Friday, July 3, 2009

ഇത് ശരിയായോ ?

ഇന്നലെ രാവിലെ നല്ല മഴ. ബസ്സില്‍ കയറിയപ്പോള്‍ നല്ല തിരക്കും . നനഞ്ഞ കുടയും , നനഞ്ഞ ഉടുപ്പും എല്ലാം കൂടെ വല്ലാത്ത വീര്‍പ്പുമുട്ടല്‍ . അതിനിടയില്‍ പുരുഷന്മാര്‍ എല്ലാവരും മുന്‍വശത്തെ വാതില്‍ വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. എത്ര മനോഹരമായ ദിവസം !!.

കുറച്ചു നേരമായി നില്ക്കാന്‍ തുടങ്ങിയിട്ട് . സീറ്റ്‌ ഉണ്ടോ എന്ന് നോക്കി . രണ്ടു സീറ്റ്‌ സ്ത്രീകള്‍ക്ക് റിസര്‍വ്‌ ചെയ്തു വച്ചിരിക്കുന്നതില്‍ ഒന്നില്‍ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നു . മിക്കവാറും സ്ഥിരം കിട്ടുന്ന ബസ്‌ ആയതു കൊണ്ട് കണ്ടക്ടര്‍ എന്നോട് പറഞ്ഞു അയാളോട് എണീക്കാന്‍ പറയാന്‍. എനിക്ക് ഇനിയും ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്യാന്‍ ഉണ്ട്.ആ സ്ത്രീക്ക് ഒരു 45 വയസ്സ് കാണും. പുരുഷന് ഒരു 50 നടുത്ത്‌ . സാധാരണ വയസ്സന്മാര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഞാന്‍ എണീപ്പിക്കാറില്ല . ഗുരുത്വദോഷം കിട്ടിയാലോ എന്ന് കരുതി ക്ഷമിക്കും .

ഇനാലെ എന്തായാലും ഞാന്‍ ചെന്ന് സീറ്റ്‌ ചോദിച്ചു . ഉടനെ അയാള്‍ പറഞ്ഞു. .'എനിക്ക് അസുഖം ആണ്' എന്ന്. ആ സ്ത്രീ ഉടന്‍ ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ നോക്കിയിട്ട് ' സുഖമില്ലാത്ത മനുഷ്യനാണ് ' എന്ന് പിന്താങ്ങി . ഞാന്‍ ഒന്നും മിണ്ടിയില്ല . ഉടനെ തന്നെ അയാള്‍ വീണ്ടും 'സുഖം ഇല്ലാത്തതു കൊണ്ടാണ് ഇരുന്നത് ' എന്ന്. എനിക്കെന്തോ നല്ല ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ..'നിങ്ങള്ക്ക് സുഖം ഇല്ലെങ്ങില്‍ ചെറുപ്പക്കാര്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരിക്കുന്നുണ്ടല്ലോ . അവരെ എഴുന്നേല്‍പ്പിച്ചു ഇരിക്കുക , അല്ലാതെ സ്ത്രീകളുടെ സീറ്റില്‍ കയറി ഇരിക്കണ്ട '.

കഴിഞ്ഞില്ലേ കാര്യം. പിന്നെ രണ്ടു പേരും കൂടി എന്നെ ചീത്ത പറയാന്‍ തുടങ്ങി. മറ്റു യാത്രക്കാര്‍ എന്നെ ഒരു വിചിത്ര ജീവിയെ കാണുന്നതുപോലെ നോക്കുന്നു. . ഞാനും വിട്ടു കൊടുത്തില്ല . അപ്പൊ അയാള്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു . ഞാന്‍ സീറ്റില്‍ ഇരുന്നു . ഉടനെ ആ സ്ത്രീ എന്നെ ക്രുദ്ധയായി നോക്കി. ഞാനും തിരിച്ചു ഒന്ന് ഇരുത്തി നോക്കി. കഷ്ടം , ഇത്രയും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെല്ലാം തൂങ്ങി നില്‍പ്പാണ് ..എന്നിട്ടും അവകാശപ്പെട്ട സീറ്റ്‌ ചോദിച്ചു വാങ്ങുകയെ ഞാന്‍ ചെയ്തുള്ളൂ . വലിയ എന്തോ കുറ്റം ഞാന്‍ ചെയ്തത് പോലെ സ്ത്രീകളടക്കം എന്നെ നോക്കുന്നു. നമ്മുടെ ഒരു നാടേ !

