Tuesday, June 2, 2009

സ്നേഹപൂര്‍വ്വം....


I Shall Some Day


I shall some day leave, leave the cocoon
You built around me with morning tea,
Love-words flung from doorways and ofcourse
Your tired lust. I shall someday take
Wings, fly around, as often petals
Do when free in air, and you dear one,
Just the sad remnant of a root, must
Lie behind, sans pride, on double-beds
And grieve. But, I shall someday return, losing
Nearly all, hurt by wind, sun and rain,
Too hurt by fierce happiness to want
A further jaunt or a further spell
Of freedom, and I shall someday see
My world, de-fleshed, de-veined, de-blooded,
Just a skeletal thing, then shut my
Eyes and take refuge, if nowhere else,
Here in your nest of familiar scorn.....


from SUMMER IN CALCUTTA

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞാന്‍ ആരാധിക്കുന്ന മാധവിക്കുട്ടി ടെ എനിക്കിഷ്ട്ടപ്പെട്ട ഒരു കവിത ആണ് ഇത് . ഇത്രയും ധൈര്യത്തോടെയും , സ്വാതന്ത്ര്യത്തോടെയും , ലളിതമായിട്ടും എഴുതുന്ന ഒരു എഴുത്തുകാരി വേറെ ഇല്ല. കഥകളും ഇങ്ങനെ ഒക്കെ തന്നെ. സ്ത്രീ മനസ്സിനെ ഇത്രയും ആഴത്തില്‍ അറിഞ്ഞ ഒരു കഥാകാരി മറ്റാരാണ്‌ നമുക്ക് ഉള്ളത് ?

പണ്ട് ഓര്‍ക്കുട്ടില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ആയിട്ട് മാധവിക്കുട്ടിയുടെ ലിങ്ക്സ് ഇട്ടപ്പോള്‍ അതിനെ പ്രതിഷേധിക്കാന്‍ വരെ തുനിഞ്ഞ പുരുഷ സുഹൃത്തുകള്‍ എനിക്കുണ്ട് ..അയ്യേ , മാധവിക്കുട്ടിയുടെ ആരാധികയോ ..അവര്‍ അത്ര ശരി അല്ല. അപ്പോള്‍ മാധവിക്കുട്ടിയുടെ ആരാധികയും അത്ര ശരി അല്ല എന്ന ധ്വനി . ഹി ഹി .

ഞാന്‍ എറണാകുളം സെന്റ്‌ തെരേസാസില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് മാഥവിക്കുട്ട്യുടെ 'എന്‍റെ കഥ' ആദ്യമായിട്ട് വായിച്ചത്‌ .അന്ന് എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു , അജിത . ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ മാധവിക്കുട്ട്യെ ഇഷ്ട്ടപ്പെട്ടിരുന്നു . അജിതയാണ് ബുക്ക്‌ കൊണ്ടേ തന്നത് . വായിച്ചു കഴിഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി . ഇത് ശരിക്കും ഒരു ആത്മകഥ ആണോ അതോ കൊറേ ഫാന്റസി ആണോ എന്നായിരുന്നു ഞങ്ങളുടെ സംശയം . പിന്നീട് കഥാകാരി തന്നെ പറഞ്ഞിട്ടുണ്ട് അതും ഒരു കഥ തന്നെ ആയിരുന്നു എന്ന്. പക്ഷെ എന്‍റെ കഥ എന്ന പേരില്‍ ഇറക്കിയത് കൊണ്ടു കൊറേ തെറ്റിദ്ധരിക്കപ്പെട്ടു അവര്‍. ഒരു പാട് വേദനിക്കുകയും ചെയ്തു.എന്നിട്ടും അതിനെയൊക്കെ അതിജീവിച്ചു ഒത്തിരി ആരാധകരെ സൃഷ്ടിച്ച വളരെ അധികം നയിര്‍മല്യമുള്ള ഒരു വ്യക്തി ആയിരുന്നു അവര്‍. നമിക്കാതെ വയ്യ !.

