Tuesday, October 6, 2009

എന്റെ മുറ്റത്തെ സുന്ദരികള്‍.....






















എന്നെ പോലെ പൂക്കളെ പ്രണയിക്കുന്നവര്‍ക്ക് പോസ്റ്റ് സമര്‍പ്പിക്കുന്നു....ഇതെല്ലാം എന്റെ തൊടിയിലെ ഞങ്ങള്‍ നാല് പേരും കൂടി ഓമനിച്ചു വളര്‍ത്തുന്നവ.. ഇവയില്‍ പലതിന്റെയും പേരുകള്‍ പോലും അറിയില്ല.. കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം അറിയിക്കണേ..ചുമ്മാ കണ്ടിട്ട് പോയാല്‍ സുന്ദരിമാര്‍ക്ക് സങ്കടംവന്നാലോ? :)







28 comments:

ശ്രീ said...

ഇതിലെ മിക്ക സുന്ദരിമാരേയും കണ്ടു നല്ല പരിചയമുണ്ടെന്നല്ലാതെ ഭൂരിഭാഗത്തിന്റേയും പേരറിഞ്ഞു കൂടാ...

VEERU said...

പൂക്കളോടും അതിനെ പ്രണയിക്കുന്നതിനോടും വല്യ താല്പര്യമില്ലായെങ്കിലും..മറ്റുള്ളവർ(ഉദാ: അമ്മ,എന്റെ ചേച്ചി,പെണ്ണുമ്പിള്ള...)അങ്ങനെ ചെയ്യുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുകയോ അനാവശ്യ ഇടപെടലുകൾ നടത്താറോ ഇല്ല..
അതോണ്ട് കെടക്കട്ടെ..ഇവിടെ ആദ്യത്തെ സുന്ദരിക്കു മുന്നിലായ് ഒരു തേങ്ങ !! ““““ഠോ””””

VEERU said...

അയ്യോ സോറീ ട്ടാ ഈ ‘ശ്രീ’ തേങ്ങയുടക്കുമ്പോൾ മുന്നിൽ കേറി നിൽക്കുമെന്നറിഞ്ഞില്ല...വെറുതേ ഒരു തേങ്ങാ വേസ്റ്റായി...തേങ്ങക്കൊക്കെ ഇപ്പോ എന്താ വില ഹ ഹ ഹ !!

കണ്ണനുണ്ണി said...

ആഹ എല്ലാരും ക്യൂട്ട് ആണല്ലോ

നിറങ്ങള്‍..colors said...

saundharya malsaram thanneyanallo raadhayude muttath..

Anil cheleri kumaran said...

സുരസുന്ദരിമാര്‍..

raadha said...

@ശ്രീ :) വളര്‍ത്തുന്ന എനിക്ക് തന്നെ ഇവരില്‍ ഒന്നാമന്‍ യുഫോര്ബിയ, മൂന്നാമന്‍ ബി ടുനിയ , ഏഴാമന്‍ കാക്കപ്പൂവ് എന്ന് ഞങ്ങള്‍ വിളിക്കുന്നു, ഒന്‍പതാമന്‍ ഗ്രൌണ്ട് orchid പിന്നെ നമ്മുടെ റോസിന്റെയും പേര് മാത്രേ അറിയൂ. ബാക്കിയൊക്കെ മഞ്ഞപ്പൂവ്, വയലെറ്റ്‌ പൂവ്, ഹ ഹ.

@ വീരു :) പൂക്കളോട് താല്പര്യം ഇല്ലാഞ്ഞിട്ടും കൂടി ഇതിലെ വന്നു തേങ്ങ ഉടച്ചതിനു ഒര്തിരി സന്തോഷം. അത് ശ്രീ യുടെ തലയില്‍ ഉടക്കാതിരുന്നതിനു അതിലുമേറെ സന്തോഷം. തല്ക്കാലം ഉടച്ച കഷണങ്ങള്‍ പെറുക്കി എടുത്തു കറിക്ക് അരക്കുകയെ നിവൃത്തിയുള്ളൂ..