അപ്പോഴേക്കും , എഴുന്നേറ്റു നിന്ന 'സുഖം ഇല്ലാത്ത ' മനുഷ്യന്‍, മനപ്പൂര്‍വം എന്നെ ചാരി നില്ക്കാന്‍ തുടങ്ങി. അയാളുടെ അസുഖം എനിക്ക് മനസ്സിലായി . അബദ്ധമായോ ഞാന്‍ ചെയ്തത് എന്ന് ചിന്ടിക്കുംപോഴേക്കും , തൊട്ടു പുറകില്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്ക് എണീറ്റ്‌ കൊടുത്തു . ഹോ . രക്ഷപ്പെട്ടു . അപ്പൊ നല്ല ആളുകളും നമ്മുടെഇടയില്‍ തന്നെ ഉണ്ട്.

ഇനി പറയു.. . ഞാന്‍ ചെയ്തത്‌ തെറ്റായോ ? ഇന്നലെ മുഴുവന്‍ മനസ്സിന് സങ്ങടം തോന്നിയിരുന്നു . വെറുതെ രാവിലെ തന്നെ വഴക്കിട്ടതിന്റെ ഒരു ക്ഷീണം മനസ്സില്‍ മായാതെ നിന്നു . വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ഭര്‍ത്താവിനോട് പറഞ്ഞു സംഭവം .ഉടന്‍ വന്നു മറുപടി 'ബസ്സില്‍ അസുഖം ഉള്ളവര്‍ക്ക് ഇരിക്കാന്‍ സീറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടില്ല '...സ്ത്രീകളുടെ സീറ്റ്‌ മാത്രമേ റിസര്‍വ്‌ ഉള്ളു . മറ്റുള്ള സീറ്റിലും സ്തീകള്‍ക്ക് ഇരിക്കാം , അതൊക്കെ ജനറല്‍ സീറ്റ്‌ആണെന്ന് . പക്ഷെ, ഈ കൊച്ചു കേരളത്തില്‍ പല പുരുഷ യാത്രികനും ഇത് സമ്മതിക്കാറില്ല.

അഭിപ്രായം പറയുമല്ലോ ?

22 comments:

Sabu Kottotty said...

മനിസന്മാര്‍ക്കു ഞരമ്പുരോഗം എന്ന കലാപരിപാടിയില്ലെങ്കില്‍ റിസര്‍വേഷന്റെ പ്രശ്നം തന്നെ ഉദിയ്ക്കുന്നില്ല. ഇന്നത്തെക്കാലത്ത് എന്തായാലും നോ രക്ഷ....
പോസ്റ്റ് ഇഷ്ടപ്പെട്ടു...
താങ്കളോടു യോജിയ്ക്കുന്നു.

ramanika said...

അവകാശം ചോദിച്ചു വാങ്ങണം
ചെയ്തത് 100% ശരി

നിറങ്ങള്‍..colors said...

pothuve sthreekal nilkaanullavaraanennoru chintha undennu thonnunnu..post ishtapettu

കണ്ണനുണ്ണി said...

ചെയ്തതില്‍ തെറ്റില്ല ട്ടോ..
പരിഷ്കൃത സമൂഹങ്ങളില്‍ സാമാന്യ നിയമം പാലിക്കാനുള്ള പക്വത ജനങ്ങള്‍ കാണിക്കാറുണ്ട്.. നമ്മുടെ സമൂഹത്തില്‍ എന്തോ..ഈ ഒരു മനോഭാവം ആണ്....
വയ്യാത്ത ആളെന്ന് ആ സ്ത്രീ പറയുന്നുണ്ടെങ്കില്‍.. അവരുടെ സീറ്റ്‌ അയാള്‍ക്ക്‌ കൊടുത്തു കൊണ്ട് ഒരു സീറ്റ്‌ ഒഴിഞ്ഞു തരാവുന്നതാണല്ലോ..അല്ലെ ?

അരുണ്‍ കരിമുട്ടം said...

ഇതില്‍ തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസിലാവുന്നില്ല, അതിനാല്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല:(

വീകെ said...

ഞാനാ നാട്ടുകാരനല്ല.....!!

സ്ത്രീകൾക്ക് മാത്രമല്ല, വികലാംഗർക്കും ഒരു സീറ്റ് റിസർവെഷൻ ഉണ്ട്.

raadha said...

@കൊട്ടോട്ടിക്കാരന്‍ :) സമാധാനമായി..ഈ പോസ്റ്റ്‌ ഇടുന്നതിനു മുന്നേ ഞാന്‍ രണ്ടു വട്ടം ചിന്തിച്ചു. വെറുതെ ഒരു വിവാദം ആകരുത് എന്നുണ്ടായിരുന്നു. ആശ്വാസം തോന്നുന്നു. നന്ദി!

