Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.

23 comments:

khader patteppadam said...

ഉദയാസ്തമനങ്ങള്‍ ഒളിച്ചു കളിച്ച ഒരു ദിവസം.... നന്നായി.

വരയും വരിയും : സിബു നൂറനാട് said...

വായിച്ചു തുടങ്ങിയപ്പോഴേ കരുതി..ഇത് ഇങ്ങനെ പോകുള്ളൂന്ന്‍.
നിരാശപ്പെടേണ്ട...ഈ വര്‍ഷം ഇനിയും കുറെ ഉദയങ്ങളും അസ്തമയങ്ങളും ഉണ്ടല്ലോ..
അപ്പൊ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.

ജീവി കരിവെള്ളൂർ said...

സൂര്യാസ്തമയങ്ങള്‍ എന്നുമുണ്ടല്ലോ .പിന്നെന്തിനീ നിരാശ .
ഒരു വര്‍ഷത്തെ അവസാന അസ്തമയം പുതുവര്‍ഷത്തിലെ ആദ്യ ഉദയം എന്നതൊക്കെ നമ്മളുണ്ടാക്കിവച്ച ആചാരങ്ങളല്ലേ .സൂര്യന് അതിലെന്ത് കാര്യം .അങ്ങോര്‍ക്കെന്നും ഉദയവും അസ്തമയവും മാത്രം .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടേയും ഈ പ്രഭാകരേട്ടന്റെ പരിപാടി ഇങ്ങനെ യൊക്കൊയാണ്...മിക്കവാറും ദിവസങ്ങളീലും ആ മേഘപ്പാളികളൂടെ പിന്നിൽ നിന്നുള്ള ഒളിച്ചു കളികൾ തന്നെ...!
ഉദിച്ചിട്ട് വേണ്ടേ അസ്തമിക്കുവാൻ...
അതുകൊണ്ടാ ...എല്ലാരും പറയിണ് സൂര്യനസ്തമിക്കാത്ത രാജ്യംന്ന്!
പിന്നെ
രാധാഭായിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

നിറങ്ങള്‍..colors said...

valiya oru velichamaayi puthiyavarsham vannu ennu karuthaam..

jeevithathil valiya velicham veeshunna puthiya varsham aavatte ithu..

aashasakal

Sukanya said...

ചൂടന്‍ പാലക്കാടില്‍ പോലും സൂര്യനെ കാണാന്‍ 6.30 കഴിയണം. അതുകൊണ്ട് വിഷമിക്കണ്ട. നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

Typist | എഴുത്തുകാരി said...

പോട്ടെ, സാരല്യ, ഉദയം ഇനിയും കാണാം.

പുതുവത്സരാശംസകൾ.

Unknown said...

athey entha ee RH ? ...:)

happy new year

വിനുവേട്ടന്‍ said...

അതെ... എന്താണീ RH ?...

അപ്പോള്‍ ഇനി മുതല്‍ രാധാജി കന്യാകുമാരിയില്‍ പോയ പോലെ എന്ന പുതുമൊഴി ഉപയോഗിച്ചു തുടങ്ങാമല്ലേ?... ഹ ഹ ഹ...

raadha said...

@khader :) പുതുവര്‍ഷത്തിലെ ആദ്യ തേങ്ങ ഉടക്കലിനു അഭിനന്ദനങ്ങള്‍ !! അതെ, സൂര്യന്‍ ഒളിച്ചു കളിച്ചു ഞങ്ങളെ പറ്റിച്ച ഒരു ദിനം. സ്നേഹപൂര്‍വ്വം ആശംസകള്‍ നേരുന്നു.

@സിബു :) ഹ, പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം മനസ്സിലായി അല്ലെ, അതാ..ഞാന്‍ ഇവിടെ ഒന്നും പറയാത്തെ. ആശംസകള്‍ക്ക് നന്ദി ട്ടോ.

@ജീവി :) അതൊക്കെ ശെരി തന്നെ, എന്നാലും ഞങ്ങള്‍ കഷ്ടപ്പെട്ട് എറണാകുളത്ത് നിന്നും 310 കിലോ മീറ്റര്‍ കാര്‍ ഓടിച്ചത് വെറുതെ ആയില്ലേ? ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇനിയും ഉദയാസ്തമയങ്ങള്‍ കാണാന്‍ പോകാം അല്ലെ? നവ വത്സരാശംസകള്‍.

@മുരളിയേട്ടന്‍ :) സ്നേഹാശംസകള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ. എന്നാലും ഞങ്ങളോട് ഇങ്ങനത്തെ ഒളിച്ചു കളി വേണ്ടായിരുന്നു..!! എല്ലാ മംഗളങ്ങളും നേര്‍ന്നു കൊള്ളുന്നു...

raadha said...

@നിറങ്ങള്‍ :) അതെ, ഇനി ഇപ്പൊ അങ്ങനെ സമാധാനിക്കാം..ആശംസകള്‍ക്ക് നന്ദി ട്ടോ. തിരിച്ചും എല്ലാ വിധ മംഗളങ്ങളും നേരുന്നു..

