Tuesday, September 9, 2008

ഓണം വന്നു ...

അങ്ങനെ വീണ്ടും ഓണം വന്നെത്തി . മക്കള്‍ക്ക്‌ 10 ദിവസം സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷം. എനിക്ക് 4 ദിവസം അടുപ്പിച്ചു അവധി കിട്ടിയതിന്റെ സന്തോഷം. എന്റെ പാവം ഭര്‍ത്താവിനു മാത്രം ഒരു ദിവസം അവധി. അതും തിരുവോണത്തിന് മാത്രം. അത് കൊണ്ടു അദ്ദേഹം ധൈര്യമായിട്ട് ശനിയാഴ്ച ലീവ് കൊടുത്തു, അപ്പൊ കിട്ടി 3 ദിവസം അവധി.

എപ്പോഴും ഓണത്തിന് രണ്ടാഴ്ച മുന്നേ ഞങ്ങള്‍ പ്ലാന്‍ ഇടും , ഇത്തവണ എവിടെക്കാണ്‌ എന്ന്. എന്‍റെ അമ്മ മരിച്ചത് കൊണ്ടു എന്‍റെ വീട്ടില്‍ ഇത്തവണ ഓണം ഇല്ല . കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ എന്‍റെ ചേച്ചിയുടെ വീട്ടിലാണ്‌ ഓണത്തിന് പോയത്. ഇവിടന്നു ഞങ്ങള്‍ എല്ലാവര്ക്കും സദ്യ ഓര്‍ഡര്‍ ചെയ്തു പാര്‍സല്‍ ആയിട്ട് വാങ്ങി അവിടെ കൊണ്ടു പോയി എല്ലാരും കൂടെ ഇരുന്നു കഴിച്ചു. വിളംബാനുള്ള വാഴയില മുതല്‍ ഉപ്പു വരെ കിട്ടും.:P അപ്പൊ പിന്നെ TV കാണാനും , കുട്ടികളുടെ കൂടെ കളിക്കാനും , വീട്ടുവിശേഷങ്ങളും , നാട്ടുവിശേഷങ്ങളും ഒക്കെ പങ്കു വെക്കാനും ഒക്കെ ഇഷ്ടം പോലെ സമയം !! അല്ലെങ്കില്‍ ആരൊക്കെ സഹായിക്കാന്‍ ഉണ്ടായാലും എനിക്കും ചേച്ചിക്കും അടുക്കളയില്‍ നിന്നു കയറാന്‍ പറ്റില്ല. ഈയിടെ കണ്ടു പിടിച്ച വിദ്യ ആണ് ഇത് . സൂത്രം പഠിച്ചിട്ടോ എന്തോ ഇത്തവണയും ചേച്ചി വിളിച്ചു, “നീ കുട്ടികളെയും കൊണ്ടു വാ” എന്ന്.