@ramaniga :) സന്തോഷം :) പക്ഷെ പലപ്പോഴും ഞങ്ങള്‍ സ്ത്രീകള്‍ സ്വന്തം അവകാശം തിരിച്ചറിയാത്തവര്‍ ആണ്. പ്രതികരിക്കാന്‍ അറിയാതെ അല്ല. ചെയ്താലുള്ള ആ മനോവിഷമം ഉണ്ടെല്ലോ.ആരും സപ്പോര്‍ട്ട് തരാത്ത ആ അവസ്ഥ. അത്‌ ഒഴിവാക്കാന്‍ വേണ്ടി മാത്രം. നന്ദി !

raadha said...

@നിറങ്ങള്‍ :) അങ്ങനെയല്ല. സ്ത്രീ നില്ക്കാന്‍ സന്നദ്ധ ആണ് എന്നതാണ് കാര്യം. :)

@കണ്ണനുണ്ണി :) You said it !! മഴയല്ലേ..തണുപ്പല്ലേ എന്ന് കരുതി കാണും ഭാര്യ!! ഹ ഹ

@ അരുണ്‍ :) എന്നാലും ചുമ്മാ ഒരു അഭിപ്രായം പറയാമായിരുന്നു. തെറ്റിയോ എന്നാ ഒരു സംശയം ആണ് ഈ പോസ്റ്റിനു കാരണം ആയത്.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

കൊച്ചിയിലെ ഒട്ടുമിക്ക കണ്ടക്ടര്‍മാരും സ്ത്രികള്‍ക്ക് അവരുടെ സീറ്റ് നല്‍കാറുണ്ട് . ചെയ്തത് ശരിയെന്ന് വേണാമെങ്കില്‍ പറയാം. സ്ത്രികള്‍ക്കും വികലാംഗര്‍ക്കും അന്ധനും ‘മുതിര്‍ന്ന പൌരനും’ സീറ്റ് സംവരണം ഉണ്ട്.

OAB/ഒഎബി said...

അയാളെ എണീപ്പിക്കുന്നത് നിങ്ങളെ ജോലിയല്ല. കണ്ടക്ടറോട് പറഞ്ഞാൽ അയാൾ അനുസരിച്ചോളണം.
{കുറച്ച് കാലം ആ കൈലും ഞാൻ കുത്തിയിട്ടുണ്ട്}
അതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്.

ശ്രീ said...

ചേട്ടന്‍ പറഞ്ഞതാണ് കാര്യം. സ്ത്രീകള്‍ക്ക് അവര്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റില്‍ ഇരിയ്ക്കാന്‍ അവകാശമുണ്ടെന്ന് മാത്രമല്ല, ജെനറല്‍ സീറ്റുകളില്‍ പുരുഷന്മാര്‍ക്കുള്ള അവകാശം അവര്‍ക്കും ഉണ്ട്.

അയാളെ എഴുന്നേല്‍പ്പിച്ചതില്‍ പശ്ചാത്താപം തോന്നേണ്ട ഒരു കാര്യവുമില്ല ചേച്ചീ.

ഗോപക്‌ യു ആര്‍ said...

you r right...
പിന്നെ സ്ത്രീക്ക് പാര സ്ത്രീ തന്നെയാണ് കെട്ടൊ...

raadha said...

@വീ കെ :) ശരിയാണ്. ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. നന്ദി.

@തെക്കേടന്‍ :) മാഷേ..ഞാന്‍ പറഞ്ഞത് കൊച്ചിയിലെ പ്രൈവറ്റ് ബസ്‌ ന്റെ കാര്യം ആണ്. അതില്‍ സ്ത്രീകളുടെ സീറ്റ്‌ മാത്രമേ എഴുതി കാണിച്ചു വെച്ചിട്ടുള്ളു. അഭിപ്രായത്തിന് നന്ദി ട്ടോ.

@OAB :) അത് എനിക്കും അറിയാം. കണ്ടക്ടര്‍ ആണ് അയാളെ ഇത്രയും തിരക്കുള്ള ബസ്സില്‍ നിന്നും എഴുന്നെല്‍പ്പിക്കെണ്ടത്. പക്ഷെ അയാള്‍ അത് ചെയ്യാത്തത് കൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. എല്ലാവരും അവനവനു പറഞ്ഞിട്ടുള്ളത്‌ ചെയ്താല്‍ നമ്മുടെ നാട് എത്ര മനോഹരം ആയേനെ..!

