ഒരു ഒഴിവു ദിവസം. രാവിലെ തന്നെ ഗേറ്റ് ഇല്‍ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍ നോക്കിയത്. ഒരു ചെറുപ്പക്കാരന്‍. തയ്യല്‍ മെഷീന്‍ നന്നാക്കാന്‍ ഉണ്ടോ എന്ന് ചോദ്യം. വീട്ടില്‍ ആണെങ്കില്‍ പൊടി പിടിച്ചു ഉപയോഗിക്കാതെ ആയിട്ട് ഇരിക്കുന്ന ഒരു മെഷീന്‍ ഉണ്ട്. എങ്കില്‍ അത് നന്നാക്കിയാലോ എന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മനസ്സില്‍ തോന്നി. വല്ല തയ്യല്‍ വിട്ടതോ, കീറി പോയതോ ആയ കുട്ടികളുടെ ഡ്രസ്സ് തയിക്കാലോ. പക്ഷെ ഇന്നത്തെ കാലം ആണ് വന്ന ആളെ എങ്ങനെ വിശ്വസിക്കാനാണ്. എന്തായാലും ആളെ കണ്ടിട്ട് പന്തികേട് ഒന്നും തോന്നിയില്ല.
മെഷീന്‍ ആദ്യം അയാളെ കാണിച്ചു. ഇത് നന്നാക്കാന്‍ പറ്റുമോ എന്നറിയാലോ ആദ്യം. ഉഷ യുടെ Allure മോഡല്‍ ആണ്. ലൈറ്റ് ഒക്കെ ഉള്ളതാണ്. നന്നാക്കാം ഒന്ന് സര്‍വീസ് ചെയ്താല്‍ മതി എന്ന ഉറപ്പു കിട്ടിയപ്പോ മെഷീന്‍ എടുത്തു പുറത്തേക്കു വെച്ച് കൊടുത്തു. വീട്ടില്‍ കുട്ടികള്‍ക്ക് പണി ആയി. അവര്‍ അരികില്‍ കുത്തി ഇരുന്നു, ചേട്ടന്‍ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു കൊണ്ട്. അതിനിടക്ക് അദ്ദേഹം പേര് ചോദിച്ചു, പേര് സുരേഷ്, ഇവിടെ നിന്ന് അധികം അകലെ അല്ലാതെ താമസം, കല്യാണം കഴിച്ചതാണ്, ഒരു ചെറിയ കുട്ടിയുണ്ട്. വയസ്സ് ഏകദേശം 31 തോന്നിക്കും. ഞാന്‍ അടുക്കളയിലേക്കു മടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു പറഞ്ഞു, ഒരു 1250 രൂപ വേണം. മെഷീന്‍ പഴയ പോലെ ആക്കാന്‍. അതില്‍ 800 രൂപ മെഷീന്‍ ന്റെ കവര്‍ വാങ്ങാന്‍ ആണ്. അതിനുണ്ടായിരുന്ന കവര്‍ കേടായി പോയിരുന്നു. ബാക്കി രൂപ നന്നാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആണ്. ഇതിനും പുറമേ അയാളുടെ സര്‍വീസ് ചാര്‍ജ് ആയിട്ട് 350 രൂപയും കൊടുത്താല്‍ തയ്യല്‍ മെഷീന്‍ കുട്ടപ്പന്‍ ആക്കിത്തരാം എന്ന്. എന്ത് വേണം എന്ന് ഞങ്ങള്‍ കൂട്ടായി ആലോചിച്ചു. അവസാനം 1600 രൂപ കൊടുത്താല്‍ മെഷീന്‍ നന്നാവുമല്ലോ . ഇതിപ്പോ ഇവിടെ വെറുതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെല്ലോ എന്ന ചിന്തയില്‍ സമ്മതിച്ചു.350 രൂപയല്ലേ ഈ പാവത്തിന് കിട്ടുന്നുള്ളൂ? ബാക്കിയൊക്കെ നമ്മുടെ തന്നെ സാധനം നന്നാക്കാന്‍ അല്ലെ?
