Friday, May 8, 2009

ജനല്‍ പാളികളിലൂടെ ....


ഞാന്‍ എന്‍റെ ജനല്‍ വാതിലുകള്‍
എന്നേ അടച്ചതാണ് ..
അടച്ച പാളികള്‍ക്കപ്പുരം
നിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം ...

ചിറകുകള്‍ ,
അടച്ചിട്ട പാളികളില്‍
തല്ലുന്ന ശബ്ദം..
പണ്ടേ ഞാന്‍ പറഞ്ഞതല്ലേ ..
ഈ ജനല്വാതിലുകള്‍ തുറക്കില്ല എന്ന്?


നിനക്കു മുറിവ്‌ പറ്റിയാലും
ഞാന്‍ അറിയില്ല ..
അറിഞ്ഞാലും അറിഞ്ഞതായി നടിക്കില്ല ..
അഥവാ നീ പ്രാണന്‍ വെടിഞ്ഞാലും ..
ഞാന്‍ വെറും കാഴ്ച്ചക്കാരിയെ ആകൂ ...
പണ്ടേ ഞാന്‍ പറഞ്ഞതല്ലേ...
ഈ ജനലവാതിലുകള്‍ തുറക്കില്ല എന്ന്?

ഒരിക്കല്‍ ഈ ജനല്‍ പാളികള്‍
ഞാന്‍ എപ്പോഴും തുറന്നിടുമായിരുന്നു ..
കുളിര്‍കാറ്റും , മഴ നൂലുകളും
നോക്കി നിന്നിരുന്നു ...
ഞാന്‍ പോലും അറിയാതെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും അന്നാണ് ..

എന്‍റെ സ്വപ്നങ്ങളെ വാരി പുണരാന്‍
ഈ ജനല്പാളിയിലൂടെ ആണ്
പുലര്‍ വെട്ടവും , നീല നിലാവും
പറന്നിറങ്ങിയത് ..
എന്‍റെ സ്വപ്‌നങ്ങള്‍
കണ്ണും പൂട്ടി ഉറങ്ങുന്നത്
ഞാന്‍ കണ്ടു ആനന്ടിച്ചിരുന്നു ..

പുലര്‍വെട്ടം
കത്തിക്കാളുന്ന വേനലിലേക്കും ,
നീല നിലാവ്
കരാള രാത്രിയിലേക്കും
ഭാവം പകര്‍ന്നപ്പോള്‍ ,
എനിക്കു ഈ ജനല്‍ പാളികള്‍
അടച്ചിടാനെ കഴിഞ്ഞുള്ളൂ ..

എന്‍റെ സ്വപ്‌നങ്ങള്‍ വാടാതെ ,
കരിയാതെ ഇരിക്കാന്‍ ,
മരിച്ചു മരവിച്ചു
പോവാതെ ഇരിക്കാന്‍,
എനിക്കു ഈ ജനല്‍ പാളികള്‍ അടച്ചേ പറ്റൂ ..

അടഞ്ഞ വാതിലിന്‍ ഉള്ളില്‍
എന്‍റെ സ്വപ്നങ്ങളെ മാറോടണച്ചു കൊണ്ട്
ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..
എനിക്കു കൂട്ടിനു
എന്‍റെ സ്വപ്‌നങ്ങള്‍ എന്ങിലും വേണം...

വീണ്ടും പുലര്‍ കാലം
വരുമെന്ന പ്രതീക്ഷയില്‍ .. വീണ്ടും കുളിര്‍ തെന്നലിന്‍
തലോടലേല്‍ക്കാന്‍ ,
വസന്ത കാലത്തിന്‍ കാലൊച്ച
കാതോര്‍ത്തു കൊണ്ടു....

ജനല്‍ വാതിലുകള്‍ തുറക്കാന്‍
ആരും ശ്രമിക്കരുത്‌ ..
പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് ..
ഈ വാതിലുകള്‍ .......

18 comments:

raadha said...

