രയും പേര്‍ കാത്തിരിക്കുമ്പോ വരാതിരിക്കില്ല..

@പാവപ്പെട്ടവന്‍ :) അതെ പറഞ്ഞത് ശരി ആണ്. ഈ തിരക്കുകള്‍ ഉള്ളത് കൊണ്ട് ജീവിതം വളരെ ഫാസ്റ്റ് ആയിട്ട് പോവുന്നു..തിന്ങളും പിന്നെ വെള്ളിയുമേ അറിയുന്നുള്ളൂ.ആശംസകള്‍ക്ക് നന്ദി.

Jayasree Lakshmy Kumar said...

ഈ വേനലിനറുതിയായ് വരും ഒരു വർഷം :)

ശ്രീ said...

സുഖദു:ഖ സമ്മിശ്രമാണല്ലോ ജീവിതം. എല്ലാം മാറി മറിഞ്ഞു വരും. ഈ തിരക്കുകളും ടെന്‍ഷനുമെല്ലാം കഴിഞ്ഞ് ആശ്വാസമേകുവാനായി, ഈ വേനലിന് അറുതി വരുത്തുവാനായി ഒരു മഴ വരും... പ്രതീക്ഷകളാണല്ലോ നമ്മെ നിലനിര്‍ത്തുന്നത്...
:)

raadha said...

@ലക്ഷ്മി :) ഈ വഴി ഇപ്പൊ വരാറേ ഇല്ലെല്ലോ? ഉം. വര്‍ഷം വരട്ടെ. എന്ത് കൊണ്ടും ഈ എരി പൊരി വേനലിന് ഒരു അറുതി വന്നെ പറ്റൂ..

@ശ്രീ :) അതെ, ഇതെല്ലം താല്‍കാലികം ആണെല്ലോ എന്ന ഒരു ആശ്വാസം മാത്രമേ ബാകിയുള്ള്. ടെന്‍ഷന്‍ കൊറച്ചു വേണം അല്ലെ? എന്നാലല്ലേ ടെന്‍ഷന്‍ ഇല്ലാത്ത അവസ്ഥ ആസ്വദിക്കാന്‍ പറ്റുള്ളൂ?

Unknown said...

വേനല്‍ ചൂടും ,വേനല്‍ മഴയും ,തുലാവര്‍ഷവും ,വിഷു കാഴ്ചകളും .എന്തിനു ഓണവും ഭാര്യയോടും കുട്ടികളോടും കൂടെ ജീവിതവും ഇന്ന് ഞങ്ങള്‍ ഈ കടലിനക്കരെ സ്വപ്നത്തില്‍ ദിവസവും കാണുന്നു .
നാട്ടില്‍ ജോലിയുള്ളവരോട് അസൂയ തോന്നുന്നു
ബോള്‍ഡ് ലെറ്ററില്‍ എഴുതുന്നത്‌ ഒഴിവാക്കിയാല്‍ ഒന്ന് കൂടെ നന്നായിരിക്കും
സ്നേഹത്തോടെ
ഇനിയും വരാം

raadha said...

@ഞാനും.... :) ചിലപ്പോ എനിക്ക് തോന്നാറുണ്ട് എന്റെ കൊച്ചു കൊച്ചു സങ്ങടങ്ങള്‍ നിങ്ങളെ പോലെ ഉള്ള പ്രവാസികളോട് തട്ടിച്ചു നോക്കിയാല്‍ ഒന്നുമല്ല. അവിടെയും വരട്ടെ വേനലും മഴയും എന്ന് ആശംസിക്കാനെ നിവൃത്തിയുള്ളൂ. ഭാഗ്യത്തിന് ഈ പോസ്റ്റ് ഇട്ട ദിവസം മുതല്‍ ഇടക്കിടക്കു ഇവിടെ വേനല്‍ മഴ കിട്ടി തുടങ്ങി... :)

തീര്‍ച്ചയായും അഭിപ്രായത്തിനു നന്ദി. അടുത്ത പോസ്റ്റ് മുതല്‍ തങ്ങള്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കാം.

ഹരിശ്രീ said...

തീര്‍ച്ചയായും മനസ്സിനെ തണുപ്പിക്കാന്‍ ഒരു മഴകിട്ടും....

സസ്നേഹം
ഹരിശ്രീ

:)

Tinylogo said...

Real Truth

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്താ പറയുക എന്നറിയില്ല ... മറ്റു പോംവഴി ഇല്ലാത്ത കൊണ്ട്‌ ... ഒരു കുളിര്‍ മഴ ക്കാലം കാതോര്‍ത്തിരിക്കുക തന്നെ ....

raadha said...

@ഹരിശ്രീ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി! അതെ വരും..കാത്തിരിക്കാം.

@tinylog :) thank you for the comment.

@ശാരദ നിലാവ് :) i d എനിക്ക് ഇഷ്ടപ്പെട്ടു . മഴ ചെറുതായി കിട്ടി തുടങ്ങി ഇവിടൊക്കെ.