ഓട്ടോ ഇറങ്ങി ഞാന്‍ ആ ഹോസ്പിടല്‍ ഗേറ്റ് കടന്നപ്പോ സമയം ഏതാണ്ട് നാല് മണിയേ ആയിട്ടുള്ളൂ...ആരെയും കാണുന്നില്ല. ശുദ്ധ ശൂന്യത. ഇതെന്തേ ഇങ്ങനെ എന്ന് അതിശയിച്ചു കൊണ്ട് ഞാന്‍ വലിയ പൂന്തോപ്പിന്റെ നടുവിലുള്ള റോഡില്‍ കൂടെ നടന്നു...കുറച്ചധികം നടക്കണം പ്രധാന കവാടത്തിന്റെ മുന്നിലെത്താന്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന, നല്ല ഭംഗിയായി പരിചരിക്കുന്ന തോട്ടം. അപ്പോഴും ആരെയും കാണുന്നില്ല, രോഗികളെ കാണാന്‍ വരുന്നവരോ, കണ്ടു കഴിഞ്ഞു മടങ്ങുന്നവരോ ആയിട്ട് ആരും ഇല്ല...ഞാന്‍ മാത്രം, തനിയെ വളരെ സാവധാനം നടന്നു കൊണ്ടിരിക്കുന്നു...
പ്രവേശന കവാടത്തില്‍ എത്തി. ശ്മശാന നിശ്ശബ്ധത എന്ന് പറഞ്ഞാല്‍ എങ്ങനെയോ അങ്ങനെ തന്നെ. മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! reception ഇല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ആവൂ, സമാധാനമായി, ഒരു മനുഷ്യ ജന്മത്തിനെയെങ്കിലും കണ്ടല്ലോ. വളരെ അധികം നീളമുള്ള ഒരു corridor . എവിടെയും ക്രൂശിതനായ യേശുവിന്റെ തൂങ്ങപ്പെട്ട രൂപങ്ങള്‍. ഒരു സാധാരണ ക്രിസ്ത്യന്‍ ഹോസ്പിടല്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഉള്ള അന്തരീക്ഷം.
അവിടെ absent ആയത്, തിരക്ക് പിടിച്ചു ഓടി നടക്കുന്ന അന്തേവാസികളെ ആണ്. ദൂരെ ഒരു ആയ നിലം തുടക്കുന്നുണ്ട്. എനിക്ക് സന്ദര്‍ശിക്കേണ്ട മുറി നിശ്ചയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്.
അതെ, ഞാന്‍ കയറി ചെന്നത് ഒരു പാലിയേടീവ് കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു....50 പേരെ കിടത്തി ചികില്‍സിപ്പിക്കാവുന്ന ഒരു വലിയ ആശുപത്രി. അവിടെ ഇപ്പോള്‍ 14 പേര്‍ മാത്രം. അതിലൊരാള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ എല്ലാ ഓര്‍മകളില്‍ നിന്നും വിടുതല്‍ വാങ്ങി, പരലോകത്തിലേക്കു പാതി വഴിയിലേറെ ദൂരം തനിയെ താണ്ടി കഴിഞ്ഞിരിക്കുന്നു. അതിനു സഹായിക്കാന്‍ ധാരാളം കൊച്ചു കൊച്ചു കന്യാസ്ത്രീകളും, നേഴ്സ് മാരും.
ആര്‍ക്കും ഇവിടെ പരാതി ഇല്ല, പരിഭവങ്ങളും ഇല്ല. മരണത്തിന്റെ തണുത്ത കൈകള്‍ വന്നു തലോടി വിളിച്ചു കൂടെ കൂട്ടി കൊണ്ട് പോവാനുള്ള നിമിഷങ്ങള്‍ മാത്രം കാത്തു കിടക്കുന്നവര്‍. ഇവിടെ അവര്‍ വേദന അറിയുന്നതേയില്ല..എല്ലാം ഒരു ചെറു മയക്കത്തില്‍...പ്രാര്‍ത്ഥനകളുടെ നടുവില്‍..ഒരു പൂവ് കൊഴിയുന്നത് പോലെ കടന്നു പോവും...എത്ര ആശ്വാസകരമായ മരണം. oxygen ട്യൂബ് ഇല്ല, ventilator ഇല്ല, ICCU ഇല്ല. കൂടെയുള്ളവരെ കരയിപ്പിക്കുന്ന ബില്ലുകളും ഇല്ല. രോഗിക്കുള്ള ഭക്ഷണം, മരുന്ന്, മുറി വാടക എല്ലാം സൌജന്യം.ഇനി അഥവാ നമുക്ക് എന്തെങ്കിലും കൊടുത്തെ പറ്റൂ എന്നുണ്ടോ? എങ്കില്‍ donation നല്‍കാം.
