Sunday, August 8, 2010

കര്‍ക്കിടകം

കര്‍ക്കിടകം രണ്ടാം തീയതി. ഞായറാഴ്ച. രാവിലെ പള്ളിയില്‍ പോയി വന്നു. എന്നെ സംബന്ധിച്ച് ഞായറാഴ്ച മറ്റെല്ലാ ദിവസങ്ങളിലും വെച്ച് തിരക്ക് പിടിച്ചതാണ്. പതിവിലും നേരത്തെ എഴുന്നെറ്റാലെ പള്ളിയില്‍ പോക്ക് നടക്കു. അന്നാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പോയി നോണ്‍ വെജ് മേടിക്കുന്നത്. അങ്ങനെ അടുക്കളയില്‍ ഏറ്റവും അധികം തിരക്കുള്ള ദിവസം.

പതിവ് പോലെ ഞങ്ങള്‍ രണ്ടും അടുക്കളയില്‍ ഉണ്ട്. മട്ടന്‍ മുറിക്കുന്ന തിരക്കില്‍ അദ്ദേഹം. ഞാന്‍ അതിന്റെ മറ്റു അനുസാരികള്‍ ചമയ്ക്കുന്നു. അപ്പോഴാണ് വിനാഗിരി പുതിയ കുപ്പിയില്‍ നിന്ന് എടുക്കേണ്ട ആവശ്യം വന്നത്. സാധാരണ എന്ത് പ്രയാസമുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും ഞാന്‍ അദ്ദേഹത്തിനെ കൊണ്ടേ ചെയ്യിക്കുക ആണ് പതിവ്.


അന്ന് തോന്നി, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന്. പുറത്തെ ചുവന്ന അടപ്പ് കത്തി കൊണ്ട് മുറിച്ചു നീക്കി. അപ്പോള്‍ അതിനകത്ത് മറ്റൊരു സീല്‍ കൂടെ. പണിപ്പെട്ടു കത്തി കൊണ്ട് അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചു. കത്തി പാളി ഇടതു കൈയ്യുടെ ചൂണ്ടു വിരലില്‍ അമര്‍ന്നു. കത്തി എല്ലില്‍ തട്ടി എന്നത് അപ്പൊ തന്നെ അറിഞ്ഞു. ചോര പ്രളയം. പിന്നെ കാറി കൂവി...അദ്ദേഹം ഓടി എത്തി.

മുറിവില്‍ അമര്‍ത്തി പിടിച്ചിട്ടും ചോര നില്‍ക്കുന്നില്ല. ചോര അങ്ങനെ പോവുന്നത് കണ്ടപ്പോ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. രണ്ടു ഗ്ലാസ്‌ വെള്ളം എന്നെ കൊണ്ട് കുടിപ്പിച്ചു. ഐസ് വെക്കാന്‍ വിരല്‍ എടുക്കുമ്പോള്‍ പിന്നെയും ചോര വരുന്നു. ഒടുവില്‍ ഒരു തുണി ചുറ്റി മുറുക്കി കെട്ടി കൈ അനക്കാതെ വെച്ചപ്പോ സംഗതി ക്ലീന്‍.

അല്‍പ നേരം റസ്റ്റ്‌ എടുത്തു വീണ്ടും അടുക്കളയില്‍ കയറാന്‍ ശ്രമിച്ചു. ഇടയ്ക്കു ഇളകുമ്പോള്‍
ചോര വരുന്നുണ്ട്. വലത്തേ കൈ കൊണ്ട് ഓരോന്ന് ചെയ്തു, പണി ഒതുങ്ങിയപ്പോ ഞാന്‍ പയ്യെ മുറിവ് അഴിച്ചു നോക്കി. അപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത്, വിരല്‍ വല്ലാതെ വളഞ്ഞു അകത്തേക്ക് ഇരിക്കുന്നു. പണ്ട് econimics പഠിച്ചപ്പോ
ഒരു 'kinked ' demand curve നെ കുറിച്ച് പഠിച്ചിരുന്നു. അത് പോലെ ആണ് എന്റെ വിരലിന്റെ ഇരുപ്പു. അതിയായ വേദനയും.

ഇനി ഡോക്ടര്‍ നെ കാണിച്ചില്ലെങ്കില്‍ ശരി ആവില്ല എന്നായപ്പോ ഇറങ്ങി. അപ്പോഴേക്കും വിരല്‍ ആകെ നീര് വെച്ച് വീങ്ങി. മുറിവ് ആഴത്തില്‍ ആയി പോയെന്നും ഞരമ്പ് മുറിഞ്ഞു എന്നും മനസ്സിലായി. വിരലിനു കമ്പ്ലീറ്റ്‌ റസ്റ്റ്‌ വിധിചു. ഒരാഴ്ച ഓഫീസില്‍ പോയില്ല. ഇപ്പൊ ഇതാ സംഭവം നടന്നിട്ട് മൂന്നാഴ്ച ആയിട്ടും, വിരല്‍ bandage ഇല്‍ തന്നെ. അതിനകം ഞാന്‍ മറ്റു വിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് ഈ പോസ്റ്റ്‌ ഇടാന്‍ പറ്റി.

