Saturday, August 15, 2009

മാനുവല്‍ സിണ്ട്രോം

എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായ Paulo Coelho യുടെ “Like the Flowing River” എന്ന ബുക്കിലെ ഒരു ഭാഗമാണ് താഴെ പകര്‍ത്തി വെച്ചിരിക്കുന്നത്‌ . കുത്തും കോമയും അടക്കം എല്ലാം കടപ്പാട് എഴുത്തുകാരനോട് .. ഒന്ന് വായിച്ചു നോക്ക്...ഇത് നമ്മുടെ ഒക്കെ തന്നെ കഥയാണ് .

Manuel needs to be busy. If he is not, he thinks that his life has no meaning, that he's wasting time, that society no longer needs him, that no one loves or wants him.

So, as soon as he wakes up, he has a series of tasks to perform: to watch the news on television (something might have happened in the night); to read the newspaper (something might have happened during the day yesterday); to tell his wife not to let the children be late for school; to take the car or catch a taxi or a bus or the metro, all the time thinking hard, staring into space, looking at his watch or, if possible, making a few calls on his mobile phone, and ensuring that everyone can see what an important man he is, useful to the world.

Manuel arrives at work and sits down to deal with the paperwork that awaits him. If he's an employee, he does his best to make sure that his boss has seen that he's arrived on time. If he's a boss, he sets everyone to work immediately. If there are no important taks to be done, Manuel will invent them, create them, come up with a new plan, develop new lines of action.

Manuel goes to lunch, but never alone. If he is a boss, he sits down with his friends and discusses new strategies, speaks ill of his competitiors, always has a card up his sleeve, complains (with some pride) of overwork. If Manuel is an employee, he, too, sits down with his friends, complains about his boss, complains about the amount of overtime he's doing, states with some anxiety (and with some pride) that various things in the company depend entirely on him.


Manuel – boss or employee – works all afternoon. From time to time, he looks at his watch. It's nearly time to go home, but he still has to sort out a detail here, sign a document there. He's an honest man and wants to justify his salary, other people's expectations, the dreams of his parents, who struggled so hard to give him a good education.

Finally, he goes home. He has a bath, puts on some more comfortable clothes, and has supper with his family. He asks after his children's homework and what his wife has been doing.

Sometimes, he talks about his work, although only to serve as an example, because he tries not to bring his work problems home with him. They finish supper, and his children – who have no time for examples, homework, or other such things – immediatley leave the table and go and sit down in front of the computer. Manuel, in turn, goes and sits down in front of that piece of apparatus from his childhood called the television. He again watches the news (something might have happened during the afternoon).

He always goes to bed with some techinical book on his bedside table – whether he's a boss or an employee, he knows that competition is intense, and that anyone who fails to keep up to date runs the risk of losing his job and facing that worst of all curses: having nothing to do.

He talks a little to his wife; after all, a ncie, hard-working, lovng man who takes care of his family, and is prepared to defend it whatever the circumstances. He falls asleep at once, and sleeps knowing that he will be very busy tomorrow, and that he needs to rebuild his energies.
That night, Manuel has a dream. An Angel asks him: 'Why are you doing this?' He replies that it's because he's a responsible man.


The Angel goes on: 'Would you be capable of taking at least fifteen minuites of your day to stop and look at the world, and at yourself, and simply do nothing?' Manuel says that he would love to do that, but he doesn't have time. 'You're lying to me,' says the Angel. 'Everyone has time to do that. It's just that they don't have the courage. Work is a blessing when it helps us to think about what we're doing; but it becomes a curse when its sole use is to stop us thinking about the meaning of our life.'

Manuel wakes up in the middle of the night in a cold sweat. Courage? How can a man who sacrifices himself for his family not have the courage to stop for fifteem minites a day?

It's best to go back to sleep. It was just a dream; these questions will get him nowhere; and tomorrow he's going to be very, very busy.

