Friday, January 22, 2010

ഇത് തട്ടിപ്പോ?

ഒരു ഒഴിവു ദിവസം. രാവിലെ തന്നെ ഗേറ്റ് ഇല്‍ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍ നോക്കിയത്. ഒരു ചെറുപ്പക്കാരന്‍. തയ്യല്‍ മെഷീന്‍ നന്നാക്കാന്‍ ഉണ്ടോ എന്ന് ചോദ്യം. വീട്ടില്‍ ആണെങ്കില്‍ പൊടി പിടിച്ചു ഉപയോഗിക്കാതെ ആയിട്ട് ഇരിക്കുന്ന ഒരു മെഷീന്‍ ഉണ്ട്. എങ്കില്‍ അത് നന്നാക്കിയാലോ എന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മനസ്സില്‍ തോന്നി. വല്ല തയ്യല്‍ വിട്ടതോ, കീറി പോയതോ ആയ കുട്ടികളുടെ ഡ്രസ്സ്‌ തയിക്കാലോ. പക്ഷെ ഇന്നത്തെ കാലം ആണ് വന്ന ആളെ എങ്ങനെ വിശ്വസിക്കാനാണ്. എന്തായാലും ആളെ കണ്ടിട്ട് പന്തികേട്‌ ഒന്നും തോന്നിയില്ല.മെഷീന്‍ ആദ്യം അയാളെ കാണിച്ചു. ഇത് നന്നാക്കാന്‍ പറ്റുമോ എന്നറിയാലോ ആദ്യം. ഉഷ യുടെ Allure മോഡല്‍ ആണ്. ലൈറ്റ് ഒക്കെ ഉള്ളതാണ്. നന്നാക്കാം ഒന്ന് സര്‍വീസ് ചെയ്താല്‍ മതി എന്ന ഉറപ്പു കിട്ടിയപ്പോ മെഷീന്‍ എടുത്തു പുറത്തേക്കു വെച്ച് കൊടുത്തു. വീട്ടില്‍ കുട്ടികള്‍ക്ക് പണി ആയി. അവര്‍ അരികില്‍ കുത്തി ഇരുന്നു, ചേട്ടന്‍ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു കൊണ്ട്. അതിനിടക്ക് അദ്ദേഹം പേര് ചോദിച്ചു, പേര് സുരേഷ്, ഇവിടെ നിന്ന് അധികം അകലെ അല്ലാതെ താമസം, കല്യാണം കഴിച്ചതാണ്, ഒരു ചെറിയ കുട്ടിയുണ്ട്. വയസ്സ് ഏകദേശം 31 തോന്നിക്കും. ഞാന്‍ അടുക്കളയിലേക്കു മടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു പറഞ്ഞു, ഒരു 1250 രൂപ വേണം. മെഷീന്‍ പഴയ പോലെ ആക്കാന്‍. അതില്‍ 800 രൂപ മെഷീന്‍ ന്റെ കവര്‍ വാങ്ങാന്‍ ആണ്. അതിനുണ്ടായിരുന്ന കവര്‍ കേടായി പോയിരുന്നു. ബാക്കി രൂപ നന്നാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആണ്. ഇതിനും പുറമേ അയാളുടെ സര്‍വീസ് ചാര്‍ജ് ആയിട്ട് 350 രൂപയും കൊടുത്താല്‍ തയ്യല്‍ മെഷീന്‍ കുട്ടപ്പന്‍ ആക്കിത്തരാം എന്ന്. എന്ത് വേണം എന്ന് ഞങ്ങള്‍ കൂട്ടായി ആലോചിച്ചു. അവസാനം 1600 രൂപ കൊടുത്താല്‍ മെഷീന്‍ നന്നാവുമല്ലോ . ഇതിപ്പോ ഇവിടെ വെറുതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെല്ലോ എന്ന ചിന്തയില്‍ സമ്മതിച്ചു.350 രൂപയല്ലേ ഈ പാവത്തിന് കിട്ടുന്നുള്ളൂ? ബാക്കിയൊക്കെ നമ്മുടെ തന്നെ സാധനം നന്നാക്കാന്‍ അല്ലെ?പക്ഷെ അപ്പൊ തന്നെ ഞങ്ങള്‍ പൈസ കൊടുക്കണം എന്ന ആവശ്യം വന്നു. ബ്രോഡ്‌വേ ഇല്‍ പോയി സാധനം വാങ്ങിച്ചു കൊണ്ട് വരാം, വന്നിട്ട് പണി തുടങ്ങാം എന്ന്. ഞങ്ങള്‍ വീണ്ടും ചിന്താ കുഴപ്പത്തില്‍ ആയി. കാലം മോശമാണ്. ഇവന്‍ ഈ പൈസയും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യാന്‍ ആണ്? ഞങ്ങള്‍ രണ്ടും ഇവനെ കൊറേ നേരം പഠിച്ചെങ്കിലും കൈയ്യില്‍ ഒരു കള്ളത്തരം ഉള്ളതായിട്ട് തോന്നിയില്ല.