ഇന്നലെ രാത്രി തകര്‍ത്തു പെയ്ത മഴയില്‍ വാക മത്തിന്റെ ഒരു പാട് പൂക്കള്‍ മണ്ണില്‍ അടര്‍ന്നു വീണു മണ്ണോടു പറ്റിച്ചേര്‍ന്നു പതിഞ്ഞു കിടക്കുന്നത് കണ്ടു. മണ്ണിനു ആകെ ഒരു ചുവപ്പ് നിറം . മനസ്സില്‍ നിറയെ പഴയ ഒരു സിനിമ പാട്ടിന്റെ രണ്ടു വരികള്‍ ....

'ജാലകതിരശീല നീക്കി
ജാലമെറിയുവതെന്തിനോ ?
തേന്‍ പുരട്ടിയ മുള്ളുകള്‍ എന്‍
കരളിലെറിയുവതെന്തിനോ ? ..'

കണ്ണനുണ്ണി said...

ഒരിക്കല്‍ ഈ ജനല്‍ പാളികള്‍
ഞാന്‍ എപ്പോഴും തുറന്നിടുമായിരുന്നു ..
കുളിര്‍കാറ്റും , മഴ നൂലുകളും
നോക്കി നിന്നിരുന്നു ...
ഞാന്‍ പോലും അറിയാതെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും അന്നാണ് ..

ഭംഗിയുള്ള വരികള്‍ ...

അരുണ്‍ കരിമുട്ടം said...

രാധ,
നന്നായിരിക്കുന്നു, ഈ വരികള്‍
ഞാന്‍ ഇനിയും വരാം

Anonymous said...

വീണ്ടും പുലര്‍ കാലം
വരുമെന്ന പ്രതീക്ഷയില്‍ .. വീണ്ടും കുളിര്‍ തെന്നലിന്‍
തലോടലേല്‍ക്കാന്‍ ,
വസന്ത കാലത്തിന്‍ കാലൊച്ച
കാതോര്‍ത്തു കൊണ്ടു....

അപ്പൊ തുറക്കുവായിരിക്കും :P

raadha said...

@കണ്ണനുണ്ണി :) വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!

@അരുണ്‍ :) നന്ദി ! വീണ്ടും കാണാം.

@അനോണി കുട്ടാ/ അനോണി കുട്ടി :) ഇങ്ങനെ പേരില്ലാത്ത വന്നാല്‍ എന്തായാലും തുറക്കില്ല ട്ടോ.

നിറങ്ങള്‍..colors said...

ithenthupatty..?
haa mazhakaalamalle ....
kollatto

raadha said...

@nirangal :) veruthe mazhaye pazhikkanda... ithokke enikku chilappo thonnunna vattukal aanu. ninaku ariyalo. :)

തോന്ന്യവാസങ്ങള്‍ said...

മഴ വീണ്ടും പെയ്യുകയാണ് ..... രാധയുടെ വരികളിലും മഴയുടെ ഒരു നനുത്ത സുഖം തിരിച്ചെത്തിയിരിക്കുന്നു.

raadha said...

@തോന്ന്യവാസങ്ങള്‍ :) പെയ്യട്ടെ. മഴ നിറയെ പെയ്യട്ടെ. ഒരു പാട് കാലം ഒരു മഴത്തുള്ളിക്ക് വേണ്ടി കാത്തതല്ലേ?

അപരിചിത said...

orupaadu istapettu

:)

nalla post!!!!

raadha said...

@aparichitha :)
thnx for your visit and comment.
btw it is abt time for us to celeberate our blogging anniversary. y don't we celeb together? :D

അപരിചിത said...

lol...
athu kollalo...

njan orthathu kuudi illa...!!!

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ

abhi said...

വായിക്കാന്‍ സുഖമുണ്ട് :)

raadha said...

@അപരിചിത :) ഉം that means u are preoccupied with something... :P

അഭിപ്രായത്തിനു നന്ദി ശ്രീ :)

@abhi :) വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി :)

aneezone said...

വഹ്.. നല്ല വരികള്‍

Raman said...

Prakruthiyum, snehavum , pratheekshayum okke kalarnu oru rasikan saadanaaittundu.

All the best

raadha said...

@aneezone :) അഭിനന്ദനത്തിനു നന്ദി !!

@Raman :) thank u for your visit and comment !!