Monday, March 8, 2010

നടത്തം

'എഴുന്നേല്‍ക്കൂ..' അദ്ദേഹം കുലുക്കി വിളിച്ചു.
'ഉം''ഉം. ഒരു 5 മിനിട്ട് കൂടി..' വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോള്‍ പറഞ്ഞു.
'എഴുന്നേല്‍ക്ക്..നീ ഇന്നലെ വാക്ക് തന്നതല്ലേ? സമയം 5 ആവാറായി' കണ്ണും തിരുമ്മി എഴുന്നേറ്റു മൊബൈലില്‍ നോക്കി. സമയം വെളുപ്പിന് 4. 50 . ശ്ശൊ കൊറച്ചു നേരം കൂടി കിടന്നുറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍..രാവിലെ കിടന്നുറങ്ങാന്‍ എന്ത് സുഖം ആണ്..കാലത്ത് 8 .30 ക്ക് ഓഫീസില്‍ പോവുന്നത് തന്നെ തല്ലി പെടച്ചാണ്. ഇനി നടപ്പും കഴിഞ്ഞു വന്നു...


രണ്ടാഴ്ച മുന്പ് ആലോചിച്ചു തുടങ്ങിയ ഒരു സംരംഭത്തിന്റെ തുടക്കമാണ് ഇന്ന്. കുറെ ദിവസങ്ങള്‍ക്കു മുന്‍പ് 45 ഇല്‍ എത്തിയ അദ്ദേഹത്തിനെ കമ്പനി ഡോക്ടര്‍ ചെക്ക്‌ അപ്പ്‌ ചെയ്തപ്പോള്‍ കൊളസ്ട്രോള്‍ ന്റെ വക്കത്താണ് അദ്ദേഹം എന്ന കണ്ടു പിടിത്തം നടത്തി. മരുന്നുകള്‍ ഒന്നും വേണ്ട രാവിലെ എഴുന്നേറ്റു നടന്നാല്‍ മതി എന്ന ഉപദേശവും തന്നു. അപ്പോള്‍ തന്നെ അദ്ദേഹം declare ചെയ്തു. എന്നെ നടക്കാന്‍ പോവാന്‍ ഒന്നും കിട്ടില്ല, വേണമെങ്കില്‍ കളിയ്ക്കാന്‍ പോവാമെന്നു. പണ്ടേ നല്ല ഒരു സ്പോര്‍ട്സ് മാന്‍ ആണ് അദ്ദേഹം.

അങ്ങനെ എന്നും രാവിലെ 5 മണിക്ക് എണീറ്റ്‌, എന്നെ ശല്യപ്പെടുത്താതെ തനിയെ കാപ്പിയുണ്ടാക്കി കുടിച്ചു shuttle കളിയ്ക്കാന്‍ ക്ലബ്ബില്‍ പോയി തുടങ്ങി. തിരിച്ചു വിയര്‍ത്തു കുളിച്ചു 7 മണിയോടെ വരുമ്പോള്‍ നല്ല ഒരു കാപ്പി ഇട്ടു കൊടുത്താല്‍ എന്റെ ഡ്യൂട്ടി കഴിഞ്ഞു.

രണ്ടു മാസങ്ങള്‍ അങ്ങനെ പോയി. വയറു ചാടിയതൊക്കെ കുറഞ്ഞു, കൂട്ടത്തില്‍ കൊളസ്ട്രോള്‍ ഉം കുറഞ്ഞു. അതിനിടയില്‍ കളിയുടെ വാശിയും വീറും കൂടി ക്ലബ്ബില്‍ ടീം സ്പിരിറ്റ്‌ ഒക്കെ ആയി. exercise നു വേണ്ടി കളിയ്ക്കാന്‍ പോയ ആള്‍ ജയിച്ചിട്ടേ മടങ്ങി വരൂ എന്നായി വാശി. അങ്ങനെ കളിച്ചു ഒരിക്കെകാല്‍ ഉളുക്കി കളിക്കുമ്പോള്‍ നീരും വെച്ചു . അപ്പൊ പിന്നെ കളിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.

