Monday, December 21, 2009

ക്രിസ്മസ്



ഡിസംബര്‍ ആയി . ക്രിസ്മസ് ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാസം . ക്രിസ്മസ് കഴിഞ്ഞാല്‍ ഉടനെ തന്നെ ന്യൂ ഇയര്‍ കൂടി വരുന്നത് കൊണ്ട് എപ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ പുതു വല്സരത്തിലേക്കും നീളാറുണ്ട് .


എല്ലാ കാര്യങ്ങളിലും എന്ന പോലെ കുട്ടിക്കാലത്തെ ക്രിസ്മസിനും മാധുര്യം ഏറും . എന്റെ വീട്ടില്‍ ഒരു ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാതെ വിടാറില്ല . ആരുടെ സ്കൂള്‍ ആണ് ആദ്യം ക്രിസ്മസ് അവധിക്കു പൂട്ടുന്നത് എന്ന് നോക്കിയിരിക്കും . അവസാനം സ്കൂള്‍ പൂട്ടി വരുന്ന ആള്‍ ബുക്ക്‌ വലിച്ചെറിഞ്ഞു മറ്റുള്ളവരുടെ ഒപ്പം കളിയ്ക്കാന്‍ ഓടും . അപ്പച്ചന്റെ അനിയന്‍ ആയിരുന്നു തൊട്ടടുത്ത തറവാട്ടില്‍ താമസിച്ചിരുന്നത് . അവിടത്തെ കുട്ടികളും ഞങ്ങളും കൂടിയാല്‍ തന്നെ ധാരാളം .
ആദ്യത്തെ പണി നക്ഷത്രങ്ങള്‍ ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട്‌ ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും .



എനിക്ക് ഓര്മ വെക്കുമ്പോള്‍ തന്നെ എന്റെ ഏറ്റവും മൂത്ത ചേട്ടന് ചാലക്കുടിയില്‍ ജോലിയുണ്ട് . ഞങ്ങള്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസം ഉണ്ട് . അത് കൊണ്ട് തന്നെ , ലീവ് എടുത്തു ചേട്ടന്‍ വരുമ്പോഴേക്ക്‌ എല്ലാ തയ്യാറെടുപ്പും ഞങ്ങള്‍ നടത്തിയിരിക്കും . ചേട്ടന്‍ ആണ് ബലൂണുകള്‍ കൊണ്ട് വരുന്നത് . അന്ന് ചേട്ടന്‍ വരുന്നതും നോക്കി ഞങള്‍ ഇരിക്കും . മൂത്ത രണ്ടു ചേട്ടന്മാരും പിന്നെ കരോള്‍ കളിയ്ക്കാന്‍ പോവും .


അപ്പച്ചന്‍ ക്രിസ്മസിനു രണ്ടു മാസം മുന്നേ തന്നെ രണ്ടു താറാവിനെ മേടിച്ചു വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടാവും . ഞങ്ങള്‍ക്ക് ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും . നോമ്പ് അവസാനം ക്രിസ്മസ് രാത്രി ആണ് . അപ്പച്ചന്‍ അന്ന് പാതിരാ കുര്‍ബാന കഴിഞ്ഞു വരുന്നത് വരെ രാത്രിയിലെ ഭക്ഷണം കഴിക്കില്ല .ഞങ്ങള്‍ ഒക്കെ സാധാരണ പോലെ ഭക്ഷണം കഴിച്ചു രാത്രിയില്‍ പള്ളിയില്‍ പോയി വന്നു കിടന്നുറങ്ങുമ്പോള്‍ അപ്പച്ചന്‍ , പള്ളിയിലെ കഴിഞ്ഞു അപ്പവും താറാവ് ഇറച്ചിയും കൂട്ടി അത്താഴം കഴിച്ചിട്ടേ ഉറങ്ങൂ .