****************** ************* *******************


ഇത് വായിച്ചു ഇന്‍സ്പിരേഷന്‍ കൊണ്ട് ഇരിക്കുന്ന ഒരു ദിവസം ആണ് എനിക്ക് ഞങ്ങളുടെ regional ഓഫീസില്‍ ഒരു മീറ്റിംഗ് ഉണ്ടെന്നു അറിഞ്ഞത് . ഇപ്പൊ മാനേജര്‍ പുതിയ ആളാണ്. ആകെ മറിക്കുന്ന ഒരു സ്വഭാവക്കാരന്‍ . മേല്‍ പറഞ്ഞ കഥയിലെ ബോസ്സിനെ പോലെ. സാധാരണ ഇ -മെയില്‍ വന്നാല്‍ ഞാന്‍ എനിക്ക് മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞിട്ട് പോയാല്‍ മതി . ഇത്തവണ ഞാന്‍ നേരത്തെ തന്നെ regional ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു..നിങ്ങളുടെ ഇ-മെയില്‍ ഒന്നും ഇവിടെ നടപ്പില്ല . നേരെ ചൊവ്വെ മാനേജരിനോട് മീറ്റിംഗ് ന്റെ കാര്യം പറയുക . എങ്കിലേ ഞാന്‍ അറ്റന്‍ഡ് ചെയ്യൂ എന്ന് പറഞ്ഞു. വേറെ ആര് ഓഫീസില്‍ വന്നില്ലെങ്കിലും ലീവ് എടുത്താലും അങ്ങേര്‍ക്കു പ്രശ്നമില്ല , എന്റെ സീറ്റ്‌ ഒരു 10 മിനിറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടാല്‍ അപ്പോള്‍ ചോദ്യം വരും!.

പറഞ്ഞത് പോലെ തന്നെ regional ഓഫീസില്‍ നിന്ന് ഡെപ്യൂട്ടി മാനേജര്‍ വിളിച്ചു പറഞ്ഞു എന്നെ മീടിങ്ങിനു വിടാന്‍ . (അദ്ദേഹത്തിനോട് ഒരു ഫുള്‍ ഡേ വേണ്ടി വരുമോ എന്ന് ചോദ്യം ചെയ്തു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു ). പുറത്തിറങ്ങി വന്നു എന്നോട് പറഞ്ഞു, 'you may attend the meeting, and if it ends a little early, you have to come back here'. എന്റെ മുഖം കണ്ടപ്പോള്‍ അങ്ങേരു ഇതും കൂടെ ആഡ് ചെയ്തു. 'it all depends upon you, if you can, please come '.

എനിക്ക് കേട്ടപ്പോഴേ ചൊറിഞ്ഞു വന്നു. (അത് തന്നെ ആയിരുന്നു അങ്ങേരുടെ ഉദ്ദേശവും !! to make us feel guilty). ഞാന്‍ കഴിഞ്ഞ 5 വര്‍ഷമായി divisional ഓഫീസിന്റെ അക്കൌന്ട്സ് രെപ്രെസെന്ട് ചെയ്തു മീടിന്ഗുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് . എറണാകുളത്തു മീറ്റിംഗ് വെച്ചാല്‍ മിക്കവാറും നാല് മണിക്കോ , അഞ്ചു മണിക്കോ തീരും . പിന്നെ അവിടന്ന് ഓഫീസിലേക്ക് എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും , വീണ്ടും തിരികെ 5.45 നു എനിക്ക് ഈ വന്ന വഴി മുഴുവന്‍ തിരിച്ചു പോകണം. കഷ്ടിച്ച് ഒരു മണിക്കൂര്‍ ഓഫീസില്‍ ഇരിക്കാന്‍ പറ്റൂ . .അത് കൊണ്ട് തന്നെ സാധാരണ മീടിങ്ങിനു പോയാല്‍ തിരിച്ചു വരേണ്ടതില്ല .

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പുതിയ ബോസ്സിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ . അപ്പൊ തന്നെ മനസ്സില്‍ തീരുമാനിച്ചു . മീറ്റിംഗ് എത്ര മണിക്ക് തീര്‍ന്നാലും എന്തായാലും തിരിച്ചു വരില്ല , കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായിട്ട്‌ വന്നിട്ടില്ല , ഇനി അങ്ങനെ ഞാന്‍ തിരിച്ചു വന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ വീഴട്ടെ .. കാണാമല്ലോ എന്ന് ഞാന്‍ കരുതി .അല്ല പിന്നെ.