ഇതിനിടയില്‍ ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ജൂലായില്‍ രണ്ടു വര്ഷം തികഞ്ഞു. വാര്‍ഷിക പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല...ഇനി ചിങ്ങത്തില്‍ എങ്കിലും എന്റെ വിരല്‍ സുഖമാകണേ എന്ന പ്രാര്‍ത്ഥനയോടെ...,

സസ്നേഹം,
രാധ

13 comments:

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

കർക്കിടകം ദുർഗ്ഗടമാണെന്ന് അറിയില്ലേ...
ബ്ലോഗ്ഗിൽ രണ്ട് വർഷം....പിച്ചവെച്ചു നടക്കുന്ന കാലം....അത് കഴിഞ്ഞു കേട്ടൊ ഗീതാജി.

ഇനി ഓടിക്കളിക്കണം....ചാടിക്കളിക്കണം....!

അതുകൊണ്ട് ഭാവിബ്ലോഗ്ഗിങ്ങിന് എല്ലാവിധ ഭാവുകങ്ങളും,ഒപ്പം പിറന്നാൾ ആശംസകളും അർപ്പിച്ചുകൊള്ളുന്നൂ ...

ജീവി കരിവെള്ളൂര്‍ said...

:( അപ്പോഴേ പറഞ്ഞില്ലേ ചെയ്യണ്ടാ ചെയ്യണ്ടാന്ന് ..

Sands | കരിങ്കല്ല് said...

.

നിറങ്ങള്‍..colors said...

oru viralile cheriya ashradha.. murivundaakkiya prashnam enthellam vidhathilaanu badhikkunnath ennu nokku..
viralukal pettennu shariyavatte kooduthal postukal varatte..
all the best

കണ്ണനുണ്ണി said...

സാരമില്ല ..ഓണത്തിന് മുന്‍പ് ശരിയാവും ട്ടോ...

പുസ്തകപുഴു said...

എത്രയും പെട്ടന്ന് സുഖമാവട്ടെ !

Rare Rose said...

മുറിവൊക്കെ വേഗം ശരിയാവട്ടെ ട്ടോ..
രണ്ടു വയസ്സുകാരി ബ്ലോഗാവയ്ക്ക് എന്റെ വകേം പിറന്നാളാശംസകള്‍..

ഗോപീകൃഷ്ണ൯.വി.ജി said...

മുറിവു പറ്റിയ ആഇനെക്കാള്‍ വേദനിക്കുന്നു ഈ വിവരണം വായിക്കുമ്പോള്‍ . ഓണത്തിന് മുന്‍പ് മുറിവ് ഭേദമാകാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.

നിധീഷ് said...

മുറിവ് പെട്ടന്നു മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

വരയും വരിയും : സിബു നൂറനാട് said...

അറിയാന്‍ വയ്യാത്ത പണിക്കു പോകണമായിരുന്നോ..?! മുറിവ് പെട്ടെന്ന് ഭേദമാകട്ടെ..
ഓണാശംസകള്‍.

raadha said...

@ബിലാത്തിപട്ട്നം :) അതെ, രണ്ടു വര്‍ഷമായി..എത്ര എളുപ്പം. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി ട്ടോ.

@ജീവി :) ശരിയാ..ആ മുറിവ് ഇപ്പോഴും എന്നെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു... മൂത്തവര്‍ പറഞ്ഞാല്‍ കേള്‍ക്കണം അല്ലെ?

@sands :) ഈ തിരിച്ചു വരവില്‍ സന്തോഷം ട്ടോ.

@നിറങ്ങള്‍ :) തീര്‍ച്ചയായും. ആശംസകള്‍ക്ക് നന്ദി ട്ടോ.

@കണ്ണനുണ്ണി :) ഓണത്തിന് മുന്നേ ശരിയാവില്ല. ഇപ്പോള്‍ എന്റെ വിരല്‍ സ്പ്ലിന്റ്റ് പ്ലാസ്റെറില്‍ ആണ്. ഓണം കഴിഞ്ഞേ മാറ്റൂ. :-(

raadha said...

@പുസ്തക പുഴു :) ഇതിലെ ഉള്ള ആദ്യ വരവിനു സ്വാഗതം. ആറ് ആഴ്ചത്തെ treatment ആണ് വിധിച്ചിരിക്കുന്നത്..കാത്തിരുന്നേ പറ്റൂ..

@റോസ് കുട്ടി :) സന്തോഷമുണ്ട് ട്ടോ. ഒരു വിരല്‍ ഇല്ലാതെയും ജീവിക്കാം എന്നാ പുതിയ പാഠം പഠിച്ചു കൊണ്ടിരിക്കുക ആണ്.

@ഗോപീകൃഷ്ണന്‍ :) കൃഷ്ണന്റെ പ്രാര്‍ത്ഥന ഫലിച്ചില്ലാന്ന തോന്നുന്നത്...എന്റെ വിരല്‍ ഇപ്പോഴും പ്ലാസ്റെരില്‍ തന്നെ. ഈ വരവിനും കമന്റിനും നന്ദി ട്ടോ.

@നിധീഷ് :) നൂറായിരം നന്ദി ട്ടോ.

@സിബി :) പിന്നെ, ഒരു കുപ്പിയുടെ അടപ്പ് തുറക്കാന്‍ ഇത്രക്കുണ്ടോ എന്ന എന്റെ അഹങ്കാരം ഇതോടെ തീര്‍ന്നു.!! ഒന്നശംസകള്‍ തിരിച്ചും നേരുന്നു.

ramanika said...

happy onam