Friday, July 10, 2009

പിറന്നാള്‍ !!


ഒരു വര്ഷം ആയി ഞാന്‍ ബൂലോഗത്തില്‍ വന്നിട്ട്. ഇത്രയും നാള്‍ ഇവിടെ തുടരും എന്ന് വിചാരിച്ചിരുന്നതല്ല . എനിക്ക് പറയാന്‍ ഉള്ളതിന് ഒരു വേദി ഇല്ലാതിരുന്നത് കൊണ്ട് ഒരു ബ്ലോഗ്‌ തുടങ്ങി എന്ന് മാത്രം.


ആരെങ്ങിലും വരുമെന്നോ ഇതൊക്കെ വായിക്കുമെന്നോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല . രണ്ടു പേരോട് എനിക്കുള്ള കടപ്പാട് പറഞ്ഞു കൊള്ളട്ടെ . ഒന്ന് 'നിറങ്ങള്‍ '. പോസ്റ്റ്‌ ഇടാന്‍ അവള്‍ക്കു മടിയാനെന്ങിലും എന്റെ പോസ്റ്റ്‌ മുടങ്ങാതെ ഇടണം എന്ന വാശി അവള്‍ക്കായിരുന്നു കൂടുതല്‍. പലപ്പോഴും എനിക്ക് വേണ്ടി പടങ്ങള്‍ തേടി പിടിച്ചു തന്നും , ചിലപ്പോഴൊക്കെ ഞാന്‍ ഇംഗ്ലീഷില്‍ എഴുതുന്നത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തന്നും എന്നെ സഹായിച്ച പ്രിയ കൂട്ടുകാരിക്ക് നന്ദി.ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും എന്നോടുള്ള അന്ധമായ ആരാധന കൊണ്ട് അതൊക്കെ നല്ലതാണ് എന്ന് പറഞ്ഞു എന്റെ മനസ്സ് മടുപ്പിക്കാതെ സൂക്ഷിച്ചതിനും പ്രത്യേകം നന്ദി.


രണ്ടാമത് നന്ദി പറയുന്നത് 'dreamy' യോടാണ് . നീ ഇവിടെ വരുന്നുണ്ട് എന്നത് തന്നെ എനിക്ക്ഒരു പാട് ആശ്വാസം തരുന്ന കാര്യം ആണ്. എന്റെ കുട്ടിക്കാലം ആണ് ഞാന്‍ നിന്നില്‍ കാണുന്നത് . എന്റെ ബ്ലോഗ്‌ ലിങ്ക്സ് നിന്റെ ബ്ലോഗില്‍ കൊടുത്തത് വഴി അങ്ങനെയും കൊറച്ച് വിസിട്സ് എന്റെ ബ്ലോഗില്‍ കിട്ടുന്നുണ്ട് . അപരിചിതയായ പ്രിയ സ്നേഹിതക്കു നന്ദി.


ഉപ്പില്ലാത്ത കഞ്ഞി , വാര്‍ ഇല്ലാത്ത ചെരുപ്പ് , സിം ഇല്ലാത്ത മൊബൈല്‍ എന്നൊക്കെ പറയുന്നത് പോലെ ഈ ബൂലോഗത്തില്‍ വന്നതില്‍ പിന്നെ മറ്റൊരു കാര്യം കൂടെ മനസ്സിലാക്കി . കമന്റ്‌ ഇല്ലാത്ത ബ്ലോഗ്‌. എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ വന്നു കമന്റ്‌ ഇട്ടിട്ടു പോയ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പാട് നന്ദി . വന്നു വായിച്ചിട്ട് കമന്റ്‌ ഇടാതെ പോയവര്‍ക്കും നന്ദി. :)


ഇനിയും എന്റെ കൂടെ നിങ്ങള്‍ എല്ലാവരും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ....നമുക്ക് ഒരുമിച്ചു ഈ ഒന്നാം പിറന്നാള്‍ ആഘോഷിക്കാം .

30 comments:

നിറങ്ങള്‍..colors said...

congrats ..so keep going..
verutheyonnumallatto nallathaanennu parayunnath ishtamaaayi thanneyaanu .

ramanika said...

ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് "സ്വപ്നങ്ങള്‍" വായിക്കുമാര്‍ ആകട്ടെ!

ഒന്നാം പിറന്നാള്‍ ആശംസകള്‍!