സേവനം മാത്രം ലക്‌ഷ്യം വെച്ചിട്ടുള്ള ഒരു സ്ഥാപനം ആണ് ഇത്. എത്രയോ കാരുണ്യത്തോടെ ആണ് ഇവിടെയുള്ള നേഴ്സ് മാര്‍ പെരുമാറുന്നത്. അല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ നരക യാതനകളും അനുഭവിച്ചു തിരിച്ചു വരാന്‍ ആവാത്ത യാത്ര തുടങ്ങിയ ആളുകളെ ആര്‍ക്കു വേദനിപ്പിക്കാന്‍ ആവും. ഞാന്‍ ചെല്ലുമ്പോള്‍ ശാന്തമായ ഉറക്കത്തില്‍ ആണ് ചേട്ടന്‍. ഭക്ഷണം കഴിക്കാന്‍ ട്യൂബ് ഇട്ടിട്ടുണ്ട്, യൂറിന്‍ പോവാനും ഉണ്ട്. പണിപ്പെട്ടു ശ്വാസം കഴിക്കുന്നു..കുറെ ഏറെ നേരം ചേച്ചിയുടെ അടുത്തും, നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന ആയയുടെ അടുത്തും സംസാരിച്ചിരുന്നു. അതിനിടയില്‍ എന്നെയും വന്നു അവിടത്തെ നേഴ്സ് മാര്‍ പരിചയപ്പെട്ടു. നമ്മുടെ വിഷമങ്ങളും അവരോടു പറയാം. ചേച്ചിക്ക് അവര്‍ counselling കൊടുക്കുന്നുണ്ട്.
വളരെ ശാന്തമായ മനസ്സോടെ ആണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. മനസ്സില്‍ ഉറപ്പിച്ചു..ഭാവിയില്‍ എന്റെ മരണം ഇത് പോലെയുള്ള അസുഖം മൂലമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ അഡ്മിറ്റ് ആവണം എന്ന്. എങ്കില്‍ ICCU ന്റെ വെളുത്ത ചുമരുകള്‍ മാത്രം കണ്ടു മനം മടുക്കാതെ , ഓര്‍മയുടെ ഏതേലും പ്രകാശം വീഴുമ്പോള്‍ സ്നേഹിക്കുന്നവരെ കണ്ടു അവരുടെ നടുവില്‍ അങ്ങനെ പോവാമായിരുന്നു...നേരത്തെ പറഞ്ഞു വെക്കണം.
ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?
അടിക്കുറിപ്പ്: ഞാന്‍ കണ്ടു രണ്ടു നാള്‍ കഴ്ഞ്ഞപ്പോ ചേട്ടന്‍ ശാന്തമായി യാത്ര പൂര്‍ത്തിയാക്കി..!!!
Subscribe to:
Post Comments (Atom)
19 comments:
A Path ornamented with white flowers to the valley of the dead..
feeling the cold as death.
ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?
നന്നായിട്ടുണ്ട് കേട്ടൊ രാധാജി
മരണത്തിനു മുൻപ് അങ്ങനെയൊരു ശാന്തത ഇല്ലാതിരിക്കട്ടെ എന്നല്ലേ ആഗ്രഹിക്കേണ്ടത് :(
ശാന്തമായ മരണത്തിനും ഭാഗ്യം വേണം
.....................!
കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഞാനും ഇങ്ങനെ ഒരു ആശ്രമത്തില്‍ പോയിരുന്നു. നമ്മള്‍ എത്ര ഭാഗ്യം ചെയ്തവരാണ് അല്ലെ...?!!
@നിറങ്ങള്‍ :)
ആ മഞ്ഞിന്റെ നിറമുള്ള വെളുത്ത പൂക്കള്‍ ലില്ലി പൂക്കള്‍ ആയിരിക്കും ല്ലേ?
@മുരളിയേട്ടന്‍ :)
അറിയില്ലെല്ലോ എന്താണ് നമുക്ക് ഒരുക്കി വെച്ചിരിക്കുന്നത് എന്ന്...ഇങ്ങനെ ഒക്കെ ആഗ്രഹിക്കാനല്ലേ പറ്റൂ?
@ജീവി :)
നോട്ടീസ് കിട്ടി മരിക്കുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലെല്ലോ . നോട്ടീസ് കിട്ടിയാല്‍ കണ്ടില്ല എന്ന് നടിക്കാനും ആവില്ലെല്ലോ. അപ്പൊ ഒരുങ്ങിയങ്ങു പോയേക്കാം..ആരേം ശല്യപ്പെടുത്താതെ.
@ramanika :) വേണം അതിനും ഒരു ഭാഗ്യം....