മീറ്റിംഗ് 3.30 മണിക്ക് കഴിഞ്ഞു . ഫോണില്‍ കൂടി റിപ്പോര്‍ട്ട്‌ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു .നേരെ എനിക്ക് പ്രിയപ്പെട്ട രണ്ടു പുസ്തകകടയിലേക്ക് കയറി ചെന്നു . കൊറേ അധികം നേരം അവിടെ കറങ്ങി തിരിഞ്ഞു പുതിയ ബുക്കുകളുടെ മണം ഒക്കെ ആസ്വദിച്ചു ആറ് ബുക്കുകള്‍ ഞാന്‍ മേടിച്ചു . സാവധാനം ബസ്‌ കയറി വീട്ടില്‍ മക്കളും ഭര്‍ത്താവും വരുന്ന നേരമായപ്പോള്‍ ചെന്നു. സാധാരണ അവര്‍ ആദ്യം വന്നു എന്നെ കാത്തിരിക്കലാണ് പതിവ്. എനിക്കും സന്തോഷം, വീട്ടില്‍ എല്ലാവര്ക്കും സന്തോഷം.അങ്ങനെ ഞാന്‍ എന്റെ സ്വന്തം സമയം കണ്ടെത്തി .

പിറ്റേ ദിവസം ഓഫീസില്‍ ചെന്നപ്പോ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു! പക്ഷെ മാനേജര്‍ ഒന്നും ചോദിച്ചില്ല . അത് കൊണ്ട് തന്നെ എനിക്ക് ഒന്നും വിശദീകരിക്കേണ്ടി വന്നില്ല . ബോസ്സിന്റെ മുന്‍പില്‍ നല്ല പിള്ളയാവാന്‍ വേണ്ടി ഞാന്‍ ഓഫീസിലേക്ക് ഓടി വന്നിരുന്നെങ്കില്‍ ആര്‍ക്കു നഷ്ടം? . എനിക്ക് തന്നെ. ആ ബുക്സ്സ്റ്റാളില്‍ ബുക്സ് എല്ലാം മറിച്ച് നോക്കിയപ്പോള്‍ കിട്ടിയ ആനന്ദം മറ്റെവിടുന്നു കിട്ടാന്‍ . വായിച്ചാലും ഇല്ലെങ്കിലും സ്വന്തമായിട്ട് ബുക്സ് വാങ്ങി കൊണ്ട് വെയ്ക്കുമ്പോള്‍ കിട്ടുന്ന ആശ്വാസം വേറെ തന്നെ!!

എനിക്ക് അങ്ങനെ മാറി ചിന്തിക്കാന്‍ 'courage' കിട്ടിയതിന്റെ ഓര്‍മയ്ക്കായി ഈ പോസ്റ്റ്‌ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു ...മറ്റാര്‍ക്കെങ്കിലും പ്രചോദനം ആയാലോ ?

കടപ്പാട് : 'Manuel is an Important and Necessary Man' by Paulo Coelho in “Like the Flowing River”

25 comments:

നിറങ്ങള്‍..colors said...

jeevithathinte oru bhagam maathramaanu joli...
aaro namme ellu muriye paniyeduthaal pallu muriye thinnam ennu padippichu..
eppozhum murivukalkku maathramaayi..
very good post on doing nothing ennoru pazhaya article orma varikayum chethu
:)

Ezhuthukari said...

അങ്ങനെ ആര്‍ക്കെങ്കിലും പ്രചോദനം ഉണ്ടായാല്‍, ചിലര്‍ക്കെങ്കിലും അതൊരു പുലിവാലാവില്ലേ?

ramanika said...

ippo meeting kazhinju varanda ennanu paranjathenkil aa boss nalla aalaayene allae? nammal ishtapedunna pole boss perumaranam ennilla
I feel that BOSS IS RIGHT even though he was wrong in asking you to come to office after the meeting because I used to go to office in such circumstances!
if we take boss is right it avoids lot of tensions!
Paulo Coelho enikkum ishtapetta ezhuthukaran

Unknown said...

അത് കൊള്ളാം........ പണി കളഞ്ഞേ അടങ്ങൂ അല്ലെ???