@കണ്ണനുണ്ണി :) പോസ്റ്റാന്‍ ഒന്നും തലയില്‍ വരാഞ്ഞപ്പോള്‍ ചെയ്തതേ ഇത്. മനസ്സിലായി കാണുമല്ലോ.

@നിറങ്ങള്‍ :) ഇതില്‍ കുറച്ചു പൂക്കള്‍ നീ നേരില്‍ കണ്ടിട്ടുണ്ടല്ലോ.

@കുമാരന്‍:) സുന്ദരിമാരെ കാണാന്‍ വന്നതിനു നന്ദി ട്ടോ.

രാജേശ്വരി said...

:-) ഇഷ്ടമായി എല്ലാരേയും.....

OAB/ഒഎബി said...

എന്റെ ഭവനത്തിൻ മുറ്റത്തെ,
ഭാവനയിലെ പൂക്കളിൽ ചിലത്.

Unknown said...

പൂവും , പൂക്കളും , പൂതുമ്പിയും .... പുലരിയില്‍ പുല്‍ മേടില്‍ കണ്മിഴിക്കുന്ന മഞ്ഞ് കണവും കണ്മറയുന്ന ഭൂവിതില്‍ ... അതിര്‍ ത്തികടന്നെത്തും പൊന്നും വിലയുള്ള വരവു പൂക്കളുടെ കാലം .............മുറ്റത്ത് എത്ര സുന്ദരിക ള്‍ .................!!!

hshshshs said...

എന്റെ പുതു കവിതയിൽ നിങ്ങളെയും പരാമർശിച്ചിട്ടുണ്ട്..വന്നുകണ്ടു ഇഷ്ടക്കേടുണ്ടേൽ അറിയിക്കുമല്ലോ??

മഴവില്ലും മയില്‍‌പീലിയും said...

hahaha :D
nice ചുമ്മാ കണ്ടിട്ട് പോയാല്‍ ഈ സുന്ദരിമാര്‍ക്ക് സങ്കടംവന്നാലോ? :)

raadha said...

@രാജി :) നിനക്ക് ഇഷ്ടമാകും എന്നറിയാം..കാരണം എല്ലാരും മഴയില്‍ കുളിച്ചു നില്‍ക്കുകയല്ലേ?അഭിപ്രായം അറിയിച്ചതിനു നന്ദി ട്ടോ.

@OAB :) ആഹ, അപ്പൊ ഇതില്‍ പലരെയും ഇഷ്ടപ്പെട്ടു എന്ന് ചുരുക്കം. ഇതില്‍ പലരും പെട്ടെന്ന് പൂവിടുന്ന ഇനങ്ങള്‍ ആണ്. എനിക്ക് ഇന്ന് തൈ വെച്ചാല്‍ നാളെ പൂ വേണം. കാത്തിരിക്കാന്‍ വയ്യ.

@പാലക്കുഴി :) അതെ, എന്നും രാവിലെ ഞാന്‍ എല്ലാരേയും ഒന്ന് കണ്ടിട്ടേ എന്റെ ദിവസം തുടങ്ങുക ഉള്ളു. കാലത്ത് എഴുന്നെല്‍ക്കുംപോ ഇവരെ ഒക്കെ ഒന്ന് ചുറ്റി നടന്നു കാണുന്നത് തന്നെ ഒരു സുഖം തരും. ഇതിലെ വന്നതിനു നന്ദി.

@hshshshs :) ഞാന്‍ പോയി കണ്ടു, കുഞ്ചന്‍ നമ്പ്യാര്‍ അല്ലെങ്കിലും ഇഷ്ടമില്ലാത്ത സത്യങ്ങള്‍ വിളിച്ചു പറയുന്ന കൂട്ടത്തില്‍ ആണല്ലോ. എനിക്ക് ഒരു വിരോധവും തോന്നിയില്ല, മറിച്ചു സന്തോഷമേ ആയുള്ളൂ..അത് അവിടെ പറഞ്ഞിട്ടുണ്ട്. ഇനിയും ഇത് വഴി വരുമല്ലോ അല്ലെ?

