Friday, December 12, 2008

എന്റെ അള്ളോ... കൃഷ്ണാ

പുതിയ മാനേജര്‍ ചാര്‍ജ് എടുക്കാന്‍ വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി. പേരു ഇബ്രാഹിം. ആര്ക്കും തന്നെ നേരിട്ടു കണ്ട പരിചയം ഇല്ല. കണ്ണൂരില്‍ നിന്നു എറണാകുളത്തേക്കുള്ള പോസ്റ്റിങ്ങ്‌ ആണ്.

ഞങ്ങളെ ഒക്കെ ഒന്നു പരിചയപ്പെടാന്‍ രണ്ടു ആഴ്ച മുന്നേ ഓഫീസില്‍ വന്നിരുന്നു. കുറച്ചു ദിവസമായിട്ടു ക്യാബിന്‍ ഒഴിഞ്ഞു കിടക്കുക ആണ്. പുള്ളി വന്നു. എല്ലാര്ക്കും ഷേക്ക്‌ ഹാന്‍ഡ് ഒക്കെ തന്നു. ഭംഗിയായിട്ട് പരിചയപ്പെട്ടു.

പോയിക്കഴിഞ്ഞപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്. നേരത്തെ ഉണ്ടായിരുന്ന മാനേജര്‍ ഒരു ഹിന്ദു ആയിരുന്നു. അദ്ദേഹം ടേബിള്‍ ഗ്ലാസ് ടോപിന്റെ അടിയില്‍ ശ്രീകൃഷ്ണന്റെ ഒരു പടം വെച്ചിട്ടുണ്ടായിരുന്നു. പുതിയ ആള്‍ വന്നപ്പോ ഗ്ലാസ് ടോപിന്റെ താഴെ നിന്നു കൃഷ്ണന്റെ പടം എടുത്തു വലിച്ചു മാറ്റി ബിന്നില്‍ ഇട്ടു, മറ്റു ചവറുകളുടെ കൂടെ കൃഷ്ണന്‍ കിടക്കുന്നത് കണ്ടപ്പോ എന്റെ ഓഫീസിലെ കൃഷ്ണകുമാറിനു സങ്ങടം വന്നിട്ട്, 'ഈ പഹയന്‍ ആള് കൊള്ളാലോ' എന്ന് പറഞ്ഞിട്ട് ആ പടം എടുത്തു സൂക്ഷിച്ചു വെച്ചു. ഇതു കഴിഞ്ഞ കഥ.

കഴിഞ ആഴ്ച പുതിയ ആള്‍ ചാര്‍ജ് എടുക്കാന്‍ വന്നു. എല്ലാരും തന്നെ റെഡി ആയിട്ട് നില്‍ക്കയാണ്‌. ചീഫ് മാനേജര്‍ കൂടെ ഉണ്ട്. ഇബ്രാഹിം സര്‍ കാലെടുത്തു ഓഫീസിലേക്ക് വെച്ചതും തല്ലി അലച്ചു വീണതും ഒരേ നിമിഷം കൊണ്ടു കഴിഞ്ഞു . എന്താണ് സംഭവിച്ചത് എന്ന് ആര്ക്കും മനസ്സിലായില്ല...'എന്റെ അള്ളോ ...'ന്നുള്ള ഒരു ആര്‍ത്തനാദം മാത്രം കേട്ടു.പുറകെ കൃഷ്ണകുമാറിന്റെ ഒരു ഡയലോഗ് 'എന്റെ കൃഷ്ണാ...നീയിതൊന്നും കാണുന്നില്ലേ...' പൊട്ടി വന്ന ചിരി കടിച്ചമര്‍ത്തി എല്ലാവരും കൂടെ ഇബ്രാഹിം സാറിനെ പൊക്കി എണീപ്പിച്ചു..

കൃഷ്ണന്റെ പടം വലിച്ചു കളഞ്ഞതില്‍ പിന്നെ ഉണ്ടായ വിഷമം മുഴുവന്‍ കൃഷ്ണകുമാര്‍ ഇതോടെ തീര്ത്തു. വര്‍ഷങ്ങളായി ഞങ്ങള്‍ എല്ലാരും അതെ വഴി പടി ചവിട്ടി കയറി വരുന്ന ഓഫീസ്. ആരും, ഒരു കുഞ്ഞു പോലും ഇതു വരെ വീണിട്ടില്ല. തട്ടി വീഴാന്‍ അവിടെ പടിയോ ഒന്നും തന്നെ ഇല്ല. മുഴുവന്‍ മൊസൈക് tiles. പിന്നെ ഇതെങ്ങനെ സംഭവിച്ചു? എന്തായാലും അന്നത്തെയോടെ ഇബ്രാഹിം സാറിന് എന്നെക്കുമായിട്ടു ഒരു വട്ടപ്പെരു വീണു..'എന്റെ അള്ളോ..കൃഷ്ണാ..'

കണ്ടില്ലേ കൃഷ്ണന്‍റെ ശക്തി എന്ന് ഉറച്ചു വിശസിക്കുന്നു ഇപ്പോഴും കൃഷ്ണകുമാര്‍.

7 comments:

നിറങ്ങള്‍..colors said...

krishna krishna raksha..

mayilppeeli said...

കൃഷ്ണന്‍ വീഴ്ത്തിയതായാലും, കൃഷ്ണനെ ചവറ്റുകുട്ടയിലിട്ടതിന്‌ അള്ളാഹു ശിക്ഷിച്ചതായാലും സംഭവം രസകരം തന്നെ....ഇങ്ങനെയുള്ള രംഗങ്ങളൊക്കെ കണ്‌ടാല്‍ ചിരിയടക്കിപ്പിടിയ്ക്കാന്‍ രാധയ്ക്കു കഴിയുന്നുവെങ്കില്‍ അതു വളരെ നല്ല കാര്യമാണ്‌..... എന്റെ കാര്യം തിരിച്ചാണ്‌.....ഓഫിസിലൊക്കെ ഇതുപോലെ വല്ല കാര്യവും വന്നാല്‍ ഞാനുടനെ സ്ഥലം കാലിയാക്കും..... അനവസരത്തില്‍ ചിരിയ്ക്കുന്നത്‌ ആരും കാണാതിരിയ്ക്കാന്‍..... ഇബ്രാഹീം സാറിനു കിട്ടിയ പേരും കൊള്ളാം......

ബഷീർ said...

ഫയങ്കരം

raadha said...

@നിറങ്ങള്‍ :) :)അതെ കൃഷ്ണന്‍ മാത്രേ ഉള്ളു രക്ഷിക്കാനും ശിക്ഷിക്കാനും ..:P

@മയില്‍‌പീലി :) കൃഷ്ണനെ ചവറ്റുകുട്ടയിലിട്ടതിന്‌ അള്ളാഹു ശിക്ഷിച്ചത്...ആ പ്രയോഗം കലക്കി... ഉം..ഇപ്പൊ ചിരി വരുമ്പോ കരയാനും, കരച്ചില്‍ വരുമ്പോ ചിരിക്കാനും പഠിച്ചു...

@ബഷീര്‍ :) വന്നതിനും കമന്റ് ഇട്ടതിനും ഫയങ്ങര നന്ദി!!!

Jayasree Lakshmy Kumar said...

ഹ ഹ. കൊള്ളാം
‘എല്ലാം നീയേ.......’

ശ്രീ said...

ദൈവങ്ങള്‍ക്കെവിടെ പ്രതികാരം?

പാവം സാര്‍!

raadha said...

@lakshmy :) :)ellam krishna krupa!!


@sree :) daivangale patti ariyanjitta..avaralle valiya pullikal..puranangal vayichittille? :p