അരുണ്‍ കരിമുട്ടം said...

ഇത് ബോസ്സ് വായിക്കുമോ??
അയ്യോ!!

രാജേശ്വരി said...

നന്നായി...:-).....തീര്‍ച്ചയായും പ്രചോദനം നല്‍കുന്ന കുറിപ്പ്.
പക്ഷെ, ഇങ്ങനെ മാറിചിന്തിയ്ക്കാന്‍ വേണ്ട ധൈര്യം ഉണ്ടാക്കുവാന്‍ ആണ് പാട് :-)

raadha said...

@നിറങ്ങള്‍ :) ഇത്തവണ നിനക്ക് ആദ്യം കമന്റ്‌ ഇടാന്‍ പറ്റി അല്ലെ? ഉം..ബുക്ക്‌ സ്ടാളില്‍ ചുറ്റി നടന്നപ്പോ നിന്നെ വിളിക്കണം എന്ന് ഓര്‍ത്തതാണ്.. പിന്നെ വിചാരിച്ചു, നീ വന്നാല്‍ പിന്നെ കഥ പറയലായി..നിനക്കും തിരക്ക് കാണുമല്ലോ എന്നോര്‍ത്താണ് മടിച്ചത്‌. പോസ്റ്റ്‌ ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം.

@എഴുത്തുകാരി :) തല്ലു കൊള്ളി തരം ഒന്നും ചെയ്യാനല്ലെല്ലോ പറയണത്...എന്നും പോകുന്ന വഴിയില്‍ നിന്നും അല്പം ഒന്ന് മാറി നടന്നു കൂടെ നമുക്ക്? വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി ട്ടോ.

@രമണിക :) Paulo യുടെ മറ്റൊരു ആരാധകനെ കണ്ടെത്തിയതില്‍ സന്തോഷം. തുറന്ന അഭിപ്രായത്തിനും ഒത്തിരി നന്ദി. ഇതിനു ഒരു മറുവശം കൂടി ഉണ്ട് . ഞാനും അദ്ദേഹത്തിനെ പോലെ ഒരു ഓഫീസര്‍ തന്നെ. എന്നോട് ഇങ്ങനെ ഒരു ഒരമകുറിപ്പ്‌ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ ചോദിച്ചേനെ..മീറ്റിംഗ് തീര്‍ന്നു..വരണോ വേണ്ടയോ എന്ന്!! ചില കാര്യങ്ങള്‍ ജഡ്ജ് ചെയ്യാന്‍ നമുക്ക് സ്വയം അറിയാം എന്ന വിശ്വസക്കാരി ആണ് ഞാന്‍.. അവിടെ മറ്റാരെങ്കിലും ബോസ്സ് ചെയ്യാന്‍ വരുമ്പോഴേ അത് പ്രെശ്നമാകൂ. ഇതേ ബോസ്സ് വീട്ടില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീ ആയിട്ടും കൂടി ക്ലോസിംഗ് വര്‍ക്ക്‌ നു ശനിയും ഞായറും വന്നു തനിയെ പണി എടുത്തിട്ടുണ്ട്..(പാവം പിയൂണ്‍ മാത്രം കൂട്ടിനു) അന്നും ആരും പറഞ്ഞിട്ടല്ല വന്നത്.. ഹി ഹി. (ഇവിടെ ഒരു recognition പ്രശനം ഉണ്ട്. അതാണ്‌ മാറി ചിന്തിക്കാന്‍ എളുപ്പമായത്‌)

raadha said...

മുരളിക :) ഇല്ല, പണി പോവില്ല..60 വയസ്സ് വരെ കാണും. അതൊക്കെ നോക്കിയും കണ്ടുമല്ലേ നമ്മള്‍ നില്‍ക്കുകയുള്ളൂ. പ്രചോദനം കൊണ്ട് ആരും പണി കളയല്ലേ !!! വന്നതിനു നന്ദി ട്ടോ

@അരുണ്‍ :) ഇല്ല , അദ്ദേഹം തമിഴ്നാട് മോഡല്‍ ആണ്. അതല്ലേ ധൈര്യത്തില്‍ പോസ്റ്റിയത്‌!! മലയാളം പറയുന്നത് തന്നെ കൂട്ടച്ചിരി ഉണ്ടാക്കും. ഇത് വായിച്ചിട്ട് ആരും പോയി പറയല്ലേ.