പക്ഷെ അപ്പൊ തന്നെ ഞങ്ങള്‍ പൈസ കൊടുക്കണം എന്ന ആവശ്യം വന്നു. ബ്രോഡ്‌വേ ഇല്‍ പോയി സാധനം വാങ്ങിച്ചു കൊണ്ട് വരാം, വന്നിട്ട് പണി തുടങ്ങാം എന്ന്. ഞങ്ങള്‍ വീണ്ടും ചിന്താ കുഴപ്പത്തില്‍ ആയി. കാലം മോശമാണ്. ഇവന്‍ ഈ പൈസയും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യാന്‍ ആണ്? ഞങ്ങള്‍ രണ്ടും ഇവനെ കൊറേ നേരം പഠിച്ചെങ്കിലും കൈയ്യില്‍ ഒരു കള്ളത്തരം ഉള്ളതായിട്ട് തോന്നിയില്ല.
എന്നെക്കാളും ഭൂത ദയ ഉള്ള ആളാണ് എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അങ്ങനെ കക്കാനാനെങ്കില്‍ ഇങ്ങനെ വീടുകള്‍ കേറി ഒരു ജോലിക്ക് വേണ്ടി നടക്കുമോ? ചുമ്മാ കട്ടാല്‍ പോരെ എന്നൊക്കെ? പണ്ടേ വീട്ടില്‍ വരുന്ന ഭിക്ഷക്കാരനേയും sales നു വരുന്ന ആളുകളെ ആരെയും വെറും കൈയ്യോടെ വിടാത്ത ആള്‍ ആണ്. വീട്ടില്‍ ആവശ്യമില്ലെങ്കിലും എന്തെങ്കിലും മേടിക്കും. അവരെ സഹായിക്കാന്‍ ആയിട്ട്. ഞാന്‍ ആണ് ഒട്ടും അടുപ്പിക്കാത്തത്. 'പാവങ്ങള്‍ കഷ്ട്ടപ്പെട്ടു വെയിലത്ത് ഭാരവും ഒക്കെ തൂക്കി വരുന്നതല്ലേ' എന്ന നിലപാട് ആണ് കക്ഷിക്ക്.
കൂടുതല്‍ പറയണ്ടല്ലോ, ഞങ്ങള്‍ അവനു രൂപ കൊടുത്തു. അവന്റെ പണി സഞ്ചി വീട്ടില്‍ വെച്ചിട്ടാണ് പൈസയും കൊണ്ട് പോയത്. മൊബൈല്‍ നമ്പര്‍ ഉം ഞങ്ങള്‍ക്ക് തന്നു (മേടിച്ചു എന്ന് പറയുന്നതാണ് ശരി).പോയിട്ട് ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ആളെ കാണാതെ ആയപ്പോ ഞങ്ങള്‍ രണ്ടു പേരുടെയും ഉള്ളു ഒന്ന് പിടഞ്ഞു. ഇനി പറ്റിച്ചോ ആവോ? അദ്ദേഹം അവന്റെ പണി സഞ്ചി തുറന്നു നോക്കി. ഇനി അതിനകത്ത് വല്ല കല്ലും മറ്റോ ആണോ? എന്തായാലും അതില്‍ പാവത്തിന്റെ ടൂള്‍സ് ഒക്കെ തന്നെ ആയിരുന്നു. കുറെ നേരം കൂടെ കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു. പണി തുടങ്ങി.
നേരം ഉച്ചയായി. ഊണ് കഴിക്കാന്‍ സമയമായപ്പോള്‍ ഞങ്ങള്‍ അവനെ ഉണ്ണാന്‍ വിളിച്ചു. പക്ഷെ പുള്ളി വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു, ഒരു കുപ്പി തണുത്ത വെള്ളം മാത്രം വാങ്ങി കുടിച്ചു. ഏതാണ്ട് രണ്ടര മണി ആയപ്പോ പണി കഴിഞ്ഞു, അപ്പോഴാണ് പറയുന്നത്, കൊണ്ട് വന്ന മെഷീന്‍ കവര്‍ കൃത്യം പാകം അല്ല, തന്നെയുമല്ല മെഷീന്‍ ന്റെ താഴെയുള്ള സ്റ്റീല്‍ പ്ലേറ്റ് കിട്ടിയില്ല, ബാക്കി എല്ലാം ഓക്കേ. അടുത്ത ദിവസം അത് പോയി മാറിയെടുത്തു ശരിയാക്കി തരാം എന്ന്. അതായത്, ഇപ്പൊ തയ്യല്‍ മെഷീന്‍ കണ്ടിഷന്‍ ആയി. വാങ്ങി കൊണ്ട് വന്ന മെഷീന്‍ ഓയിലും, ബോബിനും എല്ലാം ഞങ്ങളെ ഏല്‍പ്പിച്ചു യാത്ര പറയുകയാണ്. സര്‍വീസ് ചാര്‍ജ് 350 രൂപ ചോദിച്ചപ്പോ ഭര്‍ത്താവ് 100 രൂപ മാത്രേ കൊടുത്തുള്ളൂ. മുഴുവന്‍ വേണമെന്ന് അവനും.
