Tuesday, November 24, 2009

ഉപ്പിലിട്ട മോഹങ്ങള്‍ ..

കുമാരേട്ടന്റെ ബ്ലോഗില്‍ ഉപ്പുമാവിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ് . കുമാരേട്ടന്‍ സ്വാദു നോക്കിയിട്ടുള്ള ഉപ്പുമാവിനെ കുറിച്ചാണ് പറഞ്ഞത് . പക്ഷെ ഈ ജന്മത്തില്‍ ഒന്ന് സ്വാദു നോക്കാന്‍ പോലും പറ്റിയിട്ടില്ലാത്ത ഉപ്പുമാവിനെ കുറിച്ചാണ് എനിക്ക് പറയാന്‍ ഉള്ളത് .

ഞാന്‍ നാല് വരെ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു . ഏതാണ്ട് 12 മണി ആവുമ്പോ നല്ല വിശക്കുന്ന സമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന മണം ക്ലാസ്സ്‌ മുറി ആകെ നിറയും . തൊട്ടരികെ ഉള്ള ജനലില്‍ കൂടെ നോക്കിയിരുന്നാല്‍ വേവിച്ച , മഞ്ഞ നിറമുള്ള ഉപ്പുമാവ് പകര്‍ന്നു ബക്കറ്റില്‍ ആക്കി കൊണ്ട് പോവുന്നത് കാണാം.

എന്റെ അമ്മയുടെ വീട് സ്കൂളിന്റെ തൊട്ടടുത്ത് ആണ് . അത് കൊണ്ട് എന്റെ ഊണ് അമ്മ വീട്ടില്‍ നിന്നാണ് . ഞാന്‍ പോയി വരുമ്പോഴേക്കും ഉപ്പുമാവ് എല്ലാരും തിന്നു കഴിഞ്ഞിട്ടുണ്ടാവും . എന്നെങ്കിലും ഒരിക്കല്‍ അതില്‍ നിന്നും അല്‍പ്പം തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോയിരുന്നു ഞാന്‍ . അടുത്ത ജന്മമെങ്കിലും ഉപ്പുമാവ് സ്കൂളില്‍ നിന്ന് തിന്നാന്‍ അനുവദിക്കുന്ന വീട്ടിലെ കുട്ടി ആവണം എന്ന് എത്ര പ്രാവശ്യം മനമുരുകി പ്രാര്‍ത്തിച്ചിട്ടുണ്ട് എന്നോ.. കുഞ്ഞു മനസ്സിലെ ഓരോരോ മോഹങ്ങള്‍..

ഞാന്‍ നാല് വരെ മാത്രമേ ആ സ്കൂളില്‍ പഠിച്ചുള്ളൂ . ഇത് പോലെ സ്വാദു നോക്കാന്‍ പറ്റാതെ വല്ലാതെ മോഹിച്ചു പോയ മറ്റൊരു സാധനം കൂടെ ആ സ്കൂളിലെ ഓര്‍മയില്‍ ഉണ്ട് . അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ആരുടെയും പേര് എനിക്കിപ്പോള്‍ ഓര്‍മയില്ല . പക്ഷെ ബാബു .T യെ ഒരിക്കലും മറക്കാന്‍ പറ്റില്ല . ഇന്നും ആ പേരും ഉപ്പുമാങ്ങയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഏതോ ഒരു പട്ടരു കുട്ടിയായിരുന്നു ബാബു .T. (നോക്കൂ , സ്കൂളിലെ കൂട്ടുകാരുടെ initial വരെ നമ്മള്‍ മറക്കില്ല ..അല്ലെ ?) എന്നും ഉച്ചക്ക് ചോറ് ഉണ്ണാന്‍ കൊണ്ട് വരുമ്പോള്‍ കറി ആയിട്ട് ഒരു വല്യ ഉപ്പുമാങ്ങ മുഴുവന്‍ ആയിട്ട് കൊണ്ട് വരും ഈ കുട്ടി .. ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു , അറ്റത്ത്‌ നിന്നും , ടൂത്ത് പേസ്റ്റ് ഇല്‍ നിന്നും പേസ്റ്റ് വരുന്നത് പോലെ വരുന്ന ഉപ്പുമാങ്ങാ കുഴമ്പു എല്ലാരേയും കൊതിപ്പിച്ചു തിന്നും .