@PRADEEP :) പിന്നല്ലാതെ...സൗന്ദര്യമത്സരം നടക്കുമ്പോ മാര്‍ക്കിടാന്‍ ആളില്ലെങ്കില്‍ പിന്നെ എന്ത് കഥ...ഇതിലെ വന്നു കമന്റിയതില്‍ സന്തോഷം. ആദ്യമായിട്ടാണല്ലോ ..സ്വാഗതം.

khader patteppadam said...

ഒരു പാടൂ പാടാന്‍ തോന്നുന്നു:'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും....'

വയനാടന്‍ said...

നിത്യകല്ല്യാണിമാരെയെല്ലാം എന്റെ അന്വേഷണം അറിയിക്കുക

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കള്ളിച്ചെടി
ചൈനീസ്‌ ബ്ലോസ്സം ..
നിത്യ കല്യാണി
വാന്‍ഡാ ...
ക്രിസാന്തെമം
സൂര്യ കാന്തി ..
റോസ്..
എത്രയും പൂക്കളുള്ള ഒരു ഉദ്യാനമുണ്ടല്ലെ .... വളരെ നല്ല കാര്യം ..

raadha said...

@khader :) 'ഉടുക്കാന്‍ വെള്ള പുടവ...കുളിക്കാന്‍ പനിനീര്‍ ചോല..' പാട്ടുകാരന് പാട്ട് പാടാന്‍ തോന്നിയതില്‍ അത്ഭുതമില്ല.. ഇതിലെ വന്നതിനും എന്റെ സുന്ദരികളെ കണ്ടു പാട്ട് പാടിയതിനും നന്ദി.

@വയനാടന്‍ :) ആ പൂവിന്റെ പേര് നിത്യകല്യാണി എന്നാണെന്ന് എനിക്കറിയില്ലായിരുന്നു. തീര്‍ച്ചയായും സ്നേഹാന്വേഷണങ്ങള്‍ അറിയിക്കാം.

@ ശാരദനിലാവു :)എനിക്കറിഞ്ഞു കൂടാത്ത ഒരു പാട് പൂക്കളുടെ പേര് പറഞ്ഞു തന്നതിന് നന്ദി. പക്ഷെ ആ മഞ്ഞ പൂവ് സൂര്യകാന്തി അല്ല. സൂര്യകാന്തിക്ക് നടുവില്‍ ബ്രൌണ്‍ നിറമല്ലേ? ഇത് മറ്റെന്തോ ഇനം ആണ്.

ramanika said...

ഇവിടെ ഈ സുന്ദരികളെ കണ്ടു ആസ്വദിക്കാന്‍ വൈകി
പക്ഷെ അവര്‍ ഒരു പരിഭവവും പറഞ്ഞില്ല

പോസ്റ്റ്‌ മനോഹരം!

Typist | എഴുത്തുകാരി said...

എനിക്കുമുണ്ട് ആ അസുഖം, പൂക്കളോട് കടുത്ത പ്രണയം (പൂക്കളെ പ്രണയിക്കുന്നവരോട് ഒരു ഇഷ്ടവും....)

അതുകൊണ്ടുതന്നെ ഇതിലുള്ള കുറേ സുന്ദരിമാരൊക്കെ എന്റെ മുറ്റത്തുമുണ്ട്. ചിലരൊന്നും ഇല്ല.വേറെ ചിലരൊക്കെ ഉണ്ട്. ആ മഞ്ഞപ്പൂവു് ഭയങ്കര ഇഷ്ടായി.

വികടശിരോമണി said...

ജീവിതത്തിലാകെ കഷ്ടപ്പെട്ടു വളർത്തിയിട്ടുള്ള ഏക സാധനം പൂച്ചെടികളാണ്.ഏറ്റവും കൂടുതൽ കാലം പ്രണയിച്ചിട്ടുള്ളതും,പ്രണയിച്ചുകൊണ്ടേയിരിക്കുന്നതും.:)
ശരിയ്ക്കും സുന്ദരിക്കുട്ടികളെ ഇഷ്ടമായി,ട്ടൊ.ഏതു നിലയിൽ നിൽക്കുമ്പോഴും പൂക്കൾക്ക് സവിശേഷമായ ഭംഗിയുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓരോ പൂവും വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ആയിരം പൂത്തിരി കത്തിയപോലെ സന്തോഷം ഉണ്ടാകുന്നു..ഈ ചിത്രങ്ങളും അതേ അനുഭൂതി തരുന്നു..പേരിൽ എന്ത് കാര്യം!