@ ശ്രീ :) നന്ദിയുണ്ട് ട്ടോ. ഈ പോസ്റ്റ്‌ ഇവിടെ ഇട്ടതു കൊണ്ട് എനിക്കുണ്ടായിരുന്ന വിഷമം മാറി. കാരണം നമ്മള്‍ എന്ത് ചെയ്താലും രണ്ടു അഭിപ്രായം പറയാന്‍ ആളുന്ടെല്ലോ.

@ഗോപക്‌ :) ഹ ഹ. സംശയം ഉണ്ടോ? 100% യോജിക്കുന്നു

Bindhu Unny said...

സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ ഉളുപ്പില്ലാത്ത ഒരുപാട് പേരുണ്ട്. അസുഖമൊക്കെ ഒരു നാട്യം മാത്രം. :-)

raadha said...

@ ബിന്ദു :) ഈ കമന്റ്‌ കണ്ടപ്പോഴാ വേറെ ഒരു കാര്യം ഓര്‍ത്തത്‌. ഒരിക്കല്‍ ഞാന്‍ ഇരുന്നിരുന്ന സീറ്റില്‍ ഒരുത്തന്‍ കയറി ഇരുന്നു. ഇരിക്കട്ടെ. ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി എന്ന് കരുതി ഞാന്‍ ഒന്ന് കൂടെ ഒതുങ്ങി ഇരുന്നു കൊടുത്തു. ഉപദ്രവം ഉണ്ടായത്‌ ഇറങ്ങാന്‍ നേരത്താണ്. ഇവന്‍ കാലു ഒതുക്കി വെച്ചാലെ എനിക്ക് ഇറങ്ങാന്‍ പറ്റൂ. അവന്‍ കാലു ഒതുക്കി വയ്ക്കുന്ന മാതിരി അഭിനയിക്കുക മാത്രം. അസുഖം പിടി കിട്ടിയപ്പോ ഞാന്‍ പറഞ്ഞു എഴുന്നേല്‍ക്കാന്‍. ചമ്മിയ ചിരിയോടെ എഴുന്നേറ്റു തന്നു എനിക്ക് കടന്നു പോകാന്‍.... ഓരോരോ പാഴ് ജന്മങ്ങള്‍ :)

വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി ട്ടോ.

താരകൻ said...

തീർച്ചയായും തെറ്റല്ല്.നിങ്ങൾ അങ്ങിനെ ചെയ്തില്ലെങ്കിലാണ് തെറ്റ്.

raadha said...

@താരകം :) നന്ദി ഇവിടെ വന്നതിനും എനിക്ക് ശക്തമായ സപ്പോര്‍ട്ട് തന്നതിനും.

അപരിചിത said...

busil engane entenkilum sambavam naddannu nammal react cheythaal chutum nilkunnavar nilkunathu kananam athonnum avare baadhikunna karyamae allathathu pole...

enittu oru nottavum tharum enthooo mahaa pathakam cheytha pole ...

paranjitenthu karyam aneethikethirae sabdham uyarthiyaal aarum support cheyilla veruthae enthoo kutam cheytha mathiri avar namale nokkum...

athonnum karyam akenda namukk enthaano sheri athu cheyka ...alla pinne

njan pokunna bus il chila ammachimare njan nokki vechitundu ellathinum njan kodukunundu..anungale pati *no comments* avare oke paranju chumma samayam waste akendello :P

lolz

:)

സൂത്രന്‍..!! said...

100% ശരി

raadha said...

@ dreamy :D ഹി ഹി. ഞാന്‍ ഇപ്പോഴാ നിന്നെ കണ്ടത്‌. നീ അല്ലെങ്ങിലും എന്നോട് 'കൊട് കൈ' എന്നെ പറയു എന്നറിയാം...
കണ്ണ് തുറിച്ചു നോക്കുന്ന അമ്മച്ചിമാരെ അടുത്ത പ്രാവശ്യം കാണുമ്പൊള്‍ ചെരുപ്പ് വെച്ച് നല്ല ചവിട്ടു വെച്ച് കൊടുത്താല്‍ മതി..എന്നിട്ട് സങ്ങടപ്പെട്ടു ഒരു 'സോറി' യും...അതോടെ നമുക്ക് സമാധാനമായിട്ട് ഉറങ്ങാന്‍ പറ്റും.. ഏത്‌?? :P

@soothran :) thank you for the moral support.

രാജേശ്വരി said...

cheythathu 101% shariyayi enne parayaanullu. :-)nalla post

raadha said...

രാജി :) ഇത് വഴി വന്നതിനും ഫുള്‍ സപ്പോര്‍ട്ട് തന്നതിനും കൊട് കൈ !!