പക്ഷെ ഇത്തവണ ഞങ്ങള്‍ എല്ലാരും കൂടെ ഭര്‍ത്താവിന്റെ തറവാട്ടില്‍ കൂടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് . അവിടെ ഈ കളി പറ്റില്ല. എന്നാലും എനിക്ക് അവിടത്തെ ബഹളം ആണ് ഇഷ്ടം. TV യുടെ പരിസരത്തേക്കു അടുക്കാന്‍ പറ്റില്ല അന്നത്തെ ദിവസം . എല്ലാരും കൂടെ ഇരുന്നു കഷണം അരിയലും , വിശേഷം പറയലും ബഹു കേമം തന്നെ ആവും . ഭര്‍ത്താവിന്റെ രണ്ടു ചേച്ചിമാര്‍ , രണ്ടു അനിയന്മാര്‍ സകുടുംബം കാണും അവിടെ. പിള്ളേര്‍ക്ക് കളിയുടെ പൂരം തന്നെ ആവും. ഓണപ്പരീക്ഷക്കു പഠിച്ചതിന്റെ ക്ഷീണം മുഴുവന്‍ ഇവിടെ അവര്‍ തീര്‍ക്കും . എനിക്ക് നാട്ടില്‍ ചെന്നാല്‍ മക്കളുടെ ഒരു കാര്യവും അന്വേഷിക്കേണ്ടി വരില്ല, അവര്‍ അവിടെ പറമ്പിലെ പണിക്കരുടെ ഒപ്പം എവിടെ എന്ങിലും തെണ്ടി നടക്കുന്നുണ്ടാവും . വിശപ്പ്‌ പോലും കാണില്ല . പറമ്പിലൊക്കെ കയറി ഇറങ്ങി, പേരക്കയും , ചാമ്പക്കയും , കൊക്കോ കായും ഒക്കെ തിന്നു വയറു നിറയ്ക്കും . എനിക്ക് ആദ്യം പേടി ആയിരുന്നു, വയറു വേദന വല്ലതും വരുമോ എന്ന്. എവിടെ, അവര്‍ക്ക് ഒരു പ്രശ്നവും ഇതു വരെ ഉണ്ടായിട്ടില്ല
വീടിന്റെ അടുത്തു തന്നെ ഒരു അരുവി ഉണ്ടു. ഉച്ചക്ക് ശേഷം എല്ലാരും കൂടെ അവിടെ പോവും . കുട്ടികളും ആണുങ്ങളും അവിടെ കുളിക്കും . വെള്ളത്തില്‍ കാലിട്ടിരുന്നാല്‍ ഒരു പാടു കൊച്ചു കൊച്ചു മീനുകള്‍ വന്നു കാലില്‍ കൊത്തും !! ഒരു പാടു ഒരു പാടു ഇഷ്ടം ആണ് എനിക്ക് അവിടെ പോവാനും താമസിക്കാനും . രാത്രി കിടന്നുറങ്ങാന്‍ ഫാന്‍ വേണ്ട. ഒറ്റ കൊതുക് പോലും നമ്മളെ കടിക്കില്ല . കൊച്ചിക്കാരിയായ എനിക്ക് ഇതില്‍ പരം സന്തോഷം വേറെ എന്താ വേണ്ടേ? രാവിലെ എണീക്കുമ്പോ നല്ല തണുപ്പാണ് അവിടെ, ഇലകളില്‍ ഒക്കെ മഞ്ഞു തുള്ളികള്‍ കാണും..
ഓ , എനിക്ക് അവിടേക്ക് എത്താന്‍ തിരക്കായി . ഈശ്വര , ഓണത്തിനെപറ്റി ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ ? അല്ലേലും ഈ കൂട്ടുചേരല്‍ തന്നെ അല്ലെ നമുക്കൊക്കെ ഓണം?? ഓണം ഒരു കാരണം മാത്രം.
എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഒരുമയുടെ ഓണം ആശംസിക്കുന്നു !!


11 comments:

Cartoonist Gireesh vengara said...

എന്റെ ഓണം കാര്‍ട്ടൂണ്‍ ഉടന്‍ വരുന്നു

raadha said...

@ gireesh വരട്ടെ :) എല്ലാ ഭാവുകങ്ങളും നേരുന്നു.

നിറങ്ങള്‍..colors said...

shariyaanu oru othu cheralalle onathinte rasam..
adacha muriyil ..parcel onasadhyam tvyu mayi..athinu enthu rasamanullath..

ശ്രീ said...

ശരിയാണ്. എല്ലാവരും ഒരുമിച്ചു ചേരുന്നതാണ് യഥാര്‍ത്ഥ ഓണം.

ഓണാശംസകള്‍!

PIN said...

ഒത്തുചേരൽ ആണല്ലോ ആഘോഷങ്ങൾക്ക്‌ അർത്ഥം നൽകുന്നത്‌. അല്ലാതെ ഒറ്റയ്ക്ക്‌ എന്ത്‌ ആഘോഷം..

ഓണാശംസകൾ...

raadha said...

@nirangal :)
athe..athu kondu thanne ithavana onam oru santhosham tharunna karyamanu.

@ശ്രീ :) ഓണശംസകള്‍ക്ക് നന്ദി !!

@pin :) ഒറ്റക്കുള്ള ആഘോഷങ്ങള്‍ ബോര്‍ തന്നെ. ഓണശംസകള്‍ക്ക് നന്ദി !!

sv said...

ഓണാശംസകള്‍..

Flash said...

ഇന്നത്തെ മാറിയ സാഹചര്യത്തില്‍ , ഇന്‍സ്റ്റന്റ് ഓണം കിറ്റുകള്‍ ഒരു ആവശ്യകത തന്നെ ആയി മാറുകയാണ്. കാലത്തിനനുസരിച്ച് നമ്മളും മാറുക , അത്ര തന്നെ ! . അത് എന്ത് തന്നെ ആയാലും , മറ്റു കുടുംബാങ്ങങ്ങളോട് കൂടെ ഒത്തു ചേരാനുള്ള ഒരു അവസരം കൂടിയാണ് ഓണം.
ആ അവസരം എല്ലാരും നന്നായി വിനിയോഗിക്കുക :). രാധക്കും രാധയുടെ കുടുംബത്തിനും , പിന്നെ ലോകത്തുള്ള എല്ലാ കേരളീയര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ .

raadha said...

@sv :)ആശംസകള്‍ക്ക് നന്ദി !

@flash :) thnx a lot

raadha said...

@mullappoovu :) :)

അപരിചിത said...

belated onam wishes...
hope u had a gr8 time with ur loved ones!

:)