എന്നെക്കാളും ഭൂത ദയ ഉള്ള ആളാണ്‌ എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അങ്ങനെ കക്കാനാനെങ്കില്‍ ഇങ്ങനെ വീടുകള്‍ കേറി ഒരു ജോലിക്ക് വേണ്ടി നടക്കുമോ? ചുമ്മാ കട്ടാല്‍ പോരെ എന്നൊക്കെ? പണ്ടേ വീട്ടില്‍ വരുന്ന ഭിക്ഷക്കാരനേയും sales നു വരുന്ന ആളുകളെ ആരെയും വെറും കൈയ്യോടെ വിടാത്ത ആള്‍ ആണ്. വീട്ടില്‍ ആവശ്യമില്ലെങ്കിലും എന്തെങ്കിലും മേടിക്കും. അവരെ സഹായിക്കാന്‍ ആയിട്ട്. ഞാന്‍ ആണ് ഒട്ടും അടുപ്പിക്കാത്തത്. 'പാവങ്ങള്‍ കഷ്ട്ടപ്പെട്ടു വെയിലത്ത്‌ ഭാരവും ഒക്കെ തൂക്കി വരുന്നതല്ലേ' എന്ന നിലപാട് ആണ് കക്ഷിക്ക്.കൂടുതല്‍ പറയണ്ടല്ലോ, ഞങ്ങള്‍ അവനു രൂപ കൊടുത്തു. അവന്റെ പണി സഞ്ചി വീട്ടില്‍ വെച്ചിട്ടാണ് പൈസയും കൊണ്ട് പോയത്. മൊബൈല്‍ നമ്പര്‍ ഉം ഞങ്ങള്‍ക്ക് തന്നു (മേടിച്ചു എന്ന് പറയുന്നതാണ് ശരി).പോയിട്ട് ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ആളെ കാണാതെ ആയപ്പോ ഞങ്ങള്‍ രണ്ടു പേരുടെയും ഉള്ളു ഒന്ന് പിടഞ്ഞു. ഇനി പറ്റിച്ചോ ആവോ? അദ്ദേഹം അവന്റെ പണി സഞ്ചി തുറന്നു നോക്കി. ഇനി അതിനകത്ത് വല്ല കല്ലും മറ്റോ ആണോ? എന്തായാലും അതില്‍ പാവത്തിന്റെ ടൂള്‍സ് ഒക്കെ തന്നെ ആയിരുന്നു. കുറെ നേരം കൂടെ കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു. പണി തുടങ്ങി.

നേരം ഉച്ചയായി. ഊണ് കഴിക്കാന്‍ സമയമായപ്പോള്‍ ഞങ്ങള്‍ അവനെ ഉണ്ണാന്‍ വിളിച്ചു. പക്ഷെ പുള്ളി വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു, ഒരു കുപ്പി തണുത്ത വെള്ളം മാത്രം വാങ്ങി കുടിച്ചു. ഏതാണ്ട് രണ്ടര മണി ആയപ്പോ പണി കഴിഞ്ഞു, അപ്പോഴാണ്‌ പറയുന്നത്, കൊണ്ട് വന്ന മെഷീന്‍ കവര്‍ കൃത്യം പാകം അല്ല, തന്നെയുമല്ല മെഷീന്‍ ന്റെ താഴെയുള്ള സ്റ്റീല്‍ പ്ലേറ്റ് കിട്ടിയില്ല, ബാക്കി എല്ലാം ഓക്കേ. അടുത്ത ദിവസം അത് പോയി മാറിയെടുത്തു ശരിയാക്കി തരാം എന്ന്. അതായത്, ഇപ്പൊ തയ്യല്‍ മെഷീന്‍ കണ്ടിഷന്‍ ആയി. വാങ്ങി കൊണ്ട് വന്ന മെഷീന്‍ ഓയിലും, ബോബിനും എല്ലാം ഞങ്ങളെ ഏല്‍പ്പിച്ചു യാത്ര പറയുകയാണ്‌. സര്‍വീസ് ചാര്‍ജ് 350 രൂപ ചോദിച്ചപ്പോ ഭര്‍ത്താവ് 100 രൂപ മാത്രേ കൊടുത്തുള്ളൂ. മുഴുവന്‍ വേണമെന്ന് അവനും.

അടുത്ത ദിവസം തന്നെ വന്നു ശരിയാക്കി തരാമെന്നു അവന്‍ ആണയിട്ടു പറഞ്ഞിട്ടും എന്തോ അദ്ദേഹം നൂറു രൂപയില്‍ തന്നെ ഉറച്ചു നിന്നു. നീ നാളെ വന്നു പണി മുഴുവനാക്കിയാല്‍ ഞാന്‍ ബാക്കി പൈസ തീര്‍ത്തു തരാം, അതല്ലേ അതിന്റെ ശരി എന്ന് തര്‍ക്കിച്ചു നിന്നു. ഞാന്‍ അങ്ങനെ പറ്റിച്ചു പോവുകയൊന്നും ഇല്ല സാറേ എന്നൊക്കെ അവന്‍ പറഞ്ഞു നോക്കി. എനിക്ക് വരെ തോന്നി, ഓ, അതങ്ങ് കൊടുക്കാമായിരുന്നു എന്ന്. എന്തായാലും കുറച്ചു നേരം കൂടെ തല ചൊറിഞ്ഞു നിന്നിട്ട് സുരേഷ് ടൂള്‍സ് സഞ്ചിയുമെടുത്ത്‌ അടുത്ത ദിവസം തന്നെ വന്നു ബാക്കി പണി കൂടെ ശരിയാക്കി തരാം എന്നും പറഞ്ഞിട്ട് പോയി.

ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം. സുരേഷിനെ കാത്തു മെഷീന്‍ സിറ്റ് ഔട്ടില്‍ കിടന്നു. ഒരാഴ്ച, രണ്ടാഴ്ച, മൂന്നു ആഴ്ച കടന്നു പോയി. അപ്പോഴേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ, ഇനി സുരേഷ് വരില്ല എന്ന്. അവനു ഇനി ഞങ്ങള്‍ കൊടുക്കാനുള്ള 250 രൂപയേക്കാളും ലാഭം ഒരു പക്ഷെ വാങ്ങാന്‍ പോയ സാധനങ്ങളില്‍ നിന്നും കിട്ടി കാണും. എന്നാലും പറഞ്ഞ വാക്ക് പാലിച്ചില്ലെല്ലോ എന്ന വിഷമം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായി.

ഇങ്ങനെയും ആളുകള്‍ പറ്റിക്കുമോ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം 1250 രൂപ കൊടുത്തപ്പോള്‍ അതും കൊണ്ട് കടന്നു കളയാഞ്ഞത് എന്തെ? മുഴുവന്‍ പൈസ അന്ന് അവന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ ഇരുന്നത് എത്ര നന്നായി എന്ന് ഇപ്പൊ തോന്നുന്നു. അല്ലെങ്കില്‍ അതും ഗോപി!

ഇപ്പൊ സംഭവം നടന്നിട്ട് ഒരു മാസം ആയി. ഇനിയും സുരേഷ് വരുമെന്ന പ്രതീക്ഷ ഇല്ല. മെഷീന്‍ ഞങ്ങള്‍ എടുത്തു അകത്തേക്ക് ഇട്ടു. ഭംഗിയായിട്ട് തയിക്കാം ഇപ്പോള്‍. കവര്‍ ഇടുമ്പോള്‍ അല്പം ഭംഗി കുറവ് ഉണ്ടെങ്കിലും.കഴിഞ്ഞ ദിവസം ഞങ്ങള്‍ അവന്റെ മൊബൈല്‍ നമ്പര്‍ തപ്പി എടുത്തു. വിളിച്ചു ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ എന്ത് കൊണ്ടോ ഞങ്ങള്‍ വിളിച്ചില്ല. ഇനി അഥവാ ഇവന്‍ വന്നാലും പണ്ടത്തെ പോലെ ഞങ്ങള്‍ക്ക് ഇവനെ കാണാന്‍ പറ്റില്ലല്ലോ. മെഷീന്‍ ഇത്രയൊക്കെ ശരിയായാല്‍ മതി എന്ന് ഞങ്ങള്‍ക്ക് ഒടുവില്‍ തീരുമാനിക്കേണ്ടി വന്നു.....

33 comments:

നിറങ്ങള്‍..colors said...

evideyaanu thatatippu thudangunnath ennu parayanaavilla ee kalath..ethayalam machine nannayi kittiyallo athrayum ashwasikkam ..
:)

ramanika said...