അരുണ്‍ കരിമുട്ടം said...

ഇനിയും തുടരട്ടെ..
കമന്‍റുകള്‍ കൂമ്പാരമാകട്ടെ..
എന്‍റെ ആശംസകള്‍

വരവൂരാൻ said...

ഓരായിരം ബ്ലോഗ്ഗ്‌ പൂർണ്ണ ചന്ദ്രന്മാരെ കാണാനുള്ള യോഗമുണ്ടാവട്ടെ..ഇനിയും നിറഞ്ഞു നിൽക്കട്ടെ ഇവിടെ എല്ലാം.. ആശംസകൾ

അപരിചിത said...

lolz...enikk entae paeru ee blogil kandittu bayenkara abhimanam thonunu...heheh :D

njan evdokke thanne kaanum kettO

:P

pirannal asamsakaL
ee blog enennum evdae kanatte...comments vannu nirayatte nalloru bloggi aayi maratte...

;)

Anil cheleri kumaran said...

ആശംസകള്‍

കണ്ണനുണ്ണി said...

ഇനിയും ഒരുപാട് വര്ഷം തുടരണം ഇവിടെ.....ആശംസകള്‍.........

Typist | എഴുത്തുകാരി said...

ആശംസകള്‍.

raadha said...

@നിറങ്ങള്‍ :D നന്ദി, നന്ദി, ഒരായിരം നന്ദി !!

@ramaniga :) ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് കരുതുന്നു...നിങ്ങള്‍ ഒക്കെ കൂടെ ഉണ്ടെങ്കില്‍..!!
ആശംസകള്‍ക്ക് നന്ദി.

@അരുണ്‍ :) അരുണിന്റെ ബ്ലോഗിലെ മാതിരി അത്രയധികം കമന്റുകള്‍ സത്യമായിട്ടും വേണ്ട!! എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു..? ആശംസകള്‍ക്ക് നന്ദിയുണ്ട് ട്ടോ.

@വരവൂരാന്‍ :) താങ്കളുടെ ആശംസകള്‍ ഫലിക്കട്ടെ. നന്ദി!

raadha said...

@അപരിചിത :D wow... it is always nice to see a friend happy and proud!! എന്നെന്നും ഇവിടെ കാണുമോ എന്നറിയില്ല..നമ്മുടെ അല്ലെ സ്വഭാവം? ചിലപ്പോ ചില നേരത്ത് ഒരു വട്ടു തോന്നിയാല്‍....
ആശംസകള്‍ക്ക് നന്ദി. മുടങ്ങാതെ വരണം ട്ടോ.

@കുമാരന്‍ :) ആശംസകള്‍ക്ക് നന്ദി!!

@കണ്ണനുണ്ണി :) ഉം.. ഇവിടെ കുറെ കാലം കൂടെ നിന്ന് എല്ലാരേം ബോര്‍ അടിപ്പിച്ചു കൊല്ലണം എന്ന് തന്നെ കരുതുന്നു.. ആശംസകള്‍ക്ക് നന്ദിയുണ്ട്. മുടങ്ങാതെ വരണം ട്ടോ.

@Typist :) സ്വാഗതം!! ആശംസകള്‍ക്ക് നന്ദി

OAB/ഒഎബി said...

കുല്ലു ആം വ അൻതും ബി ഖൈർ...

ഹന്‍ല്ലലത്ത് Hanllalath said...

...ബ്ളോഗിന് പിറന്നാള്‍ ആശംസകള്‍..

വയനാടന്‍ said...

വഴിപോക്കനാണെ
വഴിതെറ്റി കേറിയതാ, എങ്കിലും പിറന്നാൾ ആശം സകൾ

raadha said...

@OAB :)കോഴിക്കോടനും മലപ്പുറവും കൂടി mixed സംഭവം വല്ലതും ആണോ? അതോ അറബിയിലെ ആശംസയോ ? എന്തായാലും നല്ലതാവും എന്ന് കരുതി സ്വീകരിക്കുന്നു.. :)

@hanllalath :) ആശംസകള്‍ക്ക് നന്ദി ട്ടോ. ഇനിയും വരണം.