ഞാന്‍ എത്ര പ്രാവശ്യം കൊതി പിടിച്ചു നോക്കി നിന്നിട്ടുണ്ട് ..അതില്‍ ഒരല്‍പം തിന്നാന്‍ എനിക്ക് ഒത്തിരി ആശയുണ്ടായിരുന്നു . അവനോടു ചോദിക്കാനും അഭിമാനം സമ്മതിക്കില്ല . നാലാം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ അവന്‍ എന്നും ഇങ്ങനെ മാങ്ങ കൊണ്ട് വന്നു കൊതിപ്പിച്ചു തിന്നുമായിരുന്നു .

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും , അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു . ഒരു പക്ഷെ അന്ന് അതിന്റെ സ്വാദ് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത മോഹം ബാക്കിയുണ്ടാവില്ലായിരുന്നു.പിന്നീട് എത്രയോ തവണ ഞങ്ങള്‍ വീട്ടില്‍ കോണ്‍ക്രീറ്റ് എന്ന ഓമന പേരിട്ടു വിളിക്കുന്ന ഉപ്പുമാവും , ഉപ്പുമാങ്ങയും ഞാന്‍ തിന്നിട്ടും എന്തെ പഴയതിന്, അതും ഒരിക്കലും കഴിക്കാന്‍ പോലും പറ്റാതെ ഇരുന്നതിനു മനസ്സ് ഇത്ര സ്വാദു നല്‍കുന്നു...?

37 comments:

വീ കെ said...

കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നു കേട്ടിട്ടില്ലെ...?
അതുപോലെയാണ് കിട്ടാത്ത ഉപ്പുമാവിനും ഉപ്പുമാങ്ങക്കും സ്വാദു കൂടിയത്...!!

അടുത്ത ജന്മം സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന മറിയച്ചേടത്തിയുടെ മകളായി ജനിക്കട്ടെ..!!
അപ്പൊൾ വയറു നിറച്ച് കൊതി തീരെ തിന്നാല്ലൊ..?!!

മാറുന്ന മലയാളി said...

വേറൊരുത്തന്‍റെ പാത്രത്തിലെ ഉപ്പുമാവും ഉപ്പുമാങ്ങയുമൊക്കെ കഴിക്കാനാകാതെ വിങ്ങുന്ന ഒരു മനസ്സ്.......

മനസ്സിലാക്കുന്നു ഞാനാ മനസ്സിന്‍റെ പ്രയാസം.........:)

നിറങ്ങള്‍..colors said...

sharikkum kelkaatha paattu pole..maduratharam ee ormakal

nandana said...

രാധ ....ഓര്‍മകളെ ..കൈവള ചാര്‍ത്തി .....നല്ല നല്ല ഓര്‍മ്മകള്‍ ..രാധയെ തഴുകി വരുമ്പോള്‍ ഞങ്ങളെ അറിയിക്കാന്‍ മറക്കരുതേ?
ഒരിക്കലും കഴിക്കാന്‍ പറ്റാത്തത് ....തൊടാന്‍ പറ്റാത്തത്....കാണാന്‍ പറ്റാത്തത് ..അങ്ങിനെ അങ്ങിനെ ....എലാത്തിനോടും ആഗ്രഹം കൂടുതലായിരിക്കും കേട്ടോ ?
നന്‍മകള്‍ നേരുന്നു
നന്ദന

Prasanth - പ്രശാന്ത്‌ said...

ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു.....
ഇതു വായിച്ചപ്പോ സത്യത്തില്‍ എന്റെ വായില്‍ വെള്ളം വന്നൂട്ടോ!മനുഷ്യനെ കൊതിപ്പിയ്ക്കാ?
പ്രശാന്ത് ഐരാണിക്കുളം

VEERU said...

ഉപ്പുമാങ്ങാ തിന്നുന്നതു വിവരിച്ചപ്പോൾ വായിൽ ശരിക്കും വെള്ളമൂറി...നുണയല്ല..സത്യം !!

Manoraj said...

ethu vayichappol pandu schoolil ninnum kanji kudikkan veetil vazhakundakkiyathum... amma schoolil vannu teachorodu paranju oru divasam athu kudichathum..koodeyulla kuttikalude pathrathil ninnum achareduthu thinnathum ellam orthupoyi..thanks..

Sands | കരിങ്കല്ല് said...

ഇനിയൊരുപക്ഷേ ബാ‍ബു. ടി, ഈ പോസ്റ്റു വായിക്കാനിട വന്നേക്കാം...

ഇനീഷ്യല്‍ അറിയുന്നതിനും ഒരു ഗുണം വേണ്ടേ? :)

കല്ല്.

anvari said...

പുളിയുടെയും ഉപ്പുമാങ്ങയുടെയുമെല്ലാം പേര്‌ പറയുമ്പോഴെല്ലാം (എന്തിന്‌, ഓര്‍ക്കുമ്പോഴും) വായില്‍ വെള്ളം വരാത്തവരുണ്ടോ?
ഉപ്പുമാങ്ങ വായിലൊരു കുടം വെള്ളം നിറച്ചു!!
ഞാന്‍ കഴിച്ചിട്ടുണ്ട്‌ അന്നത്തെ ആ മഞ്ഞ ഉപ്പുമാവ്‌, പക്ഷേ ആ രുചി ഇപ്പോഴും ഉപ്പുമാവ്‌ കഴിക്കുമ്പോള്‍ ഉണ്ടാവുന്നില്ല! എന്തോ.
ചെറുപ്പത്തില്‍ നോമ്പു പിടിച്ച്‌, വിശന്ന്, പകുതി വെച്ച്‌ മുറിക്കേണ്ടി വന്നാല്‍ കഴിക്കുന്ന തലേന്നത്തെ ചോറും കറിയും...

Raji said...

ചേച്ചി, ഉപ്പുമാവ് കഴിക്കാനുള്ള കൊതി എനിക്ക് മനസ്സിലാവും..ഞാനും കൂട്ടുകാരുടെ കൂടെ ഇരുന്നു ചൂട് കഞ്ഞിയും ചെറുപയറും കഴിച്ചിട്ടുണ്ട്...:)...അമ്മ തന്നു വിടുന്നത് അകത്താക്കുന്നത് കൂടാതെ..:)

ശ്രീ said...

പണ്ട് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്തെ ഉപ്പുമാവും കഞ്ഞി-പയര്‍ കോമ്പിനേഷനും ഇന്നും മറക്കാനാകാത്ത സ്വാദ് നാവിലുണര്‍ത്തുന്ന ഓര്‍മ്മകളാണ്...

ramanika said...

ഉപ്പുമാവിനോടും ഉപ്പ് മങ്ങയോടും സ്കൂള്‍ ഡേയ്സില്‍ കൊതിയായിരുന്നു
പോസ്റ്റ്‌ മനോഹരം

കുമാരന്‍ | kumaran said...

ഓര്‍മ്മകള്‍ക്കെന്ത് മധുരം...!

പാവപ്പെട്ടവന്‍ said...

അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു.... അധിമോഹമാണ് രാധേ... അധിമോഹം

ഒരു നുറുങ്ങ് said...

ഹോ!ആ മാങ്ങേടൊരു പുളിപ്പേ,എന്‍റെ വായീല്
ഒരു കപ്പലോടിത്തുടങ്ങീട്ടോ..

raadha said...