അടുത്ത ദിവസം തന്നെ വന്നു ശരിയാക്കി തരാമെന്നു അവന്‍ ആണയിട്ടു പറഞ്ഞിട്ടും എന്തോ അദ്ദേഹം നൂറു രൂപയില്‍ തന്നെ ഉറച്ചു നിന്നു. നീ നാളെ വന്നു പണി മുഴുവനാക്കിയാല്‍ ഞാന്‍ ബാക്കി പൈസ തീര്‍ത്തു തരാം, അതല്ലേ അതിന്റെ ശരി എന്ന് തര്‍ക്കിച്ചു നിന്നു. ഞാന്‍ അങ്ങനെ പറ്റിച്ചു പോവുകയൊന്നും ഇല്ല സാറേ എന്നൊക്കെ അവന്‍ പറഞ്ഞു നോക്കി. എനിക്ക് വരെ തോന്നി, ഓ, അതങ്ങ് കൊടുക്കാമായിരുന്നു എന്ന്. എന്തായാലും കുറച്ചു നേരം കൂടെ തല ചൊറിഞ്ഞു നിന്നിട്ട് സുരേഷ് ടൂള്‍സ് സഞ്ചിയുമെടുത്ത് അടുത്ത ദിവസം തന്നെ വന്നു ബാക്കി പണി കൂടെ ശരിയാക്കി തരാം എന്നും പറഞ്ഞിട്ട് പോയി.
ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം. സുരേഷിനെ കാത്തു മെഷീന്‍ സിറ്റ് ഔട്ടില്‍ കിടന്നു. ഒരാഴ്ച, രണ്ടാഴ്ച, മൂന്നു ആഴ്ച കടന്നു പോയി. അപ്പോഴേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ, ഇനി സുരേഷ് വരില്ല എന്ന്. അവനു ഇനി ഞങ്ങള്‍ കൊടുക്കാനുള്ള 250 രൂപയേക്കാളും ലാഭം ഒരു പക്ഷെ വാങ്ങാന്‍ പോയ സാധനങ്ങളില്‍ നിന്നും കിട്ടി കാണും. എന്നാലും പറഞ്ഞ വാക്ക് പാലിച്ചില്ലെല്ലോ എന്ന വിഷമം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായി.
ഇങ്ങനെയും ആളുകള്‍ പറ്റിക്കുമോ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം 1250 രൂപ കൊടുത്തപ്പോള്‍ അതും കൊണ്ട് കടന്നു കളയാഞ്ഞത് എന്തെ? മുഴുവന്‍ പൈസ അന്ന് അവന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ ഇരുന്നത് എത്ര നന്നായി എന്ന് ഇപ്പൊ തോന്നുന്നു. അല്ലെങ്കില്‍ അതും ഗോപി!
ഇപ്പൊ സംഭവം നടന്നിട്ട് ഒരു മാസം ആയി. ഇനിയും സുരേഷ് വരുമെന്ന പ്രതീക്ഷ ഇല്ല. മെഷീന്‍ ഞങ്ങള്‍ എടുത്തു അകത്തേക്ക് ഇട്ടു. ഭംഗിയായിട്ട് തയിക്കാം ഇപ്പോള്‍. കവര്‍ ഇടുമ്പോള്‍ അല്പം ഭംഗി കുറവ് ഉണ്ടെങ്കിലും.കഴിഞ്ഞ ദിവസം ഞങ്ങള്‍ അവന്റെ മൊബൈല്‍ നമ്പര്‍ തപ്പി എടുത്തു. വിളിച്ചു ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ എന്ത് കൊണ്ടോ ഞങ്ങള്‍ വിളിച്ചില്ല. ഇനി അഥവാ ഇവന്‍ വന്നാലും പണ്ടത്തെ പോലെ ഞങ്ങള്‍ക്ക് ഇവനെ കാണാന്‍ പറ്റില്ലല്ലോ. മെഷീന്‍ ഇത്രയൊക്കെ ശരിയായാല്‍ മതി എന്ന് ഞങ്ങള്‍ക്ക് ഒടുവില്‍ തീരുമാനിക്കേണ്ടി വന്നു.....