@രാജി :) അങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ മാത്രം പ്രയോഗിച്ചാല്‍ മതി. എടുത്തു ചാടല്ലേ!! പിന്നെ എന്നെ കുറ്റം പറയരുത്.

കണ്ണനുണ്ണി said...

അത്തരം മാനജര്‍ മാര്‍ എല്ലായിടത്തും ഉണ്ട്. നിര്‍ബന്ധിച്ചലെ ജോലി ചെയ്യ് എന്ന് വിശ്വസിക്കുന്ന കൂട്ടര്‍. ചിലരുടെ കാര്യത്തില്‍ അത് സത്യവും ആവും...
പക്ഷെ..
നമ്മുടെ ജോലി sincere ആയി ചെയ്യുന്നു എന്ന ബോധം നമുക്കുന്ടെന്കില്‍...ഒരു guilty ഫീലിങ്ങിന്റെയും ആവശ്യം ഇല്ല.... നമ്മുടെ മനസാക്ഷിയുടെ ബോസ് നമ്മള്‍ തന്നെ ആണ് ... അല്ലെ?

പാവപ്പെട്ടവൻ said...

ആങ്ങനെ ആ ആത്മാവിഷ്കാരം നമ്മളുടെ അനുഭത്തിന്റെ മേഖലയിലേക്ക് ഇടം പിടിക്കുന്നു ആശംസകള്‍

Sureshkumar Punjhayil said...

എനിക്ക് അങ്ങനെ മാറി ചിന്തിക്കാന്‍ 'courage' കിട്ടിയതിന്റെ ഓര്‍മയ്ക്കായി ഈ പോസ്റ്റ്‌ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു ...മറ്റാര്‍ക്കെങ്കിലും പ്രചോദനം ആയാലോ ?
Ithu ellavarkkum prachodanam thanne...!

Nalla post... Ashamsakal...!!!

വരവൂരാൻ said...

അങ്ങിനെ ചിങ്ങം തുടക്കത്തിൽ തന്നെ ഒരു നല്ല ഉപദേശം കിട്ടി....
നന്ദി. നല്ല അവതരണം

khader patteppadam said...

വായിച്ചു.പ്രത്യേക പ്രചോദനം ഒന്നും തോന്നിയില്ല. കൊയ്ലൊയുടെ തന്നെ വേറെയും ചിലതൊക്കെ വായിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്.അതൊരു മഹാ പ്രപഞ്ചം തന്നെ.

സന്തോഷ്‌ പല്ലശ്ശന said...

രാധ ചേച്ചി
(ചേച്ചിയൊ അനിയത്തിയൊ എന്നുറപ്പില്ല എങ്കിലും)

പൌലൊ കൊയ്ലൊ എനിക്കിഷ്ടപ്പെട്ട ഒരു എഴുത്തുകാരനാണ്‌. ഇവിടെ ഏഷ്യന്‍ എയ്ജില്‍ അദ്ദെഹത്തിന്‍റെ കോളം മുടങ്ങാതെ കിട്ടിയിരുന്നു. ഇപ്പൊ ഏഷ്യന്‍ ഏയ്ജ്‌ കിട്ടുന്നില്ല.

ഒരു നിമിഷം എന്നെ ഇരുത്തി ചിന്തിപ്പിച്ചു പൌലൊയുടെ കഥയും ചേച്ചിയുടെ അനുഭവവും.

ഈ അടുത്തകാലത്ത്‌ ഞാന്‍ പ്രിവില്ലേജ്‌ ലീവെടുത്തിരുന്നതാ നാട്ടില്‍ പോകാന്‍ പിന്നെ കാന്‍സല്‍ ചെയ്തു നമ്മുടെ മനേജര്‍ പറഞ്ഞു "നീപോയാല്‍ എങ്ങിനെയാ..എ.ജി.യെമ്മാ വരാന്‍പോകുന്നത്‌" ഇതുവരെ ഒരു കുന്തവുമില്ല..നാട്ടിപോയതാണെങ്കില്‍ അതെങ്കിലും കിട്ടി...