കൊളസ്ട്രോള്‍ കുറക്കാന്‍ നടക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെ ഇനി നടത്താന്‍ എന്താണ് മാര്‍ഗം? അതിനിടെ 58 ഇല്‍ ഒരു വിധം പിടിച്ചു നിറുത്തിയ എന്റെ വണ്ണം 60 ലേക്ക് ചാടാന്‍ തുടങ്ങി. ഉടനെ തന്നെ, എന്റെ വണ്ണം കുറക്കാന്‍ ദിവസവും രാവിലെ നടന്നാല്‍ മതിയായിരുന്നു എന്ന് അദ്ദേഹം കേള്‍ക്കെ കമന്റും പാസ്സാക്കി ഞാന്‍ മിണ്ടാതെ ഇരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ കിട്ടി. നീ രാവിലെ നടക്കണം എന്ന ആവശ്യം അദ്ദേഹം പറഞ്ഞു തുടങ്ങി. എനിക്ക് അസുഖങ്ങള്‍ ഒന്നുമില്ല പിന്നെ എന്തിനു നടക്കണം, എനിക്ക് രാവിലെ ഉറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ ഞാന്‍ നടന്നു. എനിക്കറിയാം ഒരു കാര്യം (നല്ലതെന്ന് അദ്ദേഹത്തിനു തോന്നുന്നത്) ഞാന്‍ മൈന്‍ഡ് ചെയ്യാതെ നടന്നാല്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയുള്ള കൂട്ടത്തില്‍ ആണ്.

കഴിഞ്ഞ ആഴ്ച മുഴുവന്‍ ദിവസവും രാത്രി എന്നോട് പറയും, നേരത്തെ അലാറം വെക്കൂ, നാളെ മുതല്‍ നടക്കാന്‍ പോവാം എന്ന്.. ഞാന്‍ ശരി എന്ന് പറയും, എന്നിട്ട് പതിവ് പോലെ തന്നെ 6 നു അലാറം വെക്കും, ഓഫീസില്‍ പോവും. എങ്കിലേ വാശി കൂടൂ എന്നറിയാം. ആവശ്യം പരിഭവം ആയി, പരാതി ആയി, പിന്നെ വഴക്കായി നീണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി സമയമായി നടപ്പ് തുടങ്ങാന്‍ എന്ന്.

അങ്ങനെ ഇന്ന് രാവിലെ 5 .10 നു ഞങ്ങള്‍ ആദ്യമായി നടപ്പ് തുടങ്ങിയ വിവരം അറിയിക്കുന്നു. തിരിച്ചു 6 .15 നു വിജയകരമായി നടപ്പ് പൂര്‍ത്തിയാക്കി. കുംഭ മാസത്തിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല എങ്കിലും, എന്റെ ആരോഗ്യത്തിനായി അദ്ദേഹവും, അദ്ധേഹത്തിന്റെ ആരോഗ്യത്തിനായി ഞാനും നടപ്പ് തുടരും എന്ന് ഉറപ്പു തരുന്നു...

:-)

25 comments:

നിറങ്ങള്‍..colors said...

athu kollaam
nadappu mudanganthe nadakkatte..

Typist | എഴുത്തുകാരി said...

ഒരു മണിക്കൂര്‍ നടത്തം. കൊള്ളാം നല്ല കാര്യം. നിര്‍ത്തണ്ട, തുടര്‍ന്നുകൊണ്ടേയിരിക്കൂ. ആയുരാരോഗ്യ ആശംസകള്‍ :)

ramanika said...

നടപ്പ് തുടരട്ടെ .......

Rare Rose said...

രാധേച്ചീ.,അങ്ങനെ വിജയകരമായി നടത്തം തുടങ്ങി വെച്ചല്ലോ.അഭിനന്ദനങ്ങള്‍.:)

ഞാനിവിടെ കൃശഗാത്രിയാവാന്‍ എന്തെല്ലാം തുടങ്ങി വെക്കണമെന്നു വിചാരിച്ചതാ.ഒക്കെ മടി കാരണം വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം എന്നു പറഞ്ഞ പോലെയായി പോയി..:)

Clipped.in - Explore Indian blogs said...