വീട്ടില്‍ അന്നേ കറന്റ്‌ ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രത്തില്‍ വിളക്ക് ആണ് വെക്കുക . ഇന്നത്തെ പോലെ റെഡി മെയിഡ് സ്റ്റാര്‍ അന്ന് വാങ്ങാറില്ല . വീട്ടില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്ന സ്റ്റാര്‍ ആണ് ഉപയോഗിക്കുന്നത് . ചിലപ്പോള്‍ അപ്പച്ചനും സ്റ്റാര്‍ ഉണ്ടാക്കാന്‍ കൂടും . അന്ന് ഒരു വീടിനു ഒരു സ്റ്റാര്‍ മാത്രേ ഉണ്ടാക്കൂ . സന്ധ്യ ആകുമ്പോ സ്റ്റാര്‍ പയ്യെ കയര്‍ കെട്ടി താഴെ ഇറക്കി അതിന്റെ തട്ടില്‍ വിളക്ക് കത്തിച്ചു വെക്കും . രാവിലെ ഇറക്കി വിളക്ക് അണച്ച് വെക്കുകയും ചെയ്യും .

അന്ന് ഒരിക്കെ ഞങ്ങള്‍ ക്രിസ്മസ് ദിവസം രാത്രി പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ , (ഇന്നത്തെ എറണാകുളം ഫോര്‍ഷോര്‍ റോഡ്‌ ) ഒരു സ്റാര്‍ കണ്ടു . അതിന്റെ താഴെ ഉള്ള മണ്ണ് മുഴുവന്‍ ചുവന്നിരിക്കുന്നു . ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയാണ് . എന്നോട് പറഞ്ഞു ചുവന്ന മണ്ണ് വരിക്കോ , നമുക്ക് വീട്ടില്‍ കൊണ്ട് ചെന്ന് ഇടാമെന്ന് . സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക്‌ കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും . വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതു കൊണ്ട് എന്നെ മുന്നില്‍ നിറുത്തിയാണ് പല കാര്യങ്ങളും ചേട്ടനും ചേച്ചിമാരും സാധിച്ചിരുന്നത് . അവര്‍ക്ക് കുരങ്ങു കളിപ്പിക്കാനും ടാര്‍ഗറ്റ് ഞാന്‍ ആയിരുന്നു .അങ്ങനെ എന്തെല്ലാം തമാശകള്‍ .

ക്രിസ്മസിന്റെ അന്ന് രാവിലെ മുതല്‍ വീട്ടില്‍ കേക്കിന്റെ ബഹളമാണ് . അന്ന് വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒക്കെ കേക്കും കൊണ്ട് വരും .അയ്സിംഗ് ഉള്ള പ്ലം കേക്ക് ആണ് മിക്കവാറും കൊണ്ട് വരിക . അയ്സിംഗ് തിന്നു തിന്നു മധുരം ആര്‍ക്കും വേണ്ടാതെ ആകും . അപ്പൊ അമ്മ എല്ലാ അയ്സിംങ്ങും കൂടെ ടിന്നില്‍ അടച്ചു വെക്കും . പിന്നെ , രണ്ടു ദിവസം കഴിഞ്ഞേ അത് തരൂ . അപ്പൊ ആ അയ്സിംഗ് നും കടി പിടി കൂടും ഞങ്ങള്‍ ..

ഇത്തവണ ഞങ്ങള്‍ നോമ്പ് നോക്കുന്നുണ്ട് . കുട്ടികള്‍ക്ക് എന്നാലെങ്കിലും ക്രിസ്മസ് ന്റെ മധുരം ഉണ്ടാകട്ടെ . ക്രിസ്മസ് ദിനങ്ങള്‍ ഞങ്ങള്‍ ഒരിക്കലും തനിയെ ആഘോഷിക്കാറില്ല , അത് തറവാട്ടില്‍ ആയിരിക്കും .

ഇപ്പോഴും അപ്പവും താറാവ് ഇറച്ചിയും തന്നെ ക്രിസ്മസ് ദിനത്തിന്റെ മെനു എങ്കിലും പഴയ സ്വാദു വരുന്നില്ല ..അത് പോലെ ഒരു സ്റാറിനു പകരം മൂന്നു സ്റാര്‍ എങ്കിലും ഞങ്ങള്‍ തൂക്കാറുണ്ട്‌ ..എന്നാലും പണ്ടത്തെ ഒരു സുഖം കിട്ടുന്നില്ല ..ഇപ്പൊ ചൊവ്വേ നേരെ ഒരു കാരോള്‍ സംഘം പോലും വരാറില്ല . ആര്‍ക്കും അതിനൊന്നും നേരം ഇല്ല .എല്ലാവരും tv യുടെ മുന്‍പില്‍ കുത്തിയിരികകുകയെ ചെയ്യുള്ളു ..

നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്തെ നമ്മളൊക്കെ വലുതാകുംതോറും പഴയ കാലത്തിനും ഓര്‍മകള്‍ക്കും മധുരം കൂടുന്നത് ?ഇപ്പൊ ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു ..വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെ ആയാല്‍ മതി എന്ന് മനസ്സ് പറയുന്നു ..
എന്റെ ബൂലോക കൂട്ടുകാര്‍ക്ക് എല്ലാര്ക്കും ക്രിസ്മസ് ആശംസകള്‍ ...
സസ്നേഹം ,



27 comments:

Sands | കരിങ്കല്ല് said...

നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!

ഇതാണു ഏറ്റവും ഇഷ്ടമായ വരി.../ഭാഗം.. .... എനിവേ... ആശംസകൾ :)

ഒരു നുറുങ്ങ് said...

“...എങ്കിലും പഴയ സ്വാദ് വരുന്നില്ല...എന്നാലും
പഴയ സുഖം കിട്ടുന്നില്ല...”രുചി എവിടുന്ന് കിട്ടാനാ...ഒക്കെ മായമയം!കൂടാതെ പണ്ടത്തെ
വിശപ്പ് ഇപ്പോഴില്ല...ആര്‍ത്തിയും ! പലവീടുകളിലും
മെനു എന്നും ക്രിസ്മസ്സ് നാളിലേതും !

ക്രിസ്മസ്സ്/നവവത്സരാശംസകള്‍

Manoraj said...

നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!

ethanu prasaktham... ennathe kuttikalkk vendath poggoyum, cartoon netwrokum, computer gamukalum anu... nammute okke kuttikalathe kannaram poththikaliyum, kili kaliyum, kulam karayum okke paranjal avar namme bhrandanmar ennu vilikkum...

ormakal ayavirakki oru mulakkirikkam radha namukkelavarkkum..

VEERU said...

വായിച്ചപ്പോൾ വിഷമം തോന്നി...മറ്റൊന്നും കൊണ്ടല്ല. സമാന അനുഭവങ്ങൾ ഉള്ളതോണ്ടാവും..ക്രിസ്മസിനെന്നല്ല എല്ലാ ഉത്സവങ്ങൾക്കും ഇപ്പോളിതേ അവസ്ഥയാണു..
പുതിയ തലമുറക്കിതുപോലോർക്കാൻ നല്ലൊരു ക്രിസ്മസ്സ് ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ ശരിക്കും വിഷമം തോന്നുന്നു..!!

raadha said...

@sands :) ആശംസകള്‍ക്ക് നന്ദി !! ഉം..കുട്ടികള്‍ കുട്ടികള്‍ ആയിട്ട് തന്നെ ഇരിക്കുന്നതല്ലേ നല്ലത്?

@നുറുങ്ങു :) അതെ, അതാണ്‌ കാര്യം. ഇപ്പൊ എപ്പോ വേണേലും നമുക്ക് എന്ത് വേണെങ്കിലും വാങ്ങിച്ചു തിന്നാം. അന്ന് ഒരു ക്രിസ്മസ് നാള്‍ വരന്‍ കാത്തിരിക്കേണ്ടിയിരുന്നു. ആശംസകള്‍ക്ക് നന്ദി!

@മനോ :) അതെ, കുട്ടികള്‍ മാത്രമല്ല, കൊറേയൊക്കെ നമ്മളും മാറി പോയില്ലേ?

@VEERU :) ഉം, ഇവരെ നമുക്ക് പഴയ കാലങ്ങള്‍ പറഞ്ഞു കൊടുത്തു കൊണ്ട് വരാനേ പറ്റൂ. നമുക്കൊക്കെ പണ്ടത്തെ ആളുകള്‍ പറയുന്നതിന് അപ്പുറം ഒന്ന് മാറി ചിന്തിക്കാന്‍ പ്രയാസം ആയിരുന്നു. ഇവരോ? നമ്മള്‍ ഇപ്പോള്‍ ഇവരുടെ ഇഷ്ടങ്ങള്‍ക്ക് ഒത്തു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു...

