Friday, December 23, 2011

സോദോം


ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് രാവിലെ മുതല്‍ ഒരു കഥ മനസ്സില്‍ കിടന്നു കറങ്ങുന്നു എന്ന മുഖവുരയോടെ ഒരു കഥ അയച്ചു തന്നു. കഥയുടെ തലേക്കെട്ടും എന്റെ പോസ്റ്റിന്റെ തലേക്കെട്ടും സെയിം സെയിം. കഥ ഇവിടെ അങ്ങനെ തന്നെ പകര്‍ത്തുന്നു..



"പുറത്തു ഇത് വരെ കേള്‍ക്കാത്ത ആരവം മുഴങ്ങി ഉയര്‍ന്നു കൊണ്ടിരുന്നു ..
മദ്യവും രക്തവും കൂടിച്ചേര്‍ന്ന ഗന്ധം ..രാത്രി മുഖം മറച്ചു വലിച്ച് കീറിയ രൂപങ്ങള്‍ ..അച്ഛന്‍ ,ചേട്ടന്‍, അദ്ധ്യാപകന്‍ ...പിന്നെ ....
വാതിലിനു പുറത്തു കിഴക്കന്‍ മലകളെ കീഴടക്കി എല്ലാ ആക്രോശങ്ങളെയും കരച്ചിലുകളേയും പറിച്ചെടുത്ത് ഒരു വലിയ കറുത്ത തിര ഇരച്ചു വന്നു .
അതിലേക്കു ചേരാന്‍ ചിറകുള്ള ഒരു കണ്ണുനീര്‍ തുള്ളി പോലെ അവള്‍ കൈകള്‍ വിരിച്ചു ...."

കഥ എന്തെങ്കിലും മനസ്സിലായോ? നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വായിക്കണം ട്ടോ.

ഞാന്‍ മറുപടി എഴുതി...ഇങ്ങനെ..

"അപ്പോള്‍ ദൈവം ദൂതന്മാരെ അയച്ചു ...10 പേരെ കണ്ടെത്തുക, 5 പേരെ .., 3 പേരെ ...
ഒരാളെ എങ്കിലും.....!!!
ഒരു പക്ഷെ ആ ഒരാള്‍ കാരണം മുല്ലപ്പെരിയാര്‍ ഡാം നമ്മളിലേക്ക് ഇരച്ചു വരില്ല ..

(സ്വയം നന്നായില്ലെങ്കിലും, മറ്റാരെങ്കിലും ...ഒരാളെങ്കിലും നന്നായാല്‍ മതി എന്ന് ഗുണപാഠം !!) "

അല്ല എന്തായി നമ്മുടെ അണക്കെട്ടിന്റെ കാര്യം? നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് നമ്മള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെ ബഹളമായിരുന്നു, ഹര്‍ത്താല്‍, മനുഷ്യച്ചങ്ങല, കത്തെഴുത്ത് മത്സരം, പത്തു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാരും എല്ലാം മറക്കും...സ്വന്തം തലയുടെ മുകളില്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രം ആത്മഗതം ചെയ്യും..പണ്ടേ പറഞ്ഞതല്ലേ?? പൊട്ടും പൊട്ടും എന്ന്. എതായാലും ഇത് വരെ ഡാം പൊട്ടിയിട്ടില്ലെങ്കിലും മറ്റൊരും ഡാം പൊട്ടി...daam999 !!

സമാധാനിക്കാം നമുക്ക്.. എന്തെങ്കിലുമൊക്കെ എവിടെ എങ്കിലും പൊട്ടുന്നുണ്ടല്ലോ എന്ന്.

ഇപ്പൊ പച്ചക്കറിക്ക് വില കൂടുമ്പോഴും, ചിക്കന് വില കൂടുമ്പോഴും ഒക്കെ നമ്മള്‍ പറയാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു...തമിഴ് നാട്ടിലെ പ്രശ്നം ആണെന്ന്.
സത്യത്തില്‍ തമിഴ് നാട്ടില്‍ അല്ലെല്ലോ പ്രശ്നം, നമ്മുടെ നാട്ടില്‍ അല്ലെ? ജീവനാണോ വെള്ളതിനാണോ കൂടുതല്‍ വില?