@വീ.കെ. :) ശരിക്കും അങ്ങനെ തന്നെയാ..കിട്ടാത്ത മുന്തിരിങ്ങക്ക് സ്വാദ് കൂടും..പുളി മാത്രം അല്ല.. മധുരവും കൂടുതല്‍ കാണും ട്ടോ. ഹി ഹി. പാവം മറിയാമ്മ ചേടത്തി..പക്ഷെ അപ്പൊ എനിക്ക് ഉപ്പുമാവ് തിന്നാല്‍ ഒരിക്കലും ആശ കാണില്ല..

@മാറുന്ന മലയാളി.. :) അല്ലെങ്കിലും ഞാന്‍ ഇങ്ങനെ ഒക്കെ തന്നെയാ. സ്വന്തം പാത്രത്തില്‍ ഉള്ളതിനേക്കാള്‍ സ്വാദ് വേറെ ആളുടെ പാത്രത്തില്‍ ഉള്ളതിനു തന്നെയാ എന്നാ വിശ്വാസം. അവനവന്റെ പാത്രത്തിലെ നമുക്ക് തിന്നുമ്പോ അറിയാലോ..മറ്റേ പത്രത്തിലെ തിന്നാതെ എങ്ങനെ അറിയും? സന്തോഷമായി എന്റെ മനസ്സ് താങ്കള്‍ക്ക് എങ്കിലും മനസ്സിലായല്ലോ...ചിലപ്പോ നമ്മളൊക്കെ ഒരേ പോലെ ചിന്തിക്കുന്ന ആള്‍ക്കാര്‍ ആയിരിക്കും.. ഹി ഹി

@നിറങ്ങള്‍..:) കേള്‍ക്കാത്ത പാട്ടിനു കേട്ടതിനെക്കാള്‍ മധുരം കൂടും..സംശയം ഇല്ല.

@നന്ദന :) ഇതിലെ മുടങ്ങാതെ വരുന്നതിനു നന്ദി. പണ്ടേ തന്നെ, സന്തോഷം തരുന്ന പലതിനോടും എനിക്ക് ആഗ്രഹം കൂടുതല്‍ ആണ്..പക്ഷെ പുറത്തു പറയാറില്ല എന്ന് മാത്രം..! ഇതിപ്പോ ഒരു ബ്ലോഗ്‌ ഉള്ള ധൈര്യത്തില്‍ അല്ലെ പറഞ്ഞെ.

raadha said...

@പ്രശാന്ത് :) സത്യമായിട്ടും കൊതിപ്പിച്ചതല്ല..ട്ടോ. ഇതേ, കൊതി തന്നെയാ അന്ന് എനിക്കും തോന്നിയത്...

@VEERU :) അപ്പൊ അത് കണ്ടു കൊതി പിടിച്ചു നിന്ന എന്റെ അവസ്ഥയോ...?

@മനോ :) എല്ലാര്ക്കും കാണും ല്ലേ ഇങ്ങനെ ചുരുപ്പതിലെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ ല്ലേ. അന്നൊക്കെ നമുക്ക് മിക്കവാറും ഭക്ഷണ കാര്യത്തില്‍ ആകും കൊതി..വളരുമ്പോള്‍ അത് മറ്റു പലതിലേക്കും മാറുന്നു എന്നെ ഉള്ളു.