Friday, January 22, 2010
Thursday, January 7, 2010
എന്റെ മുറ്റത്തെ ചെമ്പകം പൂവിട്ടു...
ഞാന്‍ ആറുമാസങ്ങള്‍ക്കു മുന്‍പ് ചെമ്പകം തേടി നടന്ന നാള്‍ (http://raadha.blogspot.com/2008/08/blog-post_12.html ) ഒരു ദിവസം. എന്റെ ഓഫീസിലെ രമേശ് എന്ന് പേരുള്ള ഒരു agent ന്റെ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞു. അധികം അകലെ അല്ലാതെ ആണ് വീട്. അവര്‍ കൊങ്ങിണി സമുദായത്തിലെ ആണ്. ഓഫീസില്‍ നിന്ന് റീത്ത് വെക്കണം. ഞങ്ങള്‍ കുറച്ചു പേര്‍ കാറില്‍ അവിടേക്ക് പോയി. ഞാന്‍ ആദ്യമായിട്ടാണ് കൊങ്ങിണി വീടുകളിലേക്ക് ചെല്ലുന്നത്. നമ്മള്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഒരു അഗ്രഹാരം സ്റ്റൈല്‍ ഉള്ള കുറെ വീടുകള്‍. എല്ലാം ചെറിയ ചെറിയ വീടുകള്‍. എല്ലാവര്ക്കും കൂടി കോമണ്‍ ആയിട്ട് ഒരു പടിപ്പുര. മുറ്റം മുഴുവന്‍ ടാര്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ക്ക് എല്ലാവര്ക്കും കൂടി ഒരു കളി സ്ഥലം. അല്പം മാറി ഒരു കിണര്‍. എന്നെ ആകര്‍ഷിച്ചത് മറ്റൊന്നുമല്ല. ആകെ പൂത്തു നില്‍ക്കുന്ന ഒരു വലിയ കാട്ടു ചെമ്പക മരം അവിടെ തല ഉയര്‍ത്തി നിന്നിരുന്നു!!
പണ്ടത്തെ സ്കൂള്‍ മുറ്റത്തു എന്റെ ചുറ്റിലും ഉണ്ടായിരുന്ന ചെമ്പക മരം തന്നെ. ചെമ്പക മരം ഒരെണ്ണം നട്ടു പിടിപ്പിക്കണം എന്ന മോഹം ആ പഴയ പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അതിനു വേണ്ടി nursery പലതും അദ്ദേഹത്തിനെയും കൂട്ടി കയറി ഇറങ്ങിയതാണ്. അങ്ങനെ നടക്കുമ്പോഴാണ് മനസ്സിലായത്, ഇപ്പോള്‍ ഒരു പാട് തരം variety ചെമ്പകങ്ങള്‍ ഉണ്ട്. ഏതു തരം കളര്‍ വേണേലും കിട്ടും. മിക്കവയും തന്നെ ഒട്ടു തൈകള്‍. എന്റെ മനസ്സിലെ ചെമ്പകം മാത്രം അവിടെ ഒന്നും കണ്ടില്ല. മിക്കവയും തന്നെ വളരെ ചെറുപ്പത്തിലെ പൂവിടുകയും ചെയ്യും. അതിലൊരെണ്ണം വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
റീത്ത് വെച്ച് ഞങ്ങള്‍ മടങ്ങി എങ്കിലും, എന്റെ മനസ്സ് മുഴുവന്‍ ആ കാട്ടു ചെമ്പകത്തിനു ചുറ്റും പാറി പറന്നു നടക്കുക ആയിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു രമേശ് മടങ്ങി എത്തി. ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചോദിച്ചു (എങ്ങനെയാ വരുമ്പോള്‍ തന്നെ ചോദിക്കുക?) ഒരു തൈ തരാമോ എന്ന്. ചോദിക്കേണ്ട താമസം, തരാം സാറേ, എന്ന് രമേശ് പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു വെച്ചു, സ്ഥലം നോക്കി വെച്ചോ, ചെമ്പക തൈ ഉടനെ കിട്ടും. അങ്ങനെ ഇരിക്കെ ഒരു ദിവസം രമേശ് ഫോണ്‍ ചെയ്തു, ''സാര്‍ ഓഫീസില്‍ ഉണ്ടോ, ഞാന്‍ ഇന്ന് അതിന്റെ കമ്പ് കൊണ്ട് വരാന്‍ ആണ് എന്ന്" എനിക്ക് സന്തോഷം ആയി.