ആശംസകൾ

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://raadha.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

raadha said...

@ramanika :) വൈകിയാലും സാരമില്ല..വന്നല്ലോ എന്ന സന്തോഷമാവും അവര്‍ക്ക് ഉണ്ടായിരുന്നത്..അതോ സുന്ദരിമാരുടെ അകവും സുന്ദരമായത് കൊണ്ടാണോ?

@typist :) അതെ, എനിക്കും എന്നും രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത്‌ പോയി ഈ പൂക്കളെ ഒന്ന് കണ്ടാല്‍ എന്തൊരു സന്തോഷമാണ് കിട്ടുന്നത് . ഇവരെയും കൂട്ടുകാരാക്കിയ എഴുത്തുകാരിക്ക് ആശംസകള്‍. മഞ്ഞ പൂവിന്റെ പേര് എനിക്കറിയില്ല. ഇപ്പോള്‍ ആ കുലയില്‍ ഒരു 25 പൂക്കള്‍ എങ്കിലും കാണും.

@വികടശിരോമണി :) ആദ്യമായിട്ട് ഇത് വഴി വന്നതിനു സ്വാഗതം. പൂക്കളെ പ്രണയിക്കുന്ന ഒരാളെ കൂടെ കണ്ടെത്തിയതില്‍ സന്തോഷം. അതെ, സത്യം തന്നെ, അല്‍പ്പം കഷ്ടപ്പെട്ടാലെ..ഈ സുന്ദരികള്‍ മുറ്റത്തു വരുള്ളൂ. നന്ദി.

@സുനില്‍ :) അതെ , ഓരോ ദിവസവും ഏതെങ്കിലും ചെടി മൊട്ടിട്ടു പൂവിടാറായി എന്ന് കാണുമ്പൊള്‍ ഒത്തിരി സന്തോഷം തോന്നും. മോള്‍ പോയിട്ട് ആ ചെടിക്ക്‌ ഒരു സ്പെഷ്യല്‍ കൈ കുടന്ന വെള്ളം കൂടി കൊടുക്കും! ഇതിലെ ആദ്യമായി വന്നതല്ലേ? സ്വാഗതം. അതെ, പേരില്‍ എന്തിരിക്കുന്നു...മഞ്ഞപ്പൂവ് എന്ന് വിളിച്ചാലും മതിയല്ലോ.. :)

@bijoy :)

ശാന്ത കാവുമ്പായി said...

പൂക്കളും കുഞ്ഞുങ്ങളുമില്ലെങ്കിൽ എങ്ങനെ ഈ ലോകത്തെ സഹിക്കും?

poor-me/പാവം-ഞാന്‍ said...

പൂ പറിക്കരുത് “ എന്ന ബോഡ് ഉള്ള വീട്ടിലെ അനിയത്തിയാണല്ലേ?

raadha said...

@ശാന്ത :) അതെ, ചേച്ചി വലിയൊരു സത്യം പറഞ്ഞു..! നന്ദി.

@പാവം ഞാന്‍ :) അതെ, എങ്ങനെ മനസ്സിലായി?? :O ഇനിയും ഇത് വഴി വരുമല്ലോ. അല്ലെ? :)

നന്ദന said...

മനോഹരം .......മനോഹരം ........ഈ ബ്ലോഗെന്ത് മനോഹരം
ആസംസകള്‍
നന്ദന

raadha said...

ആഹ..ഇത്രയ്ക്കു ആത്മാര്‍ഥമായി എന്റെ ബ്ലോഗിനെ പ്രശംസിച്ച മനസ്സ് ഒരു പക്ഷെ എന്റെ മുറ്റത്തെ പൂവുകളെക്കാള്‍ സുന്ദരം ആയിരിക്കും. അല്ലെ?