എനിക്കേറ്റവും ഇഷ്ട്ടമുള്ള സിനിമ ആയ ലെനിന്‍ രാജേന്ദ്രന്റെ 'മഴ' മാധവിക്കുട്ടിയുടെ 'നഷ്ട്ടപ്പെട്ട നീലാംബരി ' എന്ന കഥയാണ് . നമ്മളില്‍ പലരും അവരുടെ മനസ്സ് പോലെ തന്നെ ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ ഒക്കെ തുറന്നു പറയാന്‍ അവര്‍ക്കുള്ളത്ര ധൈര്യം ഇല്ല എന്നതാണ് സത്യം . ഇതൊക്കെ പറഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മളെയും തെറ്റിദ്ധരിക്കില്ലേ എന്ന ആകുലതയാണ് ഇതിന്റെ പിന്നില്‍ . എന്തിനു പറയാന്‍. ഒരു ബ്ലോഗ്‌ സ്വന്തമായിട്ട് ഉണ്ടെങ്കില്‍ പോലും അതിലെഴുതുമ്പോള്‍ നമ്മള്‍ വീണ്ടും ഒന്നു വായിച്ചു നോക്കാരില്ലേ ? ഇതില്‍ കൂടുതല്‍ തുറന്നു എഴുതിയാല്‍ കല്ലെറിയും എന്ന് പേടിച്ചു പലതും നമ്മള്‍ വിഴുങ്ങാരില്ലേ ? നമ്മുടെ ഇമേജ് തകരാര്‍ ആവാതിരിക്കാന്‍ നമ്മള്‍ ശ്രധിക്കാരില്ലേ ?

പണ്ടു ഒരു യേശുക്രിസ്തു ഉണ്ടായിരുന്നത് കൊണ്ടു 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ' എന്നു വിളിച്ചു പറയാന്‍ ആളുണ്ടായിരുന്നു . ഇന്ന് അങ്ങനെ ഒരാള്‍ ഇല്ലാതെ പോയത് കൊണ്ടു പാവം മാധവിക്കുട്ട്യെ നമ്മള്‍ മലയാളികള്‍ കല്ലെറിഞ്ഞും , തെറി കത്തുകള്‍ എഴുതിയും പൂനയിലേക്ക്‌ ആട്ടിപ്പായിച്ചു . ഇപ്പൊ മരിച്ചു കഴിഞ്ഞപ്പോള്‍ ചാനല്‍ ആയ ചാനല്‍ എല്ലാം ദിവസങ്ങള്‍ ആയിട്ട് അവരെ വാഴ്ത്തി പുകഴ്ത്തുകയാണ് . We are all hypocrites.

അവരുടെ സൌന്ദര്യം കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് . പ്രായമാകുന്തോറും കൂടുതല്‍ സുന്ദരിയായി വരുകയായിരുന്നു അവര്‍!! എന്നും എന്നും പ്രണയവും സ്നേഹവും പ്രകൃതിയും ഇഷ്ട വിഷയം ആക്കിയ എന്‍റെ പ്രിയ സുന്ദരിയായ കഥാകാരിക്ക് സ്നേഹപൂര്‍വ്വം.....ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു .

15 comments:

ശ്രീ said...

മലയാളത്തിന്റെ പ്രിയ കഥാകാരിയ്ക്ക് ആദരാജ്ഞലികള്‍

വരവൂരാൻ said...

എന്നും പ്രണയവും സ്നേഹവും പ്രകൃതിയും ഇഷ്ട വിഷയം ആക്കിയ എന്‍റെ പ്രിയ സുന്ദരിയായ കഥാകാരിക്ക് സ്നേഹപൂര്‍വ്വം.....

ആദരാജ്ഞലികള്‍

കണ്ണനുണ്ണി said...

ദീപ്തമായ ആ വ്യക്തിത്വത്തിന് എന്‍റെയും ആദരാഞ്ജലികള്‍

നിറങ്ങള്‍..colors said...

adharaanjalikal ..

സന്തോഷ്‌ പല്ലശ്ശന said...

മലയാളത്തിന്റെ പ്രിയ കഥാകാരിയ്ക്ക് ആദരാജ്ഞലികള്‍

Unknown said...

നികത്താനാവാത്ത വിടവ്‌...
അതാണ്‌ അമ്മ...അല്ല ചേച്ചി...
ഒരിക്കല്‍ ഒരിക്കല്‍മാത്രം കാണാനുള്ള ഭാഗ്യമുണ്ടായി..
അന്ന്‌ അമ്മേ എന്നുവിളിച്ചപ്പോള്‍ തിരുത്തി..
മോള്‌ ചേച്ചീന്ന്‌ വിളിച്ചോളൂ...അതാ ഇഷ്ടം...
പ്രായമാകുന്നതിനോടുള്ള ദേഷ്യം
ആ സ്വരത്തില്‍ വ്യക്തമായിരുന്നു.
എത്രയൊക്കെ എതിര്‍ത്താലും ഉള്ളിനുള്ളില്‍
അവരെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല..
വിഡ്‌ഢികള്‍ക്കല്ലാതെ!!!!