എന്തായാലും എന്നെങ്കിലും ഒരു ദിവസം മരിക്കണം, എന്നാല്‍ പിന്നെ എല്ലാര്ക്കും കൂടെ ഒരുമിച്ചു അങ്ങ് മരിക്കാം അല്ലെ? അതിനും വേണം ഒരു ഭാഗ്യം.

അടിക്കുറിപ്പ്: ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നു!!
ഡാം പൊട്ടിയില്ലെങ്കില്‍ വീണ്ടും കാണാം. എന്റെ മോള്‍ ക്രിസ്മസ് പരീക്ഷക്ക്‌ പഠിക്കുന്നതിനിടിയില്‍ എന്നോട് വന്നു രഹസ്യമായിട്ടു ചോദിച്ചു....അല്ല അമ്മെ, റിസള്‍ട്ട്‌ വരുന്നതിനു മുന്നേ ഡാം പൊട്ടില്ലേ? എന്ന്.

20 comments:

വിനുവേട്ടന്‍ said...

ഡാം പൊട്ടില്ല രാധാജി... ഡാം സുരക്ഷിതമാണെന്ന് തമിഴ്നാടും നമ്മുടെ എ.ജി.യും പറയുന്നത് ശ്രദ്ധിച്ചില്ലേ? ദേശീയ പാർട്ടികൾക്കും അക്കാര്യത്തിൽ യാതൊരു സംശയവുമില്ല... ഇതൊക്കെ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് അറിഞ്ഞുകൂടേ...?

ജീവി കരിവെള്ളൂർ said...

ഒരേ മനസ്സോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരേ മനസ്സോടെ(മരണ ഭീതിയോടെ ) മരിക്കാലോ! അതിനും വേണ്ടെ ഒരു ഭാഗ്യം !

ദേ വിനുവേട്ടനും പറഞ്ഞല്ലോ , ഇനിയിപ്പൊ എന്ത് പേടിക്കാനാ ...

Muralee Mukundan , ബിലാത്തിപട്ടണം said...

ആശങ്കകൽ അണപൊട്ടിയൊഴുകുയാണ് മുല്ലപ്പെരിയാറിന് മുമ്പേ ...
അതാണല്ലോ എല്ലാത്തിന്റേയും കാരണങ്ങൾ അല്ലേ രാധാജി

Sukanya said...

ഒരാളെയെങ്കിലും കണ്ടെത്തുക. "അത് ഞാന്‍ ആവേണ്ടല്ലോ, എത്ര ജനങ്ങളുണ്ട് ഈ നാട്ടില്‍ അതില്‍ ആരെങ്കിലും മതി" എന്ന് കരുതി ഓരോരുത്തരും അല്ലെ? നമുക്ക് ഈ കാര്യത്തില്‍ ഒരു മനസ്സാണ്.

Absar Mohamed : അബസ്വരങ്ങള്‍ said...

എന്റെ മോള്‍ ക്രിസ്മസ് പരീക്ഷക്ക്‌ പഠിക്കുന്നതിനിടിയില്‍ എന്നോട് വന്നു രഹസ്യമായിട്ടു ചോദിച്ചു....അല്ല അമ്മെ, റിസള്‍ട്ട്‌ വരുന്നതിനു മുന്നേ ഡാം പൊട്ടില്ലേ?


ഇപ്പോഴത്തെ കുട്ട്യോള്‍ക്ക് അങ്ങിനത്തെ ഒരു പ്രതീക്ഷയെങ്കിലും ഉണ്ട്....

നമ്മള്‍ പഠിക്കുന്ന കാലത്ത് പ്രതീക്ഷ നല്‍കാന്‍ ഒരു ഡാം പോലും ഉണ്ടായിരുന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു...:)

പട്ടേപ്പാടം റാംജി said...

എതായാലും ഇത് വരെ ഡാം പൊട്ടിയിട്ടില്ലെങ്കിലും മറ്റൊരും ഡാം പൊട്ടി...daam999 !!

എല്ലാം വാര്‍ത്തകള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന കാലം. അതിന്റെ പുതുമ കഴിയുന്നതോടെ വേറൊന്നിനെ തേടിപ്പോകുന്നു. അപ്പോഴും മനസ് വിങ്ങുന്നവര്‍ ഒന്നും ശ്രദ്ധിക്കാതെ ദൈവത്തെ വിളിക്കാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുന്നു!