ഉച്ച കഴിഞ്ഞപ്പോള്‍ രമേശ് വന്നു. കൂടെ ഒരാളും ഉണ്ട്. 'സാര്‍, കമ്പ് കൊണ്ട് വന്നിട്ടുണ്ട്, താഴെ വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, എന്തിനാ താഴെ വെച്ചത്.. മുകളിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു (ഓഫീസ് രണ്ടാം നിലയില്‍ ആണ്). രണ്ടു പേരും താഴെ ഇറങ്ങി പോയി കമ്പുമായി കയറി വന്നു. എന്റെ അമ്മേ, സത്യത്തില്‍ ഞാന്‍ ഞെട്ടിയത് അപ്പോഴാണ്. ഒരു വലിയ ഒരു കമ്പ്, രണ്ടു പേര് കൂടി താങ്ങി എടുത്തു കൊണ്ട് വന്നിരിക്കുന്നു. ഏതാണ്ട് മൂന്നു ട്യൂബ് ലൈറ്റ് ന്റെ വണ്ണം, നീളം അതിന്റെ ഇരട്ടി. എനിക്ക് കരയണോ ചിരിക്കണോ എന്ന് തീരുമെടുക്കാന്‍ കഴിയാതെ ഞാന്‍ അവിടെ നിന്നു. ഈ വിറകു കൊള്ളി, ഇവിടെ എന്തു ആവശ്യത്തിനാണ് എന്നറിയാതെ മറ്റുള്ളവരും പകച്ചു നിന്നു!!
സത്യം പറയാലോ, രമേശ് പണ്ടേ പൊട്ടത്തരങ്ങള്‍ കാണിക്കുന്നതില്‍ കേമന്‍ ആണ്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ , ദൈവമേ, ഞാന്‍ ഇത് എങ്ങനെ ബസില്‍ കയറ്റി വീട്ടില്‍ എത്തിക്കും. അതിനും പോംവഴി രമേശ് പറഞ്ഞു തന്നു, സാരമില്ല സാര്‍ ഞങ്ങള്‍ ബസ് വരെ എത്തിച്ചു തരാം എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, കൊണ്ട് തന്ന ആളോട് മര്യാദ കാണിക്കണ്ടേ. വീട്ടിലേക്കു ഈ വിറകു കമ്പുമായി ഇരുട്ടത്ത് കേറി ചെല്ലുന്ന എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരി പൊട്ടി. രമേഷിനെയും സുഹൃത്തിനെയും (അദ്ദേഹം ബൈകിന്റെ പിറകില്‍ ഇത് താങ്ങി കൊണ്ട് വരാന്‍ കൂടെ കൂടിയതാണ്) യാത്ര ആക്കി. ഞാന്‍ ഞങ്ങളുടെ സബ് സ്ടാഫിനെ വിളിച്ചു, കമ്പ് ഒരു വിധം ചെറിയ മൂന്നു കഷണം ആയിട്ട് ഒടിച്ചു, ബാക്കി വന്നവ മനസ്സില്ലാമനസ്സോടെ ജനലില്‍ കൂടി പുറകിലെ പറമ്പിലേക്ക് ഇട്ടു. വീട്ടില്‍ പിടിച്ചില്ലെങ്കിലും, ചിലപ്പോ പന്മനാഭന്റെ കഥയിലെ സൂര്യകാന്തി പൂക്കളെ പോലെ എന്റെ ഓഫീസ് ജനാലക്കു താഴെ നാളെ ഒരു ചെമ്പകം വളര്‍ന്നു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!

വീട്ടില്‍ കൊണ്ട് വന്നു ഞങ്ങള്‍ കമ്പ് കുഴിച്ചിട്ടു. എവിടെ, അതിനു ഒരു അനക്കവും ഇല്ല. ദിവസവും അതിനു വെള്ളം ഒഴിച്ച് കൊടുത്തു, ഒരു മാസത്തോളം കഴിഞ്ഞപ്പോ കമ്പുകള്‍ മൂന്നും ചീഞ്ഞു പോയി. രമേശ് ഇടക്കൊക്കെ വന്നു ചെമ്പകത്തിന്റെ സുഖന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ സംഭവം ചീഞ്ഞു പോയി എന്ന് അറിഞ്ഞപ്പോള്‍ വീണ്ടും വാഗ്ദാനം ചെയ്തു, 'അതിനെന്താ സാറേ, ഞാന്‍ ഇനീം കൊണ്ട് വരാം എന്ന് പറഞ്ഞു'. ഇത്തവണയും ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഒരു വിധം രമേശിനെ പറഞ്ഞു മനസ്സിലാക്കി, അല്പം ഇളയ കമ്പുകള്‍ മതി എന്നും, അത് ഒരു ചെറിയ പോളിത്തീന്‍ കവറില്‍ കൊള്ളുന്നത് മതിയെന്നുമൊക്കെ. ഇത്തവണ രമേശ് പറഞ്ഞു പോലെ തന്നെ ചെയ്തു. മൂന്ന് കവരങ്ങള്‍ ഉള്ള ഇലകളോട് കൂടിയ നല്ല ഒരു ചെറിയ കമ്പ് തന്നെ കൊണ്ട് തന്നു.