@Sands :) അയ്യോ, ബാബു ഈ പോസ്റ്റ്‌ വായിക്കാന്‍ ഇട ഒന്നും ഇല്ല എന്നാ എന്റെ വിശ്വാസം. ഈ ലോകം ഒരു പാട് വലുതല്ലേ..? നമ്മള്‍ ഇവിടെ ചെറിയ ഒരു കോണില്‍ മാത്രം ഒതുങ്ങി കഴിയുന്നു..വായിച്ചിരുന്നെങ്കില്‍ പാവത്തിന് ഇപ്പോഴാവും എന്റെ കൊതി അറിയാന്‍ പറ്റുക...ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ.. ഹി ഹി

@anvari :) ഇതിലെ ആദ്യം വന്നതല്ലേ? സ്വാഗതം. കുഞ്ഞുന്നാളില്‍ അങ്ങനെ എന്തെല്ലാം മോഹങ്ങള്‍ ല്ലേ..പലതും ഇത് വരെ പറയാത്തവ ..ഞാനും ഇപ്പോഴാ ഇത് പുറത്തു വിടുന്നത്.. :)

raadha said...

@Raji :) കണ്ടോ, രാജിക്ക് അത് കഴിക്കാന്‍ ഭാഗ്യം കിട്ടീലോ..പാവം ഞാന്‍..അന്ന് കൊറച്ചു അഭിമാനം വേണ്ടാന്നു വെച്ചിരുന്നെങ്കില്‍ അന്ന് ഉപ്പുമാങ്ങ എങ്കിലും
കഴിക്കാരുന്നു..ഈ കൊതിയും കൊണ്ട് നടക്കണ്ടായിരുന്നു..

@ശ്രീ :) ഇത്ര രുചിയോടെ നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്പോ മാത്രേ കഴിക്കുള്ളൂ ല്ലേ?

@ramanika:) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം. അന്നത്തെ ഉപ്പുമാവും, ഉപ്പുമാങ്ങയും വളരെ പ്രത്യേകത ഉള്ളത് തന്നെ ല്ലേ?

@കുമാരന്‍ :) കുമാരേട്ടന് പ്രത്യേകം നന്ദി!! പഴയ ഓര്‍മ്മകള്‍ ഉണര്തിയത്തിനു .. വീണ്ടും വരണം ട്ടോ. ഇത് പോലെ മാഷ്യനെ കൊതിപ്പിക്കുന്ന ഓര്‍മകളുമായി..

@പാവപ്പെട്ടവന്‍ :) സമ്മതിച്ചു...അതിമോഹം തന്നെ...ഇനി ഇപ്പൊ അങ്ങനെ അല്ലെങ്കിലും ഇതൊന്നും ഇനി കഴിക്കാന്‍ പറ്റില്ലെല്ലോ..മോഹങ്ങള്‍ ഇവിടെ പറഞ്ഞോട്ടെ ഈ പാവം ഞാന്‍.

@നുറുങ്ങു :) ഇതിലെ വന്നതില്‍ ഒത്തിരി സന്തോഷം.. ഞാന്‍ അവിടെ വന്നിരുന്നു ട്ടോ..മുടങ്ങാതെ പോസ്റ്റ്‌ ഇടണം ട്ടോ.

കണ്ണനുണ്ണി said...

എനിക്കിപ്പോ ഉപ്പുമാവും ഉപ്പുമാങ്ങയും തിന്നാന്‍ തോനുന്നെ ......:(

My......C..R..A..C..K........Words said...

പഴേ ഉപ്പുമാവ് ബാലവാടികളില്‍ ഇപ്പോള്‍ ഇല്ല ... ഉണ്ടായിരുന്നെങ്ങില്‍ സംഘടിപ്പിക്കാമായിരുന്നു ..

raadha said...

@കണ്ണനുണ്ണി :) ഇപ്പൊ ഇത് രണ്ടും കിട്ടില്ല..കിട്ടിയാലും പഴയ സ്വാദു കിട്ടില്ല..അതല്ലേ പ്രശ്നം.. :)

@Words :) സത്യം പറഞ്ഞാല്‍..ഇപ്പോള്‍ ആ പഴയ ഉപ്പുമാവ് കിട്ടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് പോയി വാങ്ങി കഴിച്ചേനെ...അന്നത്തെ സ്വാദ് അറിഞ്ഞില്ലെങ്കിലും..എന്താ സാധനം എന്ന് അറിയാലോ..പിന്നെ ആദ്യായിട്ട് ഇതിലെ വന്നതല്ലേ? സ്വാഗതം!