@സിബു :) വല്ലപ്പോഴും ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോയാല്‍ നമ്മുടെ ഉള്ളിലുള്ള അഹംകാരമെല്ലാം പമ്പ കടക്കും. ഒരു ആത്മ പരിശോധനക്ക് പറ്റിയ സ്ഥലങ്ങളാണ് ഇതെല്ലാം.
മനുഷ്യന്റെ അഹങ്കാരം ഇല്ലാതാവണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കണം. നല്ല പോസ്റ്റ്.
(ചേച്ചിക്ക് അവര്‍ councelling കൊടുക്കുന്നുണ്ട്.) counselling എന്നാക്കി മാറ്റുമല്ലോ?
@സുകന്യ :) പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞു സന്തോഷമായി. ..തെറ്റ് ചൂണ്ടി കാണിച്ചു തന്നതില്‍ ഒരു പാട് നന്ദി. ഞാന്‍ അത് കറക്റ്റ് ചെയ്തിട്ടുണ്ട്.
മരണം ഒരു സത്യമാണ് അല്ലേ ചേച്ചി ...
ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം ... ഒരു നാടകം മരണത്തിന്റെ താഴ്‌വരയില്‍ .. രചന യും സംവിധാനവും ഗോഡ് , പശ്ചാത്തലം& സൌണ്ട് പ്രകൃതി , വെളിച്ചം സൂര്യന്‍ .... നായികാ ചേച്ചിയും ........
ഒരു ഡിക്ടക്ടിവ് മൈന്‍ഡ് ഉണ്ട് ... ഡിക്ടക്ടിവ് കഥ വായിക്കുന്ന രസമുണ്ടായിരുന്നു ... ഒന്ന് ശ്രമിച്ചൂടെ മാഡത്തിനു സാധിക്കും ....
"മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്."
ങ്‌ഹും... ആർക്കും എപ്പോൾ വേണമെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കാം... ആകെക്കൂടി ഇത്തിരിപ്പോന്ന ഈ ജീവിതത്തിൽ ആർത്തിയാൽ അലയുന്ന മനുഷ്യൻ... അവരെല്ലാം ഇടയ്ക്കെങ്കിലും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് നല്ലതായിരിക്കും...
മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു രാധാജി...
@പ്രേമാനന്ദന്‍ :) വേണ്ട അനിയാ, നായിക ചേച്ചി ആവണ്ട. എനിക്ക് ഇപ്പോഴൊന്നും മരിക്കാന്‍ ഉദ്ദേശം ഇല്ല !! ;-)
@വിനുവേട്ടന്‍ :) ഉം, സത്യം തന്നെ, എന്നാലും നമ്മുടെ ഒക്കെ അഹംകാരത്തിനു വല്ല കുറവും ഉണ്ടോ? നാളെ എന്ത് സംഭവിക്കും എന്ന് അറിയാന്‍ പറ്റാത്ത സാധുക്കള്‍ എന്നാലും ആരും അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ശാന്തമായ മരണം ഒരു അനുഗ്രഹം തന്നെയാണ്.
പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതിരുന്ന എന്‍റെ അമ്മ എന്‍റെ ദേഹത്ത് ചാരിയിരുന്ന് ശാന്തമായി മരണപ്പെട്ടത് ഓര്‍മ്മ വന്നു.
രാധേച്ചീ.,വേറെയേതോ ലോകത്ത് പോയി വന്ന പോലെ.തൊട്ടടുത്ത് മരണം വന്നു നില്‍ക്കുമ്പോള്‍ ശക്തി പകരാനും,പ്രിയപ്പെട്ടവര്‍ക്ക് അതിജീവിക്കാനും ഇത്തരമിടങ്ങള്‍ നല്‍കുന്ന താങ്ങ് എത്ര വലുതാണെന്ന് തോന്നി വായിച്ചപ്പോള്‍...
@ഉണ്ണി :) ആദ്യായിട്ട് ഇവിടെ വരുകയല്ലെ? സ്വാഗതം. ഉം...അങ്ങനെ ഒക്കെ ആഗ്രഹിക്കാനേ പറ്റൂ..നമുക്ക് എന്താ ഈശ്വരന്‍ വച്ചിരിക്കുന്നത് എന്നറിയില്ലല്ലോ. അമ്മ എന്തായാലും ഭാഗ്യവതി തന്നെ.
@റോസ് കുട്ടി :) തീര്‍ച്ചയായും. വലിയ ഒരു ആശ്വാസം തന്നെ അത്. ഇടക്കൊക്കെ നമ്മള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകുന്നതും നല്ലതാണ് ട്ടോ.
valare nannayi paranju.......... aashamsakal........
തിരുവോണ സമ്മാനങ്ങള്‍ ... ബ്ലോഗ് കാണൂ ...
ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment