Wednesday, December 31, 2008

പോയ വര്‍ഷം


കടന്നു പോയ വര്‍ഷത്തിന്റെ കണക്കെടുപ്പ് ദിവസം..സന്ങടങ്ങളും സന്തോഷവും തമ്മില്‍ തട്ടിച്ചു നോക്കുമ്പൊ സന്തോഷം മുന്നില്‍ നിന്ന വര്‍ഷം.നഷ്ടങ്ങള്‍ ഒരു പാടുണ്ട്..എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു..എന്നാലും എല്ലാം നല്ലതിന് എന്ന ഒരു ആശ്വാസം തരുന്നു ആ വിട പറയലും.


പൊള്ളയായ സൌഹൃദങ്ങളെ തിരിച്ചറിഞ്ഞ വര്ഷം കൂടെ ആയിരുന്നു അത്. അത് പോലെ തന്നെ ഞാന്‍ അറിയാതെ എന്റെ കൂടെ നടന്ന കുറെ നല്ല മനസ്സുകളെയും കണ്ടു വിസ്മയിച്ച ഒരു വര്‍ഷം കൂടെ ആണ് കടന്നു പോയത്.


ഇതു വരെ ചെയ്യാത്ത പല കാര്യങ്ങളും ചെയ്ത ഒരു വര്‍ഷം. അതിലൊന്ന് ഈ ബ്ലോഗ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു സ്വന്തം വ്യക്തിത്വം ഇല്ലാതെ ആയിപോവുമോ എന്ന ഭയത്തില്‍ നിന്നുമാണ്‌ ഈ ബ്ലോഗ് ഉണ്ടായത്. ഇവിടെ എങ്ങിലും എനിക്ക് മൂടുപടം ഇല്ലാതെ, മുഖം മൂടിയില്ലാതെ നില്ക്കാന്‍ പറ്റുമെന്ന് കണ്ടു പിടിച്ച വര്‍ഷം.


എന്നെ കാത്തു വരാനിരിക്കുന്നത് എന്തെന്നറിയില്ല. നല്ലത് വന്നാല്‍ അതില്‍ അഹമ്കരിക്കാതെ ഇരിക്കാനും, ചീത്ത വന്നാല്‍ അതില്‍ നല്ലത് കണ്ടെത്തുവാനും എനിക്ക് കഴിയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു..


എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ നേരുന്നു!!!

17 comments:

നിറങ്ങള്‍..colors said...

വല്യ ഫിലോസോഫേര്‍ ഒക്കെ ആയല്ലോ ..
പുതിയ വര്‍ഷം നന്മയുടെതും സന്തോഷതിന്റെതും ആവട്ടെ ..

കോറോത്ത് said...

Happy and prosperous new year.. :)

കാസിം തങ്ങള്‍ said...

നന്മകളുടേയും സന്തോഷങ്ങളുടേതുമാകട്ടെ പുതു വര്‍ഷം. ഹൃദ്യമായ നവവത്സരാശംസകള്‍

raadha said...

@നിറങ്ങള്‍ :) :) ഞാന്‍ പണ്ടേ ഇങ്ങനെ ഒക്കെ തന്നെ അല്ലെ? സന്തോഷം നിറഞ്ഞ നവ വല്സരം ആശംസിക്കുന്നു.

@കോറോത്ത് :) :) നന്ദി!! നന്മകള്‍ നിറഞ്ഞ നവവല്സരം ആശംസിക്കുന്നു.

@കാസിം തങ്ങള്‍ :) :) വളരെ അധികം നന്ദി !! തിരിച്ചും നന്മകള്‍ നേരുന്നു..

mayilppeeli said...

രാധാ....

യാത്രയൊക്കെ സുഖമായിരുന്നുവോ.....

പോയ വര്‍ഷത്തിലേ നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള കണക്കെടുപ്പില്‍ നേട്ടങ്ങള്‍ക്കു മുന്‍തൂക്കമായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌......ഈ പുതുവര്‍ഷത്തിലും ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളിലും എല്ലാ നന്മകളും സൗഭാഗ്യങ്ങളും രാധയ്ക്കുണ്ടാവട്ടേയെന്നു പ്രാര്‍ത്‌ഥിയ്ക്കുന്നു....രാധയുടെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടേ.....

നവവല്‍സരാശംസകള്‍......

raadha said...

@മയില്‍‌പീലി :) :) യാത്ര ഒക്കെ സുഖം ആയിരുന്നു . ഇവിടെന്നു പോവുമ്പോള്‍ തന്നെ എനിക്ക് ചെറിയ ജലദോഷം ഉണ്ടായിരുന്നു. ഡല്‍ഹിയിലെ തണുപ്പില്‍ അത് കൂടി. ദാ, ഇതു വരെ ഓഫീസില്‍ പോയിട്ടില്ല.. :) വളരെ വളരെ നല്ല ഒരു പുതു വര്‍ഷം നേരുന്നു.. ഇതിന്റെ കൂടെ ഇട്ട പൂക്കള്‍ ഡല്‍ഹിയില്‍ വെച്ചു ഞങ്ങള്‍ എടുത്തതാണ്..മനസ്സിലായോ?

raadha said...

@മയില്‍‌പീലി..എന്തെ പുതിയ പോസ്റ്റ് ഇതു വരേ ഇടാത്തത്?

ഒറ്റയാന്‍ said...

ആഹ്ലാദം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു.

Sureshkumar Punjhayil said...

Mangalashamsakal...!!!

അപരിചിത said...

happy new year!

njan ivdokke thanne undu ketto..anganonum alelum pokaan patillalo ;)

nice pic!

i hope u r doing gud...take care!
:)

Anonymous said...

"മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു സ്വന്തം വ്യക്തിത്വം ഇല്ലാതെ ആയിപോവുമോ എന്ന ഭയത്തില്‍ നിന്നുമാണ്‌ ഈ ബ്ലോഗ് ഉണ്ടായത്" joke of the year


"ഇവിടെ എങ്ങിലും എനിക്ക് മൂടുപടം ഇല്ലാതെ, മുഖം മൂടിയില്ലാതെ നില്ക്കാന്‍ പറ്റുമെന്ന് കണ്ടു പിടിച്ച വര്‍ഷം"
ee paranjathu sathyam

ശ്രീ said...

2009 ല്‍ നല്ല സൌഹൃദങ്ങള്‍ കണ്ടെത്താനാകട്ടെ.

raadha said...

@ഒറ്റയാന്‍ :) തിരിച്ചും അങ്ങനെ തന്നെ ആശംസിക്കുന്നു!!

@സുരേഷ് :) നന്ദി!!

@അനോണി :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി!! ഇനിയും വരുമ്പോള്‍ പേരു വെക്കാന്‍ മറക്കല്ലേ..അല്ലേല്‍ ഞാന്‍ മിണ്ടില്ല!!

@ശ്രീ :) നന്ദി!!

raadha said...

@dreamy :) ;)

മുന്നൂറാന്‍ said...

നല്ലതു മാത്രമേ വരൂ...

പാറുക്കുട്ടി said...

പുതുവത്സരാശംസകൾ!

raadha said...

@മുന്നൂറാന്‍ :) സന്തോഷമായി..ആ നാവു പൊന്നായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!!

@പാറുക്കുട്ടി :) ആശംസകള്‍ക്ക് നന്ദി. തിരിച്ചും നേരുന്നു!!