പിന്നെ, ഒന്നു പറയട്ടെ...
സത്യത്തില്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട നീലാംബരി
അല്ലല്ലോ മഴ..
നീലാംബരി അവസാനിക്കുന്നിടത്ത്‌ മഴ തുടങ്ങുന്നു..
അതല്ലേ ശരി???
എന്റെ തോന്നല്‍ എഴുതി എന്നുമാത്രം..
നമുക്ക്‌ നമിക്കാം..ആ ഓര്‍മകള്‍ക്കുമുന്നില്‍..
വാക്കുകള്‍ക്ക്‌ മരണമില്ല എന്ന വിശ്വാസത്തിനുമുന്നില്‍...

വിന്‍സ് said...

അല്ലേലും ആര് മരിച്ചാലും മരിക്കുന്നതിന്റെ തലേന്ന് വരെ തെറി വിളിച്ചവര്‍ പോലും പറയുക ഇത്രയും നല്ലൊരു കഴിവുള്ള വ്യക്തി ഇല്ല എന്നൊക്കെ ആവും. അത് ഇവിടെ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു എന്ന് മാത്രം.

ഇവരുടെ ബുക്സ് ഒന്നും വായിക്കാന്‍ ഇത് വരെ കഴിഞ്ഞില്ല. മൂന്നാലെണ്ണം വാങ്ങി വച്ചിട്ടു വര്‍ഷങ്ങള്‍ ആയി. പറ്റിയാല്‍ ഒന്ന് രണ്ടെണ്ണം എങ്കിലും ഉടനേയ്‌ വായിക്കണം.

raadha said...

@ ശ്രീ:) നന്ദി അനിയാ !

@വരവൂരാന്‍ :) വന്നതിനും കമന്റ്‌ ഇട്ടതിലും നന്ദിയുണ്ട് കേട്ടോ.

@കണ്ണനുണ്ണി :) അതെ ഒരു പാട് നല്ല സ്ത്രീ ആയിരുന്നു അവര്‍. നന്ദി !

@നിറങ്ങള്‍ :) സ്വീകരിച്ചിരിക്കുന്നു. നിന്റെയും ഇഷ്ട്ടപ്പെട്ട എഴുത്തുകാരി ആയിരുന്നല്ലോ? സങ്ങടം മാറിയോ?

raadha said...

@സന്തോഷ്‌ :) ഇതിലെ ആധ്യമായിട്ടനല്ലോ. സ്വാഗതം. കമന്റിനു നന്ദി.

@രജനിഗന്ധി :) ഈ വഴി വന്നത് ആദ്യം. സ്വാഗതം. പിന്നെ ഇവിടെ കൊച്ചിയില്‍ അവര്‍ താമസിച്ചിരുന്നത് കൊണ്ട് ഞാന്‍ ഒന്നിലധികം തവണ അവരെ കണ്ടിട്ടുണ്ട്. പക്ഷെ നേരില്‍ സംസാരിക്കാനുള്ള ധൈര്യം വന്നില്ല. അത്ബുതത്തോടെ അവരെ നോക്കിയിരുന്നത്തെ ഉള്ളു.
ഞാന്‍ ആദ്യം കണ്ടത്‌ 'മഴ' ആണ്. അത നീലാംബരിയുടെ സിനിമ വെര്‍ഷന്‍ ആണെന്നറിഞ്ഞപ്പോള്‍
പിന്നെ നീലാംബരി തപ്പി പിടിച്ചു വായിക്കുക ആയിരുന്നു. തീര്‍ച്ചയായും സിനിമയില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് തന്നെ അല്ലെ ആ സിനിമയുടെ വിജയവും ? (ഭാമയോട് അമ്മ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'നിങ്ങളില്‍ ആരാണ് മോളെ നന്നായിട്ട് അഭിനയിക്കുന്നത് എന്ന്?')
ഇനിയും വരുമല്ലോ?

@വിന്‍സ് :) ഉടന്‍ തന്നെ മടി കളഞ്ഞു ഇവരുടെ ബുക്സ് വായിക്കണം. അതില്‍ 'എന്റെ കഥ', 'വര്‍ഷങ്ങള്‍ പോയതറിയാതെ', 'നീര്‍മാതളം പൂക്കുന്ന കാലം'- ഇവ മൂന്നും ആത്മകഥ രൂപത്തില്‍ ആണ്. ആവയോടുള്ള സമീപനം അങ്ങനെ വേണം. ആശംസകള്‍!

ഹന്‍ല്ലലത്ത് Hanllalath said...

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍

aneezone said...

ആദരാജ്ഞലികള്‍...

here u can read a good one: http://www.thusharam.com/index.php?option=com_content&view=article&id=6:art&catid=44:art

raadha said...

@hanlallath :) നന്ദി!

@annezone :) നന്ദി ! thnx for sending that link.

നിറോദ് said...
This comment has been removed by a blog administrator.
രാജേശ്വരി said...

അനുസ്മരണം നന്നായി :-)

raadha said...

@രാജി :) ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരണം..