Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

30 comments:

നിറങ്ങള്‍..colors said...

Sharikkum vattuthanne..
thirichu vilichu nokkarutho..?
vichithramaaya swabhavathe kurichanallo ippo postukal..

Best Wishes

khader patteppadam said...

എന്തിനായിരിക്കും അവരിങ്ങനെ നിരന്തരം വിളിച്ചിട്ടുണ്ടാവുക..?! അവരെ അങ്ങനെ മിസ്സ്‌ ചെയ്യണമായിരുന്നോ.. ?

ramanika said...

സ്ഥിരമായി വിളിച്ചിരുന്ന പലരും പിന്നെ വിളിക്കാതെ ആയി ക്രമേണ അകന്നു പിന്നെ ആര് ആദ്യം വിളിക്കണം എന്ന ഈഗോ കാരണം ആ ബന്ധം മുറിഞ്ഞു
പക്ഷെ പോസ്റ്റില്‍ പറഞ്ഞപ്പോലെ അവരെ ചിലപ്പോഴൊക്കെ മിസ്സ്‌ ചെയ്യുന്നു ...
പോസ്റ്റ്‌ ഇഷ്ട്ടപെട്ടു

raadha said...

@നിറങ്ങള്‍ :) നിനക്ക് എന്റെ ഈ വക വട്ടുകള്‍ പുതുമ അല്ലെല്ലോ? വിചിത്രമാണ് അല്ലെ? :(

@MyDreams :) വന്നു ചിരിച്ചിട്ട് പോയതില്‍ ഒരു പാട് സന്തോഷം. ചീത്ത പറഞ്ഞില്ലെല്ലോ..

@khader pattepadam :) എന്താണാവോ എനിക്കങ്ങനെ തോന്നാന്‍..ഒരിക്കല്‍ എങ്കിലും സംസാരിക്കാമായിരുന്നു അല്ലെ? പഴയ കാര്യങ്ങള്‍ പറയാമായിരുന്നു..!

@ramanika :) ആദ്യായിട്ടൊരാള്‍ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. നന്ദി. ഇപ്പോള്‍ അവളോട്‌ കൂട്ടുകൂടാന്‍ ഉള്ള സമയം ഇല്ലാത്തതു കൊണ്ടാണ് പ്രധാനമായും ഞാന്‍ അവളോട്‌ respond ചെയ്യാതിരുന്നത്. ഒരു പക്ഷെ, പിന്നീട് എപ്പോഴെങ്കിലും ഞാന്‍ അവളെ വിളിച്ചേക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം കാര്യങ്ങളിൽ മാത്രം കൂടുതൽ ക്ഷമത നോക്കുന്നവരുടെ കൊച്ചുകൊച്ച് വട്ടുകൾ നന്നായി ചിത്രീകരിച്ചിരിക്കുന്നൂ
ഈ വിളിച്ച ആളുടെ പക്ഷത്ത് നിന്ന് നോക്കിയാൽ മാർക്ക് അവർക്ക് തന്നെയാണ് കൂടുതൽ കൊടുക്കേണ്ടത് കേട്ടൊ രാധാജി

sm sadique said...

അഞ്ഞൂറ് കോടി മനുഷ്യർ
അയ്യായിരം കോടി മനസ്സുകൾ

പട്ടേപ്പാടം റാംജി said...

ഞാനായിരുന്നെങ്കില്‍ ഇങ്ങോട്ട് വിളിക്കുന്നതിനു മുന്‍പ്‌ അങ്ങോട്ട്‌ വിളിക്കുമായിരുന്നു. അന്ച്ചുപത്ത് വിളി കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലെങ്കില്‍ പിന്നെ നിര്‍ത്തും. പിന്നീട് അത് മറന്നു പോകും.

Sands | കരിങ്കല്ല് said...

ചില സമയത്ത് തിരിച്ചു വിളിക്കാൻ മനസ്സുവരില്ല.. പിന്നെ കുറേ കഴിയുമ്പോൾ, ഇത്രയും നാൾ വിളിക്കാതിരുന്നതിലെ ഒരു കുറ്റബോധം! എനിക്കും ഉണ്ടായിട്ടുണ്ട്, ഉണ്ടാവാറുണ്ട്... ഇനിയും ഉണ്ടാവേം ചെയ്യും... :)

വിനുവേട്ടന്‍ said...

ശരിയായില്ല എന്ന് പറഞ്ഞാല്‍ വിഷമിക്കില്ല എന്ന് കരുതുന്നു...

ശ്രീ said...

അങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് എന്റെയും അഭിപ്രായം.

ആ സൌഹൃദം തുടരണോ വേണ്ടയോ എന്നതൊക്കെ ചേച്ചിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യം തന്നെ, എന്നാലും... അത്രയധികം തവണ വിളിച്ചിട്ടും ഫോണ്‍ ഒരിയ്ക്കല്‍ പോലും അറ്റന്റ് ചെയ്യാതിരുന്നത് ന്യായീകരിയ്ക്കാന്‍ വയ്യ. തിരക്കിലല്ലാതിരുന്നപ്പോഴെങ്കിലും എടുക്കാമായിരുന്നു

sheeja said...

Friendsinu vendi samayam kandethanam enna pakshakkariyanu njan.Post is good to read

കുട്ടന്‍ said...

ഇത് ചെറിയ വട്ടു ഒന്നും അല്ല കേട്ട ......ഒരു ഒന്ന് ഒന്നര വട്ടു തന്നെ ..........

raadha said...

@മുരളിയേട്ടന്‍ :) ശരിയാണ് പറഞ്ഞത് അത്രയും. ഞാന്‍ ആണെങ്കില്‍ ഒരാളെ ഒരു അഞ്ചു പ്രവശ്യത്തില്‍ കൂടുതല്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ വിളിക്കില്ല. അതുകൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടണം എന്ന് തീരുമാനിച്ചതും.

@sadique :) അതെ, പക്ഷെ പലരും ഉള്ളത് ഉള്ളത് പോലെ പറയില്ല, പ്രത്യേകിച്ചും സ്വന്തം negatives. :)

@റാംജി :) അങ്ങനെ ആണ് സാധാരണ നല്ല മനസ്സുള്ളവര്‍ ചെയ്യുന്നത്.. 10 പ്രാവശ്യം തന്നെ ഒത്തിരി കൂടുതല്‍ ആണ്. ഇതവള്‍ എത്ര പ്രാവശ്യമാണ് വിളിച്ചത്..!!

@Sands :) ഇത്രയും നാള്‍ ഫോണ്‍ എടുക്കാതിരുന്നതിലെ ഒരു കുറ്റബോധം! അത് തന്നെ ആണ് സത്യത്തില്‍ ഇപ്പൊ എന്റെ അവസ്ഥ. അത് മനസ്സില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇവിടെ ഇടേണ്ടി വന്നത് സന്തോഷമായി മറ്റൊരു വട്ടിനെ കണ്ടെത്തിയതില്‍... (പക്ഷെ, നാട്ടു നടപ്പ് ഇതല്ല ട്ടോ അനിയന്‍ കുട്ടീ ...)

raadha said...

@വിനുവേട്ടന്‍ :) ഒട്ടും വിഷമമില്ല. മറിച്ച് അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷമേ ഉള്ളു..പക്ഷെ ഞാന്‍ ഇങ്ങനെ ശരി അല്ലാത്ത കാര്യങ്ങള്‍ ചെയ്യാറുണ്ട്...എന്ത് ചെയ്യാം 'ശീലങ്ങള്‍' ആയി പോയി.

@ശ്രീ :) തിരക്കില്‍ അല്ലാത്തപ്പോ എടുത്താല്‍ ഇത് വരെ എടുക്കാതെ ഇരുന്നതിനു സമാധാനം പറയണ്ടേ? എങ്കില്‍ പിന്നെ എടുക്കുകയെ വേണ്ട എന്ന് തീരുമാനിച്ചു. അനിയന്റെ തുറന്ന അഭിപ്രായത്തിനു ഒത്തിരി നന്ദി.
മോശം കാര്യം ആണെന്നറിഞ്ഞു തന്നെയാ ഇവിടെ പോസ്ടിയത് ..നമ്മള്‍ അങ്ങനെ എപ്പോഴും നല്ല കുട്ടിയായാല്‍ പറ്റില്ലെല്ലോ.

@sheeja :) ഇത് വഴി ഉള്ള ആദ്യ വരവിനു സ്വാഗതം. ആകെ ജീവിതത്തില്‍ ഉള്ള സമ്പാദ്യം കുറച്ചു നല്ല സുഹൃത്തുക്കള്‍ ആണ്..അവരെ വര്‍ഷങ്ങളോളം ഫോണ്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല..അവര്‍ എവിടെ ഒക്കെയോ ഉണ്ട് എന്ന അറിവ് തന്നെ സമാധാനം തരുന്നു.. വായനക്ക് നന്ദി ട്ടോ.

@കുട്ടന്‍ :) സന്തോഷായി ട്ടോ. ഇങ്ങനെ ഒക്കെ കേള്‍ക്കാന്‍ വേണ്ടി തന്നെയാ ഈ പോസ്റ്റ്‌ ഇവിടെ ഇട്ടത്‌. ഇത് പോലെ വട്ടുള്ളവര്‍ തൊട്ടു അടുത്ത് ഇരിക്കുന്നുണ്ടാവും ട്ടോ. സൂക്ഷിച്ചോ. പുറത്തു ഇതൊന്നും വിളിച്ചു പറയുന്നുണ്ടാവില്ല എന്നെ ഉള്ളു.

Rare Rose said...

ഇതിന്റെ ഒരു കുഞ്ഞംശം വട്ട് എനിക്കുണ്ട് ചേച്ചീ.:)
ചിലപ്പോ വിളിച്ചാല്‍ അന്നേരത്തെ അവസ്ഥയനുസരിച്ച് എടുക്കാന്‍ തോന്നില്ല.പിന്നെയക്കാര്യമേ മറക്കും.പിന്നെയെപ്പോഴെങ്കിലും ഓര്‍ക്കുമ്പോള്‍ വിളിച്ചില്ലല്ലോ ഞാനെന്തൊരു ദുഷ്ടയാന്നൊരു കുറ്റബോധം തോന്നും.എന്നിട്ട് പിന്നേം മടി പിടിക്കാനും മതി.:(

പക്ഷേ ഇത്രയേറെ തവണ വിളിച്ചാല്‍ ഞാനെടുക്കുംട്ടോ.അപ്പുറത്തിരിക്കുന്നയാള്‍ക്ക് പറയാനുള്ളതൊരിക്കലും ചെവിയോര്‍ത്തില്ലല്ലോന്ന് പിന്നീടെന്നെങ്കിലും തോന്നിയാലോ ‍.എന്തെങ്കിലും അവശ്യകാര്യത്തിനാണ് വിളിച്ചതെങ്കിലോ.ഈ വട്ടുകള്‍ പോലെ ലോകവും വിചിത്രമല്ലേ..

Ji Yes Key said...

Cheythathu seriyayinlemkilum
Ezhuthiyathu seriyayi
nalla post......variety

raadha said...

@റോസ്‌ :) വിളിക്കുന്ന ആളുമായിട്ടു ഞാന്‍ ഇതേ വരെ ഫോണില്‍ സംസാരിച്ചിട്ടില്ല..അപ്പൊ അവള്‍ തീര്‍ച്ചയായും ഇനി വിളിക്കില്ല എന്ന് തന്നെ ഉറപ്പിച്ച എന്നെ വിഡ്ഢിയാക്കി കൊണ്ട് അവള്‍ വീണ്ടും വീണ്ടും വിളിച്ചതല്ലേ കുഴപ്പമായത്? അപ്പൊ ആരാ കുഴപ്പക്കാരി? അവള്‍ മാത്രം ...ഹി ഹി.

രോസേകുട്ടിക്ക് കുഞ്ഞു വട്ടുണ്ടെന്ന് എനിക്ക് നേരത്തെ പിടികിട്ടിയാരുന്നു!! :)

@Ji Yes Kay :) എപ്പോഴും നമ്മള്‍ ശരി തന്നെ ചെയ്യണമെന്നു എനിക്ക് ഒരു വാശിയും ഇല്ല!! അങ്ങനത്തെ ഒരു അഹംഭാവവും ഇല്ല. പോസ്റ്റ്‌ ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി!

Pranavam Ravikumar said...

A diff topic chosen.. Although I beg to disagree somewhere, enjoyed your lovely post. My wishes

ഉമ്മുഫിദ said...

thurannu parayunnathu vattaano !
ey, alla.

nannaayirikkunnu.

Sukanya said...

എന്തുതന്നെയായാലും ഫോണ്‍ നമ്പര്‍ കൊടുത്ത സ്ഥിതിക്ക് അറ്റന്‍ഡ് ചെയ്യാമായിരുന്നു.
പാവം ലാലി. ഇത് വട്ടായി അംഗീകരിച്ചല്ലോ. അത് നന്നായി :)

ചന്തു നായർ said...

അല്ലാ... ഇത്തിരിയൊക്കെ വട്ടില്ലാത്തവരാ ഉള്ളത്..ഭരിക്കുന്നവർക്ക് ലേശം വട്ട്...ഭരിക്കപ്പെടുന്നവർക്ക്, കുറച്ച് കൂടെ വട്ട്,.. എഴുതുന്നവർക്കും വട്ട്ം വായിക്കുന്നവർക്കും വട്ട്.. പണ്ട് നാറാണത്ത് ഭ്രാന്തൻ പറഞ്ഞ പോലെ..” ഭ്രാന്ത്...ഭ്രാന്ത്...ഭ്രാന്ത്...ഈ ലോകമാകെ ഭ്രാന്ത്.. എന്നെ ഭ്രാന്തനെന്നുരച്ചവർക്ക് തന്നെ ഭ്രാന്ത്.... കുഞ്ഞേ...നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ?... എനിക്ക് ഇഷ്ടപ്പെട്ട വായന തന്നതിൽ അനുമൊദനങ്ങൽ

raadha said...

@Kochuravi :) ഇതിലെ ഉള്ള ആദ്യ വരവിനും വായനക്കും സ്വാഗതം. എന്തായാലും പോസ്റ്റ്‌ ഇഷ്ടപ്പെട്ടല്ലോ. സന്തോഷം.

@ഉമ്മുഫിദ :) ഉമ്മുക്കുട്ടിയുടെ എന്റെ ബ്ലോഗിലേക്കുള്ള ആദ്യത്തെ വരവിനു സ്വാഗതം. സംഭവിക്കുന്നത്‌ പലതും അങ്ങനെ തന്നെ ഇവിടെ പോസ്റ്റ്‌ ചെയ്യാറാണ് പതിവ്...വേണേല്‍ അവളെ ഞാന്‍ ഒന്ന് തിരിച്ചു വിളിച്ചു എന്ന് പറഞ്ഞു വായനക്കാരെ സുഖിപ്പിക്കാമായിരുന്നു, അവരുടെ മുന്നില്‍ നല്ല പിള്ള ആകാമായിരുന്നു..പക്ഷെ അതല്ലെല്ലോ ശരി...എവിടെ എങ്കിലും നമുക്ക് ഉള്ളത് പറയാനുള്ള സ്വാതന്ത്ര്യം വേണ്ടേ? അതിനല്ലേ സ്വന്തം ബ്ലോഗ്‌? ആരും ഓടിച്ചിട്ട്‌ തല്ലില്ല എന്ന ധൈര്യത്തിന് എഴുതുന്നതാണ് ട്ടോ.

@സുകന്യ :) ഫോണ്‍ നമ്പര്‍ കൊടുത്തപ്പോ വിളിക്കണം സംസാരിക്കണം എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നു. പക്ഷെ അവള്‍ ആദ്യം വിളിച്ചപ്പോള്‍ എനിക്കെടുക്കാന്‍ പറ്റിയില്ല..അതില്‍ നിന്ന് ഡെവലപ്പ് ചെയ്ത സംഗതി ആണ്..
വട്ടു ഉള്ളവരെ കണ്ടാലും എനിക്ക് തിരിച്ചറിയാം കേട്ടോ. :)

@ചന്തു നായര്‍ :) ആദ്യത്തെ വരവിനു സ്വാഗതം കേട്ടോ. ശരിയാ ഇവിടെ എഴുതാന്‍ വരുന്നവര്‍ പലര്‍ക്കും വട്ടുണ്ടാവാം, ആ നേരത്ത് നാല് വാഴ നട്ടു പിടിപ്പിക്കാന്‍ പാടില്ലായിരുന്നോ എന്ന് ചോദിക്കുന്നവര്‍ കാണും ല്ലേ? പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം, അത് ഇവിടെ പറഞ്ഞതില്‍ നന്ദി.

വീകെ said...

രാധേച്ചി...
സത്യം പറഞ്ഞാൽ ഒരു കുറ്റബോധം തോന്നേണ്ടതാണ്. പക്ഷെ, ചേച്ചിക്കങ്ങനെ തോന്നുന്നില്ലെങ്കിൽ ശരിക്കും വട്ടു തന്നെ.

അവർ ചിലപ്പോൾ മറ്റൊരു നമ്പറിൽ ചേച്ചിയെ വിളിച്ചിട്ടുണ്ടാകും. ചേച്ചി എടുത്ത് ‘ഹലൊ’ എന്നു പറഞ്ഞിട്ടുമുണ്ടാകും...!?
അവർ മറുപടി പറയാതെ നിറുത്തിക്കാണും. അങ്ങനെയെങ്കിൽ ഇനിയവർ ഒരിക്കലും വിളിക്കാൻ വഴിയില്ല.

ഞാൻ വരാൻ വൈകി.
ആശംസകൾ...

Anonymous said...

"എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല"

enthekilum kaaranamillathe oru vattum undakilla, rewind cheythu nokku evideynkilum oru kaaranam kittum. :)

ഒരില വെറുതെ said...

സ്വാഭാവികം. അപകടം പതിയിരിക്കുന്ന ജീവിതത്തിന്റെ ഹൈവയില്‍ എല്ലാവരും പരസ്പരം ഭയക്കുന്നു. എന്നാല്‍, ഇങ്ങനെ തന്നെ ഏറെകാലം തുടരാനുമാവില്ല. ചില നേരങ്ങളില്‍ മനുഷ്യരാവണ്ടിവരും. യന്ത്രമനുഷ്യരായി എന്നും തുടരാനാവുമോ.

raadha said...

@വീ കെ :)ഞാന്‍ അത്രക്കങ്ങട്ടു കടന്നു ചിന്തിച്ചില്ല. ഉവ്വോ? അങ്ങനെ സംഭവിച്ചു കാണുമോ? എങ്കില്‍ കേമായി പോയി. എന്തായാലും ഒരു സത്യമുണ്ട്. അവള്‍ പിന്നെ വിളിച്ചിട്ടേ ഇല്ല..ഇന്ന് വരെ. വൈകിയെങ്കിലും സാരമില്ല, അനിയന്‍ ഇതിലെ വന്നല്ലോ. നന്ദി.

@അനോണി :) ഓ, അങ്ങനെ എന്തേലും ഉണ്ടോ? എല്ലാ വട്ടുകള്‍ക്കും കാരണം ഉണ്ടാവും അല്ലെ? അങ്ങനെ ഞാന്‍ ചിന്തിച്ചില്ല..ഓര്‍ത്തു നോക്കട്ടെ.

@കുഞ്ഞായി :) വന്നു വലിയ ചിരി ചിരിച്ചു പോയതില്‍ നന്ദി..ഇനിയും വരണം കേട്ടോ.

@ഒരില വെറുതെ :) ഇതിലെ ഉള്ള ആദ്യ വരവിനു നന്ദി. ഇവളുമായുള്ള ചങ്ങാത്തത്തില്‍ ഒരപകടവും ഇല്ല..ഉറപ്പാണ്‌. പക്ഷെ, നമുക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ ഓരോ അവസ്ഥയില്‍ ഓരോ തരം കൂട്ടുകാരെ അല്ലെ നമ്മള്‍ കണ്ടെത്താരുള്ളൂ ? അതാവാം ഞാന്‍ ഇത്രയ്ക്കു ഉപേക്ഷ വിചാരിച്ചത്..അല്ലാതെ എന്റെ ജീവിതം ഒരിക്കലും യാന്ത്രികം അല്ല....അങ്ങനെ ആവാതിരിക്കാന്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍. അഭിപ്രായത്തിനു നന്ദി ട്ടോ.

ഒറ്റയാന്‍ said...

എന്നും കാണുമ്പേൊള്‍ വെറുതേ ഒരു നേൊട്ടം എനിക്കെറിഞ്ഞു തരുന്ന.....
ഒരു ചിരി പേൊലും ആ ചുണ്ടില്‍ വരുത്താത്ത....
പക്ഷേ, എന്നെ കണാതാവുമ്പൊേള്‍ വിഷമിച്ചിരുന്ന ഒരു പ്രണയിനി എനിക്കുണ്ടായിരുന്നു...
അതും വട്ട്‌....ഇതും വട്ട്‌....

raadha said...

@ഒറ്റയാന്‍ :) ഇത് വഴി വന്നു പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.അത് വട്ടല്ല സുഹൃത്തേ, അതല്ലേ പ്രണയത്തിന്റെ തുടക്കം?? ഇനി പ്രണയം വട്ടു ആണെന്ന് കരുതുന്നവരുണ്ടെങ്കില്‍ അതും വട്ടാണ്‌ എന്ന് പറയാം.

Anonymous said...

chila kannikal nashtamaavunnathu thanneyaanu nallathu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ ബ്ലോഗ്‌ ഇപ്പൊഴാണു കാണുന്നത്‌

മുകളില്‍ നിന്നു വായിച്ചു വായിച്ച്‌ ഈപോസ്റ്റില്‍ എത്തി.

ഓരോരുത്തരുടെയും മനാഗതികള്‍ ഓരോന്നാണല്ലൊ അല്ലെ. എന്റെ അഭിപ്രായത്തില്‍ ആ ചെയ്തതു എനിക്ക്‌ ഇഷ്ടപ്പെട്ടില്ല.

നാം സ്നേഹിക്കുന്നവരെക്കാള്‍ കൂടൂതല്‍ നമ്മെ സ്നേഹിക്കുന്നവരെ കരുതണം. നാം സ്നേഹിക്കുന്നവരെല്ലാം നമ്മെ സ്നേഹിക്കുന്നുണ്ടാവണം എന്നില്ല