വരവൂരാൻ said...

അന്നു തിന്നാൻ പറ്റാതെ പോയ ഉപ്പുമാവ്‌ എന്റെ മനസ്സിലും ഒരു നോവായ്‌ കിടക്കുന്നുണ്ട്‌...പിന്നെ പേരിന്റെ ഒപ്പം ആ ഇനിഷ്യ്‌ല്‌ കൂടി പറഞ്ഞതിനു ഒരു സലാം ഉണ്ട്‌..ശരിക്കും സ്ക്കുൾ കാലം ഓർമ്മിപ്പിച്ചു. ആ കാലത്ത്‌ ഒരു വല്യ സംഭവം തന്നെയായിരുന്നു ഈ ഇനിഷ്യൽ എന്റെ ക്ലാസ്സിൽ തന്നെ മൂന്നു സുനിലുണ്ടായിരുന്നു. ഇനിഷ്യൽ കാരണമ്മാ തിരിച്ചറിഞ്ഞു പോന്നിരുന്നത്‌..

Typist | എഴുത്തുകാരി said...

ഞാനും കണ്ട് കൊതിച്ചിട്ടുള്ളതാണീ ഉപ്പുമാവ്. ഒന്നുരണ്ടുപ്രാവശ്യമൊക്കെ കഴിച്ചിട്ടുണ്ട്.

poor-me/പാവം-ഞാന്‍ said...

കാണാത്ത താജ്മഹലിന് കണ്ട തജ്മഹലിനേക്കാള്‍ ഭംഗിയായിരിക്കും...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:)

thanks for reminding such things...

(malayalam font not supporting...:(

keep on writing..

പ്രേം said...

" ഉപ്പുമാങ്ങ ചോദിച്ചിട്ടുണ്ടെങ്കില്‍ തരുമായിരുന്നല്ലോ ? ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാന്‍ വേണ്ടി നില്‍ക്കുകയായിരുന്നു ഞാന്‍ ... അന്ന് വീട്ടില്‍ ഉപ്പുമാങ്ങ മാത്രേ വീട്ടിലുണ്ടായിരുന്നുള്ളൂ ചോറിനു കൂട്ടാനായിട്ട്...!!!"
ബാബു T, യെ മനസ്സില്‍ സങ്കല്പ്പിച്ചതാണ് ട്ടോ

... പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സമയമെങ്കിലും അഭിമാനം ദൂരെക്കളഞ്ഞു മാങ്ങതട്ടിപ്പറിച്ചിരുന്നെങ്കില്‍ ഇന്ന് ബാബു T യെയും മറന്നുപോയേനെ അല്ലെ ...

അന്നൊക്കെ ചിലസുഹ്രുത്തുക്കളെ initial മാത്രമേ വിളിക്കൂ ... അതിനാല്‍ പലരുടെയും പേര് മറന്നു പോയി, പക്ഷെ തമാശ ഇരട്ടപ്പേര് ഉണ്ടാകും അതെ ഓര്‍മ്മ വരൂ ...

പഴയ കാലം ഓര്‍മ്മിപ്പിച്ചു. നന്ദി.

Sureshkumar Punjhayil said...

Niramulla mohangal...!

Manoharam, Ashamsakal...!!!!

ManzoorAluvila said...

uppumangaaye patti paranju kettappol vaayil vallamoori...nannayirikkunnu...kittatha poya mangakkum uppumaavinum athredam vare onnu poy nokkoonnai...very good keep it up

pattepadamramji said...

നല്ല സ്വാദാ..ഞാന്‍ കഴിച്ചിട്ടുണ്ട്‌. സ്കൂളിലെ ഉപ്പുമാവ്‌ പണ്ടുണ്ടായിരുന്നത്‌ നുറുക്കിയ ഗോതമ്പുകൊണ്ടാക്കിയതായിരുന്നു. ഇന്നതിണ്റ്റെ സ്വാദ്‌ കാണില്ല. ഓര്‍മ്മകളെ ഉണര്‍ത്തിയല്ലൊ..