വീണ്ടും ഞങ്ങള്‍ കമ്പ് നട്ടു. കാത്തിരുന്നു. ഒരു ക്ഷീണവും കാണിക്കാതെ കമ്പ് മൂന്നും നല്ല ഭംഗിയില്‍ പിടിച്ചു വന്നു. രമേശ് ഇത്തവണ നിരന്തരം അന്വേഷണം ആയിരുന്നു. ഒടുവില്‍ ഞാന്‍ ചെമ്പകത്തിന്റെ പടം മൊബൈലില്‍ എടുത്തു കൊണ്ട് പോയി രമേശിനെ കാണിച്ചു. ഇതിനിടയില്‍ ഡിസംബറില്‍ ഞങ്ങളെ എല്ലാരേം തന്നെ വിസ്മയിപ്പിച്ചു കൊണ്ട് അതില്‍ മൊട്ടിട്ടു. മൊട്ടു ആണോ എന്ന് പോലും തര്‍ക്കം ഉണ്ടായിരുന്നു. കാരണം സാധാരണ നാടന്‍ ചെമ്പകങ്ങള്‍ നല്ല വണ്ണം ഉയര്‍ന്നു തലയ്ക്കു മീതെ പൊങ്ങി കഴിഞ്ഞാലെ പൂവിടുന്നത് കണ്ടിട്ടുള്ളു. ഇതിനു തറയില്‍ നിന്നു നാലടി പോലും പൊക്കമില്ല!! നോക്കി ഇരിക്കെ, മൊട്ടുകള്‍ വലുതായി, നല്ല ഭംഗിയുള്ള പൂക്കള്‍ ആയി. എന്റെ മനസ്സില്‍ ഞാന്‍ കണ്ട ചെമ്പക പൂക്കള്‍ തന്നെ.
ഇവിടെ ഞാന്‍ അത് പോസ്റ്റുന്നു..!! എന്റെ പ്രയത്നങ്ങള്‍ കണ്ടു ചെമ്പകത്തിനു അലിവു വന്നു എന്ന് തോന്നുന്നു. എന്നും പുതിയ പൂക്കള്‍ തന്നു കൊണ്ട് ഇപ്പോള്‍ എന്റെ മുറ്റത്തെ ചെറിയ ഒരു കോണില്‍ കുഞ്ഞി തല ഉയര്‍ത്തി എന്റെ കൊച്ചു ചെമ്പക തൈ എന്നും നാലഞ്ചു പൂക്കളുമായി മണം പരത്തി നില്‍ക്കുന്നുണ്ട്!!

Friday, January 1, 2010
നവ വത്സരം
പോയ വര്‍ഷത്തിനെ കുറിച്ച് ആദ്യം ഓര്‍ക്കാം.
ഒരു പാട് നല്ല നല്ല നിമിഷങ്ങള്‍ തന്ന വര്‍ഷമാണ് കടന്നു പോയത്.
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..
ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നാല്‍ മതി അടുത്ത ദിവസവും എന്ന്..
വരാനിരിക്കുന്ന നാളുകള്‍ എങ്ങിനെ എന്ന് അറിയില്ലല്ലോ നമുക്ക്.
അത് കൊണ്ട് തന്നെ ഒന്നുമൊന്നും തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
ഓര്‍ക്കാപ്പുറത്ത് സന്തോഷം കൊണ്ട് തന്ന ഈശ്വരന്‍, ചോദിക്കാതെ തന്നെ എല്ലാം തരുമായിരിക്കും..
എന്നാലും എനിക്കെന്തോ...

വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളും കാത്തിരിപ്പിനെക്കാളും ഇഷ്ടം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്നേഹം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
സസ്നേഹം,
Subscribe to:
Posts (Atom)