നടന്നു കൊണ്ടെയിരിക്കു. :-)

OAB/ഒഎബി said...

നടന്നാല്‍ കാണാം!

VEERU said...

പുലർച്ചേ ഉറങ്ങുന്ന നിങ്ങളെ വിളിച്ചെണീപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ച രീതി ഞാൻ ശ്രദ്ധിച്ചു..ഏതാണ്ടൊക്കെ എന്റെ പോലെ തന്നെ അതു വെച്ചു ഞാൻ ഒരു കാര്യം ഉറപ്പു തരുന്നു..ഇതധിക കാലം തുടരില്ല..അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണു ...മഴയായോ മഞ്ഞായോ അതുമല്ലെങ്കിലൊരു ജലദോഷമായോ ഒരു കാരണം വന്നു കിട്ടും അതോടെ നില്ല്ക്കും ഈ നടത്തം..!! ഇതൊരു വാശിയായിട്ടെടുക്കാമെങ്കിൽ തുടർന്നു കാണിക്കൂ അല്ലെങ്കിൽ ഞാൻ ജയിച്ചാൽ എന്നെ അറിയിക്കാനും മറക്കരുത് ട്ടാ... wish you all the best !!!

നിധീഷ് said...

സര്‍വ മംഗളങ്ങളും നേരുന്നു.

കണ്ണനുണ്ണി said...

രണ്ടാഴ്ച കഴിമ്പോ മത്സരിച്ചു നടന്നു കാലുളുക്കരുത് ട്ടോ രാധേച്ചി

Muralee Mukundan , ബിലാത്തിപട്ടണം said...

ആ നടത്തിപ്പിക്കാനുള്ള ,തിടുക്കം കൂടാതുള്ള നടയടവുകളാണ് അതിഗംഭീരായത്..കേട്ടൊ രാധേ

ഹന്‍ല്ലലത്ത് Hanllalath said...

:)

നടത്ത വിശേഷങ്ങള്‍ക്കായി കാക്കുന്നു.

രാജേശ്വരി said...

രാവിലത്തെ നടത്തം നല്ല ഉണര്‍വുണ്ടാക്കും ..കൂടെ നടക്കാന്‍ ഒരാള്‍ കൂടി ഉള്ളപ്പോഴോ?:)...കൂടുതല്‍ രസം ആകും അല്ലേ?..

raadha said...

@നിറങ്ങള്‍ :)ആശംസകള്‍ക്ക് നന്ദി! ആരംഭശൂരത്വം ആകരുതേ എന്ന പ്രാര്‍ത്ഥനയെ ഉള്ളു.

@typist :) ആശംസകള്‍ക്ക് നന്ദി! അതെ, മാക്സിമം ഒരു മണിക്കൂറെ നടക്കാന്‍ ഉദ്ദേശം ഉള്ളു. അപ്പോഴേക്കും വാടും.;-)

@ramanika :) ആശംസകള്‍ക്ക് നന്ദി! തുടരണം എന്ന വാശിയില്‍ തന്നെ ആണ്.

@റോസ് കുട്ടി :) ഹി ഹി, മോഹം മാത്രം ആയാല്‍ പോരാ ട്ടോ. ഞാന്‍ ഒരിക്കലും കരുതിയതല്ല എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ ഉറക്കം കളഞ്ഞിട്ടു ഞാന്‍ ഈ പണിക്കു പോവുമെന്ന്. ഇന്നിപ്പോ മൂന്നാം ദിവം നടന്നിട്ട് വരുകയാ. അപ്പൊ ഇത് ഒരു ഇന്സ്പിരറേന്‍ ആയിക്കോട്ടേ . മടി കാരണം മുടക്കിയതൊക്കെ തുടരൂ.

raadha said...

@Clipped-in :) ആശംകള്‍ക്കും ഇതിലെയുള്ള ആദ്യത്തെ വരവിനും നന്ദി!

@OAB :) ദുഷ്ടാ!! നടന്നു കാണിച്ചു തരാം!!