$hivaram said...

ഇത് പോലെ ഉള്ള ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങള്‍ മറക്കുന്നതെങ്ങിനെ എന്റെ പഴയ ഓര്‍മകളില്‍ ഒരു പാട് സുഹൃത്തുക്കളും കടന്നു വന്നു എല്ലാറ്റിനും നന്ദി (അയവിറക്കാന്‍ ഇനിയും അവസരങ്ങള്‍ പ്രതീക്ഷിക്കുന്നു) keep going al da bst

പാലക്കുഴി said...

ഒരു നല്ല ഓര്‍മ്മ......പക്ഷേവായിക്കുമ്പോള്‍ വായില്‍ വെള്ളം ഊറി

ഗീത said...

രാധേ, കിറുകൃത്യമായി ഇതു തന്നെ എന്റെ അനുഭവവും. ഇതുപോലെ നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുമ്പോള്‍ ആ മഞ്ഞ ഉപ്പുമാവ് നോക്കി എത്ര കൊതിച്ചിട്ടുണ്ട് ! ഒരിക്കലും കഴിക്കാനൊട്ടു പറ്റിയതുമില്ല. കാരണം അമ്മക്ക് തൊട്ടടുത്ത സ്കൂളില്‍ ജോലി. ഉച്ചക്ക് എനിക്കും കൂടിയുള്ള ചോറുമായി അമ്മ ഇപ്പുറത്തു വരും. പിന്നെ ഉപ്പുമാവ് ചോദിച്ചുവാങ്ങി കഴിക്കുക എന്നത് ആ ഇളം‌പ്രായത്തില്‍ ആലോചിക്കാന്‍ പോലും വയ്യ.
നല്ല കുറിപ്പ് രാധേ.

OAB/ഒഎബി said...

ഞാൻ പടിക്കുന്ന സമയത്ത് മഞ്ഞ കളറിൽ ഒരു വരകിയ സാധനം.പുഴുക്കൾ ഉള്ളതിനാൽ അത് തിന്നരുതെന്ന് വീട്ടിൽ നിന്നും ഓർഡർ.
പിന്നെ പാൽ. അത് തൂക്ക് ചോറ്റുപാത്രത്തിൽ വാങ്ങും വീട്ടിൽ കൊണ്ട് പോയി മോരിൽ ഒഴിക്കും.
അന്ന് ഉപ്പുമാവ് തിന്നാത്തതിന്റെ കടം ഇപ്പോൾ ഇവിടെ അനുഭവിക്കുന്നു. ആഴ്ചയിൽ അഞ്ച് ദിവസം ഉപ്പുമാ....അള്ളോ. രാവിലെ കട്ടൻ മാത്രം കുടിച്ച്, ഇനി എത്ര ദിവസം....

പോരട്ടെ ഇനിയും ഇങ്ങനെയുള്ളത്.

raadha said...

@വരവൂരാന്‍ :) പണ്ടൊക്കെ നമ്മള്‍ ചെറിയ ക്ലാസ്സില്‍
പഠിക്കുമ്പോ എല്ലാരേം ഇനിഷ്യ്‌ല്‌ ചെര്തല്ലേ വിളിക്കൂ..ആ കുട്ടിയെ അങ്ങനെയേ ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ..

@typist :) അത് കഴിക്കാന്‍ സാധിച്ചല്ലോ..എന്നെ പോലെ കൊതി പിടിച്ചു നടക്കേണ്ടി വന്നില്ലെല്ലോ. ഹി ഹി..ഭാഗ്യവതി എന്നെ പറയാന്‍ പറ്റൂ..