@vayanaadan :) വഴിപോക്കന് ആദ്യം തന്നെ s വാഗതം . എല്ലാരും ഒരിക്കല്‍ ഇത് പോലെ വഴി തെറ്റിയല്ലേ ഓരോ ബ്ലോഗിലും ചെന്ന് പെടുന്നത്? ആശംസകള്‍ക്ക് നന്ദി.

പാവപ്പെട്ടവൻ said...

ആത്മാര്‍ഥമായ ആശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എഴുതൂ, എഴുത്ത് അനര്‍ഗ്ഗളമായ് തുടരട്ടെ.
ആശംസകള്‍..........
വെള്ളായണി

raadha said...

@പാവപ്പെട്ടവന്‍ :) ആത്മാര്‍ഥമായ ആശംസകള്‍ക്ക് നൂറായിരം നന്ദി!!

@വെള്ളായണി :) തീര്‍ച്ചയായിട്ടും എഴുതാം..പക്ഷെ വായിക്കാന്‍ നിങ്ങളൊക്കെ ഉണ്ടാകണം. ആശംസകള്‍ക്ക് നന്ദി.

Unknown said...

ഒരായിരം പിറന്നാള്‍ ആശംസകള്‍.

Faizal Kondotty said...

ഒന്നാം പിറന്നാള്‍ ആശംസകള്‍!

കൂനാല്‍ കെ. റീമ said...
This comment has been removed by a blog administrator.
സൂത്രന്‍..!! said...

വള്ളിയില്ലാത്ത നിക്കര്‍ ... എന്നും പറയും .


ബ്ളോഗിന് പിറന്നാള്‍ ആശംസകള്‍..

raadha said...

@ശങ്കര്‍ :) നന്ദി സുഹൃത്തേ.

@ഫൈസല്‍ : ) ആശംസകള്‍ക്ക് നന്ദി !!

@സൂത്രന്‍ :) ഹ ഹ. അങ്ങനെയും പറയാം.

THE LIGHTS said...

ആശംസകള്‍!

Unknown said...

ആണ്ടെടാ ഇവിടേം പിറന്നാല്‍......
മാണിക്യത്തിന്റെ പിറന്നാള്‍ ഉണ്ട വരുവാ..


എന്നാലും ഒരു ഗ്ലാസ്‌ പായസം ആവാം.. :)

raadha said...

@lights :) ആശംസകള്‍ക്ക് നന്ദി!

@മുരളിക :) :) പായസം ഒന്നും ഇല്ലാത്ത പിറന്നാള്‍ ആയിരുന്നൂട്ടോ. എന്നാലും ഇത് വഴി കൂടി വന്നതിനു നന്ദി!

ശ്രീ said...

ഇതിനിടെ ബ്ലോഗിന്റെ പിറന്നാള്‍ കഴിഞ്ഞൂല്ലേ? അറിഞ്ഞില്ല. വൈകിയെങ്കിലും പിറന്നാള്‍ ആശംസകള്‍ നേരുന്നു. :)

raadha said...

@ശ്രീ :) വൈകിയെങ്ങിലും അനിയന്‍ വന്നുവല്ലോ. എത്ര പെട്ടെന്ന് ഒരു വര്ഷം കടന്നു പോയി എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കും അത്ഭുതം! ആശംസകള്‍ക്ക് നന്ദി.

കുഞ്ഞായി | kunjai said...

ഇത്തിരി വൈകിയെങ്കിലും,നേരുന്നു ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍!!!

പിന്നെ OAB പറഞ്ഞ സംഗതി അറബിയാണ്,വരുന്ന ഒരു കൊല്ലം മുഴുവന്‍ നിങ്ങള്‍ക്ക് നല്ലത് വരട്ടെ എന്നാണ് അതിന്റെ അര്‍ഥം

raadha said...

@കുഞ്ഞായി :) ആശംസകള്‍ക്ക് നന്ദി! ഇപ്പോഴല്ലേ OAB പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായത്‌!!
വളരെ അധികം നന്ദി ട്ടോ. ഇനിയും വരണം.

ഇഷ്ടിക ‍ said...

അങ്ങനെ വെറുതെ നന്ദി വേണ്ട. ഞാനുമിടാം ഒരു കമന്റ്..
ഭേഷായിരിക്കുണൂ... ധാരാളം എഴ്താ... വായിക്കാനും കമന്റിടാനും ഞങ്ങളൊക്കെയില്യേ.... എല്ലാ ഭാവുകങ്ങളും..