@സുകന്യ :) ഓ, അല്ലേല്‍ പിന്നെ ആരും സൂര്യനെ കാണാത്തത് പോലെ..!! ഇത്ര വലിയ ഗമ ആണെങ്കില്‍ അവിടെ എങ്ങാനും ഒളിച്ചിരിക്കട്ടെ അല്ലെ? ആര്‍ക്കു കാണണം...!! :) ആശംസകള്‍ക്ക് ഒത്തിരി നന്ദി.

@Typist :) അതെ, ഇനി ഇപ്പൊ ഒരിക്കെ കൂടെ ഇതും പറഞ്ഞു കന്യാകുമാരിക്ക് പോവാം അല്ലെ? ആശംസകള്‍ക്ക് നന്ദി..ചേച്ചിക്കും നവ വത്സര ആശംസകള്‍ നേരുന്നു..

@Dreams :) Central govt employees നു 21 public holidays കൂടാതെ രണ്ടു restricted holidays ഉണ്ട്. (എന്റെ കമ്പനിയില്‍ 2 ) നമുക്ക് തന്നിരിക്കുന്ന അവധികള്‍ക്ക് പുറമേ ഒരു ലിസ്റ്റ് ഓഫ് holidays
തരും. അതില്‍ നിന്ന് ഏതെങ്കിലും രണ്ടെണ്ണം കൂടി അവധിയായിട്ട് എടുക്കാം. അതാണ്‌ സംഭവം. ഈ വര്ഷം തന്നെ അത് എടുത്തില്ലെങ്കില്‍ lapse ആയി പോവുകയും ചെയ്യും. ആശംസകള്‍ക്ക് നന്ദി ട്ടോ.

@വിനുവേട്ടന്‍ :) മുകളില്‍ പറഞ്ഞ മറുപടി ശ്രദ്ധിച്ചു കാണുമല്ലോ അല്ലെ? ഉം..രാധ മീന്‍ ഉണക്കിയത് പോലെ അല്ലെ? എനിക്കിട്ടു വെച്ചതാണെന്നു മനസ്സിലായി. :) ഞാന്‍ ഇവിടെ ഉള്ള കാര്യം പറഞ്ഞു.. ..വേണേല്‍ ഒരു ഉദയാസ്തമയം വര്‍ണ്ണിക്കാം ..!! ഗൂഗിളില്‍ നിന്ന് ഒരു പടവും ഇടാം..ഹി ഹി .

ശ്രീ said...

പുതുവര്‍ഷമായിട്ട് കാര്‍മേഘം പണി തന്നു ല്ലേ? :)

സാരല്യ... പകരം ഈ വര്‍ഷം മുഴുവനും തെളിമയുള്ളതായിരിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.

ramanika said...

കന്യാകുമാരി കണ്ടു ഉദയവും അസ്തമയവും കണ്ടില്ല
സാരമില്ല വീണ്ടും ശ്രമിക്കാം

HAPPY 2011!

raadha said...

@ശ്രീ :) അനിയന്റെ ആശംസകള്‍ പോലെ തന്നെ എല്ലാം ഭംഗിയായി സംഭവിക്കട്ടെ...കുറെ നാളായി അത് വഴിയൊക്കെ വന്നിട്ട്. ക്ഷമിക്കണം കേട്ടോ. വരും ദിനങ്ങള്‍ എല്ലാ നന്മകളും അനിയന് കൊണ്ട് തരട്ടെ എന്ന് ആശംസിക്കുന്നു.

@RAMANIKA :) അതെ, ഇനിയും അത്രടം വാരെ പോകാന്‍ ഒരു കാരണം കിട്ടി :) Happy New Year to you too !

വരവൂരാൻ said...

ഈ പുതു വർഷം എനിക്കു സന്തോഷത്തോടെ യായിരുന്നു
നവ വൽസരാശംസകൾ

Unknown said...

Vayikkan rasamullathukond ella postukalum vayichu.Pennezhuthu ennu parayunnath weekkilikalilum mattumullathallennum ithanennum thonni. Ellam sthreekalute chinthakalum karyangalum.Nalloru vayananubhavam thannathinu nandhi.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു!!

വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

പട്ടേപ്പാടം റാംജി said...

ചെറിയ നിരാശയോടെയെന്കിലും വിവേകാനന്തപ്പാറ നിനിരാശപ്പെടുത്തിയില്ലല്ലോ. അല്ലെങ്കിലും ജീവി പറഞ്ഞത്‌ പോലെ സൂര്യന് പുതിയ ദിവസവും പുതിയ കൊല്ലവും എന്നൊന്നില്ലല്ലോ.
നേരത്തെ വായിച്ചിരുന്നു.
വൈകിയെങ്കിലും ആശംസകള്‍.

Rare Rose said...

ഇത്രേം ആളുകള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നൊരു വന്‍ സദസ്സിലേക്ക് വരാന്‍ കുഞ്ഞു സൂര്യനിത്തിരി ചമ്മല്‍ തോന്നില്ലേ.സൂര്യനും കാണില്ലേ ഒരു സഭാകമ്പമൊക്കെ.അതാവും.:))

സാരമില്ലാട്ടോ.അടുത്ത യാത്രയില്‍ വിശദമായി കന്യാകുമാരിയും,ഉദയാസ്തമയവുമൊക്കെ കാണാന്‍ പറ്റും.അപ്പോ നല്ലൊരു സുന്ദരന്‍ പുതുവര്‍ഷം ആശംസിക്കുന്നു.:)

വീകെ said...

എഴുത്തുകാരിച്ചേച്ചി പറഞ്ഞതു പോലെ ഞാനും പറയുന്നു...
“സാരോല്യ.. പോട്ടെ രാധേച്ചി.. ഇനിയും വരൂല്ലൊ ഉദയവും അസ്തമയവും...!!
“പുതുവത്സരാശംസകൾ...”

raadha said...

@വരവൂരാന്‍ :) ഒരു പാട് സന്തോഷം തോന്നി അത് കേട്ടപ്പോള്‍...വരും ദിവസങ്ങളും സന്തോഷങ്ങള്‍ കൊണ്ട് നിറയട്ടെ എന്ന് ആശംസിക്കുന്നു..!

@ഹാക്കര്‍ :) ഇതിലെയുള്ള ആദ്യ വരവിനു സ്വാഗതം. തീര്‍ച്ചയായും വരാം, എന്റെ ദിവസങ്ങള്‍ക്കു സമയത്തിനെക്കാള്‍ സ്പീഡ് ആണ്..അത് കൊണ്ട് അടുത്ത വരവിനു വരാം.

@Arunkumar :) ഓ, ഇതിനു പെണ്ണെഴുത്ത്‌ എന്നും പറയുമോ? അങ്ങനെയും വേര്‍ തിരിവ് ഉണ്ടോ? എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരുമല്ലോ?

@ജോയ് :) ആശംസകള്‍ ഒട്ടും വൈകിയിട്ടില്ല..ഇതിലെ വന്നു ആശംസിച്ചത് തന്നെ വലിയ കാര്യം. എല്ലാ നന്മകളും നേര്‍ന്നു കൊണ്ട്..

raadha said...

@റാംജി :) ആഹാ, വിവേകാനന്ദ പാറ നിരാശപ്പെടുത്തിയില്ല..പക്ഷെ അത് കാണാന്‍ ഉള്ള ക്യൂ അതി കഠിനം തന്നെ മാഷേ...അസ്തമയമോ ഉദയമോ എന്തേലും കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും പാറ വരെ പോകാതെ തിരിച്ചു വന്നേനെ.

അതെ, നമ്മള്‍ ഉണ്ടാക്കുന്നതല്ലേ ഓരോ ദിവസത്തിന്റെയും പ്രത്യേകത..സത്യം. ആശംസകള്‍ വൈകിയിട്ടില്ല..വളരെ അധികം നന്ദി.

@rose :) അതെ, അതെ, പാവം സൂര്യന്‍. അല്ലെങ്കിലും പുള്ളി കൊറച്ചൊക്കെ ഗമ കാണിക്കണ്ടേ? അങ്ങനെ എല്ലാര്ക്കും കാണാന്‍ പാകത്തില്‍ അങ്ങനെ നിന്ന് തരാന്‍ പറ്റുമോ? എന്തായാലും ഇനിയുള്ള യാത്രയില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. അല്ല പിന്നെ.

സുന്ദരന്‍ പുതുവര്‍ഷത്തിന് നന്ദി..മറിച്ചും എല്ലാ സന്തോഷങ്ങളും റോസക്കുട്ടിക്ക് നേരുന്നു ട്ടോ.

@വീകേ :) അതെ, അതാണ് കാര്യം. മനസ്സില്‍ തോന്നിയ ചെറു വിഷമം ഇവിടെ ഷെയര്‍ ചെയ്തുന്നു മാത്രം. എല്ലാം നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ നടക്കില്ലല്ലോ.? അത് വഴി വരാന്‍ തീരെ സമയം കിട്ടാതെ ആയതു കൊണ്ടാണ് ട്ടോ വരാത്തത്. ബ്ലോഗ്‌ വരെ പൂട്ടിയാലോ എന്ന ചിന്ത വരെ വന്നതാണ്. അടുത്ത തവണ വരുമ്പോ അത് വഴി വരാം. പുതുവത്സരാശംസകള്‍ അനിയനും നേരുന്നു.

ഒറ്റയാന്‍ said...

ഉദയവും അസ്തമയവും മനസ്സിലാണ്‌. നട്ടുച്ച നേരവും മനസ്സില്‍ ഇരുട്ടുകൊണ്ടു നടക്കുന്നവരാണധികവും. കണ്‍മുന്നില്‍ ഉദിക്കുന്ന സൂര്യണ്റ്റെ പ്രഭ അവരുടെ മനസ്സിലേക്കു എത്തിയെന്നു വരില്ല. മനസ്സില്‍ ഇരുട്ടിലെങ്കില്‍ പുതുവര്‍ഷ ഉദയം കണ്ടില്ലെന്ന വിഷമം വേണ്ട..... Happy 2011