നിറങ്ങള്‍..colors said...

. ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും .

arivu pala kaaryangaludeyum sukham nashtamaakkum..valarumthorum aaghoshangal niram mangunnath angineyaanennu thonnunnu..ennalum samridhamaaya ormakalude oru kalam swanthamaakki ennu vicharichu santhoshikkaam..

samadhanavum snehavum niranja Christmas aashamsikkunnu

കണ്ണനുണ്ണി said...

നൊസ്റ്റാള്‍ജിയ എന്റെ ഏറ്റോം വലിയ വീക്നെസ് ആ... ഈ പോസ്റ്റിലൂടെ പോകുമ്പോ...ആകെ ഗൃഹാതുരത്വം ...
ക്രിസ്ത്മസ് ..പുതുവത്സരാശംസകള്‍ ട്ടോ

ramanika said...

ഈ പോസ്റ്റ്‌ ഒരു പാട് പഴയ കാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി
ശരിയാണ് പുതിയ തലമുറ ഒരുപാട് മാറിയിരിക്കുന്നു
അവര്‍ക്ക് പലതും നഷ്ട്ടപെടുന്നു പക്ഷെ അവര്‍ bothered അല്ല!

ഹാപ്പി കൃസ്തുമസ്

Anonymous said...

ക്രിസ്തുമസുമായി ബന്ധപ്പെട്ട പോസ്റ്റ് നന്നായിട്ടുണ്ട്. ഫുഡ്ഡിന് ഒരല്പം ഇമ്പോര്‍ട്ടന്‍സ് കൊടുത്തത് കൂടിപ്പോയോന്നൊരു സംശയം. കമന്‍റടിക്കാര്‍ അതിനൊരല്പം എരിവും പകര്‍ന്നിട്ടുണ്ടെന്ന് കമന്‍റ് ബോക്സും സാക്ഷ്യപ്പെടുത്തുന്നു.

ടോട്ടാലിറ്റി ഈസ് ഗുഡ്. സംഗതികളെല്ലാം വന്നിട്ടുണ്ട്. ശ്രുതി, ശുദ്ധം തന്നെ ഈ ക്രിസ്‌മസ് ഓര്‍മ്മകളില്‍.

വരവൂരാൻ said...

രസകരമായിരിക്കുന്നു ഈ ആശം സകൾ..അറിയിച്ചത്‌

Anil cheleri kumaran said...

ക്രിസ്മസ് ആശംസകള്‍!

Typist | എഴുത്തുകാരി said...

ക്രിസ്മസ് നവവത്സര ആശംസകള്‍.

raadha said...

@നിറങ്ങള്‍ :) അതെ, പല കാര്യങ്ങളും അങ്ങനെ തന്നെ ആണ്. കുഞ്ഞു മനസ്സുകളില്‍ ധാരാളം കൌതുകം നിറയുന്നത് കണ്ടിട്ടില്ലേ? ആശംസകള്‍ക്ക് നന്ദി ട്ടോ.

@കണ്ണനുണ്ണി :) ഇതിലെ വന്നു ആശംസകള്‍ അറിയിച്ചതിനു നന്ദി. ഓര്‍ക്കാനും ഇവിടെ ഷെയര്‍ ചെയ്യാനും ഏറെ ഇഷ്ടം കുട്ടിക്കാലം തന്നെ. അത് ആരെയും ബോര്‍ അടിപ്പിക്കുന്നില്ല എന്ന് അറിയുന്നത് തന്നെ ആനന്ദം.

@ramanika :) അവര്‍ക്ക് ചിലപ്പോ ഇങ്ങനെ ഒക്കെ ജീവിക്കുന്നതിലാവാം സന്തോഷം. അവരുടെ ഒന്നും തന്നെ വികാരങ്ങള്‍ deep rooted അല്ലാന്നാ തോന്നുന്നത്. നമ്മള്‍ പറയും അവര്‍ക്ക് എന്തൊക്കെയോ ഒക്കെ നഷ്ടപ്പെട്ടു പോയി എന്ന്. ആശംസകള്‍ക്ക് നന്ദി!