സുരേഷ് എന്തുകൊണ്ട് വന്നില്ല അത് സുരേഷിന് മാത്രം അറിയാം
എന്തായാലും ഉപയോഗം നടക്കുന്നുവല്ലോ അതി തന്നെ ഭാഗ്യം
കാശും പോയി കാര്യവും നടന്നില്ല എന്നതിലും ഭേദം ഇതുതന്നെ !

തണല്‍ said...

" കണ്ടറിയാത്തോന്‍ കൊണ്ടറിയും "

Sands | കരിങ്കല്ല് said...

ഇനി കുറേ നാളു കഴിയുമ്പോള്‍ പുള്ളിക്കാരന്‍ വരും... ഇതിപ്പൊ നിങ്ങളുടെ ഏരിയയിലെ വര്‍ക്ക് കഴിഞ്ഞു... കാശുവാങ്ങാന്‍ മാത്രമായി വന്നാല്‍ ഒരു ദിവസം പോയിക്കിട്ടും...

നിങ്ങള്‍ പറ്റിക്കും എന്നോ മറക്കും എന്നോ തോന്നിക്കാണില്ല പുള്ളിക്ക്. അത്രന്നെ.

hAnLLaLaTh said...

എന്തിനാണ് നെഗറ്റീവ് ആയി ചിന്തിക്കുന്നത്..?
അയാള്‍ക്ക് വല്ല പ്രയാസവും ഉണ്ടായത് ആയിക്കൂടെ..?
നിങ്ങളുടെ നമ്പര്‍ അയാളുടെ കയ്യില്‍ ഇല്ലല്ലൊ..?
ഉണ്ടെങ്കില്‍ തന്നെ മൊബൈല്‍ കളഞ്ഞ് പോയാലൊ..?

എല്ലാവര്‍ക്കും എല്ലാവരും വിശ്വസിക്കാന്‍ കൊള്ളാതായിരിക്കുന്നു.
സ്വയം പോലും വിശ്വാസം ഇല്ല.!എന്റെ ജീവിതത്തില്‍ ഏറ്റവും വേദന തോന്നിയ സംഭവങ്ങളില്‍ ഒന്ന് ഓര്‍മ്മ വരുന്നു.

ഞാനന്ന് എട്ടാം ക്ലാസിലാണ്
ബസ്സ് കാത്ത് വെയിറ്റിംഗ് ഷെഡ്ഡില്‍ നില്‍ക്കുകയാണ്.
ഒരു വയസ്സായ യാചകന്‍ ഒരു മൂലയില്‍ ഇരിക്കുന്നുണ്ട്.

മറിയം എന്ന് പേരുള്ള ഒരു സ്ത്രീയും (ആ ഭാഗത്തെ തന്നെ ഏറ്റവും പണക്കാരാണവര്‍)
ഒരു അയല്‍ക്കാരനും കൂടി അവിടേക്ക് വന്നു.
അവരുടെ കുട നഷ്ടപ്പെട്ടതാണ്.
ആ വയസ്സന്‍ എടുത്തുവെന്നാണ് അവര്‍ക്ക് സംശയം.
അയാളോട് ചോദിച്ചപ്പോള്‍ കുറെ വികൃത ശബ്ദങ്ങള്‍ ഉണ്ടാക്കുകയും കൈ കൊണ്ട് അല്ലാ അല്ലാ എന്നു കാണിക്കുകയും ചെയ്തു.
ആ സ്ത്രീയുടെ കൂടെ വന്ന ചെറുപ്പക്കാരന്‍ അയാളുടെ ഭാണ്ടത്തില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാള്‍ വിട്ടു കൊടുക്കാതിരുന്നു.
പാവത്തിനെ തള്ളിയിട്ടു ആ കേട്ടു തുറന്നു നോക്കിയപ്പോള്‍ കുറെ പഴയ തുണികളും മറ്റുമല്ലാതെ ഒന്നും കണ്ടില്ല .
ഒരു നല്ല വാക്ക് പറയുകയോ അയാളെ ബുദ്ധിമുട്ടിച്ചതിന് ഒരു പത്തു രൂപയെങ്കിലും കൊടുക്കുകയോ ചെയ്യാതെ വയസ്സായ ആളെ തള്ളിയിട്ടു ആ ചെറുപ്പക്കാരന്‍ തന്‍റെ ആരോഗ്യവും, പണക്കാരി തന്‍റെ ആഡ്യത്വവും കാണിച്ചു നടന്ന്പോയി.

നമുക്കു നല്ലത് ചിന്തിക്കാം.

(ഒരിക്കല്‍ ചതിക്കപ്പെട്ടാല്‍ ഒരാളെയും വിശ്വസിക്കാന്‍ തോന്നില്ല എന്ന മനശ്ശാസ്ത്രം മറന്നല്ല പറയുന്നത്. )

:)

VEERU said...

ഹൻല്ലലാത് പറഞ്ഞപോലെ തന്നെ ചിന്തിക്കുന്നതല്ലേ നല്ലത് !! അഥവാ ചതി തന്നെയായിരുന്നു അയാളുടെ ഉദ്ദേശ്യമെങ്കിൽ എന്തു കൊണ്ടതു നേരത്തേ ആയില്ല..!! എന്തെങ്കിലും സാഹചര്യം ഉണ്ടായിക്കൂടെന്നില്ലല്ലോ..കാര്യങ്ങളെല്ലാം തകിടം മറിയാനൊരു നിമിഷം പോരെ മനുഷ്യന്റെ കാര്യത്തിൽ !! വെറുതേയൊരു കൌതുകത്തിനു ആ നമ്പറിലൊന്നു വിളിച്ച് നോക്കാമായിരുന്നു..!!

കുമാരന്‍ | kumaran said...

മെഷിന്‍ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ. അതു കൊണ്ട് ബാക്കിയൊക്കെ ക്ഷമിക്കാം.

OAB/ഒഎബി said...

നിങ്ങള്‍ അയാളിലുള്ള വിശ്വാസത ചോദ്യം (പൈസ കൊടുക്കാതെ)ചെയ്തതില്‍ അയാള്‍ വീണ്ടും വരാന്‍ ആഗ്രഹം കാണിച്ചില്ല?

ആരിലും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കരുത്.

raadha said...

@നിറങ്ങള്‍ :) ഇവിടെ വന്നു ആദ്യ കമന്റ്‌ ഇട്ടതില്‍ സന്തോഷം. ഉം..ഇപ്പൊ തോന്നുന്നു പാവത്തിനെ ഞങ്ങള്‍ തട്ടിച്ചോ എന്ന്? :(

@ramanika :) അതെ , ഞങ്ങള്‍ക്ക് പറ്റിയത് ചെറിയ ഒരു അമളി. അങ്ങനെയേ കാണുന്നുള്ളൂ.

@തണല്‍ :) ഇതിലെ വന്നതില്‍ സന്തോഷം ട്ടോ. കൊണ്ടാലും അറിയാത്തവര്‍ ഉണ്ട് . ഞാന്‍ ആ കൂട്ടത്തില്‍ പെട്ടതാണ്.

@sands :) അതെ , അനിയന്‍ പറഞ്ഞതിലും കാര്യം ഉണ്ട്. ഞങ്ങളെയും അവന്‍ പഠിച്ചു കാണും. ;) പിന്നെ, ചീഞ്ഞു പോവാത്ത സാധനം അല്ലെ മെഷീന്‍? എപ്പോ വന്നാലും തുടര്‍ പണികള്‍ ചെയ്യാലോ. പാവം വരട്ടെ.വന്നാല്‍ കാശ് ബാക്കി കൊടുക്കാരുന്നു.

raadha said...

@hanllalath :) കൊള്ളാം എന്നോട് നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് എന്ന് പറഞ്ഞിട്ട് അനിയന്‍ എന്താ എഴുതിയിരിക്കുന്നെ ? 'എല്ലാവര്‍ക്കും എല്ലാവരും വിശ്വസിക്കാന്‍ കൊള്ളാതായിരിക്കുന്നു.
സ്വയം പോലും വിശ്വാസം ഇല്ല.!' സുരേഷ് വീണ്ടും വരട്ടെ എന്ന് തന്നെ ആണ് മനസ്സിലെ ആഗ്രഹം . പക്ഷെ വരില്ല എന്ന് പറയുന്നതും ആ മനസ്സ് തന്നെ .

@VEERU :) വേണ്ട , ഇത് ഇങ്ങനെ തന്നെ ഇരുന്നോട്ടെ . ഒരു ദിവസത്തെ പണി മാത്രമേ സുരേഷ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുള്ളു . അങ്ങനെ കരുതാം . മറ്റു ഒരിടത്തും പണി കിട്ടാതായാല്‍ ഒരു പക്ഷെ ഇവിടെ വരുമായിരിക്കും . അറിയില്ല .

@കുമാരന്‍ :) പിന്നെ, നന്നായിട്ട് വര്‍ക്ക്‌ ചെയ്യുന്നുണ്ട് . നഷ്ടം ഒരു പക്ഷെ അവനു തന്നെ ആണെന്ന തോന്നുന്നത് . പാവം.

@OAB :) ഹേയ്‌ , അങ്ങനെ ആകാന്‍ വഴിയില്ല . ഞങ്ങള്‍ ആദ്യം അവനെ വിശ്വസിച്ചു തന്നെ ആണെല്ലോ പൈസ കൊടുത്തത് ? മറ്റെന്തോ കാരണം ഉണ്ടായി കാണും.

ശ്രീ said...

തീര്‍ച്ചയായും സാധനങ്ങള്‍ വാങ്ങാന്‍ പോയതില്‍ അയാള്‍ക്ക് കുറച്ചു പൈസ ലാഭം കിട്ടിക്കാണും.

പണി തീര്‍ത്തു തരാതിരുന്നതിനാല്‍ ബാക്കി പൈസ കൊടുക്കാഞ്ഞതില്‍ തെറ്റൊന്നുമില്ല. (പിന്നെ, കാരണങ്ങള്‍ എന്തായാലും പറഞ്ഞ വാക്കു പാലിയ്ക്കുന്ന കാര്യത്തില്‍ സുരേഷിനെ പോലുള്ളവര്‍ പുറകോട്ടാണ് എന്നതാണ് പൊതുവേയുള്ള അനുഭവം)

വേണമെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞ് ഒന്നു വിളിച്ചു നോക്കാമായിരുന്നു.

പ്രേം said...

അതു ശരി, അതാണ്‌ സെന്‍റ് തെരാസിനു മുന്നിലുള്ള ചുരിദാര്‍ മറ്റിരിയല്‍ കടയില്‍ കണ്ടപ്പോള്‍ ഞാന്‍ സംശയിച്ചു. വാങ്ങിച്ച ഓറഞ്ച് തുണി തയ്ച്ചോ... എന്തായാലും ചേച്ചീ.. മെഷീന്‍ ശരിയായല്ലോ, സുരേഷിന് കാശുമുതലായിക്കാനും.

സുരേഷ്പുതിയ സാധനങ്ങള്‍ കടയില്‍നിന്ന് കൊണ്ടുവന്നുവോ അതോ സുരേഷിന്‍റെ പക്കല്‍ തന്നെ ഉണ്ടായിരുന്നോ....
" അപ്പം തിന്നാല്‍ പ്പോരെ സുരേഷിനെ തിരയണോ "

ഈയിടെയായി നമ്മുടെ ബ്ലോഗിന് മുന്നിലൂടെയൊന്നും പോകുന്നുകാണുന്നില്ല. തമാശ കേട്ടോ..

ഹംസ said...

സുരേഷ് പറ്റിച്ചതാവാന്‍ വഴിയില്ല അങ്ങനയെങ്കില്‍ ആദ്യമേ ചെയ്യാമായിരുന്നു.

എനിക്കു ഇതുപോലെ ഒരു ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട് അത് മെഷീന്‍ നേരയാക്കുന്ന ആളല്ല വീടിന്‍റെ മുറ്റത്ത് പുല്ല് ഇടാന്‍ വന്ന ആളായിരുന്നു എന്ന് മാത്രം അന്ന് എന്‍റെ 500 രൂപ കൊണ്ടാണ് ആളു മുങ്ങിയത്. അവന്‍ ഒരു ജോലിയും ചെയ്യാതെ മുങ്ങിയത് കൊണ്ട് പറ്റിക്കല്‍ തന്നെ.

വീ കെ said...

സുരേഷിന് തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ എന്തെങ്കിലും സംഭവിച്ചു കാണും...?

Raji said...

ആളുകളുടെ ഉള്ളു മനസ്സിലാക്കാനുള്ള കഴിവ് കിട്ടിയിരുന്നെങ്കില്‍...............:)..

വെഞ്ഞാറന്‍ said...

മൂപ്പര്‍ക്ക് മനപ്പൂര്‍വം ആരെയും പറ്റിക്കണമെന്ന ചിന്തയൊന്നുമില്ലെന്നു തോന്നുന്നു. ഒരു ദിവസത്തെ പണീ. രണ്ടാം ദിവസവും അവിടെത്തന്നെയിരിക്കുന്നത് നഷ്ടമല്ലേ? കൊടുത്ത തുക നഷ്ടമായില്ലല്ലോ!

ജീവി കരിവെള്ളൂര്‍ said...

ആരും ആരേയും പറ്റിക്കുന്നില്ല,അവനവന്‍റെ കര്‍മ്മം ചെയ്യുന്നു അത്രമാത്രം
സംഭച്ചതെല്ലാം നല്ലതിന്‌ ,സംഭവിക്കാനിരിക്കുന്നത് നല്ലതിന്‌ ,അതിലേറെ സംഭവിക്കാതിരുന്നതും നല്ലത്.

raadha said...

@ശ്രീ:) ഉം, എനിക്കും അങ്ങനെ തോന്നി. ഒരു ദിവസം ഒരിടത്ത്‌ പണി. അത് കൊണ്ട് തന്നെ ആവണം ഇവരെ പോലുള്ളവര്‍ക്ക് ഇങ്ങനെ പണി അന്വേഷിച്ചു നടക്കേണ്ടി വന്നിരിക്കുന്നത് ല്ലേ?

@പ്രേം :) എന്താണ് മാഷെ, സെന്‍റ് തെരാസിനു മുന്‍പില്‍ ഒരു ചുറ്റി കളി? ഞാന്‍ കണ്ടില്ല എന്ന് വിചാരിച്ചു ല്ലേ? ചുരിദാര്‍ ഒന്നും തയിക്കാന്‍ അറിയില്ലാട്ടോ. മോള്‍ക്ക്‌ പക്ഷെ ഉടുപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സുരേഷിനെ തിരയല്‍ നിറുത്തി. ഇവിടെ ഒരു ദിവസം, മറ്റു ദിവസം മറ്റെവിടെയോ. എനിക്ക് നല്ല ജോലി തിരക്കായി തുടങ്ങി ഓഫീസില്‍. ക്ലോസിംഗ് ന്റെ വര്‍ക്ക്‌. അത് കൊണ്ട് ഇവ്ടെയുള്ള ചുറ്റി തിരിയല്‍ അല്പം കുറച്ചു.
തീര്‍ച്ചയായും സമയം കിട്ടുന്നതനുസരിച്ച് എല്ലാവരെയും സന്ദര്‍ശിക്കുന്നതായിരിക്കും. കരുതി ഇരുന്നോ. :P

@ഹംസ :) ആദ്യത്തെ വരവിനു സ്വാഗതം. ഇനിയും വരണം ട്ടോ. ഇന്നത്തെ കാലത്ത് ഇത്രക്കൊക്കെ അല്ലെ നമ്മളെ കളിപ്പിച്ചുള്ളൂ എന്നോര്‍ത്ത് സമാധാനിക്കാം ട്ടോ.

@വീ. കെ :) അങ്ങനെ ഞാന്‍ കരുതുന്നില്ല ട്ടോ. എല്ലാരും നമ്മളെ പോലെ നല്ലവര്‍ ഒന്നുമല്ല. . ഇതും ഒരു മാതിരി പറ്റിക്കല്‍സ' തന്നെ.

raadha said...

@Raji :) വേണ്ട, ആളുകളുടെ ഉള്ളു അറിയാതെ ഇരിക്കുന്നതാ നല്ലത്. ആരുടേയും ഉള്ളു ഒന്നും അത്ര നല്ലത് അല്ല. എന്തിനാ വെറുതെ ഉള്ള മനസ്സമാധാനം കളയനെ?

@venjaaran :) ഇല്ല, കൊടുത്ത തുക നഷ്ടമായില്ല . ചെയ്യാത്ത പണിക്കു കൂലി കൊടുത്തില്ല എന്നെ ഉള്ളു. വീണ്ടും വന്നതില്‍ സന്തോഷം.

@ജീവി :) ആദ്യത്തെ വരവിനു തന്നെ ഗീതോപദേശം തന്നതിന് ഒത്തിരി നന്ദിയും സന്തോഷവും അറിയിക്കട്ടെ. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന തരക്കാരി ആണ് ഞാനും. ഇനിയും വരണം ട്ടോ.

വിനുവേട്ടന്‍|vinuvettan said...

പൊടി പിടിച്ച്‌ കിടന്നിരുന്ന മെഷീന്‍ എന്തായാലും ഇപ്പോള്‍ ഉപയോഗ യുക്തമായല്ലോ... അതില്‍ ആശ്വസിക്കാം... എന്തായാലും ആ നമ്പറില്‍ ഒന്ന് വിളിച്ച്‌ നോക്കൂ... എന്താണ്‌ പ്രതികരണം എന്നറിയാമല്ലോ...

Rare Rose said...