നിറങ്ങള്‍..colors said...

Dam pottathirikkaatte
pratheeskshakal potti viriyatte

Wishing you aHappy Xmas and a Prosperous New Year

Sands | കരിങ്കല്ല് said...

മോളുടെ ചോദ്യം കലക്കി! :)

raadha said...

@വിനുവേട്ടന്‍ :) ഉം...മാദ്ധ്യമങ്ങള്‍ക്ക് എന്തായാലും ഭൂമി കുലുക്കം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ..ഈ പോക്ക് ജൂണ്‍ ജൂലായ്‌ മഴക്കാലം വരെയേ കാണുള്ളൂ...
ഞങ്ങളുടെ തലയ്ക്കു മേലെ വെള്ളം കയറി വരുമ്പോ ഒരു മെഴുതിരി കത്തിക്കണം കേട്ടോ.

@ജീവി :) ആ, അങ്ങനെ സമാധാനിക്കാം. വിനുവേട്ടന് വല്ല നാട്ടിലും ഇരുന്നു പറഞ്ഞാല്‍ പോരെ...!! ഇവിടെ അടുത്ത വീട്ടിലെ വാട്ടര്‍ ടാങ്ക് നിറഞ്ഞു താഴേക്ക്‌ വീഴുന്ന ശബ്ദം കേള്‍ക്കുമ്പോ പോലും ഒരു ഞെട്ടല്‍ ആണ്. അതേയ്, മരിക്കുമ്പോ നമ്മളൊക്കെ ഒരുമിച്ചുണ്ടാകും കേട്ടോ..

@മുരളിയേട്ടന്‍ :) ഉം, എതിര്‍ത്ത് നില്ക്കാന്‍ വയ്യാത്ത വലിയ വലിയ സംഭവങ്ങള്‍ വരുമ്പോ അതിനു തുനിയാതിരിക്കുക. ചുമ്മാ അങ്ങ് surrender ആയേക്കാം.

@സുകന്യ :) അതെ, അതെ, എത്ര കോടി ജനങ്ങള്‍ വേറെ ഉണ്ട് അല്ലെ?? :)

raadha said...

@absar :) അതേയ്, പഠിക്കുന്ന കാലത്ത് വേറെ ചില പ്രതീക്ഷകള്‍ ഒക്കെ നമുക്കുണ്ടായിരുന്നു...നാളെ ഏതേലും മന്ത്രി മരിക്കണേ, അല്ലേല്‍ പഠിപ്പിക്കാന്‍ വരുന്ന ടീച്ചര്‍ ന്റെ കാലൊടിഞ്ഞു പോകട്ടെ...എന്നൊക്കെ ആത്മാര്‍ഥമായി നമ്മളും പ്രാര്തിച്ചിട്ടില്ലേ?

@റാംജി :) സത്യം. ഇപ്പോഴും democlius ന്റെ തലയുടെ മുകളിലെ വാള് പോലെ ഒരെണ്ണം തലയ്ക്കു മുകളില്‍ ഉണ്ടെന്ന തോന്നലാണ്..എപ്പോ പൊട്ടും ന്നറിയില്ല. അല്ല, അറിഞ്ഞിട്ടു വിശേഷവും ഇല്ല. എവിടേക്കും ഓടി രക്ഷപ്പെടാനാവില്ലല്ലോ.

@നിറങ്ങള്‍ :) പുതുവല്സരാശംസകള്‍ക്ക് നന്ദി. അതെ, ഡാം പൊട്ടാതിരിക്കട്ടെ. ഉറപ്പുള്ള മറ്റൊരു ഡാം പണിയട്ടെ.

@sands :) ഇപ്പോഴത്തെ കുട്ടികള്‍ ഒക്കെ ഇങ്ങനെയാ... :)

പ്രേം I prem said...

ഡാം എന്തായാലും പരീക്ഷക്ക്‌ മുന്‍പേ പൊട്ടുമെന്ന പ്രതീക്ഷയില്‍ മകള്‍,

നമ്മള്‍ പഠിക്കുന്ന കാലത്ത് പ്രതീക്ഷ നല്‍കാന്‍ ഒരു ഡാം പോലും ഉണ്ടായിരുന്നില്ലല്ലോ എന്നുള്ള വിഷമം നമുക്കും

ഇതിനിടയില്‍ ക്രിസ്മസിന് പടക്കത്തിന് പകരം "ഡാം" പൊട്ടിച്ചു കളിക്കുന്ന രാധ ചേച്ചിയും .... അടുത്തവര്‍ഷം ഈ പേരില്‍ ഒരു പടക്കം ഇറങ്ങും.