@Maths :) ഹി ഹി. കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്തതാണ് ഫുഡ്‌ ഐറ്റം. മറ്റൊന്നും തന്നെ ആ ചിന്തകളില്‍ കാണില്ല. അത് കൊണ്ടാവാം പോസ്റ്റിലും ഫുഡ്‌ കടന്നു വന്നത്. അതിരിക്കട്ടെ, ഇത് റിയാലിറ്റി ഷോ ഒന്നും അല്ലാട്ടോ. ഓരോരുത്തര്‍ ഓരോന്ന് കണ്ടു കണ്ടു എല്ലാത്തിന്റെയും ശ്രുതിയും, സംഗതിയും തേടി നടക്കാന്‍ തുടങ്ങിയോ. ഇതിലെയുള്ള ആദ്യ വരവിനു സ്വാഗതം.

raadha said...

@വരവൂരാന്‍ :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരണം ട്ടോ.

@കുമാരന്‍ :) ആശംസകള്‍ക്ക് നന്ദി ട്ടോ.

@Typist :) ആശംസകള്‍ക്ക് നന്ദി!

അപരിചിത said...

happy christmassssssssssssss

:)

പ്രേം I prem said...

സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക്‌ കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും.
ആ കുട്ടിത്തം തന്നെയാണ് ഇപ്പോഴും ഈ വരികളില്‍ അപ്പോള്‍ കുട്ടി നമ്മള്‍ തന്നെയല്ലേ ...
എന്നും കുട്ടിയായി തന്നെ ഇരുന്നാല്‍മതി അതാണ്‌ നല്ലത് മാഷേ ... അല്ലെ ..

ഇപ്പോഴത്തെ പത്തുവയസ്സുകാരന് മുപ്പതിന്റെ തിളക്കമാ മാഷേ ... അവര്‍ പ്രായമുള്ളവരെ കണ്ടാല്‍ " എന്താ ഇങ്ങിനെ നടന്നാല്‍ മതിയോ ഒരു കല്യാണൊന്നും കഴിക്കണ്ടേ " എന്ന് ചോദിക്കുന്നവരാ ... കാലം മാറിപ്പോയി...

ക്രിസ്മസ് നവവത്സരാശംസകള്‍ ***

Rare Rose said...

എത്ര സത്യമായ കാര്യം അല്ലേ.എത്രയൊക്കെ ആഘോഷിച്ചാലും പഴയ എന്തൊക്കെയോ ഇല്ലാത്ത പോലെയൊരു തോന്നല്‍ എനിക്കുമുണ്ടാവാറുണ്ടു..

ക്രിസ്തുമസ് ആഘോഷങ്ങളുടെ ചൂടാറിയ സ്ഥിതിക്ക് സന്തോഷവും സമാധാനവും നിറഞ്ഞൊരു പുതുവത്സരം എന്റെ വക ആശംസിക്കുന്നു ട്ടോ.:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ..
ഈ മലയാള മണ്ണിലല്ലാതെങ്ങു പോകാന്‍
അത്രമെലോര്‍മ്മകളാല്‍...നമ്മെ
കരളില്‍ കൊരുതിട്ടിരിക്കുന്നു ...

വിനുവേട്ടന്‍ said...

"ഇങ്ങിനിയെത്താതെ
പോയൊരെന്‍ ബാല്യത്തിന്‍..."

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ പണ്ടെങ്ങോ പഠിച്ച കവിത ഓര്‍മ്മ വരുന്നു. ആ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ... അവയുടെ മാധുര്യം ഇനിയും ഒരു നൂറ്‌ ജന്മം എടുത്താലും ലഭിക്കുമോ...? സംശയമാണ്‌...

ക്രിസ്‌മസ്‌ - നവവത്സര ആശംസകള്‍...

രാജേശ്വരി said...

വിഷ് ചെയ്യാന്‍ വൈകിപ്പോയല്ലോ ചേച്ചി... :) ...ഇനി ഏതായാലും ഹാപ്പി ന്യൂയര്‍ ..

Unknown said...

ക്രിസ്മസ് നവവത്സര ആശംസകള്‍.

raadha said...

@അപരിചിത :) Thank you...!