ഈ ഓട്ടവും ചാട്ടവുമൊക്കെ വെറുതെയാ..നമ്മുടെ ജോലി ആത്മാര്‍ഥതയോടെ ചെയ്യണം അതിനപ്പുറം ഒന്നുമില്ല.

വയനാടന്‍ said...

ഉറപ്പായും ചിലർക്കെങ്കിലും അതൊരു പ്രചോദനമാകും

raadha said...

@കണ്ണനുണ്ണി :) തീര്‍ച്ചയായും അതെ. നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന തിരിച്ചറിവും ബോധവും ഉണ്ടെങ്കില്‍ പിന്നെ ആരെ പേടിക്കണ അല്ലെ? പക്ഷെ ഞാന്‍ ഒത്തിരി കാത്തിരുന്നിട്ടാണ് എനിക്ക് ഈ ധൈര്യം കിട്ടിയത്‌. :) സാധാരണ ആരെയും പിണക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് കൊറേ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ അനുസരിക്കാന്‍ പോവുകയാണ് പതിവ്.

@പാവപ്പെട്ടവന്‍ :) നന്ദി :) സ്വന്തം ജീവിതത്തില്‍ അനുഭവം ആയില്ലെന്കിലും, മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും നമുക്ക് കണ്ടു പഠിക്കാലോ?

@സുരേഷ് :) ഇത് വഴി വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി !!

@വരവൂരാന്‍ :) ഉപദേശിക്കാന്‍ എല്ലാര്ക്കും എളുപ്പമാണ് ട്ടോ. വേണോ വേണ്ടയോ എന്നാ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഒത്തിരിയൊക്കെ നമ്മള്‍ മറ്റുള്ളവരെ കരുതുന്നില്ലേ? കുറച്ചു നമുക്ക് നമ്മള്‍ക്ക് വേണ്ടി കൂടി ജീവിചില്ലെന്കില്‍ മറ്റാരെങ്കിലും വരുമോ നമുക്ക് വേണ്ടി ജീവിക്കാന്‍? അതിരിക്കട്ടെ...എന്റെ followerinu സ്നേഹപൂര്‍വ്വം. :)

raadha said...

@khader :) സന്തോഷമുണ്ട് മറ്റൊരു കൊയ്‌ലോ സ്നേഹിതനെ കണ്ടെത്തിയതില്‍.. തീര്‍ച്ചയായും എനിക്ക് പലപ്പോഴും ഒരേ ബുക്ക്‌ തന്നെ രണ്ടു തവണ വായിക്കാന്‍ മടിയാണ്. പക്ഷെ അദേഹത്തിന്റെ alchemist, zahir പിന്നെ ഇത് പോലുള്ള ഡയറി കുറിപ്പുകള്‍ ഒക്കെ എത്ര തവണ വായിച്ചാലും മടുക്കില്ല. ഒരു പക്ഷെ മാറി ചിന്തിക്കുന്ന കൂട്ടത്തില്‍ ആണെങ്കില്‍ പ്രത്യേകിച്ച് പ്രചോദനത്തിന്റെ ആവ്ശ്യമില്ലെല്ലോ. അല്ലെ? എന്റെ followerinu സ്നേഹത്തോടെ.. :)

@സന്തോഷ്‌ :) അത് തന്നെ ആണ് അതിന്റെ ശരി അനിയാ. :) എപ്പൊഴും നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ 'നോ' എന്ന് പറഞ്ഞെ പറ്റൂ. അത് പറയുന്നതിന് ഒരു diplomatic വഴി സ്വീകരിക്കണം. ചിലരുടെ (നമ്മുടെ ഒക്കെ തന്നെ) വിചാരം, നമ്മള്‍ ഇല്ലെങ്കില്‍ ഓഫീസ് നടക്കില്ല എന്നാണ്..അങ്ങനെ ഒന്നും ഇല്ല എന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തിയാല്‍ മതി. സ്വന്തം മനസ്സാക്ഷി പറയുന്നത് കേള്‍ക്കുക.. ആശംസകള്‍!!