@poor me :) ഹി ഹി. താജ് മഹല്‍ പോലെ അല്ല കഴിക്കാന്‍ പറ്റാത്ത ഉപ്പുമാവും ഉപ്പു മാങ്ങയും , താജ് മഹല്‍ ഇപ്പൊ വേണേലും കാണാലോ, ഞാന്‍ കണ്ടിട്ടും ഉണ്ട് ട്ടോ.

@മഷി തണ്ട് :) ഈ വഴി ആദ്യമായിട്ട് വന്നതിനു സ്വാഗതം. നന്ദി ട്ടോ. പിന്നെ ഇംഗ്ലീഷ് ഫോണ്ട് വായിക്കാന്‍ എനിക്ക് കുഴപ്പം ഒന്നുമില്ല. :) വന്നോളു.

@പ്രേം :) ഹി ഹി. ശരിയാവും പ്രേം പറഞ്ഞത് അന്ന് അത് തട്ടി പറിച്ചു തിന്നിരുന്നെകില്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഇട്ടു ആത്മ സംതൃപ്തി അടയെണ്ടി വരുമായിരുന്നില്ല. തന്നെയുമല്ല ബാബു.T യെ ഓര്‍ക്കതുമില്ല.
എവിടെ ആയിരുന്നു? കണ്ടിട്ട് കൊറേ ആയല്ലോ? :) (അല്ല ബാബു.ടി യോട് ചോധിച്ചതാനേ...)

raadha said...

@സുരേഷ് :)നന്ദി ട്ടോ. എപ്പോഴും പഴയ കാലം സുഖമുള്ള ഒരു സംഭവം തന്നെയാ എന്നെ സംബന്ധിച്ച്.

@manzoor :) ഈ വരവിനു നന്ദി ട്ടോ. ആദ്യമായിട്ടല്ലേ? സ്വാഗതം. കിട്ടാതെ പോയ മാങ്ങക്കും ഉപ്പുമാവിനു അത്രടം വരെ പോയിട്ടും കാര്യമില്ല.. :(

@pattepadamramji :) പഴയ ഓര്‍മകളെ ഉണര്താനല്ലേ ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടത്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. എന്റെ മൂക്കില്‍ നിന്ന് ഇപ്പോഴും ആ മഞ്ഞ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മനം മാറിയിട്ടില്ല.. :)

@shivaram :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു ഒത്തിരി സന്തോഷം. പഴയ കൂട്ടുകാരെ ഓര്‍ത്തല്ലോ. അത് മതി. ആദ്യത്തെ വരവിനു നന്ദി ട്ടോ.

@പാലക്കുഴി :) സാരമില്ല...പഴയ ഓര്‍മകളും പഴയ കലവും എന്നും മോഹിപ്പിക്കുന്നതാണ്‌ ..പോസ്റ്റ്‌
ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോ സന്തോഷം.

raadha said...

@ഗീത :) നമ്മുടെ മോഹങ്ങള്‍ക്കും സമാന സ്വഭാവം ഉണ്ടെന്നു എനിക്ക് പണ്ടേ തോന്നിയിട്ടുല്ലതാ... :) ചുമ്മാ കൊതി പറഞ്ഞു നടക്കാന്നല്ലാതെ, എവിടാ നമുക്കൊക്കെ ധൈര്യം? എന്തിനും ഏതിനും പേടി ല്ലേ? :)

@OAB :) അനുഭവിക്ക്. ആരെങ്കിലും ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോ എന്ത് സന്തോഷം ആണെന്നോ .. ഹി ഹി അന്ന് കൊറച്ചു ഉപ്പുമാവ് തിന്നാല്‍ പോരായിരുന്നോ? വന്നതില്‍ സന്തോഷം ട്ടോ.

തിരക്കായിരുന്നതിനാല്‍ കൊണ്ട് കൊറച്ചു ദിവസം ആരുടേം ബ്ലോഗ്‌ നോക്കാന്‍ പറ്റിയില്ല.

Diya said...

:)