Monday, September 15, 2008

ഫീലിംഗ് ബ്ലൂ...
എന്റെ മനസ്സില്‍ ഒരു കനല്‍ വീണു..
ഉള്ളം ചുട്ടു പഴുപ്പിക്കുന്ന കനല്‍...
എന്നെ എല്ലാ നിമിഷവും ..
നീറ്റി കൊണ്ടിരിക്കുന്ന കനല്‍..


ഉറയുന്ന കണ്ണീരു പൊഴിക്കാനാവാതെ
നീറുന്ന കണ്ണുകള്‍ ..
നെഞ്ച് പൊടിയുന്ന വേദന
ദീര്ഗ നിശ്വാസമായി പുറത്തു വരുന്നു..
ഇന്നിനി എനിക്കൊന്നിനും വയ്യ..


ആരെങ്ങിലും ഈ കനലിനെ മൂടുന്ന
ചാരം ഒന്നൂതിക്കളഞ്ഞിരുന്നെങ്ങില്‍ ..
ഒരു ഇളം കാറ്റെങ്ങിലും
ഇതു വഴി വന്നിരുന്നെങ്ങില്‍ ..


കത്തട്ടെ , തീ ആളി ആളി..
ദഹിക്കട്ടെ , എല്ലാം ചാരമാവട്ടെ ..
മറഞ്ഞു പോകട്ടെ ..എന്നേക്കുമായി ..
എന്‍റെ ദേഹിയുടെ കൂടെ എന്‍റെ സ്വപ്നങ്ങളും ..

10 comments:

നരിക്കുന്നൻ said...

നല്ല വരികൾ.
പക്ഷേ, ഫീലിംഗ് റെഡ്ന്ന് തലക്കെട്ട് തിരുത്താമായിരുന്നു. വരികളിൽ കനലിന്റെ ചൂട്.

PIN said...

നല്ല വരികൾ ആശംസകൾ...

എല്ലാം ചാരമായാലും...ആ ചാരത്തിൽ നിന്നും ഒരു ഫിനക്സ്‌ പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കണം.... എന്നിട്ട്‌ പൊടിയുന്ന ആ നെഞ്ചിൽ കയ്കൾ വെച്ചിട്ട്‌, നീറുന്ന ആകണ്ണുകൾ കൊണ്ട്‌ ഉറ്റ്നോക്കി, കനൽപോലെ എരിയുന്ന ആ ജീവിതത്തോട്‌ വിളിച്ച്‌ പറയണം.... നിനക്ക്‌ എന്നെ തോൽപിക്കാൻ ആവില്ലാ എന്ന്...

നിറങ്ങള്‍..colors said...

ayyo..pollunnu..
oru mazha ..peythozhiyatte
oru thalirkattu .. thazhukatte..

dreamy eyes/അപരിചിത said...

വായിക്കുമ്പോള്‍ എവിടെ ഒക്കെയോ പൊള്ളുന്നു
എല്ലാ വേദനകള്‍ക്കും ഒടുവില്‍ ഒരു നന്മ കാണും...
നല്ല വരികള്‍
:(

come out of ur blues!

/. .\

dreamy eyes/അപരിചിത said...

feeling blueee
feeling blueee
my heart says
cant be
cant be
trueee

;)

raadha said...

@നരിക്കുന്നം :)
ചൂടു തരുന്ന തീയിനു നീലനിറവും കാണാറില്ലേ?

@പിന്‍ :)
ആശംസകള്‍ക്ക് നന്ദി. ഞാന്‍ എപ്പോഴേ ഉണര്ന്നെനീട്ടു കഴിഞ്ഞു ..

@colors :) athe oru nalla mazha peyyatte.

@dreamy eyes :)thanks.
yeah wot u said is true..now feeling pink, feeling pink.

Flash said...

ഓണം ആഖോഷിക്കാന്‍ നാട്ടിലേക്ക് പോയ ആള്‍ക്ക് ഇതെന്തു പറ്റി? ആ നിശാ സഞ്ചാരി വന്നു പേടിപ്പിച്ചോ? നാട്ടിലെ ഓണത്തിനെ പറ്റിയുള്ള ,രാധയുടെ വിവരണം കാത്തിരുന്ന ഞങ്ങള്‍ മറ്റെന്തൊക്കെയോ ആണല്ലോ കേള്‍ക്കുന്നത് ! :( .

"ഉള്ളം ചുട്ടു പഴുപ്പിക്കുന്ന " ആ കനലിനെ എങ്ങനെയും കേടുത്തിയെ മതിയാകൂ . അല്ലെങ്കില്‍ അത് അവിടെ കിടന്ന് വളര്‍ന്നു , ഒരു വലിയ അഗ്നികുന്ടം ആയി രൂപാന്തരം പ്രാപിച്ച് , രാധയെ തന്നെ ചാമ്പല്‍ ആക്കി മാറ്റും. അത് ഒരിക്കലും അനുവദിച്ചു കൂടാ.

രാധ വിശ്വസിക്കുന്നതും ,രാധയെ സ്നേഹിക്കുകയും,മനസിലാക്കുകയും ചെയ്യുന്ന കുറച്ചു സുഹൃത്തുക്കള്‍ എങ്കിലും രാധക്ക് കാണില്ലേ? അവരില്‍ ആരോടേലും മനസുതുറന്നു ഒന്ന് സംസാരിച്ചാല്‍ തന്നെ ,നല്ല ഒരു പരിധിവരെ "ഉള്ളം ചുട്ടു പഴുപ്പിക്കുന്ന " കനലിനെ കെടുത്താന്‍ പറ്റുമായിരുന്നില്ലേ ? .അതെന്തുതന്നെയും ആയിക്കൊള്ളട്ടെ , ഇപ്പോള്‍ ആ കനലിന്റെ ചൂട് നന്നായി കുറഞ്ഞുകാണുമെന്നു ഞാന്‍ കരുതുന്നു . അല്ലെങ്കിലും, കാലത്തിനു മായ്ക്കാന്‍ പറ്റാത്തതായ ഒരു മുറിവും ഇല്ലല്ലോ ? :-) .

മുരളിക... said...

കത്തട്ടെ , തീ ആളി ആളി..
ദഹിക്കട്ടെ , എല്ലാം ചാരമാവട്ടെ ..
മറഞ്ഞു പോകട്ടെ ..എന്നേക്കുമായി ..
എന്‍റെ ദേഹിയുടെ കൂടെ എന്‍റെ സ്വപ്നങ്ങളും ..


എന്താ ഇത്?? വിരഹമോ? വേദനയ്ക്ക് കാരണമെന്ത്??? കൊള്ളുന്ന വരികള്‍. കൊണ്ടു കയറുന്ന വരികള്‍.. ഭാവുകങ്ങള്‍..
മുരളിക.

raadha said...

@ഫ്ലാഷ് :) നന്ദിയുണ്ട് ആശ്വാസം നല്കിയ കമന്റിനു. ഓണവിശേഷങ്ങള്‍ വരുന്നുണ്ട്..കാത്തിരിക്കുക. കനലിനു മീതെ ഇപ്പൊ മഴ പെയ്യുന്നുണ്ട്.. വേനല്‍ കാലത്ത് എപ്പോഴോ എഴുതിപോയ ഒരു കവിതയാ.. :)

raadha said...

@മുരളിക :) ഹാ ഹാ ഇതെന്തു ചോദ്യം? കൃഷ്ണന്റെ മുരളികക്ക് പോലും അറിയില്ലേ രാധയുടെ വിരഹവേദന? എങ്കില്‍ പറഞ്ഞിട്ട് കാര്യം ഇല്ല !!