@പ്രേം :) അതെ, മനസ്സിലെ കുട്ടിയെ അങ്ങനെ തന്നെ നില നിറുത്താന്‍ കഴിഞ്ഞാല്‍ ഭാഗ്യം. എന്നാലല്ലേ ജീവിതത്തില്‍ പലതിലും വിസ്മയം കാണാന്‍ പറ്റൂ.. കഴിഞ്ഞ ദിവസം ഞാന്‍ അടുക്കളയില്‍ ചപ്പാത്തി ചുട്ടു കൊണ്ട് നില്‍ക്കുമ്പോ മോള്‍ അടുത്ത് വന്നു നോക്കിയിരിപ്പുണ്ടായിരുന്നു. (എന്റെ പഴയ സ്വഭാവം പോലെ തന്നെ, നോക്കിയിരിക്കലെ ഉള്ളു..) ഓരോ ചപ്പാത്തിയും ഒന്നിനോട് ഒന്ന് മുട്ടാതെ പേപ്പറില്‍ നിരത്തിയിടുന്നത് കണ്ടപ്പോള്‍ മോള്‍ ചോദിച്ചു..'ഇതെന്താ അമ്മെ, കാര്‍ പാര്‍ക്ക്‌ ചെയ്യുന്നത് പോലെ ഇട്ടിരിക്കുന്നത്' എന്ന്. :) ആശംസകള്‍ക്ക് നന്ദി ട്ടോ.

@Rare rose :) പഴയതിന് എപ്പോഴും മധുരം തന്നെ ആണ് കുട്ടി.. ആശംസകള്‍ക്ക് നന്ദി ട്ടോ. വരും വര്ഷം എല്ലാ നന്മകളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

@ശാരദനിലാവ് :) സത്യം തന്നെ.. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍.....ഈ മണ്ണില്‍ ഇങ്ങനെയൊക്കെ തന്നെ മതി...ഇതിലെ വന്നതില്‍ സന്തോഷം ട്ടോ.

raadha said...

@വിനുവേട്ടാ :) കുട്ടിക്കാലത്തെ ഒരു പാട് ഓര്‍മ്മകള്‍ പറയാനുണ്ട്..ഒരു പക്ഷെ മധുരമുള്ള ഓര്‍മ്മകള്‍ ആയതു കൊണ്ടാവാം വീണ്ടും വീണ്ടും മനസ്സ് അവിടെ ഇടറി നില്‍ക്കുന്നത്.ആശംസകള്‍ക്ക് നന്ദി ട്ടോ.

@Raji :) വിഷ് ചെയ്യാന്‍ വൈകിയെങ്കിലും സാരമില്ല. വിഷ് ചെയ്യാന്‍ ഇവിടെ ഓടി വന്നല്ലോ . അത് തന്നെ ധാരാളം. ആശംസകള്‍ക്ക് നന്ദി ട്ടോ. പുതു വര്‍ഷത്തില്‍ എല്ലാ വിധ സൌഭാഗ്യങ്ങളും നേരുന്നു.

@തെച്ചിക്കോടന്‍ :) നവവത്സര ആശംസകള്‍ക്ക് നന്ദി ട്ടോ.

Prasanth Iranikulam said...

നവവത്സര ആശംസകള്‍...

Unknown said...

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....

raadha said...

@പ്രശാന്ത്‌ :) ആശംസകള്‍ക്ക് നന്ദി!! എല്ലാ വിധ നന്മകളും നേരുന്നു..

@പാലക്കുഴി :) ആശംസകള്‍ക്ക് നന്ദി. തിരിച്ചും എല്ലാ മംഗളങ്ങളും നേരുന്നു..!!

OAB/ഒഎബി said...

പണ്ട് ഞങ്ങളുടെ നാട്ടില്‍ കൃസ്ത്യാനികള്‍ ഉണ്ടായിരുന്നില്ല എന്ന് പറയാം.ഇപ്പോള്‍ പള്ളി എന്റെ വീടിന്റെ മുമ്പിലും.
താറാവ് ഇറച്ചി ഞാന്‍ ജീവിതത്തില്‍ തിന്നിട്ടില്ല.
ആഗ്രഹവുമില്ല.
കുട്ടികള്‍ക്ക് പോലും ഒന്നും വേണ്ടാതായി.
ഒന്നിനും രസമില്ലാതായി.
ആശംസകളോടെ..