വയനാടന്‍ :) അത് പ്രതീക്ഷിച്ചു തന്നെയാണ് ഈ പോസ്റ്റ്‌ ഇവിടെ ഇട്ടതു. നന്ദി ട്ടോ. ഇനിയും വരണം.

Anonymous said...

my raadha accept my humble b'day wish
GNDVN

VEERU said...

അത് കൊള്ളാം...!!!!

Suмα | സുമ said...

പോസ്റ്റ്‌ കൊള്ളാം ട്ടോ...ബോസ്സ് കാണണ്ട.. ;)

Birthday ആരുന്നോ?
Belated Happy Birthday wishes... :)

കുഞ്ഞായി | kunjai said...

നന്ദി ഇങ്ങനെ ഒരെണ്ണം എഴുതിയതിന്,കാരണം ഞാനും പോളോയ്യുടെ ഒരെളിയ ആരാധകനാണ്.
അടുത്ത് തന്നെ ഈ പുസ്തകം വായിക്കുന്നതായിരിക്കും(ഇഷടപ്പെട്ടില്ലെങ്കില് വന്ന് തെറി വിളിക്കുന്നതുമായിരിക്കും:))
പിന്നെ ,
The Angel goes on: 'Would you be capable of taking at least fifteen minuites of your day to stop and look at the world, and at yourself, and simply do nothing?' Manuel says that he would love to do that, but he doesn't have time. 'You're lying to me,' says the Angel. 'Everyone has time to do that. It's just that they don't have the courage. Work is a blessing when it helps us to think about what we're doing; but it becomes a curse when its sole use is to stop us thinking about the meaning of our life.'

ഇത്രയുമാണ് അതിന്റെ കാതലായ ഭാഗം.
ജീവിതത്തിലെ തിരക്കുകളെ എല്ലാം മാറ്റി നിര്‍ത്തി ഓരോ ദിവസവും ഒരു 15 മിനിറ്റ് നേരം ചിലവിടാ‍ന്‍ ,അപ്പോള്‍ നമ്മള്‍ക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയും....
ഇന്നത്തെ തിരക്കുപിടിച്ച ജീവിതചര്യയില്‍ നിന്നും ഒന്ന് മാറി ചിന്തിക്കാന്‍ പറ്റിയ ഉപദേശം

ഇനിയും ഇതു പോലെയുള്ളവ പ്രതീക്ഷിച്ചുകൊണ്ട്,
കുഞ്ഞായി

ശ്രീ said...

:)

raadha said...

@അനോണി :ബര്ത്ഡേ വിഷ് നു നന്ദി! പക്ഷെ താങ്കള്‍ ആരെന്ന് കൂടി അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു!!

@വീരു : നന്ദി!!

@സുമ :) ഇല്ല, ബോസ്സിന് മലയാളം വായിക്കാന്‍ അറിയില്ല !! പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ബര്ത്ഡേ വിഷ് നു നന്ദി!! belated ഒന്നും അല്ല. നല്ല ട്യ്മിംഗ് അല്ലെ? ഇതെങ്ങനെ സാധിച്ചു? ഇനിയും വരണം.

@ കുഞ്ഞായി :) paulo യുടെ ബുക്സ് വായിച്ചാല്‍ പിന്നെ ആരെയും തെറി വിളിക്കാന്‍ തോന്നില്ല! അതാണ് സത്യം. പിന്നെ ഇനിയും ഇത് പോലെ പോസ്റ്റ്‌ ഇട്ടാല്‍ ചിലപ്പോ അവര്‍ എനിക്കെതിരെ കേസ് കൊടുക്കും. copyright നു. അത് കൊണ്ട് ആ പാപം ചെയ്യുന്നില്ല. നജ്ന്‍ എങ്ങനെ എങ്കിലും കാറ്റും മോഷ്ടിച്ചും 15 മിനിറ്റ്‌ എനിക്ക് വേണ്ടി ജീവിക്കുന്നുണ്ട്! :) നന്ദി! വീണ്ടും വരണം.

@ശ്രീ :) വന്നു ചിരിച്ചിട്ട് പോയ അനിയനും നന്ദി!

കുക്കു.. said...

:)...

raadha said...

വന്നു ചിരിച്ചു പോയ കുക്കുവിനു നന്ദിയും മറു ചിരിയും!! :)