@VEERU :) പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ മടിയാനെന്നത് സത്യം. പക്ഷെ ഇങ്ങനെ വാശി പിടിപ്പിക്കാന്‍ ആളുണ്ടെങ്കില്‍ താനെ നടന്നു പോകും!! മഴയില്‍ എന്തായാലും നടപ്പില്ല...പക്ഷെ അത് വരെ മുടക്കമില്ലാതെ നടക്കാനാണ് പ്ലാന്‍. ഞാന്‍ തോറ്റാല്‍ തീര്‍ച്ചയായും താങ്കളെ അറിയിക്കാം. ഇപ്പൊ മൂന്നു ദിവസം ആയി. നടക്കാന്‍ ഉത്സാഹം കൂടുകയാണ് സത്യത്തില്‍.. ആശംസകള്‍ക്കും പ്രചോദനത്തിനും നന്ദി!!

@നിധീഷ് :) ആശംസകള്‍ക്ക് നന്ദി ട്ടോ.

raadha said...

@കണ്ണനുണ്ണി :) വെറുതെ മനുഷ്യനെ പറഞ്ഞു പേടിപ്പിക്കല്ലേ!! വല്ല വിധത്തിലും ജൂണ്‍ (മഴക്കാലം) വരെ നടക്കട്ടെ....

@ബിലാത്തിപ്പട്ടണം :) ഹ ഹ, അദ്ധേഹത്തിന്റെ അടുത്ത് അതെ നടപ്പുള്ളൂ. തിടുക്കം കൂട്ടിയാല്‍ പണി പാളുകയെ ഉള്ളു. ഇതിപ്പോ എനിക്ക് വേണ്ടിയല്ലേ നടക്കുന്നത്..ആദ്യം പറഞ്ഞപ്പോ താനേ, വാ പോവാം എന്ന് ഞാന്‍ വെച്ചിരുന്നെങ്കില്‍, ചുമ്മാ വെളുപ്പിന് എണീറ്റ്‌ അദ്ദേഹത്തിനെ എഴുന്നേല്‍പ്പിക്കാന്‍ ഞാന്‍ ഗുസ്തി കൂടേണ്ടി വന്നേനെ, ഇതിപ്പോ മറിച്ചായി സ്ഥിതി. ;)

@Hanllalath :) വന്നു ചിരിച്ചു പ്രോത്സാഹിപ്പിച്ചതിന് ഒത്തിരി നന്ദി!

@രാജി :) തീര്‍ച്ചയായും രാവിലത്തെ നടപ്പ് നല്ല refreshing ആണ്. കൂട്ടിനു ആളുള്ളത് കൊണ്ട് അത്യാവശ്യം തല്ലു കൂടിയൊക്കെ നടക്കാം.. ;)

ശ്രീ said...

നല്ല സ്നേഹസമ്പന്നരായ ജോഡി തന്നെ. രണ്ടാളുടേയും കെയറിങ്ങിന് 100 മാര്‍ക്ക്...

മടി പിടിച്ച് ഈ ആവേശം കുറയാതെ എന്നും നിലനില്‍ക്കട്ടെ... :)

ജീവി കരിവെള്ളൂർ said...

നടത്തം മുടങ്ങീലല്ലോ അല്ലെ . നടത്തത്തിനായ് മാത്രമല്ലാതെ ആവശ്യത്തിനു കൂടി നടക്കുക .കൂറഞ്ഞ ദൂരത്തേക്ക് പോകാൻ ആട്ടോ ,ബസ്സ് ,ടൂവീലർ .... എന്നിവയെ ആശ്രയിക്കാതെ നടന്നു നോക്കൂ .വർദ്ധിച്ച് വരുന്ന ഇന്ധനക്ഷാമവും കുറയ്ക്കാം ....

വിനുവേട്ടന്‍ said...

ഇന്ന് ദിവസം നാലായി... നടപ്പ്‌ തുടരുന്നു എന്ന് കരുതട്ടെ...? നടക്കുന്ന വഴിയില്‍ ചുറ്റും ഒന്ന് നോക്കിക്കോണേ... പണ്ട്‌ തയ്യല്‍ മെഷീന്‍ നന്നാക്കാന്‍ കാശു വാങ്ങിപ്പോയ കക്ഷിയെ ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കും...

raadha said...