പറ്റിക്കണമെന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തേ തന്നെ ആവായിരുന്നു അല്ലേ എന്നൊരു സംശയം എനിക്കും തോന്നി.ഓരോരുത്തര്‍ ഓരോ തരം അല്ലേ.
എന്തായാലും മെഷീന്‍ ശരിയായിക്കിട്ടിയത് തന്നെ ഭാഗ്യം.:)

raadha said...

@വിനുവേട്ടന്‍ :) അതെ, സുരേഷ് കൊടുത്ത കാശിനു പണി ചെയ്തു തന്നു എന്ന് തന്നെ സമാധാനിക്കാം. മെഷീന്‍ ഇപ്പോള്‍ ഉപയോഗിക്കാമല്ലോ. പിന്നെ, എന്തോ ഇനിയും വിളിക്കാന്‍ തോന്നുന്നുള്ള ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും. പോയ ആള് പോയി, അത്ര തന്നെ.

@റോസ് :) എനിക്കും അത് കൊണ്ട് തന്നെ പറ്റിച്ചു പോയതാവാന്‍ വഴിയില്ല എന്ന തോന്നല്‍ ആയിരുന്നു , അതെ, മെഷീന്‍ ശരിയായി കിട്ടി എന്നോര്‍ത്ത് സമാധാനിക്കാം

അച്ചൂസ് said...

എന്തിരോ എന്തോ..? എന്തായലും തൈയ്ച്ചു തുടങ്ങിയല്ലോ അല്ലേ?

raadha said...

@അച്ചൂസ് :) ഉം. തയിപ്പു പണ്ടത്തെ പോലെ വീണ്ടും മുടങ്ങി തുടങ്ങും . ഇനിയും സുരേഷിനെ വിളിക്കേണ്ടി വരുമോ എന്തോ. :P.

അമീന്‍ വി സി said...

നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

അയാള്‍ക്ക് മറ്റെന്തെങ്കിലും കാരണം കൊണ്ട് ഈ വഴിക്കു വരാന്‍ സാധിച്ചിരിക്കില്ല. എന്തായാലും മെഷീന്‍ ശരിയായി ഉപയോഗിച്ചു തുടങ്ങിയല്ലോ. അയാള്‍ വരുമായിരിക്കും എന്നാ എനിക്കു തോന്നുന്നതു്.

jayarajmurukkumpuzha said...

ashamsakal.......

Manoraj said...

സുരേഷ്‌ പിന്നീട്‌ വന്നോ... മഷീൻ നന്നായില്ലേ.. നല്ല കാര്യം..

raadha said...

@അമീന്‍ :) ഇത് വഴി ഉള്ള വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി!

@Typist :) ഏയ്‌, അയാള്‍ ഇനി വരില്ല. അയാളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോ കിട്ടിയ കാശിനു പണി ചെയ്തു. അടുത്ത ദിവസം അടുത്ത വീട്, അതാവാം കാരണം.

@ജയരാജ്‌ :) ഇത് വഴി ഉള്ള ആദ്യത്തെ വരവിനു സ്വാഗതം. ഇനിയും വരണം. ആശംസകള്‍ക്ക് നന്ദി!

@മനോ :) വന്നില്ല. വരുമെന്ന് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നത് ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും നഷ്ടപ്പെട്ടു. വന്നാല്‍ ഇവിടെ അറിയിക്കാം ട്ടോ. മെഷീന്‍ ഒരു കുഴപ്പവുമില്ല. തയിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് മാത്രം!

ചേച്ചിപ്പെണ്ണ് said...

ennitt ?
pinne eppazhenkilum vanno ?

ചേച്ചിപ്പെണ്ണ് said...

radha , blog ishtaayi ..

thykkan , chedi nadan , mazha nanayaan

koottukarante/kaariyude kannimanga thinnan (njan eduth thinnittund -enne pedich avan kadichitt vakkumayirunnu , njan aara saadhanam njan cool aayi matte sidil ninnum kazhikkum ..!)
ishtamulla veroruthi!!!!!!!!!!!

ചേച്ചിപ്പെണ്ണ് said...

onnu koodi ,
profile le
kalaminiyum .. enna varikal ere ishtappedunna ....

raadha said...

ആഹാ...ചേച്ചി പെണ്ണിന്റെ ആദ്യത്തെ വരവിനു മൂന്നു സ്വാഗതം!!! എന്റെ വട്ടുകളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു അതിയായ സന്തോഷം...അല്ലെങ്കിലും അല്‍പ സ്വല്പം വട്ടില്ലെങ്കില്‍ എങ്ങനാ ഇവിടെ സന്തോഷത്തോടെ ജീവിക്കാന്‍ പറ്റുന്നെ? ഇനിയും വരണം ട്ടോ..