അല്ല ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും ഈ വഴി വന്നാമാതിയോ...

ഈ വര്ഷം ക്രിസ്മസ് അപ്പൂപ്പന്‍ എന്താണ് പറഞ്ഞിട്ട് പോയത് .... എന്‍റെ അന്വേഷണം അറിയിയിച്ചിരുന്നല്ലോ ? കണ്ണൂരെത്തിയപ്പോള്‍ അപ്പൂപ്പന്‍ രാധാചെച്ചി സ്വന്തം കാര്യമേ പറഞ്ഞുള്ളൂ എന്ന് പറഞ്ഞിരുന്നു. സത്യാണോ ?

!! ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നു !!

വിനുവേട്ടന്‍ said...

രാധാജി... ഞാൻ മുകളിലിട്ട കമന്റ് സീരിയസ് ആയിട്ടാണെന്നാണോ വിചാരിച്ചത്? ഡാം സുരക്ഷിതമാണെന്ന് പറയുന്ന വിവരമില്ലാത്ത ജന്മങ്ങളെക്കുറിച്ച് എന്ത് പറയാൻ... ഇപ്പോഴിതാ സമരസമിതി നേതാവിനെ തന്നെ അവർ വിലയ്ക്കെടുത്തിരിക്കുന്നു...! അധികാര രാഷ്ട്രീയം കളിക്കുന്ന ഭരണാധികാരികളെയും പ്രതിപക്ഷത്തെയും തിരണ്ടി വാൽ കൊണ്ട് തല്ലിയോടിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്...

raadha said...

@പ്രേം :) നോക്കിക്കോ ഇനി ഇപ്പൊ ഡാം എന്ന പേരില്‍ സാരി വരും, വള ഇറങ്ങും, ചെരുപ്പ് ഇറങ്ങും, നമുക്ക് ഇതില്‍ കൂടുല്‍ എന്ത് വേണം?
ഒരു സത്യം അനിയനോട് പറയാലോ..നിങ്ങള്‍ ഒക്കെ ഇപ്പോഴും ഇത് വഴി കേറി ഇറങ്ങുന്നത് കൊണ്ട് മാത്രം ആണുട്ടോ ചേച്ചി ഇപ്പോഴും വല്ല കാലത്തും ഇതിലെ വരുന്നത്. സദയം ക്ഷമിക്കുക.
അത് ക്രിസ്മസ് അപ്പൂപ്പന്‍ നുണ പറഞ്ഞതല്ലേ, അത് വിശസിച്ചല്ലോ ..കഷ്ടം.

@വിനുവേട്ടന്‍ :) ഓ, സമാധാനം ആയി. വിനുവേട്ടന്‍ എങ്ങനെ രാഷ്ട്രീയക്കാരുടെ കൂടെ ചേര്‍ന്ന് എന്നാലോചിച്ചു പോയി ഞാന്‍. അപ്പൊ എനിക്ക് ഒരു മെഴുതിരി ഉറപ്പ്‌!!

തോന്ന്യവാസങ്ങള്‍ said...

എന്തായിത് ?? ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയോ ?? എന്തേ ഇത്രയും വലിയ ഗ്യാപ് ?

കുറച്ചു നാളുകള്‍ക് ശേഷം ഞാന്‍ വീണ്ടും തുടങ്ങീട്ടോ ...

ശ്രീ said...

എഴുത്ത് നിര്‍ത്തിയിരിയ്ക്കുകയാണോ...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good

VEERU said...

evidaa? kaananillallo..??

വരവൂരാൻ said...

Hi

സുധി അറയ്ക്കൽ said...

.പാവം വിനുവേട്ടനൊരു തമാശ പോലും പറയാൻ മേലാതായല്ലോ!!!

എഴുത്ത്‌
തുടരട്ടെ
.

Anonymous said...

Great collection of indian porn videos gives you amazing opportunity to admire hotties from that country doing dirty things. They really love hot sex! Visit Here