@ശ്രീ :) അനിയന്റെ മാര്‍ക്കിടല്‍ ഇഷ്ടപ്പെട്ടു. അത് അങ്ങനെ തന്നെയാണ്. ഇത് വരെ മടി തുടങ്ങിയിട്ടില്ല. രണ്ടുപേര്‍ക്കും ഒരുമിച്ചു മടി വരുമ്പോഴാ പ്രശ്നം..ഏതായാലും മഴക്കാലം വരെ തുടരാന്‍ തന്നെ ആണ് പ്ലാന്‍.

@ജീവി :) ഇല്ല, ഇത് വരെ മുടങ്ങിയിട്ടില്ല. ആവശ്യങ്ങള്‍ക്ക് ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ല. വൈകിട്ടും രാവിലെയും ബസ്‌ സ്റ്റോപ്പിലേക്ക് 5 മിനിറ്റ് നടക്കാനുള്ളത് ഇപ്പോഴും കാറില്‍ ആണ് പോവുന്നത്..(അത് പക്ഷെ സമയം ലാഭിക്കാന്‍ ആണ് ട്ടോ ) ഹി ഹി. ചിലപ്പോ അത് കൊണ്ട് തന്നെയാവും നടക്കാന്‍ വേണ്ടി നടക്കേണ്ടി വരുന്നത്.

@വിനുവേട്ടന്‍ :) വിജയകരമായി അഞ്ചാം ദിവസവും നടപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നു...ഉം, വിനുവേട്ടന്‍ പറഞ്ഞത് ശരി തന്നെയാണ്, കുറെ അയല്‍വക്കത്തെ കാണാത്ത സ്ഥലങ്ങള്‍ ഇപ്പോള്‍ നടന്നു കാണുന്നുണ്ട്. ചിലപ്പോ അയാളെയും കണ്ടേക്കാം. പക്ഷെ മിക്കവാറും നടപ്പ് അതി രാവിലെ ആയതു കൊണ്ട്, മറ്റു നടപ്പുകാരെ അല്ലാതെ ആരെയും കാണുന്നില്ല.

Unknown said...

പുലർച്ച നടക്കാൻ തീരുമാനിക്കാൻ എളുപ്പമാണ്.അതെളുപ്പം നിൽക്കുകയും ചയ്യും,സ്വന്തം അനുഭവം ഗുരു... നടത്തം തുടർന്നു കൊണ്ടിരിക്കട്ടെ... ആശംസകൾ

Manoraj said...

കൊള്ളാം നടപ്പ്‌ തുടരട്ടെ.. മടിപിടിച്ചിരിക്കുകയാ ഞാൻ .. നടക്കണമെന്നൊക്കെയുണ്ട്‌.

raadha said...

@പാലക്കുഴി :) എന്തായാലും ഇത് വരെ മടി പിടിച്ചിട്ടില്ല. രണ്ടു പേര്‍ക്കും ഒരുമിച്ചു മടി പിടിക്കാതെ ഇരുന്നാല്‍ മതി. മഴയത്തും കുട പിടിച്ചു നടക്കാം എന്ന പ്ലാന്‍ ഉണ്ട് ട്ടോ.

@മനോ :) ഉം. മടി വേണ്ട, തുടക്കം ഇട്ടോളൂ. നടപ്പല്ലേ, അധികം ആയാസം വേണ്ടല്ലോ..രാവിലെ നേരത്തെ എഴുന്നേറ്റു കിട്ടിയാല്‍ രക്ഷപ്പെട്ടു. ആശംസകള്‍!!

ഗോപീകൃഷ്ണ൯.വി.ജി said...

നടത്തം തുടരട്ടെ ...

raadha said...

@ഗോപി കൃഷ്ണന്‍ :) ഇത് വഴി ഉള്ള കൃഷ്ണന്റെ ആദ്യത്തെ വരവിനു സ്വാഗതം. ആശംസകള്‍ക്ക് നന്ദി. നടത്തം ഇത് വരെ മുടങ്ങിയിട്ടില്ല.

@ഉമേഷ്‌ :-) :-)

T.A. RASHEED said...

natakkaathavare kanakku busthakathile natappinte kotta theerunnavare natathum eeswaran